Wednesday, June 24, 2009

പൂവേ സെമ്പൂവേ ...

സംഗീതം : ഇളയരാജ
ഒറിജിനല്‍ പാടിയത് : യേശുദാസ്‌
ഈ പാടിയിരിക്കുന്നത് : തഹ്സീന്‍

Monday, June 22, 2009

ബ്ലോഗ് ഗീതം ഫൈനല്‍ മിക്സ്

പ്രിയമുള്ളവരേ,

ബ്ലോഗ് ഗീതത്തിന്‍റെ ഫൈനല്‍ മിക്സ് തയ്യാറായിക്കഴിഞ്ഞു. ശ്രീ. ആചാര്യന്‍റെയും, കാപ്പിലാന്‍റെയും ആശയത്തില്‍ നിന്നും ഉണര്‍ന്നു വന്ന ഈ ഗീതത്തിന് ജീവന്‍ നല്‍കുവാന്‍ ര്നടു പ്രതിഭകളെ തന്നെ നമുക്കു ലഭിച്ചതില്‍ നമുക്കഭിമാനിക്കാം. ഒപ്പം ഈ ഗീതം എല്ലാവരും ചേര്‍ന്ന് ചെറായ് മീറ്റിന്‍റെ അവതരണഗാനമായി, ബൂലോകത്തിന്‍റെ ഏകസ്വരമായി, ഇവിടെ പൂവിട്ട സൌഹൃദത്തിന്‍റെ സ്നേഹഗാഥയായി, പരസ്പരസ്നേഹത്തിനും, സഹകരണത്തിനും രാജ്യങ്ങള്‍ തമ്മിലുള്ള ദൂരമോ, സമുദ്രങ്ങളും, പര്‍വ്വതങ്ങളും തീര്‍ക്കുന്ന അതിരുകളോ തടസ്സമാകുന്നില്ലെന്ന സന്ദേശമായി ആലപിക്കുമെന്നും ഞങ്ങള്‍ ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നു. ഓരോ മീറ്റുകളും സ്നേഹത്താല്‍ സമ്പന്നമാകട്ടെ...

സ്നേഹമത്രേ മനുഷ്യന്നുയര്‍ച്ചയും
മോഹമത്രേ മനുഷ്യന്നു നാശവും
സ്നേഹഗംഗാമൃതാനന്ദ ലഹരിയില്‍
ഭാരതത്തെ നീ മാറോടു ചേര്‍ക്കുക
സ്നേഹപൂര്‍വ്വം

ബ്ലോഗ് ഗീതം ഫൈനല്‍ മിക്സ്

1. സംഗീതം, ഓര്‍കസ്ട്രേഷന്‍‍, ആലാപനം: ഡോ. എന്‍. എസ് പണിക്കര്‍


ബ്ലോഗ് ഗീതം ഫൈനല്‍ മിക്സ് ട്രാക്ക്1. സംഗീതം, ആലാപനം: അരുണ്‍ ചുള്ളിക്കല്‍


ബ്ലോഗ് ഗീതം ആഡിയോ

പ്രിയ സുഹൃത്തുക്കളേ,

മലയാളം ബ്ലോഗിലെ സര്‍ഗ്ഗധനരായ ര്നടു പ്രതിഭകളുടെ വ്യത്യസ്തമായ ആലാപനങ്ങളാണ് ഇവിടെ പോസ്റ്റ് ചെയ്തിരിക്കുന്നത്. ബ്ലോഗ് ഗീതം, മലയാളം ബ്ലോഗര്‍മാരുടെ പൊതുസ്വത്താകയാല്‍ അത് തിരഞ്ഞെടുക്കാനുള്ള അവകാശവും എല്ലാവര്‍ക്കുമായി പങ്കിട്ടിരിക്കുന്നു. എല്ലാവരും ചേര്‍ന്ന് ഉചിതമായതു തിരഞ്ഞെടുത്ത് പാടുമെന്ന് പ്രതീക്ഷിക്കുന്നു. ഇനിയും പുതിയ ഗീതങ്ങള്‍ ആരെങ്കിലും അയച്ചു തരികയാണെങ്കില്‍ അതും പ്രസിദ്ധീകരിക്കുന്നതായിരിക്കും

1. ബ്ലോഗ് ഗീതം

സംഗീതം, ആലാപനം: അരുണ്‍ ചുള്ളിക്കല്‍
© എല്ലാ മലയാളം ബ്ലോഗര്‍മാര്‍ക്കും


2. ബ്ലോഗ് ഗീതം സംഗീതം, ഓര്‍ക്കസ്ട്രേഷന്‍, ആലാപനം: ഡോ. എന്‍ എസ് പണിക്കര്‍ (ഇന്‍ഡ്യാ ഹെറിറ്റേജ്)3. ബ്ലോഗ് ഗീതം സംഗീതം, ഓര്‍ക്കസ്ട്രേഷന്‍, ആലാപനം: ഡോ. എന്‍ എസ് പണിക്കര്‍ (ഇന്‍ഡ്യാ ഹെറിറ്റേജ്)3a: മൂന്നാമത്തെ ബ്ലോഗ് ഗീതത്തിന്‍റെ ട്രാക്ക് (ഇതുപയോഗിച്ച് പാടിപ്പഠിക്കാം)Wednesday, June 17, 2009

കള്ളത്തരം വെളിച്ചത്തായി !!!!


ആചാര്യന്റെ വാദം പൊളിഞ്ഞു .മുട്ടകറിയില്‍ നിന്നും കണ്ടടുത്ത പല്ലിയുടെ ചിത്രം .ബ്ലോത്രം റിപ്പോര്‍ട്ട്‌ ..

