Monday, August 17, 2009

ചോദ്യം 1.

1185 ചിങ്ങം ഒന്ന് ♥ ♥ പുതു വര്ഷത്തിന്റെ എല്ലാ നന്മകളും ആശംസിക്കുന്നു ♥ ♥ *************************************************


1. എന്താണ്‌ പിള്ളാരോണം? ഐതിഹ്യം അറിയാമെങ്കില്‍ വിവരിക്കുക



ചോദ്യങ്ങള്‍ ...എന്ന മല്‍സരം ആരംഭിക്കുന്നു ദിവസവും ഒരോ ചോദ്യം ​

നിബന്ധനകള്‍:

1) ഏറ്റവും നല്ല ഉത്തരം പറയുന്ന ആള്‍ അടുത്ത ദിവസത്തെ മഹാബലി
2) ശരി ഉത്തരം എന്നതിനെക്കാള്‍ ഉത്തരങ്ങള്‍ അവതരിപ്പിക്കുന്ന രീതിയാണ്‌ മാനദണ്ഡം
3) ഈ പരിപാടിയിലെ ഏറ്റവും നല്ല ഉത്തരം പറയുന്ന ആള്‍ ഈ വര്‍ഷത്തെ വാമനന്‍
4) ഉത്തരം എഴുതുമ്പോള്‍ സരസമായി, വിശദീകരിച്ച് എഴുതുക കൂടെ അതുമായി യോജിച്ച കഥയും എഴുതാം.
5) ഉത്തരം അപ്പപ്പോള്‍ ഉള്ള പോസ്റ്റില്‍ കമന്റിനൊപ്പം ഇടാം.
6) വിജയിയായ ബ്ലോഗറുടെ പേരും ഉത്തരവും,
വിജയിയുടെ ബ്ലോഗ് ഡീറ്റയില്‍സും അടുത്ത ദിവസത്തെ ചോദ്യത്തോടൊപ്പം പ്രസിദ്ധിപ്പെടുത്തും.
7) വിവാദപരമായ ഉത്തരങ്ങള്‍ സ്വീകരിക്കുന്നതല്ല
8) അനോണികള്‍ പങ്കെടുക്കുകയാണെങ്കില്‍ പേര്‌ പരാമര്‍ശിക്കണം.
9) അനോണിയോ ബ്ലോഗില്ലാത്ത വ്യക്തിയോ ശരി ഉത്തരം പറഞ്ഞാല്‍, 'ഇന്നത്തെ മഹാബലി'
എന്നതിനു പകരം 'ഇന്നത്തെ ഓണത്തപ്പന്‍' എന്ന പേരില്‍ വിജയിയെ ചിത്രീകരിക്കും.
10) ജഡ്ജിമാരുടെ തീരുമാനം അന്തിമമാണ്..
-----------------------------------------------------
തയ്യാറാക്കിയത്: ആല്‍ത്തറ

10 comments:

മൊട്ടുണ്ണി said...

പിള്ളാരുടെ ഓണമല്ലേ?കൊച്ച് പിള്ളാരുറ്റെ?

അരുണ്‍ കരിമുട്ടം said...

ചിങ്ങത്തിലെ തിരുവോണത്തിന്‌ മുമ്പ്‌ കര്‍ക്കിടകത്തിലെ തിരുവോണമാണ്‌ പിള്ളാരോണം. അത്തപ്പൂ ഇല്ല, ഓണപ്പൂടവ ഇല്ല, ആകെ സദ്യ മാത്രം.ക്കര്‍ക്കിടകത്തിലെ തോരാ മഴമാറി പത്തുനാള്‍ വെയിലുണ്ടാവുമെന്നും, അന്നാണ്‌ ഈ ഓണം എന്നും ഐതിഹം.

കൂട്ടുകുടുംബ വ്യവസ്ഥിതിയില്‍ ഓണവും, പിള്ളാരോണവും ഉണ്ടായിരുന്നു.അണു കുടുംബം ആയപ്പോള്‍ ഓണം മാത്രം ബാക്കി ആയി.കുറേ നാള്‍ കഴിയുമ്പോള്‍ ഫ്ലാറ്റിലെ മുറികളില്‍ കുട്ടികള്‍ തനിയെ പൊട്ടി മുളക്കാന്‍ തുടങ്ങും, അന്ന് ഓണവും ഇല്ലാതാകും.
കലികാലം!!

കണ്ണനുണ്ണി said...

