Saturday, September 6, 2008

ഒരു ഓണം കൂടി ....

മാവേലി നാടുവാണീടും കാലം
മാനുഷരെല്ലാരും ഒന്നുപോലെ
ആമോദത്തോടെ വസിക്കും കാലം
ആപത്തങ്ങാര്‍ക്കുമൊട്ടില്ലതാനും
കള്ളവുമില്ല ചതിയുമില്ല
എള്ളോളമില്ല പൊളിവചനം
കള്ളപ്പറയും ചെറുനാഴിയും
കള്ളത്തരങ്ങള്‍ മറ്റൊന്നുമില്ല.--
ആ കാലം അഥവ അങ്ങനെയോരു കാലമുണ്ടായിരുന്നോ?
മഹാബലി എന്ന അസുര രാജാവിന്റെ ഐശ്വര്യപൂര്‍‌വ്വമായ ഭരണം കണ്ട്
അസുയാലുക്കളായ ദേവന്മാരുടെ അഭ്യര്‍ത്ഥന പ്രകാരം മഹാവിഷ്ണു വാമനായി അവതരിച്ചു
മഹാബലിയേ ഭൂമിയില്‍ നിന്ന് തുരത്തി എന്ന് ഐതീഹം

ഓണത്തെപ്പറ്റി അനേകം കഥകള്‍ പറഞ്ഞു കേള്‍ക്കാം ,
ആണ്ടുപിറപ്പ്, വിളവെടുപ്പ് ,ജന്മിമാരും അടിയാന്മാരും
ഒത്തു ചേര്‍ന്ന് നടത്തിയ കാര്‍ഷികോല്‍സവം ഇവയെല്ലാം
ഇതൊക്കെ ഏതു കൊച്ചു കുട്ടിയ്ക്കും അറിയുന്നതല്ലെ?

അതെ ,

പിന്നെ എന്തിനാ ഇതൊക്കെ പറയുന്നെ?

ആവ്വോ..

പണ്ട് ഓണത്തിനു മുന്നെ വീട്ടില്‍ കച്ചവടക്കാരു വരും
ചട്ടി കലം മുറം വട്ടി കൂട അങ്ങനെ എല്ലാം,

അപ്പോള്‍ ഞങ്ങള്‍ കുട്ടികള്‍ക്കും കിട്ടും കൊച്ചു കലം, കുടുക്കാ, പൂക്കൂട ഒക്കെ.
ആ കിട്ടുന്നാ പൂക്കൂടയും എടുത്താണ് പൂ നുള്ളാന്‍ പോകാറുള്ളത്‌
ആയിക്കോട്ടേ അതെന്താ ഇപ്പോ പറയാന്?

അതൊ ..അതു പിന്നെ കഴിഞ്ഞ ദിവസം പൂക്കളമിട്ടു അപ്പോള്‍
പണ്ടു പൂവ് നുള്ളാന്‍ പോയതും പൂക്കളമിട്ടതും ഒര്‍മ്മിച്ചു..

ഓഹൊ പൂക്കളമിട്ടോ? പൂനുള്ളാന് ?

എവിടെ? പൂക്കളം വേണം ..പൂവേണം

ഒറ്റയോട്ടം ​പൂവ് കടയില്‍ നിന്ന് പൂക്കളം മേശയില്‍ റെഡ്ഡി......
-- ആ പൂക്കളത്തില്‍ നൊക്കി നിന്നപ്പോള്‍ കാലം ഒത്തിരി പിറകോട്ടോടി
പണ്ട് കുട്ടിക്കാലത്ത് പുലര്‍‌ച്ചെ നേരം പര പരാ വെളുത്തിട്ടേയുണ്ടാവൂ ..
കിളികളുടെ ശബ്ദം മാങ്ങ വീണിട്ടുണ്ടാകുമോ എന്ന ആകാംഷ
കണ്ണു ചിമ്മി എഴുന്നേറ്റ് ഓടും ...

തണുത്ത സ്നേഹക്കാറ്റ് മുഖത്തേയ്ക്കടിക്കും..
കുതിച്ചോടുമ്പോള്‍ മണ്ണിന്‍റെ മണം അതൊരു പ്രത്യേക വാസനയണ്,
ഇലകള്‍ ഇളകുന്ന ശബ്ദം, തോടിന്റെ അരുകിലാ മാവ് അവിടെ എത്തിയാല്‍
മാഞ്ചോട്ടില്‍ വീണുകിടക്കുന്ന മാങ്ങയും ആയി തോട്ടില്‍ ഇറങ്ങും
മുട്ടറ്റം വെള്ളത്തില്‍ ഇറങ്ങി നില്‍ക്കും ചെറുമീനുകള്‍ വന്നു കാലില്‍ കൊത്തും
അനങ്ങാതെ നില്‍ക്കണം മീന്‍ വന്നു കാലില്‍ മുട്ടി വട്ടമിട്ട് നില്‍ക്കും ..

ചെറു ഓളങ്ങള്‍, തോട്ടിലെ വെള്ളത്തിനു ചെറുചൂടുണ്ട് ,
മാഞ്ചോട്ടില്‍ വീണത്രയും മാങ്ങാ വെള്ളത്തിലും കാണും അവയും എടുത്ത്
പെറ്റികോട്ടില്‍‌ ശേഖരിച്ച് പതിയെ നീങ്ങും ...


തിന്നുന്നതിനേക്കാള്‍ അദ്യം പോയി മാങ്ങ കൈവശപ്പെടുത്തുന്നതിലാണു ഊറ്റം കൊണ്ടിരുന്നത്....
മാമ്പഴക്കലം കഴിയും പിന്നെ മഴ ..


