പ്രിയമുള്ളവരേ,
ബ്ലോഗ് ഗീതത്തിന്റെ ഫൈനല്‍ മിക്സ് തയ്യാറായിക്കഴിഞ്ഞു. ശ്രീ. ആചാര്യന്റെയും, കാപ്പിലാന്റെയും ആശയത്തില്‍ നിന്നും ഉണര്‍ന്നു വന്ന ഈ ഗീതത്തിന് ജീവന് നല്കുവാന് ര്നടു പ്രതിഭകളെ തന്നെ നമുക്കു ലഭിച്ചതില്‍ നമുക്കഭിമാനിക്കാം. ഒപ്പം ഈ ഗീതം എല്ലാവരും ചേര്‍ന്ന് ചെറായ് മീറ്റിന്റെ അവതരണഗാനമായി, ബൂലോകത്തിന്റെ ഏകസ്വരമായി, ഇവിടെ പൂവിട്ട സൌഹൃദത്തിന്റെ സ്നേഹഗാഥയായി, പരസ്പരസ്നേഹത്തിനും, സഹകരണത്തിനും രാജ്യങ്ങള്‍ തമ്മിലുള്ള ദൂരമോ, സമുദ്രങ്ങളും, പര്‍വ്വതങ്ങളും തീര്‍ക്കുന്ന അതിരുകളോ തടസ്സമാകുന്നില്ലെന്ന സന്ദേശമായി ആലപിക്കുമെന്നും ഞങ്ങള്‍ ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നു. ഓരോ മീറ്റുകളും സ്നേഹത്താല്‍ സമ്പന്നമാകട്ടെ...
സ്നേഹമത്രേ മനുഷ്യന്നുയര്ച്ചയും
മോഹമത്രേ മനുഷ്യന്നു നാശവും
സ്നേഹഗംഗാമൃതാനന്ദ ലഹരിയില്‍
ഭാരതത്തെ നീ മാറോടു ചേര്‍ക്കുക
സ്നേഹപൂര്‍വ്വം
ബ്ലോഗ് ഗീതം ഫൈനല്‍ മിക്സ്
1. സംഗീതം, ഓര്‍കസ്ട്രേഷന്‍, ആലാപനം: ഡോ. എന്‍. എസ് പണിക്കര്‍
ബ്ലോഗ് ഗീതം ഫൈനല്‍ മിക്സ് ട്രാക്ക്
1. സംഗീതം, ആലാപനം: അരുണ്‍ ചുള്ളിക്കല്‍
9 comments:
ലിറിക്സില്‍ ഒരു ചെറിയ മാറ്റമുണ്ട്
ദൂരെ ദൂരെ ആകാശവീഥിയില്‍
സാറ്റലൈറ്റെന്നൊരു സ്വര്‍ഗ്ഗമുണ്ട്
ആ സ്വര്ഗ്ഗതീരത്തിലായുയരും
ബൂലോകമെന്നൊരു നാടുണ്ട്
ബൂലോകവാസികളായ് നാം മാറി
യുള്പ്പൂക്കളില് നിറയും മധുരവും
നാടിന് നന്മയെ മലയാണ്മയായ് പുല്കി നാമണി
ചേരുമീ നല്ലയിടം-
കേരളമെന്നു കേട്ടാലോ തിളയ്ക്കുന്ന
ചോരയുള്ളോര്‍ നമ്മള്
ബൂലോകമെന്നു കേട്ടാലോ കൊതിക്കുന്നു
പൂത്തുലയുമീ സൌഹൃദം
തന നം തനം തനന നം തനം തനനംതനം തനന നം തനം തന
തിത്തിത്താര തിത്തിത്തെയ് തിത്തെയ് തക തെയ് തോം ഓ...
