Monday, August 31, 2009

ഓണം വന്നല്ലോ പൊന്നോണം വന്നല്ലോ...


Posted by Picasa



ഓണത്തോളം മലയാളിയെ നാടിനോടടൂപ്പിക്കുന്ന മറ്റൊരു ആഘോഷമില്ല..
ഇവിടെ ഈ ആല്‍‌‍‌ത്തറയില്‍ നാടിന്റെ മധുരസ്മരണ നെഞ്ചിലേറ്റുന്ന മലയാളി കൂട്ടം കൂടുകയാണ് ..
"ഇത്തവണത്തെ ഓണം ആല്‍ത്തറയില്‍ "
എന്നൊരു പക്തി തുടങ്ങുമ്പോള്‍ ഇത്ര വന്‍പിച്ച ഒരു വിജയം ആവുമെന്ന് കരുതിയില്ലന്നു മാത്രമല്ല നല്ല ഭയവും ഉണ്ടായിരുന്നു പക്ഷെ വളരെ നല്ല മനസ്സോടെ ബൂലോകം ആല്‍ത്തറയില്‍ ഓടിയെത്തി,കഥയും അനുഭവകുറിപ്പും നര്‍മ്മവും അടികുറിപ്പു മല്‍‌സരവും പാട്ടും ചോദ്യോത്തരവും ഒരുക്കാന്‍ അനേകം കൈകള്‍ പരിശ്രമിച്ചു ,

പേരെടുത്ത് പറയുന്നില്ല എങ്കിലും ഈ വാക്കുകള്‍ ലാലു അലക്സ് പറയും പോലെ വളരെ പേര്‍സണലായി ഒരോരുത്തരോടും ആയിട്ട് പറേവാന്ന് കരുതണേ... വാക്കുകൊണ്ട് പറഞ്ഞാല്‍ തീരില്ലാ നന്ദി എന്നാലും അറിയിക്കുന്നു സമയവും ആരോഗ്യവും ഒന്നും കണക്കിലെടുക്കാതെ ഈ സംരംഭത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാ സുമനസ്സുകള്‍ക്കും നന്ദി.. പങ്കെടുത്തീപരിപാടി വിജയിപ്പിച്ച ഒരോരുത്തരേയും ഈ അവസരത്തില്‍ സ്മരിക്കുന്നു ആല്‍‌ത്തറ ഭാരവാഹികളുടെ പേരിലും എന്റെ സ്വന്തം നിലയിലും നിങ്ങള്‍ക്ക് ഓരൊരുത്തര്‍ക്കും നന്ദി ...നന്ദി ....നന്ദി

വീണ്ടുമൊരോണക്കാലം..... വാമദേവന്‍
അടിക്കുറിപ്പു മത്സരം .... കിലുക്കാംപെട്ടി
മനപ്പൂര്‍വ്വം മറന്നവയില്‍ ചിലത് .... ചങ്കരന്‍
ചാന്ത് .....T.A.Sasi
ഉദ്ദേശ്ശ ശുദ്ധി മനസ്സിലാക്കുന്നു പക്ഷേ.... വിനയയുടെ ലോകം
കോര്‍പ്പറേറ്റ് ഓണമുണ്ട്... .... അരുണ്‍ ചുള്ളിക്കല്‍
പഴഞ്ചൊല്ലില്‍ പതിരുണ്ട്....... അരുണ്‍ കായംകുളം
ദേവുട്ടന്‍റെ പൊന്നോണം .... കറുത്തേടം
അങ്ങനെ ഒരു ഓണക്കാലത്തു ….. .... മനോവിഭ്രാന്തികള്‍
എന്റെ ബാല്യത്തിലെ ഓണം ഓണം. ജെ പി വെട്ടിയാട്ടില്‍
2009 ആല്‍ത്തറ ഓണം സ്പെഷ്യല്‍.... .... മാണിക്യം
മാനുഷരെല്ലാരും ഒന്നുപോലെ.... .... മുരളിക...
സീതയെ രാമന്‍ ഉപേക്ഷിച്ചതെന്തിന്‌...? ...., ജയന്‍ ദാമോദരന്‍
ഓണാഘോഷം ചോദ്യം1 .... ആല്‍ത്തറ
ഓണാഘോഷം ചോദ്യം 2. .... ആല്‍ത്തറ
ഓണക്കോടി എടുക്കുമ്പോള്‍ ഈ സുന്ദരനും ഒരെണ്ണം.... കിലുക്കാംപെട്ടി
ഓണാഘോഷം ചോദ്യം3 .... ആല്‍ത്തറ
ഓണാഘോഷം ചോദ്യം 4. .... ആല്‍ത്തറ
സന്ധ്യ ജയകൃഷ്ണന്‍ കാവാലം
ഞങ്ങളുടെ ഓണ സ്മരണകൾ ...കുമാരന്‍ kumaran
ഓണം സ്മൃതികള്‍ നീര്‍വിളാകന്‍
ഗീതേച്ചി നീര്‍വിളാകന്‍
പൊടിക്കാറ്റ് Faizal Kondotty
ഓണാഘോഷം ചോദ്യം 5 .... ആല്‍ത്തറ
ഓണാഘോഷം ചോദ്യം 6. .... ആല്‍ത്തറ
വെറുതേ ഒരു പാട്ട് .... ജയകൃഷ്ണന്‍ കാവാലം
അച്ചുവിന്‍റെ ഓണസമ്മാനം .... ജയകൃഷ്ണന്‍ കാവാലം
ഓണത്തിലേക്ക് ഒരു മടക്കം. .... നീര്‍വിളാകന്‍
തുമ്പയും മുക്കൂറ്റിയും പിന്നെ പൂവട്ടിയും ....ബിന്ദു കെ പി
"കാറ്റു വന്നെന്‍റെ കരളില്‍ തൊട്ടപ്പോള്‍...."ജയകൃഷ്ണന്‍ കാവാലം & ഇന്‍ഡ്യാഹെറിറ്റേജ്‌
ഓണാഘോഷം ചോദ്യം7 .... ആല്‍ത്തറ
കണ്ണാ കാര്‍മുകില്‍ വര്‍ണ്ണാ.....ശങ്കരനാരായണ പണിക്കര്‍‌ -ഇന്‍ഡ്യാഹെറിറ്റേജ്‌
മിസ്സസ്സ് മഹാബലിയുടെ മിസ്സാവാന്‍ പാടില്ലാത്ത സ്വപ്നങ്ങള്‍... കിലുക്കാംപെട്ടി
“ ശിവരാമ മാമന്റെ “വള്ളികളസം” .... " എന്റെ കേരളം”
ഓണാഘോഷം ചോദ്യം 8. .... ആല്‍ത്തറ
ഓണപ്പാചകം: ശർക്കര‌ഉപ്പേരി ( ശർക്കരവരട്ടി) ബിന്ദു കെ പി
പൊന്നോണമായ്‌ കറുത്തേടം
ഓണാഘോഷം ചോദ്യം9 .... ആല്‍ത്തറ
നായര്‍ പുലിയുടെ ഇന്‍സ്റ്റന്റ് പുലിവാല്‍ രഘുനാഥന്‍
ഓണ രുചി .... നീര്‍വിളാകന്‍
♫ ഈ മരുഭൂവില്‍ പൂവുകളില്ല..♫....പൊറാടത്ത് & ഇന്‍ഡ്യാഹെറിറ്റേജ്‌
ഓണാഘോഷം ചോദ്യം 10. .... ആല്‍ത്തറ
പാല്‍പ്പായസം .... ഹരിയണ്ണന്‍@Hariyannan
ഓണത്തിന്റെ നഷ്ടം! ഓണത്തിന്റെ കഷ്ടം!!പോങ്ങുമ്മൂടന്‍
ഓണപാട്ടുകള്‍.... മുള്ളൂക്കാരന്‍‌
ചില ഭാഗവത ചിന്തകള്‍. ....നീര്‍വിളാകന്‍
ഇന്നത്തെ മാവേലി...... ആല്‍ത്തറ & മാണിക്യം
ബഹ്‌റൈന്‍ കേരളിയ സമാജം - ജാലകം അവാര്‍ഡ്‌ നട്ടപിരാന്തന്‍
തോരാതെ തോരാതെ പെയ്യൂ മഴമുകിലേ തോരാതെ പെയ്യൂ..' ഏറനാടന്‍
സ്നേഹം നിറഞ്ഞ പൊന്നോണാശംസകള്‍ ...നട്ടപിരാന്തന്‍
പൊന്നോണം വരവായി.. ഹരീഷ് തൊടുപുഴ
ഉറുമ്പുകൾക്കും ഉണ്ട് ഒരോണം .. പിള്ളേച്ചന്‍
മനുഷ്യരൊന്ന് ... മലയാ‍ളി
ആല്‍ത്തറക്കൂട്ടത്തിന്‍ പോന്നോണം .... കറുത്തേടം
ഓണത്തിനു മോഡേണ്‍ സദ്യ വേണ്ടേ വേണ്ട! .... വാഴക്കോടന്‍ ‍
വീണ്ടും ഒരോണം .....ലീല എം ചന്ദ്രന്‍..


"ഇത്തവണത്തെ ഓണം ആല്‍ത്തറയില്‍ ..."സന്ദര്‍ശ്ശിച്ച എല്ലാവര്‍‌ക്കും
ഓരോ പോസ്റ്റിലും കമന്റിട്ട വായനക്കാര്‍‌ക്കും
'ഓണം With ഈണം'- ബ്ലോത്രം ,ഈ പത്രം, നമ്മുടെ ബൂലോകം, ബൂലോകം ഓണ്‍ലൈന്
എന്നിവര്‍ക്കും ഹൃദയംഗമായ നന്ദി
വിഭവസമൃദ്ധമായ ഈ വിരുന്നൊരുക്കാന്‍ അനുഗ്രഹിച്ച ഈശ്വരനെ
സ്മരിച്ചു കൊണ്ട് ഞാനെന്റെ വാക്കുകള്‍ ഉപസംഹരിക്കുന്നു ..

നമസ്ക്കരം

ഈ ബൂലോകം മനോഹരമാണ്..........


എല്ലാവര്‍ക്കും
സന്തോഷത്തിന്റെയും
സമാധാനത്തിന്റെയും
സമ്പല്‍സമൃദ്ധിയുടെയും
സ്നേഹത്തിന്റെയും
ആയുരാരോഗ്യത്തിന്റെയും
നിറവോടെയുള്ള
ഒരോണം ആശംസിക്കുന്നു


Posted by Picasa

വീണ്ടും ഒരോണം

ശ്രാന്തമാമെന്‍ ഹൃത്തിലേയ്ക്കോമല്‍ ‍സാന്ത്വനഗീതവുമായ്‌
വന്നതെങ്ങെങ്ങുനിന്നോ
പൊന്നോണത്തുമ്പികളേ...?
പാട്ടുമറന്നവീണ,
പാഴ്ശ്രുതി മീട്ടിടുമ്പോള്‍
‍പാണനെത്തേടിത്തേടി
പൊന്‍ തുടി തേങ്ങീടുമ്പോള്‍
‍കേട്ടു മറന്നൊരാ
പാട്ടിന്റെ താളത്തില്‍
‍കൂട്ടരോടൊത്തുതുള്ളാന്‍
‍എത്തിയതാണോ നിങ്ങള്‍...?
ഓണത്തിന്‍ പാഴ്ക്കിനാക്കള്‍
‍കോരനെ നീറ്റീടുമ്പോള്‍ ‍കോരന്റെ കുമ്പിളിന്നും
ശുന്യത പേറീടുമ്പോള്‍
‍മാബലി വാണൊരാ
നല്ലകാലത്തിന്റെ
ഓര്‍മ്മയുണര്‍ത്തീടുവാന്‍
‍എത്തിയതാണോ നിങ്ങള്‍...?
ഓണസങ്കല്‍പ്പമെല്ലാം
പായ്ക്കറ്റിലാക്കീടുമ്പോള്‍
‍ഓണക്കളികള്‍ക്കായി
ജാക്സനെ കാത്തീടുമ്പോള്‍
‍ഓര്‍മ്മ്കള്‍ മങ്ങിയൊ-
രോണനിലാവിന്റെ
ഓര്‍മ്മയുണര്‍ത്തീടുവാന്
‍എത്തിയതാണോ നിങ്ങള്‍...?
ചിങ്ങപ്പുലരി നിറം
മങ്ങിത്തെളിഞ്ഞീടുമ്പോള്‍
‍പൊന്‍ വയലേലകളില്‍
‍ചെന്നിണം വാര്‍ന്നീടുമ്പോള്‍
‍കോമരം തുള്ളും തെരുക്കൂത്ത്‌,
നര്‍ത്തനംകണ്ടു രസിച്ചീടുവാന്‍
‍എത്തിയതാണോ നിങ്ങള്‍...???

ഓണത്തിനു മോഡേണ്‍ സദ്യ വേണ്ടേ വേണ്ട!

ഈ കഥ നടക്കുന്നത് കേരളത്തിന്‍റെ വടക്കേ പടിഞ്ഞാറെ മൂലയില്‍ തെക്ക് വടക്കായി സ്ഥിതി ചെയ്യുന്ന ഒരു കൊച്ചു ഗ്രാമത്തിലാണ്. ഗ്രാമമെന്ന് പറഞ്ഞാല്‍ ഒരു കുഗ്രാമം. ആ ഗ്രാമത്തിലെ പ്രമാണിയും സ്വന്തമായി ഒരു ബെന്‍സ്‌ കാളവണ്ടിയും രണ്ടു പുലിമാര്‍ക്ക് കാളകളുമുള്ള ഒരു കൊച്ചുമുതലാളിയാണ് ഗോവിന്ദചെട്ടിയാര്‍. ആ ചെട്ടിയാരുടെ പുഞ്ചകൃഷിയിലെ കന്നിക്കൊയ്ത്തില്‍ വിളവെടുത്തതാണ് ചെട്ടിയാരുടെ ഒരേയൊരു മകന്‍ അറുമുഖചെട്ടിയാര്‍. ഗോവിന്ദ ചെട്ടിയാരുടെ തിരു വടിയായ ഏക അപ്പന്‍ ചെട്ടിയാരുടെ ഒരു മെമ്മോറിയല്‍ ട്രോഫി കൂടിയുമായിരുന്നു അറുമുഖന്‍. അറ്മുഖന്റെ സൌന്ദര്യം കണക്കിലെടുത്ത് “കറുമുഖന്‍“ എന്നൊരു ഇരട്ടപ്പേരും നമ്മുടെ അറുമുഖന്‍ വഹിച്ച് പോന്നിരുന്നു. അറുമുഖനെ വിളവെടുപ്പ്‌ നടത്തിയതിന്റെ പത്താം നാള്‍ അറുമുഖന്റെ മമ്മി അതായത് തായ,ഗോവിന്ദ ചെട്ടിയാര്‍ ‘പോന്നുത്തായി‘ എന്നും അറുമുഖന്‍ ‘തങ്കത്തായീ‘ എന്നും വിളിക്കാന്‍ നേര്ച്ചയുണ്ടായിരുന്ന ആ തായ മുഖമടച്ച് കുളിമുറിയില്‍ വീണതിന്റെ വേദന മാറും മുന്പേ അറുമുഖനെയും ഗോവിന്ദചെട്ടിയാരെയും ഒരേ പോലെ കണ്ണീര്‍ കയത്തിലാക്കി ശ്വാസം വലി മതിയാക്കി ഈ ലോകത്തോട്‌ വിട പറഞ്ഞു. പിന്നീട് അറുമുഖനെ വളര്‍ത്തി വലുതാക്കിയതും ഒരച്ഛന്റെയും അമ്മയുടെയും സ്നേഹം ഒരുമിച്ച് നല്‍കിയത്‌ പ്രൊഡ്യൂസറായ ഗോവിന്ദ ചെട്ടിയാര്‍ തന്നെയായിരുന്നു. ആ ഒരു ചോല്ലുവിളിയില്‍ അറുമുഖന്‍ വളര്‍ന്നത് പാതി അറുമുഖനായും പാതി അറുമുഖിയായും. ഒരു തരം രണ്ടും കെട്ട ജന്മം!മലയാള പദാവലിയിലെ പുതിയ പദപ്രകാരം “ചാന്ത്പൊട്ട്” എന്ന ആധുനിക നാമത്തിലും അറുമുഖന്‍ അറിയപ്പെടാന്‍ തുടങ്ങി.

കുട്ടിക്കാലം മുതല്‍ക്കെ അറുമുഖന്‍ തന്റെ ഇഷ്ട വിനോദമായ കല്ലുകളി, കൊച്ചന്‍ കുത്തിക്കളി, വട്ട് കളി തുടങ്ങി ആസ്ഥാന കളികളില്‍ ഏര്‍പ്പെടുമ്പോഴും സുപ്രസിദ്ധ ഭരതനാട്യ കുലപതി ശ്രീ കലാമണ്ഡലം ഗിരിജന്‍ മാഷിന്റെ ശിക്ഷണത്തില്‍ കുച്ചിപ്പുടി, മോഹിനിയാട്ടം തുടങ്ങീ കലകളും അഭ്യസിക്കാന്‍ തുടങ്ങി.അങ്ങിനെ നമ്മുടെ അറുമുഖനും വളര്‍ന്ന് പന്തലിച്ച് കല്യാണപ്പരുവത്തില്‍ എത്തി.

കല്യാണ കമ്പോളത്തില്‍ അറുമുഖന്റെ പ്ലസ് പോയന്റ് ആണായിട്ടും പെണ്ണായിട്ടും ഒരൊറ്റ സന്തതി, ഇഷ്ടം പോലെ സ്ഥാവര ജംഗമ വസ്തുക്കള്‍.പോരാത്തതിനു അമ്മായിയമ്മ നഹീ....
ഈ വിലയേറിയ കൊണകണങ്ങള്‍ അറുമുഖന്റെ അറുബോറന്‍ മോന്തയും, എഴാം തരത്തില്‍ നിന്നുള്ള ബിരുദവും നാട്യശ്രീ പട്ടവും എല്ലാം വിസ്മ്രുതിയിലാകുന്നത് ഒരു കൂണ്ഠിതത്തോടെ മാത്രമേ അറുമുഖന് കാണാന്‍ കഴിഞ്ഞുള്ളൂ. എങ്കിലും ഒരു പെണ്ണുകെട്ടിയാല്‍ പേന്‍ നോക്കിക്കൊടുക്കാന്‍ സ്വന്തമായി ഒരു പേന്‍ തല കിട്ടുമല്ലോ എന്ന സന്തോഷത്താല്‍ അറുമുഖന്‍ എല്ലാ വിഷമങ്ങളും മിണ്ങ്ങി മിണ്ങ്ങി കഴിച്ച് കൂട്ടി.അതു കൊണ്ട് നിറയെ പേനുള്ള തലയോട് കൂടിയ ഒരു ആണിനൊത്ത ശരീരമുള്ള ഒരു പെണ്ണ് വേണം എന്ന ഒരൊറ്റ നിര്‍ബന്ധം മാത്രമെ നമ്മുടെ അറുമുഖന് ഉണ്ടായിരുന്നുള്ളൂ.

പൊന്നുത്തായിയുടെ ആക്സിഡെന്റല്‍ ഡെത്തിനു ശേഷം,ഗോവിന്ദചെട്ടിയാര്‍ തികച്ചും ഒരു ക്രോണിക് ബാച്ചിലറെ പോലെ ജീവിച്ചത്, ആണായും പെണ്ണായും ജനിച്ച തന്റെ ഏക പുത്രനുവേണ്ടിയാണെന്ന് ഒരോ ചിന്ന വീട്ടിലേയും ലവളുമാര്‍ കല്യാണത്തിന് നിര്‍ബന്ധിച്ചാല്‍ ലവളുമാരുടെ തലയില്‍ തൊട്ട് സത്യം ചെയ്തു ചെയ്ത് ശിഷ്ട ജീവിതം തള്ളി നീക്കി മുന്നേറുകയായിരുന്നു. ഇനി തന്റെ അറുമുഖനെ ഒരു പെണ്ണു കെട്ടിച്ചാല്‍ തന്റെ ഈ അവതാര ലക്ഷ്യം പൂര്‍ത്തീകരണമാകും എന്ന് ചെട്ടിയാര്‍ ഉറച്ചു വിശ്വസിച്ചു. അതിന്റെ വെളിച്ചത്തില്‍ ബ്രോക്കര്‍ പളനി മുത്ത് തന്റെ കയ്യിലുള്ള ബ്ലാക്ക് & വൈറ്റ് പടങ്ങള്‍ മുതല്‍ കളര്‍ ഡിജിറ്റല്‍ പടങ്ങളില്‍ തരുണീ മണികള്‍ നാനാവിധ പോസുകളില്‍ നില്‍ക്കുന്ന ഒരു അമൂല്യ ശേഖരവുമായി ചെട്ടിയാരെ തേടിയെത്തി.
“ദോ യിത് പാര്‍, എന്നാ അളക് എന്നാ മൂക്ക്, എന്നാ കണ്ണ്! എല്ലാം നല്ലാറ്ക്ക് ആണാല്‍ ഒരു കാല്‍ കൊഞ്ചം നീളം കമ്മി. തേവയില്ലാത്ത കാല്‍ താനേ കമ്മി! അഡ്ജസ്റ്റ് പണ്ണലാമേ കണ്ണാ”

“ഡേയ് പളനീ അന്ത മാതിരി പൊണ്ണ് വേണ്ടാ, ഫുള്‍ ഫിറ്റിങ്ങ്സോട് കൂടി വല്ലതും ഉണ്ടെങ്കില്‍ സൊല്ലെടാ മുത്ത്”
അച്ഛന്‍ ചെട്ടിയാര്‍ തനിക്കു വേണ്ടതായ മോഡല്‍ പറഞ്ഞ് കൊടുക്കുന്നതു കേട്ട് അറുമുഖന്‍ കാല്‍ നഖം കൊണ്ട് നിലത്ത് കളം വരച്ചു.

“ദോ ഇതു പാര്‍, തങ്കമാന പൊണ്ണ്, അമേരിക്കാവില്‍ പെരിയ ഉദ്യോഗം, കല്യാണത്ത്ക്കപ്പുറം മാപ്ലയെ അമേരിക്കാവിലേക്ക് കൊണ്ട് പോറേംഗേ, പാര് കണ്ണാ നല്ലാ പാത്ത് സൊല്ല്”
പളനിമുത്ത് ഒരു പെണ്ണിന്റെ ഫോടൊ അറുമുഖന്റെ കയ്യില്‍ കൊടുത്തു. അറുമുഖന്റെ കണ്ണുകള്‍ തിളങ്ങി. അവളുടെ വലിയ തലയില്‍നിറയെ പേന്‍ ഉണ്ടാകുമെന്ന് അറുമുഖന്‍ സ്വപ്നം കണ്ടു. ഫോടോ അല്‍പ്പം നാണത്തോടെ തന്റെ പ്രൊഡ്യൂസര്‍ക്ക് നേരെ നീട്ടി. “പുന്നെല്ല് കണ്ട് ചിരിക്കുന്ന എലിയെ പോലെ’ ചിരിച്ച് നില്‍ക്കുന്ന അറുമുഖന്റെ സന്തോഷം കണ്ട് ഗോവിന്ദചെട്ടിയാര്‍ ആ കേസ് ഫോര്‍വാര്‍ഡ് ചെയ്യാന്‍ പളനിമുത്തുവിന് അഡ്വാന്‍സ് തുക സഹിതം കരാര്‍ ഉറപ്പിച്ചു. അറുമുഖന്‍ അമേരിക്കയിലേക്കു പോയാല്‍ നാട്ടില്‍ ഒരു കോഴിവിളയാട്ട് തന്നെ നടത്താം എന്ന് ക്രോണിക് ബാച്ചിലറായ ഗോവിന്ദചെട്ടിയാര്‍ സ്വപ്നം കണ്ടു. അങ്ങിനെ അറുമുഖന്റെ കല്യാണം അമേരിക്കന്‍ വധുവുമായി ഉറപ്പിച്ചു. കല്യാണത്തിനു രണ്ട് ദിവസം മുന്‍പ് വധു എത്തുമെന്നും കല്യാണവും തിരുവോണവും കഴിഞ്ഞ് നവവധു തിരിച്ച് പറക്കുമെന്നും, അറുമുഖന് പ്രസിഡന്റ് ഒബാമ ഒപ്പിട്ടു നല്‍കിയാല്‍ ഉടന്‍ വിസ അയക്കുമെന്നുമുള്ള കരാറിന്റെ വെളിച്ചത്തില്‍ കല്യാണം നടത്താന്‍ തീരുമാനിച്ചു. അറുമുഖനും ഇതൊക്കെ സമ്മതമായിരുന്നു, കാരണം അറുമുഖന്റെ കണക്കില്‍ അഞ്ചു രാത്രിയും ആറ് പകലും തന്റെ ഭാര്യയുടെ പേന്‍ നോക്കാന്‍ സമയം കിട്ടുമല്ലോ എന്ന് മാത്രമേ ആ മരത്തലയന്‍ ചിന്തിച്ചുള്ളൂ.

