Saturday, August 22, 2009

ഓണാഘോഷം ചോദ്യം 7


മലയാളികളുടെ വര്‍ഷാരംഭം മേടം ഒന്നാണോ അതോ ചിങ്ങം ഒന്നാണോ? വ്യത്യാസം എന്ത്?
*********************************************************
നിബന്ധനകള്‍:
1) ഏറ്റവും നല്ല ഉത്തരം പറയുന്ന ആള്‍ അടുത്ത ദിവസത്തെ മഹാബലി
2) ശരി ഉത്തരം എന്നതിനെക്കാള്‍ ഉത്തരങ്ങള്‍ അവതരിപ്പിക്കുന്ന രീതിയാണ്‌ മാനദണ്ഡം
3) ഈ പരിപാടിയിലെ ഏറ്റവും നല്ല ഉത്തരം പറയുന്ന ആള്‍ ഈ വര്‍ഷത്തെ വാമനന്‍
4) ഉത്തരം എഴുതുമ്പോള്‍ സരസമായി, വിശദീകരിച്ച് എഴുതുക കൂടെ അതുമായി യോജിച്ച കഥയും എഴുതാം.
5) ഉത്തരം അപ്പപ്പോള്‍ ഉള്ള പോസ്റ്റില്‍ കമന്റിനൊപ്പം ഇടാം.
6) വിജയിയായ ബ്ലോഗറുടെ പേരും ഉത്തരവും,
വിജയിയുടെ ബ്ലോഗ് ഡീറ്റയില്‍സും അടുത്ത ദിവസത്തെ ചോദ്യത്തോടൊപ്പം പ്രസിദ്ധിപ്പെടുത്തും.
7) വിവാദപരമായ ഉത്തരങ്ങള്‍ സ്വീകരിക്കുന്നതല്ല
8) അനോണികള്‍ പങ്കെടുക്കുകയാണെങ്കില്‍ പേര്‌ പരാമര്‍ശിക്കണം.
9) അനോണിയോ ബ്ലോഗില്ലാത്ത വ്യക്തിയോ ശരി ഉത്തരം പറഞ്ഞാല്‍, 'ഇന്നത്തെ മഹാബലി'
എന്നതിനു പകരം 'ഇന്നത്തെ ഓണത്തപ്പന്‍' എന്ന പേരില്‍ വിജയിയെ ചിത്രീകരിക്കും.
10) ജഡ്ജിമാരുടെ തീരുമാനം അന്തിമമാണ്..
-----------------------------------------------------

ഓണാഘോഷം ചോദ്യം 6
6) ഓണസദ്യയുടെ വിഭവങ്ങള്‍ ഏവ? അതു വിളമ്പേണ്ടത് ഏത് രീതിയിലാണ്?
--------------------------------------------------------------
റസാകൃഷ്ണ ,ബീരാന്‍ കുട്ടി,..ഘടോല്‍കചന്‍ ,അരുണ്‍ ചുള്ളിക്കല്‍ ,.ബിന്ദു കെ പി ,
തുടങ്ങി പങ്കെടുത്ത എല്ലാവര്‍ക്കും നന്ദി രേഖപ്പെടുത്തുന്നു

---------------------------------------------------------------------
ഇന്നത്തെ മാവേലി
ബിന്ദു കെ പി
മനസ്സിന്റെ യാത്ര:
http://bindukp.blogspot.com
അടുക്കളത്തളം
http://bindukp2.blogspot.com
ദൃശ്യശേഖരം
http://bindukp3.blogspot.com
എന്നീ ബ്ലോഗുകള്‍ ശ്രീമതി ബിന്ദുവിന്റെതാണ്
ബിന്ദു കെ പി
ഓണസദ്യയുടെ വിഭവങ്ങൾക്ക് പ്രാദേശികമായ വ്യത്യാസങ്ങൾ ധാരാളമുണ്ട്. എന്റെ അമ്മയുടെ ഒരു കൂട്ടുകാരി ഓണസദ്യയ്ക്ക് ചിക്കൻ‌കറി വയ്ക്കുന്നത് കണ്ടിട്ടുണ്ട്. അതുകൊണ്ട് സദ്യയിലെ വിഭവങ്ങൾ എന്തായിരിയ്ക്കണം എന്ന് ആധികാരികമായി പറയാൻ കഴിയില്ല.

എങ്കിലും പൊതുവായ ചില കാര്യങ്ങൾ പറയാം...

സദ്യയിലെ വിഭവങ്ങളുടെ എണ്ണം അവരവരുടെ ഇഷ്ടവും സാമ്പത്തികസ്ഥിതിയുമനുസരിച്ച് കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാം. എന്നാൽ അടിസ്ഥാനപരമായി ഒരു സദ്യയ്ക്ക് ‘നാലും വച്ചത്’ നിർബന്ധമാണ്. അതായത് കാളൻ, ഓലൻ, എരിശ്ശേരി, ഇഞ്ചിത്തൈര് (ഇഞ്ചിത്തൈര് നൂറ്റൊന്നു കറികൾക്കു സമാനമാണ്. വരരുചിയുടെ കഥ ഓർക്കുക) എന്നീ നാലു വിഭവങ്ങളാണ് ഒരു സദ്യയിൽ ഒഴിച്ചുകൂടാനാവാത്തത്. ഇവയും, ഉപ്പിലിട്ടതും(അച്ചാർ), പപ്പടവുമുണ്ടെങ്കിൽ ഒരു സദ്യയുടെ അടിസ്ഥാനമായി.

