Saturday, November 8, 2008
ഇല കൊഴിയും ശിശിരത്തില്‍
Friday, November 7, 2008
ലൌവ് ഇൻ ദുബായ്

“എനിക്ക് ഉറക്കം വരണില്ല.രാത്രി അവളുടെ കരങ്ങൾ എന്റെ നെഞ്ചിൽ വന്നു വീഴുമ്പോൾ ഞാൻ ഒരു കൊച്ചുകുട്ടിയുടേതെന്ന പോലെ അവളുടെ കൈ എന്നിൽ നിന്നും അടർത്തി മാറ്റും.അവൾക്കായി ഒരു ചുംബനം പോലും ഞാൻ നല്കിയിട്ടില്ല.രാത്രി ലോകം കൂർക്കം വലിച്ചുറങ്ങുമ്പോൾ ഞാൻ നിന്നെ കുറിച്ച് ഓർത്തു കിടക്കുകയാകും.എന്റെ കണ്ണൂകളിൽ ,എന്റെ നെഞ്ചിൽ നിറയുന്ന ഓർമ്മകളിൽ ഒക്കെ നീ മാത്രമാണ് അശ്വതി.”
ഒരു പക്ഷെ ജയൻ അശ്വതിക്ക് അയ്ച്ച മെയിൽ അങ്ങനെയായിരിക്കും.
ജയന് അശ്വതിയെ നഷ്ടപെട്ടത് ജാതകവും അശ്വതിയുടെ പിടിവാശിയും കൊണ്ടായിരുന്നു.
“എനിക്ക് ഒരു ജോലി കിട്ടിട്ട് മതി ഞാനും ഇത്രേം പഠിച്ചതല്ലെ ജയേട്ടാ?.” എനിക്കും ഒരു ജോലി വേണം. അശ്വതി ജയൻ കല്ല്യാണകാര്യം പറയുമ്പോഴൊക്കെ പറഞ്ഞത് അതായിരുന്നു.
എന്നിട്ട് എന്തു സംഭവിച്ചു.
ജയന്റെ വീട്ടുകാരും അശ്വതിയുടെ വീട്ടുകാരും തമ്മിൽ നല്ല ബന്ധാ.പോരാത്തതിന് നാട്ടുകാരും.ജയന്റെ അഛൻ രാഘവ പിള്ളയും അശ്വതിയുടെ അഛൻ നാരായണ കൈമളും ഒരേ സുകൂളിലെ രണ്ട് വാദ്ധ്യാന്മാർ.
ഇരുവരുടെ വീടും തമ്മിൽ നല്ലൊരു ബന്ധം വേണമെന്ന് ഇരുവർക്കും തോന്നിയതിൽ കുറ്റം പറയരുതല്ലോ?
ജയന്റെ അഛനാണ് നാരായണ കൈമളുടെ അടുത്ത് ഈ കാര്യം ആദ്യം പറഞ്ഞത്।
“നമ്മൂടെ പീള്ളേരു തമ്മില് ഒരു ബന്ധം ഉണ്ടാകുന്നത് നല്ലതാ.”
അശ്വതിയെയായിരുന്നു ജയന്റെ മരുമോളായി രാഘവപിള്ള കണ്ടത്.
എന്നാൽ ജാതകം നോക്കിയപ്പോൾ അശ്വതിയുടെ നാളും ജയന്റെ നാളും തമ്മിൽ ഒരു പൊരുത്തവുമില്ല.
പിന്നെ നാരായണ പിള്ള പറഞ്ഞൂ.
“രാഘവൻ എന്റെ മോളെ മരുമോളായി ആഗ്രഹിച്ചതല്ലെ?. എന്റെ രണ്ടാമത്തെ മോൾ ബിന്ദുവിന്റെ ജാതകം ജയനു നന്നായി ചേരും.അവർ തമ്മിൽ നല്ല പൊരുത്തമാ,.പക്ഷെ മൂത്തമോൾ നിലക്കുമ്പോൾ ഇളേ കുട്ടിടെ കല്ല്യാണം നടത്തണ ശരിയല്ലാല്ലോ?.ആദ്യം മൂത്ത കുട്ടിടെ കല്ല്യാണം.അതു കഴിഞ്ഞീട്ട് നമ്മൂക്ക് ആലോചിക്കാം?.“
ജയന്റെ കല്ല്യാണം ഇപ്പോ നടന്നില്ലേൽ ആറുവർഷം കഴിഞ്ഞെ അവന് കല്ല്യാണം ഉണ്ടാകു.അവനും ജാതകത്തിൽ ചില ദോഷങ്ങളുണ്ട്.”