അങ്ങിനെ കല്യാണം അതി ഗംഭീരമായിത്തന്നെ കഴിഞ്ഞു. അന്ന് രാത്രിയില്‍ തന്നെ ശാന്തി മൂഹൂര്‍ത്തം ഉണ്ടെന്ന് അപ്പന്‍ ചെട്ടിയാരോട് പറയാന്‍ വേണ്ടി അറുമുഖന്‍ ജ്യോത്സ്യന് ഒരു കണ്ണി പുകയില കൈക്കൂലിയായി കൊടുത്തു. അതിന്‍ പ്രകാരം മണിയറയില്‍ നാണം കുണുങ്ങി ഇരിക്കുകയായിരുന്നു അറുമുഖന്‍. കല്യാണപ്പെണ്ണിന് നട്ടില്‍ വീടില്ലാത്തതിനാലും ഉള്ള വീട് അങ്ങ് അമേരിക്കാവിലായതിനാലും എല്ലാ ചടങ്ങുകളും ഗോവിന്ദചെട്ടിയാരുടെ വീട്ടില്‍ വെച്ച് തന്നെയാണ് നടത്തിയത്. സമയം ഒരു ഒന്‍പത് ഒന്‍പതര ഒന്‍പതേ മുക്കാല്‍ ആയപ്പോള്‍ അറുമുഖന്റെ ഡാന്‍സ് മേറ്റ്സ് എല്ലാവരും ചേര്‍ന്ന് നവവധുവിനെ കുരവയിട്ടു മണിയറയിലേക്ക് പതുക്കെ കടത്തി നിര്‍ത്തി വാതിലടച്ചു. തന്റെ മാത്രം സ്വന്തമായ ഒരു പെണ്ണിനെ കണ്ടപ്പോള്‍ അറുമുഖന് നാണകം വന്നു. കട്ടിലില്‍ അനന്ദശയനത്തില്‍ കിടന്ന അവന്‍ തന്റെ നവവധുവിനെ തന്റെ അടുത്തേക്ക് ക്ഷണിച്ചു. മന്ദം മന്ദം നടന്നു വരുന്ന തന്റെ വധുവിന്റെ നടത്തത്തില്‍ എന്തോ പന്തികേടുണ്ടെന്ന് അറുമുഖന് തോന്നി.അറുമുഖന്‍ കട്ടിലില്‍ നിന്നും എഴുന്നേറ്റ് നേരെ ‘പഞ്ചവര്‍ണ്ണ’ത്തിന്റെ അടുത്തേക്കു ചെന്നു,
“എന്നാ പഞ്ചവര്‍ണ്ണം എന്നാച്ച്? കാലില്‍ എന്നാച്ച്?’
പഞ്ചവര്‍ണ്ണം നാണത്താല്‍ മുഖം കുനിച്ച് കാല്‍ നഖം കൊണ്ട് നിലത്ത് വരച്ചു.എങ്കിലും ആ കാലുകളൊന്ന് കാണുവാന്‍ വേണ്ടി അറുമുഖന്‍ തന്റെ ജീവിതത്തിലെ ആദ്യ സാഹസം കാണിച്ചു. അവന്‍ പഞ്ചവര്‍ണ്ണത്തിന്റെ സാരി കാല്‍മുട്ടോളം പൊക്കി!
ആ കാഴ്ച്ച കണ്ട് അറുമുഖന്‍ ഞെട്ടി! തന്റെ എല്ലാമെല്ലാമായ പഞ്ചവര്‍ണ്ണത്തിന്റെ കാലുകളില്‍ രണ്ടിലും വലിയ രണ്ട് മന്തുകള്‍, മന്തെന്നു പറഞ്ഞാല്‍ പെരു മന്ത്, ഇത്രയും മുന്തിയ മന്തുകള്‍ ആ ദേശത്തൊന്നും അറുമുഖന്‍ കണ്ടിട്ടില്ല. കാലുകളില്‍ പയര്‍മണിപോലെയുള്ള മുഴകള്‍, കൂര്‍ക്കകള്‍,ചേമ്പിന്‍ വിത്തുകള്‍, ഹൊ എന്തൊരു മന്ത്! ഇത് ചതിയാണ്, ബ്രോക്കര്‍ പളനിമുത്തുവിന്റെ ചതി! അറുമുഖന്‍ ആകെ ബേജാറിലായി.എങ്കിലും പഞ്ചവര്‍ണ്ണത്തിന്റെ തലയില്‍ യാതൊരു വിധ മുഴകളും ഇല്ലാത്തതില്‍ അവന്‍ സന്തോഷിച്ചു. മാത്രമല്ല ഇക്കാര്യം പുറത്തു പറഞ്ഞാല്‍ അറുമുഖനെ അമേരിക്കയിലേക്ക് കൊണ്ട് പോകില്ലയെന്നു പഞ്ചവര്‍ണ്ണം ഭീഷണിപ്പെടുത്തി!
അങ്ങിനെ രണ്ട് മൂന്നു നാള്‍ അറുമുഖന്‍ പഞ്ചവര്‍ണ്ണത്തിന്റെ പേന്‍ മുട്ടി നാളുകള്‍ കഴിച്ചു.അങ്ങിനെ തിരുവോണം വന്നെത്തി.ഈ തിരുവോണത്തിന് മരുമകള്‍ വെച്ച് വിളമ്പണമെന്ന് ഗോവിന്ദചെട്ടിയാര്‍ ഉത്തരവിറക്കി. അതിന്‍ പ്രകാരം പഞ്ചവര്‍ണ്ണം അതി മാരകമായ ഒരു സദ്യയൊരുക്കി എല്ലാവരേയും ഉണ്ണാന്‍ ക്ഷണിച്ചു.

സദ്യ തിന്നാന്‍ തയ്യാറായി വന്ന അറുമുഖനും അപ്പന്‍ ഗോവിന്ദ ചെട്ടിയാരും ഒരോ വിഭവം വിളമ്പുമ്പോഴും ഞെട്ടിക്കോണ്ടിരുന്നു. കാരണം പഞ്ചവര്‍ണ്ണം ഉണ്ടാക്കിയത് ഒരു അമേരിക്കന്‍ സദ്യയായിരുന്നു. ബ്രെഡ് ടോസ്റ്റും,അമേരിക്കന്‍ ചോപ്സെയുമൊക്കെ ആ ഗ്രാമത്തില്‍ തന്നെ ആദ്യമായിരുന്നു.ബര്‍ഗ്ഗറും സാന്റ്വിച്ചുകളും കണ്ട് രണ്ട് ചെട്ടിയാന്മാരും അന്തം വിട്ടിരുന്നു. എങ്കിലും വിശക്കുന്ന വയറിനെ പട്ടിണിക്കിടരുതല്ലോ എന്നോര്‍ത്ത് രണ്ട് പേരും അതെല്ലാം കുശാലായി തട്ടിവിട്ടു. പായസത്തിന് പകരം കിട്ടിയ ഫ്രൂട്ട് സലാഡ് അവര്‍ ആര്‍ത്തിയോടെ അകത്താക്കി.അങ്ങിനെ ഒരു മോഡേണ്‍ ‍ഓണസദ്യ അവര്‍ വിശാലമായി ആസ്വദിച്ചു.

അല്‍പ്പം കഴിഞ്ഞപ്പോള്‍ ഗോവിന്ദചെട്ടിയാര്‍ക്ക് വിളി വന്നു. പ്രകൃതിയുടെ അതി മാരകമായ വിളി.അധികം വൈകാതെ അറുമുഖനും വിളിവന്നു. അവര്‍ മത്സരിച്ച് ഓട്ടപ്രദക്ഷിണം റൂമില്‍ നിന്നും കക്കൂസിലേക്കും, തിരിച്ചും നടത്തിക്കൊണ്ടിരുന്നു. ഒടുവില്‍ ക്ഷീണിതനായ ഗോവിന്ദ ചെട്ടിയാര്‍ അറുമുഖനെ അടുത്ത് വിളിച്ച് കൊണ്ട് പറഞ്ഞു,

“മകനേ നല്ലോരു ഓണമായിട്ട് അപ്പന് അകെയുള്ള ഓണക്കോടിയായ ഈ ട്രൌസറൊന്ന് ഇടാന്‍ കൊതിയായെടാ!“

“ഞാന്‍ ആ മോഹം എപ്പൊഴെ ഉപേക്ഷിച്ചു അപ്പാ...”

ഗുണപാഠം: ഓണത്തിന് നാടന്‍ സദ്യ കഴിക്കുക, മോഡേണ്‍ സദ്യ വേണ്ട കാരണം ബാക്ടീരിയ അല്ല! ഒരു പക്ഷേ നിങ്ങളും ട്രൌസറിടാന്‍ കൊതിച്ചാലോ??

ഏല്ലാവര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകള്‍ നേരുന്നു!

Sunday, August 30, 2009

ആല്‍ത്തറക്കൂട്ടത്തിന്‍ പോന്നോണം

ഓണം വന്നോണം വന്നോണം ഓണം വന്നേ
ആല്‍ത്തറക്കൂട്ടത്തിന്‍ ഓണം വന്നേ
പൂവേ പൊലി പൂവേ പൊലി
പൂവേ പൊലി പൂവേ...

ഭൂലോക ബ്ലോഗ്ഗരില്‍ മണിമുത്തായ
മലയാള ബ്ലോഗ്ഗര്‍തന്‍ ഓണം വന്നേ
പത്തവതാരത്തില്‍ അഞ്ചാമതാം
വാമന ദേവാ രക്ഷിക്കണേ..

അവതാരമൂര്‍ത്തിയാം പരശുരാമന്‍
മഴുവെറിഞ്ഞുണ്ടായ കേരളത്തില്‍
എഴുത്താണി ആയുധം കൊണ്ട് ബ്ലോഗ്ഗര്‍
തെരു തെരെ ചെയ്യുന്നു വാക്ക് യുദ്ധം.

നിരക്ഷരന്‍ കറുത്തേടം മാണിക്യവും
കാപ്പിലാന്‍ ചങ്കരന്‍ മുരളികയും
ചുള്ളിക്കല്‍ അരുണും തോന്ന്യാസിയും
ചേര്‍ന്നുള്ളോരോണം ഗംഭീരമായ്‌

പിള്ളേച്ചന്‍ ശ്രീവല്ലഭന്‍ മലയാളിയും
കാവാലം ജയകൃഷ്ണന്‍ രഘുനാഥനും
ഹരിയണ്ണന്‍ ഏറനാടന്‍ ചെറിയനാടനും
ആനന്ദത്തോടെല്ലാരും ഒത്തുചേര്‍ന്നു.

ഓണം വന്നോണം വന്നോണം ഓണം വന്നേ
ആല്‍ത്തറക്കൂട്ടത്തിന്‍ ഓണം വന്നേ
പൂവേ പൊലി പൂവേ പൊലി
പൂവേ പൊലി പൂവേ...

കറുത്തേടംകവിതകള്‍

മനുഷ്യരൊന്ന്



അശാന്തിയുടെ ദുരന്തകാലത്ത് ക്ഷോഭിക്കുന്ന പ്രകൃതിക്കും മനുഷ്യര്‍ക്കുമിടയില്‍ ആശ്വാസത്തിന്റെ പ്രസാദമുഖവുമായി കാലചക്രം പ്രത്യക്ഷപ്പെടുന്നു. ചിലപ്പോള്‍ തന്നിലേക്കു തന്നെ സ്വയം സമര്‍പ്പണം ചെയ്ത് പരാശക്തിയെ ഉപാസിച്ച് വിശുദ്ധിതേടുന്ന വ്രതാനുഷ്ഠാന ദിനങ്ങളായി....

ചിലപ്പോള്‍ വര്‍ണശബളമായ പ്രകൃതിയുടെ പശ്ചാതലത്തില്‍ നിറപറയും നിലവിളക്കുമൊരുക്കി ആഹ്ലാദജീവിതത്തെ വരവേല്‍ക്കുന്ന തിരുവോണ ദിനങ്ങളായി....

മാനവനൊന്നെന്ന് സങ്കല്പിക്കാനും കള്ളവും ചതിയുമില്ലാത്ത നാട് എന്ന് പാടിപ്പുകഴ്ത്താനും കഴിയുക കാല്പനികതയാവാം. എങ്കിലും ദാരുണമായ കാലത്തിന്റെ ചേതനയില്‍ കോരിനിറയ്ക്കുന്ന വിഷത്തിന്റെ കാഠിന്യം കുറയ്ക്കാന്‍, ഒരുമയുടെ പൂക്കാലം മനസ്സില്‍ നിറഞ്ഞേ പറ്റൂ.

സ്ഫോടനത്തിന്റെയും നിലവിളികളുടെയും പുലരികള്‍ മറന്ന് പൂക്കുടകളുമായി നമ്മുടെ കുട്ടികള്‍ പൂ തേടി നടക്കുന്നത് സ്വപ്നം കാണുക! മനുഷ്യ ജീവിതത്തിനുമേല്‍ കലാപച്ചോര പടര്‍ത്തുന്ന ദുരാഗ്രഹത്തിന്റെ കടന്നുകയറ്റങ്ങള്‍ക്കിടയില്‍, നിറനിലാവുകണ്ട്, ഊഞ്ഞാലാടാനാവുമെന്ന എന്റെ വ്യാമോഹത്തിന് മാപ്പുനല്‍കുക. എങ്കിലും എനിക്ക് ഓണം ഒളിമങ്ങാത്ത നൂറായിരം പൂക്കളാണ്. സ്നേഹമാണ്, വാത്സല്യമാണ്, സദ്യയാണ്, വിനോദമാണ്, ബന്ധമാണ്, ആനന്ദമാണ്, പ്രാര്‍ഥനയാണ്.... ഒത്തൊരുമയാണ്... ആവേശമാണ്.... ആത്മധൈര്യമാണ്...

എവിടെ മലയാളിയുണ്ടോ അവിടങ്ങളിലെല്ലാം പൂവിളിയും പൊലിവിളിയുമുണ്ട്. നമ്മുടെ സൌന്ദര്യ സങ്കല്പം മുതല്‍ രാഷ്ട്രീയദര്‍ശനം വരെ, സമന്വയിച്ചുരുത്തിരിയുന്ന കാര്‍ഷികസമൃദ്ധിയുടെ പ്രതീക്ഷകളാണ് ചിങ്ങത്തിരുവോണം കാഴ്ചവെയ്ക്കുന്നത്. കാലത്തിന്റെ പരിഷ്കാരഭേദമനുസരിച്ച് ആഘോഷരീതികള്‍ മാറാമെങ്കിലും ഓണത്തിന്റെ ആത്മവികാരങ്ങളില്‍ യാതൊരു മാറ്റവും സംഭവിച്ചിട്ടില്ല.

കമ്പോളത്തില്‍ നിന്നെങ്കിലും ഒരു പിടി പൂക്കള്‍ വാങ്ങി മുറ്റത്തോ, ഫ്ലാറ്റിന്റെ സിറ്റൌട്ടിലോ ഇതൊന്നുമില്ലെങ്കില്‍ മനസ്സിലോ കളമൊരുക്കുന്നു. കുളിച്ചു കുറിയിട്ടു പുത്തനണിയുന്നു. ഒരുമയോടെ സദ്യയുണ്ണുന്നു. അച്ഛനമ്മമാരുടെ ആഹ്ലാദവാത്സല്യങ്ങള്‍ കുഞ്ഞുമനസ്സുകള്‍ക്കു പകര്‍ന്നു കൊടുക്കുന്നു.

നാനാവര്‍ണങ്ങളില്‍ പൂക്കളൊരുക്കി അത്തക്കളമിട്ടു നിവര്‍ന്നു നില്‍ക്കുമ്പോള്‍ ഒരു നിമിഷം കവിയാവുക. വൈവിധ്യങ്ങളുടെ ചേതോഹരമായ പുഷ്പസംഗമം മര്‍തൃസംഗമമായി ഭാവന ചെയ്യുക. മണ്ണിന്റെ മാറില്‍ ചേര്‍ത്തുവെച്ച പ്രകൃതിയുടെ വരദലങ്ങളില്‍ നമ്മുടെ സാഹോദര്യവും സമത്വവുമുണ്ട്. ‘മാനുഷരെല്ലാരുമൊന്നുപോലെ’ എന്നത് ഓണപ്പാട്ടിന്റെ ശീലമല്ല. മനുഷ്യ ചിന്തയിലെ ഏറ്റവും മഹത്തായ ബോധോദയമാണ്. അതു പഠിപ്പിക്കാന്‍ ഒരു കഥ, കഥയില്‍ ഒരു ബലി. അന്തര്‍ധാനം ചെയ്തിട്ടും പുനരുത്ഥാനം ചെയ്യുന്ന സത്യത്തിന്റെ ധീരമായ മഹാബലി സ്മരണയില്‍ മുഴുകിയിരിക്കുമ്പോള്‍ ഇങ്ങനെ കുറിച്ചിടാന്‍ തോന്നുന്നു,

ശിരസ്സു കുനിച്ചതു
വാഗ്ദത്ത സത്യത്തിന്റെ
ബലിപീഠത്തില്‍ സ്വയം
നിര്‍ഭയം സമര്‍പ്പിക്കാന്‍.
മറഞ്ഞതു പോകില്ലേതു
പാതാളപ്രവേശവു-
മനന്ത സ്നേഹത്തിന്റെ
ഹൃദയം തുടിക്കുമ്പോള്‍.



എല്ലാ മലയാളികള്‍ക്കും
ഹൃദയം നിറഞ്ഞ
പൊന്നോണാശംസകള്‍..!!

ഉറുമ്പുകൾക്കും ഉണ്ട് ഒരോണം।

തിരുവോണനാളിൽ പല ഹിന്ദു ഭവനങ്ങളിലും ഉറുമ്പുകൾക്ക് ഭക്ഷണം കൊടുക്കുന്ന ഒരു പതിവുണ്ട്.മഹാബലിയെ വാമനൻ പതാളത്തിലേയ്ക്ക് ചവിട്ടി താഴ്ത്തിയെന്നാണല്ലോ സങ്കല്പം.പതാളവാസികളായ ഉറുമ്പുകൾ മഹാബലിയായി തിരികെ വരുന്നു എന്നൊരു വിശ്വാസം ഇത്തരം ചടങ്ങിനുണ്ട്.സന്ധ്യസമയത്ത് വീടിനു നാലുമൂലയിലും നടവാതയ്ക്കിലും വാഴയിലയിട്ട് അതിൽ സദ്യ വിളമ്പി എണ്ണയിൽ മുക്കിയ തിരി വാഴയിലയ്ക്ക് അരുകിൽ വച്ച് ഉറുമ്പുകളെ ഊട്ടുന്ന അമ്മന്മാർ ഓണത്തിനുണ്ടാക്കിയ വിഭവങ്ങളെല്ലാം കൂട്ടികുഴച്ച് വാഴയിലയിൽ വച്ചാണ് ഈ ഉറുമ്പു സദ്യ .
ചില ഭവനങ്ങളിൽ അരിവറുത്ത് ശർക്കരയും കൂട്ടി കുഴച്ചാണ് ഉറുമ്പുകൾക്ക് കൊടുക്കുന്നത്.അവൽ , പഴം, ഒക്കെ കൂട്ടി ഉരുട്ടിയ മധുരമാണ് ചിലയിടങ്ങളിൽ ഈ ഉറുമ്പു സദ്യ.

ഏല്ലാവർക്കും ഓണാംശസകൾ

പൊന്നോണം വരവായി..


ഐശ്വര്യത്തിന്റെയും, സമ്പത്സമൃദ്ധിയുടെയും, സാഹോദര്യത്തിന്റെയും ചിരകാലസ്മരണകൾ ഉണർത്തിക്കൊണ്ട് പൊന്നോണം വരവായി..
ജാതിയും മതവും, കള്ളവും ചതിയും, സാമ്പത്തിക അസമത്വവുമില്ലാതെ
മാനുഷ്യരെല്ലാം ഒന്നുപോലെ ജീവിച്ചിരുന്ന;
മഹാബലിയുടെ ആ സദ്ഭരണ നാളുകൾ അയവിറക്കിക്കൊണ്ട്..
ഈ പൊന്നോണവും നമുക്ക് ആഘോഷിക്കാം..
ബൂലോകത്തെ മുഴുവൻ കൂട്ടുകാർക്കും നന്മയുടെയും, സ്നേഹത്തിന്റെയും, സാഹോദര്യത്തിന്റെയും പ്രതീകമായ ‘ഓണാശംസകൾ’ നേരുവാൻ
ഈ അവസരം വിനിയോഗിക്കട്ടെ..

സ്നേഹം നിറഞ്ഞ പൊന്നോണാശംസകള്‍




പ്രിയപ്പെട്ട എന്റെ എല്ലാ ബ്ലോഗര്‍/ബ്ലോഗിണി സുഹൃത്തുകള്‍ക്കും

എന്റെയും, സിമിയുടെയും, ഇസബെല്ലയുടെയും, ഗബ്രിയെലയുടെയും
സ്നേഹം നിറഞ്ഞ പൊന്നോണാശംസകള്‍.


പിന്നെ ഒരു അറിയിപ്പ്‌;

നല്ല കുത്തരി ചോറ്, അതില്‍ നല്ല കായത്തിന്റെ മണമുള്ള സാമ്പാര്‍ ഒഴിച്ച്, പിന്നെ അതില്‍ രണ്ടു പപ്പടം പൊടിച്ചിട്ട് എല്ലാം
കൂട്ടികുഴച്ചു, രണ്ടുരുള എനിക്ക് വേണ്ടി നിങ്ങള്‍കഴിക്കുക. അവസാനം ആ പുളിയിഞ്ചി വിരലില്‍ തൊട്ട് ഒരു നക്കല്‍....
മതി. അത്രയും മതി. ഏമ്പക്കംഞാന്‍ ഇവിടെ വച്ച് വിട്ടോളാം.
എനിക്ക് ഒത്തിരി ഏമ്പക്കം തന്നു നിങ്ങളുടെ ഈ ഓണംഎന്റെതുകൂടിയാക്കൂ.
നട്ടപിരാന്തന്‍

Saturday, August 29, 2009

തോരാതെ തോരാതെ പെയ്യൂ മഴമുകിലേ തോരാതെ പെയ്യൂ..'


'തോരാതെ തോരാതെ പെയ്യൂ
മഴമുകിലേ തോരാതെ പെയ്യൂ..'

ഇത് ചെങ്ങന്നൂര്‍ ശ്രീകുമാര്‍ മനോഹരമായി ആലപിച്ച ഒരു ഓണപ്പാട്ട്. അത് എവിടെക്കിട്ടുമെന്ന് അന്വേഷിച്ച് അലഞ്ഞ് കിട്ടാഞ്ഞിട്ട് ഞാന്‍ ഉദ്യമം ഉപേക്ഷിക്കുകയാണ്‌ ഉണ്ടായത്. (ഗായകന്‍ ചെങ്ങന്നൂര്‍ ശ്രീകുമാര്‍ ഒരു ബ്ലോഗര്‍ ആണെന്ന് തോന്നുന്നു. അദ്ധേഹത്തെ പരിചയമുള്ള ആരെങ്കിലും ഒന്ന് അന്വേഷിച്ച് നോക്കിയാല്‍ നന്നായിരുന്നു). ഈ ഓണപ്പാട്ടുമായി ഒരു മൂളിപ്പാട്ട് പോലും പാടാന്‍ തുനിയാത്ത എനിക്കെന്ത് ബന്ധമെന്നാണോ ചോദിക്കാന്‍ വന്നത്? അതാണ്‌ പറയാന്‍ പോകുന്നതും..

'ഇത്തണവത്തെ ഓണം ആല്‍‌ത്തറയില്‍' ആഘോഷപൂര്‍‌വം അരങ്ങേറിക്കൊണ്ടിരിക്കുന്ന ഈ വേളയില്‍ ഓണസ്മരണ മനസ്സില്‍ ഓടിയെത്തിയത് 'തോരാതെ തോരാതെ പെയ്യൂ.. മഴമുകിലേ തോരാതെ പെയ്യൂ...' ഗാനവീചികളോടെയാണ്‌.

പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് കോഴിക്കോട്ടെ ഒരു ഇന്റെര്‍‌നെറ്റ് കഫേയിലെ ജോലിക്കാരനായിട്ട് സിനിമാസ്വപ്‌നങ്ങള്‍ നെയ്തുകൂട്ടി കഴിയുന്ന കാലം.. അന്നൊരു ദിനപ്പത്രപ്പരസ്യം കണ്ണിലുടക്കി. 'ഓണപ്പാട്ട് ആല്‍‌ബത്തിലേക്ക് അഭിനേതാക്കളെ വേണം'. മനസ്സില്‍ ഒരു വലിയ പൂക്കളം തീര്‍ത്തു. കണ്ണുകളില്‍ പൂത്തിരി കത്തി. ആരോരുമറിയാതെ അപേക്ഷ വിട്ടു കാത്തിരുന്നു. പതിവുപോലെ കഫേയില്‍ പോയി പണിയോടൊപ്പം ചാറ്റും ടൈപ്പിംഗ് വര്‍ക്കുമായി ദിനങ്ങള്‍ കഴിഞ്ഞുകൂടി. ഒരുനാള്‍ വൈകുന്നേരം വീട്ടിലെത്തിയപ്പോള്‍ ഉമ്മ എന്റെ നേരെ ഒരു കത്ത് നീട്ടി. ഞാനത് മേടിച്ചുനോക്കി. അത് എന്റെ പേരില്‍ കൊച്ചിയില്‍ നിന്നയച്ച ഒരു കവര്‍ ആയിരുന്നു. ഞാന്‍ ആഹ്ലാദത്തോടെ മുറിയിലേക്കോടി, പൊട്ടിച്ചു വായിച്ചു.

ആല്‍‌ബത്തിലെ ഒരു ഗാനത്തിനു വേണ്ടി എന്നെ തിരഞ്ഞെടുത്തുവെന്ന് വായിച്ച് വാപൊളിച്ച് വായു കിട്ടാതെ ഒരുനിമിഷം ഇരുന്നു. കൊച്ചിയില്‍ അടുത്തയാഴ്ചയാണ്‌ സെലക്ഷന്‍ റൗണ്ട്. ഓഫീസിലേക്കുള്ള റൂട്ട് വിവരിച്ച് തന്നിട്ടുണ്ട്. ഒരുപാട് തവണ ഞാനത് ആ കത്ത് വായിച്ച് ഞാനിരുന്നു. ഉറക്കമേ വന്നില്ല. ഉടനെ ആ സുദിനം വന്നണയാന്‍ ഞാന്‍ കാത്തിരുന്നു. കൊച്ചിയില്‍ ഒരു ഇന്റര്‍‌വ്യൂ ഉണ്ടെന്ന് പറഞ്ഞ് ലീവെടുത്ത് വീട്ടിലും അറിയിച്ച് ഞാന്‍ അങ്ങോട്ട് പുറപ്പെട്ടു. അവിടെയെത്തി ലിസ്സി ജംഗ്ഷനിലെ ഒരു കൂതറ ലോഡ്ജില്‍ മുറിയെടുത്ത് റിഫ്രഷായി. ഫിലിം മീഡിയാ ഓഫീസ് തപ്പി തപ്പി കണ്ടെത്തി അങ്ങോട്ട് കയറിച്ചെന്നു.

ഓണക്കോടി അണിഞ്ഞ ഒരു തടിച്ചിപ്പെണ്ണ് ഫോണില്‍ സംസാരിച്ചുകൊണ്ട് ഇരിക്കുന്ന ഓഫീസില്‍ ഞാന്‍ ഒരു ചെറിയ വിമ്മിഷ്‌ടത്തോടെ ഷൂ കൊണ്ട് തറയില്‍ കളം വരച്ച് നിന്നു. ചിരിച്ചും മന്ത്രിച്ചുമുള്ള ഫോണ്‍ ടോക്ക് ഏറെനേരമായിട്ടും നിറുത്തുന്ന മട്ട് ആ ലേഡിക്കില്ല. ഞാന്‍ കൈയ്യിലെ എഴുത്ത് എടുത്ത് അവള്‍ കാണട്ടെ എന്ന മട്ടില്‍ പൊക്കിപ്പിടിച്ച് അക്ഷമനായി വാച്ചില്‍ നോക്കിയപ്പോള്‍ അവള്‍ അത് മേടിച്ച് ഫോണ്‍ ടാക്കിനിടയില്‍ ഓടിച്ച് വായിച്ച് നോക്കിയിട്ട് വലത്തേയറ്റത്തുള്ള കാബിന്‍ ചൂണ്ടിക്കാണിച്ച് ആംഗ്യത്തില്‍ അങ്ങോട്ട് പോകുവാന്‍ പറഞ്ഞു. ഞാന്‍ ഭവ്യതയോടെ ഒന്ന് ചിരിവരുത്തിയിട്ട് അങ്ങോട്ട് പോയി. അവിടെ എന്നെ സ്വീകരിച്ചത് നാന വാരിക മറിച്ചുനോക്കി കസേരയില്‍ ചാഞ്ഞിരിക്കുന്ന ഇന്ദ്രന്‍സ് ലുക്കുള്ള ഒരുത്തനായിരുന്നു. ഞാന്‍ ഒന്ന് മുരടനക്കിയപ്പോള്‍ നാന പാരായണം മതിയാക്കി നോക്കിയ അയാള്‍ മേശയ്ക്ക് മുന്നിലെ സീറ്റില്‍ ഇരിക്കാന്‍ ക്ഷണിച്ചു. ഞാനിരുന്ന് അയാളയച്ച എഴുത്ത് നീട്ടി.

ഷൂട്ട് ചെയ്യാന്‍ പോകുന്ന ഓണഗാന ആല്‍ബത്തിനെക്കുറിച്ച് പള്ളീലച്ചന്‍ പ്രസംഗിക്കുന്ന ശൈലിയില്‍ ആ കക്ഷി (ഒരു മാത്യൂസ്) വിവരിച്ചുതന്നു. ഞാന്‍ കോരിത്തരിച്ചു മൂളിയിരുന്നു. അയാള്‍ ഇന്റര്‍കോമിലൂടെ 'സൂസനോട്' (നേരത്തെ കണ്ട ഫോണ്‍ ലേഡി) ഒരു ക്യാമറ കൊണ്ടുവരാന്‍ പറഞ്ഞു. എന്നെ പുറത്ത് പോവാന്‍ അനുവദിക്കില്ല എന്ന ഭാവത്തോടെ തടിച്ച സൂസന്‍ വാതിലില്‍ ഒരു വിടവ് പോലും വിടാതെ മുഴുവനായും നിന്ന് ക്യാമറ മാത്യൂസിന്‌ കൊടുത്തു. അയാള്‍ ചാഞ്ഞും ചെരിഞ്ഞും ഇരുന്ന് എന്നെ ക്ലിക്കി ക്യാമറയിലാക്കി. ഞാന്‍ മസില്‍ പിടിച്ച് ശ്വാസമടക്കി നിന്നു, പിന്നെ ഇരുന്നു. സൂസനും അയാളും തമ്മില്‍ ഓഫീസ്‌പരമായ ചര്‍ച്ചയിലായി. സൂസന്‍ വാതില്‍ പ്രവേശനം മറച്ചുതന്നെ നിന്നതും കിട്ടിക്കൊണ്ടിരുന്ന വായുസഞ്ചാരം ബ്ലോക്കായപ്പോള്‍ എനിക്ക് ചുമവന്നു.

'സൂസന്‍, ഏഷ്യാനെറ്റ് ടിവിക്കാര്‍ വിളിച്ചിരുന്നോ? അവരോട് നമ്മുറ്റെ ആല്‍‌ബം തിരുവോണനാള്‍ തന്നെ ടെലികാസ്റ്റ് ചെയ്യാന്‍ പറയണം. അല്ലെങ്കില്‍ നമ്മള്‍ വേറെ ചാനല്‍ ഉറപ്പിക്കും എന്നറിയിച്ചേക്ക്!'

'ശരി സാര്‍. അവര്‍ പലവട്ടം സാറിനെ അന്വേഷിച്ചിരുന്നു. വേറെ ആര്‍ക്കോ വെച്ച ടൈം നമുക്ക് തരാമെന്ന് പറയാന്‍..'

'ഉം. നമ്മുടെ മെയിന്‍ സ്പോണ്‍‌സര്‍ കോമാട്ടി ഫാഷന്‍സിനോട് നാളെ തന്നെ ഫിഫ്റ്റി പേഴ്സന്റ് അഡ്വാന്‍സുമായി വന്നേക്കാന്‍ അറിയിക്കുക. അല്ലെങ്കില്‍ നമ്മള്‍ വെയിറ്റ് ലിസ്റ്റിലുള്ള മറ്റ് ടീമിനെ സ്പോണ്‍സറാക്കും എന്നറിയിച്ചേക്ക്.!'

ഞാന്‍ ഇതെല്ലാം കേട്ട് ശ്വാസം കിട്ടാതെ വന്ന ചുമ അമുക്കി ഇരുന്ന് പടച്ചോനേ ഞാന്‍ എന്തായീ കേള്‍ക്കുന്നത് എന്നറിയാതെ നാളെ ഞാന്‍ ഒരു താരമാവുന്ന സുദിനം ഓര്‍ത്ത് ഇരിക്കുമ്പോള്‍ ...

'ശരി സാര്‍.. പിന്നേയ്..' - സൂസന്‍ ഫോണ്‍ ബെല്ലടികേട്ട് ഓടിപ്പോയി. വാതില്‍ ഭാഗത്തൂന്നും ബ്ലോക്കായി കിടന്ന കാറ്റ് മൊത്തം മുറിയിലേക്ക് അടിച്ചുകയറി. മേശമേലുള്ള നാന വാരികയുടെ താളുകള്‍ വേഗതയോടെ മറിഞ്ഞു. നടുപ്പേജിലെ അല്‍‌പ വസ്ത്രധാരിണിയായ മാദകനടിയുടെ ഫോട്ടോ കണ്ടിട്ടെന്ന പോലെ കാറ്റ് നിന്നു.

'അപ്പോള്‍ നിങ്ങളെ ഞാന്‍ ഒരു ഗാനചിത്രീകരണത്തില്‍ സെലക്റ്റ് ചെയ്തിരിക്കുന്നു.'

'സ..സാ..ര്‍!!' - ഞാന്‍ വെള്ളം കിട്ടാതെ കിടക്കുന്ന ആസ്തമാരോഗി കണക്കെ കിതച്ചു ഞെട്ടിത്തരിച്ചു.

'ബട്ട്, ആസ് യൂ നോ, നിങ്ങള്‍ നാളെ നാലാള്‍ അറിയപ്പെടുന്ന ഒരു താരമാകാന്‍ പോകുന്നു. അതിലെക്കായിട്ട് അതിന്റെ മൊത്തം ചിലവിന്റെ ഒരു വിഹിതം മുടക്കേണ്ടിവരും. ആര്‍ യൂ റെഡി?'

അതുവരെ ഉണ്ടായിരുന്ന സന്തോഷാഹ്ലാദം ടപ്പേം താഴോട്ട്.. ഇതികര്‍ത്തവ്യതാ മൂഢനായി ഞാനിരുന്നു.

'എത്ര മുടക്കണം?'

'ത്രീ തൗസന്റ് ഓണ്‍‌ലി. അതൊരു ലോസ്സ് അല്ല മിസ്റ്റര്‍..... നിങ്ങളെ തേടി അവസരങ്ങളൂടെ കൂമ്പാരം നാളെ കാത്തിരിക്കുന്നത് മറക്കരുത്.'

ഞാന്‍ സമ്മതം മൂളി. കാശ് അയച്ചാലുടന്‍ ബാക്കി കാര്യങ്ങള്‍ക്കായി അറിയിക്കാമെന്ന് പറഞ്ഞ് മാത്യൂസ് കൈപിടിച്ച് കുലുക്കി മേശമേല്‍ കിടന്ന നാന ഒന്ന് തട്ടിക്കുടഞ്ഞ് നാളെ പരീക്ഷ ഉള്ളവനെപ്പോലെ മുഖം പൂഴ്ത്തി ഇരുന്നപ്പോള്‍ ഞാന്‍ വെളിയില്‍ കടന്നു, ഫോണില്‍ ആരോടോ സൊള്ളി ഇരിക്കുന്ന സൂസനെ ഒന്ന് കടാക്ഷിച്ച് മന്ദഹസിച്ച് റ്റാറ്റാ പറഞ്ഞ് ഇറങ്ങി, കോഴിക്കോട്ടേക്ക് തിരിച്ചുപോന്നു. ഒരുവിധം പണമൊപ്പിച്ച് നാളത്തെ താരമാവുമ്പോള്‍ ലക്ഷങ്ങള്‍ ചോദിച്ച് മേടിക്കുമ്പോള്‍ കോമ്പന്‍‌സേറ്റ് ചെയ്യാമല്ലോ എന്നോര്‍ത്ത് ഡ്രാഫ്റ്റാക്കി മാതൂസിന്‌ അയച്ചുകൊടുത്ത് കണ്ണും നട്ട് കാത്തിരിപ്പ് തുടങ്ങി.

ഏതാനും ദിവസങ്ങള്‍ കഴിഞ്ഞ് ഒരു പാഴ്സല്‍ എന്നെ തേടിയെത്തി. പോസ്റ്റ് ഓഫീസില്‍ പോയി ഒപ്പിട്ട് കൈപ്പറ്റി ഭക്ഷണപ്പൊതി കിട്ടിയ സോമാലിയെന്ന പോലെ കീറിപ്പറിച്ച് വലിച്ച് കുടഞ്ഞ് അതിനകത്ത് എന്താണെന്ന് നോക്കുന്നത് പോസ്റ്റ്‌മാനും സ്റ്റാഫും അന്തം വിട്ട് നോക്കുന്നുണ്ട്. അതിനകത്തൂന്നും ഒരു കാസറ്റ് ടേപ്പ് വെളിയിലെടുത്തു. ഒരു കുറിപ്പും.

'അഡ്വാന്‍സായിട്ട് ഓണാശംസകള്‍ ഫ്രം ......ഫിലിം മീഡിയാസ്. ഇതോടൊപ്പം നിങ്ങള്‍ അഭിനയിക്കേണ്ടുന്ന ഓണപ്പാട്ട് കാസറ്റ് അയക്കുന്നു. ഇത് കേട്ട് പഠിക്കുക. ലിപ് മൂവ്‌മെന്റ് പാട്ടീരടികള്‍ക്കൊപ്പം നേരെയാവണം. ഇല്ലെങ്കില്‍ റീഷൂട്ട് ചെയ്ത് പണനഷ്‌ടം വരും. അതിനാല്‍ നന്നായി അഭിനയിച്ച് പഠിക്കുക, ഞങ്ങള്‍ വിളിക്കുമ്പോള്‍ ഷൂട്ടിന്‌ വരിക.'

ഞാന്‍ ആ കാസറ്റുമായി വീട്ടിലേക്കോടി. അതിനകത്ത് ഒളിഞ്ഞിരിക്കുന്ന ഓണപ്പാട്ട് കേള്‍ക്കാന്‍ ആധിയായി. നേരെ ചെന്ന് ടേപ്പ് റിക്കാര്‍ഡര്‍ എടുത്ത് മുറിയിലേക്ക് കയറി കതകടച്ചു. ഉമ്മയും ഉപ്പയും ഇരട്ടസോദരികളും ഇതെന്ത് കൂത്ത് എന്നറിയാതെ എനിക്ക് വട്ടായോ എന്ന ഭാവേന മാറിനില്‍ക്കുന്നത് ഞാന്‍ കണ്ടിരുന്നു. കാസറ്റ് ടേപ്പ് സെറ്റിലിട്ടു. പ്ലേ ബട്ടണമര്‍ത്തി അക്ഷമനായി കാതും കൂര്‍പ്പിച്ച് ഇരിക്കവെ, ആദ്യം കര്‍ കര്‍ കര്‍ സ്വരം.. പിന്നെ സംഗീതം കേള്‍ക്കായി..

'തോരാതെ തോരാതെ പെയ്യൂ
മഴമുകിലേ തോരാതെ പെയ്യൂ..'

ഞാന്‍ കണ്ണടച്ച് ആസ്വദിച്ചു. പിന്നെ ഒന്നൂടെ ഗാനം ആദ്യം തൊട്ട് വെച്ച് ചുണ്ടുകള്‍ വരികള്‍ക്കൊപ്പം ചലിപ്പിച്ചു. വാതിലില്‍ മുട്ട് കേട്ട് ഞെട്ടി പാട്ട് ഓഫാക്കി ചെന്ന് തുറന്നപ്പോള്‍ വേവലാതിയോടെ നില്‍ക്കുന്ന ഉമ്മ, ഉപ്പ, ഇരട്ട സിസ്‌റ്റേഴ്സ്. അവര്‍ എന്നേയും മുറിയിലാകെയും നോക്കി.

'എന്താണ്ടാ അനക്ക് പറ്റ്യേ?' - ഉപ്പ ചോദിച്ചു.

'അത് ഉപ്പാ ഓണപ്പാട്ട്, കാസറ്റ്, ആല്‍‌ബം, ഞാന്‍ പരിശീലിക്കുകയാ'

പിന്നെ ഒരുവിധം കാര്യം അവരെ അറിയിച്ചു. അവര്‍ ആശ്വസിച്ച് തിരിച്ചുപോയി. ഞാന്‍ വീണ്ടും 'തോരാതെ തോരാതെ പെയ്യൂ' പഠിച്ചുകൊണ്ടിരുന്നു. ഭക്ഷണം കഴിക്കുമ്പോഴൊക്കെ കാസറ്റ് വെച്ച് ചെങ്ങന്നൂര്‍ ശ്രീകുമാര്‍ ആലപിച്ച ഈ ഗാനം ഞാന്‍ ഒന്ന് വീതം മൂന്ന് നേരം എന്ന പോലെ പാടിച്ചു. എനിക്കല്ലാതെ ബാക്കിയെല്ലാര്‍ക്കും അത് കേട്ട് മന:പ്പാഠം ആയി. നിത്യവും വേറെ ഒന്നും വെച്ചില്ല. തോരാതെ തോരാതെ ഒടുക്കം അയല്‍‌പക്കത്തെ സിസിലിയാന്റീം പിള്ളേരും വരെ കാണാപ്പാഠമാക്കി. പിന്നെ പിന്നെ എല്ലാവരും അതുതന്നെ പാടാന്‍ തുടങ്ങി. ഞാന്‍ ഉറക്കത്തില്‍ പോലും തോരാതെ ആയി ചൊല്ലല്‍..!

അങ്ങനെ ഒരു രാത്രി മാത്യൂസ് വിളിച്ച് ഷൂട്ടിംഗ് ഷെഡ്യൂള്‍ അറിയിച്ചു. പോരുമ്പോള്‍ ആ കാസറ്റ് കൂടി കൊണ്ടുവരാന്‍ അറിയിച്ചു. ഞാന്‍ സന്തോഷം കൊണ്ട് എനിക്ക് ഇരിക്കാന്‍ വയ്യേ മൂഡിലായി. അടുത്ത ദിവസം മാതാപിതാ അനിയത്തീസ് അനുഗ്രഹം മേടിച്ച് ഒരു ബാഗില്‍ വസ്ത്രങ്ങളും സോപ്പ് ചീപ്പുമായി കൊച്ചീല്‍ക്ക് പുറപ്പെട്ടു. അവര്‍ പറഞ്ഞ ലോഡ്ജില്‍ എത്തി കാത്തിരുന്നു. പിന്നെ എന്നെപ്പോലെ അഭിനയിക്കാനെത്തിയ വേറെ ആളുകളും വന്നെത്തി. അവരേയും പരിചയപ്പെട്ട് ഇരിക്കുമ്പോള്‍ മാത്യൂസ് എത്തി കൂടെ വേറെ രണ്ടാളും. വെളിയിലെ കാറില്‍ സൂസന്‍ ഇരിപ്പുണ്ട്. അവള്‍ പരിചയഭാവത്തില്‍ പുഞ്ചിരിച്ചു. മനം കുളിര്‍ത്തെന്നത് 'തോരാതെ തോരാതെ പെയ്യൂ..' മൂളിയിട്ട് ഇല്ലാതാക്കി.

അഭിനേതാക്കള്‍ക്കായിട്ട് ഒരുക്കിയ മുറികളിലേക്ക് ഞങ്ങള്‍ ആനയിക്കപ്പെട്ടു. ഒരു മുറിയില്‍ രണ്ടാളുകള്‍ വീതം. നടിക്കാനെത്തിയ ഒരു പാലക്കാട്ടുകാരി അമ്മ, അച്ഛനൊത്ത് ഒരു മുറിയിലേക്ക് പോകുന്നത് കണ്ടു. സൂസന്‍ നോക്കി പുഞ്ചിരിച്ച നേരത്താവാം ആ അഭിനേത്രി മാതാപിതാക്കരൊത്ത് വന്നത്, അല്ലെങ്കില്‍ ഉറപ്പായും ശ്രദ്ധിച്ചേനെ. എനിക്ക് കൂട്ട് കിട്ടിയത് തൃശൂരുകാരനാണ്‌. പരിചയപ്പെട്ടു. ഞങ്ങള്‍ അതുമിതും പറഞ്ഞ് ഏറെനേരമിരുന്നു. പിന്നെ മയങ്ങി. നേരം വെളുത്തപ്പോള്‍ റെഡിയായി താഴേക്ക് വന്നപ്പോള്‍ പാലക്കാട്ടുകാരി ചെത്തിപ്പൊളിച്ച് ലങ്ക്മറിയുന്ന ചുരിദാറിട്ട് മാതാപിതാക്കരുടെ കാവലില്‍ ഇരിക്കുന്നത് കണ്ടു. മാത്യൂസും സൂസനും ശിങ്കിടിയും ഒരു മിനിവാനുമായെത്തി ഞങ്ങള്‍ അഭിനേതാക്കളെ കൊണ്ട് ലൊക്കേഷനിലേക്ക് പുറപ്പെട്ടു. പോകും വഴി ക്യാമറാമാനും സഹായീസും ക്യാമറയും ലൈറ്റുമായി വാനില്‍ കയറി. പിന്നെ കൊച്ചി വിട്ട് ആലുവയെത്തി ഒരു ഹോട്ടലിനു മുന്നില്‍ വണ്ടി നിന്നു. പ്രാത്രലും കഴിഞ്ഞ് യാത്ര തുടര്‍ന്നു. അപ്പോഴും എന്റെ ചുണ്ടില്‍ 'തോരാതെ തോരാതെ പെയ്യൂ' ആവര്‍ത്തിച്ചുകൊണ്ടേയിരുന്നു.

പെരിയാര്‍ നദിയുടെ ഓരത്തുള്ള ഒരു നാട്ടിന്‍‌പുറത്താണ്‌ ഏറെനേരം ഓടിയിട്ട് വണ്ടി ചെന്ന് നിന്നത്. കഥാപ്രാസംഗികരുടെ ഭാഷയില്‍ പറഞ്ഞാല്‍ 'പച്ചപ്പട്ടുടുത്ത സ്വച്ഛസുന്ധരമായ ഒരു ഗ്രാമം. വാഴത്തോപ്പുകളും ഓടിട്ട വീടുകളും മണ്‍‌പാതയും ഒക്കെയായി ഒരു മനോഹര ദേശം. പെരിയാര്‍ നദി കളകളാരവമോടെ ഒഴുകുന്നു. പക്ഷെ, ഉഗ്ര-ഘോരശബ്‌ദം പെട്ടെന്ന് വന്നപ്പോള്‍ ഞങ്ങളെല്ലാം ഭയചകിതരായി. നോക്കുമ്പോള്‍ അതാ വലിയൊരു യന്ത്രപ്പക്ഷി പറന്നുയരുന്നു. തൊട്ടപ്പുറമെന്ന രീതിയില്‍ ഒരു വിമാനം പറന്നുയര്‍ന്ന് വാഴത്തലപ്പുകളെ ഉലച്ചുകൊണ്ട് പൊങ്ങി ഉയര്‍ന്ന് പൊട്ടുപോലെ പറന്നുമറഞ്ഞു. നെടുമ്പാശ്ശേരി എയര്‍‌പോര്‍ട്ട് ഏതാനും ഫര്‍ലോങ്ങ് അകലത്താണ്‌. അതിനു പിന്നാമ്പുറത്താണീ ഇടം.

