Friday, August 29, 2008

ചിങ്ങ നിലാവ്

കൊയ്തൊഴിഞ്ഞ പുന്നെല്ലിന്‍ പാടത്തിലൂടെ വന്നെത്തുന്ന ഈ ഓണ നാളുകളില്‍ ബൂലോകത്തെല്ലാവരുടേയും മനസ്സിലേക്ക്, ആലിലയുടെ മര്‍മ്മരങ്ങളുടെ അലയൊലിയോടൊപ്പം ഐശ്വര്യത്തിന്റെ , നന്മയുടെ, സമ്യദ്ധിയിടെ ചിങ്ങനിലാവ് പരന്നൊഴുകട്ടെ എന്ന ആശംസകളോടെ



ലോകത്തിന്റെ നാനാഭാഗത്തുമുള്ള കേരളീയര്‍ ജാതിമത ഭേദമന്യേ കൊണ്ടാടുന്ന ഓണം മലയാളികളുടെ ദേശീയോത്സവമാണ്‌. ഓണവുമായ് ബന്ധപ്പെട്ട് പല ഐതീഹ്യങ്ങളും ചരിത്രരേഖകളും നിലവിലുണ്ടെങ്കിലും ഓണം ഒരു വിളവെടുപ്പുമഹോല്‍ത്സവമാണെന്ന് കരുതിപ്പോരുന്നു. മഴമാറി, മാനം തെളിഞ്ഞ്, വാണിജ്യം പുനരാരംഭിക്കുന്നത് ശ്രാവണ മാസത്തിലെ തിരുവോണ നാളില്‍ ആയിരുന്നു‌. ശ്രാവണത്തിന്റെ പാലി സമാന്തരമാണ്‌ സാവണം. അത് ആദിരൂപം ലോപിച്ച് പാലിയുടെ തന്നെ നയമനുസരിച്ച് പിന്നീട് സോണം എന്ന രൂപത്തിലൂടെ ഓണം എന്ന ആത്യന്തിക രൂപം സ്വീകരിച്ചു. വാണിജ്യത്തിന്റെ ആദ്യനാള്‍ മുതല്‍ അന്നു വരെ ദൂരെ നങ്കൂരമിട്ടു കിടന്നിരുന്ന കപ്പലുകള്‍ സ്വര്‍ണ്ണവുമായി അറബിക്കടലിലൂടെ മലനാട്ടിലേക്ക് എത്തുകയായി. സ്വര്‍ണ്ണവര്‍ണ്ണത്തില്‍ തിളങ്ങുന്ന കൊയ്ത്തുകഴിഞ്ഞപാടങ്ങള്‍. പൊന്നിന്‍ നിറമുള്ള നെല്ലുകൊണ്ട് നിറയുന്ന പത്തായങ്ങള്‍, പൊന്നിന്‍ വെയിലില്‍ പൊന്നുപോലെ തിളങ്ങുന്ന വൈക്കോല്‍, എല്ലാം പൊന്നിന്‍ മയം അതാണ്‌ പൊന്നിന്‍ ചിങ്ങം, പൊന്നോണം എന്നീ പേരുകള്‍ക്കു പിന്നില്‍.

ചിങ്ങമാസത്തിലെ അത്തം നക്ഷത്രം മുതല്‍ തുടങ്ങുന്ന ഓണാഘോഷം, ചതയം നാള്‍ വരെ നീണ്ടു നില്‍ക്കുന്നു. തിരുവോണം ആണ് പ്രാധാന്യത്തോടെ ആഘോഷിക്കുന്നത്. തൃക്കാക്കരയാണ്‌ ആദ്യമായി ഓണാഘോഷം നടത്തിയത് എന്നാണ്‌ ഐതിഹ്യം.അതുകൊണ്ടുതന്നെയാണ് ഓണത്തപ്പന്റെ ആസ്ഥാനം തൃക്കാക്കരയായതും.

