Tuesday, August 11, 2009

പഴഞ്ചൊല്ലില്‍ പതിരുണ്ട്.......

പഴഞ്ചൊല്ലില്‍ പതിരില്ല എന്ന് ആരാ പറഞ്ഞത്?
പഴഞ്ചൊല്ലില്‍ പതിരുണ്ട്!!
അതിനാല്‍ തന്നെ അവ തിരുത്തേണ്ടത് ആവശ്യവുമാണ്...
പുതുചൊല്ലുകള്‍ ഉടലെടുക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു!!
അതിനായി ഞാനിതാ ഇറങ്ങി തിരിക്കുന്നു..
ഓണവുമായി ബന്ധപ്പെട്ട കുറേ പഴഞ്ചൊല്ലുകള്‍ തിരുത്തി, അവയെ പുതുചൊല്ലുകളാക്കാനുള്ള ഒരു എളിയ ശ്രമം..
ഭാവിയിലെ കുട്ടികള്‍ ഇത് ഏറ്റുപാടട്ടേ..

1) പഴഞ്ചൊല്ല്..
അത്തം പത്തിനു പൊന്നോണം!!
ഇത് പഴമക്കാര്‍ കണ്ട് പിടിച്ചതാ.അതായത് അത്തം തുടങ്ങി പത്താം നാള്‍ തിരുവോണമാണത്രേ..
ചങ്കൂറ്റത്തോടെ പറയട്ടെ, അവര്‍ക്ക് തെറ്റി!!
2009 ആഗസ്റ്റ് 23 നു അത്തം, 2009 സെപ്റ്റംബര്‍ 2 നു തിരുവോണം..
എങ്ങനെ എണ്ണിയാലും പതിനൊന്ന് ദിവസം..
പഴഞ്ചൊല്ല്‌ തെറ്റി!!

പുതുചൊല്ല്..
അത്തം പത്ത് ഉത്രാടം!!
അല്ലെങ്കില്‍..
അത്തം പതിനൊന്ന് തിരുവോണം!!
(ഗണിതശാസ്ത്രപരമായി ഇതാ ശരി)

2) പഴഞ്ചൊല്ല്..
ഓണം വരാന്‍ ഒരു മൂലം വേണം!!
അയ്യേ, മ്ലേച്ഛം!!
ഒരു സ്റ്റാന്‍ഡേര്‍ഡുമില്ല..
ഓണം ഒരു പ്രത്യേക ശരീരഭാഗത്തിനു മാത്രമുള്ളതല്ല എന്ന് ഓര്‍ക്കുക.

പുതുചൊല്ല്..
ഓണം വരാനൊരു ദേഹം വേണം!!
(ആഹാ, എത്ര മനോഹരം)

3) പഴഞ്ചൊല്ല്..
ഓണത്തിനിടക്ക് പുട്ട് കച്ചവടം!!
പഴയകാലത്ത് ഈ പഴഞ്ചൊല്ല്‌ സത്യമായിരിക്കാം.
എന്നാല്‍ ഇന്ന് ഇതില്‍ രണ്ട് കാര്യങ്ങള്‍ അധികപ്പറ്റാ, ഒരു ചുനുപ്പും, ഒരു ചന്ദ്രക്കലയും.
അത് മാറ്റിയാല്‍ എല്ലാം ശരിയാകും.

പുതുചൊല്ല്..
ഓണത്തിനിടക്ക് പട്ട കച്ചവടം!!
(പട്ട മാത്രമല്ല, വാറ്റുമുണ്ട്)

4) പഴഞ്ചൊല്ല്..
ഉള്ളത് കൊണ്ട് ഓണം പോലെ!!
ആര്‍ക്ക് ഉള്ളതു കൊണ്ട്?
നമുക്കോ അതോ നാട്ടുകാര്‍ക്കോ??
നാട്ടുകാര്‍ക്ക് ഉള്ളതു കൊണ്ട് നമ്മള്‍ ഓണം ആഘോഷിച്ചാല്‍ അത് പാപമല്ലേ??
അതേ, കൊടിയ പാപം!!
മാത്രമല്ല മോഷണശ്രമത്തിനു അകത്ത് കിടക്കേണ്ടിയും വരും.
ഈ പഴമക്കാരാ പുതു തലമുറയെ വഴി തെറ്റിച്ചത്!!

