ഓണക്കോടി എടുക്കാന്‍ പോയി തുടങ്ങിയോ എല്ലാരും??? ഇതു കണ്ടില്ലേ ????? പാവം.
ഒരു പാകമുള്ള ഡ്രെസ്സ് ഇവനും കൂടെ വാങ്ങുമോ ആരെങ്കിലും...??
എത്ര സ്ഥലത്തേ ഓണാഘോഷത്തിനു പോകണ്ടതാണന്നോ ഈ ചുള്ളന്.
പാവം പരമാവധി ശ്രമിക്കുന്നുണ്ട് ഇതു ഇടാന്‍.
ഇതു നമ്മുടെ ക്യാനടയിലെ ഒരു ചേച്ചി അയച്ചു കൊടുത്തതാ..
അവനു നല്ല ഇഷ്ടമാവുകയും ചെയ്തു.
എന്തു ചെയ്യാനാ കണ്ടില്ലേ പാവം നിന്നു കാണിക്കുന്നെ?
ഓണക്കോടി എടുക്കുമ്പോള്‍ ഈ സുന്ദരനും ഒരെണ്ണം എടുക്കണേ .
ഏതു സ്റ്റൈലും അവനു
ക്ഷ പിടിക്കും.
മറക്കല്ലേ...................ഇവനു പാകത്തിനുള്ള ഉടുപ്പുകള്‍ എവിടെ കിട്ടും???
13 comments:
മനസ്സുള്ളവരെല്ലാം ഓണക്കോടി എടുക്കുമ്പോള്‍ ഈ സുന്ദരനും ഒരെണ്ണം.
(പകല്‍ കിനാവനോട് ഒരു ചെറിയ ക്ഷമ ചോദിക്കുന്നു. ഒപ്പം തന്നെ ഈ മനോഹരചിത്രത്തിനു കടപ്പടും അറിയിക്കുന്നു.)
ദോഹ ഖത്തറില്‍ നിന്നും ഞാന്‍ ഇവനു ഒരു പുതിയ ഡ്രസ്സ് അയച്ചു തരുന്നു. സുപ്പര്‍മാന്‍ മോഡല്‍ ഡ്രസ്സ് ആയിരിക്കും. അതായതു പാന്റ്റ്സ് അടിയിലും, ഷഡ്ഡി മുകളിലും...ഇവന്റ്റെ സൈസ് കണ്ടിട്ടു, അതാണു കൂടുതല്‍ യോജിക്കുക എന്നു തോന്നുന്നു.
കാണം വിറ്റും ഓണം ഉണ്ണണമെന്ന് പണ്ടാരോ പറഞ്ഞിരുന്നു....
ഇനിപ്പൊ ഈ കിലുക്കാം പെട്ടിക്കൊരു ഓണക്കോടി വാങ്ങിക്കഴിയുമ്പോള്‍...
ഈശ്വരാ.........!!
:D
പാവം . ആനയെ പോലും വെരുതെ വിടില്ല.അല്ലേ...
മാണിക്യം said...
Anonymous said...
കിട്ടുന്ന ഉത്തരങ്ങള്‍ ഒരു നിശ്ച്തിത സമയം വരെ കഴിഞ്ഞു മാത്രം പബ്ലിഷ് ചെയ്താല്‍ അത് മത്സരത്തിനു സക്തി കൂട്ടും എന്ന് തോന്നുന്നു ! ഇന്നലത്തെ ചോദ്യത്തിന് അരുണിന്റെ കമന്റ് വന്നതിനു ശേഷം പിന്നെ അതിനെ പിടിച്ചുള്ള ഉത്തരങ്ങളാണ് വന്നത് അതായതു അരുണിന്റെ ഉത്തരം ഒരു ക്ലു ആയി ബാക്കി ഉള്ളവര്‍ക്ക്
എല്ലാ ഉത്തരങ്ങള്ളും ഒരു മിച്ചു പബ്ലിഷ് ആയ്യാല്‍ ചില്ലപ്പോള്‍ വളരെ രസമായ ഉത്തരങ്ങള്‍ കിട്ടും
ഞാന്‍ ഒരു ബ്ലോഗ് വായനക്കാരന് ആണ് ബ്ലോഗ്ഗര്‍ അല്ല എന്റേത് ഒരു സജഷന്‍ മാത്രം
ജോര്‍ജ്
August 18, 2009 7:42 AM
ജോര്‍ജ്ജ് നന്ദി
താങ്കള്‍ പറഞ്ഞത് വളരെ നല്ല സജഷന്‍ കമന്റുകള്‍ ഒന്നിച്ചു പ്രസിദ്ധീകരിക്കാം ..
"ഇന്നത്തെ മാവേലി" ആരെന്നു
ഉത്തരങ്ങള്‍ പുറത്തു വീട്ടാലുടനെ പറയും ...
ഓണാഘോഷം ഇന്നത്തെ മവേലിയുടെ സൌകര്യാര്‍ത്ഥം കമന്റ് മോഡറെഷന് ഉണ്ട്.
ആല്‍ത്തറ
കാശു തരാം സെലക്റ്റ് ചെയ്താ മതി..
ഇരുപത്തിയെട്ടാം ഓണം എന്നാല്‍ എന്തു?
