Thursday, August 27, 2009
പാല്‍പ്പായസം
ഇടികള്ക്കിടയില്
ചതഞ്ഞുചോരചീറ്റിയ
വെറ്റിലക്കഷണങ്ങളിലൊന്ന്
തെറിച്ചുപോകാതെ തടഞ്ഞ്,
ഇനിയും വരാനിരിക്കുന്ന
ഓണമുണ്ണാനാകുമോയെന്ന്
വ്യാകുലപ്പെട്ടോരമ്മൂമ്മ
പിന്നെയുമെത്രയോണങ്ങ-
ളുണ്ടിരിക്കുന്നുവെന്നോ.
ഓണം അമ്മൂമ്മക്ക്
മരണത്തിലേക്കുള്ള
മൈല്‍ക്കുറ്റിയും
അമ്മക്ക് ദാരിദ്ര്യത്തിന്റെ
കലണ്ടറിലെ അങ്കലാപ്പേറ്റുന്ന
ചുവന്ന അക്കങ്ങളുടെ ആധിയും
അച്ഛന്,ആരും കാണാതെ
പിന്നാമ്പുറത്തുടയാനിരിക്കുന്ന
ഒരുകുപ്പി മദ്യത്തിന്റെ ലേബലുമാകുന്നു.
മനക്കോട്ടകളില്‍
അശ്വാരൂഢനായിവരുന്ന
കാമുകന്റെ,ഏറെക്കുറഞ്ഞ
അവധിക്കാലത്തെ
ഓണമെന്നു ചുരുക്കിയെഴുതി
മകള്‍ കാത്തിരിക്കുന്നുണ്ട്!
സദ്യക്ക് ഇത്രയുമൊക്കെത്തന്നെ
ധാരാളമാണെന്നുറപ്പെങ്കിലും,
ഒരല്പം സ്വപ്നം തീര്‍ക്കുന്ന
പാല്പ്പായസമാണതിന്റെയൊടുക്കം.
അത് ഏതോ മണലാരണ്യത്തില്‍
വിയര്പ്പിന്റെയൊപ്പം തിളക്കാന്‍
തുടങ്ങിയിട്ട് നാളെത്രയായെന്നോ?!
കവിത, ഹരിയണ്ണന്‍
Subscribe to:
Post Comments (Atom)
22 comments:
വളരെ നാളുകള്‍ക്കു ശേഷമാണ് ഹരിയണ്ണന്റെ ഒരു കവിത കാണുന്നത്...
അതും ആല്‍ത്തറയില്‍...
വളരെ സന്തോഷം...
സദ്യക്ക് ഇത്രയുമൊക്കെത്തന്നെ
ധാരാളമാണെന്നുറപ്പെങ്കിലും,
ഒരല്പം സ്വപ്നം തീര്‍ക്കുന്ന
പാല്പ്പായസമാണതിന്റെയൊടുക്കം.
അത് ഏതോ മണലാരണ്യത്തില്‍
വിയര്പ്പിന്റെയൊപ്പം തിളക്കാന്‍
തുടങ്ങിയിട്ട് നാളെത്രയായെന്നോ?!
ഓണാശംസകള്‍....!!
ഹരിയണ്ണാ ആല്‍ത്തറയിലേക്ക്
ഹാര്ദ്ദവമായാ സ്വാഗതം
അതേ
പാല്‍പ്പയസം വിളമ്പാന്നേരമായി
"ഇത്തവണത്തെ ഓണം ആല്‍ത്തറയില്‍ .. "
തുടങ്ങിയിട്ട് 39 പോസ്റ്റ് ആയിരിക്കുന്നു
ഒരു കൊല്ലത്തിനു ശേഷം ആദ്യമായി
ഹരിയണ്ണന്റെ കവിത..
സത്യം പറയമല്ലൊ സന്തോഷം!
മാധുര്യമേറിയ ഈ പാല്പ്പയസത്തിനു നന്ദി !!
