അത്യുന്നതങ്ങളില്‍ വാഴും
അദ്ധ്യാത്മ ദീപ പ്രകാശമേ
ഞങ്ങളില്‍ സ്‌നേഹം ചൊരിയും
നിന്‍ ദിവ്യ പുണ്യ പ്രവാഹം
ആള്‍ത്താരയില്‍ ഞങ്ങള്‍ നിത്യം
നിന്‍ തിരു സന്നിധി പൂകാന്‍
വന്നു നമിക്കുന്നു നാഥാ..
ആശ്രയം നീയേ പിതാവേ
പാപങ്ങളൊക്കെയും നീക്കി
നന്മ നിറഞ്ഞവരാക്കി
ഞങ്ങള്‍ തന്നുള്ളം കഴുകാന്‍
നീയല്ലാതാരുണ്ട് രാജാ
മുള്‍ക്കിരീടം നീയണിഞ്ഞു ഞങ്ങള്‍
പാപ വിമുക്തരായി തീരാന്‍
വേദനയില്‍ പോലും ദേവാ
നീ ഞങ്ങള്‍ക്കായ് മന്ദഹസിച്ചു
തോളില്‍ കുരിശേന്തി നീങ്ങി
പീഢനങ്ങളതേറ്റു വാങ്ങി
നിന്നെ പരിഹസിച്ചോര്‍ക്കും
നന്മകള്‍ മാത്രം നീ നേര്‍ന്നു
ഗാഗുല്‍ത്താ മല കണ്ണീര്‍ വാര്‍ത്തു
സ്തബ്ദമായ് സപ്ത പ്രപഞ്ചം
കാരിരുമ്പാണികളേറ്റു
നിന്റെ പാവന ദേഹം പിടച്ചനേരം
(ഒരു പഴയ പോസ്റ്റ്.. ഈ സന്തോഷനാളില്‍ ആല്‍ത്തറയിലെ സുഹൃത്തുക്കള്‍ക്കായ് വീണ്ടും ..)
Showing posts with label കവിത. ഏ.ആര്‍. നജീം. Show all posts
Showing posts with label കവിത. ഏ.ആര്‍. നജീം. Show all posts
Thursday, December 24, 2009
Thursday, October 29, 2009
വാഗ്ദാനം
എന്നെ പ്രണയിക്കാമോ..?
പകരമായി
കടലൊളം സ്നേഹം
പകർന്നു തരാം.
പകരമായി
കടലൊളം സ്നേഹം
പകർന്നു തരാം.
എന്റെ ഹൃദയത്തിൽ നിനക്കൊരു
ഇരിപ്പിടമൊരുക്കാം.
ഈ നെഞ്ചിനുള്ളിൽ
നിനക്ക് ഞാനൊരു മഞ്ചൽ തിർക്കാം.
എന്റെ ആത്മാവിൽ നിനക്കായ്
ഒരു മലർവാടി പണിയാം.
സ്വപ്നങ്ങൾ കൊണ്ടൊരു
താജ്മഹൽ സമ്മാനിക്കാം
ആകാശത്തിലെ നക്ഷത്രങ്ങളെ
നിന്റെ കൈവെള്ളയിൽ കൊണ്ടുത്തരാം
എന്നാൽ
എന്റെ ക്രെഡിറ്റ് കാർഡും
ATM കാർഡും
ബാങ്ക് അക്കൌണ്ട് നമ്പരും
മാത്രം നീ ചോദിച്ചേക്കരുത്
Saturday, January 24, 2009
മൗനം

ഓര്‍മ്മകള്‍ മാത്രമെനിക്കു നല്‍കി,എന്റെ
ഓമനേ നീയെന്നകന്നുപോയി?
ഒന്നുരിയാടാതെ, ഒന്നും പറയാതെ
എങ്ങനെയിത്രയടുത്തു നമ്മൾ...
എന്നാണ് നമ്മളില്‍ ആദ്യാനുരാഗത്തിന്
മൊട്ടുവിടർന്നതെന്നോർമ്മയുണ്ടോ?
