Monday, August 10, 2009

ഉദ്ദേശ്ശ ശുദ്ധി മനസ്സിലാക്കുന്നു പക്ഷേ...................

ഉദ്ദേശ്ശ ശുദ്ധി മനസ്സിലാക്കുന്നു പക്ഷേ...................
ഈ മാസം അഞ്ചാം തിയ്യതി വൈകിട്ട്‌ ആറുമണിക്ക്‌ ഞാന്‍ ഡ്യൂട്ടികഴിഞ്ഞ്‌ ഇറങ്ങാനുള്ള തയ്യാറെടുപ്പുകള്‍ നടത്തുമ്പോഴാണ്‌ മകളുടെ ഫോണ്‍. " അമ്മേ NCC ക്യാമ്പുണ്ട്‌ മറക്കാതെ വാങ്ങണേ എന്നു പറഞ്ഞ്‌ ഒരു നീണ്ട ലിസ്റ്റ്‌ ഫോണിലൂടെ പറഞ്ഞു. കൈയ്യിലുള്ള കാശ്‌ തികയില്ലെന്നുറപ്പുള്ളതുകൊണ്ട്‌ വേഗം ATM counter ലേക്ക്‌ കയറി.ഞാന്‍ കാര്‍ഡിട്ട്‌ കാശിനായി കാത്തു നിന്നു. അപ്പോഴേക്കും കൈയ്യിലുണ്ടായിരുന്ന വീക്കിലിക്കിടയില്‍ വെറുതെ വെച്ചിരുന്ന മൊബൈല്‍ ഫോണ്‍ താഴെ വീണു. (സാധാരണ കഴുത്തിലിടാറുള്ള ആ മൊബൈല്‍ ഫോണ്‍ കൗണ്ടറിലേക്ക്‌ കയറുന്നതിനു തൊട്ടുമുമ്പ്‌ മറ്റൊരാള്‍ക്ക്‌ എന്തോ അത്യാവശ്യത്തിന്‌ വിളിക്കാന്‍ കൊടുത്ത്‌ തിരികെ വാങ്ങി കൈയ്യിലുണ്ടായിരുന്ന വീക്കിലിയുടെ ഇടയില്‍ വെച്ചിരുന്നത്‌ മറന്നുപോയി)ഞാന്‍ താഴെ വീണ മൊബൈല്‍ ഫോണെടുത്ത്‌ അതിനെന്തെങ്കിലും പറ്റിയോ എന്ന്‌ ഒരു നിമിഷം പരിശോധിച്ചു. അപ്പോഴേക്കും എന്റെ ATM കാര്‍ഡ്‌ അകത്തേക്ക്‌ തന്നെ പോയി. എനിക്ക്‌ കാശ്‌ കിട്ടാതെ തന്നെYour transaction is success എന്ന്‌ എഴുതികാണിക്കുകയും ചെയ്‌തു.ഞാന്‍ വല്ലാത്ത പ്രതിസന്ധിയിലകപ്പെട്ടു.ഞാന്‍ വാതില്‍ തുറന്ന്‌ പുറത്തുവന്ന്‌ ബാങ്കിനടുത്ത്‌ കട നടത്തുന്ന പരിചയക്കാരായ രണ്ടു പേരോട്‌ വിവരം പറഞ്ഞു."കാര്‍ഡ്‌ മെഷീനുള്ളില്‍ കുടുങ്ങി ഇനി എന്തു ചെയ്യും അത്‌ ഇനി കിട്ടുമോ " "ഓ.............. അത്‌ ഇടക്കൊക്കെ പറ്റാറുണ്ട്‌ മാനേജര്‍ എടുത്തു വെക്കും. "അവര്‍ നിസ്സാര ഭാവത്തില്‍ പറഞ്ഞു."ഇത്‌ ശരിക്കും ചതിയല്ലേ....................... ? "ഞാന്‍ എന്റെ വികാരം മുഴുവന്‍ വെളിപ്പെടുത്തും വിധം അയാളോടായി ചോദിച്ചു."ഏയ്‌ അങ്ങനെ കരുതണ്ട. ആരേലും കാര്‍ഡെടുക്കാന്‍ മറന്നുപോയാല്‍ ഒരിക്കലും കാര്‍ഡ്‌ നഷ്ടപ്പെടില്ല അത്‌ സെയ്‌ഫ്‌ ആയി അവിടെ കിടക്കും. മാനേജര്‍ക്കു മാത്രമേ ആ മുറി തുറക്കാന്‍ അധികാരമുള്ളൂ. നാളെ മാനേജരെ വന്നു കണ്ടാല്‍ കാര്‍ഡ്‌ സുരക്ഷിതമായി നിങ്ങള്‍ക്കു കിട്ടും." അയാള്‍ എന്നെ സമാധാനിപ്പിച്ചു.ഞാന്‍ വിഷമത്തോടെ വീട്ടിലേക്ക്‌ തിരിച്ചു.6-ാം തിയ്യതിയും 7-ാം തിയ്യതിും ബാങ്ക്‌ സമരം 8-ാം തിയ്യതി ബാങ്ക്‌ 12 മണിവരെ മാത്രം അന്ന്‌ പോയപ്പോള്‍ മാനേജര്‍ ലീവ്‌.9-ാം തിയ്യതി ഞായര്‍.10-ാം തിയ്യതി (ഇന്ന്‌ ) മാത്രമാണ്‌ എനിക്കെന്റെ കാര്‍ഡ്‌ തിരികെ കിട്ടിയത്‌.സംഭവം എന്റെ നാട്ടില്‍ വെച്ചായതുകൊണ്ട്‌ പറയത്തക്ക പ്രയാസം അനുഭവിച്ചില്ല.സംഭവസ്ഥലം കേരളത്തിനു പുറത്തോ മറ്റെവിടെയെങ്കിലും വെച്ചായിരുന്നെങ്കിലോ.................. ATM കാര്‍ഡ്‌ ഉപയോഗിക്കുന്നതിനെക്കുറിച്ച്‌ വ്യക്തമായ മുന്നറിയിപ്പുകള്‍ ATM കൗണ്ടറില്‍ പതിച്ചിരിക്കേണ്ടത്‌ അത്യാവശ്യം തന്നെയല്ലേ........?

