Sunday, August 17, 2008

സാമ്പാര്‍‌



സാമ്പാര്‍‌‌

1. തുവരപരിപ്പ്‌ - 1 ഗ്ലാസ്‌
ചുവന്നുള്ളി 150 ഗ്രാം
പച്ചമുളക് 4 എണ്ണം


2.വെണ്ടക്കാ - 6
[വെണ്ടക്ക്‌ നുറുക്കി കുറച്ചു വെളിച്ചെണ്ണ ചീനചട്ടിയില്‍ ഒഴിച്ച്‌ വാട്ടിവെയ്ക്കുക അപ്പോള്‍ ഉടയില്ല]

3. മുരിങ്ങാക്കായ - 2
ഉരുളകിഴങ്ങ് -1
കുമ്പളങ്ങ-- 250 ഗ്രാം
തക്കാളി-- 2

4. മല്ലി - 1 ടേബിള്‍ സ്പൂണ്‍
കടല്‍പരിപ്പ്‌ - 1 ടീ സ്പൂണ്‍
ഉലുവ - 1/4 ടീ സ്പൂണ്‍
മുളക്‌ - 5
കായം - ചെറിയ കഷ്ണം

5. പുളി - ചെറുനാരങ്ങ വലുപ്പത്തില്‍

6. വെളിച്ചെണ്ണ - 2 ടേബിള്‍ സ്പൂണ്‍
കടുക്‌ - 1 ടീ സ്പൂണ്‍
മുളകുപൊടി - 1 ടീ സ്പൂണ്‍

7. കറിവേപ്പില - 2 കൊത്ത്‌
പച്ചകൊത്തമല്ലിയില - 1/2 കപ്പ്‌

പാകം ചെയ്യുന്നവിധം

വെള്ളം വെട്ടിതിളയ്ക്കുമ്പോള്‍‌ തുവരപരിപ്പ്‌ കഴുകി മഞ്ഞപ്പൊടിയും ചേര്‍ത്തു തിളയ്ക്കുമ്പോള്‍
പച്ചമുളകും ചുവന്നുള്ളിയും ഇട്ട് വേവിക്കുക.
[ഇവ തുവരപരിപ്പിന്റെയുടെ കൂടെ വേവൂന്നതാണ് സ്വാദ്.]

മല്ലി, മുളക്‌, കായം, ഉലുവ, കടലപരിപ്പ്‌ ഇവ കുറച്ച്‌ വെളിച്ചെണ്ണ ചീനച്ചടിയില്‍ ഒഴിച്ച്‌ വറുത്ത്‌ അരയ്ക്കുക.

വെണ്ടക്ക നുറുക്കി കുറച്ചു വെളിച്ചെണ്ണ ചീനചട്ടിയില്‍ ഒഴിച്ച്‌ വാട്ടിവെയ്ക്കുക.
വീണ്ടും പരിപ്പ്‌ അടുപ്പത്ത്‌ വെച്ച്‌ പുളിയും അരച്ചമസാലയും കഷ്ണങ്ങളും പാകത്തിന്‌ ഉപ്പും ചേര്‍ത്ത്‌ തിളപ്പിക്കുക.
കഷ്ണങ്ങള്‍ വെന്താല്‍ വാങ്ങിവെച്ച്‌ കറിവേപ്പിലയും കൊത്തമല്ലിയിലയും ഇടുക.
നന്നയി കൂട്ടും കഷണങ്ങളും കൂടി യോജിച്ചു പാകം ആവുമ്പോള്‍ ,
ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ച്‌ കടുക്‌, മുളക്‌ കറിവേപ്പില ഇട്ട്‌ താളിക്കുക.

9 comments:

Gopan | ഗോപന്‍ said...

ചേച്ചി ഗണപതിക്ക്‌ സ്വാദ് നോക്കുവാന്‍ ആദ്യം ഒരിച്ചിരി ...

പിന്നെ സാമ്പാറില്‍ ഉപ്പ് കൂടിയോന്നറിയാന്‍ ഒരിച്ചിരി

മല്ലിയിലയുടെ മണം ശരിയായോന്നറിയാന്‍ ഒരിത്തിരി തന്നാല്‍ തരക്കേടില്ല.

