Sunday, August 10, 2008

പച്ചടിയും കാളനും

പച്ചടി
{ഇതു തൈരു ചേര്‍ക്കാത്ത പച്ചടി പ്രധാനരസം മധുരമാണ്.}

1. നന്നായി പഴുത്ത കൈതചക്ക ചെറുത് ഒന്ന്
( തൊലികളഞ്ഞു കൊത്തിയരിയുക)
മത്തങ്ങ 100 ഗ്രാം
(തോലികളഞ്ഞ് കനം കുറച്ചരിയുക)

2. മുളകുപൊടി ഒരു റ്റീസ്പൂ‍ണ്‍
പച്ചമുളക് കനം കുറച്ചരിഞ്ഞത് 4
മഞ്ഞള്‍പൊടി അരറ്റീസ്പൂണ്‍
വെള്ളം അര കപ്പ്

3. ശര്‍‌ക്കര 100 ഗ്രാം
4. തേങ്ങ ഒരു മുറി
ജീരകം കാല്‍ റ്റീസ്പൂണ്‍
കടുക് അര റ്റീസ്പൂണ്‍

5. വെളിച്ചെണ്ണ ഒരു വലിയ സ്പ്പൂണ്‍
കടുക് അര റ്റീസ്പൂണ്‍
വറ്റല്‍മുളക്(ചുവന്നമുളക്) 3
കറിവേപ്പില രണ്ട് കതിര്‍പ്പ്.

പാകം ചെയ്യുന്ന വിധം
കൈതചക്കയും മത്തങ്ങയും അരിഞ്ഞതില്‍ രണ്ടാമത്തെ ചെരുവകള്‍
ചേര്‍‌ത്ത് നന്നായി വേവിച്ചുടയ്ക്കുക.ഇതില്‍ ശര്‍ക്കര ചുരണ്ടി ചേര്‍‌ത്തിളക്കുക.
വെള്ളം വറ്റി ശര്‍ക്കര കഷണത്തോട് യോജിച്ചു കഴിയുമ്പോള്‍,
നാലാമത്തെ ചേരുവകള്‍ അരച്ചതു ചേര്‍ത്തിളക്കുക.
(തേങ്ങയും ജീരകവും നന്നായി അരയണം,കടുക് ചതയാനേ പാടുള്ളു. )
അരപ്പ് കഷണത്തോട് നന്നയി യോജിച്ചു കുറുകുമ്പോള്‍ വാങ്ങി,
അഞ്ചാമത്തെ ചേരുവകള്‍ വറുത്തിടുക....

കാളന്‍
1. നേന്ത്രക്കായ്‌ 2 എണ്ണം.
ചേന.... 200 ഗ്രാം
മഞ്ഞള്‍ പൊടി 1 റ്റീസ്പൂണ്‍
കുരുമുളകുപൊടി 1/2 റ്റീസ്പൂന്‍
ഉപ്പ് ആവശ്യത്തിനു

2. തേങ്ങാ ചിരകിയത്‌- 2 കപ്പ്
പച്ചമുളക്‌ 5 എണ്ണം
ജീരകം 1/2 റ്റീസ്പൂന്‍

3. കട്ടിത്തൈര് 2 ലിറ്റര്‍.

4.. കടുക്‌ 1 റ്റീസ്പൂണ്‍
ചുവന്ന മുളക് 2
കറിവേപ്പില ഒരു കതിര്‍പ്പ്

തയ്യാറാക്കുന്ന വിധം

1.ചേനയും തൊലിമാറ്റിയ പച്ചക്കായയും രണ്ടിഞ്ചു കനത്തില്‍ മുറിക്കുക
മഞ്ഞള്‍പ്പൊടിയും കുരുമുളകുപൊടിയും ചേര്‍ത്തു വേവിച്ച് പാകത്തിന് ഉപ്പും ചേര്‍ക്കുക

[രണ്ടും വെവ്വേറെയായും വേവിച്ചേടുക്കാം...കഷ്ണങ്ങള്‍ ഉടഞ്ഞുപോകരുത്,
വേകുമ്പോഴേക്കും വെള്ളം വറ്റിയിരിക്കണം...]

2. തേങ്ങാ ചിരവിയത്‌, പച്ച മുളക്‌, ജീരകം, മഞ്ഞള്‍ പൊടി എന്നിവ
തൈരുചേര്‍ത്ത് വെള്ളമില്ലാതെ നന്നായി അരച്ചെടുത്ത് കഷ്ണങ്ങളില്‍ ചേര്‍ത്തിളക്കുക.നന്നായി വറ്റട്ടെ....
( ഉപ്പുനോക്കാന്‍ മറക്കണ്ട.)

3. കട്ടത്തൈര് ഉടച്ചു വെന്ത കഷ്ണത്തില്‍ ചേര്‍ത്ത് ചെറുതീയില്‍ നല്ലതുപോലെ ഇളക്കിക്കൊണ്ടിരിക്കുക
പതഞ്ഞു വരുമ്പോള്‍ വാങ്ങി തണുക്കാന്‍ വയ്ക്കുക.


4.മറ്റൊരു പാത്രത്തില്‍ അല്പം വെളിച്ചെണ്ണ ഒഴിച്ച് കടുകും വറ്റല്‍മുളകും കറിവേപ്പിലയും വറുത്ത് കൂടെ അല്പം ഉലുവ പൊടിച്ചതും ചേര്‍ത്തിളക്കി വേവിച്ചുവച്ചിരിക്കുന്നതില്‍ ചേര്‍ക്കുക....പാത്രത്തില്‍ ഒട്ടിപ്പിടിക്കാത്തതാണു പരുവം. (അതായത് അത്രക്കും വറ്റിക്കാമെന്നര്‍ത്ഥം)....

