Tuesday, August 18, 2009

ഓണാഘോഷം ചോദ്യം 3

3) ഓണത്തപ്പനും മാവേലിയും ഒന്നാണോ?ഐതിഹം എന്ത്?

*************************************************
നിബന്ധനകള്‍:

1) ഏറ്റവും നല്ല ഉത്തരം പറയുന്ന ആള്‍ അടുത്ത ദിവസത്തെ മഹാബലി
2) ശരി ഉത്തരം എന്നതിനെക്കാള്‍ ഉത്തരങ്ങള്‍ അവതരിപ്പിക്കുന്ന രീതിയാണ്‌ മാനദണ്ഡം
3) ഈ പരിപാടിയിലെ ഏറ്റവും നല്ല ഉത്തരം പറയുന്ന ആള്‍ ഈ വര്‍ഷത്തെ വാമനന്‍
4) ഉത്തരം എഴുതുമ്പോള്‍ സരസമായി, വിശദീകരിച്ച് എഴുതുക കൂടെ അതുമായി യോജിച്ച കഥയും എഴുതാം.
5) ഉത്തരം അപ്പപ്പോള്‍ ഉള്ള പോസ്റ്റില്‍ കമന്റിനൊപ്പം ഇടാം.
6) വിജയിയായ ബ്ലോഗറുടെ പേരും ഉത്തരവും,
വിജയിയുടെ ബ്ലോഗ് ഡീറ്റയില്‍സും അടുത്ത ദിവസത്തെ ചോദ്യത്തോടൊപ്പം പ്രസിദ്ധിപ്പെടുത്തും.
7) വിവാദപരമായ ഉത്തരങ്ങള്‍ സ്വീകരിക്കുന്നതല്ല
8) അനോണികള്‍ പങ്കെടുക്കുകയാണെങ്കില്‍ പേര്‌ പരാമര്‍ശിക്കണം.
9) അനോണിയോ ബ്ലോഗില്ലാത്ത വ്യക്തിയോ ശരി ഉത്തരം പറഞ്ഞാല്‍, 'ഇന്നത്തെ മഹാബലി'
എന്നതിനു പകരം 'ഇന്നത്തെ ഓണത്തപ്പന്‍' എന്ന പേരില്‍ വിജയിയെ ചിത്രീകരിക്കും.
10) ജഡ്ജിമാരുടെ തീരുമാനം അന്തിമമാണ്..
-----------------------------------------------------

ചോദ്യം 2
2) എന്താണ്‌ ഇരുപത്തിയെട്ടാം ഓണം?ഐതിഹം അറിയാമെങ്കില്‍ വിവരിക്കുക..
=====================================================
നിരക്ഷരന്‍ ,കുടിയന്‍ ,അരുണ്‍ കായംകുളം ,കണ്ണനുണ്ണി ,എഴുത്തുകാരി ,മീര അനിരുദ്ധൻ പൊറാടത്ത് ,അനിൽ@ബ്ലൊഗ്, ഹരീഷ് തൊടുപുഴ ,ലക്ഷ്മി ,കറുത്തേടം ,കിലുക്കാംപെട്ടി , ബിന്ദു കെ പി ,സെനൂ ഈപ്പന്‍ തോമസ് പൂവത്തൂര്‍,തുടങ്ങിപങ്കെടുത്ത എല്ലാവര്‍ക്കും നന്ദി

ജോര്‍ജ്ന്റെ നിര്‍ദേശത്തിനു പ്രത്യേക നന്ദി ...

ഇന്നത്തെ മാവേലി സെനൂ ഈപ്പന്‍ തോമസ് പൂവത്തൂര്‍
"പഴമ്പുരാണംസ് "എന്ന ബ്ലോഗുടമ

http://pazhamburanams.blogspot.com/

പഴമ്പുരാണംസ്ന്റെ ഉത്തരം :-
"ഇരുപത്തിയെട്ടാം ഓണം എന്നാല്‍ എന്തു?പ്രായം മാത്രം പോരാ. ഇത്തരം ചോദ്യങ്ങള്‍ ചോദിക്കുന്നതിനു മുന്‍പ്‌ ഒന്ന് ആലോചിക്കണം. ആലോചിക്കണമെങ്കില്‍ കിഡ്നി വേണം. കിഡ്നി. പണ്ട്‌ പി.എസ്‌.സി പരീക്ഷയ്ക്ക്‌ തകഴി ശിവശങ്കരപ്പിള്ളയുടെ ജന്മ നാട്‌ എവിടെയെന്ന് ചോദിച്ചത്‌ പോലെയായി.

