"ഇത്തവണത്തെ ഓണം ആല്‍ത്തറയില്‍." ചേര്‍ക്കുവാന്‍
ശ്രീ ശങ്കരനാരായണ പണിക്കര്‍ (ഇന്‍ഡ്യാഹെറിറ്റേജ് )
പാടി അയച്ചു തന്ന ഈ മനോഹരമായ ഗാനത്തിനു ആല്ത്തറകൂട്ടത്തിന്റെ പേരില്‍
നന്ദി അറിയിക്കുന്നു..
എല്ലാവര്ക്കും തിരുവോണാശംസകള്‍!
|
പ്രിയമുള്ള മാണിക്യാമ്മ
ഈ ഗാനം ആല്‍ത്തറയില്‍ പോസ്റ്റ് ചെയ്തു കൊള്ളൂ. ഓണാഘോഷങ്ങളില്‍ എന്റെ വക ഇതിരിക്കട്ടെ.എല്ലാ പ്രോല്സാഹനങ്ങള്ക്കും പ്രാര്‍ത്ഥനകള്‍ക്കും നന്ദി
Sankaranarayana Panicker
http://sweeetsongs.blogspot.com/
കണ്ണാ കാര്‍മുകില്‍ വര്‍ണ്ണാ
കരുണാസാഗരാ
കണ്ണിനു കണ്ണായ കണ്ണാ കണ്ണാ
ഗുരുവായൂരമരുന്ന കണ്ണാ
കരതാരില്‍ വിലസുന്ന മുരളീ -ഗാന
സ്വരഗംഗയില്‍ മുങ്ങിയൊഴുകാന്‍
കൊതികൊള്ളുമടിയന്റെയുള്ളില്‍
കുടികൊള്ളണെ നാഥനെന്നും
അറിവിന്റെയറിവാകുമമൃതം
അകതാരിലുളവായി നിറയാന്‍
അവിവേകിയടിയങ്കലൊരുനാള്‍
കൃപചെയ്യണെ നാഥഭഗവാന്‍
ചിത്രം കടപ്പാട് ഗൂഗിള്‍
9 comments:
:-)
നന്നായിട്ടുണ്ട് ആലാപനം.
നന്നായിട്ടുണ്ട് ട്ടോ..!!
ഓണാശംസകൾ..
പണിക്കര്‍ സര്...ഓണാശംസകള്‍....
മധുരം....
ഹൃദ്യമായ, സംഗീത സുരഭിലമായ, ആഘോഷ ഭരിതമായ ഒരു ഓണം ആശംസിക്കുന്നു!
ഗുരുവായൂരപ്പനെ സ്തുതിച്ച് മധുരമായിങ്ങനെ പാടിയിരിക്കുന്നത് കേട്ട് മനസ്സ് കുളിര്‍ത്തു.
ഓണാശംസകള്‍ പണിക്കര്‍ സര്.
ഒരു ദിവസം കാലത്തുണര്ന്നപ്പോള് മനസ്സില്‍ തോന്നിയ വരികളും ഈണവുമായിരുന്നു ഈ പാട്ട്.
എന്നാല്‍ ഈ ഓണത്തിനതിരിക്കട്ടെ എന്നു വിചാരിച്ചു.
അതിവിടെ പോസ്റ്റ് ചെയ്ത പൊറാടത്തിനും കേട്ട് അഭിനന്ദിച്ച എല്ലാവര്ക്കും, കേട്ടിട്ടും ഒന്നും പറയാതെ പോയവര്‍ക്കും, കേള്ക്കാതിരുന്നവര്ക്കും എല്ലാം എന്റെ വകയും എന്റെ ഭൈമിയുടെ വകയും നന്ദിയും ഓണാശംസകളും
കണ്ണൻ, ഗുരുവായൂര്‍ എന്നൊക്കെ കേട്ടാൽ എങ്ങന്യാ ഇഷ്ടാവാണ്ട്രിക്ക്യാ.
അഭിനന്ദനങ്ങൾ.
പാര്ത്ഥന് ജീ, അപ്പോ പാട്ടിന്റെ കാര്യം പോക്കാണെന്ന് അല്ലേ? ഹ ഹ ഹ :)
Post a Comment