രാഘവപിള്ള പറഞ്ഞൂ.
എങ്കിൽ നമ്മൂക്ക് രണ്ട് കല്ല്യാണം കൂടി ഒരുമ്മിച്ച് നടത്താം.
നാരായണപിള്ള പറഞ്ഞൂ.
ഈ സംഭവം അറിഞ്ഞപ്പോൾ ദുബായിൽ ജോലി ആയിരുന്ന ജയനെ അശ്വതി വിളിച്ചു.
ഇങ്ങനെയാം സംഭവം.
ജയൻ പറഞ്ഞൂ.
“ഞാൻ ലീവ് എടുത്ത് പെട്ടേന്ന് വരാം।”
ജയൻ ദുബായിൽ നിന്നും ലീവിൽ പെട്ടേന്ന് നാട്ടിൽ എത്തി।അശ്വതിയെ കണ്ട് പറഞ്ഞൂ
നിനക്ക് സമ്മതമാണെങ്കിൽ നമ്മൂക്ക് രജിസ്റ്റർ വിവാഹം നടത്താം.
അശ്വതി അന്നേരം പറഞ്ഞൂ.
“അതുവേണ്ട ജയേട്ടാം.നമ്മുടെ മാതാപിതാക്കളെ വേദനിപ്പിച്ചിട്ട് നമ്മൂക്ക് ഒരു ജീവിതം എന്തിന?.”
‘അശ്വതി ഞാൻ നിന്നെയാ സേനഹിച്ചത.നിന്റെ അനിയത്തിയെ അല്ല. ഒരു കല്ല്യാണം കഴിഞ്ഞാലും ഒരിക്കലും അവളെ എനിക്ക് സേനഹിക്കാൻ കഴിയില്ല.”
‘ജയേട്ടന്റെ അഛനും എന്റെ അഛനും ചേർന്ന് അലോചിച്ചതല്ലെ അവരെ വേദനിപ്പിക്കണ്ട,“
‘നീയെന്നെ ഭ്രാന്ത് പിടിപ്പിക്കല്ലെ അശ്വതി.”
“ഞാൻ ജയേട്ടന്റെ നന്മയോർത്താണ് പറയുന്നത്. ഇങ്ങനെ ഒരു കല്ല്യാണം നടന്നാൽ ജയേട്ടനു വല്ലോ സംഭവിക്കും.അതിനു ഞാൻ കാരണകാരിയാവില്ല.
‘വേണ്ട നിനക്ക് വേണ്ടങ്കിൽ എനിക്കും കല്ല്യാണം വേണ്ട.ഞാൻ ഇനി ഈ നാട്ടിലേക്ക് പോലും വരില്ല.
“ജയേട്ടാ പ്ലീസ് എന്നെ ജയേട്ടൻ സേനഹിക്കുന്നുണ്ടെങ്കിൽ ഈ കല്ല്യാണത്തിനു ജയേട്ടൻ സമ്മതിക്കണം.”
“അശ്വതി നിനക്ക് എങ്ങനെ ഇതൊക്കെ പറയാൻ കഴിയുന്നു.”
‘ജയേട്ടന്റെ നന്മയെ കരുതിയാ‘.
ജയൻ അവളെ കുറെ ഉപദേശിച്ചിട്ടും ഫലമൊന്നും ഉണ്ടായില്ല.
അവസാനം ജയൻ ഇരുവീട്ടുകാരുടെയും താല്പര്യത്തിനു വഴങ്ങി അശ്വതിയുടെ കഴുത്തിൽ താലിക്കെട്ടി.