പുതുചൊല്ല്..
അവനവനു ഉള്ളത് കൊണ്ട് ഓണം പോലെ!!
(ആര്‍ക്കും പരാതിയുമില്ല, പരിഭവവുമില്ല)

5) പഴഞ്ചൊല്ല്..
കാണം വിറ്റും ഓണം ഉണ്ണണം!!
പണ്ടൊരു കാരണവരു കുത്തുപാളയെടുത്ത് ജീവിതം വഴിമുട്ടിയ അവസ്ഥയില്‍ സൃഷ്ടിച്ച ഒരു പഴഞ്ചൊല്ല്.തന്‍റെ ജീവിതമോ പോയി, എന്നാല്‍ പിന്നെ എല്ലാവരും കുത്തുപാളയെടുക്കണം എന്ന മനസിലിരുപ്പിന്‍റെ സഭ്യമായ രൂപം..
കാണം വിറ്റും ഓണം ഉണ്ണണം പോലും!!
ആരും അബദ്ധം കാണിക്കല്ലേ.

പുതുചൊല്ല്..
ഓണം ഉണ്ടില്ലേലും വേണ്ടാ, കാണം വില്‍ക്കരുത്!!

6) പഴഞ്ചൊല്ല്..
ഓണം വന്നാലും ഉണ്ണി പിറന്നാലും
കോരനു കുമ്പിളില്‍ തന്നെ കഞ്ഞി!!
ആദ്യ ചോദ്യം, ആരാണ്‌ കോരന്‍?
എനിക്കറിയില്ല!!
അടിയാനാണോ, വേലക്കാരനാണോ, ദരിദ്രനാണോ?
ആര്‍ക്കും അറിയില്ല!!
ഏതോ ഒരു കോരനെ കുറിച്ച് ആരോ ഒരാള്‍ പാടിയ ചൊല്ല്.എന്നാല്‍ എനിക്കും പാടരുതോ?
ഞാനും അറിയും ഒരു കോരനെ..
അബ്ക്കാരിയായ, മദ്യരാജാവായ മിസ്റ്റര്‍ കോരന്‍ മുതലാളി സാറിനെ..
അങ്ങേരെ പറ്റി എനിക്കും ഒരു ചൊല്ല്‌ ഉണ്ട്..

പുതുചൊല്ല്..
ഓണം വന്നാലും ഉണ്ണി പിറന്നാലും
കോരനു ടേബിളില്‍ സ്ക്കോച്ച് വിസ്ക്കി!!
(കാലം മാറി, കോരനും മാറി)

7) പഴഞ്ചൊല്ല്..
അത്തം വെളുത്താല്‍ ഓണം കറക്കും!!
അത്തവും ഓണവും..
ഇവരെന്താ അമ്മായിയമ്മയും മരുമോളുമാണോ?
ഒന്നു വെളുക്കുമ്പോള്‍ മറ്റേത് കറക്കാന്‍!!

പുതുചൊല്ല്..
വെളുക്കുക എന്നത് ദാരിദ്ര്യമാണെങ്കില്‍ ഇങ്ങനെ പറയാം..
വീട് വെളുത്താല്‍ ഓണം കറക്കും!!
ഇനി കറക്കുക എന്നത് ഒരു പ്രവൃത്തിയാണേല്‍ ഇങ്ങനെ പറയാം..
പാല്‌ വെളുത്താല്‍ പശൂനെ കറന്നു!!
അതല്ല മാന്യമായിട്ട് ഇങ്ങനെ പറയാം..
അത്തത്തിനു വെയിലാണേല്‍ ഓണത്തിനു മഴ!!
(നോക്കിയേ, ഒരു കണ്‍ഫ്യൂഷനുമില്ല)

അതേ, എല്ലാ പഴഞ്ചൊല്ലും മാറ്റേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.ചിന്തിച്ചാല്‍ നിങ്ങള്‍ക്കും ഇതിനു വേണ്ടി ശ്രമിക്കാവുന്നതേയുള്ളു.ഉദാഹരണത്തിനു ഞാന്‍ നിങ്ങള്‍ക്ക് ഒരു ഹോം വര്‍ക്ക് തരാം..
പഴഞ്ചൊല്ല്‌ ഇങ്ങനെ..