ആദ്യം എന്റെ 'തോരാതെ..' ഗാനം ചിത്രീകരിക്കാന്‍ പ്ലാനായി. ചമയക്കാരനും വസ്ത്രാലങ്കക്കാരനും എന്നെ വിളിച്ചു. അടുത്തുള്ള ഒരു പുരയുടെ കോലായ ഞങ്ങള്‍ക്ക് ഒരുങ്ങാനും വിശ്രമിക്കാനും പുരക്കാര്‍ ഒഴിച്ചിട്ടിരുന്നു. ഒരു കസവുമുണ്ടും അതിനിണങ്ങിയ ഷര്‍ട്ടും ഞാന്‍ ധരിച്ചു. പിന്നെ ഒരു കസേരയില്‍ എന്നെ ഇരുത്തി ചമയക്കാരന്‍ മുഖത്ത് ചിത്രപ്പണി തുടങ്ങി. (ഇതെല്ലാം എന്റെ ക്യാമറയില്‍ എടുപ്പിച്ചിരുന്നു. അതെല്ലാം ഇന്നും വീട്ടിലെ ആല്‍‌ബത്തിലുണ്ട് ഒരോര്‍മ്മയ്ക്കായ്..). ഏറെനേരം പണിപ്പെട്ട് അയാള്‍ ലിപ്‌സ്റ്റിക്കും ചുണ്ടില്‍ തേയ്പ്പിച്ച് ഒരു കണ്ണാടി പിടിച്ചു മുന്നില്‍ നിന്നു. ഞാന്‍ ഒന്നേ നോക്കിയുള്ളൂ. ഇത് ഞാനോ, അതോ വല്ല ബാലെ ടീമിലെ രാക്ഷസവേഷമിട്ട കളിക്കാരനോ എന്ന് തോന്നി. മുഖത്തെല്ലാം വല്ലാതെ പൗഡറും റൂഷും വാരിത്തേച്ചിരിക്കുന്നു. (മേയ്ക്കപ്പിനൊക്കെ ഒരു പരിധി ഇല്ലേ എന്ന് അന്ന് മോഹന്‍‌ലാല്‍ ശ്രീനിവാസനോട് ചോദിച്ചിരുന്നില്ല, ഏറെക്കാലം കഴിഞ്ഞല്ലേ 'ഉദയനാണ്‌ താരം' വന്നത്.) ഞാന്‍ നിര്‍ബന്ധിച്ച് അത് തുടയ്ക്കാന്‍ തുനിഞ്ഞതും വേണേല്‍ തുടച്ചോ എന്ന ഭാവത്തില്‍ ആ നാടക ചമയക്കാരന്‍ കണ്ടില്ലെന്ന ഭാവേന പാലക്കാട്ടുകാരിയെ ഒരുക്കാനുള്ള ധൃതിയില്‍ അവളെ കസേരയിലേക്ക് ക്ഷണിച്ചു. ഞാന്‍ സ്കൂട്ടായി. മാത്യൂസ് എന്നെ വിളിച്ച്. എന്റെ അരങ്ങേറ്റം ഇതാ ഇവിടെ..!

ഞാന്‍ അയാള്‍ടെ കാലില്‍ വീണു. പിന്നെ സൂസനെ നോക്കി വണങ്ങി. പിന്നെ ക്യാമറാമാന്‍ രാധാരമണന്‍, അയാള്‍ടെ ക്യാമറ എന്നിവയെ തൊട്ട് വണങ്ങി. ഒരുത്തന്‍ ടേപ്പ് റിക്കാര്‍ഡറില്‍ കാസറ്റ് ഇട്ട് 'തോരാതെ തോരാതെ..' പാട്ടിട്ടു. ആദ്യ ഷോട്ടില്‍ എന്നോട് മണ്ടപോയ ഒരു തെങ്ങിന്‍ ചോട്ടില്‍ ചാരിനില്‍ക്കാന്‍ പറഞ്ഞു. ഞാന്‍ ചാരിനിന്ന് മേലോട്ട് നോക്കി, ഒരു മച്ചിങ്ങ പോയിട്ട് മണ്ട പോലുമില്ലാത്ത തെങ്ങ്. നല്ല ഷോട്ട് എന്ന് മാത്യുസ്.

പിന്നെ ചളിനിറഞ്ഞ ഒരു നെല്‍‌പാടത്തൂടെ കുറെ അങ്ങാട്ടും ഇങ്ങാട്ടും ചെരുപ്പിടാതെ എന്നെ നടത്തിച്ചു. ഓടാന്‍ പറഞ്ഞു. നെല്‍‌കതിര്‍ പിടിച്ച് വിദൂരതയില്‍ നോക്കി നില്‍ക്കാന്‍ പറഞ്ഞു. അപ്പോഴതാ പാട്ട് അന്വര്‍ത്ഥമാക്കിക്കൊണ്ട് തോരാതെ മഴ പൊട്ടിയുതിര്‍ന്നു! മഴ ചന്നം പിന്നം തുടങ്ങിയതും എല്ലാവരും ഓടി ആ പുരയുടെ കോലായില്‍ കയറി. പാടത്ത് ഒത്ത നടുക്ക് നില്‍ക്കുന്ന എന്നെ ആരും ഗൗനിച്ചില്ല. ഞാന്‍ ചളിയില്‍ പൂണ്ട് ചാടിയോടി ഒരുവിധം റോഡിലെത്തി ഓടി അവരോടൊപ്പം കോലായില്‍ നിന്നു.

'തോരാതെ പാട്ട് കേട്ട് മഴയും തുടങ്ങിയല്ലോ' - സൂസന്‍ കമന്റടിച്ചു, ഏവരും ചിരിച്ചു. പാലക്കാട്ടുകാരി മാതാപിതാക്കളെ നോക്കി കൂട്ടിലകപ്പെട്ട കിളിയെപ്പോലെ ഇരുപ്പുതന്നെ. പിന്നീട് മഴ തോര്‍ന്ന് വീണ്ടും ഷൂട്ട് തുടങ്ങി. പക്ഷെ എന്റെ വസ്ത്രങ്ങള്‍ നനഞ്ഞതിനാല്‍ പാലക്കാട്ടുകാരിയുടെ പാട്ട് സീന്‍ ആണെടുത്തത്. അവള്‍ പെരിയാര്‍ തീരത്ത് ഇരുന്ന് കല്ലെടുത്ത് വെള്ളത്തില്‍ ഇടുന്നതും മറ്റും ഷൂട്ട് ചെയ്തു.

പിന്നേയും ചാറ്റല്‍ മഴ ആരംഭിച്ചു. അത് നിന്നപ്പോള്‍ എന്റെ ഗാനരംഗങ്ങള്‍ തുടങ്ങി. വിചാരിച്ചതുപോലെ ഗാനത്തില്‍ എനിക്ക് ജോഡിയെ കിട്ടിയില്ല. ഞാന്‍ ഏകനായി ആ പാട്ട് മൊത്തം വരുന്നത്. പാലക്കാട്ടുകാരി പെണ്ണ് ഏകയായി വേറൊരു പാട്ട് രംഗത്തും. ഈ സം‌വിധായകന്‌ ഇതൊന്ന് ക്ലബ് ചെയ്ത് ഒരു യുഗ്മഗാനം ആയി ചിത്രീകരിച്ചാലെന്താ എന്ന് എന്നിലെ ഭാവന ചോദിക്കാതിരുന്നില്ല. അന്തരംഗത്ത് വെച്ച് തന്നെ ആ ചോദ്യമുന ഞാന്‍ കുത്തിയൊടിച്ചിട്ട് തോരാതെ പാടി പെരിയാര്‍ തീരത്തും വാഴത്തോപ്പിലുമായി അഭിനയിച്ചു തീര്‍ത്തു.

അന്ന് വൈകിട്ട് ഷൂട്ടിംഗ് തീര്‍ന്ന് എല്ലാവരോടും യാത്രപറഞ്ഞ് ഞാന്‍ കൊച്ചി വിട്ടു. പിന്നെ ഓണം വന്നു. ടീവിയില്‍ പല പരിപാടികളും വന്നുപോയി, ഓണവും പോയിമറഞ്ഞു. ഈ ഗാനം വന്നില്ല, കണ്ടില്ല, ഒരു വിവരോം കേട്ടില്ല! ഞാന്‍ ഖിന്നനായിട്ട് മാത്യൂസിനെ വിളിച്ചു. അവര്‍ പറഞ്ഞു പ്രായോജകരെ പരിപാടിക്ക് കിട്ടീല, പരിപാടിക്ക് ചാനല്‍ കിട്ടീല എന്നോക്കെ..

'അപ്പോള്‍ എന്റെ മൂവായിരം ഉറു..?'

അങ്ങേതലയ്ക്കല്‍ ഫോണ്‍ കട്ടായി 'ടൂ റ്റ്യൂ.. ടൂ' സൗണ്ട് മാത്രം കേള്‍ക്കായി..

ആ മൂവായിരം ഓണം കൊണ്ടുപോയെന്ന സങ്കടത്തില്‍ ഞാന്‍ വീണ്ടും ആ ഗാനം പാടി ഇരുന്നു ആശ്വസിച്ചു:

'തോരാതെ തോരാതെ പെയ്യൂ
മഴമുകിലേ തോരാതെ പെയ്യൂ..'

Friday, August 28, 2009

ഇന്നത്തെ മാവേലി......

ഈ ചോദ്യത്തോടെ ഈ പക്തി അവസാനിക്കുകയാണ്.
സഹകരിച്ച എല്ലവര്‍ക്കും നന്ദി
അവസാന ദിവസത്തെ മാവേലി ആദര്‍ശ്║

"വെള്ളരിക്കാപ്പട്ടണം"[പഴയ കോലത്തുനാട് ]
http://vellarikkappattanam.blogspot.com/
തിരക്കഥ
http://thirakkadha.blogspot.com/
എന്നി ബ്ലോഗുകളുടെ ഉടമയായ

ആദര്‍ശ്║Adarsh said...
"തൊട്ടാല്‍ പകരുന്ന പകര്‍ച്ചപ്പനിയും
കേട്ടാല്‍ ഞെട്ടുന്ന വിലക്കയറ്റവും
കിടു കിടെ വിറപ്പിക്കുന്ന ക്വട്ടേഷനും
പട പടെ പൊട്ടുന്ന ബോംബും
വീട് വിട്ടു വീട് മാറുന്ന കള്ളന്മാരും
കൂടു വിട്ടു കൂടു മാറുന്ന പാര്‍ട്ടികളും
മനം മയക്കുന്ന ഓഫറും
തല കറക്കുന്ന ചാനലും"
ഇവയൊന്നുമില്ലാത്ത ലോകം..ബൂലോകം....
എല്ലാ ബൂലോകര്‍ക്കും നന്മ നിറഞ്ഞ ഓണാശംസകള്‍...!

ഓരോ ദിവസവും പങ്കെടുത്തവരില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട
൧൦ മാവേലിമാരും അവരുടെ ബ്ലോഗുകളും


"വെള്ളരിക്കാപ്പട്ടണം"[പഴയ കോലത്തുനാട് ]
http://vellarikkappattanam.blogspot.com/
തിരക്കഥ

http://thirakkadha.blogspot.com/
എന്നി ബ്ലോഗുകളുടെ ഉടമയായ ആദര്‍ശ്║

അരുണ്‍ കായംകുളം
കായംകുളം സൂപ്പര്‍ഫാസ്റ്റ്,

http://kayamkulamsuperfast.blogspot.com/
കര്‍ക്കടക രാമായണം

http://arunkayamkulam.blogspot.com/
എന്നീ ബ്ലോഗുടമ .

വര്‍ഷ ഗീതം ബ്ലോഗുടമ -കണ്ണനുണ്ണി
http://varshageetam.blogspot.com/
കണ്ണനുണ്ണി

ബിന്ദു കെ പി
മനസ്സിന്റെ യാത്ര:

http://bindukp.blogspot.com/
അടുക്കളത്തളം
http://bindukp2.blogspot.com
ദൃശ്യശേഖരം
http://bindukp3.blogspot.com
എന്നീ ബ്ലോഗുകള്‍ ശ്രീമതി ബിന്ദുവിന്റെതാണ്

ഇടിവാള്‍
http://itival.blogspot.com/

കുടിയന്‍
http://charayam.blogspot.com/

ഇടിവാള്‍-
http://itival.blogspot.com/

ബീരാന്‍ കുട്ടിയുടെ ലോകം
http://beerankutty.blogspot.com/

സെനൂ ഈപ്പന്‍ തോമസ് പൂവത്തൂര്‍
"പഴമ്പുരാണംസ് "എന്ന ബ്ലോഗുടമ
http://pazhamburanams.blogspot.com/

വര്‍ഷ ഗീതം ബ്ലോഗുടമ കണ്ണനുണ്ണി
http://varshageetam.blogspot.com/
ഒരിക്കല്‍ കൂടി എല്ലാവര്‍ക്കും നന്ദി രേഖപ്പെടുത്തുന്നു

---------------------------------------------------
ഈ വര്‍ഷത്തെ വാമനന്‍
....കണ്ണനുണ്ണി ...
--------------------------------------------
റസാകൃഷ്ണ ... മാണിക്യം ... ഹരീഷ് തൊടുപുഴ ... നിരക്ഷരന്‍ ... കണ്ണനുണ്ണി ...
അരുണ്‍ കായംകുളം ... ഇടിവാള്‍ ... ... പാവപ്പെട്ടവന്‍ ...
കരീം മാഷ്‌,ഇടിവാള്‍,അരുണ്‍ കായംകുളം,കുടിയന്‍,അരുണ്‍ ചുള്ളിക്കല്‍,
വാമദേവന്‍, വീ കെ, കുടിയന്‍,ഇടിവാള്‍ ,ഘടോല്‍കചന്‍,അരുണ്‍ കായംകുളം,കണ്ണനുണ്ണി ,എഴുത്തുകാരി
അനിൽ@ബ്ലൊഗ്,പൊറാടത്ത് ,ഇടിവാള്‍,എഴുത്തുകാരി,ലതി,പ്രിയ,അരുണ്‍ കായംകുളം,
മൊട്ടുണ്ണി,കുടിയന്‍,ബീരാന്‍ കുട്ടി,കുമാരന്‍,മനോവിഭ്രാന്തികള്‍,അരുണ്‍ ചുള്ളിക്കല്‍,കണ്ണനുണ്ണി
നിരക്ഷരന്‍ ,കുടിയന്‍ ,അരുണ്‍ കായംകുളം ,കണ്ണനുണ്ണി ,എഴുത്തുകാരി ,മീര അനിരുദ്ധൻ പൊറാടത്ത് ,അനിൽ@ബ്ലൊഗ്, ഹരീഷ് തൊടുപുഴ ,ലക്ഷ്മി ,കറുത്തേടം ,കിലുക്കാംപെട്ടി , ബിന്ദു കെ പി ,സെനൂ ഈപ്പന്‍ തോമസ് പൂവത്തൂര്‍ മൊട്ടുണ്ണി അരുണ്‍ കായംകുളം,കണ്ണനുണ്ണി,കുമാരന്‍ Senu Eapen Thomas, Poovathoor എഴുത്തുകാരി ഏറനാടന്‍ ,ഹരീഷ് തൊടുപുഴ

തുടങ്ങി പങ്കെടുത്ത എല്ലാവര്‍ക്കും നന്ദി രേഖപ്പെടുത്തുന്നു.
ഈ പക്തിയുടെ വിജയം അതില്‍ വന്നു അഭിപ്രായം പറഞ്ഞ നിങ്ങള്‍ ഒരോരുത്തര്‍ക്കുമുള്ളതാണ്

............................................................................

ചില ഭാഗവത ചിന്തകള്‍.

ഭാഗവതം - ഭാരത സംസ്കാരത്തില്‍ ഇത്രമാത്രം സ്വാധീനമുണ്ടാക്കിയ മറ്റൊരു ഗ്രന്ധം ഇല്ല എന്നു തന്നെ പറയാം. മനുഷ്യകുലത്തെ നേര്‍വഴിക്കു നയിക്കാനുതകുന്ന ഒരായിരം മഹത് വചനങ്ങള്‍ അതില്‍ ഉള്‍ക്കൊള്ളിച്ചുട്ടുണ്ടെങ്കിലും ഭാഗവതത്തെ അടുത്തറിയാനോ അതിനെ മനസ്സിലാക്കനോ ശ്രമിച്ച വിശ്വാസികള്‍ തന്നെ തുലോം കുറവാണെന്ന കാര്യത്തില്‍ എതിരഭിപ്രായമുണ്ടെന്നു തോന്നുന്നില്ല. ഹിന്ദു ധര്‍മ്മത്തില്‍ ഭാഗവത പാരായണം എല്ലാ പാപകര്‍മ്മങ്ങള്‍ക്കും പരിഹാരമായും, മോക്ഷപ്രാപ്തിക്ക് ഉതകുന്ന ഭഗവത് ദര്‍ശനമായും വിലയിരുത്തപ്പെടുന്നു. ഇന്നിന്റെ കലുഷമായ ലോകത്തിന്റെ നന്മക്കുതകുന്ന ഏതാനും ഭാഗവത ചിന്തകള്‍ ഞാനിവിടെ പ്രതിപാദിക്കട്ടെ. ഓണം സാഹോദര്യത്തിന്റെയും, സംഭാവനയുടെയും, ശാന്തിയുടേയും പ്രതീകമായതിനാല്‍ ഭാഗവതത്തിലെ ഈ ഏടുകള്‍ എന്തുകൊണ്ടും പ്രസക്തിയുള്ളതാവുന്നു.

1. വ്യക്താവ്യക്തങ്ങളെ വേര്‍തിരിച്ചറിയാനുള്ള ബുദ്ധി കൂടാതെ നാം സമയത്തെ വൃഥാ പാഴാക്കരുത്. എപ്പോഴും മരണം നമ്മെ പിന്തുടരുന്നു എന്ന ബോധത്തില്‍ ധര്‍മ്മം മാത്രം ചെയ്യാനും, സത്യം മാത്രം പറയാനും, സമൂഹത്തോട് നന്മ മാത്രം ചെയ്യാനും തീരുമാനിച്ച് ദൈവ ഭക്തിയോടെ ജിവിതം നയിക്കണം.

2. പലരും പലതിനും, പലതരത്തിലുള്ള പ്രതിവിധികള്‍ ജീവിതത്തില്‍ തേടാറുണ്ട്. ദുഃഖമകറ്റാന്‍, സന്തോഷം പ്രകടിപ്പിക്കാന്‍ മദ്യ സേവ. ഭാര്യാ സുഖം കുറഞ്ഞു പോയതുകൊണ്ട് വേശ്യാ സംസര്‍ഗം. പണം ഇല്ലാത്തതിനു പ്രതിവിധി മോഷണം. പക്ഷെ താനും മരിക്കുമെന്നും, ഭൂമിയില്‍ നിന്ന് വിട പറയുമെന്നും വിചാരിക്കാന്‍ മാത്രം ആര്‍ക്കും സാധിക്കുന്നില്ല. താന്‍ മരിക്കുമെങ്കിലും അത് വളരെ കാലം കഴിഞ്ഞെ ഉള്ളൂ എന്നും ഓരോരുത്തരും വ്യാമോഹിക്കുകയും ചെയ്യുന്നു. നിരര്‍ത്ഥകമായ ഈ വ്യാമോഹമാണ് തെറ്റുകള്‍ ചെയ്യാന്‍ ഒരുവനെ പ്രേരിപ്പിക്കുന്നത്.

3. വിഷയ സുഖം ക്രിമികള്‍ക്കും അനുഭവിക്കാം. മനുഷ്യന്‍ എന്ന സങ്കല്‍പ്പം തന്നെ അര്‍ഥപൂര്‍ണമാകുന്നത് വിഷയ സുഖങ്ങള്‍ക്ക് പിന്നാലെ പായാതെ ഈശ്വരനില്‍ മനസ്സ് അര്‍പ്പിക്കുമ്പോളാണ്.

4. സമ്പത്തോ, സ്വര്‍ഗ്ഗീയ സുഖങ്ങളോ മരണത്തില്‍ നിന്നു രക്ഷപെടാനുള്ള എളുപ്പമാര്‍ഗ്ഗമല്ല. മരണം ഒരുവന്റെ അതുവരെയുള്ള എല്ലാ പ്രതാപങ്ങളേയും നിര്‍ജ്ജീവമാക്കുന്നു.

5. പ്രാപഞ്ചിക ജീവിതം കൂപമണ്ഡൂക സമമാണ്. അത്തരം ജീവിതം നയിക്കുന്നവര്‍ക്ക് ഒരു ഗതിയും ഒരിക്കലും ഉണ്ടാവില്ല.

6. മുക്തിക്കു വെറും ലഘുവായ ഒരു മാര്‍ഗമേയുള്ളൂ അത് ദൈവ ഭയവും, പുണ്യകര്‍മ്മങ്ങളും മാത്രം.

7. കിട്ടുന്നതു കൊണ്ട് തൃപ്തിപ്പെടുക. ഒരു കര്‍മ്മത്തിന്റെയും ഫലം ആഗ്രഹിക്കരുത്. ഇന്ദ്രന്റെ സിംഹാസനം പോലും ശ്വാശ്വതമല്ല.

8. ഭൂമിയില്‍ കാണുന്ന എന്തിനെയും ഈശ്വരാംശത്തില്‍ കാണുക. അപ്പോള്‍ കോപിക്കാന്‍ തോന്നുകയില്ല. ആര്‍ക്കും ആരോടും കോപിക്കാന്‍ അവകാശമില്ല.

9. അനുഭവിക്കുമ്പോള്‍ സുഖം സുഖമായും, ദുഃഖം ദുഃഖമായും തോന്നും. എന്നാല്‍ ആ സമയം കഴിഞ്ഞാന്‍ സുഖത്തിനും ദുഃഖത്തിനും ഒരു വ്യത്യാസവും ഇല്ല.

10. അനാവിശ്യമായി മറ്റൊന്നിലും താല്‍പ്പര്യമില്ലാത്ത ഒരു മനസ്സ് ഉണ്ടാക്കിയെടുത്താല്‍ മനസ്സിനും, ശരീരത്തിനും സുഖവും അതു വഴി സമൂഹ നന്മക്കും അത് കാരണമായിത്തീരും.

അഞ്ഞൂറിലേറെ പേജുകളില്‍ പരന്നു കിടക്കുന്ന ഒരു മഹത് ഗ്രന്ധത്തിന്റെ സംക്ഷിപ്ത രൂപം എന്നൊന്നും ഞാന്‍ ഇതിനെ അവകാശപ്പെടുന്നില്ല. എങ്കിലും മഹത് ഗ്രന്ധങ്ങള്‍ മനസ്സിരുത്തി വായിക്കുന്ന ഒരാള്‍ എന്ന നിലയില്‍ അതില്‍ പകര്‍ന്നു കിട്ടിയ ചിന്തകള്‍ ഞാന്‍ ഇവിടെ കുറിച്ചു എന്നു മാത്രം.

എല്ലാവര്‍ക്കും ദൈവാനുഗ്രഹം ഉണ്ടാവട്ടെ.

ഓണപാട്ടുകള്‍....

ഓണപാട്ടുകള്‍.... അയച്ചു തന്ന മുള്ളൂക്കാരനു പ്രത്യേകം നന്ദി


വീണ്ടും കേള്‍ക്കാന്‍ കൊതിക്കുന്ന, എന്നും മനസ്സില്‍ തങ്ങിനില്‍ക്കുന്ന ചില പഴയ ഓണപാട്ടുകള്‍....





ഗാനം -: ഉത്രാടപൂനിലാവേ വാ...







ഗാനം -: ഒരുനുള്ളു കാക്കപൂ...






ഗാനം -: പറനിറയേ പൊന്നളക്കും പൌര്‍ണമി രാവായി...







ഗാനം -: ഓടക്കുഴല്‍വിളികേട്ടിന്ന് ഓണനിലാക്കിളി...







ഗാനം -: ഓണം വന്നല്ലോ പൊന്നോണം വന്നല്ലോ...







ഗാനം -: മലയാളനാടിന്‍ കവിതേ...







ഗാനം -: ഓണത്തപ്പനെഴുന്നള്ളും നേരത്തൊരു...







ഗാനം -: തുമ്പി തുള്ളാന്‍ വാ പെണ്ണാളേ...







ഗാനം -: കാര്കുഴലീ കരിങ്കുഴലീ...







ഗാനം -: നങ്ങേലീ നാടെല്ലാം പൊന്നോണം വന്നല്ലോ...








ഇന്ദ്രധനുസ്സ്...മുള്ളൂക്കാരനു പ്രത്യേകം നന്ദി
http://www.indradhanuss.blogspot.com/

ഓണത്തിന്റെ നഷ്ടം! ഓണത്തിന്റെ കഷ്ടം!!

