Monday, August 17, 2009

ചോദ്യം 2

2) എന്താണ്‌ ഇരുപത്തിയെട്ടാം ഓണം?
ഐതിഹം അറിയാമെങ്കില്‍ വിവരിക്കുക..

നിബന്ധനകള്‍:

1) ഏറ്റവും നല്ല ഉത്തരം പറയുന്ന ആള്‍ അടുത്ത ദിവസത്തെ മഹാബലി
2) ശരി ഉത്തരം എന്നതിനെക്കാള്‍ ഉത്തരങ്ങള്‍ അവതരിപ്പിക്കുന്ന രീതിയാണ്‌ മാനദണ്ഡം
3) ഈ പരിപാടിയിലെ ഏറ്റവും നല്ല ഉത്തരം പറയുന്ന ആള്‍ ഈ വര്‍ഷത്തെ വാമനന്‍
4) ഉത്തരം എഴുതുമ്പോള്‍ സരസമായി, വിശദീകരിച്ച് എഴുതുക കൂടെ അതുമായി യോജിച്ച കഥയും എഴുതാം.
5) ഉത്തരം അപ്പപ്പോള്‍ ഉള്ള പോസ്റ്റില്‍ കമന്റിനൊപ്പം ഇടാം.
6) വിജയിയായ ബ്ലോഗറുടെ പേരും ഉത്തരവും,
വിജയിയുടെ ബ്ലോഗ് ഡീറ്റയില്‍സും അടുത്ത ദിവസത്തെ ചോദ്യത്തോടൊപ്പം പ്രസിദ്ധിപ്പെടുത്തും.
7) വിവാദപരമായ ഉത്തരങ്ങള്‍ സ്വീകരിക്കുന്നതല്ല
8) അനോണികള്‍ പങ്കെടുക്കുകയാണെങ്കില്‍ പേര്‌ പരാമര്‍ശിക്കണം.
9) അനോണിയോ ബ്ലോഗില്ലാത്ത വ്യക്തിയോ ശരി ഉത്തരം പറഞ്ഞാല്‍, 'ഇന്നത്തെ മഹാബലി'
എന്നതിനു പകരം 'ഇന്നത്തെ ഓണത്തപ്പന്‍' എന്ന പേരില്‍ വിജയിയെ ചിത്രീകരിക്കും.
10) ജഡ്ജിമാരുടെ തീരുമാനം അന്തിമമാണ്..
-----------------------------------------------------
തയ്യാറാക്കിയത്: ആല്‍ത്തറ


ഉത്തരം എഴുതിയ
മൊട്ടുണ്ണി
അരുണ്‍ കായംകുളം,കണ്ണനുണ്ണി,കുമാരന്‍
Senu Eapen Thomas, Poovathoor
എഴുത്തുകാരി ഏറനാടന്‍ ,ഹരീഷ് തൊടുപുഴ എല്ലാവര്‍ക്കും നന്ദി


അരുണ്‍കായംകുളവും എഴുത്തുകാരിയും എഴുതിയ ഉത്തരങ്ങള്‍
ശരിയാണെങ്കിലും അവതരണത്തിന്റെ രീതിയില്‍
കണ്ണനുണ്ണി ഒരു വള്ളപ്പാട് മുന്നിട്ടു നില്‍ക്കുന്നു
സെനൂ ഈപ്പന്‍ ജഡ്ജിമാരുടെ പ്രത്യേക പരാമര്‍ശത്തിനു അര്‍ഹനായി ..

ഇന്നത്തെ മാവേലിയായി

വര്‍ഷ ഗീതം ബ്ലോഗുടമ കണ്ണനുണ്ണി
http://varshageetam.blogspot.com/
തിരഞ്ഞെടുക്കപ്പെട്ടൂ.

16 comments:

നിരക്ഷരന്‍ said...

ദൈവമേ ഞാന്‍ ഒരു മലയാളി അല്ലേ ?
ഈ കഥകളൊന്നും എനിക്കറിയില്ലല്ലോ ? :(
ഞാന്‍ വെറും നിരക്ഷരന്‍ മാത്രമാണോ ? :)

വിവരമുള്ളവര്‍ പറയുന്ന ഉത്തരത്തിനായി കാത്തിരിക്കുന്നു.

കുടിയന്‍ said...

അള്ളോ..

അരുണ്‍ കായംകുളം said...

