Sunday, January 18, 2009

കോന്നിയിലെ ഹിന്ദിക്കാര്‍

പ്രീയപ്പെട്ട ആല്‍ത്തറയിലെ ആസ്ഥാനവെടിവട്ടക്കാരെ,


അങ്ങനെ ഞാനും കൂടുന്നു ആല്‍ത്തറയില്‍.. അല്‍പം ഇരിപ്പിടം എനിക്കും കൂടി തന്നതില്‍ അതീവസന്തോഷം. അപ്പോള്‍ പരിചയപ്പെടുത്തലും ആവാം.. അധികം ആരും അറിയുന്ന ബ്ലോഗറല്ല ഞാന്‍. തുടക്കക്കാരന്‍..പേര് ദീപക് രാജ്. കുളത്തുമണ്‍,പരേതന്‍ ബ്ലോഗുകളുടെ തച്ചന്‍.


(പെരുന്തച്ചന്‍ എന്നൊക്കെ പറഞ്ഞാല്‍ ദുര്‍വാസ്സാവായ കാപ്പിലാന്‍ സ്വാമി പിണങ്ങിയാലോ..മഹര്‍ഷി കോപം ശാപം.. അപ്പോള്‍ ശാപംവാങ്ങി വയ്ക്കാന്‍ മനസ്സില്ല.)


സാധാരണ എനിക്കുണ്ടാകുന്ന അല്ലെങ്കില്‍ ഉണ്ടായിട്ടുള്ള അക്കിടികള്‍ പറഞ്ഞാണ് ഞാന്‍ എഴുതാറുള്ളത്.. ഇവന്‍ എന്താ ചെണ്ടയാണോ കൊട്ടുകൊള്ളാന്‍ എന്നൊന്നും ചോദിക്കല്ലേ..


ഞാനും അത്രപാവം അല്ലെന്നും ഒരുവെടിയ്ക്കുള്ള മരുന്നൊക്കെ നമുക്കും കൈവശം ഉണ്ടെന്നു കാണിക്കാന്‍ ഒരനുഭവം കുറിയ്ക്കട്ടെ. എന്താടാ ഇതു നിന്‍റെ ബ്ലോഗില്‍ ഇട്ടലക്കിയാല്‍ പോരായിരുന്നോ എന്ന് ചോദിച്ചാല്‍ അവിടെയും ലിങ്ക് കൊടുത്തിട്ടുണ്ട്.. തെറിവിളിക്കാന്‍ ആഗ്രഹം ഉള്ളവര്‍ അവിടെ തെറിവിളിച്ചാല്‍ മതി.. ആല്‍ത്തറയുടെ പരിശുദ്ധി മനസ്സിലാക്കികൊണ്ട്‌ ഈ പാവത്തിന് മേല്‍ പുഷ്പവൃഷ്ടി നടത്തുമെന്ന പ്രതീക്ഷയില്‍ തുടങ്ങട്ടെ..


ജീവിതത്തില്‍ ഇന്ത്യയിലെ ഒട്ടുമിക്ക സ്റ്റേറ്റുകളിലും പോകേണ്ടിയും താമസിക്കെണ്ടിയും വന്നിട്ടുള്ളതുകൊണ്ട് (നിന്‍റെ അപ്പന്‍ സര്‍ക്കസിലായിരുന്നോ ഇങ്ങനെ ഊരു തെണ്ടാന്‍ എന്ന് ചോദിക്കാന്‍ മനസ്സുവേമ്പുന്ന സുഹൃത്തുകളെ. അല്ല.. ഭാരതാംബയുടെ മാനം കാക്കുന്ന സൈനികന്‍ ആയിരുന്നു പിതാശ്രീ..) ഹിന്ദി നല്ലവണ്ണം കൈവശമായിരുന്നു. ചെറിയ ഇടവേള ദല്‍ഹിയിലും ഉണ്ടായിരുന്നു (ഒരു ദശാബ്ദം).


ഇടയ്ക്ക് ജോലിയ്ക്കായി ഞാന്‍ ദാമനില്‍ എത്തി. (അതെ നമ്മുടെ ദാമന്‍,ദിയുവിന്‍റെ ഭാഗം) അച്ചരം കൊണ്ടു തീകത്തികാന്‍ കഴിയില്ലയെന്ന തിരിച്ചറിവാണീ യാത്രയ്ക്ക് പിന്നില്‍. എങ്ങും മദ്യമണം. രണ്ടരലിറ്റര്‍കള്ള് അഞ്ചു രൂപയ്ക്ക് കിട്ടുന്ന ദാമന്‍ നമ്മുടെ മാഹിയുടെ മുമ്പില്‍ ചക്രവര്‍ത്തിയാണ്.