കല്ല്യാണം ഇപ്പോ വേണ്ട ഒരു ജോലി കിട്ടിട്ട് മതീന്നുള്ള വാശിയിൽ അശ്വതിയുടെ കല്ല്യാണം നടന്നതൂമില്ല.
വിവാഹം കഴിഞ്ഞ ആദ്യരാത്രിയിൽ ജയൻ ബിന്ദുവിനോട് എല്ലാം തുറന്ന് പറഞ്ഞിരുന്നു.
അന്നേരം ബിന്ദു ജയനോട് പറഞ്ഞു.
ചേച്ചി പറഞ്ഞപ്പോലെ കുറെ കഴിയുമ്പോൾ ജയേട്ടന് ഒക്കെ മറക്കാൻ കഴിയും.ഒക്കെ ജയേട്ടൻ മറക്കും.
അതിനുശേഷം രണ്ടീസം കഴിഞ്ഞപ്പോൾ ജയൻ നാട്ടിൽ നിന്നും ബിന്ദുവിനെം കൂട്ടി പെട്ടേന്ന് തന്നെ ദുബായിക്ക് പോന്നു.
ദുബായിൽ എത്തിയിട്ടും ജയന്റെ മനസ്സിനെ അശ്വതിയെ കുറിച്ചുള്ള ഓർമ്മകൾ വേട്ടയാടി.ബിന്ദുവുമായിട്ട് ജയൻ എപ്പോഴും വഴക്കടിച്ചു.
ജയന്റെ ദുബായിലെ ഏറ്റവും അടുത്ത സുഹൃത്താണ് ഉണ്ണീ. അമ്പലപ്പുഴകാരൻ.
ജയൻ ബാച്ചിലറായിരുന്നപ്പോൾ ഉണ്ണീക്കൊപ്പമാണ് താമസിച്ചിരുന്നത്.
ജയൻ കല്ല്യാണം കഴിച്ച് താമസം തുടങ്ങിയപ്പോഴും പഴയ കൂട്ടുകാരന്റെ പ്രശ്നങ്ങളിൽ ഉണ്ണി പലപ്പോഴും ഇടപ്പെടുമായിരുന്നു.
ജയനാകട്ടേ പലപ്പോഴും ഉണ്ണീയുടെ സാമീപ്യം വലിയൊരു ആശ്വാസവുമായിരുന്നു.
അങ്ങനെ ജയന്റെ വീട്ടിലെ നിത്യ സന്ദർശകനായ ഉണ്ണീ ബിന്ദുവുമായിട്ട് അടുത്തൂ.
ജയനും ബിന്ദുവും ഇതുവരെ ഭാര്യ-ഭർത്തക്കന്മാരായിട്ടില്ലാ എന്ന് ഉണ്ണിക്ക് അറിയാമായിരുന്നു.
തന്റെ കൂട്ടുകാരന്റെ വിഷമത്തിൽ പങ്കാളിയായ ഉണ്ണി തന്നെയാണ്.
ഒരിക്കൽ ഒരു യാത്രയിൽ ജയനോട് കാര്യങ്ങൾ തുറന്നു പറഞ്ഞത്.
“നീ ഇപ്പോഴും അശ്വതിയെ സേനഹിക്കുന്നുണ്ടെന്ന് എനിക്കറിയാ.അശ്വതിയെ മനസ്സിൽ വച്ചു കൊണ്ട് നിനക്ക് ഒരിക്കലും ബിന്ദുവിനെ സേനഹിക്കാൻ കഴിയില്ല.നീ കാരണം ആ പെൺകുട്ടിടെ കൂടി ജീവിതം ഇല്ലാതാക്കരുത്.നീ ഈ വിധത്തിൽ പോയാൽ അവൾ വല്ലോ ചെയ്യും.”
ജയൻ ഉണ്ണിയേ അന്നേരമൊന്ന് നോക്കി.
“നീ കാര്യങ്ങൾ അശ്വതിയോട് പറയ്.“
പറഞ്ഞിട്ട് എന്തു പ്രയോജനം?.
