Wednesday, August 19, 2009

ഓണാഘോഷം ചോദ്യം 4

4) നല്ലവനായ മഹാബലിയെ വാമനന്‍ പാതാളത്തിലേക്ക്
ചവിട്ടി താഴ്ത്തിയതിനു പിന്നിലെ ധര്‍മ്മം എന്ത്?

**************************************************************************
നിബന്ധനകള്‍:

1) ഏറ്റവും നല്ല ഉത്തരം പറയുന്ന ആള്‍ അടുത്ത ദിവസത്തെ മഹാബലി
2) ശരി ഉത്തരം എന്നതിനെക്കാള്‍ ഉത്തരങ്ങള്‍ അവതരിപ്പിക്കുന്ന രീതിയാണ്‌ മാനദണ്ഡം
3) ഈ പരിപാടിയിലെ ഏറ്റവും നല്ല ഉത്തരം പറയുന്ന ആള്‍ ഈ വര്‍ഷത്തെ വാമനന്‍
4) ഉത്തരം എഴുതുമ്പോള്‍ സരസമായി, വിശദീകരിച്ച് എഴുതുക കൂടെ അതുമായി യോജിച്ച കഥയും എഴുതാം.
5) ഉത്തരം അപ്പപ്പോള്‍ ഉള്ള പോസ്റ്റില്‍ കമന്റിനൊപ്പം ഇടാം.
6) വിജയിയായ ബ്ലോഗറുടെ പേരും ഉത്തരവും,
വിജയിയുടെ ബ്ലോഗ് ഡീറ്റയില്‍സും അടുത്ത ദിവസത്തെ ചോദ്യത്തോടൊപ്പം പ്രസിദ്ധിപ്പെടുത്തും.
7) വിവാദപരമായ ഉത്തരങ്ങള്‍ സ്വീകരിക്കുന്നതല്ല
8) അനോണികള്‍ പങ്കെടുക്കുകയാണെങ്കില്‍ പേര്‌ പരാമര്‍ശിക്കണം.
9) അനോണിയോ ബ്ലോഗില്ലാത്ത വ്യക്തിയോ ശരി ഉത്തരം പറഞ്ഞാല്‍, 'ഇന്നത്തെ മഹാബലി'
എന്നതിനു പകരം 'ഇന്നത്തെ ഓണത്തപ്പന്‍' എന്ന പേരില്‍ വിജയിയെ ചിത്രീകരിക്കും.
10) ജഡ്ജിമാരുടെ തീരുമാനം അന്തിമമാണ്..
-----------------------------------------------------

ഓണാഘോഷം ചോദ്യം 3)
ഓണത്തപ്പനും മാവേലിയും ഒന്നാണോ?ഐതിഹം എന്ത്?

-------------------------------------------------------------
അനിൽ@ബ്ലൊഗ്,പൊറാടത്ത് ,ഇടിവാള്‍,എഴുത്തുകാരി,ലതി,പ്രിയ,അരുണ്‍ കായംകുളം,
മൊട്ടുണ്ണി,കുടിയന്‍,ബീരാന്‍ കുട്ടി,കുമാരന്‍,മനോവിഭ്രാന്തികള്‍,അരുണ്‍ ചുള്ളിക്കല്‍,കണ്ണനുണ്ണി
തുടങ്ങി പങ്കെടുത്ത എല്ലാവര്‍ക്കും നന്ദി രേഖപ്പെടുത്തുന്നു..



ഒരെ മാര്‍ക്ക് കിട്ടിയതിനാല്‍ ഇന്ന് ജഡ്‌ജ്‌മാര്‍ എടുക്കുന്ന തീരുമാനം ആണു
ഇരട്ട മാവേലി
ഇടിവളും ബീരന്‍ കുട്ടിയും
ആണ് ഇന്നത്തെ മാവേലിമാര്‍

ഇടിവാള്‍
http://itival.blogspot.com/
ബീരാന്‍ കുട്ടിയുടെ ലോകം:
http://beerankutty.blogspot.com/

ശ്രദ്ധേയമായ ഉത്തരം നല്‍കിയ കുടിയന്‍ബ്ലോഗില്ലാത്തതിനാല്‍
'ഇന്നത്തെ ഓണത്തപ്പന്‍' ആയി അവരോധിക്കപ്പെടുന്നു