പിള്ളാരോണം കര്‍ക്കടകത്തിലെ ഓണമാണെങ്കില്‍, കന്നി മാസത്തെ ഓണമാണ്‌ ഇരുപത്തിയെട്ടാം ഓണം.ചിങ്ങത്തിലെ തിരുവോണത്തിനു ശേഷം 28ആമത്തെ ദിവസമാണ്‌ ഇത്.കന്നുകാലികള്‍ക്കായി നടത്തുന്ന ഓണമാണിത്.ഓച്ചിറ പരബ്രഹ്മക്ഷേത്രത്തിലെ പ്രധാന ദിവസമാണിത്.അവിടെ ഇതൊരു വലിയ ആഘോഷമാണ്.

ഇനി ആല്‍ത്തറക്ക് വേണ്ട ഉത്തരം..
പിള്ളാരെ ഒതുക്കാന്‍ കാരണവന്‍മാര്‍ പിള്ളാരോണം തുടങ്ങിയപ്പോള്‍ കര്‍ന്നോന്‍മാരെ ഒതുക്കാന്‍ പിള്ളാരു തുടങ്ങിയതാവാം ഇത്.
:)

കണ്ണനുണ്ണി said...

ഓണം മിസ്സ്‌ ആയവര്‍ക്ക് ഉള്ള ലാസ്റ്റ് ചാന്‍സ് ആവും ഇത്.
ഓണത്തിന് ലീവ് കിട്ടാഞ്ഞ് ഒരു മാസം കഴിഞ്ഞു നാട്ടില്‍ വരണ ചിലരുണ്ടാവും. അവര് "ഞങ്ങടെ ഓണം മിസ്സ്‌ ആയെ " എന്ന് പറഞ്ഞു ബാക്കി ഉള്ളവരോട് സെന്റി അടിക്കും.
ഈ സെന്റി കണ്ടു മനസ്സ് നൊന്ത ആരോ തട്ടികൂട്ടിയതാ ഇരുപത്തെട്ടാം ഓണം. ഒരവസരം കൊടുത്തില്ലെന്ന് വേണ്ട. ഇതും മിസ്സ്‌ ആക്കിയിട്ടു വന്നു കരഞ്ഞാല്‍ പിന്നെ പോയി പണി നോക്കാന്‍ പറയാല്ലോ.

Typist | എഴുത്തുകാരി said...

കന്നിമാസത്തിലെ തിരുവോണം. അന്നു് ചില സ്ഥലങ്ങളില്‍ പോത്തോട്ടം (പോത്തുകളുടെ മത്സരം) നടത്താറുണ്ട്‌. നവരാത്രിയുടെ അവസാനവും ഈ സമയത്തു തന്നെ.

മീര അനിരുദ്ധൻ said...

നിരക്ഷരൻ മാഷ് പറഞ്ഞത് പോലെ ഇതൊന്നും ഞാനും കേട്ടിട്ടില്ലല്ലോ.മലയാളിയെന്ന് പറയാൻ തന്നെ നാണിക്കണം ല്ലേ

പൊറാടത്ത് said...

"ഏറ്റവും നല്ല ഉത്തരം പറയുന്ന ആള്‍ അടുത്ത ദിവസത്തെ മഹാബലി"

ഉത്തരം അറിയാം.., പക്ഷെ, മഹാബലിയാവാന്‍ തല്‍ക്കാലം പറ്റില്ലല്ലൊ.. അതോണ്ട്, പറയുന്നുമില്ല :)

അനിൽ@ബ്ലൊഗ് said...

ശരിയാ,
പലതും ഇപ്പോഴാണല്ലോ കേള്‍ക്കുന്നത്.
ഇരുപത്തിയെട്ടാമോണമോ?
ഏതായാലും ഉത്തരങ്ങള്‍ക്ക് കാത്തിരിക്കുന്നു.

Anonymous said...

കിട്ടുന്ന ഉത്തരങ്ങള്‍ ഒരു നിശ്ച്തിത സമയം വരെ കഴിഞ്ഞു മാത്രം പബ്ലിഷ് ചെയ്താല്‍ അത് മത്സരത്തിനു സക്തി കൂട്ടും എന്ന് തോന്നുന്നു ! ഇന്നലത്തെ ചോദ്യത്തിന് അരുണിന്റെ കമന്റ് വന്നതിനു ശേഷം പിന്നെ അതിനെ പിടിച്ചുള്ള ഉത്തരങ്ങളാണ് വന്നത് അതായതു അരുണിന്റെ ഉത്തരം ഒരു ക്ലു ആയി ബാക്കി ഉള്ളവര്‍ക്ക്
എല്ലാ ഉത്തരങ്ങള്ളും ഒരു മിച്ചു പബ്ലിഷ് ആയ്യാല്‍ ചില്ലപ്പോള്‍ വളരെ രസമായ ഉത്തരങ്ങള്‍ കിട്ടും
ഞാന്‍ ഒരു ബ്ലോഗ്‌ വായനക്കാരന്‍ ആണ് ബ്ലോഗ്ഗര്‍ അല്ല എന്റേത് ഒരു സുഗ്ഗെസ്റേന്‍ മാത്രം
ജോര്‍ജ്

ഹരീഷ് തൊടുപുഴ said...