പിന്നെയുള്ളതെല്ലാം വിഭവസമൃദ്ധിയ്ക്കുവേണ്ടിയുള്ള കൂട്ടിച്ചേർക്കലുകളാണ്. അത് എത്രവേണമെങ്കിലും ആകാം.

സദ്യ ചെറുതായാലും വലുതായാലും തൂശനില നിർബന്ധം. തൂശനിലയുടെ തുമ്പ് ഉണ്ണുന്ന ആളിന്റെ ഇടതുവശത്തായിരിയ്ക്കണം.

വിളമ്പുന്ന വിധം ഇലയുടെ ഇടത്തുനിന്ന് വലത്തോട്ട്:

ഇടത്തേഅറ്റത്ത് മുകൾഭാഗത്തെ മൂലയിൽ ഉപ്പിലിട്ടതും(നാരങ്ങാ അച്ചാർ, മാങ്ങാ‌അച്ചാർ, പുളിയിഞ്ചി), ഇഞ്ചിത്തൈരും.

ഇടത്തേയറ്റത്ത് താഴെയായി കായ വറുത്തത്, ശർക്കരപുരട്ടി, പഴംനുറുക്ക് എന്നിവ വച്ചശേഷം അവയുടെ മീതെ പപ്പടം.

മുകൾഭാഗത്ത് ഇടത്തുനിന്ന് വലത്തോട്ട് യഥാക്രമം തോരൻ,പച്ചടിയുണ്ടെങ്കിലത്, അവിയൽ, ഓലൻ, എരിശ്ശേരി.

വലതുവശത്ത് എരിശ്ശേരിയുടെ താഴെയായി കാളൻ.

നെയ്യും പരിപ്പുമുണ്ടെങ്കിൽ കാളനും താഴെ.

ഇത്രയും വിഭവങ്ങൾ ചോറ് വിളമ്പുന്നതിനു മുമ്പായി വിളമ്പിയിരിയ്ക്കണം
ശേഷം ഇലയുടെ നടുക്കായി ചോറ്. സാമ്പാർ ചോറിനു മീതെ ഒഴിയ്ക്കണം.

ഊണ് പകുതിയായാൽ പായസം, അതിനുശേഷം തൈരോ രസമോ കൂട്ടി ഊണു പൂർത്തിയാക്കുക എന്നതാണ് പൊതുസ്ഥലങ്ങളിൽ സദ്യയുടെ രീതിയെങ്കിലും വീടുകളിൽ അങ്ങിനെ പതിവുണ്ടോ എന്ന് സംശയമാണ്. ഏതായാലും ഞങ്ങളുടെ വീട്ടിൽ ഊണു മുഴുവൻ പൂർത്തിയായശേഷം പായസം വിളമ്പുകയാണ് പതിവ്.

കൂട്ടത്തിൽ ഒരു കാര്യം കൂടി: പണ്ടുകാലത്ത് ഞങ്ങളുടെ വീട്ടിൽ ഓണത്തിന് പായസം വയ്ക്കുന്ന പതിവില്ലായിരുന്നു. മധുരത്തിന് പഴംനുറുക്ക് കഴിയ്ക്കുകയാണ് ചെയ്തിരുന്നത്


തയ്യാറാക്കിയത്: ആല്‍ത്തറ

4 comments:

:: VM :: said...

ദിവസം ഒന്നരക്കിലോ വച്ച് മോട്ടാച്ചാവലും ചെലുത്തി, ഡയബറ്റിസും, കൊളസ്റ്റ്രോളും, കുടവയറും ഒക്കെയായി നടക്കുന്ന ടിപ്പിക്കല്‍ മലയാളിയുടെ "ഔട്ട്ലുക്ക്" വച്ച് വര്‍ഷാരംഭം തുടങ്ങേണ്ടത് "കുംഭം-1"നു ആവേണ്ടതാണു. (ഇഷ്ട ദൈവം ഹനുമാനാണല്ലേ , മുഖം കണ്ടപ്പോ മനസ്സിലായി എന്നു ഒരു ജോത്സ്യന്‍ മിമിക്രിയില്‍ പറഞ്ഞതോര്‍ത്തു:)

ചിങ്ങം 1 നും, മേടം ഒന്നിനും, വ്യത്യാസത്തേക്കാല്‍ കൂടുതല്‍ സാദൃശ്യങ്ങളാണുള്ളത്. രണ്ടിന്റന്നും ബീവറേജസ് അടവ്.. രണ്ടിന്റന്നും റോട്ടില്‍ പാമ്പുകളുടെ സഞ്ചാരം കൂടും, രണ്ടിന്റെ തലേന്നും നല്ല ക്വ്യൂ..

കണ്ണനുണ്ണി said...

പലപ്പോഴും പല മലയാളികളുടെയും കയ്യിലിരിപ്പ് വെച്ച് ഏപ്രില്‍ ഒന്ന് ആക്കണ്ടാതാ....

പിന്നെ കേരളം ഭരിക്കുന്നെ കരുണാനിധി അല്ലതോണ്ട്.....അത് സംഭവിച്ചില്ല എന്നെ ഉള്ളു

പാവപ്പെട്ടവൻ said...

ചിങ്ങം ഒന്ന് ആണ് മലയാള മാസ പിറവി

അരുണ്‍ കായംകുളം said...

ചിങ്ങം 1 കൊല്ലവര്‍ഷ ആരംഭമാണ്, മേടം 1 കലിവര്‍ഷ ആരംഭവും.ജ്യോതിഷ ശാസ്ത്രത്തില്‍ മേട മാസത്തിലാണ്‌ ആരംഭിക്കുന്നത്.മലയാളമാസം ചിങ്ങത്തില്‍ ആരംഭിക്കുന്നു