ഗായകരെ തേടുന്നു

ജയകൃഷ്ണന്‍ കാവാലം രചിച്ച് അരുണ്‍ ചുള്ളിക്കല്‍ സംഗീതം നല്‍കുന്ന ചെറായി മീറ്റ്‌ ഗീതം ആലപിക്കുവാന്‍ ഗായകരെ തേടുന്നു .മാത്രമല്ല തോന്ന്യാശ്രമം ബാനറില്‍ പുറത്തിറക്കണം എന്നാഗ്രഹിക്കുന്ന സംഗീത ആല്‍ബത്തിലും നിങ്ങള്‍ക്ക് അവസരം ഒരുക്കുന്നു . താല്പര്യമുള്ളവര്‍ മുന്നോട്ടു വരാം .

Sunday, June 14, 2009

ചെറായി മീറ്റ്‌ ഗീതം

ദൂരെ ദൂരെയങ്ങാകാശവീഥിയില്‍
സാറ്റലൈറ്റെന്നൊരു സ്വര്‍ഗ്ഗമുണ്ട്
ആ സ്വര്‍ഗ്ഗരാജ്യത്തു നിന്നുയിര്‍ കൊണ്ടതാം
ബൂലോകമെന്നൊരു രാജ്യമുണ്ട്
ബൂലോകവാസികളായി നാം മാറിയുള്‍-
പൂക്കളില്‍ നിറയുന്നു തേന്‍ മധുരം
നാടിന്‍റെ നന്മയെ മലയാണ്മയാല്‍ പുല്‍കി
നാമണി ചേരുന്ന നല്ലയിടം - ഇതു
മലയാള നാടിന്‍റെയുള്‍ത്തുടിപ്പുയരുന്ന
നന്‍‍മകള്‍ വിടരുന്ന പുണ്യസ്ഥലം
കളിയും കരച്ചിലും തല്ലും തലോടലും
സൌന്ദര്യം പകരുന്ന നന്‍‍മയിടം
പൂക്കൈത ചാഞ്ഞൊരെന്‍ പൂക്കൈതയാറു പോല്‍
സൌരഭ്യമൊഴുകുന്ന പുണ്യ നദി
ഇവിടെയിന്നീ ചെറായ് മീറ്റിലും നമ്മള്‍ തന്‍
സൌഹൃദം വളരുന്നു ശോഭയോടെ
വന്നിടാം വന്നൊത്തു ചേര്‍ന്നിടാമക്ഷര-
ജാലങ്ങളാലിന്ദ്രജാലം കാട്ടാം
മലയാള ഭാഷയും, ഗൂഗിളും, ബ്ലോഗറും
എന്നുമീ നെഞ്ചില്‍ കരുതി വയ്ക്കാം
ചാര്‍ത്തിടാമൊരു നൂറു സ്നേഹമാല്യങ്ങളെ
നിസ്വാര്‍ത്ഥസേവകരാമവര്‍ക്കും
ഓര്‍ത്തിടാമെത്രയോ സര്‍ഗ്ഗധനരവര്‍
ചേര്‍ന്നു നിന്നേകിയീ ബൂലോകത്തെ
ഇന്നു നാം തമ്മിലായൊത്തു ചേരുമ്പൊഴും
കാരണക്കാരവര്‍ പൂര്‍വ്വികന്മാര്‍
സ്വാഗതമോതിടാമൊരു സ്നേഹസ്മരണയാല്‍
ഓര്‍ത്തിടാമവരെയും നന്ദിപൂര്‍വ്വം
സഖിയായ് അനോണിയായജ്ഞാതരായുമീ
ബൂലോകജന്മം നാം കഴിച്ചിടുമ്പോള്‍
തെല്ലൊന്നിടഞ്ഞും പരിഭവിച്ചും പിന്നെ
ഒന്നായി ചേര്‍ന്നും നാം വാണിടുമ്പോള്‍
‘കേരളമെന്നു കേട്ടാലോ തിളക്കുന്ന’
ചോരയുള്ളോര്‍ നമ്മള്‍ മലയാളികള്‍
ബൂലോകമെന്നു കേട്ടാലോ കൊതിക്കുന്നു
പൂത്തുലയുന്നൊരീ സൌഹൃദത്തെ


ഗാനരചന -ജയകൃഷ്ണന്‍ കാവാലം (C)
ആശയം - ആചാര്യന്‍

ആരെങ്കിലും സംഗീതം നല്‍കി പാടിയിരുന്നെങ്കില്‍ നന്നായിരുന്നേനെ .
ജയകൃഷ്ണനും ആചാര്യനും അഭിനന്ദനങള്‍