ഇരുപത്തിയെട്ടാം ഓണം എന്നു പറയുന്നത്;
ആകസ്മികമായി ഏതെങ്കിലും വർഷം 28-)മം തീയതിക്കു വരുന്ന ഓണത്തെയാണു ഇരുപത്തിയെട്ടാം ഓണമെന്നു പറയുന്നതു..

ആ സൂപ്പെർഫാസ്റ്റില്ലാ‍യിരുന്നുവെങ്കിൽ നാണം കെട്ടേനേ...!!

lakshmy said...

ഇങ്ങിനേയും ഓണങ്ങളുണ്ടല്ലേ?!!
ചോദ്യം ഒന്നിന്റേയും ചോദ്യം രണ്ടിന്റേയും ഉത്തരങ്ങൾ അറിയില്ലായിരുന്നു. ഏതായാലും ഇപ്പോൾ കുറച്ചു വിവരം വച്ചു :)

Karuthedam said...

അനോണിയുടെ അഭിപ്രായത്തോട് ഞാനും യോജിക്കുന്നു. കോപ്പി അടി ആല്‍ത്തറയില്‍ നിന്നൊഴിവാക്കി കൂടെ. വിധി നിര്‍ണയത്തിന് ശേഷം ഉത്തരങ്ങള്‍ ആണെങ്കില്‍ പബ്ലിഷുക

കിലുക്കാംപെട്ടി said...

തിരുവോണം കഴിഞ്ഞു പതിനേട്ടു ദിവസം കഴിഞ്ഞാ ഞങ്ങള്‍ യു.ഏ. ഇ ബ്ലോഗ്ഗേര്‍സ് ഓണം ആഘോഷിക്കുന്നേ. അതാണ് ലോക പ്രശസ്തമായ ഇരുപത്തിയെട്ടാം ഓണം.അതിന്റെ ആഘോഷങ്ങളും ഭയങ്കരമാണ്...ട്ടോ

മാണിക്യം said...

Anonymous said...
കിട്ടുന്ന ഉത്തരങ്ങള്‍ ഒരു നിശ്ച്തിത സമയം വരെ കഴിഞ്ഞു മാത്രം പബ്ലിഷ് ചെയ്താല്‍ അത് മത്സരത്തിനു സക്തി കൂട്ടും എന്ന് തോന്നുന്നു ! ഇന്നലത്തെ ചോദ്യത്തിന് അരുണിന്റെ കമന്റ് വന്നതിനു ശേഷം പിന്നെ അതിനെ പിടിച്ചുള്ള ഉത്തരങ്ങളാണ് വന്നത് അതായതു അരുണിന്റെ ഉത്തരം ഒരു ക്ലു ആയി ബാക്കി ഉള്ളവര്‍ക്ക്
എല്ലാ ഉത്തരങ്ങള്ളും ഒരു മിച്ചു പബ്ലിഷ് ആയ്യാല്‍ ചില്ലപ്പോള്‍ വളരെ രസമായ ഉത്തരങ്ങള്‍ കിട്ടും
ഞാന്‍ ഒരു ബ്ലോഗ്‌ വായനക്കാരന്‍ ആണ് ബ്ലോഗ്ഗര്‍ അല്ല എന്റേത് ഒരു സജഷന്‍ മാത്രം
ജോര്‍ജ്


August 18, 2009 7:42 AM

ജോര്‍ജ്ജ് നന്ദി
താങ്കള്‍ പറഞ്ഞത് വളരെ നല്ല സജഷന്‍ കമന്റുകള്‍ ഒന്നിച്ചു പ്രസിദ്ധീകരിക്കാം ..

"ഇന്നത്തെ മാവേലി"


ഉത്തരങ്ങള്‍ പുറത്തു വീട്ടാലുടനെ പറയും ...

ആല്‍ത്തറ

ബിന്ദു കെ പി said...

