Sunday, August 10, 2008

ഓണ സദ്യയെങ്ങിനെ ഒരുക്കാം

കാണം വിറ്റും ഓണം ഉണ്ണണം
എന്ന് പറഞ്ഞ പൂര്‍‌വീകരെ സ്മരിച്ചു കൊണ്ട്
ഈ വര്‍‌ഷത്തെ ഓണസദ്യ നമുക്ക് ആരംഭിക്കാംകുട്ടനാടന്‍പുഞ്ചയരിച്ചോറു വെന്ത മണം വന്നു
ഓണസ്സദ്യയ്ക്കെട്ടു കൂട്ടം കറികളാണേ
പരിപ്പില്‍ നെയ് ചേര്‍ത്തു ചോറു കുഴയ്ക്കുമ്പം കൂട്ടുകാരേ
പപ്പടവും പൊടിച്ചിടാന്‍ മറക്കരുതേ
മുരിങ്ങയ്ക്കാസാമ്പാറുണ്ട് കുറുക്കിയ കാളനുണ്ട്
കഴിച്ചതു ദഹിക്കുവാന്‍ രസവുമുണ്ടേ
പച്ചടി കിച്ചടി തോരനുണ്ട് പയറിട്ടൊരോലനുണ്ട്
വെളിച്ചെണ്ണ ചേര്‍ത്തരച്ചോരവിയലുണ്ട്
ഇടയ്ക്കൊന്നു മടുക്കുമ്പം ഉപ്പേരികള്‍ പലതരം
ഉപ്പിലിട്ടതൊന്നുരണ്ടു വേറേയുമുണ്ടേ
പായസം കഴിക്കുന്നെങ്കില്‍ ഇലയില്‍ത്തന്നൊഴിക്കണം
പഴം കുഴച്ചടിക്കുമ്പം ഒച്ച കേള്‍ക്കണം.

കടപ്പാട് :ശിവകുമാര്‍ അമ്പലപ്പുഴ

10 comments:

Gopan | ഗോപന്‍ said...

ആദ്യ തേങ്ങ എന്‍റെ വക..
((((((ഠേ))))))

ഏറനാടന്‍ said...

ആദ്യതേങ്ങയുടക്കാന്‍ പറ്റീലെങ്കിലും ഇതാ ഉടച്ച തേങ്ങ ചിരവിയെടുത്ത് തയ്യാര്‍ ചെയ്ത ചമ്മന്തി സമര്‍പ്പിക്കുന്നു.. ഹൂഹൂയ് പൂവേ പൊലിപൊലിപൊലിപ്പൂവേയ് പൂയ്...

Gopan | ഗോപന്‍ said...

ഓണ സദ്യവട്ടങ്ങള്‍ ആല്‍ത്തറയില്‍ വിളമ്പിയതിനു ചേച്ചിക്കും ശിവകുമാര്‍ മാഷിനും പ്രത്യേക നന്ദി. കുഞ്ഞുന്നാളില്‍ ഓണം വരുമ്പോഴുണ്ടാകുന്ന സന്തോഷം വീണ്ടും രുചിച്ച പോലുള്ള ഒരനുഭവം.. വളരെ നന്നായിരിക്കുന്നു.

ഓണം വിരുന്നു വരുമ്പോള്‍ സദ്യയോരുക്കുവാനായി ബൂലോകര്‍ക്ക് ഒരു സഹായം ചെയ്തു കൊടുക്കേണ്ടേ ചേച്ചി..? :)

കാപ്പിലാന്‍ said...

ഇന്നലെ ഞാന്‍ പൊട്ടിച്ചൊരു തേങ്ങ
പൊട്ടാതെ ഇവിടെ കിടക്കുമ്പോള്‍
എന്തിനായ് പൊട്ടിച്ചു നീ
മറ്റൊരു "പൊട്ടാ "തേങ്ങ

ഓണമെന്നത് മറന്നുവോ ?
മറക്കുമോ നീ നിന്‍
ഓര്‍മ്മപ്പെട്ടകത്തിലെ
മരിച്ചാലും മറക്കാത്ത
ഓണ നാളുകള്‍

എല്ലാ ഭൂവാസികള്‍ക്കും ഞങ്ങളുടെ ഓണാശംസകള്‍

പാമരന്‍ said...

ഏ........മ്പക്കം!

മാണിക്യം said...

സദ്യ ഒരുക്കാന്‍ തുടങ്ങി
എല്ലാവരും ഉത്സാഹിക്കണേ
എല്ലാ വിഭവത്തിന്റെയും
പാചകവിധി ഇവിടെ എത്തിക്കാന്‍
എല്ലാവരേയും ക്ഷണിക്കുന്നു

തോന്ന്യാസി said...

എന്തായാലും ഓണ സദ്യയുണ്ണാന്‍ യോഗമില്ലെങ്കിലും എന്റെ പാചകക്കുറിപ്പുകള്‍ സമര്‍പ്പിച്ചേയ്ക്കാം.......


പ്ലീസ് ..ആട്ടിത്തല്ലരുത്.......

Rare Rose said...

ഇപ്പോള്‍ തന്നെ ഒരു സദ്യ ഉണ്ട പോലെ....:)

നിരക്ഷരൻ said...

ശിവകുമാറേ...

ഓണം വരാന്‍ ഇനീം ദിവസം കുറേ ഉണ്ട്. അന്നും ഇതുപോലെ വീണ്ടും വിളമ്പിത്തരണേ ...
:) :)

നന്ദു said...

:)