"തിരുവാതിര ഞാറ്റുവേലക്ക് വെള്ളം കേറിയാല്‍
ഓണം കഴിഞ്ഞേ ഇറങ്ങു"

ഇതും പഴയകാലത്ത്..
ഇപ്പോഴോ??
തിരുവാതിര ഞാറ്റ്വേലക്ക് വെള്ളമടി തുടങ്ങിയാലും, ഓണമല്ല ക്രിസ്തുമസ്സ് ആയാല്‍ പോലും കെട്ട് ഇറങ്ങുകയില്ല!!
തീര്‍ച്ചയായും ഈ പഴഞ്ചൊല്ലും മാറ്റേണ്ടത് തന്നെ..
ഓണമല്ലേ?
എന്തെങ്കിലും ആക്റ്റിവിറ്റി വേണ്ടേ?
ഒന്ന് ശ്രമിച്ച് നോക്കു..
എന്നിട്ട് അറിയിക്കു, എന്താ പുതുചൊല്ല്‌ എന്ന്..

ആല്‍ത്തറക്കും, ആല്‍ത്തറയിലെ അന്തേവാസികള്‍ക്കും, പ്രിയപ്പെട്ട വായനക്കാര്‍ക്കും,
സന്തോഷവും സമൃദ്ധിയും നിറഞ്ഞ ഒരു ഓണം ആശംസിച്ച് കൊണ്ട്..
സ്നേഹപൂര്‍വ്വം
അരുണ്‍ കായംകുളം..

62 comments:

അരുണ്‍ കരിമുട്ടം said...

ആല്‍ത്തറക്കും, ആല്‍ത്തറയിലെ അന്തേവാസികള്‍ക്കും, പ്രിയപ്പെട്ട വായനക്കാര്‍ക്കും,
ഓണാശംസകള്‍

Typist | എഴുത്തുകാരി said...

അഡ്വാന്‍സ് ഓണാശംസകള്‍ സ്വീകരിച്ചിരിക്കുന്നു. ഹോംവര്‍ക് - ഉം,നോക്കട്ടെ.

PONNUS said...

ഓണാശംസകള്‍ നേരുന്നു !!!!
പോസ്റ്റ്‌ ഉഗ്രന്‍ .
നന്നായിട്ടുണ്ട് ......

മൊട്ടുണ്ണി said...

കൊള്ളാം
അടി വാങ്ങി കൂട്ടാന്‍ ഇതില്‍ കൂടുതല്‍ എന്തോ വേണം?അരുണിന്‍റെ പോസ്റ്റ് എന്ന് അറിഞ്ഞപ്പോഴെ പ്രതീക്ഷിച്ചു കന്നംതിരിവ് ആയിരിക്കുമെന്ന്.
:)

Bindu said...

Post adipoli...WISH YOU A HAPPY AND PROSPEROUS ONAM.

വിനോദ് said...

Arun chetta, mail kandu odi vannatha oru thenga adikkan.ivideyum rakshayilla.pinne kure chirichu ketto:)

ശ്രീ said...

അരുണേ...

അടി! കാര്‍ന്നോന്മാരുടെ കയ്യീന്ന് മേടിയ്ക്കും ട്ടാ...

മാവേലി ഇങ്ങ് വരട്ടെ! ഞാന്‍ പറഞ്ഞ് കൊടുക്കും.
;)

ഫോട്ടോഗ്രാഫര്‍ said...

അരുണ്‍ ചേട്ടാ,
ഗോപന്‍റെ പോസ്റ്റില്‍ നിന്നും ലിങ്ക് കണ്ട് വന്നതാ, വേസ്റ്റായില്ല:)
ശരിയാ, മാറ്റുവിന്‍ ചട്ടങ്ങളെ എന്നല്ലേ, നമുക്ക് മാറ്റാം :)

ബഷീർ said...

അത്തം പത്തിന് പൊന്നോണം എന്നതിൽ യാതൊരു തെറ്റുമില്ല. പിന്നെ ഇപ്പോൾ എന്തെടുത്താലും ഒന്ന് ഫ്രീ അല്ലേ അക്കൂട്ടത്തിൽ ഒന്ന് കൂടിയതാ

ഓണത്തിനു മുന്നെ പട്ടയടി തുടങ്ങിയോ എന്ന് സംശയം തോന്നിയതിൽ എന്നെ കുറ്റപ്പെടുത്തരുത്. ഞാനിവിടെയില്ലെ ഇനി ഓണം കഴിഞ്ഞേ കാണൂ..

ബഷീർ said...

ചൊല്ലുകൾ നന്നായിട്ടുണ്ട്. അഭിനന്ദനങ്ങൾ

Thus Testing said...

