പൂവിറുക്കുക പൂക്കളമിടുക
പൊന്നോണമായ് മാലോകരെ.
തൃക്കാക്കരയപ്പന് നൈവേദ്യമേകാന്
വന്നണഞ്ഞീടുക ഭൂലോകരെ.
അരിമാവിന് കോലവും വര്ണ്ണപൂക്കളവും
ആദിത്യ ശോഭയില്‍ മിഴിവേറി.
ഭക്തര്‍ക്കെല്ലാം അനുഗ്രഹമേകാന്‍
തൃക്കാക്കരയപ്പന് എഴുന്നള്ളി.
ആലിന്‍ചുവടും ആമ്പല്‍കുളവും
അമ്പലമുറ്റത്ത് ആര്‍പ്പുവിളി.
അത്തപ്പൂക്കളം ആര്‍ഭാടമായി
അത്തം നാളില്‍ അണിഞ്ഞൊരുങ്ങി.
ചിത്ര നാളില്‍ ചിത്രംപോലെ
ചിട്ടയോടെല്ലാരും ചേര്‍ന്നൊരുക്കി .
ചോതിനാളില്‍ ചെറുപുഞ്ചിരിയോടെ
ചന്തത്തിലെല്ലാരും പൂവിട്ടു.
വിശാഖം അനിഴം തൃക്കേട്ട മൂലവും
തൃപ്തിയോടുള്ളോരു പൂക്കളമായ്
മൂലംതൊട്ടുള്ള മൂട്ടില് അണിയലും
പൂരാടം നാളില്‍ പൂര്ണ്ണവുമായ്
ഉത്രാടം നാളിലെ ഉത്രാടസദ്യയും
ഉത്സവമായുള്ള വള്ളംകളിയും
തിരുവോണം നാളിലെ ഓണത്തപ്പനും
തിരുവോണസദ്യയും ഘോഷമേകി.
കറുത്തേടം, കവിത
11 comments:
അത്തം പത്തിനു പൊന്നോണം
എത്ര മനോഹരമായി വര്‍ണിച്ചു
നന്ദി കറുത്തേടം അര്‍ത്ഥസമ്പുഷ്ടമായ
ഈ കവിതക്ക് നന്ദി
:)...:)....:)...
നല്ല വരികള്‍.
എല്ലാവര്ക്കും ഓണാശംസകള്‍!
കറുത്തേടം...
ഓണക്കവിതയ്ക്ക് നന്ദി :)
രസകരമായിരിയ്ക്കുന്നു...
ഓണാശംസകള്‍..
ഹായ് കറുത്തേടം,
നല്ല കവിത..നന്ദി..ഓണാശംസകൾ !
നല്ല പദ്യം ..! ഇഷ്ടായി !
ഓണാശംസകള്‍ !
പൊന്നിന് ചിങ്ങമാസത്തില്‍ പൂവിളിയുമായി ബ്ലോഗ്ഗരും
ആല്‍ത്തറയില്‍ അന്തിനേരത്ത് ആര്‍ത്തുല്ലസിക്കുന്ന ആല്ത്തറക്കൂട്ടവും
പിന്നെ ചെറു കവിതയുമായ് ചേര്‍ന്നിരിക്കുന്ന കറുത്തേടവും
ഹാ ഹ ആല്ത്തറയെന്തു ഭംഗി...
അഭിപ്രായങ്ങള്‍ക്ക് നന്ദി...
പ്രാസം ഒപ്പിക്കാന്‍ എഴുതിയ ഒരു വരിയോട് വിയോജിപ്പ് ആറിയിച്ചു കൊണ്ട് കവിതയെ വിലയിരുത്തട്ടെ..... ഉത്രാടത്തിലെ വള്ളം കളി കേട്ടു കേള്‍വിയില്ലാത്ത ഒന്നാണ്.... കവിത നന്നായിരിക്കുന്നു...ഓണാംശസകള്‍
നല്ലൊരോണപ്പാട്ടാക്കാന് പറ്റിയ കവിത. നന്നായി.
നീര്വിളാകന്, അരുണ്‍ നന്ദി. നീര്വിളാകന് പറഞ്ഞ അഭിപ്രായത്തോട് യോജിക്കുന്നു. അടുത്ത കവിതകളില്‍ കൂടുതല്‍ ശ്രദ്ധിക്കാം.
അരുണ്‍, ആല്‍ത്തറക്കൂട്ടത്തില്‍ ആരെങ്കിലും സഹായിച്ചാല്‍ ഇതൊരു ആല്‍ത്തറ ഓണപ്പാട്ടാക്കാം.
Post a Comment