മനോഹരമായ കവിത , വരികള്‍.
ഭാവനാ സമ്പന്നമായ വരികള്‍...
മനോഹരമായ കവിത...
ആശംസകള്‍
ഈ കവിത വളരെ ഇഷ്ട്മായി..... ആശംസകള്‍
പാല്പായസം കുടിച്ചു അസ്സലായിരിക്കുന്നു
ഓണാശംസകള്‍....!!
കവിത ഇഷ്ടമായി
ഓണം അമ്മൂമ്മക്ക്
മരണത്തിലേക്കുള്ള
മൈല്‍ക്കുറ്റിയും
അമ്മക്ക് ദാരിദ്ര്യത്തിന്റെ
കലണ്ടറിലെ അങ്കലാപ്പേറ്റുന്ന
ചുവന്ന അക്കങ്ങളുടെ ആധിയും
അച്ഛന്,ആരും കാണാതെ
പിന്നാമ്പുറത്തുടയാനിരിക്കുന്ന
ഒരുകുപ്പി മദ്യത്തിന്റെ ലേബലുമാകുന്നു.
എത്ര മനോഹരമായ നിരീക്ഷണം.സമകാലിക ജീവിതത്തിന്റെ എല്ലാ അർത്ഥതലങ്ങളും ഈ ചെറിയ വരികൾക്കിടയിൽ വായിച്ചെടുക്കാം
ഒരഭിപ്രായം എഴുതാതെ പോകാൻ വയ്യാത്ത കവിത...സൂപ്പർ എന്ന് മാത്രമേ എനിക്കിതിനെ വിശേഷിപ്പിക്കാനാവുന്നുള്ളൂ..ഈ ഓണത്തിനു ബൂലോകത്ത് ഇറങ്ങിയ ഏറ്റവും നല്ല ഓണക്കവിത ഇതു തന്നെ എന്ന് പറയാം
ഒരല്പം സ്വപ്നം തീര്‍ക്കുന്ന
പാല്പ്പായസമാണതിന്റെയൊടുക്കം.
അത് ഏതോ മണലാരണ്യത്തില്‍
വിയര്പ്പിന്റെയൊപ്പം തിളക്കാന്‍
തുടങ്ങിയിട്ട് നാളെത്രയായെന്നോ?!
എന്നെങ്കിലും ജീവിത മധുരം നുണയാനായി,സ്വന്തം വിയർപ്പിനെ ആവിയാക്കി മാറ്റി പണിയുന്ന പ്രവാസി ദു:ഖത്തിന്റെ നേർക്കാഴ്ച..ഹരിയണ്ണൻ പറയുന്നതു പോലെ ഒരു പക്ഷേ ഒരിക്കലും കിട്ടാത്ത പാൽപ്പായസമായി അതു മാറിയേക്കാം..അഥവാ കിട്ടിയാൽ തന്നെ അതോടെ ഓണം അവസാനിച്ചു എന്നും വരാം, അതായത് ജീവിതം തന്നെ ഹോമിച്ച് തീരുമെന്നു...!
അർത്ഥങ്ങൾ ബാക്കി വക്കുന്ന കവിത! ഓണാശംസകൾ!!!
എല്ലാം മനൊഹരമായി പറഞ്ഞു വച്ചിരിക്കുന്നു....
ഒരല്പം സ്വപ്നം തീര്‍ക്കുന്ന
പാല്പ്പായസമാണതിന്റെയൊടുക്കം.
അത് ഏതോ മണലാരണ്യത്തില്‍
വിയര്പ്പിന്റെയൊപ്പം തിളക്കാന്‍
തുടങ്ങിയിട്ട് നാളെത്രയായെന്നോ?!
ഞാനും!!!!!
നല്ല കവിത...നല്ല വരികള്‍
ആല്‍ത്തറയില്‍ വന്നിട്ടു , അല്ല ബ്ലോഗ് ലോകത്തില്‍ തന്നെ വന്നിട്ടു, രണ്ടു മാസം തികഞ്ഞിട്ടില്ല. പലരും അജ്ഞാതരാണു - പല എറ്റികെറ്റ്സും അജ്ഞാതമാണു. ക്ഷമിക്കുമല്ലൊ.
