Monday, June 1, 2009

ഒരു മഴവില്‍ക്കിനാവ്‌ പോലെ അവള്‍ -2

രംഗം 2

(കര്ട്ന് ഉയരുമ്പോള്‍ സൂത്രനും വെട്ടിക്കാടും തറയില്‍ ഇരിക്കുന്നു. കടല്‍ത്തീരമാണ്. കടലിരമ്പുന്ന ശബ്ദം പശ്ചാത്തലത്തില്‍. അരണ്ട വെളിച്ചം. )

സൂതന്‍റെ മൊബൈലിന്‍റെ റിംഗ്ടോണ്‍:
'സൂറാ......മൊഞ്ചത്തി, നിന്നെക്കാണാന്‍ എന്തൊരു ചേല്....ലാ...ലാലാ....'
(ഡിസ്പ്ലേ കണ്ട് ഞെട്ടലോടെ)
സൂത്രന്‍: ഇത് കുവൈറ്റീന്നാണല്ലോ വെട്ടിക്കാട് അണ്ണാ..
വെട്ടിക്കാട്:(സ്ത്ബധനായി):ങേ, കുവൈറ്റില്‍ നിന്നോ...? എടുത്ത് നോക്ക്, എന്താ കേസെന്നറിയാലോ...
സൂത്രന്‍:അത് വേണോ വെട്ടിക്കാടെ?
വെട്ടിക്കാട്: വേണം...പിന്നേ...
സൂത്രന്‍ ഭയന്ന മുഖത്തോടെ കോള്‍ അറ്റന്‍റ് ചെയ്യുന്നു:അലോ....സൂ..ത്ര...ന്‍...ഹിയര്‍..
(കോള്‍ അറ്റന്‍റ് ചെയ്ത സൂതന്‍റെ മുഖത്ത് ഭയം. അടുത്ത് കൗതുകത്തോടെ നിന്ന വെട്ടിക്കാടിനും ഭയം. 'പറയ്, പറയ്' എന്ന് വെട്ടിക്കാട് സൂതനെ കണ്ണ് കാണിക്കുന്നു)
സൂത്രന്‍:സ്വാറി..റോങ് നമ്പറ്..(കോള്‍ കട്ട് ചെയ്യുന്നു)
വെട്ടിക്കാട്(പൊട്ടിച്ചിരിക്കുന്നു, വീര്യം):ഹഹഹ, ഡാ സൂത്രാ.., ഒരു റോങ് കോള്‍ വന്നതിനാണോ നീ പേടിച്ച് വിറക്കുന്നത്?
സൂത്രന്‍:അണ്ണാ, അത് റോങ് നമ്പറല്ല, ശരിയായ നമ്പറ് തന്നെയണ്ണാ...
വെട്ടിക്കാട്:പിന്നെയെന്താ നീ റോങ്നമ്പറ് പറഞ്ഞ് കട്ട് ചെയ്തത്?
സൂത്രന്‍:അണ്ണാ, അത് വാഴക്കോടന്‍റെ കു.അളിയനായിരുന്നു...
(രണ്ട് പേരും ഒപ്പം ഞെട്ടുന്നു. പശ്ചാത്തല സംഗീതം ഉച്ചത്തില്‍)
വെട്ടിക്കാട്(വിറച്ചുകൊണ്ട് എഴുന്നേറ്റു, ഭയാനകം):യ്യോ...ലങ്ങേര് എന്തുപറഞ്ഞെടാ...
സൂത്രന്‍:അയ്യാളലറുകയായിരുന്നു, അതല്ലെ പേരുപറഞ്ഞപ്പോഴേ ഞാന്‍ കട്ട് ചെയ്തത്..
(വെട്ടിക്കാട് ഞെട്ടുന്നു. അപ്പോള്‍ സൂത്രന്‍റെ ഫോണ്‍ വീണ്ടും റിങ് ചെയ്യുന്നു.)
ഫോണ്‍ ഡിസ്പ്ലേയില്‍ നോക്കി വിറച്ച്കൊണ്ട്
സൂതന്‍:അണ്ണാ, അയ്യാളിതാ വീണ്ടും..
വെട്ടിക്കാട്:എന്താടാന്ന് ചോദിക്ക് അവനോട്..