രണ്ടു കൂട്ടുകാരുടെ കൂടെ ഒരു വീട്ടിലാണ് താമസം.ചെന്നു ആദ്യദിവസം ഞാന്‍ ചെന്ന സന്തോഷത്തില്‍ ഒരു സെമിയപായാസം വെയ്ക്കാം എന്ന് എന്‍റെ കൂട്ടുകാരന്‍ തീരുമാനിച്ചു.. (അതില്‍ അത്താഴം ഒതുക്കാം എന്നതാണ് കാര്യം)


പക്ഷെ പാല്‍ വാങ്ങണം. അവന്‍ പോകാമെന്ന് പറഞ്ഞപ്പോള്‍ ഞാന്‍ വന്നവഴിക്കു തന്നെ കട കണ്ടിരുന്നതിനാല്‍ സ്വയം ആ ചടങ്ങ് ഏറ്റെടുത്തു. ഒന്നും അല്ലെങ്കില്‍ ആദ്യത്തെ ഷോപ്പിങ്ങ് അല്ലെ..എന്തിന് വിട്ടുകളയണം.
നേരെ പറ്റുബുക്കും (മാസാവസാനം പണം കൊടുക്കും.. ബില്ല് ഇതില്‍ കുറിച്ചുവയ്ക്കും.) എടുത്ത്‌ ഞാന്‍ ചെന്നു. ഞാന്‍ വരുന്ന വിവരം കടക്കാരന്‍ നേരത്തെ അറിഞ്ഞിരുന്നു.. രക്തം കുടിയ്ക്കാന്‍ ഒരു ഇരയും കൂടി കിട്ടിയ മൂട്ടയുടെ സന്തോഷത്തോടെ എന്നെ വരവേറ്റ കടക്കാരന്‍ പതിയെ അറിയാവുന്ന ഇംഗ്ലീഷില്‍ ചോദിച്ചു..


"വാട്ട്. ടെല്‍ മി.. വാട്ട് വാണ്ട്.."


കടക്കാരന്‍ കേട്ടിടത്തോളം നൂറുശതമാനം സാക്ഷരതയുള്ള കേരളത്തില്‍ എല്ലാവരും ഇംഗ്ലീഷ് സംസാരിക്കുന്നവരും ഹിന്ദി അറിയാത്തവരും ആണ്.അതുകൊണ്ട് പത്താംതരം വരെ പഠിച്ചപ്പോള്‍ കിട്ടിയ ഇംഗ്ലീഷ് വച്ചലക്കിയതാണ്.


പക്ഷെ മറുപടിയായി നല്ല ശുദ്ധഹിന്ദിയില്‍ (എന്‍റെ ഹിന്ദി ഡല്‍ഹി ഹിന്ദിയാണ്.. അതുകൊണ്ട് മുംബയ്യ ഹിന്ദിയേക്കാള്‍ ശുദ്ധം എന്നാണു വിചാരം.. അങ്ങനെ അല്ല എന്നുള്ളവര്‍ തെറിയഭിഷേകം നടത്തല്ലേ..) പാല്‍ വേണമെന്നും പറഞ്ഞു.


പക്ഷെ വന്നതിന്‍റെ അന്ന് ഞാന്‍ ഇങ്ങനെ ഹിന്ദി പറയുന്നതില്‍ അത്ഭുദപ്പെട്ട കടക്കാരന് ഇതെങ്ങനെ സാധിച്ചു എന്നറിയണം. ഞാന്‍ മുമ്പെ ഇന്ത്യ പര്യടനം നടത്തിയ കഥ ഞാന്‍ പറഞ്ഞില്ല അതോടൊപ്പം കൂട്ടുകാരനും പറഞ്ഞിരുന്നില്ല.. പക്ഷെ വന്നു മൂന്ന് മണിക്കൂര്‍ കൊണ്ടു പഠിച്ചതാണെന്ന് പറഞ്ഞാല്‍ കടയിലിരിക്കുന്ന അഞ്ചു കിലോ കട്ടി എന്‍റെ തലയില്‍ അടിക്കും എന്നറിയാം എന്നതിനാല്‍ ഒരു ചെറിയ കള്ളം പറഞ്ഞു.