പാദസരത്തിന്‍ കൊളുത്തന്നടര്‍ന്നപ്പോള്‍
മൃദുവായി നിന്നെ വിളിച്ചനാളോ..?
നാട്ടുവഴിയിലെ വേലിപ്പടര്‍പ്പില്‍ നിന്‍-
ദാവണി തുമ്പൊന്നുടക്കിയപ്പോള്‍
ചാരേയടുത്തൊരെന്മുന്നിലക്കൈകളാൽ
മാറിന്റെ നാണം മറച്ച നാളോ ?
പുതുമഴക്കാലത്തിലെല്ലാം നനഞ്ഞു നീ
പുസ്‌തകം മാറോടു ചേര്‍ത്തു പോകേ..
ആമഴയാകെ നനഞ്ഞു ഞാനെൻ കുട
നൽകിയൊരാപ്പോയ നല്ല നാളോ ?
താലപ്പൊലിയേന്തിനിന്ന നിന്‍ നാണമാ
ദീപത്തിലൂടെ ഞാൻ കണ്ടനാളോ?
അര്‍ദ്ധനാരീശ്വര ക്ഷേത്രത്തില്‍ വെച്ചെനി-
യ്‌ക്കര്‍ച്ചനപ്പൂക്കള്‍ നീ തന്നനാളോ?
ആല്‍മര ചോട്ടിന്‍ തണലത്തിരുന്നെന്റെ
നെറ്റിയില്‍ ചന്ദനം തൊട്ടനാളോ?
ഏതെന്നറിയാതെ ഓര്‍ത്തുവയ്‌ക്കുന്നതിന്‍-
മുമ്പെന്നെ വിട്ടു നീയെങ്ങു പോയീ?
ഓമനേ നീയെന്നകന്നുപോയി?
ഒന്നുരിയാടാതെ, ഒന്നും പറയാതെ
എങ്ങനെയിത്രയടുത്തു നമ്മൾ...
എന്നാണ് നമ്മളില്‍ ആദ്യാനുരാഗത്തിന്
മൊട്ടുവിടർന്നതെന്നോർമ്മയുണ്ടോ?
പാദസരത്തിന്‍ കൊളുത്തന്നടര്‍ന്നപ്പോള്‍
മൃദുവായി നിന്നെ വിളിച്ചനാളോ..?
നാട്ടുവഴിയിലെ വേലിപ്പടര്‍പ്പില്‍ നിന്‍-
ദാവണി തുമ്പൊന്നുടക്കിയപ്പോള്‍
ചാരേയടുത്തൊരെന്മുന്നിലക്കൈകളാൽ
മാറിന്റെ നാണം മറച്ച നാളോ ?
പുതുമഴക്കാലത്തിലെല്ലാം നനഞ്ഞു നീ
പുസ്‌തകം മാറോടു ചേര്‍ത്തു പോകേ..
ആമഴയാകെ നനഞ്ഞു ഞാനെൻ കുട
നൽകിയൊരാപ്പോയ നല്ല നാളോ ?
താലപ്പൊലിയേന്തിനിന്ന നിന്‍ നാണമാ
ദീപത്തിലൂടെ ഞാൻ കണ്ടനാളോ?
അര്‍ദ്ധനാരീശ്വര ക്ഷേത്രത്തില്‍ വെച്ചെനി-
യ്‌ക്കര്‍ച്ചനപ്പൂക്കള്‍ നീ തന്നനാളോ?
ആല്‍മര ചോട്ടിന്‍ തണലത്തിരുന്നെന്റെ
നെറ്റിയില്‍ ചന്ദനം തൊട്ടനാളോ?
ഏതെന്നറിയാതെ ഓര്‍ത്തുവയ്‌ക്കുന്നതിന്‍-
മുമ്പെന്നെ വിട്ടു നീയെങ്ങു പോയീ?
എങ്കിലും ആദ്യാനുരാഗത്തിന്‍ ദിവ്യാനു-
ഭൂതിയെനിക്കു പകർന്ന നീയെൻ
പിറക്കാനിരിക്കുന്ന ജന്മത്തിലൊക്കെയും
സൗന്ദര്യ ദേവതയായിരിക്കും..!
Subscribe to:
Posts (Atom)