പലപ്പൊഴും രാവിലെ എണിയ്ക്കാന്‍ മടിയണ് മിക്കപ്പോഴും വെളുപ്പാന്‍‌കാലത്ത് മഴകാണും അപ്പോള്‍ പുതച്ചു മൂടി ചുരുണ്ടു കിടക്കാന്‍ ബഹുരസമാണ്, പക്ഷേ കിടക്കാന്‍ പറ്റില്ലല്ലൊ മഴക്കാലമായാല്‍ സ്ക്കൂള്‍ തുറക്കുകയായി ..


വിളിച്ചൂണര്‍ത്തുമ്പോള്‍ ഉറക്കച്ചടവോടെ വന്ന് വാതില്‍ക്കല്‍ നില്‍ക്കും ....
അപ്പോള്‍ കാണാം പുരയോട് ചേര്‍ന്ന് കോഴിയും കുഞ്ഞുങ്ങളും മഴയിലേക്ക് നോക്കി ഇരിക്കുന്നതു,
കോഴികുഞ്ഞുങ്ങള്‍ തള്ളകോഴിയുടെ പുറത്തും ചിറകിനടിയിലും ആയിരുന്ന് മഴയെ ഉറ്റൂനോക്കുന്നത്


ഓടില്‍ നിന്ന് വന്ന് വീഴുന്ന മഴതുള്ളികളെ നോക്കി അവയെ കൈനീട്ടി തൊട്ടുനില്‍ക്കുമ്പോഴാവും
അമ്മയുടെ വിളി പിന്നെ നില്‍ക്കാന്‍ പറ്റില്ലാ ആ മഴയത്ത് ..... മഴയില്ലാ‍ത്തപ്പോള്‍ സ്കൂള്‍ വച്ചാല്‍ പോരെ?
മഴക്കാലം തീരുന്നത് പെട്ടന്നാഎന്ന് തോന്നിയിരുന്നു....പിന്നെ കൊയ്ത്തും മെതിയും ആയി ..
ഓണത്തിന്റെ വരവ്

അപ്പോഴും വെളുപ്പാന്‍ കാലത്തെ ഉണര്‍ന്ന് എണിറ്റ് ഓടാന്‍ കാരണമായി ഇക്കുറി പൂനുള്ളാനാ ഓട്ടം.
അയലത്തുകാരെയും കൂട്ടി തുമ്പപ്പൂ, അരളി, മുക്കുറ്റി, പിച്ചി, തെച്ചി ,ചെമ്പരുത്തി, തുടങ്ങി കിട്ടുന്ന അത്രയും പൂവും ആയി വരും കൂട്ടുകാരും കാണും പൂ ഇറുക്കാനും പൂക്കളം തീര്‍ക്കാനും....പിന്നെ കളിയായി അതു സ്വാമിയപ്പൂപ്പന്റെ പറമ്പിലാണു..
സ്വാമിയപ്പൂപ്പനെ കാണുന്നകാലത്തു അപ്പുപ്പനു നല്ല പ്രായമുണ്ട്, പഞ്ഞി പോലത്ത മുടിയും,
മെലിഞ്ഞു വളഞ്ഞ ശരീരവും, ഒരു വലിയ വടിയും, എന്നും കാലത്ത ആ കോവിലിനു മുന്നില്‍ വന്ന് തൊഴുതു പോകും. കോവിലിന് എതിര്‍ വശത്തുള്ള വലിയപറമ്പ് സ്വാമിയപ്പൂപ്പന്റെയാണ്.
നിറയെ മാവുകള്‍ ഉള്ളിലേയ്ക്ക് കയറിയിട്ടാണു വീട്, വേലുമൂപ്പനാ പറമ്പ് നോക്കുന്നത്, ആദ്യകാലത്ത് വേലിയുണ്ടായിരുന്നു ...

ഓണം അടുക്കുമ്പോ‍ള്‍ സന്നദ്ധഭടന്മാരിറങ്ങുകയായി കാടും പടലും എല്ലാം ചെത്തി വെടിപ്പാക്കും ..
സ്വാമിയപ്പൂപ്പനു വലിയ ഉത്സാഹമാ ഓണക്കാലം. കുട്ടികളൊട് വന്നു ഒത്തിരി കുശലം ഒക്കെ പറയും
പകലും നല്ലാ രാവാവുന്നവരെയും പിന്നെ കളിയാണ് അവിടെ ഒരു വലിയ മരമുണ്ട് അതില്‍ ഊഞ്ഞാല്‍, ഉലക്കകെട്ടിയ ഊഞ്ഞാല്‍...


മൂന്ന്പേര്‍ വരെ ഒന്നിച്ചിരിക്കും ഇരുന്നിട്ട് ഏണീറ്റ് ഉലക്കയില്‍ നിന്ന് ആടും ഓണം അവധിയാകും മുന്നെ സജ്ജികരണം എല്ലാം റെഡി. ഉച്ചഊണു കഴിയുമ്പോള്‍ മുതല്‍ പുലികളിക്ക് വട്ടം കൂട്ടായി ആദ്യ ദിവസങ്ങളില്‍ മാഞ്ചോട്ടില്‍ തന്നാണ്‌ പുലികളി ഉണങ്ങിയ വാഴയിലയും കച്ചിയും ഒക്കെ വച്ചുകെട്ടി..പാട്ടകൊണ്ടുള്ള ചെണ്ടയും പാട്ടും ..

ഓണക്കോടിയും ഊണും ഒന്നും അത്രാ ഗൌരവം ഇല്ലായിരുന്നു
എന്നാലും ഓണത്തിന്റെ ഓര്‍മ്മയില്‍ അതും ഉണ്ട്.
പൂക്കളം തീര്‍ക്കുന്നത് എന്നും ഓര്‍‌മയില്‍ തങ്ങി നിന്നു..

ഒടുവില്‍ ആ പൂക്കളത്തിന്റെ ഓര്‍മ്മയില്‍, കളറിട്ട തേങ്ങാ പീരയും ഉപ്പും വരെ വച്ചു പൂക്കളവും തീര്‍ത്തു...