“നീ വഴക്ക് ഉണ്ടാക്കില്ലെങ്കിൽ ഞാൻ ഒരു കാര്യം പറയാ.”നീ പ്രശനമൊന്നും ഉണ്ടാക്കരുത് നീ പ്രൊമിസ് ചെയ്താലെ ഞാൻ പറയാ.”
“പറയടാ ഞാൻ എന്തു പ്രശനം ഉണ്ടാക്കാൻ?.”
“ബിന്ദുവിനെ എനിക്ക് ഇഷ്ടമാണ്.ഞാൻ ആ കുട്ടിയുമായിട്ട് സംസാരിച്ചു.നീ അശ്വതിയെ പറഞ്ഞ് കാര്യങ്ങൾ മനസ്സിലാക്കണം.നിനക്ക് സമ്മതമാണെങ്കിൽ ഞാനവളെ കല്ല്യാണം കഴിക്കാം.”
“എടാ നീയെന്തൊക്കെയാ ഈ പറയണെ?
“ഞാനും ബിന്ദുവും നന്നായി ആലോചിച്ചു. നീയവളെ കല്ല്യാണം കഴിച്ചിട്ട് നാലുമാസമായില്ലെ?।ഇന്നുവരെ നിങ്ങൾ.....................?
“ഇതൊന്നും ഞാൻ പറയണ്ടതല്ല.”
ഉണ്ണീ പറഞ്ഞൂ.
“ഞാൻ എന്തു ചെയ്യണമെന്നാണ് നീ പറയുന്നെ?“
“ഞാൻ ബിന്ദുവുമായിട്ട് സംസാരിച്ചു.ആ കുട്ടിക്ക് ഒരു ജീവിതം വേണം.നീയിങ്ങനെ നശിക്കണ കാണാൻ ആ കുട്ടി ആഗ്രഹിക്കുന്നില്ല. നീ അശ്വതിയെ തന്നെ കല്ല്യാണം കഴിക്കണം.”
“അതെങ്ങനെ നടക്കും.ഞാനും ബിന്ദുവും തമ്മിൽ ഡൈവോഴ്സ് ആകണോ? അങ്ങനെ സംഭവം ഉണ്ടായാൽ ഞങ്ങളുടെ വീട്ടുകാർ .സമൂഹത്തിൽ നല്ല വിലയുള്ള ഒരു ഫാമിലിയാണ് ഞങ്ങളുടേത്.”
ഒക്കെ എനിക്കറിയാം.”
“നിനക്ക് സമ്മതമാണെങ്കിൽ ഞാൻ ഒരു കാര്യം പറയാം.”
എന്താ.?”
“ഞാൻ നിനക്ക് വേണ്ടി അശ്വതിയെ കല്ല്യാണം കഴിക്കാം.” പക്ഷെ എല്ലാം നമ്മൾ നാലാളും സംസാരിച്ച് തീരുമാനിക്കണം.”
“അതു നടക്കുമോ?“
നിനക്ക് വേണ്ടിട്ടാ.നിനക്ക് അശ്വതിയെ കിട്ടാൻ ഇതെ മാർഗ്ഗമുള്ളൂ ഞാൻ നോക്കിട്ട്.അശ്വതിയുമായിട്ട്
നീ സംസാരിക്ക്
ഞാൻ സംസാരിക്കാം.
അവൻ പറഞ്ഞൂ.
അവൻ അശ്വതിയുമായിട്ട് സംസാരിച്ചു.
പക്ഷെ അശ്വതി എതിർത്തൂ.
“അതു വേണ്ട ജയേട്ടാ.അതു വലിയ തെറ്റാണ്.
“പക്ഷെ അശ്വതി നീയില്ലാതെ എനിക്ക് ജീവിക്കാൻ കഴിയില്ല.നിന്റെ അനിയത്തി അവൾക്കൊരു ജീവിതം വേണ്ടെ?. ഞാൻ കാരണം അവളുടെ ജീവിതം കൂടി തകരും.”
ബിന്ദുവും അശ്വതിയെ വിളിച്ച് കാര്യം പറഞ്ഞു.
“ചേച്ചി ഇതിനു സമ്മതിണം.ഇല്ല്യേൽ ഞാൻ ജീവിച്ചിരിക്കില്ല.”