28 എന്നത്‌ സാമൂഹ്യമായും, സാംസ്ക്കരികമായും കേരളത്തിന്റെ സ്വകാര്യ സംഖ്യയാണു. ഒരു ആണ്‍ കുഞ്ഞ്‌ ജനിച്ചാല്‍ 28 കെട്ടുക എന്ന പതിവുണ്ട്‌. മാവേലി ഒരു ആണ്‍ പ്രജയായതു കൊണ്ട്‌ 28 എന്ന സംഖ്യക്ക്‌ ഇവിടെ പ്രാതിനിധ്യം വന്നു. ഒപ്പം ഓണത്തിനു ചെറുപ്പക്കാര്‍ ഏറ്റവും കൂടുതല്‍ കളിക്കുന്ന കളിയാണു 28. ഇത്‌ ഒരു പ്രത്യേക തരം ചീട്ടു കളിയാണു. കളിയില്‍ തോല്‍ക്കുന്നവര്‍ മാവേലി തമ്പുരാനെ അനുസ്മരിക്കും വിധത്തില്‍ കുണുക്കുകള്‍ കര്‍ണ്ണാഭരണം പോലെ ധരിച്ച്‌ ഇരുന്ന് മാവേലിയെ സ്വീകരിക്കുക എന്നതു ഇന്നും നടൊട്ടാകെ നടക്കുന്ന പ്രക്രിയയുമാണു.

ഇനി ഈ ഉത്തരത്തിന്റെ അടിസ്ഥനത്തില്‍ എന്നെ മാവേലിയായിട്ടൊന്നും പ്രഖ്യാപിച്ച്‌ മാവേലിയെ അപമാനിക്കരുതു. എനിക്ക്‌ അതിനു തക്ക ശരീര യോഗ്യതകളില്ല. അര്‍ഹതപ്പെട്ട മറ്റ്‌ മത്സരാര്‍ത്ഥികള്‍ക്ക്‌ ഈ പട്ടം നല്‍കിയാലും. പിന്നെ ഉത്തരങ്ങള്‍ എല്ലാം എല്ലാവര്‍ക്കും കാണത്തക്ക രീതിയില്‍ ആല്‍ത്തറയില്‍ നാലാളു കാണത്തക്ക രീതിയില്‍ പ്രതിഷ്ഠിക്കണം.

സസ്നേഹം.സെനു, പഴമ്പുരാണംസ്‌. :) "

അരുണ്‍ കായംകുളം, ബിന്ദു കെ പി ഇവരുടെ ഉത്തരം ശ്രദ്ധാര്‍ഹം .....


തയ്യാറാക്കിയത്: ആല്‍ത്തറ

16 comments:

അനില്‍@ബ്ലോഗ് // anil said...

ഒന്നാണ്.

പൊറാടത്ത് said...

ഓണത്തപ്പനും മവേലിയും ഒന്നോ..?!!

അതെങ്ങനെ ശരിയാവും?!! ഒരൊന്നൊര വരും..:)

:: VM :: said...

അല്ല. !

ഐതിഹ്യം: ഓണത്തിന്റന്നു മാവേലി സ്റ്റോറില്‍ നിന്നും അരിമേടിക്കാന്‍ കൊടുത്ത കാശെടുത്ത് ചാരായ ഷോപ്പില്‍ കയറി പാമ്പായ രാജപ്പന്‍ ശേഷം കല്ലട സരസമ്മയുടെ വീടു "തപ്പി"ഇറങ്ങുമ്പോള്‍ തപ്പിത്തടഞ്ഞ് ഓടയില്‍ വീഴുകയും കരിങ്കല്ലില്‍ തലയിടിച്ച് സമാധിയാവുകയും ചെയ്തു. വിധവാ പെന്‍ഷന്‍ വാങ്ങാന്‍ രാജപ്പന്റെ ഫാര്യ കോമളം ചെന്നപ്പോ എന്തൂട്ടാണ്ടീ നെന്റെ പടായ ഗെഡീടെ പേര്"എന്നു ചോദിച്ച ആപ്പീസറോട് ഓണത്തിന്റന്നു തപ്പിത്തടഞ്ഞ് വടിയായ രാജപ്പേട്ടന്റെ ഓര്‍മ്മക്കായി കോമളേച്ചി ഓണത്തപ്പന്‍"എന്നു പറയുകയും ചെയ്തു.

