Thursday, August 20, 2009

ഓണാഘോഷം ചോദ്യം 5

5) വാമന അവതാരത്തിനു ശേഷമാണ്‌ പരശുരാമ അവതാരം.
പരശുരാമന്‍ മഴു എറിഞ്ഞ് കേരളം ഉണ്ടായി എന്ന് ഐതിഹം.
അപ്പോള്‍ മഹാബലി ഏതു രാജ്യത്തിലെ രാജാവായിരുന്നു?

*****************************************
നിബന്ധനകള്‍:

1) ഏറ്റവും നല്ല ഉത്തരം പറയുന്ന ആള്‍ അടുത്ത ദിവസത്തെ മഹാബലി
2) ശരി ഉത്തരം എന്നതിനെക്കാള്‍ ഉത്തരങ്ങള്‍ അവതരിപ്പിക്കുന്ന രീതിയാണ്‌ മാനദണ്ഡം
3) ഈ പരിപാടിയിലെ ഏറ്റവും നല്ല ഉത്തരം പറയുന്ന ആള്‍ ഈ വര്‍ഷത്തെ വാമനന്‍
4) ഉത്തരം എഴുതുമ്പോള്‍ സരസമായി, വിശദീകരിച്ച് എഴുതുക കൂടെ അതുമായി യോജിച്ച കഥയും എഴുതാം.
5) ഉത്തരം അപ്പപ്പോള്‍ ഉള്ള പോസ്റ്റില്‍ കമന്റിനൊപ്പം ഇടാം.
6) വിജയിയായ ബ്ലോഗറുടെ പേരും ഉത്തരവും,
വിജയിയുടെ ബ്ലോഗ് ഡീറ്റയില്‍സും അടുത്ത ദിവസത്തെ ചോദ്യത്തോടൊപ്പം പ്രസിദ്ധിപ്പെടുത്തും.
7) വിവാദപരമായ ഉത്തരങ്ങള്‍ സ്വീകരിക്കുന്നതല്ല
8) അനോണികള്‍ പങ്കെടുക്കുകയാണെങ്കില്‍ പേര്‌ പരാമര്‍ശിക്കണം.
9) അനോണിയോ ബ്ലോഗില്ലാത്ത വ്യക്തിയോ ശരി ഉത്തരം പറഞ്ഞാല്‍, 'ഇന്നത്തെ മഹാബലി'
എന്നതിനു പകരം 'ഇന്നത്തെ ഓണത്തപ്പന്‍' എന്ന പേരില്‍ വിജയിയെ ചിത്രീകരിക്കും.
10) ജഡ്ജിമാരുടെ തീരുമാനം അന്തിമമാണ്..
-----------------------------------------------------
ഓണാഘോഷം ചോദ്യം 4
നല്ലവനായ മഹാബലിയെ വാമനന്‍ പാതാളത്തിലേക്ക് ചവിട്ടി താഴ്ത്തിയതിനു പിന്നിലെ ധര്‍മ്മം എന്ത്?
----------------------------------------------------------------------
കുടിയന്‍,ഇടിവാള്‍ ,ഘടോല്‍കചന്‍,അരുണ്‍ കായംകുളം,കണ്ണനുണ്ണി ,എഴുത്തുകാരി
തുടങ്ങി പങ്കെടുത്ത എല്ലാവര്‍ക്കും നന്ദി രേഖപ്പെടുത്തുന്നു

ഇന്നത്തെ മാവേലി
http://charayam.blogspot.com/
കുടിയന്‍
നല്ലവനായ മഹാബലിയെ വാമനന്‍ പാതാളത്തിലേക്ക്
ചവിട്ടി താഴ്ത്തിയതിനു പിന്നിലെ ധര്‍മ്മം എന്ത്?

ഉത്തരം: നല്ലവനായ കുടിയനെ ബ്ലോഗില്ല എന്ന് പറഞ്ഞു ഓണത്തപ്പന്‍ ആക്കി തരം താഴ്തിയില്ലേ.

