Sunday, September 28, 2008

പരദൂഷണം

ഞായറാഴ്ച ആരാധനക്ക് ശേഷമുള്ള പ്രസംഗത്തില്‍ മാത്യു അച്ചായാന്‍ ആല്‍ഫയും ഒമേഗയും കഴിഞ്ഞ് ആധുനിക ശാസ്ത്രത്തിലേക്ക് കാലെടുത്തു വെച്ചപ്പോള്‍ ഞാന്‍ പതിയെ പള്ളി വിട്ടിറങ്ങി . പ്രസംഗവേദിയില്‍ അച്ചായന്‍ കസറുകയാണ്. ഭക്തര്‍ ചെവി വട്ടം പിടിച്ചു ശ്രദ്ധിക്കുന്നു .ചിലര്‍ രാത്രിയില്‍ കിട്ടാതെ പോയ ഉറക്കത്തിന്റെ ബാക്കി കടങ്ങള്‍ തല കുമ്പിട്ടു വീട്ടി തീര്‍ക്കുന്നു .അച്ചായന്‍ വിടാന്‍ ഉള്ള ഭാവമില്ല .കഴിയുമെങ്കില്‍ ഒരു മൂന്നു പേര്‍ക്കെങ്കിലുംഇന്നു തന്നെ പുള്ളിക്കാരന്‍ സ്വര്‍ഗത്തിലേക്കുള്ള വിസ ശരിയാക്കി കൊടുക്കും .

പുറത്തെ ഹാളില്‍ ചില കുട്ടികള്‍ ഓടിക്കളിക്കുന്നു .ചിലര്‍ പോക്കിമോന്റെയും , ബൂഗിമാന്റെയുംവീര സാഹസിക കഥകള്‍ പങ്കു വെയ്ക്കുകയാണ് .മറ്റു ചില കുട്ടികള്‍ നെന്ടോദീഎസില്‍ കളിക്കുന്നു . തണുപ്പില്‍ നിന്നും രക്ഷ തേടാന്‍ ഒരുക്കിയിരിക്കുന്ന കാപ്പിക്ക് ചുറ്റും വെടി വട്ടങ്ങളും കൊച്ചു വര്‍തമാനങ്ങളുമായി ഒതുങ്ങി കൂടിയിരിക്കുന്ന ചില ഐ .ടി .തലകള്‍ .അമേരിക്കയുടെ സാമ്പത്തിക മാന്ദ്യവും ചൈനയുടെ കടന്നാക്രമണങ്ങളും കേരളത്തിലെ കമ്മ്യൂണിസ്റ്റ് ഭരണത്തെയും മറ്റും വിശദമായി ചുറ്റി ചര്‍ച്ചകള്‍ ചൂടി പിടിച്ചു കടന്നു പോകുകയാണ് .ഞാനും പതുക്കെ അവര്‍ക്കൊപ്പം കൂടി .

ആരോ കൂട്ടത്തില്‍ പറയുന്നതു കേട്ടു .

" ഇന്നും അച്ചായന്‍ ആല്‍ഫയും ഒമേഗയും എടുത്താണ് കളിക്കുന്നത് .

ഇങ്ങേര്‍ക്ക് ഇതു മാത്രമെ ഉള്ളോ എപ്പോഴും വിഷയമായി ? "

"അച്ചായന് അറിയാവുന്ന ചില വിഷയങ്ങള്‍ ഇതൊക്കെയാകാം ."

വിമര്‍ശനബുദ്ധിയുള്ള യുവാക്കള്‍ പുറത്തു നിന്ന് അച്ചായന്റെ വീര സാഹസിക കഥകള്‍ വര്‍ണ്ണിക്കാന്‍ തുടങ്ങി .നമ്മുടെ മാത്യു അച്ചായന്‍ നല്ലൊരു കോഴിയാണ് എന്നതാണ് അവരുടെ ഇപ്പോഴത്തെ വിഷയം . ഒരു പക്ഷെ ശരിയായിരിക്കും .

ഞാനും ആലോചിച്ചു .

കഴിഞ്ഞ ആഴ്ച ഞാന്‍ കണ്ടതല്ലേ നമ്മുടെ ആനിചേച്ചിയെ നന്നായി പുറകില്‍ ഒക്കെ ഒന്നു തടവി വിട്ടത്.