മാവേലിയും ഓണത്തപ്പനും രണ്ടാണെങ്കിലും ഇവ തമ്മില്‍ അഭേദ്യമായ ബന്ധമുണ്ടന്നു നിസ്സംശയം പറയാം..

മാവേലി പ്രജകളെ തപ്പിയിറങ്ങിയപ്പോള്‍ ഓണത്തപ്പന്‍ സെറ്റപ്പു തപ്പിയിറങ്ങി എന്നു മാത്രം :)

Typist | എഴുത്തുകാരി said...

അതെ.

Lathika subhash said...

ഓണത്തപ്പനും മാവേലിയും ഒന്നാണ്.

പ്രിയ said...

ഓണത്തപ്പന്‍ ആരെന്ന് ഓണത്തപ്പനു പോലും അറിയില്ല‍,അതിങ്ങനെ മാറികൊണ്ടിരിക്കും പക്ഷെ മാവേലി എന്നും പഴയ മാവേലി തന്നെയാണ്.

അതറിയണമെങ്കില്‍ സെന്‍സ് വേണം സെന്‍സിബിലിറ്റി വേണം ഇല്ലെങ്കില്‍ അറ്റ്ലീസ്റ്റ് കേരളീയത്തിലെ 'മാവേലി നാടുവാണകാലം: സത്യമോ മിഥ്യയോ?' പോസ്റ്റ് വായിക്കുകയെങ്കിലും വേണം :)

തമാശക്കപ്പുറം, ഓണത്തപ്പന്‍ എന്നത് ത്യക്കാക്കരയപ്പന്‍ എന്ന സങ്കല്പ്പത്തിലല്ലേ കേരളം ഇന്നു പൂജിക്കുന്നത്. ഒന്‍പത് നാള്‍ മാവേലിക്കായി പൂക്കളമൊരുക്കി പത്താം നാള്‍ മാവേലി വരുമ്പൊള്‍ മുറ്റത്തതാ ഓണത്തപ്പന്‍ വാമനന്‍. കഷ്ടാണ്ട്ടോ.

അരുണ്‍ കായംകുളം said...

ഓണത്തപ്പനും മാവേലിയും ഒന്നല്ല എന്നാണ്‌ എന്‍റെ അറിവ്.മാവേലി പണ്ട് തൃക്കാക്കര കേന്ദ്രമാക്കി നാട് ഭരിച്ച ഒരു അസുര രാജാവായിരുന്നു.അദ്ദേഹം വലിയൊരു ശിവ ഭക്തനായിരുന്നത്രേ.ഈ ഓണത്തപ്പന്‍ എന്നറിയപ്പെടുന്നത് തൃക്കാക്കര അപ്പനാണെന്ന് ഒരു ഭാഷ്യം.തൃക്കാക്കരയപ്പന്‍ മഹാദേവനാണെന്നും പറയപ്പെടുന്നു.

മൊട്ടുണ്ണി said...

ആന്‍റപ്പനും രാജപ്പനും ആരാണെന്ന് ചോദിച്ച പോലെയായി.ഓണത്തിനു വരുന്ന രാജാവാണ്‌ മാവേലിയെങ്കില്‍, ഓണത്തിനു വരുന്ന അപ്പനാണ്‌ ഓണത്തപ്പന്‍.ഓണക്കാലത്ത് മാവേലിക്ക് ഉണ്ടാക്കുന്ന ആഹാരം തപ്പിക്കൊണ്ട് പോകാന്‍ വരുന്ന ആളാണെന്ന് ചില ദേശങ്ങളില്‍ പറയപ്പെടുന്നു:)

YoungMediaIndia said...