സൂത്രന്‍:എനിക്ക് പേടിയാ, ഇന്നാ അണ്ണന്‍ പറ..(ഫോണ്‍ സൂത്രന്‍ വെട്ടിക്കാടിനു കൈമാറുന്നു)
(വെട്ടിക്കാട് ഫോണ്‍ അറ്റന്‍റ് ചെയ്യുന്നു. മറുഭാഗത്ത് നിന്നുള്ള സംസാരമാവാം, ഞെട്ടുന്നു. ഭയാനകം. ഫോണ്‍ കട്ടായി)
സൂത്രന്‍ (എഴുന്നേറ്റ്, ഭയാനകം):അയാള്‍ എന്ത് പറഞ്ഞു അണ്ണാ...
വെട്ടിക്കാട്:അയ്യാളിങ്ങോട്ട് വന്നോണ്ടിരിക്ക്യാ..സൂത്രാ, എനിക്ക് ചില അത്യാവശ്യജോലികള്‍ ഉണ്ട്. അയാള്‍ വരുമ്പോഴേക്കും ഇങ്ങു വരാം..
സൂത്രന്‍:അയ്യോ, വെട്ടിക്കാടെ..എന്നെ ഇട്ടിട്ട് പോകരുതേ..(വിറച്ചുകൊണ്ട് വെട്ടിക്കാടിനെ പിടിച്ചുനിര്‍ത്താന്‍ ശ്രമിക്കുന്നു. അണിയറയില്‍ ഒരു കാലന്‍ കോഴിയുടെ കൂവല്‍. ഒന്ന് ഞെട്ടിയ വെട്ടിക്കാട് പിടിവിടുവിച്ച് സ്ഥലം വിടുന്നു)
(അണിയറയില്‍ ഹമ്മര്‍ വന്ന് നില്‍ക്കുന്ന ശബ്ദം. സൂത്രന്‍ വിറയ്ക്കുന്നു. അടുത്ത് കണ്ട കുറ്റിക്കാട്ടിലേക്ക് കയറി ഒളിക്കുന്നു. പശ്ചാത്തല സംഗീതം ഉച്ചത്തില്‍. ഒരു തടിയന്‍ രംഗത്തേക്ക് കയറിവരുന്നു. ബെര്‍മുഡ വേഷം. കു. അളിയന്‍ തന്നെ. നാലു പാടും നോക്കി, പൊട്ടിച്ചിരിക്കുന്നു)
കു.അളിയന്‍:ഹഹഹഹ........സൂത്രന്‍, അവനെവിടെ...ഹഹഹ...ഒന്ന് ഫോണ്‍ ചെയ്തപ്പോഴേക്കും ആള്‍ പമ്പ കടന്നു....പാവം പ്രണയ പരവശന്‍....
(കു.അളിയന്‍ വലതു ഭാഗത്തേക്ക് നോക്കി,' ഇങ്ങു പോരെ'യെന്ന് ആംഗ്യം കാട്ടുന്നു. പമ്മിപ്പമ്മി വാഴക്കോടന്‍ പ്രവേശിക്കുന്നു)
വാഴക്കോടന്‍:(ചുറ്റും നോക്കി)..ഓന്‍ മുങ്ങ്യോ ഇത്ര ബെക്കം...ഏയ് അതിനു സാധ്യതയില്ലാ..
കു.അളിയന്‍:എന്നിട്ടെവിടെ ഓന്‍..ഫോണ്‍ കിട്ട്യതും ഓന്‍ മുങ്ങി ബായക്കോടാ
വാഴക്കോടന്‍:ഹഹഹ...പേടിത്തൊണ്ടന്‍, ഓന്‍ ബയങ്കര വീമ്പടിയാര്‍ന്നില്ലേ, ഫൈറ്ററാ, ബ്ലാക്ക് ബെല്‍റ്റാ, കുന്താന്നൊക്കെ..എന്നിട്ടിപ്പം എവിടെ? ഹഹഹ....(ഇരുവരും പൊട്ടിച്ചിരിക്കുന്നു)
കു.അളിയന്‍: ഇനി ഞാനിത് മാറ്റട്ടെ വാഴക്കോട, സൂത്രനെക്കൊണ്ടുള്ള ശല്യം തീര്‍ന്നല്ലോ
(കു.അളിയന്‍ തന്‍റെ മുഖമ്മൂടി അഴിച്ച് മാറ്റുന്നു. അത് മറ്റാരുമല്ല, ചാണക്യന്‍ !!!!)