" എന്തൊക്കെയുണ്ട് മോളെ വിശേഷങ്ങള്‍ "? .

എന്ന് ചോദിച്ച് ചേര്‍ത്ത് പിടിച്ചു നന്നായി പുറത്തൊക്കെ ഒന്നു തടവി .പക്ഷേ അതൊക്കെ ഒന്നും മനസ്സില്‍ വെച്ചായിരിക്കില്ല.ഒരപ്പന് മകളോട് തോന്നുന്ന സ്നേഹത്തെ എങ്ങനെ മറ്റൊരു കണ്ണില്‍ കൂടി കാണാന്‍ പറ്റും ?

എന്റെ നാട്ടിലും ഇങ്ങനെ ഒരപ്പച്ചന്‍ ഉണ്ടായിരുന്നു .എണ്‍പതു വയസായി എങ്കിലും കൊച്ചു പെമ്പിള്ളാരെ കണ്ടാല്‍ ഒരു പ്രത്യേക സ്നേഹമാണ് .

കവിളില്‍ ഒന്നു തൊട്ട്,പുറത്തൊന്നു തലോടി ..അങ്ങനെ അങ്ങനെ അതൊക്കെ മക്കളോട് തോന്നുന്ന സ്നേഹമായല്ലേ കാണാന്‍ കഴിയു .അതിന് അപ്പുറം ഒന്നും മനസ്സില്‍ കാണുകയില്ലായിരിക്കും.

അല്ലെങ്കില്‍ തന്നെ ഈ ആളുകള്‍ നോക്കി ഇരിക്കുകയാണ് മറ്റുള്ളവരെ കുറിച്ച് എന്തെങ്കിലും ഒക്കെ ദൂഷ്യങ്ങള്‍ കണ്ടു പിടിക്കാന്‍ .

ഞാന്‍ മാത്യു അച്ചായനെ ഉപമകളാല്‍ അനുകൂലിക്കാന്‍ ശ്രമിച്ചു .

"എന്റെ അച്ചായ ..അങ്ങനെ അല്ല കാര്യങ്ങള്‍ ..."

മറ്റുള്ളവര്‍ മറു വാദങ്ങളുമായി എന്നെ എതിര്‍ക്കാന്‍ ശ്രമിച്ചു.

" ആളുകള്‍ അവിടെയും ഇവിടയും ഒക്കെ നിന്ന് നമ്മളെ ശ്രദ്ധിക്കുന്നു .ആരെങ്കിലും ഒക്കെ കേട്ടാല്‍ മോശമാണ് നമുക്കു അല്പം മാറി നിന്ന് സംസാരിക്കാം " ഞാന്‍ പറഞ്ഞു .

ഞങ്ങള്‍ ഒരു മൂലയ്ക്ക് മാറി നിന്ന് അച്ചായന്റെ വീര സാഹസിക കഥകള്‍ പറയാന്‍ ചര്‍ച്ച ചെയ്യാന്‍ തുടങ്ങി .

ആനിക്കാട് മുക്കിന് മാത്യു അച്ചായന്‍ അമേരിക്കയില്‍ നിന്നു പോയിട്ട് ബര്‍മുടയില്‍ നിന്ന കഥ മുതല്‍ അച്ചായന്‍ ആദ്യമായി അമേരിക്കയില്‍ സുവിശേഷം പഠിക്കാന്‍ വന്നതും , സരസു ആന്റിയെ കണ്ടുമുട്ടിയതും ,അനുരാഗ ബീജം വളര്‍ന്നു പടര്‍ന്നു പന്തലിച്ചു മുട്ടിട്ടതും ,പരാഗ രേണുക്കള്‍ വളര്‍ന്നു അമേരിക്കയിലെ മണ്ണില്‍ ഓടികളിച്ചതും ,ഗ്രീന്‍ കാര്‍ഡ് കിട്ടിയതും ,അമേരിക്കന്‍ പൌരന്‍ ആയതും ,അച്ചായന്റെ ഈച്ച സ്വഭാവം മൂലം അമ്മാമ്മ ഇട്ടിട്ടു പോയതും ,വീണ്ടും ആനിക്കാട്ടു നിന്നും ഏലിയാമ്മ ചേട്ടത്തിയെ കെട്ടി അമേരിക്കയില്‍ വരുന്നതും ..അങ്ങനെ ഒരു മുഴുനീളന്‍ ഹാസ്യ കഥക്ക് പരിസമാപ്തി എത്തി നില്‍ക്കുമ്പോള്‍ പള്ളി പിരിഞ്ഞു ആളുകള്‍ പുറത്തേക്ക് വരാന്‍ തുടങ്ങി .