Thursday, June 4, 2009

റെയില്വേ സ്റ്റേഷനില്‍ ആ സുന്ദരപ്രഭാതം

നാടകം: രംഗം - 6

------------------------------------------------------
(നേരം പുലര്‍ന്നിട്ടില്ല. റെയില്വേസ്റ്റേഷന്‍. നല്ല ഇരുട്ട്. ചില ലൈറ്റുകള്‍ മാത്രം. ഒരു ബെഞ്ചില്‍ കിടന്ന് സൂത്രന്‍ ഉറങ്ങുന്നു. ഒരു വണ്ടി വന്ന് നില്‍ക്കുന്ന ശബ്ദം. ആള്‍ ബഹളം തീരെയില്ല. ആ പ്ലാറ്റ് ഫോമില്‍ നിന്ന് മൂടിപ്പുതച്ച ഒരു രൂപം സൂത്രന്‍ ഉറങ്ങുന്ന ബെഞ്ചിനു എതിരെയുള്ള ബഞ്ചില്‍ വന്ന് ഇരിക്കുന്നു. അപ്പോള്‍ വന്ന വണ്ടിയില്‍ നിന്ന് ഇറങ്ങിയതാവണം. മുഖം വ്യക്തമല്ല. രൂപം ചുറ്റും നോക്കുന്നു.)
സൂത്രന്‍ (ഞെട്ടിയുണരുന്നു, ചുറ്റും നോക്കി, അപ്പുറത്ത് ബെഞ്ചില്‍ ഇരിക്കുന്ന രൂപത്തെ കണ്ട് ഞെട്ടി ആ രൂപത്തോട്): ആരാ, ആരാ അത്?
രൂപം ഒന്നും മിണ്ടൂന്നില്ല. കൂടുതല്‍ മുഖം മറച്ച് പുതച്ച് മൂടുന്നു. സൂത്രന്‍ ഒന്ന് അമ്പരക്കുന്നു. പിന്നെ വേറെ ഒരു ഭാഗത്തേക്ക് നോക്കുന്നു.
സൂത്രന്‍ (ആത്മഗതം): ഹൊ, ഇന്നലെ ആ വണ്ടി മിസ് ചെയ്യാതിരുന്നെങ്കില്‍, എന്തു ഭാഗ്യം കെട്ടവനാണ് ഞാന്‍..അവള്‍ ഇപ്പോള്‍ മദ്രാസിലെത്തിക്കാണും. അവള്‍ സിനിമയില്‍ കയറിയാല്‍ ഇനി പറഞ്ഞിട്ട് കാര്യമില്ല. എനിക്ക് തീരെ ഭാഗ്യമില്ല, തീരെ ഭാഗ്യമില്ലാ...
(സൂത്രന്‍ തുടര്‍ന്ന് 'നെഞ്ചിനുള്ളില്‍ നീയാണ്...സൂറാ...' എന്ന് പാട്ട് പാടുന്നു. ഒടുവില്‍ കരഞ്ഞു ബെഞ്ചിലേക്ക് വീണു പോവുന്നു. എതിരെ പുതച്ചുമൂടി ഇരുന്ന രൂപം ആ പാട്ട് കേള്‍ക്കുന്നു. രൂപത്തിനു പരിഭ്രാന്തി പോലെ. സൂത്രന്‍ കണ്ണടച്ച് കിടക്കുകയാണ്. ഒരു ഗുഡ്സ് ട്രെയിന്‍ അപ്പോള്‍ കടന്നു പോയി. ആ പ്രകാശം കിടക്കുന്ന സൂത്രന്‍റേ മുഖത്തേക്കടിക്കുന്നു, അത് കണ്ട് രൂപം ഞെട്ടി എഴുന്നേല്‍ക്കുന്നു.സൂത്രനെ തട്ടിയുണര്‍ത്തുന്നു.)
സൂത്രന്‍ ഞെട്ടിയെണീറ്റ്:ഹാരാ...
രൂപം: ഞാനാ...
സൂത്രന്‍: ഹാര്...ഇതാര് , സൂറാ? നീയിവിടെ? ഹമ്മേ എനിക്ക് വിശ്വാസം വരുന്നില്ല. നീ മദ്രാസിനു പോയില്ലേ, സിനിമയില് ചാന്‍സ് കീട്ടീട്ട് നീ പോയില്ലേ ഇന്നലെ?
രൂപം: ഹതെ ഞാന്‍ തന്നെ...എന്നെ എങ്ങനെ മനസിലായി?
സൂത്രന്‍:ബ്ലോഗേഴ്സ് കോളജിലെ നോണ്‍ ഡീറ്റേല്‍ഡ് ക്ലാസില്‍ കണ്‍റ്റ സൂറയുടെ പടം ഞാനെങ്ങനെ മറക്കും? എന്നെ എങ്ങനെ മന്‍സിലായി, നമ്മള്‍ കണ്ടിട്ടില്ലല്ലോ മുന്‍പ്..
സൂറ: അത് ഇന്നലെ രാതിയില്‍ വാഴക്കോടന്‍റെയും വെട്ടിക്കാട് ചേട്ടന്‍റെയും കൂടെ വീട്ടില്‍ വന്നില്ലെ കാണാന്‍, ഞാന്‍ ഒളിച്ചു നിന്ന കണ്ടു?
സൂത്രന്‍: കൊച്ചു കള്ളീ, അതിരിക്കട്ടെ..ഇന്നലെ പോയിട്ട് ഇപ്പോള്‍ എങ്നെ ഇവിടെയെത്തി?
സൂറ:ഞാനിപ്പോ വന്ന വണ്ടിയില്‍ വന്നിറങ്ങിയതാ...ഇന്നലെ പോയത് നേരാ, വണ്ടി കോയമ്പത്തൂരെത്തിയപ്പോള്‍ ആരും കാണാതെ ഞാനിറങ്ങി...പിന്നെ അവിടുന്ന് തിരികെ വണ്ടി കിട്ടിയപ്പോള്‍ പാതിരാത്രിയായി...
സൂത്രന്‍:എന്നിട്ട് ആരും കണ്ടില്ലേ...
സൂറ:ഇല്ല, എല്ലാവരും നല്ല ഉറക്കമായിരുന്നു...
സൂത്രന്‍:പിന്നെ സിനിമയില്‍ ഇത്രയും നല്ല ചാന്‍സ് കിട്ടിട്ട് എന്താ തിരിച്ച് പോരാന്ന് വെച്ചത്?
സൂറ:അത് പറയൂല(നാണിക്കുന്നു)... എന്നിട്ട് ഇയാളെന്താ ഇവിടെ, റെയില്വേ സ്ടേഷനിലാണോ കിടപ്പ്?
സൂത്രന്‍:ഞാന്‍ മദ്രാസിനു പോകാനായി ഇന്നലെ രാത്രിയില്‍ വന്നതാ, വണ്ടി മിസ് ചെയ്തു..
സൂറ:എന്തിനാ മദ്രാസില്‍ പോകുന്നത്, അവിടെ ജോലി കിട്ടിയോ
സൂത്രന്‍:ഛായ് അതല്ല, സൂറാക്ക് ചാന്‍സ് കിട്ട്യതു പോലെ എനിക്കും സിനിമേല്‍ ഒരു ചാന്‍സ് നോക്കാനാ..
സൂറാ:ദാ, കുറച്ച് കഴുയുമ്പോള്‍ മദ്രാസ് മെയില്‍ വരും..കയറിക്കോളിന്‍, സിനിമേല്‍ ചാന്‍സ് കിട്ടാനുള്ളത് വേണ്ടാന്ന് വെക്കണ്ടാ..
സൂത്രന്‍:ഓ, ഇനി പോവുന്നില്ല...
സൂറ:അതെന്താ..
സൂത്രന്‍: അത് ഞാനും പറയില്ല (ഇരുവരും ചിരികുന്നു)
(അപ്പോള്‍ പ്ലാറ്റ് ഫോമിലേക്ക് ചിലര്‍ നടന്നടുക്കുന്ന സ്വരം. ഇരുവരും പരുങ്ങുന്നു)
സൂറാ:അയ്യോ, ആരോ വരുന്നു..
സൂത്രന്‍: ഏയ് വല്ല യാത്രക്കാരുമായിരിക്കും..
(നേരം പുലരുന്നു.ആഗതരുടെ കാലടി ശബ്ദം ഉയരുന്നു. ഇരുവരും പകച്ച് എണീല്‍ക്കുന്നു)
(കര്‍ട്ടന്‍)