******************************************************************
ഇടിവാള്‍ said...
അല്ല. !

ഐതിഹ്യം: ഓണത്തിന്റന്നു മാവേലി സ്റ്റോറില്‍ നിന്നും അരിമേടിക്കാന്‍ കൊടുത്ത കാശെടുത്ത് ചാരായ ഷോപ്പില്‍ കയറി പാമ്പായ രാജപ്പന്‍ ശേഷം കല്ലട സരസമ്മയുടെ വീടു "തപ്പി"ഇറങ്ങുമ്പോള്‍ തപ്പിത്തടഞ്ഞ് ഓടയില്‍ വീഴുകയും കരിങ്കല്ലില്‍ തലയിടിച്ച് സമാധിയാവുകയും ചെയ്തു. വിധവാ പെന്‍ഷന്‍ വാങ്ങാന്‍ രാജപ്പന്റെ ഫാര്യ കോമളം ചെന്നപ്പോ എന്തൂട്ടാണ്ടീ നെന്റെ പടായ ഗെഡീടെ പേര്"എന്നു ചോദിച്ച ആപ്പീസറോട് ഓണത്തിന്റന്നു തപ്പിത്തടഞ്ഞ് വടിയായ രാജപ്പേട്ടന്റെ ഓര്‍മ്മക്കായി കോമളേച്ചി ഓണത്തപ്പന്‍"എന്നു പറയുകയും ചെയ്തു.

മാവേലിയും ഓണത്തപ്പനും രണ്ടാണെങ്കിലും ഇവ തമ്മില്‍ അഭേദ്യമായ ബന്ധമുണ്ടന്നു നിസ്സംശയം പറയാം..

മാവേലി പ്രജകളെ തപ്പിയിറങ്ങിയപ്പോള്‍ ഓണത്തപ്പന്‍ സെറ്റപ്പു തപ്പിയിറങ്ങി എന്നു മാത്രം :)

August 18, 2009 10:33 PM
----------------------------------------------------------------------
ബീരാന്‍ കുട്ടി said...
ഞാന്‍ ഇത്‌വരെ പറയാത്ത ഒരു രഹസ്യം പറയാന്‍ പോവുകയാണ്.

ഈ ഓണത്തപ്പന്റെ പേരിലെ ഐതിഹ്യം എങ്ങനെയെന്നല്ലെ.

പണ്ട് പണ്ട്, ഞമ്മളെ ബെല്ല്യ വല്ല്യൂപ്പന്റെ കാലത്ത്, അപ്പുറത്തെ വിടുകളില്‍ പൂക്കളമിടുന്നത് കണ്ടിട്ട്, എന്റെ തറവാട്ടിലെ കുട്ടികളും പൂക്കളമിട്ടു. അങ്ങാടിയില്‍ അന്നത്തെ റേഞ്ച് ചുറ്റല്‍ മതിയാക്കി, വല്യൂപ്പ വന്നതും മുറ്റത്ത് പൂക്കളം, വല്യൂപ്പ അനിയന്റെ കുട്ടികളോട് ചോദിച്ചു. എന്താ‍ത്?.

കുട്ടികള്‍ ഉത്തരം പറഞു, അത്, അത്, ഓണാത്താപ്പ. (ഓണമാണ് മുത്താപ്പാ ന്ന്)

അങ്ങനെ അന്ന് മുതല്‍, ഓണത്തപ്പാന്‍ ചരിത്രത്തില്‍ ഇടം നേടി. അന്ന് ഞമ്മളെ തറവാട്‌ ത്ര്‌ക്കാകരായായിരുന്നു.

August 19, 2009 5:57 AM

..................................................
മനോവിഭ്രാന്തികള്‍, പ്രിയ, അരുണ്‍ കായംകുളം
എന്നിവരുടെ ഉത്തരങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു...

തയ്യാറാക്കിയത്: ആല്‍ത്തറ

9 comments:

YoungMediaIndia said...

കുടിയന് ബ്ലോഗുണ്ടേ...

ചാരായഷാപ്പ്

http://charayam.blogspot.com/

:: VM :: said...

ങേ , ഇതെന്താ എനിക്കൊരു കൊമ്പന്‍ മീശ.. ആഹാ, ഞാനിപ്പോ മാവേല്യാണല്ലേ.. എവിടെ എന്റെ കിരീടം.. ങേ..അതു ബീരാന്‍ ഷെയറ് ചെയ്തെന്നോ.. നിക്കടാ അബ്‌ടെ ബീരാനെ.. , ആ കിരീടം തന്നു, ഈ കുട എടുത്തോ..