ഇതെന്താ അരുണേട്ടാ റിവേഴ്സ് ലിറ്ററേച്ചറോ, നല്ല പോസ്റ്റ്

പാര്‍ത്ഥന്‍ said...

എല്ലു മുറിയെ പണി ചെയ്താല്‍
പല്ലു മുറിയെ തിന്നാം.

(എഴുന്നേല്‍ക്കാന്‍ പറ്റീട്ടു വേണ്ടേ ?)

[തൃശൂര്‍ നഗരത്തില്‍ ജൂലായില്‍ തന്നെ പുലിക്കളിയുടെ ഫ്ലക്സ് ബോഡുകള്‍ നിറഞ്ഞു.)

നിരക്ഷരൻ said...

ഹ ഹ.... അരുണേ തല കാറ്റ് കൊള്ളിക്കല്ലേ ?

മൊട്ടുണ്ണി പറഞ്ഞതുപോലെ കന്നം തിരിവാണെന്നൊന്നും ഞാന്‍ പറയില്ല.

പക്ഷേ, ഇത് ഒന്നൊന്നര കന്നംതിരിവായിപ്പോയി :) :)

ചിരിച്ച് ഒരു വഴിക്കായി... :)

എല്ലാവര്‍ക്കും ഓണാശംസകള്‍ ....

Rakesh R (വേദവ്യാസൻ) said...

ഓണാശംസകള്‍ :)

ഗംഭീരം ;)

ബിന്ദു കെ പി said...

ഹ..ഹ..കൊള്ളാം, പതിരു മാറ്റിയ ഈ പഴഞ്ചൊല്ലുകൾ...:) :)

പിന്നെ ഹോംവർക്ക്...സ്കൂളിൽ പഠിക്കുന്ന കാലം മുതലേ അതെനിയ്ക്കു അലർജിയാ....

ഏതായാലും എല്ലാവർക്കും ഓണാശംസകൾ അഡ്വാൻസായി...

ഗീത് said...

മോഡേണൈസേഷന്‍ ഓഫ് പഴംചൊല്‍‌സ് കൊള്ളാം അരുണേ. ചിരിച്ചു തലകുത്തി.
അരുണിനും എല്ലാവര്‍ക്കും ഓണാശംസകള്‍.

Sabu Kottotty said...

ഹഹഹ...
ഇങ്ങനെ പോയാല്‍ മാവേലിയെപ്പിടിച്ചു ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിക്കളയുമല്ലോ... തല്ലുകൊള്ളിത്തമേ കയ്യിലുള്ളൂ അല്ലേ... പട്ടയും നാടനുമൊന്നുമില്ല, നല്ല നാടന്‍ വൈനുണ്ട് അതും വച്ചൊരു പഴംചൊല്ലുകൂടി കാച്ചിയ്കോ...

കണ്ണനുണ്ണി said...

ഹോം വര്‍ക്ക്‌ ചെയ്യാന്‍ ഞാനില്ല..പണ്ടേ ഇല്യ,,,,:P

പക്ഷെ സംഭവം കലക്കി... കര്‍ക്കിടക രാമായണം തീര്‍ന്നപ്പോ തല വീണ്ടും റിവേര്‍സ്‌ ഗിയറില്‍ തിരിഞ്ഞു തുടങ്ങി അല്ലെ ...ഹി ഹി

Jayasree Lakshmy Kumar said...

അത്തം വെളുത്താല്‍ ഓണം കറക്കും!!
അത്തവും ഓണവും..
ഇവരെന്താ അമ്മായിയമ്മയും മരുമോളുമാണോ?
ഒന്നു വെളുക്കുമ്പോള്‍ മറ്റേത് കറക്കാന്‍!!

ഹ ഹ. അസ്സലായി “അരുൺചൊല്ലുകൾ”
ഓണാശംസകൾ, എല്ലാവർക്കും :)

മാണിക്യം said...

എന്റെ അഭ്യര്‍‌ത്ഥന മാനിച്ച്
ആല്‍ത്തറയില്‍ പോസ്റ്റ് ഇട്ടതിനും
തന്ന സപ്പോര്‍ട്ടിനും പ്രത്യേകം നന്ദി
അരുണിന്റെ പഴം ചൊല്ലിന്റെ
റിവിഷന്‍ ഏഡിഷന്‍ നന്നായിരിക്കുന്നു
നന്നായി ചിരിച്ചു
ശരിയാ ചിലതൊക്കെ പുതുക്കിയിറക്കണ്ടതാണ്
അരുണിനു ആല്‍‌ത്തറ കൂട്ടത്തിന്റെ പേരില്‍
പ്രത്യേക നന്ദി
ഓണാശംസകള്‍ മുങ്കൂറായി നേരുന്നു

Malayali Peringode said...

