Sunday, April 18, 2010

പൂരനിലാവ്

Posted by Picasaതൃശ്ശൂര്‍ പൂരനഗരിയില്‍ പൂരത്തിന് മുന്നോടിയായി 7 ദിവസം “പൂരനിലാവ്” എന്ന സംഗീത - നൃത്തോത്സവം പ്രശസ്ത സംഗീത സംവിധായകന്‍ ശ്രീ: മോഹന്‍ സിത്താരയുടെ പരിപാടിയോട് കൂടി ഇന്ന് [18-04-2010] ആരംഭിച്ചു.
പേര് കേട്ട ഗായകരായ ജ്യോത്സ്ന, അരുണ്‍ ഗോപന്‍, മൃദുല, അന്‍ വര്‍, പ്രദീപ് പള്ളുരുത്തി എന്നിവര്‍ ഗാനം ആലപിച്ചു.
കൂടുതല്‍ വിവരണങ്ങള്‍ പിന്നീട്.
സസ്നേഹം ജെ പി വെട്ടിയാട്ടില്‍ - തൃശ്ശിവപേരൂര്‍

Sunday, April 4, 2010

ഇവനെ ഒക്കെ എന്തു ചെയ്യണം?

NTPC കായംകുളം സമൂഹത്തിനു വേണ്ടി ചെയ്യുന്ന ഒരു നല്ലകാര്യം ശ്രദ്ധയിൽ പെട്ടു - ആ കമ്പനിയുടെ പരിസരങ്ങ ളിൽ ഉള്ള സ്കൂളൂകളിലെ 10, 12 ക്ലാസുകളിലെ ഏറ്റവും അധികം മാർക്കുവാങ്ങുന്ന വിദ്യാർത്ഥികൾക്ക് ഒരു പാരിതോഷികം - കുറച്ചു രൂപ സമുന്നതി എന്ന NGO വഴി സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച്‌ വിതരണം ചെയ്യുന്നു ആണ്ടിൽ ഒരിക്കൽ.

പക്ഷെ ഈ നല്ല കാര്യം പല സ്വകാര്യസ്കൂളുകളിലും ലഭിക്കുമ്പോൾ പല സർക്കാർ സ്കൂളുകളിലെയും വിദ്യാർത്ഥികൾക്കു ലഭിക്കുന്നില്ല എന്നതും ശ്രദ്ധയിൽ പെട്ടു.

കാര്യം അന്വേഷിച്ചപ്പോൾ ലഭിക്കേണ്ട വിദ്യാർത്ഥികളുടെ ലിസ്റ്റ് അവസാന ദിവസം കഴിഞ്ഞാണത്രെ എത്തേണ്ടിടത്തിയത്. എന്തൊരു ശുഷ്കാന്തി.

അഥവാ സ്കൂൾ തലവന്റെ മക്കൾക്കായിരുന്നു ലഭിക്കുന്നത് എങ്കിലും ഇതുപോലെ തന്നെ ആയിരുന്നിരിക്കുമോ ഇവർ പ്രവർത്തിക്കുക?

ബ്ലോഗിലൊന്നും ഇതൊന്നും എഴുതിയിട്ടൊന്നും ഒരു കാര്യവുമില്ല എന്നറിയാം എന്നാലും മനസ്സിന്റെ വിഷമം അല്പം ഒന്നു കുറഞ്ഞു കിട്ടുമല്ലൊ എന്നു കരുതി അത്ര മാത്രം

അല്ല ആരെങ്കിലും ഇത് അന്വേഷിച്ചാൽ പ്രശ്നം രാഷ്ട്രീയവൽക്കരിക്കാനും സ്കൂൾ തലവൻ ചെയ്തതാണു ശരി എന്നു വരുത്താനും അന്വേഷിക്കുന്നവനെ കുറ്റക്കാരനാക്കനും ഒക്കെ നാം മിടുക്കന്മാരും ആണല്ലൊ അല്ലേ.

ഇക്കാര്യത്തിൽ കൃസ്തീയ മാനേജുമെന്റുകൾ കാണീച്ച ശുഷ്കാന്തിയും പ്രശംസനീയം ആണ്. ബെധനിമഠം പോലെയുള്ള സ്കൂളൂകൾ തങ്ങളുടെ വിദ്യാർത്ഥികൾക്ക് ആ ആനുകൂല്യം ഉടനടി നേടിക്കൊടൂത്തപ്പോൾ, മറ്റു പല മാനേജുമെന്റ്കളൂം അവയുടെ ഒന്നും പേർ എഴുതുന്നില്ല - എനിക്കുമില്ലെ നാണം

ആലപ്പുഴ ജില്ലയിൽ കാർത്തികപ്പള്ളി താലൂക്കിൽ ചെറുതന വില്ലേജിൽ ആയാപറമ്പു ഹൈ സ്കൂൾ ഞാൻ ജനിച്ച നാട്ടിൽ എന്റെ പ്രൈമറി വിദ്യാഭ്യാസം നടത്തി തന്ന സ്കൂളായതു കൊണ്ട് അവിടത്തെ കുട്ടികൾക്കും ലഭിച്ചില്ല എന്നറിഞതുകൊണ്ടൂള്ള വിഷമം ഇതെന്നെ കൊണ്ട് എഴുതിച്ചു