ഒന്നിലധികം ഐതിഹ്യങ്ങളുള്ള ആഘോഷമാണ്‌ ഓണം. പ്രധാന ഐതിഹ്യം മഹാബലിയുമായ് ബന്ധപ്പെട്ടതാണ്. അസുരരാജാവും വിഷ്ണുഭക്‌തനുമായിരുന്ന പ്രഹ്ലാദന്റെ പുത്രനായിരുന്നു മഹാബലി. ദേവന്‍മാരെപ്പോലും അസൂയപ്പെടുത്തുന്നതായിരുന്നു മഹാബലിയുടെ ഭരണകാലം. അക്കാലത്ത്‌ മനുഷ്യരെല്ലാവരും ഒരുപോലെയായിരുന്നു. കള്ളവും ചതിയും പൊളിവചനങ്ങളും ഒന്നും ഇല്ലാതെ, എങ്ങും എല്ലാവര്‍ക്കും സമൃദ്ധിയായിരുന്നു. ഏറ്റകുറച്ചിലുകളില്ലതെ മല‍നാട്ടുകാര്‍ സ്ന്തോഷത്തോടയും സമാധാത്തോടയും കഴിഞ്ഞു. മഹാബലിയുടെ ഐശ്വര്യത്തില്‍ അസൂയാലുക്കളായ ദേവന്‍മാര്‍ മഹാവിഷ്ണുവിന്റെ സഹായം തേടി. മഹാബലി 'വിശ്വജിത്ത്‌' എന്ന യാഗം ചെയ്യവേ വാമനനായി അവതാരമെടുത്ത മഹാവിഷ്ണു ഭിക്ഷയായി മൂന്നടി മണ്ണ്‌ ആവശ്യപ്പെട്ടു. ചതി മനസിലാക്കിയ അസുരഗുരു ശുക്രാചാര്യരുടെ വിലക്കു വക വയ്ക്കാതെ മഹാബലി മൂന്നടി മണ്ണ്‌ അളന്നെടുക്കാന്‍ വാമനന്‌ അനുവാദം നല്‍കി. ആകാശംമുട്ടെ വളര്‍ന്ന വാമനന്‍ തന്റെ കാല്‍പ്പാദം അളവുകോലാക്കി. ആദ്യത്തെ രണ്ടടിക്കു തന്നെ സ്വര്‍ഗ്ഗവും ഭൂമിയും പാതാളവും അളന്നെടുത്തു. മൂന്നാമത്തെ അടിക്കായി സ്ഥലമില്ലാതെവന്നപ്പോള്‍ മഹാബലി തന്റെ ശിരസ്സ്‌ കുനിച്ചുകൊടുത്തു. മൂന്നാമത്തെ അടി അളക്കുന്നതിലൂടെ മഹാബലിയെ വാമനന്‍ പാതാളത്തിലേക്ക്‌ ചവിട്ടിതാഴ്ത്തി. ആണ്ടിലൊരിക്കല്‍, ചിങ്ങമാസത്തിലെ തിരുവോണനാളില്‍ തന്റെ പ്രജകളെ സന്ദര്‍ശിക്കുന്നതിന്‌ അനുവാദവും വാമനന്‍ മഹാബലിക്കു നല്‍കി. അങ്ങനെ ഒരോ വര്‍ഷവും തിരുവോണ നാളില്‍ മഹാബലി തന്റെ പ്രജകളെ സന്ദര്‍ശിക്കാന്‍ വരുന്നു എന്നാണ് വിശ്വാസം.

Thursday, August 28, 2008

കടല്‍കാക്ക

ഞാന്‍ പിടിച്ച കുറച്ചു കടല്‍ കാക്കകളെ ആല്‍ത്തറയില്‍ ഇറക്കി വിടുന്നു...ചുമ്മാ ...


Fly free and happy beyond birthdays and across forever, and we’ll meet now and then when we wish, in the midst of the one celebration that never can end.
-Richard Bach


Don't be dismayed by good-byes. A farewell is necessary before you can meet again. And meeting again, after moments or lifetimes, is certain for those who are friends.
- Richard Bach

Wednesday, August 27, 2008

എന്റെ മനസ്സില്‍‌ ഒരാല്‍‌ത്തറ


നാടിന്റെ മണം നിലനിര്‍ത്തി മനസ്സിലെ ഒരാല്‍ത്തറ


ഇന്നിവിടെ ആരും ഇല്ല ,എന്നാലും ഈ ഇലകള്‍ കാറ്റിലിളകുന്നു ....
ആ മര്‍മ്മരത്തില്‍ പലതും ഓര്‍‌മ്മിക്കാം ..ആകെ കുളിരു കോരും ..
എറ്റവും ഇഷ്ടമാണീ നിലവില്‍ ആല്‍ത്തറയില്‍ വന്നിരിക്കുക
ആലിലയ്ക്കിടയിലൂടെ അരിച്ചിറങ്ങുന്ന നിലാവ് ! ചിങ്ങനിലാവ്!