അത് പോലെ തന്നെയാണ് നല്ലവനായ മാവേലിയെയും ദേവനല്ല എന്ന് പറഞ്ഞു വാമനന്‍ ചവിട്ടിതാഴ്തിയത്.

അതിനു പിന്നിലെ കഥയൊക്കെ മുകളില്‍ അരുണ്‍ പറഞ്ഞു. അതുകൊണ്ട് ഞാന്‍ പറഞ്ഞാലും എന്നെ ഇന്നത്തെ മാവേലി ആക്കും എന്നും തോന്നുന്നില്ല.
പിന്നെ അഹങ്കാരം കുടിയനും നന്നല്ല എന്ന് അസുര ശുക്രാചാര്യര്‍ പറഞ്ഞു. അതൊന്നും കേള്‍ക്കാന്‍ എനിക്ക് പറ്റില്ലല്ലോ? ഞാന്‍ ധര്‍മ്മിഷ്ടനായ കുടിയനല്ലേ? എല്ലാ കുടിയന്മാരുടെയും ദാഹ ശമനമാണ് എന്റെ ലക്‌ഷ്യം.

വാമനന് ഭൂമി ദാനം ചെയ്യാനൊരുങ്ങിയ മഹാബലിയെ കുലഗുരുവായ ശുക്രാചാര്യന്‍ തടഞ്ഞു.

ശുക്രാചാര്യന്‍ പറഞ്ഞു: "ഈ വന്നിരിക്കുന്നത് സാക്ഷാല്‍ വിഷ്ണുഭഗവാനാണ്. ദേവകാര്യസാധ്യത്തിനായി, അങ്ങേയ്ക്ക് കഷ്ടത്തിനായി, അങ്ങയുടെ സ്ഥാനത്തെയും ഐശ്വര്യത്തെയും സമ്പത്തിനെയും പ്രതാപത്തെയും കീര്‍ത്തിയെയും അപഹരിച്ചു ദേവേന്ദ്രന് കൊടുക്കും. മഹാരാജാവേ, വാക്കിലാണ് സത്യമിരിക്കുന്നതെങ്കില്‍, ദേഹമുണ്ടെങ്കിലേ വാക്കുള്ളൂ. അതിനാല്‍, സത്യപാലനാര്‍ത്ഥം ദേഹത്തെ വേണ്ടിവന്നാല്‍ അനൃതം കൊണ്ട് രക്ഷിക്കണം. സ്ത്രീകളെ വശീകരിക്കാനും വിനോദത്തിനും വിവാഹം നടക്കാനും വിശപ്പുതീര്‍ക്കാനും മരണത്തില്‍ നിന്നും രക്ഷപ്പെടാനും അനൃതം നിന്ദിതമല്ല. അതിനാല്‍ അങ്ങ് ഈ ദാനത്തില്‍ നിന്നും പിന്മാറണം."

"കുലാചാര്യനായ നമ്മുടെ വാക്കുകളെ ധിക്കരിക്കുന്ന നീ ക്ഷണം കൊണ്ടുതന്നെ ഐശ്വര്യഭ്രഷ്ടനാകട്ടെ" എന്ന് ശുക്രാചാര്യന്‍ ബലിയെ ശപിച്ചു. എന്നിട്ടും, ബലി സത്യത്തില്‍നിന്നും ഒട്ടും വ്യതിചലിച്ചില്ല. വാമനമൂര്‍ത്തിയെ പീഠത്തിലിരുത്തി പൂജിച്ചു, ദാനസങ്കല്‍പം ചെയ്ത് ജലം ഒഴിച്ച് ഭൂമി ദാനം ചെയ്തു.

ഈ സമയം ഭക്തനും മഹാബലിയുടെ പിതാമഹനുമായ പ്രഹ്ലാദന്‍ അവിടെയെത്തി. പ്രസന്നമായ മനസ്സോടുകൂടി പ്രഹ്ലാദന്‍ പറഞ്ഞു.