ഇരുപത്തെട്ടാം ഓണത്തിനെ കന്നിയിലെ ഓണം എന്നാണ് ഞങ്ങളുടെ വീട്ടിൽ പറഞ്ഞിരുന്നത്. അതായത് കന്നിമാസത്തിലെ തിരുവോണം. ഓണം കഴിഞ്ഞാൽ രണ്ടുമൂന്ന് തൃക്കാക്കരയപ്പന്മാരെ കന്നിയിലെ ഓണത്തിനായി മാറ്റിവയ്ക്കുമായിരുന്നു എന്ന് ഓർക്കുന്നു. (ബാക്കിയുള്ളവ മഴയത്തിരുന്ന് കുതിർന്ന് അലിഞ്ഞുപോകാറാണ് പതിവ്).
ചിങ്ങത്തിലെ ഓണത്തിന്റെ ചെറിയൊരു പതിപ്പാണ് കന്നിയിലേത്. മുറ്റത്തു ചാണകം കൊണ്ട് കളം മെഴുകി, തൂലനില വച്ച് അണിഞ്ഞശേഷം ഈ തൃക്കാക്കരയപ്പന്മാരെ വച്ച് ഒന്നോ രണ്ടോ പിടി തുമ്പക്കുടവും ഇട്ട്, ചെറുതായി എന്തെങ്കിലും -അടയോ പഴമോ മറ്റോ- നേദിച്ച് നാളികേരം ഉടയ്ക്കും. ഉച്ചയ്ക്ക് നാലുംവച്ച് ചെറിയൊരു സദ്യയും ഉണ്ടാക്കും. അത്രതന്നെ. ഇതാണ് കന്നിയിലെ ഓണത്തെപ്പറ്റി എനിയ്ക്കുള്ള ഓർമ്മ. ഐതിഹ്യം അറിയില്ല. അമ്മയോടും ചോദിച്ചു. നോ രക്ഷ...

മാണിക്യം said...

Senu Eapen Thomas, Poovathoor said...
ഇരുപത്തിയെട്ടാം ഓണം എന്നാല്‍ എന്തു?

പ്രായം മാത്രം പോരാ. ഇത്തരം ചോദ്യങ്ങള്‍ ചോദിക്കുന്നതിനു മുന്‍പ്‌ ഒന്ന് ആലോചിക്കണം. ആലോചിക്കണമെങ്കില്‍ കിഡ്നി വേണം. കിഡ്നി. പണ്ട്‌ പി.എസ്‌.സി പരീക്ഷയ്ക്ക്‌ തകഴി ശിവശങ്കരപ്പിള്ളയുടെ ജന്മ നാട്‌ എവിടെയെന്ന് ചോദിച്ചത്‌ പോലെയായി.

28 എന്നത്‌ സാമൂഹ്യമായും, സാംസ്ക്കരികമായും കേരളത്തിന്റെ സ്വകാര്യ സംഖ്യയാണു. ഒരു ആണ്‍ കുഞ്ഞ്‌ ജനിച്ചാല്‍ 28 കെട്ടുക എന്ന പതിവുണ്ട്‌. മാവേലി ഒരു ആണ്‍ പ്രജയായതു കൊണ്ട്‌ 28 എന്ന സംഖ്യക്ക്‌ ഇവിടെ പ്രാതിനിധ്യം വന്നു. ഒപ്പം ഓണത്തിനു ചെറുപ്പക്കാര്‍ ഏറ്റവും കൂടുതല്‍ കളിക്കുന്ന കളിയാണു 28. ഇത്‌ ഒരു പ്രത്യേക തരം ചീട്ടു കളിയാണു. കളിയില്‍ തോല്‍ക്കുന്നവര്‍ മാവേലി തമ്പുരാനെ അനുസ്മരിക്കും വിധത്തില്‍ കുണുക്കുകള്‍ കര്‍ണ്ണാഭരണം പോലെ ധരിച്ച്‌ ഇരുന്ന് മാവേലിയെ സ്വീകരിക്കുക എന്നതു ഇന്നും നടൊട്ടാകെ നടക്കുന്ന പ്രക്രിയയുമാണു.

ഇനി ഈ ഉത്തരത്തിന്റെ അടിസ്ഥനത്തില്‍ എന്നെ മാവേലിയായിട്ടൊന്നും പ്രഖ്യാപിച്ച്‌ മാവേലിയെ അപമാനിക്കരുതു. എനിക്ക്‌ അതിനു തക്ക ശരീര യോഗ്യതകളില്ല. അര്‍ഹതപ്പെട്ട മറ്റ്‌ മത്സരാര്‍ത്ഥികള്‍ക്ക്‌ ഈ പട്ടം നല്‍കിയാലും. പിന്നെ ഉത്തരങ്ങള്‍ എല്ലാം എല്ലാവര്‍ക്കും കാണത്തക്ക രീതിയില്‍ ആല്‍ത്തറയില്‍ നാലാളു കാണത്തക്ക രീതിയില്‍ പ്രതിഷ്ഠിക്കണം.


സസ്നേഹം.

സെനു, പഴമ്പുരാണംസ്‌.

August 18, 2009 11:36 AM