കേരളത്തെ പറ്റി വല്ല്യ ഗ്രാഹ്യം ഇല്ലാത്തതിനാല്‍ പത്തനംതിട്ട ജില്ലയിലെ കോന്നിയില്‍ ഏവര്‍ക്കും ഹിന്ദി അറിയാമെന്നും മാഹിയില്‍ ഫ്രഞ്ച് അറിയാവുന്നവര്‍ ഉണ്ടെന്നതുപോലെ കോന്നിയില്‍ പണ്ടു ആര്യന്മാര്‍ വന്നവഴിയില്‍ ഹിന്ദി പറയുന്നവര്‍ (മാതൃഭാഷ) ഉണ്ടെന്നും പത്താം ക്ലാസ് വരെ മാത്രം പഠിച്ച നമ്മുടെ ഇരയെ പറഞ്ഞു വിശ്വസിപ്പിച്ചു.. അവന്‍ എങ്ങനെ വിശ്വസിച്ചു എന്നത് ഇന്നും എന്‍റെ സംശയം.പക്ഷെ എന്‍റെ ഹിന്ദിയിലുള്ള ഒഴുക്ക് അവനെ വിശ്വസിക്കാന്‍ പ്രേരിപ്പിച്ചു എന്ന് പറയുന്നതാവും സത്യം..


പക്ഷെ പിന്നീട് പലരോടും അവന്‍ കോന്നിയിലെ ഹിന്ദികാര്യം ചോദിച്ചെങ്കിലും " ആനക്കൂടുള്ള കോന്നിയില്‍ മലയാളം പോലും നേരെ ചൊവ്വേ സംസാരിക്കുമോ എന്ന് സംശയം ഉള്ളവര്‍ കടക്കാരന് വട്ടുപിടിച്ചോ എന്ന് ചോദിച്ചിട്ടാണത്രെ" പോയത്.


പക്ഷെ കോന്നിയില്‍ ഉള്ളവര്‍ നന്നായി മലയാളവും ഹിന്ദിയും സംസാരിക്കും.. ഞാന്‍ ഉണ്ടല്ലോ. പിന്നെ നമ്മുടെ ബൂലോഗ സൂപ്പര്‍സ്റ്റാര്‍ (മനുചേട്ടന്‍ - ബ്രിജ് വിഹാരം)


അങ്ങനെ എതിരാളിക്കൊരു പോരാളിയാണ് ഞാന്‍.(കടപ്പാട്:ഡിങ്കന്‍)

23 comments:

ദീപക് രാജ്|Deepak Raj said...

ആല്‍ത്തറയിലെ എന്‍റെ ആദ്യപോസ്റ്റ്

smitha said...

ആല്‍ത്തറയിലെ ആദ്യത്തേ തേങ്ങ ഞാന്‍ ഉടക്കാം.

വികടശിരോമണി said...

ഓഹോ,ഹിന്ദി മുൻഷിയാ,ല്ലേ?
“മേം ഹിന്ദുസ്ഥാനി ക ഗൂർഖ ഹെ,ഹും,ഹൊ”എന്നു പറഞ്ഞാലെന്താ അർത്ഥം?

മാണിക്യം said...

ദസ് സാല്‍ പഹലെ
മര്‍ഗയാ കുത്തേ കാ**
ഘോഷ് ഖാ കര്‍
ആല്‍തറ മെം ഹിന്ദി ബാത് കര്‍താ ഹേ ?
ചല്‍ സാത്തി ചല്‍ ..
**[http://pattikal.blogspot.com/]

അനില്‍@ബ്ലോഗ് // anil said...

വത്സാ..
പുഷ്പവൃഷ്ടി നടത്തി അനുഗ്രഹിച്ചിരിക്കുന്നു .

(കാപ്പിലാനന്ദ സ്വാമികളുടെ ഒടുക്കത്തെ ശിഷ്യനാകുന്നു നാം. പ്രായപൂര്‍ത്തിയാവാത്തതിനാല്‍ ആശ്രമത്തില്‍ കയറിയിട്ടില്ല.)

ചാണക്യന്‍ said...

കോന്‍ ബനേഗാ...ബ്ലോഗ്....പതി...?:)

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

"കോന്നിയിലെ ഹിന്ദികാര്യം ചോദിച്ചെങ്കിലും " ആനക്കൂടുള്ള കോന്നിയില്‍ മലയാളം പോലും നേരെ ചൊവ്വേ സംസാരിക്കുമോ എന്ന് സംശയം ഉള്ളവര്‍ കടക്കാരന് വട്ടുപിടിച്ചോ എന്ന് ചോദിച്ചിട്ടാണത്രെ" പോയത്.""