========
ച്വാദ്യങ്ങളു വീണ്ടും തെറ്റി!
ധര്‍മ്മം, വിധി, തൂക്കം എന്നീ പ്രകൃതീസത്യങ്ങള്‍ മുന്നിലേ എന്നും നില്‍ക്കൂ, മുന്‍ വിധി, മുന്‌തൂക്കം എന്നൊക്കെ കേട്ടിട്ടില്ലേ? ഏന്തിനധികം പറയുന്നു, നമ്മുടെ നിയമസഭയില്‍ വരെ ശോഭനാ ജോര്‍ജ്ജിന്റെ മുന്‍‌തൂക്കത്തെപ്പറ്റി സീറോ അവറില്‍ ചര്‍ച്ച നടന്നതല്ലേ.
മറ്റൊന്ന്നു ന്"നല്ലവനായ" എന്ന പ്രയോഗമാണ് , നല്ലതും ചീത്തയും ആപേക്ഷികമ്മാണ്, ഈ ഓണം ഐതിഹ്യം നാമെല്ലാവരും മാവേലിയെ നല്ലവനും, ചവിട്ടിത്താഴ്ത്തിയ വാമനനെ, അറുബോറനായും ചിത്രീകരിക്കുന്നു, ഇതേ കഥ തന്നെ, എം.ടി. വാസുദേവന്‍ നായര്‍ക്കു കൊടുത്തു നോക്കിക്കേ, അടുത്ത വര്‍ഷം മുതല്‍ ഓണം വേണ്ടാ എന്നും പറഞ്ഞു നമ്മളു തന്നെ സെക്കര്‍ട്ടറിയേറ്റു പിക്കറ്റു ചെയ്യും! അത്താണ്!

ചോദ്യത്തിലെ ലോജിക്കില്ലായ്മയില്‍ പ്രതിഷേധിച്ച് ഞാന്‍ ഈ ച്വാദ്യം ബഹിഷ്ക്കരിക്കുന്നു..

ആരവിടെ.. എന്റെയീ മാവേലീ വേഷങ്ങള്‍ അഴിച്ചു വക്ക്..
ആരവിടെ, എവിറ്റെ ബര്‍ബര്‍ ... കൊമ്പന്‍ മീശ കളഞ്ഞ് എന്നെ പണ്ടത്തെപ്പോലൊരു ബുള്‍ഗാന്‍ ആക്കൂ..

:: VM :: said...

ശ്ശോ- മറന്നു.. ഓണം വേണ്ടന്ന് വക്കില്ല നമ്മളു മലയാളികള്‍,
ബീവറേജസിനു കോടികള്‍ നഷ്ടം, സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ബത്ത നഷ്ടം..

അതുകൊണ്ട് ഓണത്തിനു മാവേലിയുടെ വിസിറ്റ് തടയാന്‍ മനുഷ്യച്ചങ്ങല തീര്‍ത്താല്‍ മതിയാവും :)

ഘടോല്‍കചന്‍ said...
This comment has been removed by the author.
ഘടോല്‍കചന്‍ said...

മഹാവിഷ്ണു വേഷം മാറി വാമനനായി ധര്‍മ്മം ചോദിച്ചു വന്നു, നല്ലവനായ മഹാബലി ധര്‍മ്മം കൊടുത്തു. ധര്‍മ്മം കിട്ടിക്കഴിഞ്ഞപ്പൊ ധര്‍മ്മം വാങ്ങിയാ‍ളു ധര്‍മ്മം കൊടുത്താളെ ചവിട്ടിത്താഴ്ത്തി. ധര്‍മ്മം ധര്‍മ്മം എന്നു കുറെ പറഞ്ഞെങ്കിലും കമ്പ്ലീറ്റ് അധര്‍മ്മത്തിന്റെ അയ്യരുകളിയാണവിടെ നടന്നത് എന്നു നമുക്ക് മനസിലാക്കാം.
അപ്പൊപ്പിന്റെ അതിന്റെ പിന്നിലെ ധര്‍മ്മമെന്ത് എന്നു ചോദിക്കുന്നതിന്റെ പിന്നിലുള്ള മനോധര്‍മ്മം എന്താണെന്നാണു മനസിലാകാത്തത്.