പൂവായപൂവെല്ലാം പിള്ളാരറുത്തു
പൂവാംകുരുന്നില ഞാനുമറുത്തു
പിള്ളാരുടെപൂവെല്ലാം കത്തിക്കരിഞ്ഞേ
എന്നുടെ പൂവെല്ലാം മിന്നിത്തെളിഞ്ഞേ!
പൂവേ പൊലി, പൂവേ പൊലി
പൂവേ പൊലി പൂവേ


ഇന്ന് നാട്ടിലെങ്ങനെയാണോ എന്തോ ഓണം ?
നാട്ടില്‍ പോയ സുഹൃത്ത് ഓണത്തിന് മുന്നെത്തിരികെ വന്നു
നാട്ടിലെ ഓണം റ്റീവിയില്‍ ഒതുങ്ങുന്നു എന്ന് പറഞ്ഞവന്റെ കണ്ഠമിടറിയിരുന്നു..


ഏതായാലും 350 നുമേല്‍ പേര്‍ക്കുള്ള സദ്യാ ചേര്‍‌ന്നൊരുക്കി സദ്യയുണ്ട്

മാവേലിയും
കൈകൊട്ടിക്കളിയും
വള്ളംകളിയും
പുലികളിയൂംഒക്കെയായി മറുനാട്ടില്‍ ഒരു ഓണം കൂടി ആഘോഷിച്ചു ഗൃഹാതുരത്വത്തോടെ!!

പൂവായപൂവെല്ലാം പിള്ളാരറുത്തു
പൂവാംകുരുന്നില ഞാനുമറുത്തു
പിള്ളാരുടെപൂവെല്ലാം കത്തിക്കരിഞ്ഞേ
എന്നുടെ പൂവെല്ലാം മിന്നിത്തെളിഞ്ഞേ!
പൂവേ പൊലി, പൂവേ പൊലി
പൂവേ പൊലി പൂവേ

41 comments:

ഹരീഷ് തൊടുപുഴ said...

കൊള്ളാലോ മാണിക്യാമ്മേ!!! ഓണാശംസകള്‍...

Gopan | ഗോപന്‍ said...

ചേച്ചി..ഉള്ള കാര്യം പറയാം..
മറുനാട്ടില്‍ കിടന്നുകൊണ്ട്
ഓണത്തെ ഇത്രയും നന്നായി
ആഘോഷിക്കുവാന്‍ കഴിഞ്ഞതില്‍
സന്തോഷിക്കുന്നു..മാവേലി കലക്കി.
നൂറില്‍ ഇരുനൂറു മാര്‍ക്ക്
സദ്യവട്ടങ്ങളും ആഘോഷവും സൂപ്പര്‍.
പിന്നെ ഒളിമങ്ങാത്ത ഓര്‍മ്മകള്‍..
ശെരിക്കും ആസ്വദിച്ചു..
പറയുവാനും അയവിറക്കാനും ഏറെ
ചേച്ചിക്കും കുടുംബത്തിനും ഓണാശംസകള്‍ !

K C G said...

ജോച്ചീ, നാട്ടിലേക്കാള്‍ നന്നായല്ലേ ഹാമില്‍ട്ടണില്‍ ഓണം ആഘോഷിക്കുന്നത്.
ആ സദ്യയൊക്കെ ഒരുക്കി , നല്ല രസമായിരുന്നിരിക്കും അല്ലേ?

ആ മാവേലി ആരാ?

ഞങ്ങളും ഓണത്തിനായി, ഓണപ്പാട്ട് , കൈകൊട്ടിക്കളി എല്ലാം തുടങ്ങിയിരിക്കുന്നു.

ജോച്ചിക്കും കുടുംബത്തിനും ഓണാശംസകള്‍ നേരുന്നു.

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ഓണാശംസകള്‍

കാപ്പിലാന്‍ said...

മെംബെര്‍ഷിപ്‌ ഇല്ലാത്തവര്‍ക്ക് ഇവിടെ അഭിപ്രായം പറയാന്‍ പറ്റുമോ എന്നറിയില്ല ,എന്നാലും ചേച്ചിയുടെ ഓണാഘോഷം ആയതുകൊണ്ട് അഭിപ്രായം പറഞ്ഞിട്ട് പോകാം എന്ന് കരുതി .മാവേലിയുടെ മുണ്ടുരിഞ്ഞ് കൈയില്‍ വെച്ചിരിക്കുന്നതും ,ചേച്ചിയുടെ കറി ഇളക്കും ,പിന്നെ മറ്റു ഓണ പരിപാടികളും നന്നായി .ഓണാശംസകള്‍ :)

ഒരു മനുഷ്യജീവി said...

നാട്ടിലെ ഓണം റ്റീവിയില്‍ ഒതുങ്ങുന്നു !!
ethra seri!
ഓണാശംസകള്‍.................

Senu Eapen Thomas, Poovathoor said...

ചുമ്മാതെയല്ല ഓണം, ഒമാനില്‍ വരാന്‍ വൈകിയത്‌. ഇന്ന് കേരളീയര്‍ ഓണം ആഘോഷിക്കുന്നതിലും അടിപൊളിയായിട്ടാണു മറുനാടന്‍ മലയാളികള്‍ ഓണം ആഘോഷിക്കുന്നത്‌. കേരളിയത്തില്‍ ചാനലുകാര്‍ മാത്രമാണു ഓണം ആഘോഷിക്കുന്നതെന്നതും സത്യം തന്നെ....

പിന്നെ 'മാവേലി തമ്പുരാനു' കുട വയര്‍ അത്ര പോര. ഇത്‌ ഒരു 5 മാസത്തിന്റെ എഫെക്ട്‌. പിന്നെ സദ്യ, പുലികളി ഒക്കെ അടിപൊളി....