“ഇത്തവണത്തെ ഓണം ആല്‍ത്തറയില്‍”

അതെ. ഇത്തവണ ഈ ആല്‍ത്തറയിലിരുന്ന് ഓണമാഘോഷിക്കാനാണ് ഞാന്‍ ഇഷ്ടപ്പെടുന്നത്. അതൊരു ഭാഗ്യമായും ഞാന്‍ കരുതുന്നു. സൌഹൃദത്തിന്റെ തണലില്‍ സ്നേഹത്തിന്റെ ശുദ്ധവായു ശ്വസിച്ച് ഇവിടെയിരിക്കുമ്പോള്‍ ഓരോരുത്തരുടെയും മനസ്സില്‍ നന്മയുടെ പൂക്കള്‍ ധാരാളമായി വിരിയുന്നത് ഞാന്‍ കാണുന്നു. ആ പൂക്കള്‍കൊണ്ട് ഈ ആല്‍ത്തറയില്‍ നമുക്കൊരു കളമൊരുക്കാം. അവയില്‍ നിന്ന് സ്നേഹത്തിന്റെ സൌരഭ്യമുയരട്ടെ. ചങ്ങാത്തത്തിന്റെ നനുത്ത മഞ്ഞുകണങ്ങള്‍ വീഴ്ത്തി നമുക്കാപൂക്കളത്തിന് അമരത്വം നല്‍കാം.

ഓണം നമ്മുടെയൊക്കെ ഓര്‍മ്മകളില്‍ മാത്രമായി മാറിക്കൊണ്ടിരിക്കുന്നുവെന്ന് തോന്നുന്നില്ലേ?. എതിര്‍പ്പുള്ളവരുണ്ടാവാം, എങ്കിലും എനിക്കു തോന്നുന്നു ഇപ്പോള്‍ ഓണത്തെ ഏറ്റവും നന്നായി അറിയുന്നതും അനുഭവിക്കുന്നതും പ്രവാസി മലയാളികളാണെന്നാണ്. എന്റെ സ്കൂള്‍ കാലങ്ങളില്‍ ഞാന്‍ ഹിന്ദിക്ലാസ്സില്‍ ‘ ഓണം കേരളീയോ കാ എക് ദേശീയ് ത്യോഹാര്‍ ഹേ..’ എന്ന് തുടങ്ങുന്ന ഓണത്തെക്കുറിച്ചുള്ള ഉപന്യാസം പഠിച്ചിട്ടുണ്ട്. ഏതാനും വര്‍ഷങ്ങള്‍ കൂടി കഴിയുമ്പോള്‍ പുതുതലമുറ ‘ഓണം, പ്രവാസി മലയാളിയോം കാ എക് ദേശീയ് ത്യോഹാര്‍ ഹേ ‘ എന്ന രീതിയില്‍ ഉപന്യാസം പഠിക്കേണ്ടി വരുമെന്ന് തോന്നുന്നു. സിലബസ് അനുവദിച്ചാല്‍.

ഞാനിത് പറയാന്‍ കാരണമുണ്ട്. കേരളത്തിന്റെ തലസ്ഥാന നഗരിയിലിരുന്ന് ഇതെഴുതുമ്പോള്‍ തിരുവോണത്തിന് ഇനി വെറും മൂന്ന് നാളുകള്‍ മാത്രം. ഇവിടെ ഓണമെത്തിയിട്ടില്ല. പ്രകൃതി പോലും ഓണത്തെ സ്വീകരിച്ചുതുടങ്ങിയിട്ടില്ല. നേര്‍ത്ത വെയിലും ശക്തമായ കാറ്റും തുമ്പികളും ശലഭങ്ങളും പൂക്കളുമൊക്കെ ഓണത്തിനു മുന്നോടിയായി വരുമായിരുന്നു. ഇന്നതില്ല.

ആകെ ഓണത്തിന്റെ സാന്നിദ്ധ്യം അറിയുന്നത് അച്ചടി,ദൃശ്യ,ശ്രവ്യ മാധ്യമങ്ങളിലൂടെയുള്ള പരസ്യങ്ങളിലൂടെ മാത്രം. ഞാനടക്കം പരസ്യരംഗത്ത് ജോലി ചെയ്യുന്നവരാണ് ഉപജീവനത്തിനായി ഇപ്പോള്‍ ഓണത്തെ കൃത്രിമമായി സൃഷ്ടിക്കുന്നത്. പ്രകൃതിപോലും കൈയ്യൊഴിഞ്ഞ ഓണം. പരസ്യക്കാര്‍ കൃത്രിമശ്വാസോച്ഛ്വാസം നല്‍കി ‘ഉപഭോക്താക്കളെ’ വഞ്ചിക്കാനായി പുനര്‍‌സൃഷ്ടിക്കുന്ന ഓണം.

പരസ്യക്കാരനെന്ന നിലയില്‍ എനിക്കു തോന്നുന്നു ‘കാണം വിറ്റും ഓണം ഉണ്ണണമെന്ന് ’ പ്രസ്താവിച്ച ആ മഹത് വ്യക്തിയാവാം ഏറ്റവും വലിയ കോപ്പി റൈറ്റര്‍ എന്ന്. മലയാളക്കരയിലെ ദരിദ്രനാരായണന്മാര്‍ അതനുസരിച്ച് ഉള്ളതു വിറ്റും ഓണമാഘോഷിച്ചു. ആര്‍ക്ക് നഷ്ടം? ഇനി ആരും അങ്ങിനെ ചെയ്യാന്‍ മുതിരരുതെന്നാണ് എന്റെ അഭിപ്രായം. ഇപ്പോഴത്തെ ഓണം ഉള്ളവന്റേതാണ്. ഉള്ളവര്‍ ഇല്ല്ലാത്തവന്റെ കൈയ്യിലുള്ളത് തട്ടിയെടുക്കാന്‍ ശ്രമിക്കുന്ന ആഘോഷമാണ് ഓണം.

തിരുവനന്തപുരത്ത് കിഴക്കേക്കോട്ട മുതല്‍ മ്യൂസിയം ജംഗ്ഷന്‍ വരെ നിങ്ങളൊന്ന് നടന്നാല്‍ കാണാം - ‘ഓണ സദ്യ വെറും 151 രൂപയ്ക്ക്. ടാക്സ് എക്സ്ട്രാ ‘ എന്ന പരസ്യം . ടാക്സ് കൊടുത്ത് ഓണസദ്യ കഴിക്കാനൊരു അവസരം മുന്തിയ ഹോട്ടലുകള്‍ നമുക്ക് തരുന്നു. ഡിസ്കൌണ്ട്, ഓഫര്‍ എന്നീ വാക്കുകള്‍ ഏറ്റവും കൂടുതല്‍ കേള്‍ക്കുന്നതും ഈ കാലത്തുതന്നെ. എല്‍.സി.ഡി, പ്ലാസ്മ ടിവി-യടക്കം കെയര്‍ഫ്രീ ഐറ്റങ്ങള്‍ക്ക് വരെ ഡിസ്കൌണ്ട്. ഓണമെന്നാല്‍ ഷോപ്പിങ്ങ്. പൂക്കളമെന്നാല്‍ വിമന്‍സ് ക്ലബ്ബിന്റെ കീഴില്‍ നടത്തുന്ന മത്സരം. പൂക്കള്‍ തമിഴന്മാര്‍ നമുക്കു നല്‍കും. അതിന് എക്സ്ട്രാ ടാക്സ് ഈടാക്കുന്നോയെന്ന് അറിയില്ല. മഹാ‍ബലി അന്താരാഷ്ട്ര കമ്പനികളുടെ അടക്കമുള്ള ‘ബ്രാന്‍ഡ് അമ്പാസിഡര്‍ ‘ മാത്രം. മലയാളികള്‍ക്ക് ഇനി മഹാബലിയില്‍ അവകാശമില്ല.

ഒക്കെ പോട്ടെ, എന്തായിരിക്കും ഈ ഓണത്തിന്റെ ഏറ്റവും വലിയ നഷ്ടം എന്ന് ചിന്തിച്ചിച്ചിട്ടുണ്ടോ?. എന്റെ തോന്നല്‍ മാധവിക്കുട്ടിയുടെ അഭാവമാവും ഈ ഓണം നേരിടുന്ന ഏറ്റവും വലിയ നഷ്ടമെന്ന്. ഞാന്‍ ജനിച്ച് ഇന്നേവരെ ഈ ലോകത്തില്‍ മാധവിക്കുട്ടിയില്ലാത്ത ഒരോണവും ഉണ്ടായിരുന്നില്ല. അവരുടെ കഥകളോ ഓര്‍മ്മക്കുറിപ്പുകളോ ഇല്ലാത്ത ഒരോണപ്പതിപ്പും ഉണ്ടായിരുന്നുമില്ല. സ്വര്‍ണ്ണവര്‍ണ്ണം വിതറുന്ന വെയിലും കാറ്റും പൂക്കളും ശലഭങ്ങളും തുമ്പികളുമൊന്നും ഇല്ലാതിരിക്കുന്നതിന്റെ കാരണവും ആ മഹതിയുടെ അഭാവംകൊണ്ടാവാ‍മെന്ന് വെറുതെ നമുക്ക് ചിന്തിക്കാം. എത്രയോ പ്രതിഭാധനന്മാരായ ആള്‍ക്കാരാണ് ഈ ഓണം കൂടാന്‍ നില്‍ക്കാതെ കടന്നുകളഞ്ഞത്. അവരുടെയൊക്കെ ഓര്‍മ്മകളില്‍ മനോഹരമായ ഓണക്കാലങ്ങളുണ്ടായിരുന്നു. അവരോടുകൂടി നഷ്ടപ്പെടുന്നത് ഓണത്തിന്റെ ഓജസ്സാണ്. അവശേഷിക്കുന്നത് കച്ചവട താല്പര്യങ്ങള്‍ നിറഞ്ഞ, കുത്തകകമ്പനികളുടെ കീശ വീര്‍പ്പിക്കാന്‍ പരസ്യക്കാര്‍ പടിച്ചുവിടുന്ന നിര്‍ജ്ജീവമായ ഓണം മാത്രം. വരും വര്‍ഷങ്ങളില്‍ നമുക്കത് തീര്‍ത്തും ബോധ്യമാവും. അതുതന്നെയാണ് ഓണത്തിന്റെ കഷ്ടവും.

എനിക്ക് സംശയം. മഹാബലി ഇനി വരിക കേരളത്തിലേയ്ക്കാവില്ലേ?. പ്രവാസിമലയാളികള്‍ തിങ്ങിപ്പാര്‍ക്കുന്നിടത്താവും ഇനി അദ്ദേഹത്തിന്റെ സന്ദര്‍ശനമെന്ന് ഞാന്‍ വിചാരിക്കുന്നു. സ്വര്‍ണ്ണവെയിലും കുളിര്‍കാറ്റും തുമ്പിയും ശലഭങ്ങളുമൊക്കെ ഓരോ പ്രവാസിമലയാളികളെയും തേടിപോയിട്ടുണ്ടാവും. ഓണം ഇനി പ്രവാസ മനസ്സുകളില്‍ മാത്രമാവും. കേരളീയര്‍ ‘കാരി സതീഷിന്റെയും ഗുണ്ടുകാട് സാബുവിന്റെയും ഓം പ്രകാശിന്റെയും കേരളത്തിന്റെ സ്വന്തം ‘ഗുണ്ടി’യായ ശോഭാ ജോണിന്റെയുമൊക്കെ‘ വികൃതികള്‍ വായിച്ചു രസിച്ചു കഴിയട്ടെ. മഹാബലിയ്ക്ക് ‘പാതാളം മാവേലി’യെന്ന വിളിപ്പേര്‍ വീഴും മുന്‍പേ അദ്ദേഹം ഈ നാടും വിടട്ടെ.

എല്ലാവര്‍ക്കും നന്മവരണമേയെന്ന ആഗ്രഹത്തോടെ ആര്‍ക്കും ഓണാശംസകള്‍ നേരാതെ ഞാന്‍ മടങ്ങുന്നു. നാളെ ഒരു ചുരിദാര്‍ കമ്പനിയ്ക്കുള്ള ഓണപ്പരസ്യം തീര്‍ക്കേണ്ടതുണ്ട്. ഡിസ്കൌണ്ടുകളുടെ പൊടിപൂരത്തോടെ....


മനസ്സിലൊരു ഓര്‍മ്മത്തുമ്പി :

കുഞ്ഞുന്നാളില്‍ കൂട്ടുകാരുമൊത്ത് പൂപറിക്കാന്‍ പോവുന്ന സുന്ദരകാലം എന്റെ ഓര്‍മ്മയിലുണ്ട്. അതൊരു വാശിയേറിയ മത്സരം കൂടിയാണ്. കൂടുതല്‍ പൂ പറിക്കുന്നവര്‍ വിജയി. പെണ്‍കുട്ടികള്‍ക്ക് എത്തിവലിഞ്ഞാല്‍ കിട്ടാത്ത ഉയരങ്ങളില്‍ നില്‍ക്കുന്ന പൂക്കള്‍, നിക്കറിട്ട ഞങ്ങള്‍ ‘ പുരുഷന്മാര്‍’ പറിച്ചുകൊടുക്കും. ആരാധനയുടെ പുഷ്പങ്ങള്‍ അവരുടെ കണ്ണുകളില്‍ വിരിയുന്നത് കൌതുകത്തോടെ ഞങ്ങള്‍ അനുഭവിക്കും. പൂപറിക്കുന്നതിനിടെ രേവതിക്കുട്ടിയെന്ന സുന്ദരിക്കുട്ടിയുടെ വിരലില്‍ ഒരു മുള്ളുകൊണ്ടു. അവളുടെ നീണ്ടു മെലിഞ്ഞ ചന്ദനനിറമുള്ള വിരലിന്റെ അറ്റത്ത് കടുകുമണിയോളം വലിപ്പത്തില്‍ രക്തത്തിന്റെ ഒരു കുമിള. ഞാനാ‍ കുമിള എന്റെ ചുണ്ടുകള്‍കൊണ്ട് പൊട്ടിച്ചെടുത്തു. അവളുടെ കണ്ണുനീരൊപ്പി. ധാരാളം പൂക്കള്‍ പറിച്ച് അവളുടെ കൂട നിറച്ചു. അന്ന് ഏറ്റവും പൂക്കള്‍ കിട്ടിയത് രേവതിക്കുട്ടിയ്ക്കാണ്. സ്വാഭാവികമായും ഏറ്റവും കുറവ് എനിക്കും. പക്ഷേ, പിരിയുമ്പോള്‍ അവള്‍ എന്റെ കവിളില്‍ സ്നേഹത്തോടെ ഒരുമ്മ തന്നു. ഇന്നും അതെന്റെ കവിളില്‍ പൂത്തുനില്‍ക്കുന്നു.

രേവതീ, നീ ഇത് വായിക്കുന്നുണ്ടാവുമോ‍? നീ നല്‍കിയ ആ ഉമ്മ ഇന്നും ഞാന്‍ എന്റെ കവിളില്‍ സുരക്ഷിതമായി സൂക്ഷിക്കുന്നുണ്ടെന്ന് നീ അറിയുക. പ്രണയത്തിന്റെയും കാമത്തിന്റെയും കറപുരളാത്തൊരു ഉമ്മ. എന്റെ മകന് അങ്ങനെയൊരു ഓണക്കാലം കിട്ടില്ലല്ലോ എന്നത് എന്നെ വേദനിപ്പിക്കുന്നുണ്ട്. നിന്റെ മകള്‍ക്ക് സുഖമല്ലേ? നീ അവള്‍ക്ക് പറഞ്ഞുകൊടുക്കുക നമ്മൂടെ ഓണക്കാലത്തേക്കുറിച്ച്.

Thursday, August 27, 2009

പാല്‍പ്പായസം





ടികള്‍ക്കിടയില്‍
ചതഞ്ഞുചോരചീറ്റിയ
വെറ്റിലക്കഷണങ്ങളിലൊന്ന്
തെറിച്ചുപോകാതെ തടഞ്ഞ്,
ഇനിയും വരാനിരിക്കുന്ന
ഓണമുണ്ണാനാകുമോയെന്ന്
വ്യാകുലപ്പെട്ടോരമ്മൂമ്മ
പിന്നെയുമെത്രയോണങ്ങ-
ളുണ്ടിരിക്കുന്നുവെന്നോ.

ഓണം അമ്മൂമ്മക്ക്
മരണത്തിലേക്കുള്ള
മൈല്‍ക്കുറ്റിയും
അമ്മക്ക് ദാരിദ്ര്യത്തിന്റെ
കലണ്ടറിലെ അങ്കലാപ്പേറ്റുന്ന
ചുവന്ന അക്കങ്ങളുടെ ആധിയും
അച്ഛന്,ആരും കാണാതെ
പിന്നാമ്പുറത്തുടയാനിരിക്കുന്ന
ഒരുകുപ്പി മദ്യത്തിന്റെ ലേബലുമാകുന്നു.

മനക്കോട്ടകളില്‍
അശ്വാരൂഢനായിവരുന്ന
കാമുകന്റെ,ഏറെക്കുറഞ്ഞ
അവധിക്കാലത്തെ
ഓണമെന്നു ചുരുക്കിയെഴുതി
മകള്‍ കാത്തിരിക്കുന്നുണ്ട്!

സദ്യക്ക് ഇത്രയുമൊക്കെത്തന്നെ
ധാരാളമാണെന്നുറപ്പെങ്കിലും,
ഒരല്പം സ്വപ്നം തീര്‍ക്കുന്ന
പാല്‍പ്പായസമാണതിന്റെയൊടുക്കം.
അത് ഏതോ മണലാരണ്യത്തില്‍
വിയര്‍പ്പിന്റെയൊപ്പം തിളക്കാന്‍
തുടങ്ങിയിട്ട് നാളെത്രയായെന്നോ?!


കവിത, ഹരിയണ്ണന്‍

ഓണാഘോഷം ചോദ്യം 10

10) നിങ്ങള്‍ എങ്ങനെ വ്യത്യസ്തമായ ബൂലോകര്‍ക്ക് ഓണാശംസ നേരുന്നു?
........................................
നിബന്ധനകള്‍:
1) ഏറ്റവും നല്ല ഉത്തരം പറയുന്ന ആള്‍ അടുത്ത ദിവസത്തെ മഹാബലി
2) ശരി ഉത്തരം എന്നതിനെക്കാള്‍ ഉത്തരങ്ങള്‍ അവതരിപ്പിക്കുന്ന രീതിയാണ്‌ മാനദണ്ഡം
3) ഈ പരിപാടിയിലെ ഏറ്റവും നല്ല ഉത്തരം പറയുന്ന ആള്‍ ഈ വര്‍ഷത്തെ വാമനന്‍
4) ഉത്തരം എഴുതുമ്പോള്‍ സരസമായി, വിശദീകരിച്ച് എഴുതുക കൂടെ അതുമായി യോജിച്ച കഥയും എഴുതാം.
5) ഉത്തരം അപ്പപ്പോള്‍ ഉള്ള പോസ്റ്റില്‍ കമന്റിനൊപ്പം ഇടാം.
6) വിജയിയായ ബ്ലോഗറുടെ പേരും ഉത്തരവും,
വിജയിയുടെ ബ്ലോഗ് ഡീറ്റയില്‍സും അടുത്ത ദിവസത്തെ ചോദ്യത്തോടൊപ്പം പ്രസിദ്ധിപ്പെടുത്തും.
7) വിവാദപരമായ ഉത്തരങ്ങള്‍ സ്വീകരിക്കുന്നതല്ല
8) അനോണികള്‍ പങ്കെടുക്കുകയാണെങ്കില്‍ പേര്‌ പരാമര്‍ശിക്കണം.
9) അനോണിയോ ബ്ലോഗില്ലാത്ത വ്യക്തിയോ ശരി ഉത്തരം പറഞ്ഞാല്‍, 'ഇന്നത്തെ മഹാബലി'
എന്നതിനു പകരം 'ഇന്നത്തെ ഓണത്തപ്പന്‍' എന്ന പേരില്‍ വിജയിയെ ചിത്രീകരിക്കും.
10) ജഡ്ജിമാരുടെ തീരുമാനം അന്തിമമാണ്..
---------------------------------------------
ഓണാഘോഷം ചോദ്യം 9)
നിങ്ങളുടെ ഓണത്തിലെ ഒരു രസകരമായ അനുഭവം?
----------------------------------------------------------------.
രഘുനാഥന്‍ ...Vinod മൊട്ടുണ്ണി.....അരുണ്‍ കായംകുളം ... . ...
തുടങ്ങി പങ്കെടുത്ത എല്ലാവര്‍ക്കും നന്ദി രേഖപ്പെടുത്തുന്നു.
............................................................................

ഇന്നത്തെ മാവേലി
..അരുണ്‍ കായംകുളം
കായംകുളം സൂപ്പര്‍ഫാസ്റ്റ്, http://kayamkulamsuperfast.blogspot.com/
കര്‍ക്കടക രാമായണം http://arunkayamkulam.blogspot.com/
എന്നീ ബ്ലോഗുടമ .
എല്ലാ വര്‍ഷവും അവിട്ടം ആഘോഷിക്കുന്നത് അമ്മയുടെ വീട്ടിലാ.ഒരു പ്രാവശ്യം മാത്രം മുടങ്ങി, അന്ന് അമ്മുമ്മ കോമാ സ്റ്റേജില്‍ ആയി പോയി.പക്ഷേ സന്തോഷമുള്ള വസ്തുത എന്തെന്നാല്‍ ഈശ്വരാനുഗ്രഹത്താല്‍ എല്ലാം നേരെ ആയി.ഇപ്പോഴും അമ്മുമ്മ ജീവിച്ചിരിക്കുന്നു, ഈ ഓണത്തിനും എല്ലാവരും ഒന്ന് ചേരുന്ന കാണാന്‍.
ദൈവം വലിയവനാണ്.


ഈ ചോദ്യത്തോടെ ഈ പക്തി അവസാനിക്കുകയാണ്.

സഹകരിച്ച എല്ലവര്‍ക്കും നന്ദി
അവസാന ദിവസത്തെ മാവേലി ആരെന്നു കാണാന്‍ കാത്തിരിക്കാം


തയ്യാറാക്കിയത്: ആല്‍ത്തറ

Wednesday, August 26, 2009

♫ ഈ മരുഭൂവില്‍ പൂവുകളില്ല..♫

പണിക്കര്‍സര്‍ (ഇന്‍ഡ്യാഹെറിറ്റേജ്) ആല്‍ത്തറയ്ക്ക് വേണ്ടി അയച്ച് തന്നത്....

ഓണപ്പാട്ട്‌ മാണിക്യം ആദ്യം അയച്ചു തന്നതു കേട്ടപ്പോള്‍ ഒരാഗ്രഹം. അതൊന്നു പാടിയാലോ എന്ന്. മകനോട്‌ (മഹേശ്‌) പറഞ്ഞപ്പോള്‍ അവന്‍ അതിനുള്ള പശ്ചാത്തലസംഗീതം തയ്യാറാക്കി തന്നു. എന്നാല്‍ ഇനി നോക്കിക്കളയാം എന്നു വിചാരിച്ചു ഭൈമിയേയും കൂട്ടി ഒന്നു പാടി നോക്കി. ഞങ്ങളെ കൊണ്ട്‌ ഇത്രയൊക്കെയെ ഒക്കൂ. ഓണമല്ലേ ക്ഷമിച്ചിരുന്നു കേള്‍ക്കുമല്ലൊ. അടി ഇടി തെറി ഒക്കെ ഉണ്ടെങ്കില്‍ പതുക്കെ , ബാക്കി ഒക്കെ ഉച്ചത്തില്‍ ആകാം.