"ഹേ ഭഗവാന്‍, അങ്ങ് ബലിയുടെ യാതൊരു സ്വത്തിനെയും അപഹരിച്ചിട്ടില്ല. സമൃദ്ധമായ ഇന്ദ്രപട്ടം അങ്ങ് ബലിക്ക് നല്‍കി. അതിനെ ഇപ്പോള്‍ മടക്കി വാങ്ങി. അതുതന്നെയാണ് മംഗളകരം. ബ്രഹ്മാവിനോ ശ്രീപരമേശ്വരനോ ലക്ഷ്മീദേവിക്കുപോലുമോ ലഭിച്ചിട്ടില്ലാത്ത ചരണകമലദര്‍ശനം നല്‍കി അങ്ങ് ബലിക്ക് അനുഗ്രഹിച്ചിരിക്കുന്നു. ഇപ്പോള്‍, വിവേകത്തെ നശിപ്പിക്കുന്ന ഐശ്വര്യത്തെ മടക്കിയെടുത്ത് അങ്ങ് പൂര്‍ണ്ണമായി അനുഗ്രഹിച്ചു. മനസ്സിനെ അടക്കി ആത്മതത്ത്വം അറിഞ്ഞ പുരുഷനുപോലും ഐശ്വര്യം നിമിത്തം മോഹം ജനിക്കും."

തദവസരത്തില്‍ മഹാബലിയുടെ ഭാര്യ വിന്ധ്യാവലി വാമനനെ നമസ്കരിച്ചിട്ട്‌ പറഞ്ഞു:

"മായയാല്‍ മോഹിതരായിട്ട് തങ്ങളാണ് കര്‍ത്താവ് എന്ന് കരുതുന്ന കുബുദ്ധികള്‍, സര്‍വ്വേശ്വരനായ അങ്ങേയ്ക്ക് എന്തു സമര്‍പ്പിക്കുവാനാണ്? സ്വന്തമായി വല്ലതുമുണ്ടെങ്കിലല്ലേ സമര്‍പ്പിക്കാന്‍ സാധിക്കൂ. ഒന്നുമില്ലാത്തവര്‍ എല്ലാറ്റിനും സ്വാമിയായ അങ്ങേയ്ക്ക് ഓരോന്നും സമര്‍പ്പിക്കുന്നു എന്ന് വാദിക്കുന്നത് കേവലം മോഹവലയം തന്നെ."

അനന്തരം ഭഗവാന്‍ പ്രഹ്ലാദനോട് പറഞ്ഞു: "പ്രഹ്ലാദ, താങ്കള്‍ക്കു മംഗളം ഭവിക്കട്ടെ. സുതലമെന്ന സ്ഥാനത്തേയ്ക്ക് പോകൂ. അവിടെ സ്വപൗത്രനായ മഹാബലിയോടുകൂടി സന്തോഷിക്കൂ. സുതലദ്വാരത്തില്‍ കയ്യില്‍ ഗദയും ധരിച്ചു ഞാന്‍ നില്‍ക്കുന്നത് നീ നിത്യവും കാണും. എന്‍റെ സ്വരൂപദര്‍ശനം നിമിത്തമായുണ്ടായ പരമാനന്ദത്താല്‍ നിന്‍റെ സംസാരകാരണമായ കര്‍മ്മബന്ധം നിശ്ശേഷം നശിക്കും."

മഹാബലിയും പ്രഹ്ലാദനും ഭഗവാനെ പ്രദക്ഷിണം ചെയ്തു നമസ്കരിച്ചു അനുവാദം വാങ്ങി അനുചരന്‍മാരോടൊപ്പം സുതലത്തില്‍ പ്രവേശിച്ചു.

അങ്ങനെ ഭഗവാന്‍ ദേവന്മാര്‍ക്ക് സ്വര്‍ഗ്ഗവും തിരിച്ചു നല്‍കി. മഹാബലിക്കു സ്വര്‍ഗത്തേക്കാള്‍ സുന്ദരമായ സുഖകരമായ സുതലരാജ്യം നല്‍കി. അവിടെ ഭഗവാന്‍ തന്നെ അവരെ കാത്തു രക്ഷിച്ചു കാവല്‍ നിന്നു. അതായത്, ആത്മാഭിമാനം ഉപേക്ഷിച്ച ഒരു ഭക്തനെ ഭഗവാന്‍ സേവചെയ്യുന്നു.

