Thursday, August 27, 2009

ഓണാഘോഷം ചോദ്യം 10

10) നിങ്ങള്‍ എങ്ങനെ വ്യത്യസ്തമായ ബൂലോകര്‍ക്ക് ഓണാശംസ നേരുന്നു?
........................................
നിബന്ധനകള്‍:
1) ഏറ്റവും നല്ല ഉത്തരം പറയുന്ന ആള്‍ അടുത്ത ദിവസത്തെ മഹാബലി
2) ശരി ഉത്തരം എന്നതിനെക്കാള്‍ ഉത്തരങ്ങള്‍ അവതരിപ്പിക്കുന്ന രീതിയാണ്‌ മാനദണ്ഡം
3) ഈ പരിപാടിയിലെ ഏറ്റവും നല്ല ഉത്തരം പറയുന്ന ആള്‍ ഈ വര്‍ഷത്തെ വാമനന്‍
4) ഉത്തരം എഴുതുമ്പോള്‍ സരസമായി, വിശദീകരിച്ച് എഴുതുക കൂടെ അതുമായി യോജിച്ച കഥയും എഴുതാം.
5) ഉത്തരം അപ്പപ്പോള്‍ ഉള്ള പോസ്റ്റില്‍ കമന്റിനൊപ്പം ഇടാം.
6) വിജയിയായ ബ്ലോഗറുടെ പേരും ഉത്തരവും,
വിജയിയുടെ ബ്ലോഗ് ഡീറ്റയില്‍സും അടുത്ത ദിവസത്തെ ചോദ്യത്തോടൊപ്പം പ്രസിദ്ധിപ്പെടുത്തും.
7) വിവാദപരമായ ഉത്തരങ്ങള്‍ സ്വീകരിക്കുന്നതല്ല
8) അനോണികള്‍ പങ്കെടുക്കുകയാണെങ്കില്‍ പേര്‌ പരാമര്‍ശിക്കണം.
9) അനോണിയോ ബ്ലോഗില്ലാത്ത വ്യക്തിയോ ശരി ഉത്തരം പറഞ്ഞാല്‍, 'ഇന്നത്തെ മഹാബലി'
എന്നതിനു പകരം 'ഇന്നത്തെ ഓണത്തപ്പന്‍' എന്ന പേരില്‍ വിജയിയെ ചിത്രീകരിക്കും.
10) ജഡ്ജിമാരുടെ തീരുമാനം അന്തിമമാണ്..
---------------------------------------------
ഓണാഘോഷം ചോദ്യം 9)
നിങ്ങളുടെ ഓണത്തിലെ ഒരു രസകരമായ അനുഭവം?
----------------------------------------------------------------.
രഘുനാഥന്‍ ...Vinod മൊട്ടുണ്ണി.....അരുണ്‍ കായംകുളം ... . ...
തുടങ്ങി പങ്കെടുത്ത എല്ലാവര്‍ക്കും നന്ദി രേഖപ്പെടുത്തുന്നു.
............................................................................

ഇന്നത്തെ മാവേലി
..അരുണ്‍ കായംകുളം
കായംകുളം സൂപ്പര്‍ഫാസ്റ്റ്, http://kayamkulamsuperfast.blogspot.com/
കര്‍ക്കടക രാമായണം http://arunkayamkulam.blogspot.com/
എന്നീ ബ്ലോഗുടമ .
എല്ലാ വര്‍ഷവും അവിട്ടം ആഘോഷിക്കുന്നത് അമ്മയുടെ വീട്ടിലാ.ഒരു പ്രാവശ്യം മാത്രം മുടങ്ങി, അന്ന് അമ്മുമ്മ കോമാ സ്റ്റേജില്‍ ആയി പോയി.പക്ഷേ സന്തോഷമുള്ള വസ്തുത എന്തെന്നാല്‍ ഈശ്വരാനുഗ്രഹത്താല്‍ എല്ലാം നേരെ ആയി.ഇപ്പോഴും അമ്മുമ്മ ജീവിച്ചിരിക്കുന്നു, ഈ ഓണത്തിനും എല്ലാവരും ഒന്ന് ചേരുന്ന കാണാന്‍.
ദൈവം വലിയവനാണ്.


ഈ ചോദ്യത്തോടെ ഈ പക്തി അവസാനിക്കുകയാണ്.

സഹകരിച്ച എല്ലവര്‍ക്കും നന്ദി
അവസാന ദിവസത്തെ മാവേലി ആരെന്നു കാണാന്‍ കാത്തിരിക്കാം


തയ്യാറാക്കിയത്: ആല്‍ത്തറ

13 comments:

മാണിക്യം said...

ഈ ചോദ്യത്തോടെ ഈ പക്തി അവസാനിക്കുകയാണ്.

അവസാന ദിവസത്തെ മാവേലി ആരെന്നു കാണാന്‍ കാത്തിരിക്കാം...........

Manoj മനോജ് said...

ഓണാസംസം.. ശ്ശേ.. ഓണാസംസസംസ... ഛേ.. ഓണാസംസക...
ആ അത് തന്നെ.... സകള്‍...
ചെല്ലട്ട് ക്യൂ നില്‍ക്കണം...

കണ്ണനുണ്ണി said...

മലയാളി എന്ന് ഓര്‍ത്തു അഭിമാനിക്കുക...
ബൂലോകത്തിന്റെ ഒരു ഭാഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷിക്കുക....
സ്നേഹത്തോടെയും സൌഹൃദതോടെയും വര്‍ത്തിക്കുക....
നന്മയും ശാന്തിയും സമാധാനവും നിറഞ്ഞ ഒരു പൊന്നോണം എല്ലാ വര്‍ക്കുമായി ആശംസിക്കുന്നു...

അരുണ്‍ കായംകുളം said...

