Sunday, August 30, 2009

ആല്‍ത്തറക്കൂട്ടത്തിന്‍ പോന്നോണം

ഓണം വന്നോണം വന്നോണം ഓണം വന്നേ
ആല്‍ത്തറക്കൂട്ടത്തിന്‍ ഓണം വന്നേ
പൂവേ പൊലി പൂവേ പൊലി
പൂവേ പൊലി പൂവേ...

ഭൂലോക ബ്ലോഗ്ഗരില്‍ മണിമുത്തായ
മലയാള ബ്ലോഗ്ഗര്‍തന്‍ ഓണം വന്നേ
പത്തവതാരത്തില്‍ അഞ്ചാമതാം
വാമന ദേവാ രക്ഷിക്കണേ..

അവതാരമൂര്‍ത്തിയാം പരശുരാമന്‍
മഴുവെറിഞ്ഞുണ്ടായ കേരളത്തില്‍
എഴുത്താണി ആയുധം കൊണ്ട് ബ്ലോഗ്ഗര്‍
തെരു തെരെ ചെയ്യുന്നു വാക്ക് യുദ്ധം.

നിരക്ഷരന്‍ കറുത്തേടം മാണിക്യവും
കാപ്പിലാന്‍ ചങ്കരന്‍ മുരളികയും
ചുള്ളിക്കല്‍ അരുണും തോന്ന്യാസിയും
ചേര്‍ന്നുള്ളോരോണം ഗംഭീരമായ്‌

പിള്ളേച്ചന്‍ ശ്രീവല്ലഭന്‍ മലയാളിയും
കാവാലം ജയകൃഷ്ണന്‍ രഘുനാഥനും
ഹരിയണ്ണന്‍ ഏറനാടന്‍ ചെറിയനാടനും
ആനന്ദത്തോടെല്ലാരും ഒത്തുചേര്‍ന്നു.

ഓണം വന്നോണം വന്നോണം ഓണം വന്നേ
ആല്‍ത്തറക്കൂട്ടത്തിന്‍ ഓണം വന്നേ
പൂവേ പൊലി പൂവേ പൊലി
പൂവേ പൊലി പൂവേ...

കറുത്തേടംകവിതകള്‍

6 comments:

കറുത്തേടം said...

പൊന്നോണത്തിനു ബ്ലോഗ്ഗരെല്ലാം ഒത്തൊരുമിച്ചു ഒരോണ സദ്യ..
ഇതിലെ ഓണവും കഥാപാത്രങ്ങളും തികച്ചു സാങ്കല്‍പ്പികമാണ്‌
സാമ്യം തോന്നുന്നുണ്ടെങ്കില്‍..
പ്രാസം ഒപ്പിച്ചു എഴുതിയതിനാല്‍ എല്ലാ പേരും ചേര്‍ക്കാന്‍ കഴിഞ്ഞില്ല
ക്ഷമിക്കുക..

വാഴക്കോടന്‍ ‍// vazhakodan said...

ആല്‍ത്തറയിലെ എല്ലാ കൂട്ടുകാര്‍ക്കും,
എന്റെയും കുടുംബത്തിന്റേയും ഐശ്വര്യ സമ്പൂര്‍ണ്ണമായ ഒരു ഓണം ആശംസിക്കുന്നു.

ഓണാശംസകളോടെ....
നിങ്ങളുടെ സ്വന്തം,

വാഴക്കോടന്‍

Thus Testing said...

ഓ തിത്തിത്താര തിത്തിത്തെയ് തിത്തെയ് തക തെയ് തെയ് തോം..

കറുത്തേടത്തിനു നല്ലതു വരട്ടെ, സൌഹൃദങ്ങളെ കൂട്ടിച്ചേര്‍ക്കുന്നതിനു...

എല്ലാവര്‍ക്കും ഓണാശംസകള്‍

വികടശിരോമണി said...

:)
ഓണാംശംസകൾ:)

മാണിക്യം said...

സന്തോഷത്തിന്റെയും
സമാധാനത്തിന്റെയും
സമ്പല്‍സമൃദ്ധിയുടെയും
സ്നേഹത്തിന്റെയും
ആയുരാരോഗ്യത്തിന്റെയും
നിറവോടെയുള്ള
ഒരോണാശംസ നേരുന്നു

G. Nisikanth (നിശി) said...

Hrudayam niranja Onasamsakal...

sasneham
nisi