ഞാനും ഒരു അവധിക്കാലം പോസ്റ്റിയിട്ടുണ്ട്‌. സമയം പോലെ വായിക്കുക. പിന്നെ ഒതുക്കത്തില്‍ എന്റെ ബ്ലോഗിന്റെ ഒരു പരസ്യവും....http://pazhamburanams.blogspot.com/2008/09/blog-post.html
ഓണാശംസകള്‍

പഴമ്പുരാണംസ്‌.

Lathika subhash said...

ഹാമില്‍ട്ടണിരുന്നുള്ള
ഓര്‍മകളിലെ ഓണവും
അവിടുത്തെ ആഘോഷങ്ങളും
ആസ്വദിച്ചേ.. നന്ദി.
എന്താതുമ്പീ തുള്ളാഞ്ഞത്?
ഒരു തുമ്പിതുള്ളലിന്റെ കുറവ് തോന്നി.

ഒന്നാനം കൊച്ചുതുമ്പീ
എന്‍കൂടെ പോരുമോ നീ?

നിന്‍ കൂടെ പോന്നെങ്കിലോ
എന്തെല്ലാം തരുമെനിക്ക്?

കുളിപ്പാനായ് കുളംതരുവേന്‍
കളിപ്പാനായ് കളം തരുവേന്‍
ഇട്ടിരിപ്പാന്‍ പൊന്‍പലക
ഇട്ടുണ്ണാന്‍ പൊന്‍തളിക
കൈകഴുകാന്‍ കൊച്ചുകിണ്ടി
കൈതോര്‍ത്താന്‍ പുള്ളിപ്പട്ട്!

ഓണാശംസകള്‍!!!!!!!!!

krish | കൃഷ് said...

Onam aviTe nEraththe eththiyO.

Onam aaSamsakaL.

അനില്‍@ബ്ലോഗ് // anil said...

ചേച്ചീ,

ഇത്തരം വിവരണങ്ങള്‍ കേള്‍ക്കുമ്പോള്‍ അസൂയ തോന്നും, ആ തലമുറയോട്.

അമേരിക്കയിലും മറ്റും നടക്കുന്ന ആഘോഷങ്ങള്‍ കാണുമ്പോള്‍ അവരോടും തോന്നും അസൂയ, ഇവിടെ കേരളത്തില്‍ മാത്രം ഓണമില്ലല്ലോ എന്നോര്‍ത്ത്.

ആശംസകള്‍

പിന്നെ, ആ മാവേലി മുഖപരിചയമുള്ളയാളാണൊ?

പാമരന്‍ said...

മാണിക്യേച്ചീ, അവിടെ ആഘോഷം കഴിഞ്ഞോ? വാന്‍കൂവറില്‍ അടുത്ത വീക്കെന്‍ഡാണ്‌.. പ്രവൃത്തിദിനങ്ങളില്‍ ലീവെടുത്താഘോഷിക്കാനും മാത്രം വൈശിഷ്ട്യമൊന്നുമില്ലല്ലോ ഓണത്തിന്‌ :)

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

മലയാളി എവിടെ ആയിരുന്നാലും ഗൃഹാതുരത്വത്തോടെ കാണുന്ന ആഘോഷം ആണ് ഓണം...ഇനിയൊരിയ്ക്കലും തിരിച്ചു വരാത്ത ബാല്യത്തിന്റെ നഷ്ട സ്മൃതികള്‍ പേറുന്നവരാണ് പ്രവാസികളിലെ ഒന്നാം തലമുറയും.ഓണാഘോഷങ്ങള്‍ അവര്‍ക്കെപ്പോളും ഒരു തിരിച്ചു പോക്കാണ്.എല്ലാ ജീവിത ദു:ഖങ്ങള്‍ക്കിടയിലും പ്രവാസി മലയാളി അതിനെ നെഞ്ചേറ്റി ലാളിയ്ക്കുന്നു.കേരളത്തില്‍ പോലും ഓണാഘോഷങ്ങള്‍ ബിവറേജസ് കോര്‍പ്പറേഷന്റെ മുന്നിലുള്ള നീണ്ട ക്യൂവിലും ,ചാനലുകള്‍ വിളമ്പിത്തരുന്ന മൂന്നാംകിട സിനിമകളുടെ മുന്നിലും അവസാനിയ്ക്കുന്ന ഇക്കാലത്തു ,കേരളത്തില്‍ നിന്നും എത്രയോ കാതങ്ങള്‍ അകലെ കിടക്കുമ്പോളും മനസ്സിന്റെ ഉള്ളില്‍ ഒരു നെയ്ത്തിരി നാളം പോലെ ഓണസ്മരണകള്‍ സൂക്ഷിയ്ക്കാന്‍ പ്രവാസി മലയാളികള്‍ക്കു കഴിയുന്നു എന്നത് തികച്ചും അഭിനന്ദനാര്‍ഹമാണ്.കൂട്ടായമയുടേതാണ് ഓണം..അതു ബാല്യത്തിലെ പൂ പറിയ്ക്കുന്നതിലുള്ള കൂട്ടായ്മയില്‍ തുടങ്ങി വിശ്വമാനവന്റെ വേഷമണിഞ്ഞു നില്‍‌ക്കുന്ന മലയാളിയില്‍ എത്തിച്ചേരുന്നു..അപ്പോളാണ് സമത്വം ഒരു യാഥാര്‍ത്ഥ്യമായിത്തീരുന്നത്...

ആ സ്മൃതികളിലേയ്ക്കു ഒരു നിമിഷം കൈ പിടിച്ചു കൊണ്ടു പോയ മാണിക്യത്തിനു നന്ദി..എന്നും മനസ്സില്‍ ഓണം സൂക്ഷിയ്കാന്‍ ഇടവരട്ടെ...

കനല്‍ said...