കായംകുളം അരുണിനും ആല്‍ത്തറ മാണിക്യത്തിനും നന്ദി...
ഈ പോസ്റ്റിന്!! :-)



നന്നായിട്ടുണ്ട്

ഹരീഷ് തൊടുപുഴ said...

എന്റെ അരുണേ....

പുതുചൊല്ല്..
ഓണത്തിനിടക്ക് പട്ട കച്ചവടം!!
(പട്ട മാത്രമല്ല, വാറ്റുമുണ്ട്)


പുതുചൊല്ല്..
ഓണം ഉണ്ടില്ലേലും വേണ്ടാ, കാണം വില്‍ക്കരുത്!!


ചിരിച്ചുചിരിച്ചു ഒരു വഴിക്കായി...!!!

ജെ പി വെട്ടിയാട്ടില്‍ said...

""പുതുചൊല്ല്..
ഓണം വന്നാലും ഉണ്ണി പിറന്നാലും
കോരനു ടേബിളില്‍ സ്ക്കോച്ച് വിസ്ക്കി!!
(കാലം മാറി, കോരനും മാറി) ""

അടിപൊളി

Anonymous said...

ആകെ കണ്‍ഫ്യൂഷന്‍ ആയല്ലോ..... പോസ്റ്റ്‌ ഏതായാലും വായ്ക്കാന്‍ രസം ഉണ്ട്.....:)

Rani said...

Kollam Arune,Oru variety!! athu nannay,,arkum ingane ezhuthan thonnilla,nalla bhudhiiiiii!!
keep it up.
OUR ADV ONAM WISHESSSSSSSS FOR FIRST ONAM WITH DEEPA
ENJOYYYYY!!!!!

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

ഹ ഹ അരുണേ,

സമ്മതിച്ചു തന്നിരിക്കുന്നു...ചിരിപ്പിക്കാനും ചിന്തിപ്പിക്കാനുമുള്ള ഈ കഴിവ് എന്നും ഉണ്ടായിരിക്കട്ടെ.

നന്ദി....ഓണാശംസകൾ !

Areekkodan | അരീക്കോടന്‍ said...

ഓണത്തിനിടക്ക് പട്ട കച്ചവടം!!നന്നായിട്ടുണ്ട് ......

ശ്രീജിത്ത് said...

"ഓണം വരാന്‍ ഒരു മൂലം വേണം!!
അയ്യേ, മ്ലേച്ഛം!!
ഒരു സ്റ്റാന്‍ഡേര്‍ഡുമില്ല..
ഓണം ഒരു പ്രത്യേക ശരീരഭാഗത്തിനു മാത്രമുള്ളതല്ല എന്ന് ഓര്‍ക്കുക.

പുതുചൊല്ല്..
ഓണം വരാനൊരു ദേഹം വേണം!!"


ഓടേ: ഇത് അതല്ലടാ.മൂലം, പൂരാടം, ഉത്രാടം, തിരുവോണം.നിന്നോട് പറഞ്ഞിട്ട് ഒരു കാര്യവുമില്ല.എത്ര നാളായി ഞങ്ങള്‍ അനുഭവിക്കുന്നതാ:)
കലക്കിയെടാ ഈ പോസ്റ്റും:), കുറേ ചിരിച്ചു.
അപ്പോള്‍ ഓണത്തിനു കായംകുളം സൂപ്പര്‍ഫാസ്റ്റില്‍ പോസ്റ്റില്ലേ?

പാവപ്പെട്ടവൻ said...

ഓണാശംസകള്‍
അരുണ്‍ മനോഹരം ഇഷ്ടപ്പെട്ടു
NB: പോയതില്‍ പിന്നെ വിളിയും പറച്ചിലും ഒന്നും ഇല്ലല്ലോ

!!!!ഗോപിക്കുട്ടന്‍!!Gopikuttan!!!! said...

2009 ആഗസ്റ്റ് 23 നു അത്തം, 2009 സെപ്റ്റംബര്‍ 2 നു തിരുവോണം..
എങ്ങനെ എണ്ണിയാലും പതിനൊന്ന് ദിവസം..



