Friday, August 29, 2008

ചിങ്ങ നിലാവ്

കൊയ്തൊഴിഞ്ഞ പുന്നെല്ലിന്‍ പാടത്തിലൂടെ വന്നെത്തുന്ന ഈ ഓണ നാളുകളില്‍ ബൂലോകത്തെല്ലാവരുടേയും മനസ്സിലേക്ക്, ആലിലയുടെ മര്‍മ്മരങ്ങളുടെ അലയൊലിയോടൊപ്പം ഐശ്വര്യത്തിന്റെ , നന്മയുടെ, സമ്യദ്ധിയിടെ ചിങ്ങനിലാവ് പരന്നൊഴുകട്ടെ എന്ന ആശംസകളോടെലോകത്തിന്റെ നാനാഭാഗത്തുമുള്ള കേരളീയര്‍ ജാതിമത ഭേദമന്യേ കൊണ്ടാടുന്ന ഓണം മലയാളികളുടെ ദേശീയോത്സവമാണ്‌. ഓണവുമായ് ബന്ധപ്പെട്ട് പല ഐതീഹ്യങ്ങളും ചരിത്രരേഖകളും നിലവിലുണ്ടെങ്കിലും ഓണം ഒരു വിളവെടുപ്പുമഹോല്‍ത്സവമാണെന്ന് കരുതിപ്പോരുന്നു. മഴമാറി, മാനം തെളിഞ്ഞ്, വാണിജ്യം പുനരാരംഭിക്കുന്നത് ശ്രാവണ മാസത്തിലെ തിരുവോണ നാളില്‍ ആയിരുന്നു‌. ശ്രാവണത്തിന്റെ പാലി സമാന്തരമാണ്‌ സാവണം. അത് ആദിരൂപം ലോപിച്ച് പാലിയുടെ തന്നെ നയമനുസരിച്ച് പിന്നീട് സോണം എന്ന രൂപത്തിലൂടെ ഓണം എന്ന ആത്യന്തിക രൂപം സ്വീകരിച്ചു. വാണിജ്യത്തിന്റെ ആദ്യനാള്‍ മുതല്‍ അന്നു വരെ ദൂരെ നങ്കൂരമിട്ടു കിടന്നിരുന്ന കപ്പലുകള്‍ സ്വര്‍ണ്ണവുമായി അറബിക്കടലിലൂടെ മലനാട്ടിലേക്ക് എത്തുകയായി. സ്വര്‍ണ്ണവര്‍ണ്ണത്തില്‍ തിളങ്ങുന്ന കൊയ്ത്തുകഴിഞ്ഞപാടങ്ങള്‍. പൊന്നിന്‍ നിറമുള്ള നെല്ലുകൊണ്ട് നിറയുന്ന പത്തായങ്ങള്‍, പൊന്നിന്‍ വെയിലില്‍ പൊന്നുപോലെ തിളങ്ങുന്ന വൈക്കോല്‍, എല്ലാം പൊന്നിന്‍ മയം അതാണ്‌ പൊന്നിന്‍ ചിങ്ങം, പൊന്നോണം എന്നീ പേരുകള്‍ക്കു പിന്നില്‍.

ചിങ്ങമാസത്തിലെ അത്തം നക്ഷത്രം മുതല്‍ തുടങ്ങുന്ന ഓണാഘോഷം, ചതയം നാള്‍ വരെ നീണ്ടു നില്‍ക്കുന്നു. തിരുവോണം ആണ് പ്രാധാന്യത്തോടെ ആഘോഷിക്കുന്നത്. തൃക്കാക്കരയാണ്‌ ആദ്യമായി ഓണാഘോഷം നടത്തിയത് എന്നാണ്‌ ഐതിഹ്യം.അതുകൊണ്ടുതന്നെയാണ് ഓണത്തപ്പന്റെ ആസ്ഥാനം തൃക്കാക്കരയായതും.