എനിക്ക് അസൂയ തോന്നുന്നു ഈ ഓണാഘോഷവും തിരുവാതിരകളിയും വള്ളം കളിയും കണ്ടിട്ട്.
വെള്ളം കളി ഇല്ലാരുന്നൊ? അതോ മാണിക്യം അത് അറിഞ്ഞില്ലിയോ?

പിന്നെ ഓര്‍മകളിലെ ആ മാവിന്‍ ചോട്ടില്‍ ഞാനും ഉണ്ടായിരുന്ന പോലെ, ഊരി പോകാനിരിക്കുന്ന പുറകില്‍ രണ്ട് കണ്ണുകള്‍ പോലെ കീറിപറിഞ്ഞ അരനിക്കറിനെ ഇടത്തേ കൈകൊണ്ട് പിടിച്ചു നിറുത്തി വലത്തെ കയ്യിലെ കല്ലിനെ ഉയരത്തിലെ മാങ്ങകളെ ലക്ഷ്യ്മാക്കി നിറുത്തി...

Malayali Peringode said...

ഓണത്തിന്റെ ഓര്‍മാശംസകള്‍...

ഓര്‍മകളുടെ പ്രതിനിധിയായ്
പിന്നെയും ഒരോണം....

പണ്ടെങ്ങോ
ഒരു മുക്കുറ്റിയും, തുമ്പയും
ഓര്‍മകളില്‍ നട്ടതിനാല്‍
ഓരോ ഓണത്തിനും
ചെറുതെങ്കിലും
ഹൃദയത്തിലൊരു
പൂക്കളമിടാന്‍ എനിക്കു കഴിഞ്ഞു...
ചത്തസത്യം നടുവില്‍കമഴ്ത്തി,
ജീര്‍ണിച്ച സമത്വം ചുറ്റിലും‌പരത്തി,
പൊള്ളും പൊളിയും ഇതളടര്‍ത്തി
ഇടയില്‍ വിതറിയിട്ടപ്പോള്‍
എന്റെ പൂക്കളം പൂര്‍ണം....!

ആരും കാണുന്നില്ലെന്നുറപ്പുവരുത്തി
ചേര്‍ച്ചയില്ലാത്ത മുക്കുറ്റിയും, തുമ്പയും
മണ്ണിട്ടുമൂടിയപ്പോള്‍ തീര്‍ത്തും സംതൃപ്തി....!!
ആര്‍പ്പോ.... ഇര്‍‌റോ...ഇര്‍‌റോ...ഇര്‍‌റോ.....!!!

എല്ലാ’മലയാളി’കള്‍ക്കും....
....ഓണാശംസകള്‍!!

thoufi | തൗഫി said...

മറുനാട്ടിലെ ഓണാഘോഷം ഇത്ര സുന്ദരമായി ആസ്വദിക്കുന്നത്
ഇതാദ്യമായാണ്.ചിത്രങളിലൂടെയും വിവരണങളിലൂടെയും കടന്നുപോകുമ്പൊള്‍ നാമും അതിലലിഞു പോകുമ്പോലെ...മറുനാട്ടിലേക്ക് പറിചുനടപ്പെട്ട മനസ്സില്‍ തെളിയുന്നത് ഇന്നലെകളീലെ ഓണാഘോഷതിന്റെ നഷ്ട സ്മ്ര്തികള്..

നരിക്കുന്നൻ said...

വളരെ നല്ലൊരു ഓണാഘോഷം. ഓണവും ഓണാഘോഷവും എല്ലാം പ്രവാസികളില്‍ മാത്രം ഒതുങ്ങിയിരിക്കുന്നു. ചേച്ചിക്കും കുടുംബത്തിനും എന്റേയും കുടുംബത്തിന്റേയും ഐശ്വര്യപൂര്‍ണ്ണമായ ഓണാശംസകള്‍.

അരൂപിക്കുട്ടന്‍/aroopikkuttan said...

:)

ഇതിലേതാണു മാണിക്യം?!
:)

കാപ്പീ ഓണം!!!

siva // ശിവ said...

എല്ലാവര്‍ക്കും ഓണം ആശംസകള്‍....

മാണിക്യം said...

ഹരീഷ് ,
ഗോപന്,ഗീത,
പ്രീയ, ലാല്‍,ഒരു മനുഷ്യജീവി, സെനൂ,ലതി,കൃഷ്,അനില്,പാമരന്‍‌,
സുനില്,മൂസ്സാ,മലയാളി,മിന്നാമിനുങ്ങ്,
നരികുന്നന്‍,അരൂപികുട്ടന്‍,ശിവ.. നന്ദി !!

ഇവിടെ എല്ലാവരും ഒത്തുചേര്‍ന്ന് നല്ലൊരു ഓണാഘോഷമാക്കി മാറ്റി. ഹാമില്‍ട്ടണ്‍ മലയാളസമാജം അംഗങ്ങള്‍ വെള്ളിയാഴ്ച ഉച്ചയോടെ വൂഡ്‌ബേണ്‍ കേരളാ ക്യനേഡിയന്‍ സെന്ററില്‍ ഒത്ത് കൂടി
(അതു മലയാളസമാജം വാങ്ങിയ ഒരു കെട്ടിടമാണ്.)
ഹാള്‍ അലങ്കരിച്ചു സദ്യയ്ക്കുള്ള ഒരുക്കങ്ങളും ആരംഭിച്ചു 400 ആളുകള്‍ക്കുള്ള സദ്യ ആണു തയ്യാറാക്കിയത്.കറിക്കു നുറുക്കല്‍ കഴിഞ്ഞ് ഞങ്ങള്‍ രാത്രി ഒരു ഊണും കഴിഞ്ഞ് പിരിഞ്ഞു

ശനിയാഴ്ച കാലത്ത് ഏഴുമണിയോടെ പാചകം ആരംഭിച്ചു ഉച്ചയ്ക്ക് ഒരു മണിയോടെ കറികള്‍ ഒക്കെ തയാറായി പിന്നെ എല്ലാവരും വീടുകളില്‍ വന്ന് ഓണകോടിയുടുത്ത മലയാളികളായി!
മുണ്ടും സാരിയും കുട്ടികള്‍ പാവാടയും
ഒക്കെ ആയി വന്നപ്പോള്‍ കേരളത്തില്‍
തന്നെ ആണെന്ന് തോന്നി.
കയ്യറി വന്നാലുടനെ അത്തപൂക്കളവും
ഇലയിട്ട സദ്യയും പിന്നെ കുശലങ്ങളും ...