ഹരിയണ്ണന്‍ പതിവായി എഴുതുമെങ്കിലും വളരെ കാലം കൂടി എഴുതിയ കവിതയാണെന്നു തോന്നുന്നു. എന്തായാലും മനോഹരമായിരിക്കുന്നു.
"അമ്മക്ക് ദാരിദ്ര്യത്തിന്റെ
കലണ്ടറിലെ അങ്കലാപ്പേറ്റുന്ന
ചുവന്ന അക്കങ്ങളുടെ ആധിയും....."
..........ഈ ബിംബം പിടിച്ചുലക്കുക തന്നെ ചെയ്യുന്നു.
ഓണാശംസകള്‍...
ചോരചീറ്റിയ
വെറ്റിലക്കഷണങ്ങളിലൊന്ന്..
vettilaykk pakaram aTakka aayirunnenkil onnukooTi sukhaayEne hari_anna.... :
ee kavitha kantappool enthu konto.. chila paattukal manassilekkotiyethi....
"malar koti pOle... manju...
mayangoo.. neeyen maTi mEle...."
"ampalappuzha uNNikkannanotu nee..
enthu paribhavam....."
Sorry for manglish...
വളരെ നാളിനു ശേഷം ഹരിയണ്ണന്റെ ഒരു സൃഷ്ടി കണ്ടിട്ട് സന്തോഷം തോന്നി.എന്നെ ആദ്യഘട്ടത്തില്‍ ഒരുപാട് പ്രോത്സാഹിപ്പിച്ച വ്യക്തിയാണ്.പിന്നെ കാണുന്നത് ഇന്നാ.
ഹരിയണ്ണാ,
ഓണാശംസകള്‍.കവിത കലക്കീട്ടോ
ഏതോ മണലാരണ്യത്തില്‍
വിയര്പ്പിന്റെയൊപ്പം തിളക്കാന്‍
തുടങ്ങിയിട്ട് നാളെത്രയായെന്നോ?!
ശരിക്കും അര്‍ത്ഥവത്തായ വരികള്‍...
തകര്‍ത്തൂ ഹരിയണ്ണാ...
ഏറെക്കാലത്തിനു ശേഷമുള്ള ഹരിയണ്ണന്റെ ഈ തിരിച്ചുവരവില്‍ ഒരുപാട് സന്തോഷം ..
നല്ല വരികള്‍ ..
ഓണാശംസകള്‍..
ഒരല്പം പാല്പ്പായസമാണതി മണലാരണ്യത്തില്‍
വിയര്പ്പിന്റെയൊപ്പം തിളക്കാന്‍
തുടങ്ങിയിട്ട് നാളെത്രയായെന്നോ?!......
വളരെ വളരെ ഇഷ്ട്മായി..... ആശംസകള്‍
വളരെ നാളിനു ശേഷം ഹരിയണ്ണന്‍!!
മനോഹരമായ നിരീക്ഷണം!
മാധുര്യമേറിയ ഈ പാല്പായസം വളരെ ഇഷ്ട്മായി!!
ഓണാശംസകള്‍..
ഓണാശംസകള്‍ ഹരിയണ്ണാ .... :)
ഹരിയണ്ണാ, കവിതയിലെ ആ കഥയാണു് ഞാന്‍ വായിച്ചത്. ഓണാശംസകള്‍.:)
മുകളിലെഴുതിയിരിക്കുന്ന എല്ലാ അഭിപ്രായങ്ങളും ഒന്നൊന്നായി കോപ്പി പേയ്സ്റ്റ് ചെയ്താലോ എന്നാലോചിക്കയാ....
എന്തിനാ പട്ടി പത്ത് .....
പുലി ഒന്ന് മതിയല്ലോ?
Post a Comment