Tuesday, June 2, 2009

കുഞ്ഞീവിയുടെ വീട്.

എല്ലാ മാന്യ വായനക്കാരെയും ഇപ്പോള്‍ നമ്മുടെ കുഞ്ഞീവിയുടെ വീട്ടിലേക്കു കൂട്ടിക്കൊണ്ടു പോകുന്നു. ഓലയാല്‍ മേഞ്ഞോരു കുഞ്ഞു വീടാണത്. തന്റെ സ്വന്തം ബീരാനിക്ക മരിച്ചിട്ടും സുന്ദരിയായ സൂറാനെ പൊന്നുപോലെ നോക്കി വളര്‍ത്തിയ കുഞ്ഞീവി. മലയാളി മങ്കമാര്‍ക്ക് ഖല്‍ബിന്റെ തേനൊഴുക്കിയ വനിത!
അവരുടെ ഓലയാല്‍ മേഞ്ഞൊരു കുഞ്ഞു വീട്.


ആ വീടിന്റെ മുന്നില്‍ നില്‍ക്കുന്ന വാഴക്കോടന്‍, ചാണക്യന്‍,സൂത്രന്‍,രാമു.

വാഴ:“അന്നേരം എല്ലാം ഞാന്‍ പറഞ്ഞപോലെ.എന്താ..”
ചാണു:“ന്റെ വാഴേ..നീ ന്താ പറഞ്ഞേ..?”
സൂത്ര:“അങ്ങോരിനി എന്തു പറയാനാ ന്റെ ചാണൂ..സൂറാനെ നിക്കു നിക്കാഹു കയിപ്പിച്ചു തരണം..അല്ലാതെന്തു ഹലാക്കാ ങ്ങളുദ്ദേശിക്കുന്നതെന്നെനിക്കു മനസ്സിലാവുന്നില്ലെന്റെ പടച്ചോനേ..!”
ചാണു;“അങ്ങനാണോ ന്റെ വാഴേ..?
വാഴ:“ന്റെ ചാണൂ..ആ കുവൈറ്റ് അളിയനും ഇപ്പം ഈ സൂത്രന്റെ കയ്യിലാന്ന് നെനക്കറിയാവുന്ന കാര്യമല്ലേ?”
രാമു:“ന്റെ ചാണൂ..നീ പറ..നമ്മുടെ ബ്ലോത്രത്തി വരാമ്പോന്ന വാര്‍ത്തകള്‍ക്ക് വല്ല കൊഴപ്പോം ന്നി വര്വോ..?
വാഴ:“ എട രാമൂ..നീ എന്താ പറേന്നെ..? നിന്റെ ബ്ലോത്രത്തില്‍ എന്തു വാര്‍ത്തയാ വന്നെ?നീ തോക്കി കേറി വെടിവക്കല്ലേ ന്റെ മോനെ..”
രാമു:“നീയല്ലിയോ പറഞ്ഞെ അതിന്റെ സര്‍ക്കുലേഷന്‍ കൂടിന്ന്!”
വാഴ:“എടാ അതു ഞാന്‍ വെറുതേ ഒരു വേടി പൊട്ടിച്ചതല്ലിയോ..ന്റമ്മോ..ന്നി ഞാനൊന്നും മിണ്ടൂല്ല..അല്ലാതെ പിന്നെന്താ?”
രാമു:“എന്നാ നീ അതെന്നോട് അന്നേരം പറഞ്ഞാല്‍ മതിയായിരുന്നല്ലോ”
വാഴ:“അതിനല്ലിയോടാ ഞാനിന്നലെ രാത്രി മൊത്തം നിന്നെ കണ്ണടച്ചു കാണിച്ചത്..! പിന്നെ ലൈറ്റില്ലാഞ്ഞോണ്ട് നീ കാണാഞ്ഞത് ന്റെ കൊഴപ്പമല്ല കേട്ടാ..”
സൂത്രന്‍:“മതി.. മതി..ന്നി ഞമ്മളു ഷമിക്കൂല..വാഴേ..ങ്ങള് ഓളെ ങ്ങടു ബിളിക്കീന്‍..!”
വാഴ:“ആരെ..?”
സൂത്രന്‍:“ആരെയോ ശെയ്ത്താനെ..? ന്റെ സൂറാനെ..”
സൂത്രന്‍ ഒരു പാട്ടു പാടുന്നു.
“എന്റെയുള്ളില്‍ നെഞ്ചാണ്
നെഞ്ചിനുള്ളില്‍ ഖല്‍ബാണ്
അതിന്റെയുള്ളില്‍ നീയാണുസൂറാ..
സൂഹറാ..ആ‍..ആ..ആ‍ഹ ഹാ‍..”