പോയി എണ്ണാന്‍ പഠിക്ക് ആദ്യം... ആകെ പത്ത് ദിവസമേ ഉള്ളൂ.. 23ആം തിയതി രാത്രി നമമള്‍ എണ്ണും 1...പിറ്റേ ദിവസം എണ്ണും 2...
23-1
24-2
25-3
26-4
27-5
28-6
29-7
30-8
31-9
1-10

അതായത് 1ആം തിയതി രാത്രി 12 മണി..അതായത് 2ആം തിയതി പുലര്‍ച്ചെ 12 മണിയോടെ 10 എണ്ണി തീരുന്നതോടെ തിരുവോണം വരവായി... ഹായ് പായസ്സം!

Sureshkumar Punjhayil said...

Puthu chollukal Manoharam...! Shram thudaratte...!

Ningalkevarkkum njangaludeyum Onamshasakal...!!!

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

:) കലക്കി അരുണ്‍
ഓണത്തിന്,ചുമ്മാ ചിരിക്കാനുണ്ട്.

Unknown said...

adipoli psot chirichu njaan oru vazhikkaayi

Unknown said...

ayoo post ennezhuthiyathu psot aayallo onamalle saaramilla

Unknown said...

എടേയ്‌ എടേയ്‌ ഒരു എഡിറ്റര്‍ ഇവിടെ ഇരിക്കുന്നു..

Kaithamullu said...

അരുണ്‍ മദിച്ചാല്‍ ആല്‍ത്തറ കുത്തുമോ?

Anonymous said...

അരുണേ,

കാണം വിറ്റും ഓണം ഉണ്ണണം! എന്താണ് കാണം എന്നറിയാതെ എങ്ങനെ വില്‍ക്കും? വല്ല ചെമ്പു പാത്രവുമാണോ? ആണെങ്കില്‍ കഴിഞ്ഞ ഓണത്തോടെ വീട്ടിലെ സ്റ്റോക്ക്‌ തീര്‍ന്നു!! അടുത്ത വീട്ടിലെ കാണം വിറ്റാല്‍ ഉണ്ണുന്ന ഓണത്തിന്റെ 'മാറ്റ്' കുറയുമോ?

Rani Ajay said...

അരുണേ പോസ്റ്റ് ഉഗ്രന്‍....
അയ്യോ ഹോം വര്‍ക്ക് തന്നാല്‍ പിന്നെ ഞാന്‍ ഈ വഴിക്ക് വരില്ല കേട്ടോ...
ഓണാശംസകള്‍ ...

സൂര്യോദയം said...

അരുണ്‍.. ആല്‍ത്തറയിലിരുന്നുള്ള ഈ തിരുത്തല്‍ നടപടി കൊള്ളാം...

വീട്‌ വെളുത്താല്‍ ഓണം 'കറക്കും'... ഇവിടെ ഒരു കണ്‍ഫ്യൂഷന്‍... ഈ 'കറക്കും' എന്നത്‌ എന്തര്‍ത്ഥത്തിലാണെന്ന്‌ വ്യക്തമാക്കിയിട്ടു പോയാല്‍ മതി :-) 'വട്ടം കറക്കും' എന്നതിലെ 'കറക്കും' ആണോ? ;-) പിന്നെ, പാല്‍ 'കറക്കു'ന്നത്‌ വേറെ ഐറ്റം.. ഛേ ഛേ.. :-)

'കറുക്കും' എന്നാണോ ശരി? 'കറുപ്പി'ണ്റ്റെ ബന്ധു. :-)

പിന്നെ ഹോം വര്‍ക്ക്‌... അതങ്ങ്‌ പള്ളീ പോയി പറഞ്ഞാല്‍ മതി.. സ്കൂളില്‍ സാറന്‍മാര്‌ വിചാരിച്ചിട്ട്‌ നടന്നിട്ടില്ല.. എന്നിട്ടാ ... ;-)

krish | കൃഷ് said...

ഗൊള്ളാം.

ഉപ്പ് തിന്നവന്‍ വെള്ളം കുടിക്കും. അത് പണ്ട്, ഇപ്പൊ ആരാ ഉപ്പ് മാത്രമായി തിന്നുക.
ഇപ്പോള്‍..
ചിക്കനും പൊറാട്ടയും തിന്നവന്‍ ബീയറും കുടിക്കും. (ബീയറ് കുടിക്കാത്തവന്‍ കോളയും കുടിക്കും).

Unknown said...

monae kollameda ni kaayam kulam kaaranaanennu arinjathil abhimanikkunnu. eethayalum adipoli.

Unknown said...