ശരിക്കുള്ള ഓണത്തിന് പിള്ളേരെ ഇടപെടുത്ത്തിയാല്‍ ..... എല്ലാം കൂടെ കരഞ്ഞും കുറുമ്പ് കാണിച്ചും ഓണം കുളമാക്കും ...
അത് കൊണ്ട് പിള്ളേരെ ഒതുക്കാന്‍ വേണ്ടി ഏതോ ബുദ്ധി ഉള്ള ഒരു അപ്പൂപ്പന്‍ കണ്ടു പിടിച്ചതാവും പിള്ളാരോണം ....
പിള്ളാരോണം തകര്‍ത്തു കഴിയുമ്പോള്‍ പിള്ളാരൊക്കെ ഒരു സൈഡ് ആവും.. അപ്പൊ പിന്നെ ശരിക്കുള്ള ഓണം അലമ്പ് ഇല്യാതെ നടത്ത്താല്ലോ... :)

Anil cheleri kumaran said...

സൂപ്പർഫാസ്റ്റ് പറഞ്ഞതായിരിക്കും ശരി.

മാണിക്യം said...

Senu Eapen Thomas, Poovathoor
ദാ കിടക്കുന്നു. എന്താ ഇപ്പോള്‍ അറിയേണ്ടത്‌? കഷ്ടം തന്നെ. ഇങ്ങനെ ഒരു സംശയം തോന്നിയപ്പോള്‍ തന്നെ എന്നെ ഒന്ന് ഫോണ്‍ വിളിച്ചാല്‍ പോരായിരുന്നോ... അറിയാമായിരുന്നല്ലോ എന്റെ നമ്പര്‍. പണ്ട്‌ മോഹന്‍ലാല്‍, ആ രാജാവിന്റെ മകന്‍ എന്ന സിനിമയില്‍ പറയുമ്പോലെ അലച്ചു കൂവി എത്ര തവണ ഞാന്‍ പറഞ്ഞിട്ടുണ്ട്‌...മൈ ഫോണ്‍ നമ്പര്‍ ഈസ്‌.....

ആ ചോദ്യം വന്നപ്പോള്‍ ഇനിയും ഉത്തരവും വേണ്ടെ? ചോദ്യം എന്താ?? പിള്ളേരോണം എന്താണു? അതിന്റെ ഐതിഹ്യം അറിയാമോ?

വാമനന്‍ പണ്ട്‌ നമ്മുടെ മാവേലിയെ കാണാന്‍ വന്നത്‌ ഒരു കൊച്ചു പയ്യനായിട്ടാണു. പിന്നെ ഉണ്ടായ കാര്യങ്ങള്‍ ഞാന്‍ ഇനി പറയേണ്ടാലോ? രാജ്യം ഭരിച്ചിരുന്ന മാവേലി [മാവ്‌ + എലി] ആയി പാതാളത്തിലേക്ക്‌ പോയി. കലി സഹിക്കാഞ്ഞത്‌ കൊണ്ട്‌ വാമനന്‍ ഒരു ഓഫര്‍ കൂടി കൊടുത്തു. എല്ലാ കൊല്ലവും നാട്ടില്‍ വന്ന് പ്രജകളെ കണ്ടിട്ട്‌ പോടെ എന്ന്.

അങ്ങനെ വര്‍ഷാവര്‍ഷം കേരളത്തില്‍ വരുന്ന മാവേലിയെ സ്വീകരിക്കാന്‍ പിള്ളേരോണം എന്ന ഒരു സംഭവം വെച്ചില്ലായെങ്കില്‍ പിന്നെ മുറ്റത്ത്‌ ഇടുന്ന പൂക്കളം ആരു ഇടും? പൂക്കളത്തിനു ഉള്ള പൂവു ആരു ശേഖരിക്കും? അതിനു ഈ പിള്ളേര്‍ക്ക്‌ ഊഞ്ഞാല്‍ എന്ന ഒരു സാധനം കിട്ടും. ക്രെഡിറ്റ്‌ മൊത്തം വീട്ടുകാര്‍ക്കും.