പോങ്ങുമൂടന്‍ പറഞ്ഞ പോലെ ഭൂലോകത്ത് പരസ്യക്കാര്‍ ക്രിയേറ്റ് ചെയ്യുന്ന ഓണമല്ലേ?
മാവേലി പോലും കാസറ്റിലൂടെയാണ്‌ വരുന്നത്.
എന്നാല്‍ ബൂലോകത്തോ?
ഇവിടെ എന്നും ഓണമാണ്!!
ഏത് അഗ്രിഗേറ്റര്‍ തുറന്നാലും നിറയെ വിഭവങ്ങള്‍.ഒരോ വിഭവങ്ങള്‍ക്കും വ്യത്യസ്ത രുചികളും
:)
എങ്കില്‍ തന്നെയും ഭൂലോകത്തെ ഓണത്തിന്‍റെ അലയൊടികള്‍ ബൂലോകത്ത് എത്തുമ്പോള്‍ നമ്മള്‍ ആഘോഷിക്കുക തന്നെ വേണം.അതിനായി എന്തെല്ലാം ചെയ്യാമോ അതെല്ലാം ചെയ്യണം.
ഒരോ ബ്ലോഗിനും ബ്ലോഗര്‍ക്കും എന്‍റെ പേരിലും, നിങ്ങളുടെ പേരിലും, നമ്മുടെ പേരിലും..
സമൃദ്ധിയും സന്തോഷവും നിറഞ്ഞ..
സങ്കടങ്ങളും വിവാദങ്ങളും ഒഴിഞ്ഞ..
അത്തപ്പൂവും ഓണസദ്യയുമുള്ള..
ഒരു സുന്ദര ഓണം ആശംസിക്കുന്നു

മൊട്ടുണ്ണി said...

നാളും തീയതിയും നോക്കി ആല്‍ത്തറയില്‍ കേറാമെന്ന് വിചാരിച്ചു.അതിനു പറ്റിയ സമയം ഇന്നാ.എന്ത് ചെയ്യാം പോസ്റ്റിടാന്‍ നേരമില്ല.നാട്ടില്‍ പോകുവ.എന്നാല്‍ ഒരു ഓണാശംസ ആകാം.

ഈ ആല്‍ത്തറയില്‍ കുറ്റിയടിച്ച് ഇരിക്കുന്ന എല്ലാവര്‍ക്കും അതേ പോലെ ബൂലോക വാസികള്‍ക്കും നന്മ നിറഞ്ഞ ഒരു ഓണം ആശംസിക്കുന്നു

ഗോപന്‍ said...

ഓണാശംസകള്‍ നേരുന്നു ഞാന്‍
നന്മ, സന്തോഷം, സമാധാനം, എല്ലാം എനിക്ക് ഉണ്ടാകട്ടെ

നിരക്ഷരൻ said...

എല്ലാ ആല്‍ത്തറ നിവാസികള്‍ക്കും ബൂലോകര്‍ക്കും ഹൃദയം നിറഞ്ഞ ഓണാശംസകള്‍ .

മാണിക്യം said...

എല്ലാവര്‍ക്കും എന്റെ ഹ്യദയം നിറഞ്ഞ ഓണാശംസകള്‍.
ഈ ഓണക്കാലത്തിന്റെ എല്ലാ സമൃദ്ധിയും,
സന്തോഷവും നേര്‍ന്നുകൊണ്ട്‌ ...
എന്റെ "മനസ്സും" കൂടിയൊപ്പം വെയ്ക്കുന്നു

റസാകൃഷ്ണ said...

ഓര്‍മ്മകള്‍ ഊഞ്ഞാലാടുന്ന മനസ്സില്‍
നിറമുള്ള ഒരായിരം ഓര്‍മ്മകളുമായി
വീണ്ടുമൊരു പൊന്നോണം വരവായി........
ഈ ഓണനാളുകളില്‍
ഒത്തിരി സ്നേഹത്തോടെ, സ്നേഹാദരങ്ങളോടെ
ബൂലോകത്തിലെ ആല്‍ത്തറ കൂട്ടത്തിന്
എന്റെ ഹ്യദയം നിറഞ്ഞ ഓണാശംസകള്‍ ...!

വിനോദ് said...

ഏവര്‍ക്കും ഓണാശംസകള്‍

വിനോദ് said...

ഏവര്‍ക്കും ഓണാശംസകള്‍

ആദര്‍ശ്║Adarsh said...

"തൊട്ടാല്‍ പകരുന്ന പകര്‍ച്ചപ്പനിയും
കേട്ടാല്‍ ഞെട്ടുന്ന വിലക്കയറ്റവും
കിടു കിടെ വിറപ്പിക്കുന്ന ക്വട്ടേഷനും
പട പടെ പൊട്ടുന്ന ബോംബും
വീട് വിട്ടു വീട് മാറുന്ന കള്ളന്മാരും
കൂടു വിട്ടു കൂടു മാറുന്ന പാര്‍ട്ടികളും
മനം മയക്കുന്ന ഓഫറും
തല കറക്കുന്ന ചാനലും"
ഇവയൊന്നുമില്ലാത്ത ലോകം..ബൂലോകം....
എല്ലാ ബൂലോകര്‍ക്കും നന്മ നിറഞ്ഞ ഓണാശംസകള്‍...!

Manoj മനോജ് said...

വിലകയറ്റത്തിനിടയിലും ഓണം ആഘോഷിക്കുന്ന നാട്ടുകാര്‍ക്കും, ഫ്രോസണ്‍ വാഴയില്‍ ഓണം ആഘോഷിക്കുന്ന അന്യനാട്ടുകാര്‍ക്കും ഹൃദയം നിറഞ്ഞ ഓണാശംസകള്‍.....