എല്ലാമനസ്സിലും ഒരു ചെറു നിലാവുണ്ട് പക്ഷേ ആരും പറയില്ല..
കൂടുതല്‍ സ്വപ്നം കണ്ട് ഈ ആല്‍ത്തറയ്ക്ക് ചുറ്റും ഇരുന്നവര്‍‌ ..
ഇന്ന് പല കാരണങ്ങള്‍‌ കൊണ്ട് തിരക്കുള്ളവരായി..
സമാനതകള്‍ ഉള്ളവരും ഇല്ലാത്തവരും ഇതിലേ കടന്നു പോയവരില്‍ ഉണ്ടാവും ...


പെട്ടന്ന് മുത്തശ്ശിയെ ഓര്‍‌മ്മ വരുന്നു
യൂണിവേഴ്‌സിറ്റി സ്കോളറൊന്നും ആയിരുന്നില്ലാ ..
പക്ഷെ അവന്‍ ഉയര്‍‌ത്തി പിടിച്ച മൂല്യങ്ങളും പകര്‍‌ന്നു തന്ന അറിവും
ഒരോ സമയത്തെ നേരിടാന്‍ മനസ്സിനെ പാകപ്പെടുത്തിയത്....

എത്ര മഹത്തായിരുന്നു ആ മനസ്സ്
സ്നേഹം നിറഞ്ഞ ഒരു മനസ്സ് ....
സ്നേഹം കൊടുക്കാനും ഏറ്റുവാങ്ങാനും ....
കുറ്റങ്ങളൊടും കുറവോടും കൂടി ആളുകളെ അംഗീകരിച്ചവര്‍



കാളകൂടം വിഴുങ്ങിയ നീലകണ്ഠനെ വണങ്ങിയ മുത്തശ്ശി അപ്രീയ സത്യങ്ങള്‍
എന്നും ഒളിപ്പിച്ച കണ്ഠം ഏകയായ് കണ്ണിര്‍‌ തടാകത്തിനു കാവലിരുന്നവര്‍‌

രാവേറെ ആയി. ഈ ആല്‍ത്തറ വിട്ടു പോകാന്‍ എനിക്ക് തോന്നുന്നില്ല.
ഒറ്റയ്ക്കാണ്, എന്റെ മനസ്സു പോലെ വിറയ്ക്കുന്ന ആലിലയോടും ഒന്നും പറയാനില്ലാ
അങ്ങനെ ഇനിയുള്ള കാലം ചുമ്മാ പോട്ടെ
പക്ഷെ വയ്യാ ഇനി നോവാനും നഷ്ടപെടാനും
ഒന്നും ആശിക്കുന്നില്ലാ ഒന്നും കിട്ടുമെന്നും തോന്നുന്നില്ലാ.

പെട്ടന്നാ ആ വിളി അമ്മാ .
എന്താ എന്റെ മന്ദബുദ്ധി അമ്മേ ഒറ്റയ്ക്കിരിക്കുന്നേ?
ഇതെന്താ കവിള്‍ ലീക്ക് ചെയ്യുന്നേ എന്തു പറ്റീ?
ഇരുപ്പ് കണ്ടപ്പോഴെ വശപിശകാന്ന് തോന്നി
ഉം പറ പറ എന്താ‍?
തോളില്‍ കൂടി കയ്യിട്ട് കെട്ടിപിടിച്ച് ചക്കരയുമ്മ...


ഞാന്‍ കുറച്ച് നേരമൊന്നും പറഞ്ഞില്ല....
അമ്മാ, ഞാന്‍ സത്യം പറയല്ലൊ കരയുന്ന കണ്ടപ്പൊള്‍
എനിക്കു നല്ല ദേഷ്യം ആണു തോന്നിയതു
കുടത്തിലേ ഭൂതം പോലെ അവന്‍ പുറത്തു വന്ന് എല്ലാ സപ്പൊര്‍‌ട്ടും തന്നു

അമ്മ ആരും ഇല്ലങ്കിലും ഈ ഞാന്‍ വിട്ടു പോയല്‍ പോലും ഒറ്റക്കു വേണം ഇവിടെ..
ഇല്ലാ കണ്ണാ എനിക്ക് പോകാനാവില്ല ഇല്ലാ ഞാന്‍ ആല്‍ത്തറ ഏറ്റെടുക്കുന്നു
അതാ തീരുമാനം ...ഞാന്‍ എഴുതാന്‍ പോണു ഉറക്കത്തില്‍ അതു തന്നെ ആയിരുന്നു
തലയില്‍ ആല്‍ത്തറയില്‍ ഒരു പോസ്റ്റ്!!

