Saturday, August 15, 2009

2009 ആല്‍ത്തറ ഓണം സ്പെഷ്യല്‍....


ആല്‍ത്തറകൂട്ടത്തിനു ബൂലോകത്ത് ഓണം ആഘോഷിക്കുമ്പോള്‍
എല്ലാവരും ആല്‍ത്തറയില്‍ ഒത്തുകൂടണം ഓണം ഗംഭീരമാക്കണം
എന്ന ഒരേഒരാഗ്രഹമാണു മനസ്സിലുള്ളത്.
എല്ലാവരുടേയും സഹകരണത്തോടെ ഓണം ഉഷാറക്കാം...

10 ചോദ്യങ്ങള്‍ ...എന്ന് മല്‍സരം ആരംഭിക്കുന്നു ചിങ്ങം ഒന്നുമുതല്‍ ദിവസവും ഒരോ ചോദ്യം ​

നിബന്ധനകള്‍:

1) ഏറ്റവും നല്ല ഉത്തരം പറയുന്ന ആള്‍ അടുത്ത ദിവസത്തെ മഹാബലി
2) ശരി ഉത്തരം എന്നതിനെക്കാള്‍ ഉത്തരങ്ങള്‍ അവതരിപ്പിക്കുന്ന രീതിയാണ്‌ മാനദണ്ഡം
3) ഈ പരിപാടിയിലെ ഏറ്റവും നല്ല ഉത്തരം പറയുന്ന ആള്‍ ഈ വര്‍ഷത്തെ വാമനന്‍
4) ഉത്തരം എഴുതുമ്പോള്‍ സരസമായി, വിശദീകരിച്ച് എഴുതുക കൂടെ അതുമായി യോജിച്ച കഥയും എഴുതാം.
5) ഉത്തരം അപ്പപ്പോള്‍ ഉള്ള പോസ്റ്റില്‍ കമന്റിനൊപ്പം ഇടാം.
6) വിജയിയായ ബ്ലോഗറുടെ പേരും ഉത്തരവും,
വിജയിയുടെ ബ്ലോഗ് ഡീറ്റയില്‍സും അടുത്ത ദിവസത്തെ ചോദ്യത്തോടൊപ്പം പ്രസിദ്ധിപ്പെടുത്തും.
7) വിവാദപരമായ ഉത്തരങ്ങള്‍ സ്വീകരിക്കുന്നതല്ല
8) അനോണികള്‍ പങ്കെടുക്കുകയാണെങ്കില്‍ പേര്‌ പരാമര്‍ശിക്കണം.
9) അനോണിയോ ബ്ലോഗില്ലാത്ത വ്യക്തിയോ ശരി ഉത്തരം പറഞ്ഞാല്‍, 'ഇന്നത്തെ മഹാബലി'
എന്നതിനു പകരം 'ഇന്നത്തെ ഓണത്തപ്പന്‍' എന്ന പേരില്‍ വിജയിയെ ചിത്രീകരിക്കും.
10) ജഡ്ജിമാരുടെ തീരുമാനം അന്തിമമാണ്..
-----------------------------------------------------

ആദ്യ ചോദ്യം

ചിങ്ങം ഒന്നിനു [August 17]


തയ്യാറാക്കിയത്: ആല്‍ത്തറ

7 comments:

അരുണ്‍ കരിമുട്ടം said...

ആശംസകള്‍..
അപ്പോള്‍ ചോദ്യം പോരട്ടെ..

മനോഹര്‍ കെവി said...

1. ഉത്തരം പറയുന്നതു സ്ത്രീകള്‍ ആണെങ്കില്‍ "ഓണത്തപ്പന്‍" എന്നതിനു പകരം "ഓണത്തമ്മ" എന്നു കൂടി ആകട്ടെ.

2. വിജയികള്‍ ഒന്നില്‍ കൂടുതല്‍ ഉണ്ടെങ്കില്‍ , അവര്‍ക്കു ആസ്ഥാന പട്ടങ്ങള്‍ കൊടുക്കാം - ശിരോമണി ജയലളിത , ശിരോമണി മായാവതി, ശിരോമണി മമത ....എന്നിങ്ങനെ

( അവിവാഹിതകളും സുന്ദരികളുമായ ഈ മൂന്നു യുവതികളുടെ മേത്തു നമുക്കു ഒരു കണ്ണു വേണം, എപ്പോഴും )

അനില്‍@ബ്ലോഗ് // anil said...

ഓണത്തല്ല് ഇല്ലെ?
:)

ഈ മത്സരം ഒഴിയുന്ന കാലം ഇല്ലെ?
പങ്കെടുക്കുന്നവര്‍ക്കെല്ലാം സമ്മാനം, ആ മഹത്തായ സോഷ്യലിസ്റ്റ് ആശയത്തിനായ് ഞാന്‍ നിരാഹാരം കിടക്കാന്‍ പോവാ..
:)

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

അനിലേ,

പണ്ട് കേരളാ ശാത്ര സാഹിത്യ പരിഷത്ത് ഒക്കെ നടത്തിയിരുന്ന പല മത്സരങ്ങളിലും പങ്കെടുക്കുന്ന എല്ലാവർക്കും സമ്മാനം നൽ‌കിയിരുന്നു..

സമത്വം വിഭാവനം ചെയ്യുന്ന ഓണക്കാലത്തെങ്കിലും അതൊന്നു പരീക്ഷിച്ചു നോക്കാവുന്നതാണ്...

ജഡ്‌ജിയമ്മയുടെ അടുത്ത് ഈ നിർദ്ദേശം വയ്ക്കാം...അല്ലേ?

പ്രിയ said...
This comment has been removed by the author.
Typist | എഴുത്തുകാരി said...

ചിങ്ങം ഒന്നിനു് അല്ലേ, ഒന്നു തയ്യാറെടുക്കട്ടെ.

കറുത്തേടം said...

അവിവാഹിതരായ ബ്ലോഗ്ഗര്‍ ആണ് വിജയിക്കുന്നതെന്കില്‍ വജ്പയീ വാമനന്‍ പട്ടവും നല്‍കാം. മനോവിഭ്രന്തികളുടെ അഭിപ്രായം പോലെ ഓണത്തമ്മ പെണ്ണുങ്ങള്‍ക്ക്‌ അനുയോജ്യം.