പിന്നാലെ താലപൊലിയും ആര്‍പ്പെ വിളിയും നെറ്റിപട്ടം കെട്ടിയ ആനയും ആയി
മവേലിയെ സ്വീകരീച്ചു
ഗീതേ ഹാമില്‍‌ട്ടണ്‍ ആണു മവേലിയുടെ സ്വദേശം!!
-- കലപരിപാടികള്‍ നന്നായി ....
അത്രയും നേരം
മനസ്സുകൊണ്ടും ശരീരം കൊണ്ടും
മാവേലി വാണ നാട്ടില്‍ കഴിഞ്ഞു!!
ഒരു പുതുണര്‍വോടെ വീണ്ടും .....


പ്രിയ സുഹൃത്തേ
താങ്കള്‍ക്കും കുടുംബത്തിനും
എന്റെ ഹ്യദയം നിറഞ്ഞ ഓണാശംസകള്‍.

ഈ ഓണക്കാലത്തിന്റെ എല്ലാ സമൃദ്ധിയും,
സന്തോഷവും നേര്‍ന്നുകൊണ്ട്‌ ...
ഒരു ഓണം കൂടി ....

Unknown said...

എന്റെ ഹ്യദയം നിറഞ്ഞ ഓണാശംസകള്‍

ശ്രീ said...

“പൂവേ പൊലി, പൂവേ പൊലി
പൂവേ പൊലി പൂവേ”

ഓര്‍മ്മക്കുറിപ്പ് ഇഷ്ടമായി ചേച്ചീ.

:)

smitha adharsh said...

ഓര്‍മ്മക്കുറിപ്പ്‌ ഇഷ്ടപ്പെട്ടു...
ഓണാഘോഷ ചിത്രങ്ങളും,വിവരണവും.....പ്രത്യേകിച്ചും..

തോന്ന്യാസി said...

ഹേയ്..ഈ ഓണാഘോഷം വളരെ ബോറായിരിയ്ക്കുന്നു...........

(ഓണത്തിന് ലീവ് കിട്ടാത്തതിന്റെ അസൂയ,കുശുമ്പ് എന്നിത്യാദി)

എന്റെ ഈ അസുഖത്തിന് മരുന്നുണ്ടോ?

Dr. Prasanth Krishna said...

ഇവിടെ ഇപ്പോള്‍ ഓണം ആഘോഷിക്കുന്നത് പ്രവസിതന്നെയാണ്. മാണിക്യമേ തകര്‍ത്തു വാരുകയാണല്ലോ. കിടിലന്‍ പോസ്റ്റ്. ഗ്രഹാതുരത മുഴുവന്‍ കുത്തിനിറച്ചുകളഞ്ഞല്ലോ? എന്റെ ആ പഴയ കുട്ടിക്കാലത്തേക്ക് ഒന്നു തിരിച്ചുപോകാനും ഊഞ്ഞാലില്‍ ആടിചെന്ന കാണാകൊമ്പിലെ ഇലകടിച്ചെടുക്കനും ഒക്കെ വല്ലാത്ത ഒരു മോഹം. മാഞ്ചോട്ടില്‍ പോയി മാങ്ങപറുക്കനും, ആരും കാണാതെ അയലത്തെ പറമ്പില്‍ നിന്നും മാങ്ങഎറിയാനും ഒക്കെ പോയ കാലം നഷ്‌ടബോധത്തോടെ ഓര്‍ത്തുപോകുകയാണ്. നന്നായി മാണിക്യം ഈ ഓര്‍മ്മകുറിപ്പ്

Unknown said...

ജോച്ചീ.

ഈ വിവരണം ഇഷ്ടപ്പെട്ടു. കേരളത്തിലെ ഓണത്തെപ്പറ്റി സുനില്‍ കൃഷ്ണന്‍ പറഞ്ഞതിന്റെ അടിയില്‍ എന്റെ വക കൈയൊപ്പ്.

ഇന്നു പ്രവാസികളാണ് ഓണം ആഘോഷിക്കുന്നതെന്നും കേരളത്തിന്റെ തുടിപ്പുകളെ മനസിലേറ്റുന്നതെന്നതും, അതില്‍ തര്‍ക്കം വേണ്ട. കിട്ടുന്ന പൂക്കളൊക്കെ വെച്ച് പൂക്കളം തീര്‍ത്ത്, സെറ്റുമുണ്ടുമുടുത്ത്, സമാജത്തിന്റെ ഓണാഘൊഷവും പിന്നെ വീട്ടിലേ ഓണവും. ഒരു ദിവസത്തേക്കെങ്കിലും മനസു കോണ്ട് കേരളത്തിലാണ്.കൂട്ടുകാരുടെ കൂടെ ഓണം ആഘോഷിക്കുമ്പോഴൂം വീട്ടുകാരില്ലാത്തതിന്റെ ഒരു ചെറിയ നൊമ്പരം മാത്രം.