തയ്യാറാക്കിയത്: ആല്‍ത്തറ

8 comments:

കരീം മാഷ്‌ said...

മഹാബലി കേരളത്തിലെ തന്നെ രാജാവായിരുന്നു.
അതില്‍ നോ സംശയം.
പക്ഷെ മഴുവെറിഞ്ഞ പരശുരാമന്‍ യഥാര്‍ത്ഥ പരശുരാമാവതാരത്തിന്റെ ബീറ്റാ വേഷനായിരുന്നു.
പരീക്ഷണാര്‍ത്ഥം ഇറക്കിയ “ആദ്യ വേര്‍ഷന്‍“.
ചില ബഗ്ഗുകളും കമ്പ്ലന്റുകളും ഉള്ളതിനാല്‍ പിന്‍ വലിച്ചു പുതിയ എറര്‍ ഫ്രീ വേര്‍ഷന്‍ പുറത്തിറക്കിയതാണു പിന്നത്തെ പരശുരാമ അവതാരം.
പക്ഷെ അപ്പോഴേക്കും വാമന അവതാരം മാര്‍ക്കറ്റിലിറങ്ങിയിരുന്നു.
ഇതാണു യഥാര്‍ത്ഥത്തില്‍ സംഭവിച്ചത്.

അരുണ്‍ കായംകുളം said...

തൃക്കാക്കര കേന്ദ്രമാക്കി രാജ്യം ഭരിച്ച രാജാവാണ്‌ മഹാബലി.അദ്ദേഹം കേരളമാണ്‌ ഭരിച്ചതെന്ന് പറയപ്പെടുന്നു.വാമന അവതാര സമയത്ത് രാജ്യവും ഐശ്വര്യവും നശിക്കട്ടെ എന്ന് ശുക്രമുനി ശപിക്കുന്നു.ഒരു പക്ഷേ ആ ശാപം മൂലം രാജ്യം കടലെടുത്തു കാണും.പരശുരാമ അവതാരത്തില്‍ മഴു എറിഞ്ഞു ഈ കരയെ തിരിച്ച് പിടിച്ചതും ആവാം

ITIVAL said...

I THINK MAAVELI WAS THE KING OF KIRGISTHAN..

HE ATTACKED NIGER AND CHAD IN BC 1266 AND WAS DEFEATED WHEN HE TRIED TO CONQUER ANTARTICA.

HE WAS POISONED TO DEATH DURING THE WAR AGAINST UGANDA, AND LATER BURRIED IN A NORTHERN STATE OF JAMAICA (BRIAN LARA FAME)

HE WAS A FAN OF KINGFISHER BEER, AND EVERY YEAR VISIT SOME BEVERAGES CORP OUTLETS IN TEH SOUTHERN STATE OF KERALA. PEOPLE OF KERALA MISTAKE HIM THAT HE VISIT TO SEE THEM, AND THEY MAKE A MESS CALLED KONAM!

SORRY FOR ENG.. NO KEYMAN :)

WHERE IS MY MAAVELI TAG?

ITIVAL said...

OOOPS.. SORRY

THE GUY I WAS MENTIONING IN MY LAST COMMENT WAS "MOUVAALE GURNIJOVA" BUT THE MAVELI IN THIS QUESTION IS A DIFFERENT GUY.

HE WAS THE KING OF WARD-7 , OF KANNOTH AREA IN VENKITANGU PACHAYATH, CHAVAKKAD THALUKK, THRISSUR DT. KERALA, WHERE I LIVED IN ! I GOT THIS INFO FROM GOOGLE KINGOPIA :(


SHO....

YoungMediaIndia said...

ഷാപ്പിനു മുന്‍പേ കുടിയന്‍ ഉണ്ടായി എന്ന് പറയുന്ന പോലെയാണ് ഈ ചോദ്യവും. ഇപ്പൊ പ്രശ്നം ഷാപ്പില്ലാതെ കുടിയന്‍ എങ്ങനെ ഉണ്ടായി എന്ന്. കുടിക്കാന്‍ ഷാപ്പില്‍ പോണം എന്നില്ലല്ലോ?