ഒന്നിലധികം ഐതിഹ്യങ്ങളുള്ള ആഘോഷമാണ്‌ ഓണം. പ്രധാന ഐതിഹ്യം മഹാബലിയുമായ് ബന്ധപ്പെട്ടതാണ്. അസുരരാജാവും വിഷ്ണുഭക്‌തനുമായിരുന്ന പ്രഹ്ലാദന്റെ പുത്രനായിരുന്നു മഹാബലി. ദേവന്‍മാരെപ്പോലും അസൂയപ്പെടുത്തുന്നതായിരുന്നു മഹാബലിയുടെ ഭരണകാലം. അക്കാലത്ത്‌ മനുഷ്യരെല്ലാവരും ഒരുപോലെയായിരുന്നു. കള്ളവും ചതിയും പൊളിവചനങ്ങളും ഒന്നും ഇല്ലാതെ, എങ്ങും എല്ലാവര്‍ക്കും സമൃദ്ധിയായിരുന്നു. ഏറ്റകുറച്ചിലുകളില്ലതെ മല‍നാട്ടുകാര്‍ സ്ന്തോഷത്തോടയും സമാധാത്തോടയും കഴിഞ്ഞു. മഹാബലിയുടെ ഐശ്വര്യത്തില്‍ അസൂയാലുക്കളായ ദേവന്‍മാര്‍ മഹാവിഷ്ണുവിന്റെ സഹായം തേടി. മഹാബലി 'വിശ്വജിത്ത്‌' എന്ന യാഗം ചെയ്യവേ വാമനനായി അവതാരമെടുത്ത മഹാവിഷ്ണു ഭിക്ഷയായി മൂന്നടി മണ്ണ്‌ ആവശ്യപ്പെട്ടു. ചതി മനസിലാക്കിയ അസുരഗുരു ശുക്രാചാര്യരുടെ വിലക്കു വക വയ്ക്കാതെ മഹാബലി മൂന്നടി മണ്ണ്‌ അളന്നെടുക്കാന്‍ വാമനന്‌ അനുവാദം നല്‍കി. ആകാശംമുട്ടെ വളര്‍ന്ന വാമനന്‍ തന്റെ കാല്‍പ്പാദം അളവുകോലാക്കി. ആദ്യത്തെ രണ്ടടിക്കു തന്നെ സ്വര്‍ഗ്ഗവും ഭൂമിയും പാതാളവും അളന്നെടുത്തു. മൂന്നാമത്തെ അടിക്കായി സ്ഥലമില്ലാതെവന്നപ്പോള്‍ മഹാബലി തന്റെ ശിരസ്സ്‌ കുനിച്ചുകൊടുത്തു. മൂന്നാമത്തെ അടി അളക്കുന്നതിലൂടെ മഹാബലിയെ വാമനന്‍ പാതാളത്തിലേക്ക്‌ ചവിട്ടിതാഴ്ത്തി. ആണ്ടിലൊരിക്കല്‍, ചിങ്ങമാസത്തിലെ തിരുവോണനാളില്‍ തന്റെ പ്രജകളെ സന്ദര്‍ശിക്കുന്നതിന്‌ അനുവാദവും വാമനന്‍ മഹാബലിക്കു നല്‍കി. അങ്ങനെ ഒരോ വര്‍ഷവും തിരുവോണ നാളില്‍ മഹാബലി തന്റെ പ്രജകളെ സന്ദര്‍ശിക്കാന്‍ വരുന്നു എന്നാണ് വിശ്വാസം.

12 comments:

PIN said...

ഐശ്വര്ര്യപൂർണ്ണമായ ഒരു പൊന്നോണം ആശംസിക്കുന്നു...

മാണിക്യം said...

ഓണത്തെ
കുറിച്ചുള്ള ഈ ലേഖനം നന്നായി.
മലയാളി ഏതു നാട്ടിലായാലും
ഓണം ഒന്നിക്കുവാന്‍
ഓര്‍മ്മകള്‍ അയവിറക്കാന്‍
വേണ്ടിയുള്ള ദിവസമാകുന്നു.
നല്ലോരു ഓണം ആശംസിക്കുന്നു,
പാട്ടും വീഡീയൊയും നന്നായി
അഭിനന്ദനങ്ങള്‍....

Gopan | ഗോപന്‍ said...

ഓണത്തെ കുറിച്ചുള്ള പോസ്റ്റ് നന്നായി പ്രശാന്ത്.
ഓണാശംസകള്‍ എല്ലാര്‍ക്കും നേരുന്നു..

പ്രയാസി said...

എല്ലാ വിധ ആശംസകളും..

krish | കൃഷ് said...

നന്നായിട്ടുണ്ട്.
എല്ലാവര്‍ക്കും,ഓണം,ആശംസകള്‍.

Jithendrakumar/ജിതേന്ദ്രകുമാര്‍ said...

aasamsakal!!

തോന്ന്യാസി said...

എനിക്ക് ഓണത്തിന് ലീവില്ലാത്തതോണ്ട് ഒറ്റയെണ്ണത്തിനും ഓണാശംസകളില്ല........

(Labels:അസൂയ,കുശുമ്പ്)

Anil cheleri kumaran said...

ഓണം ഓര്‍മ്മപ്പെടുത്തല്‍ വളരെ ഉചിതമായി.

Sureshkumar Punjhayil said...

Good work.. best wishes...!!!

Typist | എഴുത്തുകാരി said...

ആശംസകള്‍.

സ്നേഹതീരം said...

വളരെ നന്നായിരിക്കുന്നു, പ്രശാന്തിന്റെ ഈ പോസ്റ്റ് :)

നിരക്ഷരൻ said...

ഓണപ്പോസ്റ്റിന് നന്ദി പ്രശാന്തേ.
എല്ലാവര്‍ക്കും ഓണാശംസകള്‍......