എന്റെ ശ്രീമതിയുടെ മുഖം നന്നായി ദേഷ്യം കൊണ്ടു ചുവന്നിരിക്കുന്നു .ഇന്നത്തെ ദിവസം കോളായി.

ഞാന്‍ മനസ്സില്‍ പറഞ്ഞു .

"പള്ളി പിരിയാന്‍ കണ്ട ഒരു നേരം ".

എന്റെ അടുത്ത് വന്നു ശ്രീമതി പറഞ്ഞു .

എന്തിനാ ഈ പള്ളിയില്‍ വരുന്നത് ? ഇതിനേക്കാള്‍ നല്ലത് വീട്ടില്‍ ഇരിക്കുന്നതല്ലേ ?

ഹോ ..നിന്റെ ഒരു കാര്യം . ഇങ്ങനെയൊക്കെയല്ലേ നമ്മള്‍ കാര്യങ്ങള്‍ അറിയുന്നത് ? അതിന് നീ ഒന്നും കേട്ടില്ലല്ലോ . ഞങ്ങള്‍ അമേരിക്കയിലെ സാമ്പത്തിക കാര്യങ്ങള്‍ ചര്‍ച്ചചെയ്യുകയായിരുന്നില്ലേ ?

കാറിലേക്ക് നടക്കുമ്പോള്‍ അവള്‍ പറഞ്ഞു

" പിള്ളാരോട് പറയും പള്ളിയില്‍ നിന്നും പുറത്തിറങ്ങരുത് .എന്നിട്ട് തന്തമാര്‍ പുറത്തു നിന്നും കൊതിയും നുണയും പറയുകയും " .

ഞാന്‍ ഒന്നും പറയാന്‍ പോയില്ല .

അല്ലെങ്കില്‍ തന്നെ മൌനം വിദ്വാനു ഭൂഷണം എന്നല്ലേ പറയുന്നത്

കാര്‍ ഓടിക്കുമ്പോഴും എന്റെ ചിന്തയില്‍ ഇതായിരുന്നു

"എന്നാലും അച്ചായന്‍ ഒരു പുലി തന്നെ "

24 comments:

മാണിക്യം said...

"എന്തിനാ ഈ പള്ളിയില്‍ വരുന്നത് ? ഇതിനേക്കാള്‍ നല്ലത് വീട്ടില്‍ ഇരിക്കുന്നതല്ലേ ? "

അതെന്നാ ചോദ്യമാ എന്റെ കൊച്ചേ
ഇന്ന് ഇങ്ങോട്ട് വന്ന് ഈ പള്ളിനിന്ന്
മീഡിയം വേവ് പിടിച്ച കൊണ്ടല്ലിയോ
ഇങ്ങനെ ഉശിരന്‍ ഒരു പോസ്റ്റ് കീച്ചാന്‍ ഒത്തത്..

ജിജ സുബ്രഹ്മണ്യൻ said...

കഴിഞ്ഞ ആഴ്ച ഞാന്‍ കണ്ടതല്ലേ നമ്മുടെ ആനിചേച്ചിയെ നന്നായി പുറകില്‍ ഒക്കെ ഒന്നു തടവി വിട്ടത്." എന്തൊക്കെയുണ്ട് മോളെ വിശേഷങ്ങള്‍ "? .എന്ന് ചോദിച്ച് ചേര്‍ത്ത് പിടിച്ചു നന്നായി പുറത്തൊക്കെ ഒന്നു തടവി .പക്ഷേ അതൊക്കെ ഒന്നും മനസ്സില്‍ വെച്ചായിരിക്കില്ല.ഒരപ്പന് മകളോട് തോന്നുന്ന സ്നേഹത്തെ എങ്ങനെ മറ്റൊരു കണ്ണില്‍ കൂടി കാണാന്‍ പറ്റും

ഇതൊക്കെ നമ്മുടെ നാട്ടില്‍ നടക്കുന്ന സംഭവങ്ങള്‍ അല്ലേ കാപ്പിലാനേ..ചില വയസ്സായ വെല്യപ്പന്മാര്‍ക്ക് കൊച്ചു പെമ്പിള്ളേരെ കാണുമ്പോള്‍ എന്താ മകള്‍ സ്നേഹം !!!