വാഴക്കോടന്‍:എടോ ചാണക്യാ, താന്‍ ആ മുഖമ്മൂടി വച്ചപ്പോള്‍ ശരിക്കും കു. അളിയനെപ്പോലെ തന്നെയിരുന്നു. ഞാന്‍ പോലും ആദ്യം കണ്ടപ്പോള്‍ ഒന്ന് പേടിച്ചു...അതിരിക്കട്ടെ, കുവൈറ്റീന്ന് ആ കോള്‍, അതെങ്ങനെ ഒപ്പിച്ചു?
ചാണക്യന്‍(മുടിചീകിയൊതുക്കിക്കൊണ്ട്):ഹും, മുഖമ്മൂടിക്ക് ഒരു നാറ്റം...ആ ഫോണ്‍ കോള്‍ എന്‍റെ ഒരു ഫ്രണ്ടിനെ ശട്ടം കെട്ടി ഒപ്പിച്ചതാണ് വാഴക്കോടാ...ഹഹഹ...(മുന്നോട്ട് നീങ്ങി വാഴക്കോടന്‍റെ തോളില്‍ കയ്യിട്ട്) പിന്നെ ഒരു കാര്യം, ഞാന്‍ എന്‍റെ കാര്യം പറഞ്ഞിട്ടുണ്ടല്ലോ, വാഴക്കോടന്‍ വാക്ക് മാറ്റരുത്...
വാഴക്കോടന്‍:ശ്ശേ...താനെന്താ ഇപ്പറയുന്നത്? ഞാന്‍ വാക്ക് മാറ്റാനോ, സത്യത്തില്‍ കു.അളിയന്‍ പോലും ആ സൂത്രനെ സപ്പോര്‍ട്ട് ചെയ്യുന്നതായാണ് വെട്ടിക്കാടന്‍റെ 'ബ്ലോത്രം' ഒന്നാം പേജില്‍ തട്ടിവിട്ടിരിക്കുന്നത്. എനിക്ക് സംശയമുണ്ട്. ആ നാസ് പണി പറ്റിച്ചതാണോ എന്ന്. രണ്ട് ദിവസമായി കു.അളിയനെ ലൈനില്‍ കിട്ടുന്നില്ലാ...
ചാണ്ക്യന്‍(ഒരു ചെറുപുഞ്ചിരിയോടെ):ആശ്രമാധിപന്‍ എന്നോടൊപ്പം നില്‍ക്കുമെന്ന് എനിക്കുറപ്പാണ്, വാഴക്കോടനതറിയാമല്ലോ..
വാഴക്കോടന്‍:പിന്നെയില്ലേ...ബൂലോകസഭാ തെരഞ്ഞെടുപ്പിനു ശേഷം ഭരണ, പ്രതിപക്ഷങ്ങള്‍ തമ്മിലുണ്ടാകുന്ന ഇ ധാരണ പുറത്തറിയേണ്ടാ, തല്‍ക്കാലം, കേട്ടോ ചാണക്യ...
(ചാണക്യന്‍ ഇടത് ഭാഗത്തേക്ക് നോക്കി):ആരോ വരുന്നുണ്ടല്ലോ...
വാഴക്കോടന്‍:അയ്യയ്യോ, ചാണക്യ, അത് ആ വെട്ടിക്കാട്നാ...ഓഹ്... ഇയാള്‍ക്ക് വരാന്‍ കണ്ട ഒരു സമയം...ഡോ... ചാണക്യ, വേഗം മുഖമ്മൂടി ഇടടോ...വെട്ടിക്കാട് തന്നെ കണ്ടാല്‍ കുഴപ്പമാ, ഓന്‍ സൂത്രന്‍റെ ഉറ്റ ഫ്രണ്ടാ...
ചാണ്‍ക്യന്‍:ഛേ..മുടി ചീകിയത് വെറുതെയായി..(ചാണക്യന്‍ പെട്ടെന്ന് കു.അളിയന്‍റെ മുഖംമ്മൂടി ധരിക്കുന്നു)
വെട്ടിക്കാട് പ്രവേശിച്ച്:ഹലോ, വാഴക്കോടന്‍...ഒന്ന് കാണണമെന്ന് വിചാരിച്ചിട്ട് രണ്ട് ദിവസമായി..