ഒരു മലയാളി നല്ല രീതീല്‍ കഴിഞ്ഞുകൂടുന്നത് മറ്റുപലര്‍ക്കും സഹിക്കത്തില്ല എന്നതിന്റെ ഉത്തമോദാഹരണമാണ് ഈ സംഭവം. അതു തന്നാണ് ഇതിനു പിന്നിലുള്ള ധര്‍മ്മവും :)
ഇനി എന്തായാലും അധികനേരം ഇവിടെ നിക്കുന്നില്ല. വിട്ടേക്കാം...........

അരുണ്‍ കരിമുട്ടം said...

മാവേലി നല്ലവനായ ഒരു അസുരനാണ്.മാവേലിയുടെ വളര്‍ച്ച അദ്ദേഹം ഇന്ദ്രപദം വരെ കൈക്കലാക്കാന്‍ കാരണമാകാം.അതിനാലാണ്‌ വിഷ്ണുഭഗവാന്‍ വാമന രൂപത്തില്‍ വന്നത്..

"അധികമായാല്‍ അമൃതും വിഷം"

ഇത് ദാനധര്‍മ്മം ചെയ്യുന്നതിലും ഓര്‍ക്കേണ്ട ഒന്നാണ്.മാവേലി അത് ഓര്‍ത്തില്ല.മാത്രമല്ല ദാനം കൊടുക്കരുത് എന്ന് പറഞ്ഞ ഗുരുവിന്‍റെ വാക്കിനെ നിഷേധിക്കുകയും ചെയ്തു.ഗുരു നിന്ദ ഒരു പാപമാണ്.അങ്ങനെ നോക്കിയാല്‍ മാവേലി പാതാളം അര്‍ഹിക്കുന്നു

കണ്ണനുണ്ണി said...

ഇറാന്റെയും, ഇറാഖിന്റെയും ഒക്കെ മുകളില്‍ അമേരിക്ക കുതിര കയറാന്‍ ശ്രമിക്കുന്നതിന്‍റെ ധര്‍മ്മം എന്ത് ?
മായാവതിക്ക് നേരെ കോണ്‍ഗ്രസ്‌ വിജിലന്‍സ്‌ അന്വേഷണ ഭീഷണി മുഴക്കുന്നതിന്റെ ധര്‍മ്മം എന്ത്..?
ഏറ്റവും അവസാനം....
ജസ്വന്ത് സിംഗിനെ ഒരു ബുക്ക്‌ എഴുതിയതിന്റെ പേരില്‍ പുറത്താക്കാന്‍ ബി ജെ പി തീരുമാനിച്ചതിന്റെ ധര്‍മ്മം എന്ത്..
അത്രേ ഉള്ളു എവിടേം...
അത്ര പ്രസിദ്ധി ഒന്നും ഇല്യാത്ത ഒരാള് വളര്‍ന്നു ഒരു സംഭവം ആയി തുടങ്ങുമ്പോ... ആദ്യമേ തന്നെ ലയിം ലയിറ്റില്‍ ഉള്ള ബാക്കി ഉള്ളൊരു സഹികില്യെ...
അപ്പൊ അവര് ഒറ്റയ്ക്കും ഗ്രൂപായിട്ടും നല്ല സൊയമ്പന്‍ പണി കൊടുക്കും.... വാമനന്‍ എന്നൊക്കെ ഒരു പേരെ ഒള്ളു... ആള് സാക്ഷാല്‍ മഹാവിഷ്ണു അല്ലെ...പണി കൊടുക്കുന്നതിന്റെ ഉസ്താദ്‌ അല്ലെ.. പണ്ട് മോഹിനിയാട്ടം കാണിച്ചു അസുരന്മാര്‍ക്കിട്ടും കൊടുത്തതല്ലേ പണി...

Typist | എഴുത്തുകാരി said...

എന്തു ധര്‍മ്മം!‍
അസുരവംശത്തില്‍ പെട്ട ഒരു രാജാവു ഇത്ര നല്ല ഭരണം നടത്തി ജനപ്രിയനായിത്തിര്‍ന്നതിന്റെ ഒരു ഒരു... സുഖക്കുറവ്, അതു തന്നെ ആയിരിക്കും.

YoungMediaIndia said...