എനിക്ക് വല്ലത്താ ഒരു ധൈര്യമായി കണ്ണാ നന്ദി....







സ്വാഗതം
അതേ
ഞാന്‍ ഒരു കണ്ണാടി ഇവിടെ വയ്ക്കുകയാണ് .
ഈ ആല്‍ത്തറയില്‍ കടന്നു വരുമ്പോള്‍,
ഞാന്‍ കാണുന്നത് എന്നെയും നിങ്ങള്‍ നിങ്ങളെയും ആണ്.
ഇതാ ഈ കണ്ണാടിക്ക് മുന്നില്‍ നോക്കി ചിരിച്ചാല്‍
ചിരി കാണാം കരഞ്ഞാല്‍ കരച്ചിലും ..
ചുറ്റും പ്രതിധ്വനിയും, വിളിചു പറയുന്നതു തന്നെ തിരിച്ചും കേള്‍ക്കാം
ചുരുക്കത്തില്‍ നമ്മള്‍ ആരെന്ന് സ്വന്ത വാക്കുകളാല്‍ വരച്ചു കാട്ടാം
കണ്ണാടിയില്‍ കാണും പോലെ പിറകെ വരുന്നവര്‍ കണ്ടു മടങ്ങും

Saturday, August 23, 2008

ആല്‍ത്തറയിലെ ഈ വര്‍ഷത്തെ ഓണം

പ്രിയരേ,

ആല്‍ത്തറയിലെ ഈ വര്‍ഷത്തെ ഓണാഘോഷം ഇതാ തുടങ്ങുന്നു.

ആദ്യമായി ചില ഓണപ്പാട്ടുകള്‍.



അല്പം വിഷാദം



ഇതാ മറ്റൊരു പാട്ട്.




ബാക്കി പരിപാടികള്‍ പിന്നാലെ.!

Monday, August 18, 2008

നെയ്യും ,പരിപ്പും, പപ്പടവും.

പരിപ്പ്


പരിപ്പ് [ തേങ്ങ ചേര്‍ത്തത്.. ]

ചെറുപയര്‍ ‌പരിപ്പ് 250ഗ്രാം
ഉപ്പ് പാകത്തിന്
തേങ്ങ തിരുമ്മിയത് ഒരു മുറിയുടെ പകുതി
ജീരകം അര റ്റീസ്പൂണ്‍
മഞ്ഞള്‍ പൊടി കാല്‍ സ്പൂണ്‍

വെളിച്ചെണ്ണ ഒരു റ്റേബിള്‍ സ്പൂണ്‍
കടുക് കാല്‍ റ്റീസ്പൂണ്‍
കറിവേപ്പില 2കതിര്‍‌പ്പ്
വറ്റല്‍ മുളക് 2

പാകം ചെയ്യുന്ന വിധം

ചെറുപയര്‍ പരിപ്പ് കാഞ്ഞ ചീന ചട്ടിയിലിട്ട് നല്ലതു പോലെ ചൂടാക്കണം
മൂത്തു പോകരുത് .പരിപ്പ് കഴുകി അരിച്ച് വെള്ളം തിളയ്ക്കുമ്പോള്‍

അതിലിട്ട് നന്നയി വേകിച്ചുടയ്ക്കുക ഉപ്പും ചേര്‍ക്കുക
തേങ്ങയും ജീരകവും ന്നന്നയിട്ടാരച്ചു വെന്ത പരിപ്പില്‍ ചേര്‍ത്ത് നന്നയി

തിളയക്കുമ്പോള്‍ വാങ്ങി കടുകും മുളകും കറിവേപ്പിലയും താളിച്ചിടുക..
*****
പരിപ്പ് മറ്റൊരു വിധം
തുവരപരിപ്പ് നന്നായി വേവിച്ച് ഉടയ്ക്കുക.
അതില്‍‌ ഉപ്പും ഒരു വലിയസ്പൂണ്‍ നെയ്യും ചേര്‍ക്കുക.

പപ്പടം

നെയ്യ്