Wednesday, August 26, 2009

♫ ഈ മരുഭൂവില്‍ പൂവുകളില്ല..♫

പണിക്കര്‍സര്‍ (ഇന്‍ഡ്യാഹെറിറ്റേജ്) ആല്‍ത്തറയ്ക്ക് വേണ്ടി അയച്ച് തന്നത്....

ഓണപ്പാട്ട്‌ മാണിക്യം ആദ്യം അയച്ചു തന്നതു കേട്ടപ്പോള്‍ ഒരാഗ്രഹം. അതൊന്നു പാടിയാലോ എന്ന്. മകനോട്‌ (മഹേശ്‌) പറഞ്ഞപ്പോള്‍ അവന്‍ അതിനുള്ള പശ്ചാത്തലസംഗീതം തയ്യാറാക്കി തന്നു. എന്നാല്‍ ഇനി നോക്കിക്കളയാം എന്നു വിചാരിച്ചു ഭൈമിയേയും കൂട്ടി ഒന്നു പാടി നോക്കി. ഞങ്ങളെ കൊണ്ട്‌ ഇത്രയൊക്കെയെ ഒക്കൂ. ഓണമല്ലേ ക്ഷമിച്ചിരുന്നു കേള്‍ക്കുമല്ലൊ. അടി ഇടി തെറി ഒക്കെ ഉണ്ടെങ്കില്‍ പതുക്കെ , ബാക്കി ഒക്കെ ഉച്ചത്തില്‍ ആകാം.

അപ്പോള്‍ ഹാപ്പി ഓണം

eemarubhoov1.mp3


ഈ മരുഭൂവില്‍ പൂവുകളില്ല
ഈ മറുനാട്ടില്‍ തുമ്പികളില്ല
മേലെയുള്ള നിലാവൊലി കിണ്ണം
പോലെയല്ലോ എന്നോണം
എന്മനതാരിലെ പൊന്നോണം (ഈ മരുഭൂവില്)

എത്ര വിളിച്ചാലും നിദ്ര വന്നീടാത്ത
ഉത്രാടയാമിനീ യാമങ്ങളില്…
പോയ പൊന്നോണങ്ങള്‍ തന്ന സമ്മാനങ്ങള്‍
ഓരോന്നുമോര്‍ത്തു ഞാന്‍ മൂകം…
ഈ ഹൃദയത്തില്‍ പൂവുകളില്ല
എന്നധരത്തില്‍ പൂവിളിയില്ല…
വേനലാളും കിനാവനം പോലെ
ശൂന്യമാണെന്‍ പൂത്താലം
അങ്ങകലത്തിലെന്‍ പൂത്താലം…
ഏറെയകന്നാലും വേറിടാതോര്‍മ്മകള്‍
നിറങ്ങളേകുന്ന ഓണനാളില്
കാവിലെ പൂവള്ളി പൊന്നൂയലില്‍ മെല്ലെ
ചേര്‍ന്നിരുന്നൊന്നാടാന്‍ മോഹം… (ഈ മരുഭൂവില്)

ഇന്‍ഡ്യാഹെറിറ്റേജ്

9 comments:

പൊറാടത്ത് said...

പണിക്കര്‍സര്‍ (ഇന്‍ഡ്യാഹെറിറ്റേജ്) ആല്‍ത്തറയ്ക്ക് വേണ്ടി അയച്ച് തന്നത്....

വേണു venu said...

പാട്ട് നന്നായിരിക്കുന്നു എന്ന് പറയാം.
ഓണമല്ലേ.:)
നല്ല സുഖമുള്ള വരികള്‍ക്ക് പൊറടത്തിനു അഭിനന്ദനം.
ആ വരികളെ മനോഹരമായാലപിച്ചതിനു് പണിക്കരു സാറിനും ശ്റീമതിക്കും ഉറക്കെ തന്നെ ഓണാശംസകള്‍.:)
പിന്നെ പതുക്കെ ഒരു കാര്യം. ശ്രീമതി പാടുന്ന വരികള്‍ എക്കോ കൂടുതലായതിനാല്‍ വ്യക്തമാകാത്തതു പോലെ എനിക്ക് തോന്നി.

പൊറാടത്ത് said...