കൊല്ലാമ് മൊനേ നീ കയമ്കുലമ് കരന് ആനെന്നു ഉല്ലതില് അബിമാനിക്കുന്നു. ഈതയലുമ് kollaam.keep it up

ഷാന. said...

ഈ കായംകുളത്കാരുടെ ഒരു ബുദ്ധി സമ്മതികണം അല്ലെ... ഞാനും കയംകുളത്അതാ പറഞ്ഞെ..

ഉഷശ്രീ (കിലുക്കാംപെട്ടി) said...

കാര്‍ന്നോമ്മാരു പറഞ്ഞതെല്ലാംതിരുത്ത് തിരുത്ത് നീ... കു(ഗു)രുത്തദോഷം കിട്ടുമേ നിനക്കു,

ഞാന്‍ ഈ വഴിക്കെ വന്നിട്ടില്ല.ഞാന്‍ ഹോംവര്‍ക്കു ചെയ്യുന്നില്ല സാറെ.. എനിക്കു ഇമ്പൊസിഷന്‍ എഴുതുന്നതാ കൂടുതല്‍ ഇഷ്ടം...

സബിതാബാല said...

കണ്ടാലറിയാത്തവന്‍ കൊണ്ടാലറിയും...
ഈ കാര്യങ്ങളും പറഞ്ഞ് അമ്മയുടെ അടുത്ത് ചെല്ലൂ,കിട്ടും ഓണസദ്യ.

ആല്‍ബര്‍ട്ട് said...

എന്‍റെ അരുണേ രാമായണം എഴുതിയെങ്കിലും നീ നന്നാവുമെന്നു കരുതി.എവിടെ?
ജോറായി..:)

ആല്‍ബര്‍ട്ട് & ഷീജ said...

സോറീടാ പറയാന്‍ വിട്ടു പോയി, ഓണാശംസകള്‍
(സൂപ്പര്‍ഫാസ്റ്റില്‍ ഓണ പോസ്റ്റില്ലേ?)

ആല്‍ബര്‍ട്ട് & ഷീജ

Sukanya said...

പഴംചൊല്ലില്‍ പതിരുണ്ടേ, ആരും സമ്മതിച്ചുപോകും.

ബിനോയ്//HariNav said...

അരുണ്‍ജീ ങ്ങളൊരു സമ്പവം തന്നെ :))

ഓണാശംസകള്‍ :))

വശംവദൻ said...

പണ്ടൊരു കാരണവരു കുത്തുപാളയെടുത്ത് ജീവിതം വഴിമുട്ടിയ അവസ്ഥയില്‍ സൃഷ്ടിച്ച ഒരു പഴഞ്ചൊല്ല്.തന്‍റെ ജീവിതമോ പോയി, എന്നാല്‍ പിന്നെ എല്ലാവരും കുത്തുപാളയെടുക്കണം എന്ന മനസിലിരുപ്പിന്‍റെ സഭ്യമായ രൂപം..
കാണം വിറ്റും ഓണം ഉണ്ണണം പോലും!!
പുതുചൊല്ല്..
ഓണം ഉണ്ടില്ലേലും വേണ്ടാ, കാണം വില്‍ക്കരുത്!!

ഇതു വായിച്ച്‌ ചിരിച്ച്‌ ചിരിച്ച്‌ ഒരു വഴിക്കായി.

തകർപ്പൻ പോസ്റ്റ്‌ !! പുതുചൊല്ലുകൾ അടിപൊളി!!

:)

ഓണാശംസകള്‍

Anil cheleri kumaran said...

പുതുചൊല്ല്..
ഓണം വന്നാലും ഉണ്ണി പിറന്നാലും
കോരനു ടേബിളില്‍ സ്ക്കോച്ച് വിസ്ക്കി!!
(കാലം മാറി, കോരനും മാറി)
..
ഹ ഹ ഹ.. കലക്കി..

ഓണാശംസകൾ!

ramanika said...

ഓണാശംസകള്‍!
"പട്ട" കിടയില്‍ ഓണം വന്നാല്‍ ഓണത്തിനു ഒരു cheers അത്രമാത്രം അല്ലാ പിന്നെ!
ഓണത്തിനിടക്ക് പട്ട കച്ചവടം!!നന്നായിട്ടുണ്ട് ...... അല്ലാ കലക്കി !

ചേച്ചിപ്പെണ്ണ്‍ said...

നമിച്ചിരിക്കുന്നു നിന്നെ ! മകനെ !