വാഴക്കോടന്‍:ഹല്ലോ വെട്ടിക്കാട്... (ഇരുവരും കൈ പിടിച്ച് കുലുക്കുന്നു. വാഴക്കോടന്‍ കു.അളിയനെ വെട്ടിക്കാടിനു പരിചയപ്പെടുത്തുന്നു)ഇത് എന്‍റെ കു. അളിയന്‍..പിന്നെ ബ്ലോത്രം എങ്ങനെയുണ്ട് സര്‍ക്കുലേഷന്‍, അടിച്ച് കേറുകയാണല്ലോ, പത്ത് ലക്ഷം കവിഞ്ഞെന്നാണല്ലോ കേള്വി. വാര്‍ത്തകള്‍ കാണുന്നുണ്ട്. ഉഷാറാണ് കേട്ടോ...
വെട്ടിക്കാട്:ഓഹോ, അപ്പോള്‍ ഇയാളാണ് കു.അളിയന്‍ അല്ലേ, ഇയാളെന്താ ഇന്ന് വാഴക്കോടന്‍റെ കൂടെ?
വാഴക്കോടന്‍(നീരസത്തില്‍):എന്താ ഹേ, എന്‍റെ കു.അളിയന്‍ എന്നോടൊപ്പമല്ലേ നില്‍ക്കേണ്ടത്, എന്തൊരു ചോദ്യമാ ഇത്?
വെട്ടിക്കാട്:അല്ലാ, ഇയാള്‍ കഴിഞ്ഞ് ദിവസം സൂത്രനെ സപ്പോര്‍ട്ട് ചെയ്ത് പ്രസ്താവന ഇറക്കിയിരുന്നല്ലോ...അതിരിക്കട്ടെ മിസ്റ്റര്‍ വാഴക്കോടന്‍ (ഗാംഭീര്യം) ഒരു കാര്യം ഞാന്‍ തീര്‍ത്ത് പറഞ്ഞേക്കാം...സൂറയെ സൂത്രന് കെട്ടിച്ചു കൊടുക്കുക. ഞങ്ങള്‍ ദോഹാ ടീം ഒറ്റക്കെട്ടായി സൂത്രന് പിന്നില്‍ അണിനിരക്കുന്നു. ബൂലോക തിരഞ്ഞെടുപ്പിലും ക്രിക്കറ്റിലും ഒപ്പം നിന്ന സൂത്രനെ ഒരു സൂറാന്റെ പേരില്‍ വാഴക്കോടന്‍ ചതിച്ചതില്‍ പ്രതിഷേധിച്ച് ദോഹ ടീം ഒന്നടങ്കം വാഴക്കോറ്റന്റെ മുന്നണിയില്‍ നിന്നും പുറത്ത് പോകുന്നു. അന്ന് എതിരാളികള്‍ ആയിരുന്നെങ്കിലും ഒരു നിര്‍ണ്ണായക ഘട്ടത്തില്‍ സൂത്രനെ പിന്തുണച്ച കാപ്പിലാന്‍ മുന്നണിയില്‍ ചേരാന്‍ ഞങ്ങള്‍ ആലോചിക്കുന്നു. ഇതിനായി അണിയറ ചര്‍ച്ചകള്‍ സൂത്രന്‍ ആരംഭിച്ചു കഴിഞ്ഞതായി "ബ്ലോത്ര"ത്തിന്റെ റിപ്പോര്‍ട്ടര്‍ ഇന്നലെ എന്നെ അറിയിച്ചു..
വാഴക്കോടന്‍(ആകെ പരിഭ്രമിച്ച്):അത്......... വെട്ടിക്കാടെ...
(അപ്പോള്‍ "ഹീയാ......യാ..യാ....ചതിയന്മാരേ..........കുത്തി മലത്തും ഞാന്‍" എന്ന അലര്‍ച്ചയോടെ സൂത്രന്‍ കുറ്റിക്കാട്ടില്‍ നിന്ന് വാഴക്കോടന്‍റെയും 'കു.അളിയന്‍റെ'യും നേര്‍ക്ക് ഡൈവ് ചെയ്ത് അവര്‍ക്കിടയിലേക്ക്...സൂത്രന്‍റെ കയ്യില്‍ ഒരു ഭയങ്കര കത്തി...'കു.അളിയന്‍' മെല്ലെ സ്ഥലം വിടാനൊരുങ്ങുന്നു.വെട്ടിക്കാട് സൂത്രനെ തടയുന്നു. ഭയങ്കര പശ്ചാത്തല സംഗീതം.