മഹാബലിത്തമ്പുരാന്‍ ഇനി മുതല്‍ കേരളത്തിലേക്ക് പോകുന്നതിനു പകരം, ഇങ്ങോട്ടു പോരുമെന്നാ‍ാണ് എന്റെ തോന്നല്‍ :)

സന്തോഷത്തിന്റെയും ഐശ്വര്യത്തിന്റെയും ഓണം ആശംസിക്കുന്നു.

- സസ്നേഹം, സന്ധ്യ :)

പൂച്ച സന്ന്യാസി said...

മാണിക്യാമ്മേ, കൊള്ളാം..അടിപൊളി ഓണം..ഫോട്ടംസ് എല്ലാം ഒന്നിനൊന്ന് മെച്ചം.

Gopi│നിങ്ങളില്‍ ഒരുവന്‍...!! said...

പൂവായപൂവെല്ലാം പിള്ളാരറുത്തു..
പൂവാംകുരുന്നില ഞാനുമറുത്തു..
പിള്ളാരുടെപൂവെല്ലാം കത്തിക്കരിഞ്ഞേ..
എന്നുടെ പൂവെല്ലാം മിന്നിത്തെളിഞ്ഞേ..!
പൂവേ പൊലി, പൂവേ പൊലി..
പൂവേ പൊലി പൂവേ..

നന്നായിരിക്കുന്നു ഓര്‍മ്മകളിലെ ഓണത്തെ ചിത്രങ്ങളിലൂടെയും വാക്കുകളിലൂടെയും കാണിച്ചുതന്നതിന് ഒരായിരം നന്ദി...

എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകള്‍...!!

ശ്രീവല്ലഭന്‍. said...

എല്ലാവര്‍ക്കും ഓണാശംസകള്‍!

ഇതു ഗംഭീര ഓണം തന്നെ ആണല്ലോ :-)

ബിന്ദു കെ പി said...

അങ്ങനെ മാവേലി അവിടേയും എത്തി അല്ലേ? അല്ല, കേരളത്തില്‍ മാവേലി എത്തിയാലും ആരും മൈന്‍ഡ് ചെയ്യാന്‍ പോകുന്നില്ല. ടിവിയില്‍ നിന്ന് കണ്ണെടുക്കാന്‍ സമയം കിട്ടിയിട്ടുവേണ്ടേ?ടിവി പരിപാടികളുടെ ആധിക്യം തന്നെയാണ് നാട്ടിലെ ഓണത്തെ ഇത്ര യാന്ത്രികമാക്കിയതെന്നാണ് എനിയ്ക്കു തോന്നുന്നത്.
എന്തായാലും ചേച്ചിയ്ക്കും കുടുംബത്തിനും ഓണാശംസകള്‍..

Unknown said...

ഉത്സവങ്ങള്‍………..
ബാല്യത്തില്‍ വിടരാന്‍ വെമ്പുന്ന ഒരു പൂമൊട്ട് ……….
യൌവനത്തില് ഒരു പൂക്കാലവും ………..
പിന്നെ മദ്ധ്യവയസ്സില്……..
കൊഴിയാന്‍ തുടങ്ങുന്ന ഇതളുകളെ ഞെട്ടിനോടു
ചേര്‍ത്തു വക്കാനുള്ള പാഴ്‌ശ്രമങ്ങള്‍ …………….

ആത്മാവില്‍ നിന്നുള്ള ഉത്സവ ലഹരി നഷ്ടപ്പെട്ടു
എന്നു വിലപിക്കുന്നവര്‍ ചേര്‍ന്നാണു
പുത്തന്‍ ഉത്സവങ്ങള്‍ക്ക് നാള് വഴി കുറിച്ച്ത്………..
വിലാപങ്ങള്‍ വെറും മൌഡ്യം മാത്രം………


ഒരു നിമിഷമെങ്കിലും പുറകോട്ടു പോയി നഷ്ടബാല്യത്തിന്റെ ……..
നുറുങ്ങു സന്തോഷങ്ങളും സങ്കടങ്ങളും ഒരിക്കല്‍
കൂടി സജീവമാകാന്‍ മാണിക്ക്യത്തിന്റെ
വാക്കുകള്‍ക്ക് തീര്‍ച്ചയായും കഴിഞ്ഞിട്ടുണ്ട്………….

(അസ്സൂയാലുക്കള് പറയുന്നത് ചെവി കൊള്ളണ്ട,
'കോരന്' എന്നും കുമ്പിളില് കഞ്ഞി കുടിച്ച് ഓണം
ആഘോഷിക്കട്ടെ……….!!!.
താരതമ്യം ചെയ്യാന്‍ ഒരു ‘കോരന്‘ എങ്കിലും ഇല്ലെങ്കില്‍ ഏതാഘോഷം.......?
ആരുടെ ആഘോഷം.... ആണു മുന്നില്‍ എന്നു എങ്ങിനെ തിരിച്ചറിയും……………..!!!!!)

നിരക്ഷരൻ said...

ഓണത്തിന് മുന്‍പേ ഈ ആല്‍ത്തറയിലേക്ക് എത്താന്‍ പറ്റുമോന്നായിരുന്നു എന്റെ ബേജാര്‍. എന്തായാലും എല്ലാ പ്രശ്നങ്ങളുമൊക്കെ തീര്‍ത്ത് ഈ ആല്‍ത്തറയിലെത്തിയപ്പോള്‍ 4 ഓണം ഒന്നിച്ച് ഉണ്ടതുപോലെ ഒരു അനുഭൂതി. മാവേലിയും, പൂക്കളവും, സദ്യയും, ഓണക്കാലസ്മൃതികളുമൊക്കെയായി ....ഹോ മനസ്സ് നിറഞ്ഞു.

മാണിക്യേച്ചിക്ക് എങ്ങനാ നന്ദി പറയാ ?
അക്ഷരങ്ങള്‍ക്ക് പഞ്ഞം ഉള്ള ഒരുത്തനാണേയ്....