അപ്പോള്‍ ഹാപ്പി ഓണം

eemarubhoov1.mp3


ഈ മരുഭൂവില്‍ പൂവുകളില്ല
ഈ മറുനാട്ടില്‍ തുമ്പികളില്ല
മേലെയുള്ള നിലാവൊലി കിണ്ണം
പോലെയല്ലോ എന്നോണം
എന്മനതാരിലെ പൊന്നോണം (ഈ മരുഭൂവില്)

എത്ര വിളിച്ചാലും നിദ്ര വന്നീടാത്ത
ഉത്രാടയാമിനീ യാമങ്ങളില്…
പോയ പൊന്നോണങ്ങള്‍ തന്ന സമ്മാനങ്ങള്‍
ഓരോന്നുമോര്‍ത്തു ഞാന്‍ മൂകം…
ഈ ഹൃദയത്തില്‍ പൂവുകളില്ല
എന്നധരത്തില്‍ പൂവിളിയില്ല…
വേനലാളും കിനാവനം പോലെ
ശൂന്യമാണെന്‍ പൂത്താലം
അങ്ങകലത്തിലെന്‍ പൂത്താലം…
ഏറെയകന്നാലും വേറിടാതോര്‍മ്മകള്‍
നിറങ്ങളേകുന്ന ഓണനാളില്
കാവിലെ പൂവള്ളി പൊന്നൂയലില്‍ മെല്ലെ
ചേര്‍ന്നിരുന്നൊന്നാടാന്‍ മോഹം… (ഈ മരുഭൂവില്)

ഇന്‍ഡ്യാഹെറിറ്റേജ്

ഓണ രുചി

ഓണത്തെ നമ്മുക്ക് പലരീതിയില്‍ തരം തിരിക്കാം.... കണ്ണുകള്‍ക്ക് വര്‍ണപ്പെരുമഴ തീര്‍ക്കുന്ന പുലികളി, കോല്‍ക്കളി, വള്ളം കളി, കൈകൊട്ടിക്കളി എന്നിവ.... കാതുകള്‍ക്ക് ഇമ്പമേകുന്ന വിവിധതരം താളങ്ങള്‍, മനസ്സിനെ ഉണര്‍ത്തുന്ന പ്രകൃതിയുടെ പ്രത്യേകത, നിലാവ് പൊഴിച്ചു നില്‍ക്കുന്ന ചന്ദ്രന്‍..... ഇതിന്റെ എല്ലാം മേലെ വിരചിക്കുന്ന ഒന്നാണ് ഓണ രുചി.... ഓണ സദ്യയില്‍ മുപ്പത്തിയാറു തരം വിഭവങ്ങള്‍ ഉണ്ടാവാം എന്നു പഴമക്കാര്‍ വിധിക്കുന്നു.... രുചിയുടെ പെരുമഴ തീര്‍ക്കാന്‍ കഴിയുന്ന ഓണ സദ്യ ലോക പ്രശസ്തമാണ്.... മുപ്പത്തിയാറു വിഭവങ്ങളും രുചി പെരുമ തീര്‍ക്കുന്നു.ആചാരാനുഷ്ടാനങ്ങളോടെ ഓണം ആചരിച്ച് വിഭവ സമൃദ്ധമായ സദ്യ ഉണ്ണുമ്പോള്‍ ഓണത്തപ്പന്റെ അനുഗ്രഹമുണ്ടാകും എന്നാണ് വിശ്വാസം.

ഓണനാളില്‍ അതിരാവിലെ ഉണര്‍ന്നെഴുനേല്‍റ്റ് ക്ഷേത്ര ദര്‍ശനം നടാത്തി, പ്രാണികള്‍ക്കും, മൃഗങ്ങള്‍ക്കും ഓണം ഊട്ടി ഉച്ചക്ക് കത്തിച്ചു വച്ച വിളക്കിനു മുന്നില്‍ തൂശനിലയില്‍ സദ്യ വിളമ്പി ദൈവ സങ്കല്‍പ്പത്തില്‍ സമര്‍പ്പിക്കുന്നതോടെയാണ് ഓണ സദ്യ ആരംഭിക്കുക. തുടരന്ന് വീട്ടിലെ അംഗങ്ങള്‍ എല്ലാം ഒന്നിച്ചിരുന്ന് സദ്യ ആസ്വദിക്കും.




ചോറ്‌,പരിപ്പ്‌,പപ്പടം, നെയ്യ്‌, അവിയല്‍, സാമ്പാര്‍, പച്ചടി, കിച്ചടി, നാരങ്ങ, ഇഞ്ചി, കടുമാങ്ങ, എരിശ്ശേരി, കാളന്‍, ഓലന്‍, രസം, ഉറത്തൈര്‌, മോര്‌, പ്രഥമന്‍ (4 കൂട്ടം), ഉപ്പേരി (4കൂട്ടം), പഴം, മെഴുക്കുപുരട്ടി, ചമ്മന്തിപ്പൊടി, ചീരത്തോരന്‍, ഇഞ്ചിത്തൈര്‌, പഴം നുറുക്കിയത്‌. ചുക്കുവെള്ളം, എന്നു തുടങ്ങി മുപ്പത്താറോളം വിവിധ വിഭവങ്ങള്‍ സദ്യയില്‍ വിളമ്പും. ഇതില്‍ തന്നെ പര്‍പ്പിടകം വലുതും ചെറുതും വേണം.ഉപ്പേരി നാലു കൂട്ടം വേണം.പായസവും നാല് കൂട്ടം ആണ് പതിവ്. അടപ്രഥമന്‍ , ശര്‍ക്കര പായസം, പാല്‍ പായസം , പയര്‍ പായസം. സദ്യ വിളമ്പുമ്പോള്‍ ഓണത്തപ്പന്‍ എഴുന്നള്ളി വരുമെന്നും ചോദിക്കുന്നതെന്തും നല്‍കുമെന്നുമാണ് വിശ്വാസം.

വിഭവ സമൃദ്ധമായ ഊണ് ആണ് ഓണസദ്യയുടെപ്രത്യേകത. രുചികളിലെ നാനാ തരങ്ങള്‍ അടങ്ങുന്ന ഒരു സമ്പൂര്‍ണ്ണ ആഹാരമാണ് ഓണസദ്യ. ചമ്രം പിടിഞ്ഞിരുന്ന് വാഴയിലയിലാണ് പാരമ്പര്യമായി ഓണസദ്യയുണ്ണുന്ന രീതി. വിളമ്പുന്നതിനും ഉണ്ണുന്നതിനും നിയതമായ ക്രമവും ചിട്ടകളും ഉണ്ട്.

ഉള്ളിയും വെളുത്തുള്ളിയും മാംസാഹര ഗണത്തില്‍ പെറ്റുത്തിയിരുന്നതിനാല്‍ പരമ്പരാഗതമായി കറികളായി സദ്യയില്‍ ഉപയോഗിക്കാറുണ്ടായിരുന്നില്ല. എന്നാല്‍ ഇന്നത്തെ സദ്യക്ക് അവയില്ലാതെ രുചികള്‍ പൂര്‍ണമാവില്ല എന്നതു വസ്തുത മാത്രം. എന്നാല്‍ പണ്ട് പതിവില്ലായിരുന്ന കാരറ്റ്, പയര്‍ ഇവകൊണ്ടുള്ള വിഭവങ്ങള്‍ ഇന്ന് വിളമ്പുന്നുണ്ട്.

സദ്യക്ക് ഇല ഇടുന്നതിന് അതിന്റേതായ രീതിയുണ്ട്. നാ‍ക്കില(വാഴയില)യുടെ തലഭാഗം(വീതി കുറഞ്ഞവശം) ഉണ്ണുന്ന ആളിന്റെ ഇടത്തുവശത്തായിരിക്കണം. സദ്യയില്‍ ഓരോ കറിക്കും ഇലയില്‍ അതിന്റേതായ സ്ഥാനമുണ്ട്. കറികളെ തൊട്ടുകൂട്ടുന്നകറികളായിട്ടും കൂട്ടുകറികളായിട്ടും ചാറുകറികളായിട്ടും തിരിച്ചിട്ടുണ്ട്. കായനുറുക്ക്, ശര്‍ക്കരവരട്ടി, ചേന നുറുക്ക്, കൊണ്ടാട്ടം എന്നിവയാണ് ആദ്യം വിളമ്പുക. ഇവ നാക്കിലയുടെ ഇടത്ത് ഭാഗത്താണ് വിളമ്പുക. പിന്നെ തൊട്ടുകൂട്ടല്‍ കറികളായ അച്ചാര്‍, ഇഞ്ചിപുളി എപ്പോഴും ഇലയുടെ ഇടത്തേ മൂലയില്‍ വിളമ്പുന്നു. ഇവ തൊട്ട്കൂട്ടല്‍ ഇനമായതിനാലാണ് അവിടെ വിളമ്പുന്നത്. ഇനി മദ്ധ്യഭാഗത്തുനിന്നും വലത്തുഭാഗത്തേക്ക് കൂട്ടുകറികള്‍ (അവിയല്‍, തോരന്‍, കാളന്‍, തുടങ്ങിയവ‌) എല്ലാം വിളമ്പുന്നു. ചാറുകറികള്‍ ചോറില്‍ (നെയ് ചേര്‍ത്ത തുവരപ്പരിപ്പ്, പുളിശ്ശേരി, സാമ്പാര്‍) ഒഴിക്കുന്നു . പഴം ഇടത്തുവശത്ത് ഇലയുടെ താഴെയായി വെക്കുന്നു. സദ്യയ്ക്ക് പപ്പടം ഒഴിച്ചുകൂടാനാവത്തതാണ്, വലിയ പപ്പടവുംചെറിയ പപ്പടവും ഉണ്ടായാലെ സദ്യ കേമമാവൂ. കുട്ടു കറികള്‍ എല്ലാം വിളമ്പിയാതിനു ശേഷമാണു ഇരിക്കുന്നതു. ഇരുന്നു കഴിഞ്ഞാല്‍ ചോറു വിളമ്പുകയായി.വിളമ്പുന്ന ചൊറ് ഇലയില്‍ നേര്‍ പകുതിയാക്കണം. വലത്തെ പകുതിയില്‍ പരിപ്പ് വിളമ്പും. പരിപ്പ് പപ്പിടവുമായി കൂട്ടിയുള്ള ഊണിനു ശേഷം അടുത്ത പകുതിയില്‍ സാമ്പാറ് വിളമ്പുകയായി. സാമ്പാറിനു ശേഷം പതുവു സദ്യകളുടേ ചിട്ടകള്‍ തെറ്റിച്ചു പായസം ആണു വിളാമ്പുന്നതു. പായസം കഴിയുമ്പൊള്‍ വീണ്ടും ചൊറു വിളമ്പും. ചൊറില്‍ ആദ്യം മൊരും , പിന്നീടു കാളനും ഒഴിച്ചു ചൊറൂണു കഴിയുമ്പൊള്‍ പഴം അകത്താകാം. ഇതാണു സദ്യ വിളമ്പുന്ന രീതി.

സദ്യ ഉണ്ണുന്നതിനും ചില ചിട്ടവട്ടങ്ങളുണ്ട്. നിരത്തിയിട്ട ഇലകളുടെ വരിയിലേക്ക് കടന്നിരുന്നാല്‍ ആദ്യം ഇടത്തെ മൂലയില്‍ വച്ചിരിക്കുന്ന വെള്ളം അല്‍പ്പം കൈകുമ്പിളില്‍ എടുത്ത് ദൈവത്തെ മനസില്‍ ധ്യാനിച്ച് ഇലയും പരിസരവും ശുദ്ധമാക്കുന്നു. പിന്നീട് ചോറു വിളമ്പുകയായി. വിളമ്പുന്ന ചോറിനെ കൈകൊണ്ട് രണ്ട് സമപകുതികള്‍ ആക്കണം. വലത്തെ പകുതിയിലേക്ക് ആവശ്യമുള്ള പരിപ്പ് വിളമ്പും. പപ്പിടവും പരിപ്പും ചേര്‍ത്ത് ഇളക്കിയ ചോറിലേക്ക് ഒരു തുള്ളി പശുവിന്‍ നെയ് കൂടി ചേര്‍ക്കുമ്പോഴേക്കും രുചി അതിന്റെ പാരമ്യതയില്‍ എത്തുന്നു. ആദ്യ പകുതി പരിപ്പും പപ്പിടവും, നെയ്യും ചേര്‍ത്ത് ഉണ്ടു തീരുമ്പോഴേക്കും സാമ്പാര്‍ വരികയായി. നീക്കി വച്ചിരിക്കുന്ന ബാക്കി പകുതിയിലേക്ക് സാമ്പാര്‍ പകരുന്നു. സാമ്പാറിനു ശേഷം പായസങ്ങള്‍ വിളമ്പും. അടപ്രഥമന്‍ പഴവും (ചിലര്‍ പപ്പടവും)ചേര്‍ത്ത് ആണ് കഴിക്കുക. പായസം കഴിച്ചു കഴിഞ്ഞാല്‍ വീണ്ടും അല്‍പ്പം ചോറ് വിളമ്പും. അതിലേക്ക് ആദ്യം മോരും, പിന്നീട് പിന്നീട് കാളനും ചേര്‍ത്ത് ഒരു വട്ടം കൂടി ഉണ്ണുന്നു.

സദ്യ കഴിഞ്ഞ് ഇല മടക്കുന്നതിനും അതിന്റേതായ രീതിയുണ്ട്. ഊണ് കഴിഞ്ഞാല്‍ ഇല മുകളില്‍ നിന്ന് താഴോട്ടാണു മടക്കുക. (ഇലയുടെ തുറന്ന ഭാഗം കഴിക്കുന്ന ആളിനെ അഭിമുഖീകരിക്കും).

നായര്‍ പുലിയുടെ ഇന്‍സ്റ്റന്റ് പുലിവാല്‍



"ഹവില്‍ദാര്‍... ഉസ്മാന്‍, യു‌ ടെല്‍ മി..... വാട്ട് ഈസ്‌ ദിസ്‌ പുളി കളി"


ഓണാഘോഷ കമ്മറ്റിയുടെ മീറ്റിങ്ങില്‍ പങ്കെടുത്ത സി ഓ സാബ്ബിന്റെ ചോദ്യം കേട്ട ഹവില്‍ദാര്‍ ഉസ്മാന്‍ സാര്‍ ഒന്ന് പരുങ്ങി. പിന്നെ അറ്റെന്‍ഷനായി മസ്സില് പിടിച്ചു നിന്ന് രണ്ടും കല്പിച്ചു ഉത്തരം കൊടുത്തു.


"സാര്‍ .....പുളി കളി മീന്‍സ്‌ വാളം പുളി ആന്‍ഡ്‌ കൊടംപുളി... കൊടം പുളി ഈസ്‌ യൂസ്സിംഗ് ഫോര്‍ മീന്‍ കറി...ആന്‍ഡ്‌ വാളം പുളി ഈസ്‌ ".......?


"നോ നോ ....ഉസ്മാന്‍ ...ഐ വിഷ് ടൂ സീ യുവര്‍ പുളികളി ഇന്‍ ദിസ്‌ ഓണം" ..


ഉസ്മാന്‍ സാറിന്റെ ഇംഗ്ലീഷ് മനസ്സിലാകാതെ വന്ന സി ഓ സാബ് വീണ്ടും പറഞ്ഞു.


ഓ.. പുലി കളി!! ഉസ്മാന്‍ സാറിന് ഇപ്പോഴാണ് കാര്യം മനസ്സിലായത്‌. അദ്ദേഹം ഇംഗ്ലീഷ് പറയാനായി പിടിച്ചു വച്ചിരുന്ന ശ്വാസം പതുക്കെ അഴിച്ചു വിട്ടു. എന്നിട്ട് പുറകിലിരുന്ന ഞങളെ നോക്കി.



ഇത്തവണത്തെ ഓണാഘോഷത്തിനുള്ള പരിപാടികള്‍ ആസൂത്രണം ചെയ്യാനുള്ള യോഗമാണ് നടന്നു കൊണ്ടിരിക്കുന്നത്. യൂണിറ്റിലെ മലയാളികളെല്ലാം യോഗത്തിലുണ്ട്. സി ഓ സാബാണ് അധ്യക്ഷന്‍. ഗംഭീരമായ ഓണ സദ്യ വേണമെന്ന് നേരത്തെ തന്നെ തീരുമാനമായിരുന്നു. അതിനുള്ള പച്ചക്കറികളും മറ്റു സാധനങളും വാങ്ങാനായി രണ്ടു പേര്‍, തോമസ്സും രവീന്ദ്രനും നാട്ടിലേയ്ക്ക് പോയിക്കഴിഞ്ഞു. എന്തൊക്കെ കലാപരിപാടികള്‍ വേണമെന്നുള്ളതാണ് അടുത്തതായി തീരുമാനിക്കേണ്ടത്.



പുലി കളി എന്ന സംഭവം സി ഓ സാബ് കാണാന്‍ ആഗ്രഹിക്കുന്നതിനാല്‍ ഇത്തവണത്തെ ഓണത്തിനു മലയാളികളുടെ വകയായി പുലികളിയും വിഭവസമൃദ്ധമായ ഓണസദ്യയും നടത്താമെന്ന് തീരുമാനമായി. സി ഓ സാബ് പോയതിനു ശേഷം ആരൊക്കെ എന്തൊക്കെ ജോലികള്‍ ചെയ്യണമെന്നുള്ള ചര്‍ച്ച നടന്നു. മാവേലിയായി കൊമ്പന്‍ മീശയും കുട വയറുമുള്ള ഹവില്‍ദാര്‍ വേലപ്പന്‍ സാറും പുലിയായി ഹവില്‍ദാര്‍ നായര്‍ സാറും പുലിയെ വെടി വയ്ക്കുന്ന വേട്ടക്കാരനായി ഡ്രൈവര്‍ രാജേന്ദ്രനും തീരുമാനിക്കപ്പെട്ടു. പുലിയുടെ തലയും മാവേലിയുടെ കിരീടവും വേട്ടക്കാരനുള്ള ഡ്രെസ്സും വാടകയ്ക്ക് വാങ്ങിക്കൊണ്ടുവരാന്‍ ലാന്‍സ് നായിക്‌ ചാക്കോ നിയമിതനായി. തോക്ക് പട്ടാളത്തിന്റെ തന്നെ ഉപയോഗിക്കാന്‍ സി ഓ സാബ് സമ്മതിച്ചു. പക്ഷെ മാഗസ്സീന്‍ (ബുള്ളറ്റു നിറയ്ക്കുന്ന അറ) തോക്കില്‍ ഘടിപ്പിക്കാന്‍ പാടില്ല എന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു.



തിരുവോണ ദിവസമാണ്‌ ഓണസദ്യ നടത്തുന്നത്. പക്ഷെ കലാ പരിപാടികള്‍ എല്ലാവരുടെയും സൗകര്യം നോക്കി ഓണത്തിന്റെ തുടക്കമായ അത്തം നാളില്‍ രാവിലെ പത്തു മണി മുതല്‍ നടത്താനും തീരുമാനിച്ചു ഞങ്ങള്‍ പിരിഞ്ഞു.



യൂണിറ്റിലെ അറിയപ്പെടുന്ന പുലികളില്‍ ഒരാളാണ് ഓണപ്പുലിയാകാന്‍ പോകുന്ന ഹവില്‍ദാര്‍ നായര്‍ സാര്‍. വൈകിട്ട് ആറു മണി വരെ രണ്ടു കാലിലും അതിനു ശേഷം നാല് കാലിലുമാണ് നായര്‍ പുലിയെ കാണുക. പുലിയാകാന്‍ വേണ്ടി മാത്രം അദ്ദേഹം രണ്ടു കുപ്പികള്‍ കാന്റീനില്‍ നിന്നും വാങ്ങിയിട്ടുണ്ട് . മേക്കപ്പ് മാന്‍ ഉസ്മാന്‍ സാര്‍ മദ്യവിരോധി ആയതിനാല്‍ മേക്കപ്പ് തുടങ്ങുന്നതിനു മുന്‍പ് ഉസ്മാന്‍ സാര്‍ കാണാതെ തന്റെ ക്വോട്ടാ നായര്‍ പുലി അകത്താക്കിയിരുന്നു. പക്ഷെ പുലി കളി തീരുന്നതിനു മുന്‍പ് അകത്താക്കിയതിന്റെ എഫെക്ട് തീര്‍ന്നു പോയാല്‍ അത് പുലിയുടെ ശൌര്യം കുറച്ചു കളയുമോ എന്നൊരു ശങ്ക നായര്‍ പുലിയെ പിടി കൂടിയിരുന്നു.



പുലി വരകളുള്ള ബര്‍മുഡയും ടീ ഷര്‍ട്ടും ധരിച്ചു, കയ്യില്‍ പുലിയുടെ വാലും പിടിച്ചു നില്ക്കുന്ന നായര്‍ സാറിന്റെ കൈകളിലും കാലുകളിലും പട്ടാളത്തിലെ വണ്ടികള്‍ക്ക് അടിക്കാനായി വരുന്ന പല കളറിലുള്ള പെയിന്റ് തേച്ചു പിടിപ്പിക്കുകയാണ്‌ മേക്കപ്പ് മാന്‍ ഉസ്മാന്‍ സാര്‍. വാടകയ്ക്ക് എടുത്ത പുലിയുടെ തലയുമായി ചാക്കോ അരികില്‍ നില്പുണ്ട്. കുറച്ചകലെ വേട്ടക്കാരന്‍ രാജേന്ദ്രന്‍ കോട്ടും സ്യൂട്ടും ധരിച്ച് അവനെക്കാള്‍ വലിപ്പത്തിലുള്ള ഒരു വീരപ്പന്‍ മീശയും ഫിറ്റ് ചെയ്തു കയ്യില്‍ തോക്കുമായി നില്‍ക്കുന്നു...സി ഓ സാബിന്റെ മുന്നില്‍ ഒറ്റ വെടിക്കുതന്നെ പുലിയെ വീഴിക്കാനുള്ള ധൈര്യത്തിനായി രാജേന്ദ്രനും അല്പം അകത്താക്കിയിട്ടുണ്ട്‌ എന്ന് അവന്റെ നില്‍പ്പ് കണ്ടാല്‍ അറിയാം.


ഓഫീസ് ക്ലെര്‍ക്ക്‌ ബാബുവിന്റെ ഭാര്യയുടെ സെറ്റ് സാരി തറ്റുടുത്ത്‌ അതിനു മുകളില്‍ ഉത്തരീയവും കഴുത്തില്‍ മുത്തുമാലകളും അണിഞ്ഞു തലയില്‍ കിരീടവും വച്ച് തോമസ്‌ ഉണ്ടാക്കിയ ഡ്യൂപ്ലിക്കേറ്റ്‌ ഓലക്കുടയും ചൂടി കുടവയറും തള്ളി അണിഞ്ഞൊരുങ്ങി വന്ന വേലപ്പന്‍ മാവേലി, നായര്‍ പുലി അറിയാതെ അദ്ദേഹത്തിന്റെ കുപ്പിയില്‍ നിന്നും രണ്ടു പെഗ്ഗ് ധൈര്യം അകത്താക്കി തന്റെ പ്രകടനത്തിന് തയാറായി നിന്നു.



അതിഥികള്‍ എത്തിച്ചേര്‍ന്നു. സി ഓ സാബിനെ കൂടാതെ അടുത്ത യൂണിറ്റുകളിലെ ഓഫീസര്‍മാരും അവരുടെ കുടുംബവും പട്ടാളക്കാരുടെ ഭാര്യമാരും കുട്ടികളുമൊക്കെ ആ കൂട്ടത്തിലുണ്ട്. പി ടി ഗ്രൗണ്ടില്‍ ഉണ്ടാക്കിയ പന്തലില്‍ അതിഥികള്‍ ആസനസ്ഥരായി. കുട്ടികള്‍ ഗ്രൌണ്ടിലും മറ്റും സന്തോഷത്തോടെ ഓടിക്കളിച്ചു.



പരിപാടി തുടങ്ങുകയാണ്. പന്തലിന്റെ ഒരറ്റത്ത് നിന്നു മലയാളിയായ മേജര്‍ ചന്ദ്രന്‍ സാര്‍ കേരളത്തെക്കുറിച്ചും ഓണത്തെക്കുറിച്ചും മൈക്കിലൂടെ ഒരു ചെറിയ വിവരണം സദസ്യര്‍ക്ക് നല്‍കി. അത് കഴിഞ്ഞ ഉടന്‍ വേലപ്പന്‍ മാവേലിയുടെ വരവായി. ഓലക്കുട ചൂടി വന്ന മാവേലിയെ കണ്ടു സദസ്യര്‍ കയ്യടിച്ചു. നടക്കുമ്പോള്‍ മാവേലിയ്ക്ക് ഒരു ചെറിയ ആട്ടമുണ്ടോ എന്ന് ഞങള്‍ സംശയിച്ചു. കുട്ടികള്‍ മാവേലിയുടെ ചുറ്റും കൂടി. മാവേലി സി ഓ യും മറ്റും ഇരിക്കുന്ന വേദിയിലേയ്ക് കയറി..



അടുത്തത് പുലി കളിയാണ്. പുലിയും പരിവാരങ്ങളും വരികയാണ്. സ്വത സിദ്ധമായ നടന വൈഭവത്തോടെ നായര്‍ പുലി താളത്തിനൊത്ത് കളിക്കുകയാണ്. വേദിയുടെ മുന്‍പിലെത്തിയ പുലി സംഘം പത്തു മിനിട്ടോളം ചുവടു വച്ചു. പുലിയുടെ ചുവടുകളും അതിനൊപ്പമുള്ള വേട്ടക്കാരന്റെ ആക്ഷനുകളും കണ്ടു സി ഓ സാബും മറ്റു ഹിന്ദിക്കാരും രസിച്ചിരുന്നു. പുലിയുടെ വാലില്‍ പിടുത്തമിട്ട ഒരു കുട്ടിയെ ഉസ്മാന്‍ സാര്‍ അനുനയിപ്പിച്ചു മാറ്റി നിര്‍ത്തി. പുലിയെ വെടി വയ്കാനുള്ള സമയമായി. വേട്ടക്കാരന്‍ രാജേന്ദ്രന്‍ ഒരു മൂലയില്‍ നിന്നും ഉന്നം പിടിച്ചു. പിന്നെ കാഞ്ചി വലിച്ചു...


