Friday, August 8, 2008

ജീവരഹസ്യം

ശ്രീ വി.ടി. പത്മനാഭന്‍ എനിക്കയച്ചു തന്ന ഒരു മെയില്‍ ഇവിടെ ഞാനൊരു പോസ്റ്റാക്കുകയാണ്.
ഈ മെയില്‍ എന്നെ വല്ലാതെ സ്പര്‍ശിച്ചു. നിങ്ങളോടൊപ്പം ഞാനതു പങ്കു വയ്ക്കുന്നു.

സുനാമി ദുരന്തങ്ങളില്‍ മനുഷ്യര്‍ മാത്രമല്ല അകപ്പെടുന്നത്.!
ആര്‍ക്കും അതു സംഭവിക്കാം..!

ആ ദുരന്തത്തിലകപ്പെട്ട ഒരു ഹിപ്പൊപ്പൊട്ടാമസിന്റെ കുഞ്ഞ് ഒരു നൂറു വയസ്സു പ്രായമുള്ള ഒരാമയുടെയടുത്ത് അഭയം പ്രാപിക്കുന്നു!
ഇതു നടക്കുന്നത് കെനിയയിലാണ്.

ഹിപ്പോ കുഞ്ഞുങ്ങള്‍ തങ്ങളുടെ അമ്മമാരുടെയടുത്ത് ചെറുപ്പത്തില്‍ ഒട്ടിച്ചേര്‍ന്ന് ജീവിക്കുന്നു.
ഈ ഹിപ്പൊ തന്റെ അമ്മയായി ഈ വയസ്സനാമയെ സങ്കല്‍പ്പിച്ചു ജീവിച്ചു പോകുകയാണ്!
ഈ ആമ ഒരു പെണ്ണല്ല!
രണ്ടു പേരും ഒരുമിച്ചുറങ്ങുമ്പോഴും അവന്‍ തന്റെ മാതാവിനു തൂണയായി കരുതലോടെ ഇരിക്കും!
ആരെങ്കിലും ഭീഷണിയായി ഹിപ്പോക്കുഞ്ഞിനു തോന്നിയാല്‍ അവന്‍ കരുത്തോടെ ആഞ്ഞടിക്കും..!
ഈ സംഭവങ്ങള്‍ ഉറ്റുനോക്കിക്കോണ്ടിരുന്ന ജന്തു ശാസ്ത്രഞ്ജന്മാര്‍ അത്ഭുതപരതന്ത്രരായി!
അന്യോന്യം പാരവച്ചു ജീവിച്ച അവരുടെ കണ്ണുകള്‍ തുറന്നുവോ ആവോ..?സ്വന്തം അമ്മയോടൊത്ത് അവന്‍ ജീവിച്ചു. അമ്മയുടെ ജീവിതമായിരുന്നു അവന്റെയും ജീവിതം!ജീവജാലങ്ങള്‍ തമ്മില്‍ ഉരുത്തിരിയുന്ന ഇത്തരത്തിലുള്ള ബന്ധങ്ങള്‍ നമ്മെ നോക്കി പല്ലിളിക്കുന്നു.!
നമ്മുടെയിടെയില്‍ നാം അതിര്‍വരമ്പുകള്‍ നിര്‍മ്മിച്ച് കാത്തിരിക്കുകയാണല്ലോ.. അല്ലേ..?സ്നേഹത്തിനു മതിലുകളില്ല ഈ ഭൂമിയില്‍!ദേശവും ജാതിയും മതവുമെല്ലാം നമുക്കു മറക്കാം.
നമുക്കു മിണ്ടാപ്രാണികളുടെ മാര്‍ഗ്ഗം പിന്തുടരാം..!

8 comments:

പാമരന്‍ said...

ഉഗ്രന്‍ മാഷെ! ഇതൊക്കെ ബധിരകര്‍ണ്ണങ്ങളിലല്ലേ പതിക്കുന്നത്‌...

മാണിക്യം said...

ജെയ്മ്സ്
വളരെ നന്നായിരിക്കുന്നു .

“സ്നേഹിക്കുന്നവര്‍ക്ക് എല്ലാമൊന്നും കൊടുക്കാനായില്ലെങ്കിലും
സാന്നിദ്ധ്യം കോണ്ട്,
സന്തോഷം കൊടുക്കാന്‍ പറ്റണം
കുറെ നിമിഷങ്ങള്‍ എങ്കില്‍ അങ്ങനെ!”
ഈ വരികള്‍ എന്റെ പ്രീയസുഹൃത്തിന് !!

Sandhya said...

പണ്ടൊക്കെ മനുഷ്യവര്‍ഗ്ഗത്തിനു വിവരവും വിവേകവുമുണ്ടെന്ന് നമ്മള്‍ അഹങ്കരിച്ചിരുന്നു. ഇന്ന്, മൃഗങ്ങള്‍ക്ക് പരസ്പരമുള്ള സ്നേഹവും സഹജീവികളോടുള്ള അനുകമ്പയും കണ്ടൂ പഠിക്കണമെന്ന് അവസ്ഥയില്‍! നമ്മുടെ ഈ “പുരോഗതി “ എങ്ങോട്ടാണാവോ? എങ്ങിനെയും കൂടേയുള്ളവനെ ചതിച്ചും കുതികാല്‍ വെട്ടിയും എനിക്ക് നേടണം എന്ന രീതിയിലുള്ള ഈ പോക്ക്.. ഇതെവിടെച്ചെന്ന് അവസാനിക്കുമോ ആവോ?!

- സന്ധ്യ

അടകോടന്‍ said...

ആമയും ഹിപ്പോയും തമ്മിലുള്ള അപൂര്‍വ്വ സ്നേഹം നന്നായിട്ടുണ്ട്.

പക്ഷെ ഇതിനേക്കാള്‍ കൂടുതല്‍ സഹജീവികളെ സ്നേഹിക്കുന്ന എത്രയോ മനുഷ്യരും ഉണ്ട്..

മനുഷ്യരോളമെത്തുകയുമില്ല ഒരു ജീവിയും ...

Rare Rose said...

മനുഷ്യരെക്കാള്‍ എത്രയോ ഉയരത്തിലാണു മൃഗങ്ങള്‍ എന്നു മനസ്സിലാവുന്ന നിമിഷങ്ങള്‍....

Gopan | ഗോപന്‍ said...

ജെയിംസ് മാഷേ..
ഇതു സൂപ്പര്‍.. ഓരോ പടത്തിനും ഒരു പത്തു പതിനഞ്ചു അടിക്കുറിപ്പ് എഴുതാം.
മനുഷ്യര്‍ക്ക്‌ പഠിക്കുവാന്‍ ഇനിയും പാഠങ്ങള്‍ ബാക്കി..

നിരക്ഷരൻ said...

ഡോക്ടര്‍...പെരുത്തിഷ്ടമായി ഈ പോസ്റ്റ്. ഇതൊക്കെ ആരും കാണുന്നില്ലേ ? പാമരന്‍ പറഞ്ഞതായിരിക്കും കാരണം അല്ലേ ?

തോന്ന്യാസി said...

മനസ്സ് നിറഞ്ഞു....വേറൊന്നും പറയാനില്ല..