കോന്നിയിലുള്ളവർ മാത്രമല്ല, കേരളത്തിലെ മറ്റു പല ഗ്രാമങ്ങളിൽ നിന്നുള്ളവരും ഉടനെ ഹിന്ദി സംസാരിച്ചു തുടങ്ങും.ദീപക് തമാശയായിട്ടാണു ഈ പോസ്റ്റ് എഴുതിയെതെന്നാണു ഞാൻ കരുതുന്നത്.എന്നാൽ ഇതിൽ ദീപക് പോലും കാണാത്ത ഒരു സത്യമുണ്ട്.ഉത്തരേന്ത്യയിൽ നിന്നുള്ള ആൾക്കാരുടെ ഒരു ഒഴുക്കു കേരളത്തിലേയ്ക്കു കഴിഞ്ഞ കാലത്തു വർദ്ധിച്ചിരിയ്ക്കുന്നു എന്നതാണത്.ഈ അടുത്തകാലത്തു ഒരു ചാനലിൽ കണ്ട പരിപാടിയിൽ “പെരുമ്പാവൂരിന്റെ മാറുന്ന മുഖം” എന്നൊരു ഭാഗം ഉണ്ടായിരുന്നു.എറണാകുളം ജില്ലയിലെ ഈ പട്ടണത്തിലെ ഭൂരിപക്ഷം തെരുവുകളിലും ഇപ്പോൾ കടകൾക്ക് ( ബാർബർ ഷാപ്പുകൾക്ക് അടക്കം) ഹിന്ദി ബോർഡുകളാണു.പെരുമ്പാവൂരിലേയ്ക്കു വരുന്ന ബസുകളിൽ ഹിന്ദിയിലും സ്ഥലപ്പേരുകൾ എഴുതിയിരിയ്ക്കുന്നു.ഇന്നവിടുത്തെ തട്ടുകടകൾ മുതൽ ചെറിയ തുണിക്കടകൾ വരെ നടത്തുന്നത് അവരാണു.പെരുമ്പാവൂർ ടൌണിൽ ഒരു ചായ വേണമെങ്കിൽ ഹിന്ദിയിൽ പറയേണ്ട അവസ്ഥയുണ്ട്.പെരുമ്പാവൂർ വഴിയുള്ള ബസ്സിൽ ജോലി ചെയ്യണമെങ്കിൽ ഹിന്ദി പഠിയ്ക്കണം എന്ന് ഒരു കൺ‌ഡക്ടർ പരിതപിയ്ക്കുന്നതും കണ്ടു.കൂടുതലും പേർ നിർമ്മാണരംഗവുമായി ബന്ധപ്പെട്ടു പ്രവർത്തിയ്ക്കുന്നു.ഏതോ ഉത്തരേന്ത്യൻ പട്ടണത്തിൽചെന്ന പ്രതീതിയാണ്.ഇതൊക്കെ ടി,വിയിൽ കാണിച്ചതാണ്.എനിയ്ക്ക് ആദ്യം വിശ്വസിയ്ക്കാൻ കഴിഞ്ഞില്ല.

മലയാളി വെള്ളക്കോളർ ഉദ്യ്യോഗം തേടി നാടുവിട്ടു മുംബൈയിലും മറ്റും കരിയ്ക്കു കച്ചവടവും, പേരിക്കടകളും നടത്തുമ്പോൾ നമ്മുടെ മണ്ണിൽ പണിയാൻ ആളില്ല.മുടി വെട്ടാൻ ഹിന്ദിക്കാരൻ...! എപ്പടി?

ദീപക്കിന്റെ പോസ്റ്റ് പെട്ടെന്ന് ഈ വിഷയം ചിന്തിയ്ക്കാൻ അവസരം തന്നു..നന്ദി!

അയമ്മുട്ടി said...

നന്നായി വരും...ട്ടോ....:)

ദിവാസ്വപ്നം said...

:-) alakki.

നിരക്ഷരൻ said...

ആല്‍ത്തറയിലേക്ക് സ്വാഗതം ദീപക് രാജ്.