അയ്യോ വേണൂ... ഈ വരികള്‍ എന്റെയൊന്നുമല്ല. ഇതുപോലൊന്ന് എഴുതണമെങ്കില്‍ ഇനിയും രണ്ടു ജന്മം ജനിക്കേണ്ടിവരും എനിക്ക്.:)

പണിക്കര്‍സര്‍ ആല്‍ത്തറയില്‍ പോസ്റ്റ് ചെയ്യാനായി അയച്ച് തന്ന ഈ പാട്ട്, മാണിക്യത്തിന്റെ നിര്‍ദ്ധേശമനുസരിച്ച് ഇവിടെ പോസ്റ്റു ചെയ്തു എന്നത് മാത്രമാണ് ഇതിലെ എന്റെ റോള്‍...

ആല്‍ത്തറയിലെ സന്ദര്‍ശനത്തിന് നന്ദി.

വേണു venu said...

എഴുതിയത് പൊറാടത്ത് at 9:04 PM
Labels: ആല്‍ത്തറയില്‍ ഓണം ....
ഇതു വായിച്ചാണു് ഞാന്‍ അങ്ങനെ എഴുതിയതു്.
അപ്പോള്‍ പൊറാടത്തിനും വരികളെഴുതിയ ആളിനും
അഭിനന്ദനം.ഓണാശംസകള്‍.:)

Typist | എഴുത്തുകാരി said...

നല്ല വരികള്‍, നന്നായി പാടിയിരിക്കുന്നു. വേണു പറഞ്ഞതുപോലെ സ്ത്രീശബ്ദം അത്രക്കങ്ങോട്ടു വ്യക്തമാവുന്നില്ല.

മനോഹര്‍ കെവി said...

ഭാര്യ നാട്ടിലായതുകൊണ്ടു ഒന്നു കളിയാക്കാനും സ്കോപ്പില്ല. അല്ലെങ്കില്‍ പറയാമായിരുന്നു-"നമ്മുടെ വീടു പോലെ തന്നെ മറ്റു വീടുകളും. ഭാര്യമാര്‍ക്കു കുറച്ചു എക്കൊ കൂടുതലാണു"

മാണിക്യം said...

ഈ പാട്ടിനെ പറ്റി ഒരു കമന്റില്‍ സുനില്‍ കൃഷ്ണന്‍ ആണു ആദ്യം പറഞ്ഞത് ഗാനം കിട്ടിയപ്പോള്‍ ഞാന്‍ അതയക്കുകയായിരുന്നു . ഒരു സിനിമ പാട്ടാ ആ സിനിമ എതാന്ന് ഓര്‍ക്കുന്നില്ലാ.
പണിക്കര്‍സര്‍ പാടിതന്നതിനും പൊറാടത്ത് പോസ്റ്റ് ചെയ്തതിനും നന്ദി

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

പാട്ടു കേട്ടവര്‍ക്കും കേള്‍ക്കാത്തവര്‍ക്കും അഭിനന്ദനങ്ങള്‍ അറിയിച്ചവര്‍ക്കും അല്ലാത്തവര്‍ക്കും എല്ലാം നല്ല ഒരോണം ആശംസിക്കട്ടെ.

പക്ഷെ ഇതിന്റെ കരോക്കന്‍ ഉണ്ടാക്കിത്തന്ന എന്റെ മകനെ മറന്നു കളഞ്ഞതു ശരിയായില്ല

മാണിക്യം said...

പണിക്കര്‍‌ സര്‍...മഹേഷിനെ മറന്നതല്ലാ അതു അവിടെ സാറിന്റെ വാക്കില്‍ തന്നെയിട്ടു ...
ഇനി ഒരു ദിവസം വരും നമ്മുടെ 'മഹേഷിന്റെ അച്ഛന്‍' പണിക്കര്‍ സര്‍ ഇന്ത്യാ ഹെറിറ്റെജ് എന്നു സാറിനെ പറ്റി പറയുന്ന ദിവസം .... ഒരു വലിയ കലാകാരനെ മഹേഷില്‍ കാണാം ഒരു പഴയ വീഡിയോ ഓര്‍ക്കുന്നു 'കൊച്ചു മഹേഷിന്റെ' സ്റ്റേജ് പ്രോഗ്രാം ആ കുട്ടി ഇന്ന് അച്ചനും അമ്മയ്ക്കും പാടാന്‍ സംഗീതം ചിട്ടപെടുത്തിയിരിക്കുന്നു നിങ്ങളുടെ രണ്ടാളിന്റെയും സന്തോഷം എനിക്ക് ഊഹിക്കാം .. എല്ലാവിധ ഈശ്വരാനുഗ്രങ്ങളും മഹേഷിനുണ്ടാവട്ടെന്നുള്ള പ്രാര്‍‌ത്ഥനയോടെ മാണിക്യം