നല്ലവനായ മഹാബലിയെ വാമനന്‍ പാതാളത്തിലേക്ക്
ചവിട്ടി താഴ്ത്തിയതിനു പിന്നിലെ ധര്‍മ്മം എന്ത്?

ഉത്തരം: നല്ലവനായ കുടിയനെ ബ്ലോഗില്ല എന്ന് പറഞ്ഞു ഓണത്തപ്പന്‍ ആക്കി തരം താഴ്തിയില്ലേ.

അത് പോലെ തന്നെയാണ് നല്ലവനായ മാവേലിയെയും ദേവനല്ല എന്ന് പറഞ്ഞു വാമനന്‍ ചവിട്ടിതാഴ്തിയത്.

അതിനു പിന്നിലെ കഥയൊക്കെ മുകളില്‍ അരുണ്‍ പറഞ്ഞു. അതുകൊണ്ട് ഞാന്‍ പറഞ്ഞാലും എന്നെ ഇന്നത്തെ മാവേലി ആക്കും എന്നും തോന്നുന്നില്ല.
പിന്നെ അഹങ്കാരം കുടിയനും നന്നല്ല എന്ന് അസുര ശുക്രാചാര്യര്‍ പറഞ്ഞു. അതൊന്നും കേള്‍ക്കാന്‍ എനിക്ക് പറ്റില്ലല്ലോ? ഞാന്‍ ധര്‍മ്മിഷ്ടനായ കുടിയനല്ലേ? എല്ലാ കുടിയന്മാരുടെയും ദാഹ ശമനമാണ് എന്റെ ലക്‌ഷ്യം.

വാമനന് ഭൂമി ദാനം ചെയ്യാനൊരുങ്ങിയ മഹാബലിയെ കുലഗുരുവായ ശുക്രാചാര്യന്‍ തടഞ്ഞു.

ശുക്രാചാര്യന്‍ പറഞ്ഞു: "ഈ വന്നിരിക്കുന്നത് സാക്ഷാല്‍ വിഷ്ണുഭഗവാനാണ്. ദേവകാര്യസാധ്യത്തിനായി, അങ്ങേയ്ക്ക് കഷ്ടത്തിനായി, അങ്ങയുടെ സ്ഥാനത്തെയും ഐശ്വര്യത്തെയും സമ്പത്തിനെയും പ്രതാപത്തെയും കീര്‍ത്തിയെയും അപഹരിച്ചു ദേവേന്ദ്രന് കൊടുക്കും. മഹാരാജാവേ, വാക്കിലാണ് സത്യമിരിക്കുന്നതെങ്കില്‍, ദേഹമുണ്ടെങ്കിലേ വാക്കുള്ളൂ. അതിനാല്‍, സത്യപാലനാര്‍ത്ഥം ദേഹത്തെ വേണ്ടിവന്നാല്‍ അനൃതം കൊണ്ട് രക്ഷിക്കണം. സ്ത്രീകളെ വശീകരിക്കാനും വിനോദത്തിനും വിവാഹം നടക്കാനും വിശപ്പുതീര്‍ക്കാനും മരണത്തില്‍ നിന്നും രക്ഷപ്പെടാനും അനൃതം നിന്ദിതമല്ല. അതിനാല്‍ അങ്ങ് ഈ ദാനത്തില്‍ നിന്നും പിന്മാറണം."

"കുലാചാര്യനായ നമ്മുടെ വാക്കുകളെ ധിക്കരിക്കുന്ന നീ ക്ഷണം കൊണ്ടുതന്നെ ഐശ്വര്യഭ്രഷ്ടനാകട്ടെ" എന്ന് ശുക്രാചാര്യന്‍ ബലിയെ ശപിച്ചു. എന്നിട്ടും, ബലി സത്യത്തില്‍നിന്നും ഒട്ടും വ്യതിചലിച്ചില്ല. വാമനമൂര്‍ത്തിയെ പീഠത്തിലിരുത്തി പൂജിച്ചു, ദാനസങ്കല്‍പം ചെയ്ത് ജലം ഒഴിച്ച് ഭൂമി ദാനം ചെയ്തു.

ഈ സമയം ഭക്തനും മഹാബലിയുടെ പിതാമഹനുമായ പ്രഹ്ലാദന്‍ അവിടെയെത്തി. പ്രസന്നമായ മനസ്സോടുകൂടി പ്രഹ്ലാദന്‍ പറഞ്ഞു.

