Monday, August 24, 2009

ഓണാഘോഷം ചോദ്യം 8

8) മഹാബലിയുടെ ഏത് യാഗ വേളയിലാണ്‌ വാമനന്‍ വന്നത്?
മാവേലിയെ പാതാളത്തിലേക്ക് ചവിട്ടി താഴ്ത്താനുള്ള സംഭവം വിവരിക്കുക.

--------------------------------------------------------
നിബന്ധനകള്‍:
1) ഏറ്റവും നല്ല ഉത്തരം പറയുന്ന ആള്‍ അടുത്ത ദിവസത്തെ മഹാബലി
2) ശരി ഉത്തരം എന്നതിനെക്കാള്‍ ഉത്തരങ്ങള്‍ അവതരിപ്പിക്കുന്ന രീതിയാണ്‌ മാനദണ്ഡം
3) ഈ പരിപാടിയിലെ ഏറ്റവും നല്ല ഉത്തരം പറയുന്ന ആള്‍ ഈ വര്‍ഷത്തെ വാമനന്‍
4) ഉത്തരം എഴുതുമ്പോള്‍ സരസമായി, വിശദീകരിച്ച് എഴുതുക കൂടെ അതുമായി യോജിച്ച കഥയും എഴുതാം.
5) ഉത്തരം അപ്പപ്പോള്‍ ഉള്ള പോസ്റ്റില്‍ കമന്റിനൊപ്പം ഇടാം.
6) വിജയിയായ ബ്ലോഗറുടെ പേരും ഉത്തരവും,
വിജയിയുടെ ബ്ലോഗ് ഡീറ്റയില്‍സും അടുത്ത ദിവസത്തെ ചോദ്യത്തോടൊപ്പം പ്രസിദ്ധിപ്പെടുത്തും.
7) വിവാദപരമായ ഉത്തരങ്ങള്‍ സ്വീകരിക്കുന്നതല്ല
8) അനോണികള്‍ പങ്കെടുക്കുകയാണെങ്കില്‍ പേര്‌ പരാമര്‍ശിക്കണം.
9) അനോണിയോ ബ്ലോഗില്ലാത്ത വ്യക്തിയോ ശരി ഉത്തരം പറഞ്ഞാല്‍, 'ഇന്നത്തെ മഹാബലി'
എന്നതിനു പകരം 'ഇന്നത്തെ ഓണത്തപ്പന്‍' എന്ന പേരില്‍ വിജയിയെ ചിത്രീകരിക്കും.
10) ജഡ്ജിമാരുടെ തീരുമാനം അന്തിമമാണ്..
---------------------------------------------------------------

ഓണാഘോഷം ചോദ്യം 7
മലയാളികളുടെ വര്‍ഷാരംഭം മേടം ഒന്നാണോ അതോ ചിങ്ങം ഒന്നാണോ? വ്യത്യാസം എന്ത്?
.........................................
അരുണ്‍ കായംകുളം ... ഇടിവാള്‍ ... കണ്ണനുണ്ണി ... പാവപ്പെട്ടവന്‍ ...
തുടങ്ങി പങ്കെടുത്ത എല്ലാവര്‍ക്കും നന്ദി രേഖപ്പെടുത്തുന്നു

----------------------------------------------------
ഇന്നത്തെ മാവേലി
വര്‍ഷ ഗീതം ബ്ലോഗുടമ -കണ്ണനുണ്ണി
http://varshageetam.blogspot.com/

കണ്ണനുണ്ണി said...
പലപ്പോഴും പല മലയാളികളുടെയും കയ്യിലിരിപ്പ് വെച്ച് ഏപ്രില്‍ ഒന്ന് ആക്കണ്ടാതാ....

പിന്നെ കേരളം ഭരിക്കുന്നെ കരുണാനിധി അല്ലതോണ്ട്.....അത് സംഭവിച്ചില്ല എന്നെ ഉള്ളു

തയ്യാറാക്കിയത്: ആല്‍ത്തറ

5 comments:

റസാകൃഷ്ണ said...

മഹാബലി 'വിശ്വജിത്ത്‌' എന്ന യാഗം ചെയ്യുമ്പോള്‍ ആണൂ മഹാവിഷ്ണു വാമനനായി അവതാരമെടുത്ത് ഭിക്ഷയായി മൂന്നടി മണ്ണ്‌ ആവശ്യപ്പെട്ടത് . ചതി മനസിലാക്കിയ അസുരഗുരു ശുക്രാചാര്യരുടെ വിലക്കു വക വയ്ക്കാതെ മഹാബലി മൂന്നടി മണ്ണ്‌ അളന്നെടുക്കാന്‍ വാമനന്‌ അനുവാദം നല്‍കുകയായിരുന്നു .

മാണിക്യം said...