കര്ട്ടന്‍.

തുരരും

നാടക രചന -സൂത്രന്‍ .



10 comments:

വാഴക്കോടന്‍ ‍// vazhakodan said...

ക്ലൈമാക്സ്‌ കൂടി അറിയട്ടെ എന്നിട്ടാവാം എന്ത് വേണമെന്ന് തീരുമാനിക്കാന്‍ ഓക്കേ :)

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

ഇതിപ്പോ സൂറാന്റെ രംഗം ഇല്ലേ?

സൂത്രന്‍..!! said...

soora I LOVE U..

Jithendrakumar/ജിതേന്ദ്രകുമാര്‍ said...

atipoLi !!

നാസ് said...

ഈശ്വരാ ഈ കഥക്ക് ഇങ്ങനെയും ഒരു ഉള്ളു കള്ളിയുണ്ടോ? സൂത്രാ നീ പെരു വഴിയാകുമോ? :-)

Typist | എഴുത്തുകാരി said...

എല്ലാരും കൂടി ഇതെവിടെ കൊണ്ടെത്തിക്കും?

ചാണക്യന്‍ said...

“അണിയറയില്‍ ഒരു കാലന്‍ കോഴിയുടെ കൂവല്‍.“- ഹിഹിഹിഹിഹിഹിഹിഹിഹി......

സൂത്രാ ഐലവെലൂന്ന് പറഞ്ഞിരുന്നോ...നിന്റെ കാര്യം പോക്കാ...

വാഴക്കോടാ..രഹസ്യമായിരിക്കണം..ങള് ന്റൊപ്പം നിക്കീന്ന്...ഞമ്മള് എല്ലാം ശരിയാക്കി തരാമെന്നേ...ആ നാസിന്റെ മേല്‍ ഒരു കണ്ണ് വേണേ...എങ്ങടാ ചായണേന്ന് ഒരു പുടീം ഇല്ല...അപ്പ പറഞ്ഞ പോലെ സൂറാനെ ഞമ്മള് കൊണ്ടോം ഏത്...ബായക്കെന്താ ബേണ്ടത് ആശ്രമത്തിലെ പണപ്പെട്ടി മുയുവന്‍ ഇജ്ജെടുത്തോ ന്തേ....പകുതി ആ നാസിനും കൊടുത്തോ....ന്തെ...

അരുണ്‍ കരിമുട്ടം said...

:)))))))

സൂത്രന്‍..!! said...

പ്രിയപ്പെട്ട സൂറ നിനക്ക് എന്നെയും എനിക്ക്‌ നിന്നെയും നന്നായിട്ട് അറിയാം എന്‍റെ സ്നേഹത്തിനു ഒരിക്കലും നീ വില പറയില്ല എന്നു എനിക്ക്‌ അറിയാം ബട്ട് നിന്റെ 2nd ബാപ്പ വഴകോടന്‍ ഓന്‍ ശരിയല്ല .എന്‍റെ കയ്യിലും കു.അളിയനെപോലെ പൈസ ഉണ്ട് .എന്‍റെ വീടിലെ പത്തായത്തില്‍ .ഒരു ചാണ്ണു മോന്‍ ഉണക്കമീനിറെ പിന്നാലെ പൂച്ച നടക്കുന്ന പോലെ നിന്റെ കൂടെ കൂടിയിട്ടുള്ള വിവരം ഞമ്മള് അറിഞ്ഞു .അതോണ്ട് ഇക്കാന്റെ പോന്നുംകട്ട ഓന്റെ കൂടെ നടക്കരുത്

പ്രയാണ്‍ said...

ഇപ്പൊ വരുന്ന എല്ലാറ്റിലും സൂത്രനാണല്ലൊ താരം.... സില്‍മാക്കാര് പിടിച്ചോണ്ട്പോയാ സൂത്രന്‍ നമുക്ക് ഇല്യാണ്ടാവുംട്ടൊ....