പ്രായം മാത്രം പോരാ. ഇത്തരം ചോദ്യങ്ങള്‍ ചോദിക്കുന്നതിനു മുന്‍പ് ഒന്ന് ആലോചിക്കണം. ആലോചിക്കണമെങ്കില്‍ കിഡ്നി വേണം. കിഡ്നി. പണ്ട് പി.എസ്.സി പരീക്ഷയ്ക്ക് തകഴി ശിവശങ്കരപ്പിള്ളയുടെ ജന്മ നാട് എവിടെയെന്ന് ചോദിച്ചത് പോലെയായി.
28 എന്നത് സാമൂഹ്യമായും, സാംസ്ക്കരികമായും കേരളത്തിന്റെ സ്വകാര്യ സംഖ്യയാണു. ഒരു ആണ് കുഞ്ഞ് ജനിച്ചാല്‍ 28 കെട്ടുക എന്ന പതിവുണ്ട്. മാവേലി ഒരു ആണ് പ്രജയായതു കൊണ്ട് 28 എന്ന സംഖ്യക്ക് ഇവിടെ പ്രാതിനിധ്യം വന്നു. ഒപ്പം ഓണത്തിനു ചെറുപ്പക്കാര്‍ ഏറ്റവും കൂടുതല്‍ കളിക്കുന്ന കളിയാണു 28. ഇത് ഒരു പ്രത്യേക തരം ചീട്ടു കളിയാണു. കളിയില്‍ തോല്‍ക്കുന്നവര്‍ മാവേലി തമ്പുരാനെ അനുസ്മരിക്കും വിധത്തില്‍ കുണുക്കുകള്‍ കര്‍ണ്ണാഭരണം പോലെ ധരിച്ച് ഇരുന്ന് മാവേലിയെ സ്വീകരിക്കുക എന്നതു ഇന്നും നടൊട്ടാകെ നടക്കുന്ന പ്രക്രിയയുമാണു.
ഇനി ഈ ഉത്തരത്തിന്റെ അടിസ്ഥനത്തില്‍ എന്നെ മാവേലിയായിട്ടൊന്നും പ്രഖ്യാപിച്ച് മാവേലിയെ അപമാനിക്കരുതു. എനിക്ക് അതിനു തക്ക ശരീര യോഗ്യതകളില്ല. അര്‍ഹതപ്പെട്ട മറ്റ് മത്സരാര്‍ത്ഥികള്‍ക്ക് ഈ പട്ടം നല്കിയാലും. പിന്നെ ഉത്തരങ്ങള്‍ എല്ലാം എല്ലാവര്ക്കും കാണത്തക്ക രീതിയില്‍ ആല്‍ത്തറയില്‍ നാലാളു കാണത്തക്ക രീതിയില്‍ പ്രതിഷ്ഠിക്കണം.
സസ്നേഹം.
സെനു, പഴമ്പുരാണംസ്.
സാമ്പത്തിക പ്രതിസന്ധിയില്‍ ലോകം നട്ടം തിരിയുമ്പോള്‍ ക്യാനഡായിലെ ആ ചേച്ചി ഇത്രയും എങ്കിലും അയയ്ച്ചു തന്നില്ലെ. അതു ഇപ്പോള്‍ പത്ത് പേരെ കാണിച്ച് ആ പാവം ചേച്ചീനെ നാറ്റിക്കാനല്ലെ ഈ ചുള്ളന് ശ്രമിച്ചത്. പിന്നെ ഇവന്റെ വെയിസ്റ്റ് സൈസ് അറിയാതെ നമ്മള് ഇനി ഉള്ള ചില്ലറ മുടക്കി ഇനി ഇവനു എന്തെങ്കിലും അയയ്ച്ചിട്ടു വേണം നാളെ ഇവന് ആ പഴമ്പുരാണംസ് ചേട്ടന് തുവാല അയയ്ച്ചു തന്നെ എന്ന് പറയാന്‍. പിന്നെ ഒരു കാര്യം:- ഇങ്ങനത്തെ സഹായങ്ങള്‍ ചെയ്യുന്ന ഒരു മനുഷ്യനെ ഇന്ന് കേരളത്തില്‍ ഉള്ളു. കണ്ണാടി പ്രോഗ്രാം നടത്തുന്ന ഗോപകുമാര്‍. ചേട്ടനോട് പറയൂ. എന്തെങ്കിലും ചെയ്യാതിരിക്കില്ല.
എല്ലാ വിധ ആശംസകളോടെ,
സ്നേഹപ്പൂര്വ്വം,
സെനു, പഴമ്പുരാണംസ്.
ഈശ്വരാ
ഇത് അവനു നല്ല പാകം.!
ഹും Y ജെനറെഷന് തന്നെ
ഇനിയും ഓണക്കൊടിയോ?
ഇതോന്നു വാങ്ങിയപ്പോള്‍ തന്നെ റിസെഷനായി .
.ഇനി മുണ്ടരുത് ...
“കഴിഞ്ഞ കൊല്ലത്തെ” അളവില്‍ അഴച്ചതായിരിക്കും.... അവന് “വളര്‍ന്നത്” പാവം ക്യാനഡയിലിരുന്ന് അറീഞ്ഞ് കാണില്ല.... ;)))
ഹ..ഹ..ഹ
ഇത് ആരാ ചേച്ചി?
ഇവനെ വീട്ടില്‍ വളര്‍ത്തുന്നതാണോ?
നഞ്ഞ് എന്തിനാ നാനാഴീ... ഇതന്നെ അധികം..
ഇങ്ങനെയാണെങ്കിൽ “കാണം വിൽക്കേണ്ടി വരും”
Post a Comment