അസ്സല്‍ “മാണിക്യകാളന്‍” ആയിരിക്കും......

12 comments:

മാണിക്യം said...

ഈ പാചകവിധി എന്റെതാണു
ഞാന്‍ ഉണ്ടാക്കിയപ്പോള്‍
എടുത്ത ഫോട്ടോ ആണിത്
നിങ്ങള്‍ക്ക് ഏവര്‍‌ക്കുമായി
ആല്‍ത്തറയില്‍
സ്നേഹപൂര്‍‌വ്വം സമര്‍‌പ്പിക്കുന്നു

Gopan | ഗോപന്‍ said...

കാളനും പച്ചടിയും കണ്ടപ്പോള്‍ വായില്‍ ഒരു കപ്പലോടിക്കുവാന്‍ വേണ്ട വെള്ളം..

എന്നാലും സാരമില്ല ആദ്യം തേങ്ങയടിക്കട്ടെ. . (((ഠേ))))

ബൂലോകത്തെ ഓണം കലക്കും.
സംശയമില്ല..സദ്യയിലെ ബാക്കി വിഭവങ്ങള്‍ കൂടി ആല്‍ത്തറയില്‍ വിളമ്പണേ ചേച്ചി. !

കാപ്പിലാന്‍ said...

ചേച്ചി വെറുതെ മനുഷ്യരെ കൊതിപ്പിക്കല്ലേ ? വല്ലതും ഉണ്ടെങ്കില്‍ 24 നു വരുമ്പോള്‍ ഉണ്ടാക്കി കൊണ്ടുവാ ..കറികള്‍ എല്ലാം ആല്‍ത്തറയില്‍ വിളമ്പിയാല്‍ മതി .ദാ..ഗോപന്‍ പൊട്ടിക്കാന്‍ കൊണ്ടുവന്ന തേങ്ങാ പൊട്ടാതെ തെക്കേ അയ്യത്തു കിടക്കുന്നു .വേണേല്‍ കൊണ്ടുവന്നു പൊട്ടിക്ക് .ഞാന്‍ ഇപ്പോള്‍ ആ വഴി വന്നപ്പോള്‍ കണ്ടതാണ്

ഹരീഷ് തൊടുപുഴ said...

അപ്പോള്‍ ഈ ഓണത്തിന് ഇതൊന്നുപരീക്ഷിക്കുക തന്നെ അല്ലെ ചേച്ചീ...

ഹരീഷ് തൊടുപുഴ said...

ഇതെന്താ ഇവിടെ കമ്മെന്റ് ഇടുമ്പോള്‍ എനിക്കെപ്പഴും ഇങ്ങനെ മെയിലില്‍ മെസ്സേജ് കിട്ടുന്നത്; എന്തുകൊണ്ടാണെന്നു പറഞ്ഞുതരാ‍മോ??
Hello pdhareesh@gmail.com,

We're writing to let you know that the group that you tried to contact
(altharabloggers) either doesn't exist, or you don't have permission to post
to it. There are a few possible reasons why this happened:

* You might have spelled or formatted the group name incorrectly.
* The owner of the group removed this group, so there's nobody there to
contact.
* You may need to join the group before being allowed to post.
* This group may not be open to posting.

If you have questions about this or any other group, please visit the Google
Groups Help Center at http://groups.google.com/support.

Thanks, and we hope you'll continue to enjoy Google Groups.

The Google Groups Team

തോന്ന്യാസി said...

ബാച്ചി ശാപം ഒരു കാലത്തും ഒഴിഞ്ഞു പോകൂല്ല....

പിന്നെ കൊതീം പറ്റും....

ചാണക്യന്‍ said...

വേറെ വിഭവങ്ങള്‍ ഒന്നുമില്ലെ...കാളനും പച്ചടിയും ശരിയാവില്യാ...
അച്ചാറുകള്‍ പോരട്ടെ...
വേഗം കുറെ അച്ചാറിട്ട് കാപ്പിലാന്റെ ഷാപ്പിലേക്ക് കൊടുത്തു വിടുക...ഓണക്കച്ചവടം പൊടിപൊടിക്കുകയാണ്.....

Rare Rose said...

കാളന്‍ എന്റെ പ്രിയപ്പെട്ട കൂട്ടാന്‍ ആണു...ഇതൊക്കെ കണ്ടിട്ട് എനിക്ക് കൊതിയാവണേ മാണിക്യേച്ചീ........

smitha adharsh said...

പച്ചടിയും,കാളനും ഒക്കെയായി ഓണം സൂപ്പര്‍ ആകട്ടെ..

പ്രിയ ഉണ്ണികൃഷ്ണന്‍ said...

നല്ല സിമ്പിള്‍ ഹമ്പിള്‍ റെസീപ്പീ.

പച്ചടി ഉണ്ടാ‍ക്കാന്‍ ദെ ഒക്കെ റെഡിയായി.

താങ്ക്സ്ചേച്ചീ

നിരക്ഷരൻ said...

ഇപ്രാവശ്യത്തെ ബൂലോക ഓണം മാണിക്യേച്ചി കൊഴുപ്പിക്കുകയാണല്ലോ ?

പോരട്ടേ അടുത്ത് ഓണവിഭവം. കാത്തിരിക്കുന്നു.

നന്ദു said...

:)