ഇതൊക്കെ ഇനി വലിയവരുടെ ജോലി അണെങ്കില്‍ ഉം, ഉം പൂവും പൂക്കളവും ഒക്കെ വല്ല ഷാപ്പിന്റെയും മുന്‍പില്‍ കണ്ടെനെ. പിന്നെ "പൂ വിളി പൂ വിളി" കേട്ട്‌ നാട്ടുകാര്‍ കേസ്‌ കൊടുത്തേനെ. അങ്ങനെ ഓണം താറുമാറായേനെ. ഇതൊക്കെ ഒഴിവാക്കാന്‍ ഏതോ ബുദ്ധി ഉള്ളവര്‍ കണ്ട്‌ പിടിച്ചതാണീ പിള്ളേരോണം.

പ്ലീസ്‌ ഇനി ഇത്തരം കഴമ്പില്ലാത്ത ചോദ്യങ്ങളുമായി വരരുത്‌. അല്ല പിന്നെ..

ഓണത്തിനിടയിലല്ലേ പൂട്ട്‌ കച്ചവടം.

സെനു, പഴമ്പുരാണംസ്‌

August 17, 2009 7:12 AM

മാണിക്യം said...

Typist | എഴുത്തുകാരി
കര്‍ക്കിടകമാസത്തിലെ തിരുവോണമാണ് പിള്ളേരോണം. ഐതിഹ്യം അറിയില്ല.

ഓണം ആഘോഷിക്കുകയോ അഘോഷിക്കാതിരിക്കുകയോ ചെയ്യൂ. അതൊന്നും അത്ര വലിയ കാര്യമല്ല. പക്ഷേ ‍അമ്മയേയും അമ്മമ്മയേയും കാണാന്‍ പോയിക്കൂടേ?

August 17, 2009 7:32 AM

മാണിക്യം said...

മറ്റു പോസ്റ്റുകളില്‍ ഉത്തരം കമന്റ് ആയിടുന്നത് ബുദ്ധിമുട്ടാണെന്ന് ചില സുഹൃത്തുക്കള്‍ അറിയിച്ചതിനെ തുടര്‍‌ന്ന് ചോദ്യം ഒരോ പൊസ്റ്റ് ആക്കുന്നു സെനു വിന്റെയും എഴുത്തുകാരിയുടെയും ഉത്തരം ഇവിടെ ചുമന്നു കൊണ്ടിട്ടു അട്ടിമറി കൂലി തരണെ.. :)

ഏറനാടന്‍ said...

ഒരു ക്ലൂ ഇല്ലാത്ത ഓണം? പിള്ളാരോണം എന്ന്ച്ചാല്‍ പണ്ട് പിള്ളാരൊക്കെ കൂടീട്ട് വട്ടിയുമായി പൂക്കള്‍ ഇറുത്ത് തുമ്പിയെ ആട്ടിപ്പിടിച്ച് വാലില്‍ നൂലുകെട്ടീട്ട് കല്ലെടുപ്പിച്ച് മുറ്റത്തെ വല്ല്യോര്‌ ഇട്ട പൂക്കളം കുളമാക്കി നടന്ന ഓണം. അതാണ്‌ പിള്ളേരോണം.

എനിക്ക് വാമനാബലി സ്ഥാനം മതീയേ!

ഹരീഷ് തൊടുപുഴ said...

പൂക്കളമിടാൻ ഞാൻ പൂ പറിക്കാൻ പോകുകയാ...പോരുന്നോ!!!

മാണിക്യം said...

ഉത്തരം എഴുതിയ
മൊട്ടുണ്ണി
അരുണ്‍ കായംകുളം
കണ്ണനുണ്ണി
കുമാരന്‍
Senu Eapen Thomas, Poovathoor
എഴുത്തുകാരി ഏറനാടന്‍ ,ഹരീഷ് തൊടുപുഴ എല്ലാവര്‍ക്കും നന്ദി


അരുണ്‍കായംകുളവും എഴുത്തുകാരിയും എഴുതിയ ഉത്തരങ്ങള്‍ ശരിയാണെങ്കിലും അവതരണത്തിന്റെ രീതിയില്‍
കണ്ണനുണ്ണി ഒരു വള്ളപ്പാട് മുന്നിട്ടു നില്‍ക്കുന്നു
സെനൂ ഈപ്പന്‍ ജഡ്ജിമാരുടെ പ്രത്യേക പരാമര്‍ശത്തിനു അര്‍ഹനായി ..

ഇന്നത്തെ മാവേലിയായി

വര്‍ഷ ഗീതം ബ്ലോഗുടമ കണ്ണനുണ്ണി
http://varshageetam.blogspot.com/ തിരഞ്ഞെടുക്കപ്പെട്ടൂ.