അതുപോലെയാണ് മഹാബലിയും കേരളവും. ഈ മഹാബലികഥ ഒരു പുരാണമാണ്, ഐതീഹ്യമല്ല. കേരളം ഭരിച്ചിരുന്നതും ഓണത്തിനു നാടുകാണാന്‍ വരുന്നതുമായ മഹാബലി ഏതാണെന്നറിയില്ല. അതൊക്കെ ഐതീഹ്യകഥകള്‍ മാത്രമായിരിക്കാം. എന്നാല്‍ ഭാഗവതത്തിലെ മഹാബലിയെ വാമനന്‍ പാതാളത്തിലേയ്ക്ക് ചവിട്ടിത്താഴ്ത്തിയിട്ടില്ല. ഭഗവാന്‍ സ്വന്തം കാല്‍പ്പാദം മഹാബലിയുടെ ശരസ്സില്‍ വച്ച് അനുഗ്രഹിച്ചിട്ട്‌ മഹാബലിയെ പിതാമഹനായ ഭക്ത പ്രഹ്ലാദനോടും അനുയായികളോടും കൂടി സ്വര്‍ഗ്ഗത്തെക്കാള്‍ സുന്ദരമായ സുതലത്തിലേക്ക് പോകാന്‍ അനുവദിച്ചു. ഭഗവാന്‍ അവിടെ സുതലദ്വാരത്തില്‍ മറ്റു പ്രശ്നങ്ങളില്‍ നിന്നും അവരെ രക്ഷിച്ചു കാവല്‍ക്കാരനായി നിലകൊണ്ടു എന്ന് ഭാഗവതം പറയുന്നു.

മഹാവിഷ്ണുവിന്റെ പരശുരാമ അവതാരം വാമന അവതാരത്തിന്റെ പിന്നീടാണ് ഉണ്ടായത്. അപ്പോള്‍ കേരളം സമുദ്രത്തില്‍ നിന്നും വീണ്ടെടുത്തതും അതിനു ശേഷം തന്നെ.

നര്‍മ്മദാതീരത്തുള്ള ഒരു ക്ഷേത്രത്തിലാണ് മഹാബലി അശ്വമേധയാഗം നടത്തുന്നത്. അനേകം ധര്‍മ്മകര്‍മ്മങ്ങളും ദാനകര്‍മ്മങ്ങളുമൊക്കെ നടക്കുന്ന അവിടേയ്ക്ക് വാമനഭഗവാന്‍ കടന്നുചെന്നു. ഭഗവാന്‍റെ തേജസ്സുകണ്ട് ഋഷികളും ശിഷ്യന്മാരുമെല്ലാം അറിയാതെതന്നെ എഴുന്നേറ്റു സ്വാഗതം ചെയ്തു.നര്‍മ്മദ കേരളത്തിലൂടെ ഒഴുകിയതായി ഒരറിവും ഇല്ല.

എത്ര ദര്‍മ്മിഷ്ടനായാലും അഹങ്കാരം നല്ലതല്ല എന്നാണു മഹാബലിയുടെ കഥ നമ്മെ പഠിപ്പിക്കുന്നത്‌. ഗുരുവിന്റെ ആജ്ഞ ധിക്കരിക്കുന്ന ഒരുവനും അവന്റെ സദ്‌ ഗുണങ്ങളെ മറക്കുന്നു. "അസുലഭമായ മനുഷ്യജന്മം സിദ്ധിച്ചാല്‍ ഗര്‍വ്വില്ലാതെയിരികണം. ജന്മം, കര്‍മ്മം, വയസ്സ്, സൗന്ദര്യം, വിദ്യ, ഐശ്വര്യം, ധനം എന്നിവയില്‍ ഗര്‍വ്വം ഭാവിക്കാതിരിക്കാന്‍ ഈശ്വരാനുഗ്രഹം ഉണ്ടാകണം. മറ്റുള്ളവര്‍ക്ക് ജയിക്കാന്‍ കഴിയാത്ത എന്‍റെ മായയെ ബലി ജയിച്ചിരിക്കുന്നു. സര്‍വ്വ ഐശ്വര്യത്തെയും ഞാന്‍ അപഹരിച്ചിട്ടും എല്ലാം പോയല്ലോ എന്ന ഖേദം അവനില്ല. ഇവന്‍റെ ധനം മുഴുവന്‍ ക്ഷയിച്ചു. ഇന്ദ്രപദവി നഷ്ടപ്പെട്ടു. വാക്കുകൊണ്ട് നിന്ദിക്കപ്പെട്ടു. ശുക്രാചാര്യന്‍ ശപിച്ചു.

