Saturday, August 22, 2009

തുമ്പയും മുക്കൂറ്റിയും പിന്നെ പൂവട്ടിയും



ഇന്ന് അത്തം. കാട്ടുചേമ്പിന്റെ ഇലകളിൽ പറിച്ചിടുന്ന തുമ്പപ്പൂവും മുക്കൂറ്റിപ്പൂവും മറ്റു കുഞ്ഞുപൂക്കളും പൂവട്ടികളിൽ ശേഖരിച്ചിരുന്ന പഴയ നാളുകളുടെ ഓർമ്മയ്ക്കുവേണ്ടി ഒരു ചിത്രം...





ചിത്രങ്ങൾ, ബിന്ദു കെ പി

19 comments:

മാണിക്യം said...

അത്തത്തിനു
മുക്കുറ്റിയും തുമ്പയും
പൂവട്ടിയുമായി ആയി എത്തിയ
ബിന്ദുവിനൊരായിരം നന്ദി ...

ഓര്‍മ്മകള്‍ക്കെന്തു സുഗന്ധം!

Calvin H said...

ഇല്ല ഇല്ല... ഞാൻ നൊസ്റ്റി അടിക്കൂലാ....

:( :( :( :(

അനില്‍@ബ്ലോഗ് // anil said...

ഓണാശംസകള്‍.

ഈ പൊക്കൂട എന്ന് പറയുന്ന സാധനമാണോആ ഇരിക്കുന്നത്?

കണ്ണനുണ്ണി said...

അതെ...ഓര്‍മ്മകളില്‍ മുക്കുറ്റിയും, തുമ്പപ്പൂവും, അതി രാവിലെ പൂ പറിക്കാന്‍ തൊടിയില്‍ കയറുമ്പോള്‍ കാലില്‍ തൊടുന്ന മഞ്ഞു തുള്ളിയുടെ തണുപ്പും ഒക്കെ....

കുക്കു.. said...

ബിന്ദു ചേച്ചി...ഓണാശംസകള്‍.....

അരുണ്‍ കരിമുട്ടം said...

v

അബുദാബി മലയാളി സമാജം, said...

എല്ലാവര്‍ക്കും ഓണാശംസകള്‍ ....

പാവപ്പെട്ടവൻ said...

ഓണാശംസകള്‍.

മീര അനിരുദ്ധൻ said...

ഇത്രേം തുമ്പപ്പൂവും മുക്കുറ്റിപ്പൂവും ശേഖരിക്കാൻ എത്ര നേരം തൊടിയിലൂടെ നടക്കേണ്ടി വന്നു.പണ്ടത്തെ പോലെ തുമ്പയും മുക്കുറ്റിയും അരിപ്പൂവും ഒന്നും ഇപ്പോൾ കാണാനില്ലല്ലോ.

ഡോക്ടര്‍ said...

ചേച്ചി, ഓണാശംസകള്‍......

വാഴക്കോടന്‍ ‍// vazhakodan said...

നേരില്‍ ഇത്രയും മുക്കൂറ്റിയും തുമ്പയും കാണാന്‍ പ്രയാസമാണ്. ഇവിദെ ഇത്രയും സമ്രുദ്ധമായ കണിയൊരുക്കിയ ബിന്ദു ചേച്ചിയ്ക്ക് അഭിനന്ധനങ്ങള്‍
എല്ലാവര്‍ക്കും ഓണാശംസകള്‍

Unknown said...

ഓണാശംസകള്‍...
കുട്ടിക്കാലത്തെ ഓര്‍മ്മകളിലേക്ക് കൂട്ടിക്കൊണ്ടുപോയതിനു നന്ദിയും...

പൊറാടത്ത് said...

ഇത്രയും നല്ലൊരു അത്തക്കാഴ്ച ഒരുക്കിയതിന് വളരെ നന്ദി... ഓണാശംസകള്‍...

പകല്‍കിനാവന്‍ | daYdreaMer said...

ഓണാശംസകള്‍..
ഇതെവിടുന്നാ ഇത്രേം തുമ്പപ്പൂ.. അസൂയ്യ ..അസൂയ്യ

ഹരീഷ് തൊടുപുഴ said...

ഇതൊക്കെ ഒറിജിനൽ തന്നെയോ??!!!

ഷിജു said...

കള്ളവും ചതിയും കുശുമ്പും കുന്നായ്മയും ഒന്നുമില്ലാത്ത ഒരു നല്ല ഓണം ആശംസിക്കുന്നു.

Jayasree Lakshmy Kumar said...

കാട്ടുചേമ്പിലകാളിൽ പൂക്കൾ ശേഖരിച്ചു അൽ‌പ്പം വെള്ളവും കുടഞ്ഞൂ വച്ച് അത്തത്തലേന്നേ തുടങ്ങും പൂക്കളത്തിനുള്ള ഒരുക്കങ്ങൾ
നന്ദി ബിന്ദു, ആ നല്ല ഓർമ്മക ഇവിടെ ഒരു ചിത്രമായൊരുക്കിത്തന്നതിന്

ബിന്ദു കെ പി said...

മീര അനിരുദ്ധൻ: തുമ്പയും മുക്കൂറ്റിയുമൊക്കെ എന്റെ തൊടിയിൽ ഇപ്പോഴും സമൃദ്ധമായി ഉണ്ട്. അവർക്കിടയിലുടെ നടക്കവേ, കുറച്ചുനേരത്തേയ്ക്ക് ഞാനൊരു കൊച്ചുകുട്ടിയായിപ്പോയി. അതിന്റെ റിസൾട്ടാണീ ഫോട്ടോ :)

ഹരീഷ്: ഒറിജിനലാണോന്നോ...?! ഒരുമാതിരി കണ്ണിൽച്ചോരയില്ലാത്ത ചോദ്യമായിപ്പോയല്ലോ :)
പക്കാ ഒറിജിനൽ തന്നെ. ഇതിൽ കള്ളവുമില്ല, ചതിയുമില്ല, എള്ളോളമില്ല പൊളിവചനം :) :)

വയനാടന്‍ said...

നല്ല ചിത്രം. ഓണാശംസകൾ