പാട്ടു കേട്ടിട്ടാവണം പട്ടികള്‍ ഓരിയിടാന്‍ തുടങ്ങി. അതു കേട്ട കുഞ്ഞീവി വീടിനു പുറത്തേക്കു വരുന്നു. എല്ലാരേയും കണ്ട് അവര്‍ അന്തം വിടുന്നു.

കുഞ്ഞീവി:“അള്ളാ പടച്ചോനേ..ന്താ ഞാന്‍ കാണണെ..”
വാഴ:“ഞങ്ങളാ താത്താ..”
കുഞ്ഞീവി:“ഡാ..ബായക്കോടാ..ജ്ജ് ബീണ്ടും ബന്നോ..?”
വാഴ:“അതേ താത്താ..ഞാന്‍ വന്നു..വീണ്ടും..!”
കുഞ്ഞീവി:“ന്റെ ബായേ..അനക്കു ഞമ്മളു വോട്ടു തന്നു ഒരോട്ടവകാശം പാഴാക്കീല്ലേ..? ന്നിരുന്നാലും ആ പാട്ടു ഞമ്മളു മറക്കില്ല..ട്ടോ..!”
ചാണു:“ഏതു പാട്ടാ അതു താത്താ?”
കുഞ്ഞീവി:“അതല്ലേ മോനേ ഞാമ്പറഞ്ഞു വരുന്നെ..ആ ബായക്കോടന്റെ പാട്ടു ഞാനെന്റെ സൂറക്കു ബേണ്ടി പാടി ന്റെ ശെയ്ത്താമ്മാരെ...(കുഞ്ഞീവി പാടുന്നു)
“എത്ര നാളായ് കാത്തു നിന്നു
ന്റെ സുഹ്രാ....
എത്ര പേരു കണ്ടു കൊതിച്ചെന്റെ സൂഹ്രാ..
നിന്റെ തേങ്ങാക്കൊല മുടി കാണുവാന്‍..
നിങ്ങള്‍ ടിക്കറ്റെടുത്തിടേണം
ആ ടിക്കറ്റു കിട്ടുവാനായ് നിങ്ങള്‍
ക്യൂവിലും നിന്നിടേണം..(എത്ര നാളായ്)

വാഴ:“പടച്ചോനേ..ങ്ങനെയൊക്കെയുള്ള കാര്യങ്ങളിവിടെ നടന്നോ?
കുഞ്ഞീവി:“പിന്നെ നടക്കണ്ടിരിക്ക്വോ ന്റെ ബായേ..?”
വാഴ:“ന്നാ ന്റെ താത്താ..ങ്ങള് ആ സൂറാനെ ങ്ങോട്ടൊന്നു ബിളിക്കീന്‍..”
കുഞ്ഞീവി”ന്തിനാ ന്റെ മോനേ..?”
വാഴ:(എല്ലാരേം നോക്കി കണ്ണടിച്ചു കാണിച്ചിട്ട്) അവളെ പെണ്ണു കാണിക്കാനായാ ഞാനിങ്ങോട്ട് ഇപ്പം ഈ രാത്രീ ബന്നിരിക്കുന്നെ..പിന്നെ നമ്മുടെ കുവൈറ്റളീയനും ഇപ്പം ഇക്കാര്യത്തി സമ്മതമാ..”
കുഞ്ഞീവി:“ന്റെ ബായേ..നീ അയിനു ബച്ച ബെള്ളമങ്ങു ബാങ്ങിയേരെ..”
വാഴ:“ന്താ ന്റെ തത്താ..ങ്ങളങ്ങനെ പറേന്നെ..ങ്ങക്കു കണ്ണി ചോരയില്ലാതായോ?”
കുഞ്ഞീവി:“ന്റെ ബായേ..അതിനു ചോരെം നീരും ഒക്കെ നിക്കൊണ്ട്..പച്ചേങ്കി..അബളിബിടെ ബേണ്ടേ..?”
സൂത്രന്‍:“അവളെവിടെ..ന്റ്റെ സൂറാ..?”
കുഞ്ഞീവി:“ന്റെ ശെയ്ത്താമ്മരേ..അബളു സില്‍മേല്‍ പോയില്ലേ..? എടാ അബള്‍ക്ക് സില്‍മേല്‍ ചാന്‍സു കിട്ടി..!”

ഇതു കേട്ടു നിന്ന എല്ലാവരും അന്തം വിട്ടുനില്‍ക്കുന്നു. സൂ‍ത്രന്റെ ബോധം നശിക്കുന്നു.

