Monday, August 18, 2008
തോരന്‍
തോരന്‍
ചേനത്തണ്ടും ചെറുപയറും ഓണത്തപ്പാ കുടവയറാ എന്നാണല്ല്ലോ ചൊല്ല്
പക്ഷെ ചേനതണ്ട് ഇവിടില്ലാ ആ ഓര്‍മ്മ മാത്രം!
സുലഭമായുള്ള ക്യാബേജ് ആണ് അഭികാമ്യം എന്നു തോന്നി...
ഒരു ചെറിയ ക്യാബേജ് കൊത്തിയരിയുക
തേങ്ങ ഒരു മുറി ചിരണ്ടിയത്
പച്ചമുളക് 4 എണ്ണം
വെളുത്തുള്ളി രണ്ടല്ലി
മഞ്ഞള്‍ പൊടി ഒരു നുള്ള്
ചുവന്നുള്ളി അരിഞ്ഞത് ഒരു വലിയസ്പൂണ്‍
ഉപ്പ് പാകത്തിന്
ഇവ നന്നായി കൈ കൊണ്ട് കൂട്ടിയിളക്കിവയ്ക്കുക.
വെളിച്ചെണ്ണ ഒരു വലിയസ്പൂണ്‍
വറ്റല്‍ മുളക് 3 [രണ്ടായി മുറിച്ചത്]
കടുക് അര റ്റീസ്പൂണ്‍
കരിവേപ്പില 2 തണ്ട്
പാചകം ചെയ്യുന്ന വിധം
ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ നല്ല ചൂട് ആകുമ്പോള്‍ കടുകിട്ട് പൊട്ടിക്കുക.
പുറകെ വറ്റല്‍ മുളകും കറിവേപ്പിലയും മൂപ്പിച്ച ശേഷം തയ്യാറാക്കി
വച്ചിരിക്കുന്ന ക്യാബേജ് കൂട്ട് ഇട്ടിളക്കി തട്ടി പൊത്തിവച്ച് അടച്ച്
ചെറുതീയില്‍ വേവിച്ച് വാങ്ങുക ആവിയില്‍ വെന്തു കൊള്ളും വെള്ളംചേര്‍ക്കണ്ട.
Subscribe to:
Post Comments (Atom)
2 comments:
ഓണസദ്യ പൊടി പൊടിക്കുന്നൂ ചേച്ചി.
തോരന്‍ കലക്കി..ഇതെല്ലാം ഒന്നു പരീക്ഷിച്ചു തന്നെ കാര്യം.പുളി കൊണ്ടുള്ള ഒരു കറിയുണ്ടല്ലോ..
അത് പോലെ ഇഞ്ചിയും തൈരും ചേര്‍ത്തുണ്ടാക്കുന്ന ഒന്നുകൂടെ..അതറിയാമെങ്കില്‍ പോസ്ടാന്‍ മറക്കേണ്ട ട്ടോ.ഈ കറിക്കൂട്ടുകള്‍ക്ക് പ്രത്യേക നന്ദി.
ഈ ഓണസദ്യ കേമം തന്നെ
Post a Comment