ഇനിയത്തെ കാലത്ത് സ്വന്തം അച്ഛനെ പോലും വിശ്വസിക്കരുത്..അതാണു കാലം

അനില്‍@ബ്ലോഗ് // anil said...

"കഴിഞ്ഞ ആഴ്ച ഞാന്‍ കണ്ടതല്ലേ നമ്മുടെ ആനിചേച്ചിയെ നന്നായി പുറകില്‍ ഒക്കെ ഒന്നു തടവി വിട്ടത്."

കാപ്പിലാനെ,

മഞ്ഞപ്പിത്തം, മഞ്ഞപ്പിത്തം എന്നു കേട്ടിട്ടുണ്ടോ. ജ്വാണ്ടീസുകളെന്നൊ മറ്റോ തിരുവന്തോരത്തുകാര്‍ പറയും.

അച്ചായന്‍ ഒരു പുലി തന്നെയാണെ !!!! ആരാ?

കനല്‍ said...

"ആനിചേച്ചിയെ നന്നായി പുറകില്‍ ഒക്കെ ഒന്നു തടവി വിട്ടത്."

പിത്യസ്പര്‍ശനമാണോ അതോ “പിമ്പിരി” സ്പര്‍ശനമാണോന്നറിഞ്ഞ് ഈ പെണ്‍കുട്ട്യോള്‍ക്ക് പ്രതികരിക്കാനും ബുദ്ധിമുട്ടാ.ഈ സൂഷ്മസ്വഭാവ വര്‍ണ്ണനയ്ക്ക് കാപ്പിലാന് എന്റെ അഭിനന്ദനങ്ങള്‍.

Typist | എഴുത്തുകാരി said...

enthinaa ningal verute samsayikkunnathu? athu appanu molotolla sneham thanne!

വികടശിരോമണി said...

“ഇവിടെ നിന്നു സംസാരിക്കണ്ട.ആളുകൾ കേട്ടാൽ മോശമാ.നമുക്കു മാറിനിന്നു സംസാരിക്കാം”
ഒപ്പമുണ്ടായിരുന്ന വിഡ്ഡികളെ,
കാപ്പിലാനെ നിങ്ങൾക്കെന്തറിയാം?
ബൂലോകം മുഴുമൻ മൂപ്പരതു കേൾപ്പിച്ചില്ലേ?
ഇനിയും ‘ആളുകൾ കേട്ടാൽ മോശമായ’ പോസ്റ്റുകൾ കാണാമെന്ന പ്രതീക്ഷയോടെ....

നിരക്ഷരൻ said...

അച്ചായന്റെ ‘കോപ്പര്‍ ഔട്ടാക്കി‘ക്കളഞ്ഞല്ലോ കാപ്പിലാനേ... :)

siva // ശിവ said...

ഞാനും ആലോചിക്കുകയാ...ഇനിമുതല്‍ പള്ളിയില്‍ പോയി തുടങ്ങിയാലോ എന്ന്...

Rare Rose said...

ഹി...ഹി..കാപ്പൂ..,പാവം കുഞ്ഞാടായി പള്ളിയില്‍ മുടങ്ങാതെ പോകുന്നതിന്റെ പിറകിലെ ഗുട്ടന്‍സ് ഇതാണല്ലേ...എന്നിട്ടു സത്യം പറയുമ്പോള്‍ ചേച്ചിയുടെ മുന്നില്‍ മൌനം വിദ്വാനു ഭൂഷണം എന്നൊരു മട്ട്...:)

K C G said...