Monday, June 1, 2009

ഒരു മഴവില്‍ക്കിനാവ്‌ പോലെ അവള്‍ -2

രംഗം 2

(കര്ട്ന് ഉയരുമ്പോള്‍ സൂത്രനും വെട്ടിക്കാടും തറയില്‍ ഇരിക്കുന്നു. കടല്‍ത്തീരമാണ്. കടലിരമ്പുന്ന ശബ്ദം പശ്ചാത്തലത്തില്‍. അരണ്ട വെളിച്ചം. )

സൂതന്‍റെ മൊബൈലിന്‍റെ റിംഗ്ടോണ്‍:
'സൂറാ......മൊഞ്ചത്തി, നിന്നെക്കാണാന്‍ എന്തൊരു ചേല്....ലാ...ലാലാ....'
(ഡിസ്പ്ലേ കണ്ട് ഞെട്ടലോടെ)
സൂത്രന്‍: ഇത് കുവൈറ്റീന്നാണല്ലോ വെട്ടിക്കാട് അണ്ണാ..
വെട്ടിക്കാട്:(സ്ത്ബധനായി):ങേ, കുവൈറ്റില്‍ നിന്നോ...? എടുത്ത് നോക്ക്, എന്താ കേസെന്നറിയാലോ...
സൂത്രന്‍:അത് വേണോ വെട്ടിക്കാടെ?
വെട്ടിക്കാട്: വേണം...പിന്നേ...
സൂത്രന്‍ ഭയന്ന മുഖത്തോടെ കോള്‍ അറ്റന്‍റ് ചെയ്യുന്നു:അലോ....സൂ..ത്ര...ന്‍...ഹിയര്‍..
(കോള്‍ അറ്റന്‍റ് ചെയ്ത സൂതന്‍റെ മുഖത്ത് ഭയം. അടുത്ത് കൗതുകത്തോടെ നിന്ന വെട്ടിക്കാടിനും ഭയം. 'പറയ്, പറയ്' എന്ന് വെട്ടിക്കാട് സൂതനെ കണ്ണ് കാണിക്കുന്നു)
സൂത്രന്‍:സ്വാറി..റോങ് നമ്പറ്..(കോള്‍ കട്ട് ചെയ്യുന്നു)
വെട്ടിക്കാട്(പൊട്ടിച്ചിരിക്കുന്നു, വീര്യം):ഹഹഹ, ഡാ സൂത്രാ.., ഒരു റോങ് കോള്‍ വന്നതിനാണോ നീ പേടിച്ച് വിറക്കുന്നത്?
സൂത്രന്‍:അണ്ണാ, അത് റോങ് നമ്പറല്ല, ശരിയായ നമ്പറ് തന്നെയണ്ണാ...
വെട്ടിക്കാട്:പിന്നെയെന്താ നീ റോങ്നമ്പറ് പറഞ്ഞ് കട്ട് ചെയ്തത്?
സൂത്രന്‍:അണ്ണാ, അത് വാഴക്കോടന്‍റെ കു.അളിയനായിരുന്നു...
(രണ്ട് പേരും ഒപ്പം ഞെട്ടുന്നു. പശ്ചാത്തല സംഗീതം ഉച്ചത്തില്‍)
വെട്ടിക്കാട്(വിറച്ചുകൊണ്ട് എഴുന്നേറ്റു, ഭയാനകം):യ്യോ...ലങ്ങേര് എന്തുപറഞ്ഞെടാ...
സൂത്രന്‍:അയ്യാളലറുകയായിരുന്നു, അതല്ലെ പേരുപറഞ്ഞപ്പോഴേ ഞാന്‍ കട്ട് ചെയ്തത്..
(വെട്ടിക്കാട് ഞെട്ടുന്നു. അപ്പോള്‍ സൂത്രന്‍റെ ഫോണ്‍ വീണ്ടും റിങ് ചെയ്യുന്നു.)
ഫോണ്‍ ഡിസ്പ്ലേയില്‍ നോക്കി വിറച്ച്കൊണ്ട്
സൂതന്‍:അണ്ണാ, അയ്യാളിതാ വീണ്ടും..
വെട്ടിക്കാട്:എന്താടാന്ന് ചോദിക്ക് അവനോട്..
സൂത്രന്‍:എനിക്ക് പേടിയാ, ഇന്നാ അണ്ണന്‍ പറ..(ഫോണ്‍ സൂത്രന്‍ വെട്ടിക്കാടിനു കൈമാറുന്നു)
(വെട്ടിക്കാട് ഫോണ്‍ അറ്റന്‍റ് ചെയ്യുന്നു. മറുഭാഗത്ത് നിന്നുള്ള സംസാരമാവാം, ഞെട്ടുന്നു. ഭയാനകം. ഫോണ്‍ കട്ടായി)
സൂത്രന്‍ (എഴുന്നേറ്റ്, ഭയാനകം):അയാള്‍ എന്ത് പറഞ്ഞു അണ്ണാ...
വെട്ടിക്കാട്:അയ്യാളിങ്ങോട്ട് വന്നോണ്ടിരിക്ക്യാ..സൂത്രാ, എനിക്ക് ചില അത്യാവശ്യജോലികള്‍ ഉണ്ട്. അയാള്‍ വരുമ്പോഴേക്കും ഇങ്ങു വരാം..
സൂത്രന്‍:അയ്യോ, വെട്ടിക്കാടെ..എന്നെ ഇട്ടിട്ട് പോകരുതേ..(വിറച്ചുകൊണ്ട് വെട്ടിക്കാടിനെ പിടിച്ചുനിര്‍ത്താന്‍ ശ്രമിക്കുന്നു. അണിയറയില്‍ ഒരു കാലന്‍ കോഴിയുടെ കൂവല്‍. ഒന്ന് ഞെട്ടിയ വെട്ടിക്കാട് പിടിവിടുവിച്ച് സ്ഥലം വിടുന്നു)