ഓ:ടോ:- സുനില്‍ കൃഷ്ണന്‍ പറഞ്ഞ കാര്യം ഞാന്‍ അനുഭവിച്ചറിഞ്ഞിട്ടുണ്ട്. പെരുമ്പാവൂര് വീട് വെച്ച് താമസിക്കാന്‍ വേണ്ടിയുള്ള സഞ്ചാരത്തിനിടയില്‍, ബേക്കറി ജംഗ്ഷനില്‍ വെച്ച് ( അതൊരു ജഗ്ഷനൊന്നുമല്ല, അവിടൊരു ബേക്കറിയും തിരക്കുമൊക്കെയുണ്ട്, അത്രതന്നെ.) നിര്‍ത്തിയിട്ടിരുന്ന എന്റെ കാറിന്റെ മൂട്ടില്‍ ഒരു ഓട്ടോറിക്ഷാ വന്ന് ഇടിച്ച് കാറാകെ നാശമാക്കി. ഓട്ടോ അതിലും നാശമായി. ഇടി കഴിഞ്ഞ് ഓട്ടോ ഡ്രൈനേജിലേക്ക് മറിഞ്ഞതുകാരണം അതിനകത്തുണ്ടായിരുന്ന ഡ്രൈവറടക്കം 4 പേര്‍ക്കും നല്ല പരിക്കും പറ്റി. എല്ലാത്തിനേം വലിച്ച് വെളിയിലെടുത്ത് ബാക്കി കാര്യങ്ങള്‍ സംസാരിക്കാന്‍ തുടങ്ങുമ്പോളാണ് സുനില്‍ പറഞ്ഞ കാര്യം വെളിച്ചത്ത് വന്നത്. ഡ്രൈവറടക്കം എല്ലാവരും ഹിന്ദി സംസാരിക്കുന്നു. പൊലീസ് വന്നപ്പോള്‍ അതുകാരണം എനിക്ക് പണിയായി. അവന്‍ പറഞ്ഞ ഹിന്ദി അത്രയും പൊലീസുകാര്‍ക്ക് ഞാന്‍ മൊഴിമാറ്റം നടത്തിക്കൊടുക്കേണ്ടിവന്നു.

തീന്‍ ചാര്‍ സാല്‍ മുംബൈ മെ കാം കിയാ ഥാ. ഇസ് ലിയേ ഥോടാ ഹിന്ദി ഹം കോ ഭി ആത്താ ഹൈ ഹും, ഹേ, ഹോ :) :)

പാറുക്കുട്ടി said...

ഞാനും ഒരു ഡൽഹി മലയാളിയാണേ. എനിക്കും കുറച്ച് ഹിന്ദി ആത്താ , ആത്തീ ഹെ, ഹും,ഹൊ.

ജോ l JOE said...

दीपू,
हिन्दी बोलना कोई मुश्किल काम तो नहीं ! :) :) :)

പ്രയാണ്‍ said...

ഗുഡ് ഗാവില്‍ ഞങ്ങള് മലയാളത്തലാ കത്തിവെക്ക്യ.....അതോണ്ട് ഞാനാ വഴിക്കേ ഇല്ലാ .... സ്വാഗതം ... തോന്ന്യശ്രമത്തില്‍ ഏതാ വേഷം....

ദീപക് രാജ്|Deepak Raj said...

പൊതുവെ കമന്ടുകള്‍ക്ക് എല്ലാം മറുപടി കൊടുക്കും എന്ന ദുര്‍വാശി ഇവിടെയും കളയുന്നില്ല..

പ്രിയ സ്മിത..
നന്ദി.. ഈ സപ്പോര്‍ട്ട് എന്നും ഉണ്ടാവണം. എന്‍റെ വളര്‍ച്ച നിങ്ങളുടെയെല്ലാം പിന്തുണയില്ലാതെ ഒക്കില്ല..

പ്രിയ വികടശിരോമണി.

ഞാന്‍ മുന്‍ഷിയൊന്നും അല്ല.. നെ.കോ.സെ.കേലിയെ.ക.കെ.കി.മേം.പര്‍ തെറ്റില്ലാതെ ഉപയോഗിക്കും എന്നുമാത്രം.. ശിരോമണിയിലും ഉണ്ടല്ലോ മുന്‍ഷി ലക്ഷണം.. കൊച്ചു കള്ളാ.എനിക്കിട്ടു പണിഞ്ഞതാ അല്ലെ..

പ്രിയ മാണിക്യം ചേച്ചി.