ഇപ്പോഴല്ലേ കാപ്പു ഇത്രേം ദൈവവിശ്വാസി ആയതിന്റെ ഗുട്ടന്‍സ് പിടികിട്ടിയത്. വിശ്വാസി ആയാല്‍ പള്ളീപ്പോകാം ...പള്ളീല് പോയാല്‍ ‍പരദൂഷണം പറയാം... ആഹഹാ‍ാ‍ാ
പിള്ളേരോട് പള്ളിയില്‍ നിന്ന് പുറത്തിറങ്ങരുതെന്നു പറയുന്നതിന്റെ രഹസ്യം മനസ്സിലായില്ലേ? അവരു പുറത്തിറങ്ങിയാല്‍ പിന്നെ തന്തമാര്‍ക്കിങ്ങനെ ഫ്രീയായി പരദൂഷണം പറയാനൊക്കുമോ?

കാന്താര്യേ, അത്രക്കങ്ങട് വേണമായിരുന്നോ? കാലം അനുസരിച്ചാണോ ആളുകളുടെ സ്വഭാവം?
എല്ലാകാലത്തും നല്ലവരും അല്ലാത്തവരും കാണില്ലേ?

മന്‍സൂര്‍ said...

കാപ്പി.....ഇതൊക്കെ എവിടെയാണ്‌ വെച്ചിരിക്കുന്നത്‌....കൊള്ളാല്ലോ
പോരട്ടെ..അങ്ങിനെ പോരട്ടെ...കാപ്പി കഥകള്‍ പോരട്ടെ

എല്ലാവര്‍ക്കും നല്ല ഒരു ഈദ്‌ ആശംസകള്‍

നന്‍മകള്‍ നേരുന്നു
മന്‍സൂര്‍,നിലബൂര്‍

പ്രിയ ഉണ്ണികൃഷ്ണന്‍ said...

അച്ചായോ പള്ളിസമയം കുറച്ച് കൂട്ടാന്‍ പറയെന്നേ
എന്നാലും വല്ലാത്തൊരു തടവല്‍ തന്നെ

സഹയാത്രികന്‍ said...

കലികാല വൈഭവം ന്നല്ലാണ്ട് ന്താ പറയാ...

എന്തായാലും കാപ്പില്‍‌സേ, അച്ചായന്‍ ഒരു ഫുലിന്ന്യാ...! സംശ്യല്ല്യ...! :)

Gopan | ഗോപന്‍ said...

കലക്കി കാപ്പില്‍സ് !
അപ്പോ അച്ചായന്‍ ആരാന്നാ പറഞ്ഞേ ? :)

കാപ്പിലാന്‍ said...

എല്ലാവര്‍ക്കും നന്ദിയുണ്ടേ :)
ഇതാണ് നമ്മുടെ നാട്ടുകാരുടെ കുഴപ്പം .ഇതൊക്കെയറിയാന്‍ അച്ചായന്റെ ഓരോ നമ്പര്‍ അല്ലേ ഇതൊക്കെ :)

ആനിക്കാട്ടെ മാത്യു അച്ചായന്‍ പെണ്ണിനെ തഴുകിയാല്‍ അതൊരു കലിപ്പ് :)

വള്ളിക്കാട്ടെ സുധാമണി ആണിനേയും പെണ്ണിനേയും ഒരുപോലെ കെട്ടിപ്പിടിച്ചാലും അതൊരു അമൃത്‌ .
അതെന്താ അങ്ങനെ ?

??????.

Unknown said...

പാവം മാത്യുച്ചായന് ആയ്യാളെ വെറുതെ വിടു അച്ചായാ
അതെ വാരദ്ധ്യക്യം ആകെ കുഴപ്പമാണോ എനിക്കറിയില്ല

അനില്‍@ബ്ലോഗ് // anil said...

കാപ്പിലാനെ,
അതു വിട്ടുപിടി.
വള്ളിക്കാട്ടെ വലിയമ്മ കെട്ടിപ്പിടിക്കുകേം ഉമ്മവെക്കുകയും ഒക്കെ ചെയ്യും. അതു കണ്ടു അസൂയപ്പെട്ടിട്ടു കാര്യമില്ല. വെറുതെ തഴുകി നടന്നിട്ടെന്തു കാര്യം? ആ പിടുത്തമാ ഒരു പിടുത്തം.
പണ്ട് മുണ്ടില്ലാതെ കടാപ്പുറത്തോടിയ കഥയൊന്നും കേട്ടിട്ടില്ലെ?
ഇതാളു വേറേയാ,വിട്ടുപിടി, വിട്ടു പിടി.

