Sunday, August 30, 2009

ഉറുമ്പുകൾക്കും ഉണ്ട് ഒരോണം।

തിരുവോണനാളിൽ പല ഹിന്ദു ഭവനങ്ങളിലും ഉറുമ്പുകൾക്ക് ഭക്ഷണം കൊടുക്കുന്ന ഒരു പതിവുണ്ട്.മഹാബലിയെ വാമനൻ പതാളത്തിലേയ്ക്ക് ചവിട്ടി താഴ്ത്തിയെന്നാണല്ലോ സങ്കല്പം.പതാളവാസികളായ ഉറുമ്പുകൾ മഹാബലിയായി തിരികെ വരുന്നു എന്നൊരു വിശ്വാസം ഇത്തരം ചടങ്ങിനുണ്ട്.സന്ധ്യസമയത്ത് വീടിനു നാലുമൂലയിലും നടവാതയ്ക്കിലും വാഴയിലയിട്ട് അതിൽ സദ്യ വിളമ്പി എണ്ണയിൽ മുക്കിയ തിരി വാഴയിലയ്ക്ക് അരുകിൽ വച്ച് ഉറുമ്പുകളെ ഊട്ടുന്ന അമ്മന്മാർ ഓണത്തിനുണ്ടാക്കിയ വിഭവങ്ങളെല്ലാം കൂട്ടികുഴച്ച് വാഴയിലയിൽ വച്ചാണ് ഈ ഉറുമ്പു സദ്യ .
ചില ഭവനങ്ങളിൽ അരിവറുത്ത് ശർക്കരയും കൂട്ടി കുഴച്ചാണ് ഉറുമ്പുകൾക്ക് കൊടുക്കുന്നത്.അവൽ , പഴം, ഒക്കെ കൂട്ടി ഉരുട്ടിയ മധുരമാണ് ചിലയിടങ്ങളിൽ ഈ ഉറുമ്പു സദ്യ.

ഏല്ലാവർക്കും ഓണാംശസകൾ

3 comments:

പിള്ളേച്ചന്‍ said...

ഓണത്തെകുറിച്ച് പറയാൻ ഏറെയുണ്ട്

മാണിക്യം said...

പിള്ളേച്ചാ ആല്‍ത്തറയിലേക്ക്
കണ്ടിട്ട് കുറെ നാളായി ..,
"ഇത്തവണത്തെ ഓണം ആല്‍ത്തറയില്‍ .."
, പക്തിയിലേക്ക് ഇത്രയും നല്ല ഒരു വിഭവം എത്തിച്ചതിനു നന്ദീ...

ഉറൂമ്പൂട്ട് ഞാന്‍ കണ്ടിട്ടുണ്ട് ഞങ്ങളുടെ അയല്‍വാസി ഒരു 'പാട്ടി' ഏതു വിശേഷം വന്നാലും ഉറുമ്പൂട്ട് നടത്തയിരുന്നു എന്നും വീട്ടു പടിക്കല്‍ അരിപ്പൊടി കോലം വരക്കുകയും അതു ഉറുമ്പിനാണെന്ന് പറയുകയും ചെയ്തിരുന്നു "കടിക്കുന്ന ഉറുമ്പിന് തീറ്റകൊടുക്കത്തത് എന്തിനാ പാട്ടി ?"എന്നന്ന് ഞാന്‍ ചോദിച്ചിരുന്നു പാട്ടി ചിരിക്കും, അല്ലങ്കിലും പാട്ടിക്ക് എപ്പോഴും ചിരി ആയിരുന്നു എല്ലാറ്റിനും മറുപടി....

കെങ്കേമമായ ഒരോണാശംസ നേരുന്നു

ഹരീഷ് തൊടുപുഴ said...

ഇതൊക്കെ മറന്നു തുടങ്ങിയിരുന്നു..
ഓർമിപ്പിച്ചതിനു നന്ദി..

ഒപ്പം ഒരു പിടി ഓണാശംസകളും..