ഒരു നിമിഷം....വെടി പൊട്ടി..


പുലി എടുത്തടിച്ചത്‌ പോലെ വീഴുന്നു..


വീണ പുലി പെട്ടെന്ന് ഒറ്റക്കരച്ചില്‍..."എന്റയ്യോ....ഞാന്‍ ചത്തേ.."


വെടിയേറ്റു വീണ പുലിയുടെ മലയാളത്തിലുള്ള കരച്ചില്‍ കേട്ട സി ഓ സാബും മറ്റുള്ളവരും ചിരിച്ചു...
പക്ഷെ തിരക്കഥയില്‍ ഇല്ലാത്ത ഈ കരച്ചില്‍ കേട്ട ഉസ്മാന്‍ സാറിന് എന്തോ പന്തി കേടു തോന്നി...



അദ്ദേഹം ഓടിച്ചെന്നു വീണു കിടന്ന നായര്‍ പുലിയെ പിടിച്ചു പൊക്കി...നോക്കുമ്പോള്‍ പുലിയുടെ വയറില്‍ ചോര...ചോരക്കു റമ്മിന്റെ മണം...!!!


ഉണ്ടയില്ലാത്ത വെടിയേറ്റു പുലിയുടെ വയറ‌ില്‍ നിന്നും ചോര കിനിയുന്നത് കണ്ട വേട്ടക്കാരന്‍ രാജേന്ദ്രന്‍ ഞെട്ടി...അവന്‍ മാഗസിന്‍ ഊരി മാറ്റിയ തന്റെ തോക്കില്‍ എങ്ങനെ ഉണ്ട വന്നു എന്നറിയാതെ വായ്‌ പൊളിച്ചു വിറച്ചു നിന്നു.



വെടിയേറ്റു വീണ പുലി വടിപോലെ കിടക്കുന്നതും മറ്റുള്ളവര്‍ പുലിയെ എടുത്തുകൊണ്ടു പോകുന്നതും കണ്ട സി ഓ സാബ് എഴുനേറ്റു വന്നു. രക്തം കിനിയുന്ന നായര്‍ പുലിയുടെ ടീ ഷര്‍ട്ട്‌ ഊരി മാറ്റാന്‍ അദ്ദേഹം നിര്‍ദ്ദേശം കൊടുത്തു...



ടീ ഷര്‍ട്ട്‌ ഊരിയ നായര്‍ പുലിയുടെ വയറു ഭാഗത്ത് ബര്‍മുഡക്കടിയില്‍ ഒരു കുപ്പി!! കുപ്പിയില്‍ നിന്നും ഒരു ചെറിയ പ്ലാസ്റ്റിക്‌ കുഴല്‍ പുലിത്തലയുടെ ഉള്ളിലൂടെ നായര്‍ പുലിയുടെ വായിലേയ്ക്ക് പോകുന്നു.... കുപ്പിയില്‍ പകുതിയോളം വെള്ളം ചേര്‍ക്കാത്ത റം....!!!



പുലിയുടെ ശൌര്യം ചോര്‍ന്നു പോകുമ്പോള്‍ ഇന്‍സ്റ്റന്റായി റീ ഫില്‍ ചെയ്യാന്‍ വേണ്ടി നായര്‍ പുലി കണ്ടുപിടിച്ച സൂത്രം കണ്ട സി ഓ സാബ് ഞെട്ടി.. ഞെട്ടല്‍ പിന്നെ കോപമാകുകയും പണീഷ് മെന്റ് ഡ്യൂട്ടിയായി പരിണമിക്കുകയും ചെയ്തു...



നായര്‍ പുലി ഇപ്പോള്‍ ഡ്യൂട്ടിയിലാണ്...ഒരു പുലിവാല്‍ ഡ്യൂട്ടിയില്‍.


നര്‍മ്മം

Tuesday, August 25, 2009

ഓണാഘോഷം ചോദ്യം 9

9) നിങ്ങളുടെ ഓണത്തിലെ ഒരു രസകരമായ അനുഭവം?
----------------------------------------------------------------

നിബന്ധനകള്‍:
1) ഏറ്റവും നല്ല ഉത്തരം പറയുന്ന ആള്‍ അടുത്ത ദിവസത്തെ മഹാബലി
2) ശരി ഉത്തരം എന്നതിനെക്കാള്‍ ഉത്തരങ്ങള്‍ അവതരിപ്പിക്കുന്ന രീതിയാണ്‌ മാനദണ്ഡം
3) ഈ പരിപാടിയിലെ ഏറ്റവും നല്ല ഉത്തരം പറയുന്ന ആള്‍ ഈ വര്‍ഷത്തെ വാമനന്‍
4) ഉത്തരം എഴുതുമ്പോള്‍ സരസമായി, വിശദീകരിച്ച് എഴുതുക കൂടെ അതുമായി യോജിച്ച കഥയും എഴുതാം.
5) ഉത്തരം അപ്പപ്പോള്‍ ഉള്ള പോസ്റ്റില്‍ കമന്റിനൊപ്പം ഇടാം.
6) വിജയിയായ ബ്ലോഗറുടെ പേരും ഉത്തരവും,
വിജയിയുടെ ബ്ലോഗ് ഡീറ്റയില്‍സും അടുത്ത ദിവസത്തെ ചോദ്യത്തോടൊപ്പം പ്രസിദ്ധിപ്പെടുത്തും.
7) വിവാദപരമായ ഉത്തരങ്ങള്‍ സ്വീകരിക്കുന്നതല്ല
8) അനോണികള്‍ പങ്കെടുക്കുകയാണെങ്കില്‍ പേര്‌ പരാമര്‍ശിക്കണം.
9) അനോണിയോ ബ്ലോഗില്ലാത്ത വ്യക്തിയോ ശരി ഉത്തരം പറഞ്ഞാല്‍, 'ഇന്നത്തെ മഹാബലി'
എന്നതിനു പകരം 'ഇന്നത്തെ ഓണത്തപ്പന്‍' എന്ന പേരില്‍ വിജയിയെ ചിത്രീകരിക്കും.
10) ജഡ്ജിമാരുടെ തീരുമാനം അന്തിമമാണ്..
---------------------------------------------
ഓണാഘോഷം ചോദ്യം 8
8) മഹാബലിയുടെ ഏത് യാഗ വേളയിലാണ്‌ വാമനന്‍ വന്നത്?
മാവേലിയെ പാതാളത്തിലേക്ക് ചവിട്ടി താഴ്ത്താനുള്ള സംഭവം വിവരിക്കുക.
..................................................................................
റസാകൃഷ്ണ ... മാണിക്യം ... ഹരീഷ് തൊടുപുഴ ... നിരക്ഷരന്‍ ... കണ്ണനുണ്ണി ...
തുടങ്ങി പങ്കെടുത്ത എല്ലാവര്‍ക്കും നന്ദി രേഖപ്പെടുത്തുന്നു.
............................................................................

ഇന്നത്തെ മാവേലി
വര്‍ഷ ഗീതം ബ്ലോഗുടമ -കണ്ണനുണ്ണി
http://varshageetam.blogspot.com/

കണ്ണനുണ്ണി said...

യാഗം അല്ല ഇതൊക്കെ ഒരു യോഗം ആ ..അല്ലാണ്ടെന്താ പറയ്യാ...
മഹാബലിക്കു അന്ന് ശനി ദശയില്‍ കേതുവിന്റെ അപഹാരം ആയിരുന്നു എന്ന് പറഞ്ഞു കേട്ടിടുണ്ട്..
അല്ലെ പിന്നെ ഇത്തിരിപോന്ന ഒരു ചെക്കന്‍ ഈ പണി ആളോടു കാണിക്കുമോ?

ഇനി സംഭവം വിവരിക്കാന്‍ പറഞ്ഞാല്‍ .....
പയ്യന്‍സ് വന്നു 'ത്രീ ഫീറ്റ്‌' തരുമോ അങ്കിള്‍ എന്ന് ചോദിച്ചു... വല്യ ആളാണെന്ന് കാണിക്കാന്‍ മഹാബലി പറഞ്ഞു മോന് ഞാന്‍ എന്റെ രാജ്യം തന്നെ തന്നെക്കാല്ലോ ന്നു...
പയ്യന് ഹിഡന്‍ അജണ്ട ഉണ്ടല്ലോ.. അതോണ്ട് വീണ്ടും പറഞ്ഞു ' ഐ വാണ്ട്‌ ഒണ്‍ലി ത്രീ ഫീറ്റ്‌ '
അങ്ങനെ അഗ്രീമെന്റ്റ്‌ ആയ ശേഷം ചെക്കന്‍ കേറി ബൂസ്റ്റ്‌ കുടിച്ച പോലെ അങ്ങ് വലുതായി... അവനു കാലു വെക്കാന്‍ ഭൂമിയിലും ആകാശത്തും ഒന്നും സ്ഥലം ഇല്യാതെ ആയി ( ആകാശത്ത് അവന്‍ എങ്ങനെ കാല് വെച്ചു എന്ന് എനിക്കിപോഴും സംശയം ഉണ്ട് ട്ടോ )
അപ്പൊ പിന്നെ പാവം മഹാബലി പറഞ്ഞു...
' എന്നാ പിന്നെ എന്റെ തലേലോട്ടു വെക്കടാ അടുത്ത കാല്‍' എന്ന്.
പുള്ളി ചുമ്മാ പറഞ്ഞെ ആണേലും പയ്യന്‍സ് അങ്ങനെ തന്നെ ചെയ്തു കളഞ്ഞു...
അതോടെ പാവം മഹാബലി പാതാളത്തിലും ആയി...
ഗുണപാഠം: ഒട്ടകത്തിനു ഇരിക്കാന്‍ സ്ഥലം കൊടുത്താല്‍..... :)

August 24, 2009 8:46 PM


അടുത്ത ചോദ്യത്തോടെ ഈ പക്തി അവസാനിക്കുകയാണ്
തയ്യാറാക്കിയത്: ആല്‍ത്തറ

പൊന്നോണമായ്‌

പൂവിറുക്കുക പൂക്കളമിടുക
പൊന്നോണമായ്‌ മാലോകരെ.
തൃക്കാക്കരയപ്പന് നൈവേദ്യമേകാന്‍
വന്നണഞ്ഞീടുക ഭൂലോകരെ.

അരിമാവിന്‍ കോലവും വര്‍ണ്ണപൂക്കളവും
ആദിത്യ ശോഭയില്‍ മിഴിവേറി.
ഭക്തര്‍ക്കെല്ലാം അനുഗ്രഹമേകാന്‍
തൃക്കാക്കരയപ്പന്‍ എഴുന്നള്ളി.

ആലിന്‍ചുവടും ആമ്പല്‍കുളവും
അമ്പലമുറ്റത്ത്‌ ആര്‍പ്പുവിളി.
അത്തപ്പൂക്കളം ആര്‍ഭാടമായി
അത്തം നാളില്‍ അണിഞ്ഞൊരുങ്ങി.

ചിത്ര നാളില്‍ ചിത്രംപോലെ
ചിട്ടയോടെല്ലാരും ചേര്‍ന്നൊരുക്കി .
ചോതിനാളില്‍ ചെറുപുഞ്ചിരിയോടെ
ചന്തത്തിലെല്ലാരും പൂവിട്ടു.

വിശാഖം അനിഴം തൃക്കേട്ട മൂലവും
തൃപ്തിയോടുള്ളോരു പൂക്കളമായ്
മൂലംതൊട്ടുള്ള മൂട്ടില്‍ അണിയലും
പൂരാടം നാളില്‍ പൂര്‍ണ്ണവുമായ്‌

ഉത്രാടം നാളിലെ ഉത്രാടസദ്യയും
ഉത്സവമായുള്ള വള്ളംകളിയും
തിരുവോണം നാളിലെ ഓണത്തപ്പനും
തിരുവോണസദ്യയും ഘോഷമേകി.

കറുത്തേടം, കവിത

Monday, August 24, 2009

ഓണപ്പാചകം: ശർക്കര‌ഉപ്പേരി ( ശർക്കരവരട്ടി)



നേന്ത്രക്കായ വറുത്തെടുത്ത് ശർക്കരപ്പാവിലിട്ടു തയ്യാറാക്കിയെടുക്കുന്ന ശർക്കരവരട്ടി ഏവർക്കും സുപരിചിതമാണല്ലൊ. ഓണക്കാലമല്ലേ..ഇതൊന്നുണ്ടാക്കി നോക്കിയാലോ..?

ആവശ്യമുള്ള സാധനങ്ങൾ:

നേന്ത്രക്കായ - അരക്കിലോ.
ശർക്കര - 150 ഗ്രാം.
ചുക്കുപൊടി - അര ടീസ്പൂൺ.
ജീരകപ്പൊടി - അര ടീസ്പൂൺ.
നെയ്യ് - ഒരു സ്പൂൺ.
പഞ്ചസാര(നിർബന്ധമില്ല) - ഒരു സ്പൂൺ
വെളിച്ചെണ്ണ - വറുക്കാനാവശ്യമുള്ളത്.

ഉണ്ടാക്കുന്ന വിധം:

നേന്ത്രക്കായ തൊലികളഞ്ഞ് രണ്ടാക്കി വട്ടത്തിൽ നുറുക്കിയെടുക്കുക. സാധാരണ കായവറുത്തതിന് നുറുക്കുന്നതിനേക്കാൾ കുറച്ചുകൂടി കനത്തിലായിരിയ്ക്കണം കഷ്ണങ്ങൾ.


കഷ്ണങ്ങൾ വെളിച്ചെണ്ണയിൽ കരുകരുപ്പായി വറുത്തുകോരുക. കനത്തിലുള്ള കഷ്ണങ്ങളായതിനാൽ നന്നായി മൂത്തുകിട്ടാൻ കുറച്ചു സമയമെടുക്കും. നല്ല പാകമായാൽ ഒരു ഇളം ബ്രൗൺ നിറമായിരിയ്ക്കും.



വറുത്ത കഷ്ണങ്ങൾ ഒരു ന്യൂസ്പേപ്പറിലോ മറ്റോ പരത്തിയിട്ട് ചൂടാറാൻ വയ്ക്കുക. ഈ സമയം ശർക്കര കുറച്ചു വെള്ളത്തിൽ അലിയിച്ച് അരിച്ചെടുത്തശേഷം കട്ടിയുള്ള പാത്രത്തിലാക്കി അടുപ്പത്തുവച്ച് തുടരെ ഇളക്കുക. കുറച്ചുകഴിയുമ്പോൾ വെള്ളം വറ്റി കുറുകാൻ തുടങ്ങും. അപ്പോൾ തീ കുറയ്ക്കണം. ഇളക്കുന്ന ചട്ടുകം ഇടയ്ക്കിടെ ഉയർത്തിപ്പിടിച്ച് അതിൽ നിന്നു ഇറ്റുവീഴുന്ന തുള്ളികൾ നിരീക്ഷിയ്ക്കുക. ഇറ്റുവീഴൽ ക്രമേണ സാവധാനത്തിലായി വന്ന് അവസാനം ഒരു നൂൽപോലെ ആവുന്നതാണ് പാകം. ഈ പരുവത്തിൽ വാങ്ങിവച്ച് ചുക്കുപൊടിയും ജീരകപ്പൊടിയും ചേർത്തിളക്കിയശേഷം കായവറുത്തതും നെയ്യും പഞ്ചസാരയും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ശർക്കര എല്ലാ കഷ്ണങ്ങളിലും ഒരുപോലെ പിടിച്ചിരിയ്ക്കുന്ന വിധത്തിൽ നന്നായി ഇളക്കണം.



ഇളക്കിയോജിപ്പിച്ച സമയത്ത് എല്ലാം കൂടി ഒരുമാതിരി കുഴഞ്ഞപരുവത്തിലായിരിയ്ക്കുമെങ്കിലും തണുക്കുന്തോറും കട്ടിയാവാൻ തുടങ്ങും. അപ്പോൾ ഒന്നുകൂടി ഇളക്കി കട്ടപിടിച്ചിരിയ്ക്കുന്ന കഷ്ണങ്ങൾ വേർപെടുത്തിവയ്ക്കണം. നന്നായി ചൂടാറിയാൽ ശർക്കര‌ഉപ്പേരി റെഡി!

എല്ലാവർക്കും ഓണാശംസകൾ...


ആൽത്തറയിൽ ഓണം, പാചകം, ബിന്ദു കെ പി

ഓണാഘോഷം ചോദ്യം 8

8) മഹാബലിയുടെ ഏത് യാഗ വേളയിലാണ്‌ വാമനന്‍ വന്നത്?
മാവേലിയെ പാതാളത്തിലേക്ക് ചവിട്ടി താഴ്ത്താനുള്ള സംഭവം വിവരിക്കുക.

--------------------------------------------------------
നിബന്ധനകള്‍:
1) ഏറ്റവും നല്ല ഉത്തരം പറയുന്ന ആള്‍ അടുത്ത ദിവസത്തെ മഹാബലി
2) ശരി ഉത്തരം എന്നതിനെക്കാള്‍ ഉത്തരങ്ങള്‍ അവതരിപ്പിക്കുന്ന രീതിയാണ്‌ മാനദണ്ഡം
3) ഈ പരിപാടിയിലെ ഏറ്റവും നല്ല ഉത്തരം പറയുന്ന ആള്‍ ഈ വര്‍ഷത്തെ വാമനന്‍
4) ഉത്തരം എഴുതുമ്പോള്‍ സരസമായി, വിശദീകരിച്ച് എഴുതുക കൂടെ അതുമായി യോജിച്ച കഥയും എഴുതാം.
5) ഉത്തരം അപ്പപ്പോള്‍ ഉള്ള പോസ്റ്റില്‍ കമന്റിനൊപ്പം ഇടാം.
6) വിജയിയായ ബ്ലോഗറുടെ പേരും ഉത്തരവും,
വിജയിയുടെ ബ്ലോഗ് ഡീറ്റയില്‍സും അടുത്ത ദിവസത്തെ ചോദ്യത്തോടൊപ്പം പ്രസിദ്ധിപ്പെടുത്തും.
7) വിവാദപരമായ ഉത്തരങ്ങള്‍ സ്വീകരിക്കുന്നതല്ല
8) അനോണികള്‍ പങ്കെടുക്കുകയാണെങ്കില്‍ പേര്‌ പരാമര്‍ശിക്കണം.
9) അനോണിയോ ബ്ലോഗില്ലാത്ത വ്യക്തിയോ ശരി ഉത്തരം പറഞ്ഞാല്‍, 'ഇന്നത്തെ മഹാബലി'
എന്നതിനു പകരം 'ഇന്നത്തെ ഓണത്തപ്പന്‍' എന്ന പേരില്‍ വിജയിയെ ചിത്രീകരിക്കും.
10) ജഡ്ജിമാരുടെ തീരുമാനം അന്തിമമാണ്..
---------------------------------------------------------------

ഓണാഘോഷം ചോദ്യം 7
മലയാളികളുടെ വര്‍ഷാരംഭം മേടം ഒന്നാണോ അതോ ചിങ്ങം ഒന്നാണോ? വ്യത്യാസം എന്ത്?
.........................................
അരുണ്‍ കായംകുളം ... ഇടിവാള്‍ ... കണ്ണനുണ്ണി ... പാവപ്പെട്ടവന്‍ ...
തുടങ്ങി പങ്കെടുത്ത എല്ലാവര്‍ക്കും നന്ദി രേഖപ്പെടുത്തുന്നു

----------------------------------------------------
ഇന്നത്തെ മാവേലി
വര്‍ഷ ഗീതം ബ്ലോഗുടമ -കണ്ണനുണ്ണി
http://varshageetam.blogspot.com/

കണ്ണനുണ്ണി said...
പലപ്പോഴും പല മലയാളികളുടെയും കയ്യിലിരിപ്പ് വെച്ച് ഏപ്രില്‍ ഒന്ന് ആക്കണ്ടാതാ....

പിന്നെ കേരളം ഭരിക്കുന്നെ കരുണാനിധി അല്ലതോണ്ട്.....അത് സംഭവിച്ചില്ല എന്നെ ഉള്ളു

തയ്യാറാക്കിയത്: ആല്‍ത്തറ

“ ശിവരാമ മാമന്റെ “വള്ളികളസം”


എല്ലാരും ഒന്ന് ഞെട്ടി.........ഞെട്ടണം....


അല്ല, അല്ലെങ്കിൽ “എന്തര് ഓണം, എന്തോന്ന് ഓണം ”.( ജഗതി ശ്രീകുമാർ സ്റ്റൈലിൽ ഒന്ന് നീട്ടി വായിക്കാൻ അപേക്ഷ).


പത്ത്- പതിമൂന്ന് വയസ്സിനുള്ളിൽ ആഘോഷിച്ചതല്ലേ ഓണം...? പിന്നിട് ഉണ്ടായ ഓണം ഒക്കെ ഒരു ഓണം ആണോ?
ഒരു പുസ്തകം ആക്കത്തക്കവിധം അല്ലേ നമ്മന്റെ “അനുഭവങ്ങൽ -പാളിച്ചകൾ” പരന്ന് കിടക്കുന്നത്...!!
ഞങ്ങൾ “കുട്ടി പട്ടാളങ്ങൾ” രാവിലത്തെ മ്യഷ്ടാന്നഭോജനത്തിന് ശേഷം, ബാബു ചേട്ടന്റെ വിജനമായ പറമ്പിൽ ഒന്ന് കൂടും. അവിടെ വിശാലമായ പറമ്പിൽ ഒരറ്റത്ത് ആൺ കൂട്ടം, ഗോ‍ലി കളി, പന്ത് കളി ഇത്യാതികളിൽ മുഴുകുമ്പോൾ..,

പെൺകൂട്ടം......വള മുറി കളി, ചക്ക് കളി, ഊഞ്ഞാൽ ആട്ടം ഇവയിൽ ആണ് വ്യാപൃതർ. ഈ പറമ്പിലെ ഊഞ്ഞാൽ, എത് വമ്പനും ഒന്ന് ഇരുന്ന് ആടാൻ പാകത്തിന്നുള്ള “തട്ട് ഊഞ്ഞാൽ“ എന്ന് അറിയപ്പടുന്ന ഒരു ഭീമൻ ആയിരുന്നു.

പെൺകൂട്ടം രണ്ട് കൂട്ടമായി തിരിഞ്ഞ് ഉഗ്രമായ “ കമ്പ് ” എടുക്കൽ മത്സരത്തിൽ ആയിരുന്നു (ഇത് എന്ത് എന്ന് അറിയാത്തവർക്കായി ഒരു ചെറുവിവരണം - ഊഞ്ഞാലിന്റെ രണ്ട് അറ്റത്തായി 2 ടീമിന്റെയും 2 പേർ ഊഞ്ഞാൽ തടിയുടെ അറ്റത്തായി ഇരിക്കുന്നു.4 പേർ ചേർന്ന് ഊഞ്ഞാലിനെ അതിശക്തമായി ആട്ടി വായുവിൽ നിർത്തി (മുട്ട, തലയിൽ പൊക്കം,ഉണ്ട,ആന പൊക്കം) ഇത്യാതിയ്ക്ക് തൊട്ട് മുമ്പ്, വായിൽ കടിച്ച് പിടിച്ച് ഇരിക്കുന്ന ചെറിയ കമ്പിൻ കഷ്ണം തറയിലേക്ക് നിക്ഷേപിക്കേണ്ടതും, അതു 100 എണ്ണിതീരുന്നതിനുമുൻപ്, ഏത് വക അഭ്യാസങ്ങൾ വഴിയും തിരിച്ച് എടുക്കേണ്ടതും ആയിരുന്നു.)

ശിവരാമന്റെ “വള്ളികളസം”. -ഇതിനെപറ്റി ഒരക്ഷരം മിണ്ടാത്തതിന്റെ നീരസം ഇത് വായിക്കുന്ന എല്ലാവരുടെയും മുഖത്ത് എനിക്ക് കാണാം.ആക്രാന്തം, അത് വായനയിലാണെങ്കിലും, പാടില്ല തന്നെ.

ഈ കമ്പ് എടുക്കൽ അഭ്യാസപ്രകടനം അതിന്റെ പാരമ്യത്തിൽ നിൽക്കവേ,

വല്ലാതെ വലിഞ്ഞിഴഞ്ഞ ഒരു ഗർജ്ജനം.. ”ഒന്ന്മാറിനിൽക്ക് മക്കളെ............മാമൻ ഒന്ന് ആടട്ടെ......”
പിന്നെ ഊഞ്ഞാലിന്റെ നിയന്ത്രണം ഈ “മാമൻ” ഏറ്റെടുക്കുന്നു. ശിവരാമന്റെ പെങ്ങൾ “രാധ“ ഇതിനിടയിൽ “അണ്ണാ വേണ്ടാണ്ണാ, അണ്ണാ വേണ്ടാണ്ണാ“ എന്നിങ്ങനെ നിലവിളിക്കുന്നുണ്ടായിരുന്നു.