എന്‍റെ ജീവിത മോട്ടോ എന്താണെന്നറിയാമോ. ഏത് പട്ടിക്കും ഒരു ദിവസം ഉണ്ടാകും. അപ്പോള്‍ ബൌ.ബൌ.ബൌ. എന്ന് കുരയ്ക്കണം.. ഈ കുര ആരോ തോന്ന്യശ്രമത്തില്‍ കുരച്ചത് കണ്ടു പഠിച്ചതാ കേട്ടോ..പിന്നെ കുരചില്ലെങ്കില്‍ എന്താ കുഴപ്പം എന്ന് ശങ്കിക്കുന്നവരോട് പറയട്ടെ.. കിട്ടുമ്പോള്‍ കുരചില്ലെങ്കില്‍ പിന്നീട് അവസരം കിട്ടിയെന്നു വരില്ല.. നന്ദി ചേച്ചി..

പ്രിയ അനില്‍@ബ്ലോഗ് ചേട്ടാ..

എന്‍റെ പ്രീയപ്പെട്ട എഴുത്തുകാരില്‍ ഒരാളാണ് താങ്കള്‍. അതുകൊണ്ടാണ് താങ്കളെ എന്‍റെ ബ്ലോഗില്‍ പേരെടുത്തു പറഞ്ഞതു. പക്ഷെ താങ്കളുടെ ബ്ലോഗില്‍ തൂങ്ങാന്‍ (ഫോളോ ചേയ്യാന്‍) ലിങ്ക് കൊടുത്താല്‍ വളരെ ഉപകാരം.. ഒന്നു തൂങ്ങാനാ .. കാരണം ഫോളോ ചെയ്യാന്‍ ഇഷ്ടം ഉള്ള ബ്ലോഗുകളില്‍ ഒന്നാണ് അതും..
പ്രായപൂര്‍ത്തി ആയില്ലെന്നോ.. ദൈവമേ.. അങ്ങനെ പറയല്ലേ..
നന്ദി..

പ്രിയ ചാണക്യ..
അതൊരു ചോദ്യം തന്നെ.അതിനുള്ള ഉത്തരം തേടിയുള്ള അലച്ചിലില്‍ വന്നുപെട്ടതാണ് ഇവിടെയും.. ഇതിന് വിശദീകരണം തരണേ..കോന്‍ ബനേഗ ...??

പ്രിയ അയംമൂട്ടി..

നന്ദി.. ഈ സപ്പോര്‍ട്ട് എന്നും ഉണ്ടാകണം.. വളരെ ഇഷ്ടവും ബഹുമാനവും എനിക്ക് താങ്കളോട് ഉണ്ട്.. അനുഗ്രഹവും എപ്പോഴും വേണം...

പ്രിയ കണ്‍ഫ്യൂസ്ട് ദേശി (എന്‍റെ ആശാനേ ഗൂഗിളില്‍ പേരടിച്ചു എടുക്കാന്‍ കുറെ ബുദ്ധിമുട്ടി..)

സന്തോഷം.. എപ്പോഴും വായിക്കണം.. പാവമാ ഒന്നു വായിച്ചു എന്നെ വളര്‍ത്തണേ.

പ്രിയ പാറുക്കുട്ടി..

സന്തോഷം.. ഡല്‍ഹികാരെ കാണുമ്പോള്‍ മനസ്സില്‍ ഒരു സുഖം..
വീണ്ടും വായിക്കണേ..

പ്രിയ ജോ
हिन्दी बोलना कोई मुश्किल काम तो नहीं ! :) ഇതില്‍ तो വേണോ.. അല്ലെങ്കില്‍ വേണമായിരുന്നെങ്കില്‍ ഒരു "?" കൂടി ആവാമായിരുന്നു.. അല്ലെങ്കില്‍ തോ വേണോ.. അറിയില്ല.. സംശയം ചോദിച്ചതാ. എന്നും ഈ സ്നേഹം വേണം.. അതിങ്ങനെ കമന്റ് ആയി തരുമ്പോള്‍ പോസ്റ്റായി സ്നേഹം തിരികെ തരാം..
നന്ദി..
പ്രിയ പ്രയാന്‍

കപ്പസ്യാഡായില്‍ ആണോ.. ഞാനും മലയാളത്തില്‍ തന്നെ.. പക്ഷെ കത്തിയല്ല കൊടുവാള്‍ ആണ്.. പിന്നെ തോന്ന്യാസ്രമത്തില്‍ വേഷം കിട്ടാന്‍ ഞാന്‍ ആളായില്ല.. തുടക്കരാനെ ആരും അങ്ങനെ കൂട്ടുമോ.. ഒരു വര്‍ഷം കഴിയട്ടെ.. ഇപ്പോള്‍ ആഗ്രഹിച്ചാല്‍ കാപ്പിലാന്‍ സ്വാമി എന്ത് പറയുമെന്നോ.. " അതിമോഹം ആണ് മോനേ ദീപകെ.. അതിന് വെച്ച വെള്ളം വാങ്ങിക്കോ..?? വേണമെങ്കില്‍ വേഷങ്ങള്‍ കണ്ടു കൈയടിച്ചിട്ടു പോടാ .."