(അണിയറയില്‍ ഹമ്മര്‍ വന്ന് നില്‍ക്കുന്ന ശബ്ദം. സൂത്രന്‍ വിറയ്ക്കുന്നു. അടുത്ത് കണ്ട കുറ്റിക്കാട്ടിലേക്ക് കയറി ഒളിക്കുന്നു. പശ്ചാത്തല സംഗീതം ഉച്ചത്തില്‍. ഒരു തടിയന്‍ രംഗത്തേക്ക് കയറിവരുന്നു. ബെര്‍മുഡ വേഷം. കു. അളിയന്‍ തന്നെ. നാലു പാടും നോക്കി, പൊട്ടിച്ചിരിക്കുന്നു)
കു.അളിയന്‍:ഹഹഹഹ........സൂത്രന്‍, അവനെവിടെ...ഹഹഹ...ഒന്ന് ഫോണ്‍ ചെയ്തപ്പോഴേക്കും ആള്‍ പമ്പ കടന്നു....പാവം പ്രണയ പരവശന്‍....
(കു.അളിയന്‍ വലതു ഭാഗത്തേക്ക് നോക്കി,' ഇങ്ങു പോരെ'യെന്ന് ആംഗ്യം കാട്ടുന്നു. പമ്മിപ്പമ്മി വാഴക്കോടന്‍ പ്രവേശിക്കുന്നു)
വാഴക്കോടന്‍:(ചുറ്റും നോക്കി)..ഓന്‍ മുങ്ങ്യോ ഇത്ര ബെക്കം...ഏയ് അതിനു സാധ്യതയില്ലാ..
കു.അളിയന്‍:എന്നിട്ടെവിടെ ഓന്‍..ഫോണ്‍ കിട്ട്യതും ഓന്‍ മുങ്ങി ബായക്കോടാ
വാഴക്കോടന്‍:ഹഹഹ...പേടിത്തൊണ്ടന്‍, ഓന്‍ ബയങ്കര വീമ്പടിയാര്‍ന്നില്ലേ, ഫൈറ്ററാ, ബ്ലാക്ക് ബെല്‍റ്റാ, കുന്താന്നൊക്കെ..എന്നിട്ടിപ്പം എവിടെ? ഹഹഹ....(ഇരുവരും പൊട്ടിച്ചിരിക്കുന്നു)
കു.അളിയന്‍: ഇനി ഞാനിത് മാറ്റട്ടെ വാഴക്കോട, സൂത്രനെക്കൊണ്ടുള്ള ശല്യം തീര്‍ന്നല്ലോ
(കു.അളിയന്‍ തന്‍റെ മുഖമ്മൂടി അഴിച്ച് മാറ്റുന്നു. അത് മറ്റാരുമല്ല, ചാണക്യന്‍ !!!!)
വാഴക്കോടന്‍:എടോ ചാണക്യാ, താന്‍ ആ മുഖമ്മൂടി വച്ചപ്പോള്‍ ശരിക്കും കു. അളിയനെപ്പോലെ തന്നെയിരുന്നു. ഞാന്‍ പോലും ആദ്യം കണ്ടപ്പോള്‍ ഒന്ന് പേടിച്ചു...അതിരിക്കട്ടെ, കുവൈറ്റീന്ന് ആ കോള്‍, അതെങ്ങനെ ഒപ്പിച്ചു?
ചാണക്യന്‍(മുടിചീകിയൊതുക്കിക്കൊണ്ട്):ഹും, മുഖമ്മൂടിക്ക് ഒരു നാറ്റം...ആ ഫോണ്‍ കോള്‍ എന്‍റെ ഒരു ഫ്രണ്ടിനെ ശട്ടം കെട്ടി ഒപ്പിച്ചതാണ് വാഴക്കോടാ...ഹഹഹ...(മുന്നോട്ട് നീങ്ങി വാഴക്കോടന്‍റെ തോളില്‍ കയ്യിട്ട്) പിന്നെ ഒരു കാര്യം, ഞാന്‍ എന്‍റെ കാര്യം പറഞ്ഞിട്ടുണ്ടല്ലോ, വാഴക്കോടന്‍ വാക്ക് മാറ്റരുത്...
വാഴക്കോടന്‍:ശ്ശേ...താനെന്താ ഇപ്പറയുന്നത്? ഞാന്‍ വാക്ക് മാറ്റാനോ, സത്യത്തില്‍ കു.അളിയന്‍ പോലും ആ സൂത്രനെ സപ്പോര്‍ട്ട് ചെയ്യുന്നതായാണ് വെട്ടിക്കാടന്‍റെ 'ബ്ലോത്രം' ഒന്നാം പേജില്‍ തട്ടിവിട്ടിരിക്കുന്നത്. എനിക്ക് സംശയമുണ്ട്. ആ നാസ് പണി പറ്റിച്ചതാണോ എന്ന്. രണ്ട് ദിവസമായി കു.അളിയനെ ലൈനില്‍ കിട്ടുന്നില്ലാ...
ചാണ്ക്യന്‍(ഒരു ചെറുപുഞ്ചിരിയോടെ):ആശ്രമാധിപന്‍ എന്നോടൊപ്പം നില്‍ക്കുമെന്ന് എനിക്കുറപ്പാണ്, വാഴക്കോടനതറിയാമല്ലോ..
വാഴക്കോടന്‍:പിന്നെയില്ലേ...ബൂലോകസഭാ തെരഞ്ഞെടുപ്പിനു ശേഷം ഭരണ, പ്രതിപക്ഷങ്ങള്‍ തമ്മിലുണ്ടാകുന്ന ഇ ധാരണ പുറത്തറിയേണ്ടാ, തല്‍ക്കാലം, കേട്ടോ ചാണക്യ...