8 comments:

അനില്‍@ബ്ലോഗ് // anil said...

വിനയ ആല്‍ത്തറയില്‍ കയറിയോ?
:)

എ.ടി.എം കാര്‍ഡ്, പണം എന്നിവ നിശ്ചിത സമയത്തിനുള്ളില്‍ എടുത്തില്ലെങ്കില്‍ തിരികെ പോകും, സേഫ് കസ്റ്റഡി എന്ന് പറയാവുന്ന ഇടത്തേക്ക് തന്നെ.പോസ്റ്റില്‍ പറഞ്ഞിരിക്കുന്ന അതേ സദ്ദുദ്ദേശം മാത്രമേ അതിനുള്ളൂ. ഇത് അടിസ്ഥാനപരമായി എല്ലാ ഉപയോക്താക്കളും അറിഞ്ഞിരിക്കേണ്ട വിഷയമാണ്. എ.ടി.എം കാര്‍ഡ് ഇഷ്യൂചെയ്യുന്ന സമയത്ത് ലഭിക്കുന്ന ഇന്‍സ്റ്റ്ടക്ഷന്‍സില്‍ ഈ വിവരം ഉണ്ടോ എന്ന് അറിയില്ല.എന്തായാലും അറിമായിരുന്നെങ്കിലും ഒരു പക്ഷെ വിനയ ഈ ചെയ്തപോലെയേ ചെയ്യാന്‍ സാധ്യത ഉള്ളൂ, അലോചിച്ച് ചെയ്യുന്ന കാര്യമല്ലല്ലോ, പെട്ടന്നു വരുന്ന റിഫ്ലക്സുകള്‍ക്ക് അനുസരിച്ച് ചെയ്യുന്നതല്ലെ?