അവസാനം അശ്വതി സമ്മതിച്ചു.
ബിന്ദുവിനും ജയനും ഒപ്പം നാട്ടിൽ ഉണ്ണിയും വന്നു.
ഉണ്ണീയുമായിട്ട് അശ്വതിയുടെ കല്ല്യാണം നടന്നു.
ഏറെ വൈകാതെ അവർ ദുബായിക്ക് പോന്നു.ദുബായി എയർപോട്ടിൽ വന്നിറങ്ങിയപ്പോൾ ഉണ്ണീ ബിന്ദുവിനൊപ്പവും അശ്വതി ജയനൊപ്പവും അവരുടെ വീടുകളിലേക്ക് പോയി.
ജയൻ അഗ്രഹിച്ചതു പോലെ അവന്റെ അശ്വതിയെ അവനു കിട്ടി.
നാട്ടിൽ ജയന്റെ ഭാര്യ ബിന്ദുവാണ്.ഉണ്ണീയുടെ ഭാര്യ അശ്വതിയും.ദുബായിൽ നേരെ തിരിച്ചും.
ഏറെ താമസിയാതെ അവർക്ക് കുട്ടികൾ ഉണ്ടായി.
ഇപ്പോ നാട്ടിൽ പോകുമ്പോൾ ഉണ്ണീയുടെ കുട്ടിയുമായി ബിന്ദു ജയന്റെ ഭാര്യയാകും.അശ്വതിയാകട്ടേ ജയന്റെ കുട്ടിയുമായി ഉണ്ണീയുടെ ഭാര്യയും.
നാട്ടിൽ എത്തിയാൽ ഇവർ അധികം നിൽക്കാറില്ല.
കുട്ടികൾ വലുതായാൽ ആരേ അഛാ എന്ന് വിളിക്കും എന്നുള്ള ചിന്തയിലാണിന്നിവർ
കുറിപ്പ്: അബുദാബിയിൽ നിന്നും ദുബായിലേക്ക് ഉള്ള യാത്രയിൽ ഷഹാമയിൽ അലപം കുന്നിൽ മുകളിൽ ചായകുടിക്കാൻ കയറിയപ്പോൾ പരിചയപ്പെട്ട ഒരു സുഹൃത്ത് പറഞ്ഞതാണ് ഈ കഥ।ഈ കഥയിലെ കഥാപാത്രങ്ങൾ ദുബായിൽ ജീവിക്കുന്നു.
Tuesday, November 4, 2008
അമേരിക്കന്‍ തിരഞ്ഞെടുപ്പും ഞാനും
ലോക രാഷ്ട്രങ്ങള്‍ ഇന്ന് അമേരിക്കയിലേക്ക് ഉറ്റു നോക്കുന്ന സമയം .ഇന്നാണ് അമേരിക്കന്‍ ജനത തങ്ങളുടെ അടുത്ത പ്രസിഡന്റിനെ തിരഞ്ഞെടുക്കാന്‍ പോളിംഗ് സെന്റെരിലേക്ക് പോകുന്നത് .ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ഒബാമ എന്ന കറുത്ത മുത്തും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ജോണ്‍ മകൈനും തമ്മില്‍ പൊരിഞ്ഞ പോരാട്ടം .അവസാന നിമിക്ഷം വരെ എന്ത് സംഭവിക്കും എന്ന് പറയാന്‍ പറ്റാത്ത സ്ഥിതി .പല ഭാഗങ്ങളിലും ബാരക്ക് ഒബാമ മുന്നിട്ടു നില്‍ക്കുന്നുവെങ്കിലും ചിലപ്പോള്‍ അവസാന നിമിക്ഷം കണക്കുകൂട്ടലുകള്‍ തെറ്റാം .സ്കൂള്‍ കുട്ടികളുടെ ഇടയില്‍ നടത്തിയ ഇലക്ഷനില്‍ ഒബാമക്കാണ് മുന്‍തൂക്കം .