കായത്തിനു ഗുമ്മു പോരാന്നുണ്ടോ ? ഒരിത്തിരികൂടെ ഒഴിക്കൂ നോക്കട്ടെ

ഇനി തേങ്ങയടിക്കുവാന്‍ ഒരിത്തിരി ((ഠേ))..

പോരാ..ഒരു വലിയ തേങ്ങതന്നെ അടിക്കാം (((((ഠേ))))))

സാമ്പാറു പകര്‍ന്നു കൊണ്ടുപോകുവാന്‍ ഒരു പാത്രമെടുതിട്ടു വരാം.

ഈശ്വരാ, തിരിച്ചു വരുമ്പോള്‍ ഒരിത്തിരിയെങ്കിലും ബാക്കി കാണണേ !

കണ്ടില്ലേല്‍ ഞാന്‍ എടുത്തവനെ താളിക്കും ...പറഞ്ഞില്ലാന്നു വേണ്ട :)

കാപ്പിലാന്‍ said...

വയസായതുകൊണ്ടും ,ആശ്രമത്തില്‍ വിവിധ പരിപാടികള്‍ നടക്കുന്നതുകൊണ്ടും സമയാസമയങ്ങളില്‍ ആല്‍ത്തറയില്‍ ഓടി വരാന്‍ പറ്റാത്തതില്‍ വിഷമം ഉണ്ട് .ഷമിക്കണം .സാമ്പാര്‍ കഴിച്ചു, പാല്‍പായസം കുടിച്ചു ..ഇനിയും കാത്തിരിക്കുന്നു .ഈ വിഭവങ്ങള്‍ എല്ലാം വീണ്ടും വേണം ക്രിസ്മസ് ഇങ്ങു വരാറായി :) നമുക്ക് അതും ആഘോഷിക്കണം .

ബൈജു സുല്‍ത്താന്‍ said...

ജന്മനാല്‍ സാമ്പാര്‍ പ്രേമിയായ ഞാന്‍, ഇനി ഈ രീതി കൂടി ഒന്നു പരീക്ഷിച്ചോട്ടേ..365 ദിവസവും സാമ്പാര്‍ കൂട്ടി വയറു നിറയെ ശാപ്പാടടിക്കണമെന്നതാണ്‌ എന്റെ ആഗ്രഹം !!

akberbooks said...

കുഞ്ഞുകഥാമത്സരത്തിലേക്ക്‌ നിങ്ങളുടേയും സുഹൃത്തുക്കളുടേയും സൃഷ്ടികള്‍ അയക്കുക.
കൂടുതല്‍ വിവരങ്ങള്‍ക്ക്‌ സന്ദര്‍ശിക്കുക
www.akberbooks.blogspot.com
or
kunjukathakal-akberbooks.blogspot.com

നിരക്ഷരൻ said...

പായസമൊക്കെ വിളമ്പിക്കഴിഞ്ഞിട്ടാ‍ണോ സാമ്പാറ് വരുന്നത്. എന്തായാലും രണ്ട് തവി ഇങ്ങോട്ട് ഒഴിച്ചേര്...
:)

മാണിക്യം said...

നീരൂ ഒന്നും വിളമ്പിയില്ലാ
പാചകം നടക്കുന്നെയുള്ളൂ
ഒരേ നേരം എത്ര അടുപ്പാണന്നൊ കത്തുന്നത്
തയാറവുന്നത് കലവറയില്‍ എത്തിക്കുന്നു
ഉപ്പ് നോക്കി ഒരു അഭിപ്രായം കാച്ച്!

അനില്‍@ബ്ലോഗ് // anil said...

സാമ്പാറു കൊള്ളാം.
ഇവിടെ ഈസ്റ്റേണ്‍ സാമ്പാറായിരുന്നു ഇതുവരെ. മല്ലീം മുളകും ചേര്‍ത്തു സാമ്പാറുണ്ടാക്കാന്‍ പ്രിയതമക്കറിയില്ലായിരുന്നു.

അപ്പോ നന്‍ഡ്രി,വണക്കം.

ഹരിശ്രീ said...

ഓണവിഭവങ്ങള്‍ ഇനിയും പോരട്ടെ...
:)

അല്ഫോന്‍സക്കുട്ടി said...

ഇപ്രാവശ്യമെങ്കിലും എന്റെ സാമ്പാര്‍ ശരിയായെങ്കില്‍, വെറുതെ ഒരു ആശ.