വായിക്കുക.. നന്ദി.

സുനിൽ കൃഷ്ണൻ(Sunil Krishnan) said...
This comment has been removed by the author.
ദീപക് രാജ്|Deepak Raj said...

പ്രിയ നിരക്ഷരന്‍,സുനില്‍ കൃഷ്ണന്‍

നിങ്ങള്‍ക്കുള്ള മറുപടി അവസാനം എഴുതിയത് കൂടുതല്‍ എഴുതാനുണ്ട് എന്നതില്‍ ആണ്.

പെരുംപാവൂരെ കാര്യം പറഞ്ഞില്ലേ..
എന്‍റെ നാട്ടില്‍ (കോന്നിയില്‍ നിന്നും പത്തുകിലോമീറ്റര്‍ വീണ്ടും പോകണം) അടുത്തിടെ തുടങ്ങിയ ഫാക്ടറിയില്‍ ഇറക്കുമതി ചെയ്തത് നൂറിലേറെ ബീഹാറികളെയും ബെങ്കാളികളെയും ആയിരുന്നു.
എന്‍റെ നാട്ടുകാര്‍ ഇപ്പോള്‍ ഈ ഭാഷകളും പഠിക്കേണ്ട ഗതികേടിലാണ്. (കുറഞ്ഞപക്ഷം വണ്ടിക്കാരും കടക്കാരും)

ഞാന്‍ നാട്ടില്‍ ഉള്ളപ്പോള്‍ ബീഹാറികള്‍ക്കും ബങ്കാളികള്‍ക്കും പരിഭാഷകനായി.. പെട്ടുപോയി എന്ന് പറഞ്ഞാല്‍ മതിയല്ലോ.

കാരണം ഹര്യാന്‍വി ആക്സന്റ് ആണ് ഞാന്‍ ഹിന്ദിയില്‍ ഉപയോഗിക്കുന്നതെങ്കിലും ബെങ്കാളി നന്നായി മനസ്സിലാവും.(ഊര് തെണ്ടലിന്‍റെ ഗുണം.) അപ്പോള്‍ എന്‍റെ ഹിങ്കാളി (ഹിന്ദി + ബെങ്കാളി) യിലൂടെ ബങ്കാളികളെയും ഭോജ്പുരി അറിയാമെന്നതിനാല്‍ ബീഹാറികളെയും സഹായിക്കേണ്ടി വരാറുണ്ട്‌..

(ബീഹാറിലെ മൈഥിലിയും അവധിയും കേട്ടാല്‍ അത്ര തെറ്റിലാതെ മനസ്സിലാവും..) പഞ്ചാബി ഒരുവിധം എഴുതുകയും പറയുകയും മനസ്സിലാവുകയും ചെയ്യും.. ആ കഥ അടുത്ത പോസ്റ്റ് കുളത്ത്മണ്ണില്‍.

ഓഫ്.അടുത്തിടെ നാട്ടിലെ പെണ്ണിനെ നോക്കി അശ്ലീല ആംഗ്യം കാട്ടിയ ബീഹാറിയെ കൈകാര്യം ചെയ്ത നാട്ടുകാരോട് ബീഹാറി തെറി വിളിച്ചത് " മ" കാരത്തില്‍ മലയാളത്തില്‍.

അത്രയും ഒരു മര്യാദ കാട്ടിയ ബീഹാറിയോട് ഒരു ചെറിയ അസൂയ.. ടമാര്‍.പടാര്‍.ഡും..(എവിടെയോ കേട്ടത്..)

ദീപക് രാജ്|Deepak Raj said...

പ്രിയ സുനില്‍ ചേട്ടാ.

എന്‍റെ കുളത്ത്മണ്ണിലെ കമന്റുകളുടെ ആണ് നോക്കിയതെങ്കില്‍ അടുത്ത പോസ്റ്റ് ഇടുമ്പോഴാണ്‌ മറുപടി കൊടുക്കുന്നത്. അടുത്ത പോസ്റ്റ് ഇടുമ്പോള്‍ നോക്കിയാല്‍ തീര്ച്ചയായും മറുപടി കിട്ടും.