കേരളം ഭരിച്ചിരുന്ന നല്ലവനായ അസുര രാജാവായിരുന്നു മഹാബലി. പ്രഹ്ലാദന്റെ കൊച്ചുമകനായ ഈ അസുരന്‍ ദേവലോകത്തെ പോലും അസൂയപ്പെടുത്തുന്ന രീതിയില്‍ നാട് ഭരിച്ചിരുന്നു. പ്രഹ്ലാദന്റെ വിഷ്ണു ഭക്തി വളരെ പ്രസിദ്ധവും. പ്രഹ്ലാദനെ പോലെ തന്നെ വിഷ്ണു ഭക്തനായ മഹാബലി നന്മയുടെ പ്രതീകവും. ഈ മഹാബലിയാണ് മാവേലി.

ഈ മഹാബലികഥ ഒരു പുരാണമാണ്, ഐതീഹ്യമല്ല. കേരളം ഭരിച്ചിരുന്നതും ഓണത്തിനു നാടുകാണാന്‍ വരുന്നതുമായ മഹാബലി ഏതാണെന്നറിയില്ല. അതൊക്കെ ഐതീഹ്യകഥകള്‍ മാത്രമായിരിക്കാം. എന്നാല്‍ ഭാഗവതത്തിലെ മഹാബലിയെ വാമനന്‍ പാതാളത്തിലേയ്ക്ക് ചവിട്ടിത്താഴ്ത്തിയിട്ടില്ല. ഭഗവാന്‍ സ്വന്തം കാല്‍പ്പാദം മഹാബലിയുടെ ശരസ്സില്‍ വച്ച് അനുഗ്രഹിച്ചിട്ട്‌ മഹാബലിയെ പിതാമഹനായ ഭക്ത പ്രഹ്ലാദനോടും അനുയായികളോടും കൂടി സ്വര്‍ഗ്ഗത്തെക്കാള്‍ സുന്ദരമായ സുതലത്തിലേക്ക് പോകാന്‍ അനുവദിച്ചു. ഭഗവാന്‍ അവിടെ സുതലദ്വാരത്തില്‍ മറ്റു പ്രശ്നങ്ങളില്‍ നിന്നും അവരെ രക്ഷിച്ചു കാവല്‍ക്കാരനായി നിലകൊണ്ടു എന്ന് ഭാഗവതം പറയുന്നു.

നര്‍മ്മദാതീരത്തുള്ള ഒരു ക്ഷേത്രത്തിലാണ് മഹാബലി അശ്വമേധയാഗം നടത്തുന്നത്. അനേകം ധര്‍മ്മകര്‍മ്മങ്ങളും ദാനകര്‍മ്മങ്ങളുമൊക്കെ നടക്കുന്ന അവിടേയ്ക്ക് വാമനഭഗവാന്‍ കടന്നുചെന്നു.
അവിടെ വച്ചാണ് മൂന്നടി മണ്ണ് ദാനമായി ചോദിക്കുന്നത്. മോക്ഷം നല്‍കാനുള്ള ഒരു പരീക്ഷണമായിരുന്നു അത്.

"ദേവന്മാര്‍ക്കും ലഭിക്കാന്‍ കഴിയാത്ത മഹാസ്ഥാനത്ത് മഹാബലി എത്തിയിരിക്കുന്നു. സാവര്‍ണിമന്വന്തരത്തില്‍ അങ്ങ് ദേവേന്ദ്രനായി ഭരിക്കും. അതുവരെ വിശ്വകര്‍മ്മാവ്‌ നിര്‍മ്മിച്ചിരിക്കുന്ന സുതലത്തില്‍ വാഴൂ. എന്‍റെ ദൃഷ്ടി എപ്പോഴും ഉള്ളതിനാല്‍ മനസ്സില്‍ ക്ലേശങ്ങളോ ശരീരത്തിന് വ്യാധിയോ ക്ഷീണമോ ആലസ്യമോ അന്യരില്‍നിന്ന് അപമാനമോ മറ്റു ആപത്തുക്കളോ ബാധിക്കില്ല. അങ്ങയെ ഇന്ദ്രന്‍ കൂടി ധിക്കരിക്കില്ല. അങ്ങയുടെ ആജ്ഞയെ അതിക്രമിക്കുന്നവനെ എന്‍റെ സുദര്‍ശനചക്രം നിഗ്രഹിക്കും. ഞാന്‍ സുതലത്തിന്‍റെ പടിക്കല്‍ സദാ സന്നിഹിതനായിരിക്കും എന്ന് ഭവാന്‍ അറിയുക."