അസുരരാജാവും വിഷ്ണുഭക്‌തനുമായിരുന്ന പ്രഹ്ലാദന്റെ പുത്രനായിരുന്നു മഹാബലി. ദേവന്‍മാരെപ്പോലും അസൂയപ്പെടുത്തുന്നതായിരുന്നു മഹാബലിയുടെ(മാവേലിയുടെ) ഭരണകാലം.എങ്ങും എല്ലാവര്‍ക്കും സമൃദ്ധിയായിരുന്നു. മഹാബലിയുടെ ഐശ്വര്യത്തില്‍ അസൂയാലുക്കളായ ദേവന്‍മാര്‍ മഹാവിഷ്ണുവിന്റെ സഹായം തേടി മഹാബലി 'വിശ്വജിത്ത്‌' എന്ന യാഗം ചെയ്യവേ വാമനനായി അവതാരമെടുത്ത മഹാവിഷ്ണു ഭിക്ഷയായി മൂന്നടി മണ്ണ്‌ ആവശ്യപ്പെട്ടു. ചതി മനസിലാക്കിയ അസുരഗുരു ശുക്രാചാര്യരുടെ വിലക്കു വക വയ്ക്കാതെ മഹാബലി മൂന്നടി മണ്ണ്‌ അളന്നെടുക്കാന്‍ വാമനന്‌ അനുവാദം നല്‍കി. ആകാശംമുട്ടെ വളര്‍ന്ന വാമനന്‍ തന്റെ കാല്‍പ്പാദം അളവുകോലാക്കി. ആദ്യത്തെ രണ്ടടിക്കു തന്നെ സ്വര്‍ഗ്ഗവും ഭൂമിയും പാതാളവും അളന്നെടുത്തു. മൂന്നാമത്തെ അടിക്കായി സ്ഥലമില്ലാതെവന്നപ്പോള്‍ മഹാബലി തന്റെ ശിരസ്സ്‌ കാണിച്ചുകൊടുത്തു. മൂന്നാമത്തെ അടി അളക്കുന്നതിലൂടെ മഹാബലിയെ വാമനന്‍ പാതാളത്തിലേക്ക്‌ ചവിട്ടിതാഴ്ത്തി.

ഹരീഷ് തൊടുപുഴ said...

മവേലിയെ വാമനൻ അന്നു ചവിട്ടിത്താഴ്തിയത് നന്നായി. ഇല്ലായിരുന്നെങ്കിൽ കള്ളക്കർക്കിടത്തിലും, പന്നകന്നിമാസത്തിലും ഉള്ള ദുരിതങ്ങൾ ചിങ്ങത്തിലുമുണ്ടായേനെ.
ഞങ്ങൾ വ്യാപാരികൾക്ക് ‘മിനിമം ഗ്യാറന്റി, തരുന്ന ഒരേഒരു മാസമേ വർഷത്തിലുള്ളു..
അതാണു ഓണം വരുന ചിങ്ങമാസം..

അതുകൊണ്ട് വാമനോ.. നന്ദ്രീ ഡാങ്ക്സ്

നിരക്ഷരൻ said...

മൂന്നടി മണ്ണ് ദാനം ചോദിച്ചപ്പോള്‍ , ‘മൂന്നടി’ ആണ് വെച്ചുകൊടുക്കേണ്ടിയിരുന്നത് വാമനന്. അങ്ങനാണെങ്കില്‍ നമ്മളൊക്കെ നല്ല സുഖായിട്ട് എന്നും ഓണമായിട്ട് കഴിഞ്ഞേനേ :) :)

കണ്ണനുണ്ണി said...

യാഗം അല്ല ഇതൊക്കെ ഒരു യോഗം ആ ..അല്ലാണ്ടെന്താ പറയ്യാ...
മഹാബലിക്കു അന്ന് ശനി ദശയില്‍ കേതുവിന്റെ അപഹാരം ആയിരുന്നു എന്ന് പറഞ്ഞു കേട്ടിടുണ്ട്..
അല്ലെ പിന്നെ ഇത്തിരിപോന്ന ഒരു ചെക്കന്‍ ഈ പണി ആളോടു കാണിക്കുമോ?

ഇനി സംഭവം വിവരിക്കാന്‍ പറഞ്ഞാല്‍ .....
പയ്യന്‍സ് വന്നു 'ത്രീ ഫീറ്റ്‌' തരുമോ അങ്കിള്‍ എന്ന് ചോദിച്ചു... വല്യ ആളാണെന്ന് കാണിക്കാന്‍ മഹാബലി പറഞ്ഞു മോന് ഞാന്‍ എന്റെ രാജ്യം തന്നെ തന്നെക്കാല്ലോ ന്നു...
പയ്യന് ഹിഡന്‍ അജണ്ട ഉണ്ടല്ലോ.. അതോണ്ട് വീണ്ടും പറഞ്ഞു ' ഐ വാണ്ട്‌ ഒണ്‍ലി ത്രീ ഫീറ്റ്‌ '
അങ്ങനെ അഗ്രീമെന്റ്റ്‌ ആയ ശേഷം ചെക്കന്‍ കേറി ബൂസ്റ്റ്‌ കുടിച്ച പോലെ അങ്ങ് വലുതായി... അവനു കാലു വെക്കാന്‍ ഭൂമിയിലും ആകാശത്തും ഒന്നും സ്ഥലം ഇല്യാതെ ആയി ( ആകാശത്ത് അവന്‍ എങ്ങനെ കാല് വെച്ചു എന്ന് എനിക്കിപോഴും സംശയം ഉണ്ട് ട്ടോ )
അപ്പൊ പിന്നെ പാവം മഹാബലി പറഞ്ഞു...
' എന്നാ പിന്നെ എന്റെ തലേലോട്ടു വെക്കടാ അടുത്ത കാല്‍' എന്ന്.
പുള്ളി ചുമ്മാ പറഞ്ഞെ ആണേലും പയ്യന്‍സ് അങ്ങനെ തന്നെ ചെയ്തു കളഞ്ഞു...
അതോടെ പാവം മഹാബലി പാതാളത്തിലും ആയി...
ഗുണപാഠം: ഒട്ടകത്തിനു ഇരിക്കാന്‍ സ്ഥലം കൊടുത്താല്‍..... :)