തിരുവോണത്തിന് രാവിലെ ഭേഷായി മിനുങ്ങി വന്ന് നിൽക്കുന്ന അണ്ണനുണ്ടൊ ഇത് വല്ലതും കേൾക്കുന്നു...

“പട്ടി കടിക്കല്ലെ വീട്ട്കാരെ...ഞങ്ങൾ പട്ടാണിമാരായ പിള്ളാരാണെ...താന്നിനെ തന്നാന തനി.....” ശിവരാമമാമൻ പാട്ടും ആട്ടവും ഊഞ്ഞാലിൽ ഇരുന്ന് തുടരുന്നു.

ഇതിനിടയിൽ, മുട്ട, തലയിൽ പൊക്കം,ഉണ്ട, ആനപൊക്കം ഈ പേരിൽ അറിയപ്പടുന്ന ഈ അഭ്യാസത്തിന്, അടുത്ത് ഗോലികളിയിൽ മുഴുകിയിരുന്ന “സ്വപുത്രനെ” ക്ഷണിക്കുകയും, മൂന്നാവട്ട മുട്ടയിടീലിലിൽ, ശിവരാമമാമന്റെ മുണ്ട് സ്വപുത്രന്റെ കയ്യിലും....

വള്ളികളസത്തിൽ നിൽക്കുന്ന ശിവരാമമാമനെ കണ്ട് കുട്ടിപട്ടാളം ആർത്ത് ചിരിക്കുന്നു.കാര്യം കുറച്ച് വൈകിമാത്രം മനസിലാക്കിയ ശിവരാമമാമൻ, “തിരുവോണത്തിന് തന്തയുടെ ഉടുമുണ്ട് അഴിച്ചവനേ“ എന്നുള്ള ആക്രോശവും,“ടപ്പോ....എന്റെ അമ്മേ....“ എന്ന നിലവിളിശബ്ദവും ഒന്നിച്ചായിരുന്നു..
വാൽകഷ്ണം- 2 കാലും ഒടിഞ്ഞ്, മൂന്ന് മാസകാലവും മാമൻ വെറും വള്ളികളസത്തിൽ മാത്രം ആയിരുന്നു എന്നാണ് കുട്ടിപട്ടാളത്തിന്റെ പിന്നീട് ഉണ്ടായ പിന്നാമ്പുറ സംസാരം.

ശിവരാമ മാ‍മന്റെ “വള്ളികളസം” എന്ന ഈ പോസ്റ്റിന് മനോഹരമായ “സ്കെച്ച് ” വരച്ച് തന്ന സനീഷ് എന്ന എന്റെ സഹപ്രവത്തകനും,മോഡിഫിക്കേഷൻസ് നടത്തിതന്ന ജീന മാത്യൂ എന്ന എന്റെ സഹപ്രവർത്തകക്കും ഈ പോസ്റ്റ് ഞാൻ സമർപ്പിക്കുന്നു.

Sunday, August 23, 2009

മിസ്സസ്സ് മഹാബലിയുടെ മിസ്സാവാന്‍ പാടില്ലാത്ത സ്വപ്നം




പാതാള രാജധാനിയില്‍ മാവേലിത്തമ്പുരാന്റെ ഭൂലോകയാത്രക്കുള്ള തയ്യാറെടുപ്പുകള്‍ തകൃതിയായി നടക്കുന്നു. ഇപ്പോഴുള്ള ഓണാഘോഷങ്ങള്‍ എത്ര നാള്‍ നീളുമെന്നറിയാത്തതു കൊണ്ട് പട്ടുടുപ്പുകളും, ആഭരണാദികളും, ഓലക്കുടകളും , പലതരം പാദരക്ഷകളും എല്ലാം കുറെയേറെ കൊടുത്തു വിടേണ്ടതുണ്ട്.ഒന്നും പറയണ്ട വിന്ധ്യാവലിക്കു തിരക്കുതന്നെ. സേവകര്‍ക്കെല്ലാം ആജ്ഞകള്‍ കൊടുത്തും, അഭിപ്രായങ്ങള്‍ പറഞ്ഞും ആയമ്മ പാഞ്ഞു നടക്കുന്നു. ഓ! വിന്ധ്യാവലിയെ മനസ്സിലായില്ലേ? നമ്മുടെ പാതള രാജ്ഞി...മിസ്സസ്സ്. മഹാബലി...

തന്നെ ഭൂമിയിലേക്കു അയക്കാന്‍ ഇത്തവണ എന്തോ പതിവില്ലാത്ത ഒരു ഉത്സാഹം വിന്ധ്യക്കുട്ടിക്കുള്ളത് മഹാബലി പ്രത്യേകം ശ്രദ്ധിച്ചു. എന്നിട്ടു ഭൂമിയിലെ മിക്ക ഭര്‍ത്താക്കന്മാരെയും പോലെ ആ ഉത്സാഹം മനസ്സിലായതായി ബലിയും ഭാവിച്ചതേയില്ല. കഴിഞ്ഞതവണ താന്‍ ഭൂമിയില്‍ പോയി വന്നപ്പോള്‍ കൊണ്ടു കൊടുത്ത ടി.വി.വിത്ത് ഡിഷ് സെറ്റ് ‘ക്ഷ’ പിടിച്ചൂന്നാ തോന്നണെ. അതിനേക്കാള്‍ കേമം ആയി വല്ലതും ഇത്തവണ തടഞ്ഞാലോ എന്നു വിചാരിച്ചായിരിക്കും ഈ ഉത്സാഹമെന്നൊക്കെ മഹാബലി മനസ്സില്‍ ചിന്തിക്കാതെയും ഇരുന്നില്ല. തൃലോകങ്ങളിലേയും ഭര്‍ത്താക്കന്മാരുടെ ചിന്തകളെ തകിടം മറിക്കുന്ന തരത്തിലാണ് ഭാര്യമാരു ചിന്തിക്കുന്നതെന്നു ഈ പാതാളരാജാവിനു അറിയില്ലാന്നുണ്ടൊ ആവോ??

പകലത്തെ ജോലി ഭാരത്തിന്റെ ക്ഷീണം തീര്‍ക്കാനായി സ്പടികഗ്ലാസില്‍ ഒരു ലാര്‍ജ് സോമരസവും എടുത്ത് ഉദ്യാനത്തിലെ ഊഞ്ഞാല്‍ ബെഞ്ചില്‍ ആടിക്കൊണ്ടിരുന്ന ബലിയുടെ അടുത്തേക്ക് മൂന്നുലോകങ്ങളിലേയും ഒരു റാണിമാരും
ഇന്നുവരെ പ്രകടിപ്പിച്ചിട്ടില്ലാത്ത ഒരു ഗംഭീരന്‍ ഭവ്യതയുമായി രാജ്ഞി വരുന്നതു കണ്ട് രാജാവിന്റെ മനസ്സിനുള്ളില്‍ ഇരുന്നു കരിമ്പൂച്ചകള്‍ പറഞ്ഞു,“ മഹാരാജാവേ...വലിയ ഒരു അപകടം അടുത്തു വരുന്നതു കണ്ടോ?? ജഗ്രതൈ.”

“എനിക്കു നിന്നെ അറീല്ലേടി പാറൂ” എന്ന ഒരു ഭാവത്തോടെ‘ ഞാന്‍ ഒരു മണ്ടന്‍ എന്ന നാട്യത്തോടെ രാജാവ് ചോദിച്ചു “എന്തെ ഒരു കള്ളച്ചിരി, പുര്‍ണ്ണചന്ദ്രനേപ്പൊലെ ഉണ്ടല്ലോ എന്റെ മഹാറാണി ഇന്നു?”വിന്ധ്യക്കുട്ടീടെ അപ്പോഴത്തെ ആ ഭാവം എന്തെന്ന് രാജാവിനും മനസ്സിലായില്ല. പെട്ടന്നു പുറകില്‍ പിടിച്ചിരുന്ന കൈ രാജാവിനു നേരെ ഒരു നീട്ട് അതില്‍ ഒരു ഗ്ലാസും കൂട്ടത്തില്‍ ഒരു കൊഞ്ചലും “ഒരു ചെറുത് എനിക്കും കൂടെ തരൂന്നേ....”. ഒന്നു വീശാന്‍ കമ്പനിക്കു ഭാര്യയേത്തന്നെ കിട്ടിയ ഭാഗ്യവാന്മാരയാ അപൂര്‍വ ഭര്‍ത്താക്കന്മാരില്‍ ഒരാള്‍ താന്‍ ആണല്ലോ എന്ന് സന്തോഷത്തില്‍ പൊട്ടിച്ചിരിച്ചുകൊണ്ട് ബലി പറഞ്ഞു”ചെറുതാക്കണ്ടടോ ഒരു വലുതു തന്നെ തട്ടിക്കോ”..സോമരസം ഗ്ലാസ്സില്‍ ഒഴിച്ച് കാഠിന്യം കുറക്കാന്‍ അല്പം ഇളനീര്‍ ചേര്‍ക്കാന്‍ തൂടങ്ങവെ മഹാറണി ബലിയുടെ കൈ തടഞ്ഞു “അയ്യേ.. വേണ്ട... വേണ്ട... വേണ്ട...” രാജാവ് ഞെട്ടിയേ ഇല്ല.... ഒരു ചെറിയ ചിരിയോടെ ചോദിച്ചു “നീറ്റ് അടിക്കാന്‍ പൊവാ നീ?” വിന്ധ്യക്കുട്ടി ഒരിക്കലും മയാത്ത ആര്‍ക്കും മനസ്സിലക്കാന്‍ പറ്റാത്ത ചെറു ചിരിയോടെ പറഞ്ഞു“പിന്നെ.. നിങ്ങളു കാണിച്ച മണ്ടത്തരം കാരണം ഭൂമിയിലോ ജീവിക്കാന്‍ പറ്റിയില്ല , ഇനി നീറ്റ് അടിച്ചു ഇവിടുന്നു പെട്ടന്നു പോകാന്‍ എനിക്ക് പറ്റില്ല.” എന്നും പറഞ്ഞ് മറ്റെകൈയില്‍ പിടിച്ചിരുന്ന പാക്കറ്റ് പൊട്ടിച്ച് സോമരസത്തില്‍ ചേര്‍ത്ത് ഒറ്റ വലി.പകുതിയും അകത്താക്കി ഗ്ലാസ് അവിടെ വച്ച് ഊഞ്ഞാലില്‍ രാജാവിനോടൊപ്പം ഇരുന്നു ആട്ടം തുടങ്ങി. സോമരസത്തില്‍ ചേര്‍ത്ത ഫ്രൂട്ടിടെ കവറിലേക്കു നോക്കിയ തമ്പുരാന്റെ വളിച്ച മുഖഭാവം കണ്ട് വിന്ധ്യക്കുട്ടി പറഞ്ഞു, “കഴിഞ്ഞതവണ അങ്ങു ഭൂമിയില്‍ നിന്നും വന്നപ്പോള്‍ കൊണ്ടുവന്ന പൊതികളുടെ കൂടെ ഇതും ഉണ്ടായിരുന്നു.”
ഈ വിലപിടിപ്പുള്ള സോമരസത്തില്‍ എന്തിനാ കഴുതേ നീ ഇതു ചേര്‍ത്തത് എന്നു ബലി മനസ്സില്‍ വിചാരിച്ചത് മനസ്സിലാക്കി ഒരു കണ്ണിറുക്കി കൊണ്ട് റാണി പറഞ്ഞു “ അല്ല തമ്പുരാനേ സേവകരാരേലും ഇതുവഴി വന്നാലേ നമ്മളു അങ്ങേടെയൊപ്പം ഇരുന്നു സുരപാനം ചെയ്യുന്നു എന്നു പറഞ്ഞു പരത്തണ്ട, നമ്മള്‍ ഫ്രൂട്ടി ആണല്ലോ കഴിക്കുന്നേ എന്നു വിചാരിച്ചോളും.” “ഹോ! ഇതുപോലെ ഇവളുടെ ബുദ്ധി പലപ്പോഴും പ്രവര്‍ത്തിച്ചില്ലായിരുന്നങ്കില്‍ ഈ പാതാളത്തീന്നും എന്നെ ആരേലും ചവിട്ടി താഴ്ത്തിയേനേ!..മിടുക്കികുട്ടി” ബലി ആത്മഗതം പറഞ്ഞു.


പെട്ടന്നു അന്തരീക്ഷം മാറി. വിന്ധ്യമോള്‍ടെ ചിരി മാഞ്ഞു സങ്കടം വരാന്‍ ഉള്ള ഒരു ഭാവം.”എന്താടാ ഫ്രൂട്ടി പെരുമാറാന്‍ തുടങ്ങിയോ?” ബലി ചോദിച്ചു.”ഒന്നു ചുമ്മതിരി എന്റെ തമ്പുരാനെ ഒരു അഞ്ചു ഫ്രൂട്ടി വരെ ഒക്കെ ഞാന്‍ നിന്നു കഴിക്കും പിന്നെ..... ഇരുന്നു കൊണ്ട് ഒരു .......” മുഴുമിപ്പിക്കാന്‍ ബലി സമ്മതിച്ചില്ല.... “നിന്റെ കപ്പാസിറ്റി എനിക്കറീയില്ലേടീ പാറൂ, അതു പോട്ട്, നിനക്കെന്നാ പെട്ടന്നു ഒരു വിഷമം വന്നെ ?”വിന്ധാവലി അവരുടെ വിഷമം പറയാന്‍ തുടങ്ങി” കുറേ നാളായി ഓണാഘോഷം എന്നും പറഞ്ഞു എന്റെ തമ്പുരാന്‍ എന്തു പോക്കാ ഈ പോകുന്നെ? പണ്ടൊക്കെ അഞ്ചോണം കഴിഞ്ഞാല്‍ ആറാം പക്കം അങ്ങു ഇവിടെ എത്തീരുന്നില്ലെ?ഇപ്പോള്‍ കുറേ കൊല്ലങ്ങളായി എട്ടും പത്തും മാസം തെണ്ടിത്തിരിഞ്ഞു കൂറനാറിയായി തിരിച്ചു വരുന്ന ആ വരവു സഹിക്കാന്‍ വയ്യ എനിക്കു(നാറ്റവും). വന്നാലോ ഭൂമിയില്‍ നിന്നും പറ്റുന്ന അഴുക്കെല്ലാം കഴുകി ഇറക്കി നിങ്ങളെ ഒരു അസുരക്കോലം ആക്കുമ്പോളേക്കും വീണ്ടും ഓണമാകും.ആ വാമനന്‍ നിങ്ങക്കു മാത്രം അല്ല എനിക്കും പണി തന്നതാ ഈ ഓണാഘോഷം.ഈ പാതാളഭരണവും ഒറ്റക്കുള്ള ജീവിതവും ... എനിക്കു വയ്യ.” ഒരിക്കലും പിണങ്ങാത്ത പരിഭവങ്ങള്‍ പറയാത്ത തന്റെ
പാവം ഭാര്യയുടെ സ്നേഹത്തേ ഫ്രൂട്ടിയുടെ തലോടല്‍ ആയി സംശയിച്ചല്ലോ എന്നോര്‍ത്ത് ബലിക്കും വിഷമം തോന്നി.

മഹാബലി തെല്ലു ജാള്യതയോടെ പറഞ്ഞു “കുഞ്ഞൂ (സ്നേഹം മനസ്സില്‍ നിറഞ്ഞു തുളുമ്പുമ്പോള്‍ മാത്രം വിളീക്കുന്ന വിളി}ഇത്തവണ കുറച്ചു നേരത്തേയും പോകണം. അമേരിക്കയില്‍ ഇത്തവണ ചില സ്ഥലത്തു നേരത്തെയാ ഓണം. എല്ലാ സ്ഥലത്തും സമയത്ത് ഞാന്‍ അവിടെ എത്തിയില്ലങ്കില്‍ ഈ സുന്ദരാനായ നമുക്കു പകരം വല്ല കുടവയറന്മാരേയും പിടിച്ചു വൃത്തികെട്ട ഒരു മീശയും ഫിറ്റ് ചെയ്ത് നമുക്കു പകരം മുത്തുക്കുടയും വാദ്യഘോഷങ്ങളുമായി എഴുന്നള്ളിച്ചു നിര്‍ത്തും. പല വര്‍ഷങ്ങളിലും ആ ദു:ഖസത്യത്തിനു സാക്ഷിയാകെണ്ടിയും വന്നിട്ടുണ്ട്.

അമേരിക്ക എന്നു കേട്ടപ്പോള്‍ മഹാരാജാവിന്റെ കുഞ്ഞൂന് ചെറിയ ഒരു ചിരി വന്നു മുഖത്ത് കൂട്ടത്തില്‍ ഒരു നിശ്ശബ്ദതയും(വളരേ അപൂര്‍വം കാണുന്ന ഒന്നാണേ ഈ സൈലന്‍സ്)
പെട്ടന്നു ദേവിയുടെ മൊബൈല്‍ റിങ്ങ് ചെയ്തു. പാതാളത്തിലേ ഒരേ ഒരു മൊബൈല്‍.ഒരുതവണത്തെ ഭൂമിപര്യടന വേളയില്‍ കിട്ടിയ ഒരു സമ്മാനം.ആധുനിക ഉപകരണങ്ങള്‍ കൈകാര്യം ചെയ്യാന്‍ തന്നേക്കാള്‍ മിടുക്കി തന്റെ ഭാര്യയാണ് എന്നറിയാവുന്ന ബലി ഫോണും രാജ്ഞിക്കു നല്‍കി.റിങ്ങ് ചെയ്ത ഫോണുമായി റാണി കൂറച്ചു ദൂരെ മാറിനിന്നു രണ്ടു മൂന്നു മൂളലും തലകുലുക്കും അല്ലാതെ സംസാരം ഒന്നും കേട്ടില്ല രാജാവ്.എന്നാലും അദ്ദേഹം ശ്രദ്ധിക്കുന്നുണ്ടായിരുന്നു കുറെ നാളായിട്ടുള്ള ഈ ഫോണ്‍ വരവും അതിനും ശേഷം ഉള്ള ദേവിയുടെ ഒരു ചിന്തയും....പെട്ടന്നു ഫോണ്‍ ഓഫ്ഫാക്കി ദേവി തിരിച്ചു വന്നു ഗ്ലാസ്സില്‍ ബാക്കിയിരുന്ന രസത്തില്‍ നിന്നും ഒരു ലേശം കൂടെ കഴിച്ചു. എന്നത്തേയും പോലെ ഫോണ്‍ വന്നതിനു ശേഷമുള്ള മൌനം അപ്പോഴും തുടര്‍ന്നു.പെട്ട്ന്നു ബലി സംസാരിക്കാന്‍ തുടങ്ങി”അന്തസ്സില്ലാത്ത പണിയാണ് ഞാന്‍ ചെയ്യാന്‍ പോകുന്നതു എന്നറിയാം എന്നാലും ദേവിയുടെ ഈ മൌനം ആലോചന പ്രത്യേകിച്ചു ഫോണ്‍ വന്നു കഴിഞ്ഞാല്‍ എന്താണന്ന് അറിഞ്ഞാല്‍ കൊള്ളാമായിരുന്നു.

മൌനം തുടര്‍ന്നപ്പോള്‍ രാജാനവിനു ആകെ വിഷമമായി.ചോദ്യം അസ്ഥാനത്തായോ?അസാമാന്യ വ്യക്തിത്വത്തിനുടമയായ തന്റെ റാണിയോട് അന്തസ്സില്ലാത്ത ചോദ്യമായിപ്പോയോ താന്‍ ചോദിച്ചത് എന്നു ആലോചിച്ചിരുന്നപ്പോള്‍ ദേവി ചിരിച്ചു കൊണ്ടു പറഞ്ഞു “ ഈ ചോദ്യം ഞാന്‍ കാത്തിരിക്കയായിരുന്നു രാജാവേ .ഉത്തരം കേള്‍ക്കാന്‍ രാജാവ് റെഡിയായി.”കുറ്ച്ചു നാള്‍ മുന്‍പിവിടെ ഒരു സംഭവം ഉണ്ടായി. എനിക്കു ഒറ്റക്കു മാനേജ് ചെയ്യാവുന്നതായതു കൊണ്ട് അങ്ങയേ അറിയിച്ചില്ല എന്നെയുള്ളു.നാഗപൂജക്കു ഭൂമിയില്‍ പോയി വന്നപ്പോമുതല്‍ നമ്മുടെ ഉണ്ണി നാഗത്തിന്റെ തലയില്‍ വച്ചിരുന്ന രത്നം കാണുന്നില്ല.അതു അന്വേഷിച്ചു ഭൂമിയില്‍ കറങ്ങിയ സേവകര്‍ എവിടെയും കയറാതെ കറങ്ങി നടക്കുന്ന എല്ലാം അറിയുന്ന, കാണുന്ന ഒരു വഴി പോക്കനെ കണ്ടൂ. അയാള്‍ പറഞ്ഞു കേട്ട കഥകള്‍ സേവകര്‍ എന്നോടു പറഞ്ഞു തന്നു, കൂട്ടത്തില്‍ അയാളുടെ മൊബൈല്‍ നമ്പരും.ഞാന്‍ വിളിച്ചു.അയാള്‍ പറഞ്ഞു തന്ന ആ പുതിയ ലോകത്തിന്റെ കഥ എന്നെ വിസ്മയിപ്പിച്ചു തമ്പുരാനേ.... അതിന്റെ പേരാണ് തിരുമനസ്സേ ബൂലോകം.നമ്മുക്കും അതു പോലെ ഒരു പുളുലോകം ഇവിടെ പാതാളത്തിലും തുടങ്ങണം. എന്റെന്‍ തമ്പുരാന്‍ അതിനു വേണ്ടതെല്ലാം കൊണ്ടുവേണം ഇത്തവണ മടങ്ങി വരാന്‍.”

പിന്നെ പറഞ്ഞതു ഒന്നും മഹബലിക്കു പിടികിട്ടിയില്ല... ലാപ്റ്റൊപ്, സോഫ്റ്റ് വെയര്‍,അഗ്രിഗേറ്റര്‍, ആദ്യക്ഷരി, അപ്പു,ഇരിങ്ങല്‍, കുരങ്ങന്‍, ചന്ദ്രകാന്തം, പൊറാടത്ത്, കുറുമാന്‍, ഇത്തിരി,കോമരം,സത്യമിദം, വിശാലന്‍, കുമാരന്‍, പാവപ്പെട്ടവന്‍,സുല്‍, കൈതമുള്ള് ..............,ജ്വാലയായ്.......................................................................................................................................................................................................................................................(ഈ ബൂലോകത്തിലേ മുഴുവന്‍ പേരുകളും ഇവിടെയുണ്ടേ......)സ്റ്റോ......പ്പ്പ്പ്പ്പ്പ്പ്പ്പ്പ്പ്പ്പ്പ്പ്പ്പ്പ്പ്പ്. മഹാബലി കരഞ്ഞു കൊണ്ട്ടു ചോദിച്ചു നമ്മുടെ നാഗക്കുട്ടീടെ രത്നം എവിടെടീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ????“ അതാന്നു മനുഷ്യാ‍ാ ഈ ബൂലോകത്തിലെ മാണിക്യം“...........റാണി പൊട്ടിച്ചിരിച്ചു കൊണ്ടു ചോദിച്ചു അപ്പോള്‍ നമ്മുടെ പുളു ലോകം.....

“ഓ കെ ഡണ്‍” മഹാബലി പറഞ്ഞു.

ഭൂലോകത്തിലേക്കു യാത്രയാക്കുമ്പൊള്‍ റാണി വിന്ധ്യാവലി ഒരിക്കല്‍ക്കൂടെ പറഞ്ഞു”മറക്കല്ലേ”.അപ്പോള്‍ മഹാബലി മനസ്സില്‍ തീരുമാനമെടുത്തു”ഇത്തവണ ഭൂലോകപരിപാടികള്‍ പെട്ടന്നു തീര്‍ത്ത് എനിക്കു ഒന്നു കറങ്ങണം ഈ ബൂലോകത്തില്‍.കാണണം... അറിയണം... എന്റെ വിന്ധ്യാവലിയുടെ പുളുലോകം എന്ന സ്വപ്നം ഒരിക്കലും മിസ്സാവാന്‍ പാടില്ല.


എല്ലാവര്‍ക്കും ഈ കിലുക്കാമ്പെട്ടിയുടെ ഓണാശംസകള്‍