പച്ചേങ്കില് ഞമ്മന്റെ ഖല്‍ബ് കാണാന്‍ ചേച്ചിക്ക് പറ്റുന്നുണ്ടല്ലോ അല്ലേ ? :) :)

എല്ലാ‍വര്‍ക്കും ഓണാശംസകള്‍......

രസികന്‍ said...

ഇന്ന് ശരിക്കും മറുനാടൻ മലയാളികളാണ് ഓണമാഘാഷിക്കുന്നത് എന്നുതന്നെ പറായാം... കേരളത്തിൽ ആഘോഷിക്കുന്നില്ലാഎന്നല്ല അർത്ഥം.

അകന്നു നിൽക്കുമ്പോഴാണല്ലൊ പലതും നഷ്ടപ്പെട്ടതായ തോന്നൽ ഉണ്ടാക്കുന്നത്.

ഓണാശംസകൾ

ശരത്‌ എം ചന്ദ്രന്‍ said...

ജന്മനാടിന്റെ സംസ്കാരവും പൈത്യകവും ഇന്നും പ്രവാസികള്‍ ജാതിമതഭേതമന്യേ ഒരു കോട്ടവും തട്ടാതെ കാത്തുസൂക്ഷികുന്നു...
ചില പരിമിതികള്‍ ഉണ്ട്‌ എങ്കിലും അവര്‍ ഒാണം കേമമായി തന്നെ ആഘോഷിക്കുന്നു....സന്തോഷമുണ്ട്‌ ചേച്ചീ.... കാണുമ്പോള്‍ അസൂയതോന്നി....ഓണത്തിനു മുന്നേ നല്ല ഒരു വിരുന്ന് കിട്ടിയമാതിരി ...എന്റെ ഓണാശംസകള്‍...

mayavi said...

Nannayittundu teacher

samvidanand said...

മാവേലി നാടുവാണീടും കാലം മനുഷ്യരെല്ലാരുമൊന്നു പോലെ
.....പൂവുകൾ വെച്ചുള്ള പൂജയില്ല
ജീവിയെകൊല്ലുന്ന യാഗമില്ല
കാലിക്കു കൂടി ചികിത്സചെയ്യാൻ ആലയം തീർത്തവരന്നു നാട്ടിൽ

എല്ലാം വെറും പാട്ടു മാത്രം......................

എങ്കിലും............
.....................തോറും കൊള്ളിവചപോലോർമ്മകൾ


'ഒന്നും മറക്കാതിരിക്കുവാനല്ലേ ഞാൻ
വന്നു പോകുന്നതിന്നോണങ്ങളിൽ'

sajan said...

കൊള്ളാലോ മാണിക്യാമ്മേ!!! ഓണാശംസകള്‍...

ചേച്ചി..ഉള്ള കാര്യം പറയാം..
മറുനാട്ടില്‍ കിടന്നുകൊണ്ട്
ഓണത്തെ ഇത്രയും നന്നായി
ആഘോഷിക്കുവാന്‍ കഴിഞ്ഞതില്‍
സന്തോഷിക്കുന്നു..മാവേലി കലക്കി Sajan Qatar

മയൂര said...

ഹൗ!! അസൂയ, കുശുമ്പ്, കണ്ണുകടി ...എല്ലാം കടുക് താളിച്ചത്.

മാണിക്യേച്ചികും കുടുമ്പത്തിനും ഓണാശംസകൾ...

കുറ്റ്യാടിക്കാരന്‍|Suhair said...

ഓണാശംസകള്‍

Anonymous said...

തിരുവോണത്തിനെണീറ്റ് പായസം വെയ്ക്കാന്‍ തേങ്ങേം തിരുകി, ജോലിക്കാരി ഓണം ആഘോഷിക്കുന്നതു കാരണം ചാണകവും വാരി, തൊഴുത്തും കഴുകുന്ന എന്റെ ആഘോഷവും ഒരാഘോഷം തന്നെ. ചുരുക്കിപ്പറഞ്ഞാല്‍ കേരളത്തിന് വെളിയില്‍ പോണം ഓണം ആഘോഷിക്കാന്‍. ചില കൊല്ലങ്ങളില്‍ പട്ടാളത്തില്‍ ഞാനും പങ്കുകൊണ്ടു ഓണാഘോഷങ്ങളില്‍.
എന്തായാലും മാണിക്യത്തിന്റെ പോസ്റ്റ് ഗംഭീരമായിട്ടുണ്ട്.

ശെഫി said...

ചേച്ചി നാട്ടിനേക്കാൾ നന്നായി ഇപ്പോ ഓണം മറുനട്ടി തന്നെയാണെന്ന് തോന്നുന്നു.

ഓണാശംസകൾ

മാണിക്യം said...


ഷമ്മി,ശ്രീ,സ്മിതാ ആദര്‍‌ഷ്,
തോന്ന്യാസി,പ്രശാന്ത്കൃഷ്ണന്, സന്ധ്യാ,
പൂച്ച സന്യാസി, ഗോപി, ശ്രീവല്ലഭന്‍
ബിന്ദു കെ പി.ബേബി, നിരക്ഷരന്‍,രസികന്‍,
ശരത് ,മായാവി,സംവിദാനന്ദ്, സാജന്‍,മയൂര,
കുറ്റ്യാടിക്കാരന്‍,ചന്ദ്രേട്ടന്‍,ശെഫി,ഒരു ഓണം കൂടി ....

ഒന്നിച്ചു ആഘോഷിക്കാന്‍
ആല്‍ത്തറ യില്‍
ഒത്തുകൂടാന്‍ സാധിച്ചതില്‍
ഒരുപാടൊരുപാട് സന്തൊഷം...
എല്ലാവര്‍ക്കും ഒരിയ്ക്കല്‍‌ കൂടി
ഓണാശംസകള്‍ നേരുന്നു
നന്ദി നമസ്ക്കാരം....