എനിക്ക് ഗ്രീന്‍ കാര്‍ഡ് ഉണ്ടെങ്കിലും അമേരിക്കന്‍ പൌരന്‍ ഇതുവരെ ആയിട്ടില്ല .ആദ്യകാലത്ത് ദുബായില്‍ നിന്നും വളരെ വേഗം ഇങ്ങോട്ട് പറിച്ചു നട്ടപ്പോള്‍ എനിക്ക് ആകെ വിഷമം ആയിരുന്നു .എന്തിനാണ് ഇങ്ങോട്ട് വന്നത് ? നല്ല രീതിയില്‍ മനുഷ്യരെ പോലും കാണാന്‍ കഴിയാത്ത ഒരു പരിസ്ഥിതി .ദുബായ് എന്ന മനോഹര പട്ടണത്തില്‍ വേണമെങ്കില്‍ കുറെ നാളുകള്‍ കൂടി കഴിയാമായിരുന്നു .ഇങ്ങനെയൊക്കെ പോയി എന്റെ ചിന്തകള്‍ .
ഇവിടെ ഇപ്പോള്‍ വേരുകള്‍ പിടിച്ചു തുടങ്ങിയിരിക്കുന്നു .അങ്ങനെ ഞാന്‍ ഈ നാടിനെ കൂടുതല്‍ സ്നേഹിക്കാന്‍ തുടങ്ങിയിരിക്കുന്നു .ഒരു പക്ഷേ ഈ അമേരിക്കന്‍ വെള്ളം നിത്യം കുടിക്കുന്നത് കൊണ്ടാകാം എനിക്കങ്ങനെ തോന്നുന്നത് .എങ്ങനെ ആയാലും ഞാന്‍ അമേരിക്കയെ സ്നേഹിക്കുന്നു .ഒരു പോറ്റമ്മ എന്ന നിലയില്‍ .
അങ്ങനെ നോക്കുമ്പോള്‍ വോട്ട് ഇല്ലെങ്കിലും ഞാനും ഈ ഇലക്ഷനില്‍ കാര്യമായ പ്രാധാന്യം കൊടുക്കുന്നു എന്നതാണ് സത്യം .മനസ് കൊണ്ടെങ്കിലും അമേരിക്കയില്‍ ഇനി ഒരു യുവ രക്തം സിരകളില്‍ ഓടുന്ന ഒരാള്‍ വേണമെന്നാണ് ആഗ്രഹം .ഇനിയും ഒരു പടുകിളവനെ താങ്ങാന്‍ ഉള്ള കെല്‍പ് അമേരിക്കക്കില്ല .
ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രൈമറി ഇലക്ഷന്‍ നടക്കുന്ന സമയത്ത് ഞാന്‍ ഒരു ഗവിത എഴുതി " ബുഷും ഒബാമയും പിന്നെ ഞാനും ".വൈകുന്നേരം എഴുമണി ആയപ്പോള്‍ ഞാന്‍ അത് പോസ്റ്റി. അമേരിക്കയില്‍ ഉള്ള ചിലര്‍ അത് വായിച്ചു .അതില്‍ ഞാന്‍ ബുഷിനെ കുറ്റം പറഞ്ഞു .ഹിലാരി ക്ലിന്റണ്‍ ആയിരുന്നു ആ സമയം ഒബാമയുടെ എതിര്‍ സ്ഥാനാര്‍ഥി .ഞാന്‍ അതില്‍ ഇങ്ങനെ എഴുതി ."അമേരിക്കയുടെ ചരിത്രത്തില്‍ ഒരിക്കല്‍ പോലും ഒരു പെണ്ണ് പ്രസിഡന്റ് ആയി ഇരുന്നിട്ടില്ല ".അത് പോസ്റ്റ് ചെയ്തു കഴിഞ്ഞു ഞാനും കുടുംബവും അടുത്തുള്ള ഒരു വീട്ടില്‍ ഒരു ബര്‍ത്ത് ഡേ പാര്‍ട്ടിക്കു പോയി രാത്രി പത്തു മണി കഴിഞ്ഞപ്പോള്‍ വീട്ടില്‍ തിരിച്ചെത്തി .