ഒരു വസ്തു ഉപേക്ഷിച്ചാലും 'ഞാന്‍ ഉപേക്ഷിച്ചു' എന്ന അഭിമാനം ഉപേക്ഷിക്കുന്നത് പ്രയാസമുള്ള കാര്യമാണ്. ത്യാഗത്തില്‍പോലും അഭിമാനിക്കുന്നവരാണ് നമ്മള്‍. ഭഗവാന്‍റെ ചരണസ്പര്‍ശത്താല്‍ ബലിയുടെ അഭിമാനബോധം പോലും ഉപേക്ഷിക്കപ്പെട്ട് മനസ്സ് ഭഗവാനില്‍ ലയിച്ചു.

അഭിമാനം ത്യജിക്കുന്നവന്‍റെ ഭൃത്യനാണ് ഭഗവാന്‍. അങ്ങനെ, ഭഗവാനെ ദാസനാക്കിയവനാണ് ധര്‍മ്മിഷ്ഠനായ മഹാബലി.

വാമനരൂപത്തില്‍ വന്ന മഹാവിഷ്ണുവിനെയാണ് പൂക്കളമിട്ടും കോലമിട്ടും നാം പൂജിക്കുന്നത്. മഹാവിഷ്ണു തന്നെയാണ് ഓണത്തപ്പനും തൃക്കാക്കരയപ്പനും.

കുടിയനും ഉത്തരം പറയാന്‍ പറ്റും.കുറച്ചു ബുദ്ധി വേണം.

ഇപ്പം മനസ്സിലായോ?

ബീരാന്‍ കുട്ടി said...

ഞാന്‍ ഇത്‌വരെ പറയാത്ത ഒരു രഹസ്യം പറയാന്‍ പോവുകയാണ്.

ഈ ഓണത്തപ്പന്റെ പേരിലെ ഐതിഹ്യം എങ്ങനെയെന്നല്ലെ.

പണ്ട് പണ്ട്, ഞമ്മളെ ബെല്ല്യ വല്ല്യൂപ്പന്റെ കാലത്ത്, അപ്പുറത്തെ വിടുകളില്‍ പൂക്കളമിടുന്നത് കണ്ടിട്ട്, എന്റെ തറവാട്ടിലെ കുട്ടികളും പൂക്കളമിട്ടു. അങ്ങാടിയില്‍ അന്നത്തെ റേഞ്ച് ചുറ്റല്‍ മതിയാക്കി, വല്യൂപ്പ വന്നതും മുറ്റത്ത് പൂക്കളം, വല്യൂപ്പ അനിയന്റെ കുട്ടികളോട് ചോദിച്ചു. എന്താ‍ത്?.

കുട്ടികള്‍ ഉത്തരം പറഞു, അത്, അത്, ഓണാത്താപ്പ. (ഓണമാണ് മുത്താപ്പാ ന്ന്)

അങ്ങനെ അന്ന് മുതല്‍, ഓണത്തപ്പാന്‍ ചരിത്രത്തില്‍ ഇടം നേടി. അന്ന് ഞമ്മളെ തറവാട്‌ ത്ര്‌ക്കാകരായായിരുന്നു.

പ്രിയ said...

അതെന്നാ കുടിയാ,അവര്‍ക്കും മാന്ദ്യം ആണോ, സാവര്‍ണിമന്വന്തരത്തിന്റെ പണി ഇതു വരെ തീര്‍ന്നില്ല? ഇതു വരെ മാവേലിയെ പാതാളത്തിന്നു അങ്ങോട്ട് ഷിഫ്റ്റ് ചെയ്യാത്തേ? കഴിഞ്ഞ വര്‍ഷവും പാതാളം - കേരള റൂട്ടിലാണല്ലോ മാവേലി വന്നേ?

വാമനനു വേണ്ടിയാ ഓണം എങ്കില്‍, ഓണം ബഹിഷ്കരിക്കാന്‍ ആഹ്വാനം ചെയ്താലോന്നാലോചിക്ക്യാ.

Anil cheleri kumaran said...