പിന്നെ വേറോരാള്‍ ഒരു സെമന്‍ ബാങ്ക് തുടങ്ങാന്‍ പോകുകയാ, അറിഞ്ഞില്ലെ? “ദിവ്യ ബീജം”

കാപ്പിലാന്‍ said...

അയ്യോ ,അറിഞ്ഞില്ലല്ലോ അനിലേ .അതാരാണ് ദിവ്യ ബീജ മുതലാളി :)

പ്രയാസി said...

ആരൊ ഇവിടെ ബാങ്കിന്റെ കാര്യം പറഞ്ഞു, പ്ലീസ് ഒന്നറിയിക്കണെ...
ഉറങ്ങുന്ന കണ്ടൈനര്‍ കുലുങ്ങുമ്പോള്‍ പലപ്പോഴും എര്‍ത്ത് കുക്കാന്നാ കരുതിയെ, പിന്നെ പിന്നെയാ മനസ്സിലായെ..
ചൂടെന്നൊ, തണുപ്പെന്നൊ നോക്കാതെ ഇവിടെ യഥേഷ്ടം വേസ്റ്റാക്കുന്നുണ്ട്, അതേ.. അതന്നെ! സോമന്‍!!!
ഒരു സംശയം..
ഇതു മാനുഫാക്ചറിംഗ് ഡിഫക്ട് കൊണ്ടുണ്ടാകുന്ന ഒരു ആഗോളപ്രതിഫാസമല്ലെ!?
ഈ തഴുകല്‍..;)

Anonymous said...

എന്തായാലും വേസ്റ്റാക്കണ്ടല്ലോ, ദിവ്യ സാധനമാകുമ്പോള്‍ നല്ല ഡിമാന്റാവും. സിദ്ധിയുള്ള കൊച്ചിനേം കിട്ടും.

Anonymous said...

ഹരേ റാം.ഹരേ കൃഷ്ണ .
നോം ഈ ബാങ്കിന്‍റെ മുതലാളി .ചില ദിവസങ്ങളില്‍ നാം ശിവനാകുന്നു.ഈ ദിവസങ്ങളില്‍ നാമുമായി ഇണ ചേരുന്ന പെണ്ണിന് കന്യകാത്വം നഷ്ടപ്പെടുന്നില്ല .മാത്രമല്ല ദിവ്യത്വം ഉള്ള കുട്ടിയെ ലഭിക്കുകയും ചെയ്യും .എല്ലാം ശിവന്റെ മറിമായം .

ഹരേ ..റാം ..ഹരേ കൃഷണ .

mr.unassuming said...

കാപ്പിലാനെ,
അച്ചായന്‍ വെറും പുലിയാവാന്‍ സാധ്യതയില്ല കേട്ടോ!പുള്ളിക്കാരന്‍ “സിംഹം” തന്നെയാവും! രണ്ടു ഞായറാഴ്ച്ച കൂടിക്കഴിയട്ടേ!അപ്പൊഴല്ലേ കൂടുതല്‍ ഡീറ്റൈല്‍ ആയി കാര്യങള്‍ തെളിയൂ? ഏതാ‍യാലും ചറ്ച്ചയുടെ ട്രാക്കു കറക്റ്റാണു എന്നു പറയണ്ടതില്ലല്ലൊ?വള്ളിക്ക്കാട്ടെ സുധാമണിയുടെ അത്ര വരാന്‍ അച്ചായന്‍ ഒന്നൂടെ ഭൂജാതനാകേണ്ടി വരും!! അതു സാധനം വേറെയാണു!കുരിശോണ്ടു കളിച്ചാലൊന്നും അത്രക്ക് അങു പോരൂല്ലാ‍..
ഏതായാലും ഞയറാഴ്ച ഇനി പള്ളി മുടങില്ലല്ലോ!!

മൃദുല said...

രസമുള്ള കഥ . തഴുകലും ,കെട്ടിപ്പിടുതോം,ഉമ്മം കൊടുപ്പും നടക്കട്ടെ .

ഫാത്തിമ .
ഈദ് ആശംസകള്‍ .

കുറ്റ്യാടിക്കാരന്‍|Suhair said...

:)