എന്തായാലും എടി എം മാത്രമല്ല ഏതു പണമിടപാട് സമയത്തും പ്രാധമിക ശ്രദ്ധ അതില്‍ തന്നെ കൊടുക്കുകയായിരിക്കും ഉത്തമം.

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

വിനയാ..

അനിൽ പറഞ്ഞതു തന്നെ കാരണം..അതു അങ്ങനെയേ പറ്റൂ.അതുകൊണ്ട് ചെയ്യാവുന്ന കാര്യം ഇനി എ.ടി.എമ്മിൽ ചെലവഴിക്കുന്ന മൂന്നോ നാലോ മിനിട്ട് അവിടെ തന്നെ ശ്രദ്ധ കേന്ദ്രീകരിയ്ക്കുക എന്നത് മാത്രമാണ്.

എന്തായാലും ഈ പോസ്റ്റ് ഇട്ടത് നന്നായി...എല്ലാവർക്കും ഇതൊരു “പാഠം” ആയല്ലോ...!

നന്ദി ആശംസകൾ!

മാണിക്യം said...

ബാങ്ക് കൗണ്ടറില്‍ നില്‍ക്കുമ്പോള്‍ അങ്ങോട്ടോ ഇങ്ങോട്ടോ നോക്കിയാല്‍ സാരമില്ലാ മുന്നില്‍ ഉള്ള ജീവനകാര്‍ നമ്മളുടെ ശ്രദ്ധ തിരികെ ക്ഷണിക്കും യന്ത്രത്തിനതാവില്ലാ,
നിശ്ചിത സമയത്തിനുളില്‍ കാര്‌ഡ് പുറത്ത് വരുമ്പോള്‍ എടുത്തില്ല എങ്കില്‍ അതു അന്യരുടെ കയ്യില്‍ എത്താതിരിക്കാനും കൈ മോശം വന്നു ധനനഷ്ടം ഉണ്ടാവാതിരിക്കാനുമുള്ള സംവിധാനമാണ് കാറ്ഡ് യന്ത്രം തിരികെ എടുക്കുന്നത് ഈ വിധത്തില്‍ താങ്കള്‍ പണം എടുത്തിട്ട് കാറ്‌ഡ് അവിടെ ഇട്ടിട്ടുപോയല്‍ അതു നഷ്ടമാവില്ലേ?
യന്ത്രീ വല്‍ക്കരണം സഹായം തന്നെ എന്നും ഇതു സദ്ദുദ്ദെശമാണെന്നും തന്നെ വിശ്വസിക്കൂ.

ഇനി എ റ്റി എം കാര്‍ഡ് ഉപയോഗിക്കുന്നവര്‍ എല്ലം കുറെ കൂടി ജാഗ്രത പുലര്‍ത്താല്‍ ഈ പോസ്റ്റ് ഫലം ചെയ്തു എന്നു കരുതാം ..നന്ദി

K C G said...

വിനയ പറഞ്ഞത് ശരിതന്നെ. വ്യക്തമായ നിര്‍ദേശങ്ങള്‍ കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്ക് കൊടുക്കേണ്ടതു തന്നെ. എന്തായാലും ഈ അനുഭവം പോസ്റ്റ് ചെയ്തതുകൊണ്ട് എന്നെങ്കിലും ഇങ്ങനെ പറ്റിയാല്‍ എന്തുചെയ്യണമെന്നത് മനസ്സിലായി.
ഉപകാരപ്രദമായി.

Jayasree Lakshmy Kumar said...

അമ്പമ്പോ! അപ്പൊ നാട്ടിൽ വരുമ്പോൾ ശ്രദ്ധാലുവാകുന്നുണ്ട്.

ഈ വാണിങ്ങിനു നന്ദി വിനയ :)

Malayali Peringode said...

:)

പൊറാടത്ത് said...

ഇങ്ങനേയും ഉണ്ടല്ലേ..?!!

നന്ദി...

ആല്‍ത്തറയിലേയ്ക്ക് സ്വാഗതം.

നിരക്ഷരൻ said...

അത് ശരി ഇങ്ങനൊക്കെയും സംഭവിക്കുമല്ലേ ?