ഒക്കെ വെറും തോന്നലല്ലേ...

മനോഹര്‍ കെവി said...

കൊച്ചിന്‍ ഹനീഫ പറഞ്ഞ പോലെ ഞെട്ടിപ്പിക്കുന്ന ഒരു ചരിത്രസത്യവുമായി വന്ന ഇടിവാളിനു നന്ദി. കെ.എന്‍.പണിക്കരും, രാജന്‍ ഗുരുക്കളും, ഇര്‍ഫാന്‍ ഹബീബും, റൊമില ഥാപ്പറും ഒക്കെ തൊട്ടാല്‍ പ്പൊള്ളുന്ന ചരിത്ര സത്യങ്ങള്‍ വിളിച്ചു പറഞ്ഞ പോലെ, ഇതാ ഇടീവാളിന്റെ ചില "നിരീക്ഷണങ്ങള്‍". എനിക്കു അതിനോടു പരിപൂര്‍ണ്ണ യോജിപ്പാണു

പക്ഷെ രാജപ്പന്റെ ഫാര്യ കോമളം, പെന്ഷന്‍ വാങ്ങാന്‍ വന്ന സ്ഥലം, ഞങ്ങളുടെ ത്രിശൂരിലാണു. അരണാട്ടുകരയിലെ അന്നത്തെ ആപ്പീസര്‍ വാറുണ്ണിയൊ പ്രാന്‍ചിയൊ ( ഫ്രാന്സിസ്) ആയിരുന്നു എന്നു ചരിത്രരേഖകള്‍ വ്യക്തമാക്കുന്നു

Unknown said...

എന്റെ ഗോദ്രേജ് പുണ്യാളച്ചാ, ഇതൊന്നുമറിയാതെയാണു പണ്ടാരമടങ്ങാന്‍ പത്തുമുപ്പതു കൊല്ലം ഓണമുണ്ടത്.

ബീരാന്റെ ഐതീഹ്യമാണു ശെരിയെന്നാ തോന്നുന്നത് അതിനൊരു പത്തു മാര്‍ക്കിട്ടിട്ടു പോകുന്നു. തോല്‍ക്കാനുള്ള മത്സരത്തിനു ഞാനില്ല.

കണ്ണനുണ്ണി said...

ക്രിസ്തുമസ്സിനു ക്രിസ്മസ് അപ്പൂപ്പന്‍ വരും എന്ന് പറയുന്നത് പോലെ ആരോ പറഞ്ഞു തുടങ്ങിയതാണ്‌ ത്രെ ഓണത്തിന് ഓണത്ത്തപ്പൂപ്പന്‍ എന്ന്... പക്ഷെ പ്രാസം അങ്ങട് ശരിയായില്യ...അതോണ്ട് അപ്പൂപ്പന്റെ മോനെ പിടിച്ചു.... അങ്ങനെയത്രെ ഓണത്തപ്പന്‍ ഉണ്ടായതു....
പക്ഷെ മാവേലി...അങ്ങനെ അല്ലല്ലോ.. പുള്ളി വല്യ ടീം അല്ലെ...ഒതുക്കാന്‍ സാക്ഷാല്‍ മഹാവിഷ്ണു തന്നെ കൊച്ചു പയ്യന്റെ ഡ്രസ്സ്‌ ഒക്കെ ഇട്ടതു വരണ്ടേ വന്നു....
പിന്നെ ഓണത്തപ്പന്റെ ടൈം നല്ലതയോണ്ട്...മാവേലിയുടെ കൂടെ പുള്ളിടെ പേരും ബ്രാന്‍ഡ്‌ ചെയ്യാന്‍ പറ്റി....
ശരിക്കും ആടും ആടലോടകവും പോലുള്ള വ്യത്യാസം ഉണ്ടേ രണ്ടാളും തമ്മില്‍ ...സത്യം !

YoungMediaIndia said...

എന്റെ പ്രിയേ ഇങ്ങനെ തിരക്ക് കൂട്ടാതെ.. സമയം ആകുമ്പോള്‍ എല്ലാം ശരിയാവും.. അപ്പൊ വാമനനെയാണ് പൂക്കളിട്ടു പൂജിക്കുന്നത് എന്നറിയാതെയാണോ ഓണം ഉണ്ടത്..