മലയാളനാടിന്റെയുള്ത്തുടിപുയരുന്ന
നന്മ വിടരും പുണ്യതലം
കളിയും തലോടലും തല്ലും കരച്ചിലും
സൌന്ദര്യം പകരുന്നയിടം
പൂക്കൈത ചാഞ്ഞൊരെന്‍ പൂക്കൈതയാറുപോല്
സൌരഭ്യമൊഴുകുന്നു പുണ്യനദി
ഈ ചെറായ് മീറ്റിലും കാലമൊഴുകുമ്പൊഴും
നിറയുമീ പ്രേമമെന്നെന്നും
വന്നിടാമൊന്നു ചേര്ന്നക്ഷരകാലങ്ങ-
ളാലിന്ദ്രജാലങ്ങള് കാട്ടിടാം
കേരളമെന്നു കേട്ടാലോ തിളയ്ക്കുന്ന
ചോരയുള്ളോര്‍ നമ്മള്
ബൂലോകമെന്നു കേട്ടാലോ കൊതിക്കുന്നു
പൂത്തുലയുമീ സൌഹൃദം
തന നം തനം തനന നം തനം തനനംതനം തനന നം തനം തന
തിത്തിത്താര തിത്തിത്തെയ് തിത്തെയ് തക തെയ് തോം ഓ...
മലയാളഭാഷയും ഗൂഗിളും ബ്ലോഗറും
എന്നുമീ നെഞ്ചില്‍ ചേര്‍ത്തീടാം
ചാര്‍ത്തിടാമൊരു നൂറു സ്നേഹമാല്യങ്ങള്‍
നിസ്വാര്‍ത്ഥസേവകരാമവര്‍ക്കും
ഓര്‍ത്തിടാമെത്രയോ സര്‍ഗ്ഗധനരവര്‍
ചേര്‍ന്നു നല്കിയീ ബൂലോകം
ഇന്നുനാമൊന്നായ് അണിചേര്ന്നിടുമ്പോഴും
കാരണഭൂതര്‍ പൂര്വ്വികന്മാര്
സാഗതം ഓതിടാമൊരു സ്നേഹസ്മരണയില്‍
ഇന്നും നാളെയുമെന്നെന്നും
കേരളമെന്നു കേട്ടാലോ തിളയ്ക്കുന്ന
ചോരയുള്ളോര്‍ നമ്മള്
ബൂലോകമെന്നു കേട്ടാലോ കൊതിക്കുന്നു
പൂത്തുലയുമീ സൌഹൃദം
തന നം തനം തനന നം തനം തനനംതനം തനന നം തനം തന
തിത്തിത്താര തിത്തിത്തെയ് തിത്തെയ് തക തെയ് തോം ഓ...(2)
സഭാഷ് സഭാഷ്..
നന്നായി . ഓരോരുത്തര് പഠിക്കാന്‍ തുടങ്ങിക്കഴിഞ്ഞു :)
oh God!
gr8..really gr8!!
അടിപൊളിയായി.....
കൊള്ളാം നന്നായിട്ടുണ്ട്
Congrats to the team for good effort
കൊട്ടോട്ടിക്കാരന് ബ്ലോഗ് ഗീതം പറഞ്ഞിട്ടില്ലെന്നു തോന്നുന്നു. നമ്മള് ഡയലപ്പാണേ..,
ഡൌണ്‍ലോഡ് ചെയ്തുവരാന് നേരം വെളുക്കും...
നോ... രക്ഷ...
ദൂരെ ദൂരെ ആകാശവീഥിയില്‍
സാറ്റലൈറ്റെന്നൊരു സ്വര്‍ഗ്ഗമുണ്ട്
ആ സ്വര്ഗ്ഗതീരത്തിലായുയരും
ബൂലോകമെന്നൊരു നാടുണ്ട്
രണ്ടാമത്തെയും മൂന്നാമത്തെയും വരികള്‍ തമ്മില്‍ പൊരുത്തമില്ലല്ലോ...,
സാറ്റലൈറ്റെന്ന സ്വര്‍ഗ്ഗത്തിന്റെ തീരമാണ് ഭൂമിയെങ്കില്‍ ഓക്കെ. അല്ലെങ്കില്‍ ഈ ബൂലോകം എവിടെയാണ് ?
Post a Comment