"ഹേ ഭഗവാന്‍, അങ്ങ് ബലിയുടെ യാതൊരു സ്വത്തിനെയും അപഹരിച്ചിട്ടില്ല. സമൃദ്ധമായ ഇന്ദ്രപട്ടം അങ്ങ് ബലിക്ക് നല്‍കി. അതിനെ ഇപ്പോള്‍ മടക്കി വാങ്ങി. അതുതന്നെയാണ് മംഗളകരം. ബ്രഹ്മാവിനോ ശ്രീപരമേശ്വരനോ ലക്ഷ്മീദേവിക്കുപോലുമോ ലഭിച്ചിട്ടില്ലാത്ത ചരണകമലദര്‍ശനം നല്‍കി അങ്ങ് ബലിക്ക് അനുഗ്രഹിച്ചിരിക്കുന്നു. ഇപ്പോള്‍, വിവേകത്തെ നശിപ്പിക്കുന്ന ഐശ്വര്യത്തെ മടക്കിയെടുത്ത് അങ്ങ് പൂര്‍ണ്ണമായി അനുഗ്രഹിച്ചു. മനസ്സിനെ അടക്കി ആത്മതത്ത്വം അറിഞ്ഞ പുരുഷനുപോലും ഐശ്വര്യം നിമിത്തം മോഹം ജനിക്കും."

തദവസരത്തില്‍ മഹാബലിയുടെ ഭാര്യ വിന്ധ്യാവലി വാമനനെ നമസ്കരിച്ചിട്ട്‌ പറഞ്ഞു:

"മായയാല്‍ മോഹിതരായിട്ട് തങ്ങളാണ് കര്‍ത്താവ് എന്ന് കരുതുന്ന കുബുദ്ധികള്‍, സര്‍വ്വേശ്വരനായ അങ്ങേയ്ക്ക് എന്തു സമര്‍പ്പിക്കുവാനാണ്? സ്വന്തമായി വല്ലതുമുണ്ടെങ്കിലല്ലേ സമര്‍പ്പിക്കാന്‍ സാധിക്കൂ. ഒന്നുമില്ലാത്തവര്‍ എല്ലാറ്റിനും സ്വാമിയായ അങ്ങേയ്ക്ക് ഓരോന്നും സമര്‍പ്പിക്കുന്നു എന്ന് വാദിക്കുന്നത് കേവലം മോഹവലയം തന്നെ."

അനന്തരം ഭഗവാന്‍ പ്രഹ്ലാദനോട് പറഞ്ഞു: "പ്രഹ്ലാദ, താങ്കള്‍ക്കു മംഗളം ഭവിക്കട്ടെ. സുതലമെന്ന സ്ഥാനത്തേയ്ക്ക് പോകൂ. അവിടെ സ്വപൗത്രനായ മഹാബലിയോടുകൂടി സന്തോഷിക്കൂ. സുതലദ്വാരത്തില്‍ കയ്യില്‍ ഗദയും ധരിച്ചു ഞാന്‍ നില്‍ക്കുന്നത് നീ നിത്യവും കാണും. എന്‍റെ സ്വരൂപദര്‍ശനം നിമിത്തമായുണ്ടായ പരമാനന്ദത്താല്‍ നിന്‍റെ സംസാരകാരണമായ കര്‍മ്മബന്ധം നിശ്ശേഷം നശിക്കും."

മഹാബലിയും പ്രഹ്ലാദനും ഭഗവാനെ പ്രദക്ഷിണം ചെയ്തു നമസ്കരിച്ചു അനുവാദം വാങ്ങി അനുചരന്‍മാരോടൊപ്പം സുതലത്തില്‍ പ്രവേശിച്ചു.

അങ്ങനെ ഭഗവാന്‍ ദേവന്മാര്‍ക്ക് സ്വര്‍ഗ്ഗവും തിരിച്ചു നല്‍കി. മഹാബലിക്കു സ്വര്‍ഗത്തേക്കാള്‍ സുന്ദരമായ സുഖകരമായ സുതലരാജ്യം നല്‍കി. അവിടെ ഭഗവാന്‍ തന്നെ അവരെ കാത്തു രക്ഷിച്ചു കാവല്‍ നിന്നു. അതായത്, ആത്മാഭിമാനം ഉപേക്ഷിച്ച ഒരു ഭക്തനെ ഭഗവാന്‍ സേവചെയ്യുന്നു.