അതിലും ഉപരി അസുര രാജാവാനെന്കിലും സദ്ഗുണങ്ങള്‍ മഹാബലിയെ ദേവന്മാര്‍ക്കും ലഭിക്കാന്‍ കഴിയാത്ത മഹാസ്ഥാനത്ത് എത്തിച്ചിരിക്കുന്നു.

നാം ഓണം ആഘോഷിക്കുന്നത് തിരുവോണം നാളിലാണ്. തിരുവോണം വിഷ്ണുവിന്റെ നാളാണ്. ഒരു ധര്‍മ്മിഷ്ടന്റെ സത്പ്രവര്‍ത്തികള്‍ അദ്ധേഹത്തെ സുസ്ഥിരമായ ഒരു നന്മയിലേക്ക് നയിക്കും. അസുരന്‍ ആണെങ്കിലും നന്‍മചെയ്താല്‍ നല്ലത് ആണ്. അത് ഭഗവാന്റെ പ്രീതിക്ക് കാരണമാവുകയും ചെയ്യും. എന്നാലും അഹങ്കാരം അത് എത്ര വലിയവനായാലും നാശത്തിലേക്ക് നയിക്കും. അതാണ്‌ മഹാബലിയുടെ കഥ നമ്മെ പഠിപ്പിക്കുന്നത്‌.

യഥാര്‍ത്ഥത്തില്‍ ഭഗവാന്‍ വിഷ്ണുവിനെ തന്നെയാണ് തിരുവോണത്തിന് മാതെവര വച്ച് പൂജിക്കുന്നത്. പിന്നീട് എങ്ങനെയോ അത് മാവേലിയെയാണ് പൂജിക്കുന്നത് എന്ന് വന്നു. ഭഗവാന്‍ വിഷ്ണു വാമന രൂപത്തില്‍ വന്നു മഹാബലിക്കു മോക്ഷം നല്‍കിയ ആ സുദിനമാണ് നാം തിരുവോണമായി ആഘോഷിക്കുന്നത്. ദേവനെ പൂജിക്കുന്ന പൂജാരിയെ ബഹുമാനിക്കാം എന്നാല്‍ ദേവനെ തള്ളിപറഞ്ഞല്ല പൂജാരിയെ ബഹുമാനിക്കുന്നത്‌. അതുപോലെ ഓണം മഹാവിഷ്ണുവിനെ പൂജിക്കുന്ന ഒരാഘോഷമാണ്.

ചുരുക്കത്തില്‍ പാതാള രാജാവായ മഹാബലി ധര്മ്മിഷ്ടനായിരുന്നു. ആ മഹാബലി തന്റെ ധര്‍മ്മപ്രവര്‍ത്തിയാല്‍ മൂന്നുലോകങ്ങളും തന്റെ അധീനതയിലാക്കി. കേരളം ഉള്‍പ്പെടുന്ന സമുദ്രമോ ഭൂമിയോ അതും അദ്ധേഹത്തിന്റെ അധികാര പരിധിയില്‍വന്നു കാണാം. മഹാബലിക്കു മോക്ഷം നല്‍കിയ ദിനം ആണ് തിരുവോണം അത് നമ്മുടെ ഓണവും....

Unknown said...