ശാന്ത കാവുമ്പായി said...

'ഓണത്തിനിടക്ക്‌ പട്ട കച്ചവടം.'ഭാവിയിലെ കുട്ടികൾ ഇത്‌ ഏറ്റുപാടട്ടെ'പതുക്കെ പറഞ്ഞാൽ മതി.മാതാപിതാക്കൾ കേൾക്കണ്ട.

smitha adharsh said...

വൈകിയാണെങ്കിലും അന്വേഷിച്ചു പിടിച്ചു ഇവിടെ എത്തി..
വന്നില്ലെങ്കില്‍ എനിക്കീ ക്ലാസ്സ്‌ നഷ്ടായേനെ..
എനിക്ക് കൂടുതല്‍ ഇഷ്ടായത് ആ 'പട്ട' ചൊല്ല് തന്നെ..
പഴഞ്ചൊല്ല് തിരുത്തിയതിനു ആരെങ്കിലും 'എന്തെങ്കിലും' തന്നോ അരുണേ?
പിന്നെ,പിള്ളേരെക്കൊണ്ട് ഹോംവര്‍ക്ക് ചെയ്യിക്കുന്ന എന്നെ കൊണ്ട് ഹോംവര്‍ക്ക്‌ ചെയ്യിക്കാംന്ന് !!! ആ പൂതി മനസ്സില്‍ വച്ചാ മതി..
പോസ്റ്റ്‌ കലക്കി..കമന്റുകളും..അപ്പൊ,ഹാപ്പി ഓണം മാഷേ..നാട്ടിലേയ്ക്കുള്ള വണ്ടി പിടിക്കാനുള്ള തിരക്കിലാണേ..
ചോദിക്കാന്‍ വിട്ടു..അരുണും,ദീപയും കൂടിയുള്ള ആദ്യത്തെ ഓണമല്ലേ?ദീപയ്ക്കും ഹാപ്പി ഓണം..

രാജീവ്‌ .എ . കുറുപ്പ് said...

"തിരുവാതിര ഞാറ്റുവേലക്ക് വെള്ളം കേറിയാല്‍
ഓണം കഴിഞ്ഞേ ഇറങ്ങു"

ഇതും പഴയകാലത്ത്..
ഇപ്പോഴോ??
തിരുവാതിര ഞാറ്റ്വേലക്ക് വെള്ളമടി തുടങ്ങിയാലും, ഓണമല്ല ക്രിസ്തുമസ്സ് ആയാല്‍ പോലും കെട്ട് ഇറങ്ങുകയില്ല!!
തീര്‍ച്ചയായും ഈ പഴഞ്ചൊല്ലും മാറ്റേണ്ടത് തന്നെ..

അതാണ് പഴം ചൊല്ല്, കൊട് അളിയാ കൈ,

സുനില്‍ ‍‍‍പെരുമ്പാവൂര്‍ said...

അരുണ്‍ വളരെ നന്നായിരിക്കുന്നു ... സര്‍ഗാത്മകത നല്ലപോലെയുണ്ടേ ..

അരുണ്‍ കരിമുട്ടം said...

ഈ പോസ്റ്റിനു കമന്‍റ്‌ ഇടുകയും, ഓണാശംസ നേരുകയും ചെയ്ത എല്ലാവര്‍ക്കും നന്ദി:)
അപ്പോള്‍ ഓണം അങ്ങട്ട് അടിച്ച് പൊളിക്കോ..

തൃശൂര്‍കാരന്‍ ..... said...

പോസ്റ്റു നന്നായിട്ടുണ്ട്, "തിരുവാതിര ഞാറ്റ്വേലക്ക് വെള്ളമടിക്കാന്‍ ബാറില്‍ കയറിയാല്‍ ഫിറ്റ്‌ ആയിക്കഴിഞ്ഞേ ഇറങ്ങൂ..." ഇതെങ്ങനെയുണ്ട്‌ അരുണേ..തെറ്റാണെങ്കില്‍ ഇമ്പോസിഷന്‍ എഴുതാന്‍ പറയരുത് കേട്ടോ...
ഓണാശംസകള്‍...

samsondonald said...

ethu

Anonymous said...

Ethe Kolyma en ta um onam ashamsaga

azeezkakkad said...

മോനേ, മന്ത്രിയേമാൻ കാണേണ്ട,പുസ്തകത്തിൽ കേറും.
പിന്നെ ഞങ്ങളുടെ ഗതികേട്…….