ബുദ്ധിമുട്ടി കമന്റ് ഇടുന്നവരോട് എനിക്ക് എന്ന് പ്രത്യേക സ്നേഹം ഉണ്ട്.. ലേറ്റാ വന്താലും ലേറ്റസ്റ്റാ വരും..നിജം...കണ്ടിപ്പാ..

കാപ്പിലാന്‍ said...

अरे बचे दीपक ,आपको आल्थारा में स्वागत हो !कल से में बहुत बीसी था इसलिए में आपका पोस्टको जवाब नहीं दिया !बहुत शुक्रिया आप आल्थारा में आने का ,पोस्ट भेजनेका में बहुत ख़ुशी हो ! मानिक्यम चेचिको बोलों ,आपको थोंन्यास्रामम में स्वागत हो ! उथर नाड़क में एक रोल देने केलिए हम कोशिश करेगा ! डोबेर्मान वाला दीपू :)

शुक्रिया !

अगर मेरा हिंदी सही नहीं थो जवाब देना !

ദീപക് രാജ്|Deepak Raj said...

പ്രിയ കാപ്പിലാനെ..

ആല്‍ത്തറ സ്വാമിയെ തിരുത്താന്‍ അന്തേവാസിയ്ക്ക് കഴിയുമോ..
ചേച്ചിയോട് ഒന്നു റെക്കമെണ്ട് ചെയ്യാമോ.. ഞാനും ഒന്നങ്ങനെ വളരട്ടെ..

ആകെയുള്ള വിശ്വാസം..." ഒരു നാള്‍ സ്വാമിയെ പോലെ വളരും വലുതാകും.. "

ആകെയുള്ള ചോദ്യം.. " മേരാ നമ്പര്‍ കബ് ആയേഗാ.?"

ചങ്കരന്‍ said...

അള്ളാ!! നിങ്ങള്‍ എല്ലാരും വലിയപുള്ളികള്‍ ആണല്ലോ, ബഹുഭാഷാ പണ്ഡിത ശിരോമണികള്‍, ഇനിയിപ്പം ആല്‍ത്തറയുടെ ഹിന്ദി ഇറങ്ങുമോ, എഴുത്ത് രസമായി :)

കാപ്പിലാന്‍ said...

दीपक्क में चेचिस बात किया हे ! कल अस्रामम में एक एप्पिसोड़ देने का बंधवास करो ! बाक्की समाचार पूरा चेची आपक्को बोलेगा !

ദീപക് രാജ്|Deepak Raj said...

പ്രിയ ശങ്കരാ

എല്ലാവരും ജീവിക്കാനുള്ള ഓട്ടത്തിനിടയില്‍ എല്ലാം പഠിച്ചു എന്നെയുള്ളൂ.. ജീവിക്കേണ്ടേ..

നന്ദി.

പ്രിയ കാപ്പില്ലാനെ..

കിട്ടി.. പിന്നെ ആകെയൊന്നു പരിചിതമായി വരുന്നതേയുള്ളൂ ആ സെറ്റ് അപ്പുമായി.. അതുകൊണ്ട് തന്നെ വേറെ ഒരു ട്വിസ്റ്റ് കൊടുത്തൂ. നാടകത്തിലെ തുടക്കക്കാരന്‍ എന്ന നിലയില്‍ തെറ്റുകള്‍ മാപ്പാക്കണം ..

നന്ദി.

kalyani said...

മോനേ ദീപക് രാജേ ഉസ്തല്ലേ കോന്നിക്കാരെ കേറി ഉസ്തല്ലേ
ഇപ്പറയുന്നത് കേട്ടാല്‍ മറ്റുള്ളവര്‍ കരുതും ഇയാള്‍ക്ക് മാത്രമെ
ഹിന്ദി അറിയൂ എന്ന് പിന്നെ വായിച്ച കു‌ട്ടത്തില്‍ അച്ചന്‍കോവില്‍ യാത്രയെ ക്കുറിച്ചും
വായിച്ചു .പത്തു വര്ഷം തുടര്‍ച്ചയായി അച്ചന്‍കോവില്‍ പോയത് കൊണ്ടു പറയുകയാ
കല്ലേലി യില്‍ ചെല്ലുപോയെക്ക് നേരം വെളുക്കും പിന്നെ എപ്പോഴാണാവോ മെഴുകുതിരി
കത്തിക്കെന്ടത്
പറയുന്ന കാര്യാം നോണയാ ണെകിലും കേള്‍ക്കാന്‍ ഒരിതുവേണം