(ചാണക്യന്‍ ഇടത് ഭാഗത്തേക്ക് നോക്കി):ആരോ വരുന്നുണ്ടല്ലോ...
വാഴക്കോടന്‍:അയ്യയ്യോ, ചാണക്യ, അത് ആ വെട്ടിക്കാട്നാ...ഓഹ്... ഇയാള്‍ക്ക് വരാന്‍ കണ്ട ഒരു സമയം...ഡോ... ചാണക്യ, വേഗം മുഖമ്മൂടി ഇടടോ...വെട്ടിക്കാട് തന്നെ കണ്ടാല്‍ കുഴപ്പമാ, ഓന്‍ സൂത്രന്‍റെ ഉറ്റ ഫ്രണ്ടാ...
ചാണ്‍ക്യന്‍:ഛേ..മുടി ചീകിയത് വെറുതെയായി..(ചാണക്യന്‍ പെട്ടെന്ന് കു.അളിയന്‍റെ മുഖംമ്മൂടി ധരിക്കുന്നു)
വെട്ടിക്കാട് പ്രവേശിച്ച്:ഹലോ, വാഴക്കോടന്‍...ഒന്ന് കാണണമെന്ന് വിചാരിച്ചിട്ട് രണ്ട് ദിവസമായി..
വാഴക്കോടന്‍:ഹല്ലോ വെട്ടിക്കാട്... (ഇരുവരും കൈ പിടിച്ച് കുലുക്കുന്നു. വാഴക്കോടന്‍ കു.അളിയനെ വെട്ടിക്കാടിനു പരിചയപ്പെടുത്തുന്നു)ഇത് എന്‍റെ കു. അളിയന്‍..പിന്നെ ബ്ലോത്രം എങ്ങനെയുണ്ട് സര്‍ക്കുലേഷന്‍, അടിച്ച് കേറുകയാണല്ലോ, പത്ത് ലക്ഷം കവിഞ്ഞെന്നാണല്ലോ കേള്വി. വാര്‍ത്തകള്‍ കാണുന്നുണ്ട്. ഉഷാറാണ് കേട്ടോ...
വെട്ടിക്കാട്:ഓഹോ, അപ്പോള്‍ ഇയാളാണ് കു.അളിയന്‍ അല്ലേ, ഇയാളെന്താ ഇന്ന് വാഴക്കോടന്‍റെ കൂടെ?
വാഴക്കോടന്‍(നീരസത്തില്‍):എന്താ ഹേ, എന്‍റെ കു.അളിയന്‍ എന്നോടൊപ്പമല്ലേ നില്‍ക്കേണ്ടത്, എന്തൊരു ചോദ്യമാ ഇത്?
വെട്ടിക്കാട്:അല്ലാ, ഇയാള്‍ കഴിഞ്ഞ് ദിവസം സൂത്രനെ സപ്പോര്‍ട്ട് ചെയ്ത് പ്രസ്താവന ഇറക്കിയിരുന്നല്ലോ...അതിരിക്കട്ടെ മിസ്റ്റര്‍ വാഴക്കോടന്‍ (ഗാംഭീര്യം) ഒരു കാര്യം ഞാന്‍ തീര്‍ത്ത് പറഞ്ഞേക്കാം...സൂറയെ സൂത്രന് കെട്ടിച്ചു കൊടുക്കുക. ഞങ്ങള്‍ ദോഹാ ടീം ഒറ്റക്കെട്ടായി സൂത്രന് പിന്നില്‍ അണിനിരക്കുന്നു. ബൂലോക തിരഞ്ഞെടുപ്പിലും ക്രിക്കറ്റിലും ഒപ്പം നിന്ന സൂത്രനെ ഒരു സൂറാന്റെ പേരില്‍ വാഴക്കോടന്‍ ചതിച്ചതില്‍ പ്രതിഷേധിച്ച് ദോഹ ടീം ഒന്നടങ്കം വാഴക്കോറ്റന്റെ മുന്നണിയില്‍ നിന്നും പുറത്ത് പോകുന്നു. അന്ന് എതിരാളികള്‍ ആയിരുന്നെങ്കിലും ഒരു നിര്‍ണ്ണായക ഘട്ടത്തില്‍ സൂത്രനെ പിന്തുണച്ച കാപ്പിലാന്‍ മുന്നണിയില്‍ ചേരാന്‍ ഞങ്ങള്‍ ആലോചിക്കുന്നു. ഇതിനായി അണിയറ ചര്‍ച്ചകള്‍ സൂത്രന്‍ ആരംഭിച്ചു കഴിഞ്ഞതായി "ബ്ലോത്ര"ത്തിന്റെ റിപ്പോര്‍ട്ടര്‍ ഇന്നലെ എന്നെ അറിയിച്ചു..
വാഴക്കോടന്‍(ആകെ പരിഭ്രമിച്ച്):അത്......... വെട്ടിക്കാടെ...
(അപ്പോള്‍ "ഹീയാ......യാ..യാ....ചതിയന്മാരേ..........കുത്തി മലത്തും ഞാന്‍" എന്ന അലര്‍ച്ചയോടെ സൂത്രന്‍ കുറ്റിക്കാട്ടില്‍ നിന്ന് വാഴക്കോടന്‍റെയും 'കു.അളിയന്‍റെ'യും നേര്‍ക്ക് ഡൈവ് ചെയ്ത് അവര്‍ക്കിടയിലേക്ക്...സൂത്രന്‍റെ കയ്യില്‍ ഒരു ഭയങ്കര കത്തി...'കു.അളിയന്‍' മെല്ലെ സ്ഥലം വിടാനൊരുങ്ങുന്നു.വെട്ടിക്കാട് സൂത്രനെ തടയുന്നു. ഭയങ്കര പശ്ചാത്തല സംഗീതം.

കര്ട്ടന്‍.

തുരരും

നാടക രചന -സൂത്രന്‍ .