ഞാന്‍ ജനിച്ചു വളര്‍ന്ന പുതുവൈപ്പ് ഗ്രാമപഞ്ചായത്തുണ്ടായത് 1950 ലെ വെള്ളപ്പൊക്കത്തിലാണു. പോട്ട് വൈപ്പിന്‍ കര തന്നെ ഉണ്ടാകുന്നത് 1334-ല്‍ ആണു, എന്നു കരുതി അതിനു മുന്നെ കേരളമില്ലാതിരിക്കോ, ഇവിടെ ജനിച്ച ഞാന്‍ പരശുരാമന്‍ മഴുവെറിഞ്ഞ കാലത്ത് ഈ സ്ഥലം ഉണ്ടായിരുന്നില്ല എന്നു പറഞ്ഞ് കേരളീയന്‍ അല്ലതെയിരിക്കോ, വൈപ്പിന്‍ കരയിലും, പുതുവൈപ്പിലും ഓണമുണ്ട്, മാവേലി തമ്പുരാന്റെ പ്രജകളുമുണ്ട്. തമ്പുരാന്‍ വര്‍ഷത്തിലൊരിക്കല്‍ വരുന്ന കൂട്ടത്തില്‍ അവിടെയും ചുറ്റിത്തിരിയുന്നുമുണ്ട്.

കാര്യമൊക്കെ ശരിതന്നെ പരശുരാമന്‍ മഴുവെറിഞ്ഞു കേരളം ഉണ്ടാക്കിയെന്നത് എതീഹ്യം തന്നെ. എനിക്ക് തോന്നുന്നത് പുള്ളിക്കാരന്‍ ഉണ്ടായിരുന്ന ഭൂമി ഒന്നുകൂടി ഒന്നു എക്സ്റ്റന്റ് ചെയ്തു എന്നാണു. നമ്മടെ കടപ്പൊറത്താണേല്‍, കടലു വെപ്പെന്നൊരു പരിപാടിയുണ്ട്. കടലിറങ്ങിപ്പോയി കരതെളിഞ്ഞു വരുന്നത്. പക്ഷെ അതിനു മാസങ്ങളോ വര്‍ഷങ്ങളോ എടുക്കും. പരശുരാമന്‍ അവതാരമായത് കൊണ്ട് മഴുവെറിഞ്ഞു ഒറ്റയടിക്ക് കാര്യം നടത്തി എന്നു മാത്രം. എനിക്കൊന്നെ പറയാനൊള്ള്, പരശുരാമന്‍ മഴുവെറിയുന്നതിനു മുന്‍പ് ഇവിടെ കേരളമൊണ്ട്. ചിലപ്പോ ഠാ വട്ടത്തിലായിരിക്കാം, ഇപ്പൊ അതൊരു മുഴുത്തപാവക്കാ രൂപത്തിലായതിനു പരശുരാമനു നന്ദി. വാമനനും, മാവേലിയും, രാമനും സര്‍വ്വാവതാരങ്ങളും നീണാള്‍ വാഴട്ടെ. ആശംസകള്‍

വാമദേവന്‍ said...

അതാതു കാലങ്ങളില്‍ ഒന്നിലേറെ അവതാരങ്ങള്‍ ഉണ്ടാവുക പതിവാണ് . ഇന്‍കുബേറ്ററില്‍ വെച്ച വാമന മുട്ട നേരത്തെ വിരിഞ്ഞു . പരശുരാമന്‍ മുട്ട ചീമുട്ട ആണോന്ന് സംശയിച്ചെങ്കിലും താമസിച്ചു വിരിഞ്ഞു . അതുകൊണ്ട് നേരത്തെ വിരിഞ്ഞ വാമനനെ ആള് വളരട്ടെ എന്നുകരുതി നേരത്തെ ഇറക്കി വിട്ടു . എന്നിട്ടും വളരാഞ്ഞപ്പോള്‍ പരശൂനെ ഇറക്കി എന്നതാണ് ചരിത്രം .

വീകെ said...

കേരളവും പരശുരാമനും വാമനനും മഹാബലിയും എന്തുമായിക്കൊള്ളട്ടെ...

മഹാബലിയും ആ രാജ്യവും ...
ആ ജനങ്ങളും...
ആ സങ്കൽ‌പ്പം തന്നെ..
എത്ര മഹത്ത്വരമാണ്.