അപ്പോള്‍ ഒരു ഫോണ്‍ കാള്‍ .ഫോണ്‍ ഞാനാണ് എടുത്തത് .അല്പം മദ്യം ഉപയോഗിച്ചത് കൊണ്ടു തലക്കു നല്ല കിക്കും ഉണ്ട് .ഫോണില്‍ ഒരു സായിപ്പായിരുന്നു .ബുഷിനെ കുറിച്ച് എന്തോ പറഞ്ഞു നാളെ വിളിക്കാം എന്ന് പറഞ്ഞു ഫോണ്‍ കട്ട് ആയി .എനിക്കാകെ പേടി തോന്നി .ബ്ലോഗിന്റെ ബാല പാഠങ്ങള്‍ പഠിച്ചു കൊണ്ടു സിംഹങ്ങളും പുലികളും കുറുക്കന്മാരും വിലസുന്ന ബ്ലോഗിന്‍ വനാന്തരങ്ങളില്‍ ഒരു കുഞ്ഞാടിനെ പോലെ ഞാന്‍ നടക്കുന്ന സമയം .ബ്ലോഗില്‍ എന്തെഴുതണം ,എന്തെഴുതരുത് എന്നൊന്നും അറിയാന്‍ കഴിയാത്ത സമയം . പെട്ടന്ന് തന്നെ അന്ന് പോസ്റ്റ് ചെയ്ത ഗവിത ഓടിപ്പോയി നോക്കി .ഫീഡ് ജെറ്റില്‍ നോക്കിയപ്പോള്‍ ആരോ ന്യൂ ഡല്‍ഹിയില്‍ നിന്നും ഈ കവിത വായിച്ചിരിക്കുന്നു .എന്റെ പേടി ഇരട്ടിച്ചു .ഗവിത അതിര്‍ത്തി കഴിഞ്ഞു പോയിരിക്കുന്നു .ഇതായിരിക്കണം സംഭവം .ഞാന്‍ ഉടനെ തന്നെ ആ ഗവിത ഡ്രാഫ്റ്റ് ആക്കി ഇട്ടു .ആ രാത്രി ഞാന്‍ ഉറങ്ങിയില്ല .ഓരോ നിമിക്ഷവും പുറത്തൊരു പോലീസ് കാര്‍ വന്നു നില്‍ക്കുന്നതും എന്നെ അറസ്റ്റ് ചെയ്യ്തു കൊണ്ടു പോകുന്നതും അങ്ങനെ ഓരോ സംഭവങ്ങള്‍ മനസ്സില്‍ കൂടി ഇങ്ങനെ പോയിക്കൊണ്ടിരുന്നു .വീട്ടില്‍ ആരോടും പറയാന്‍ പോയില്ല .എന്തിനാണ് അവരെ കൂടി വിഷമിപ്പിക്കുന്നത് ?പിറ്റേന്ന് വൈകുന്നേരം ആയപ്പോള്‍ വീണ്ടും ഈ ഫോണ്‍ വന്നു .അപ്പോഴാണ് സംഭവം മനസിലാകുന്നത് .ആ ഫോണ്‍ കാള്‍ എന്റെ ഗവിതക്ക് വേണ്ടിയല്ല പകരം ബുഷിന്റെ ഭരണത്തെകുറിച്ചും ,ബുഷിനെ കുറിച്ചും ഫോണില്‍ കൂടി സര്‍വ്വേ ചെയ്യുന്നതിന് വേണ്ടിയാണ് വിളിച്ചതെന്ന് .നേരെ തിരിച്ചായിരുന്നു സംഭവിച്ചതെങ്കില്‍ മലയാളം ബ്ലോഗ്ഗില്‍ ബുഷിനെ കുറിച്ച് എഴുതിയതില്‍ ആദ്യമായി ജയിലില്‍ പോകുന്ന ഒരു ബ്ലോഗ്ഗര്‍ എന്ന നിലയില്‍ ഞാന്‍ പ്രശസ്തന്‍ ആയേനെ .അവിടെയും വിധി എന്നെ തോല്‍പിച്ച് കളഞ്ഞു .പിന്നീട് ഞാന്‍ ആ കവിത ബുഷ് എന്നത് മാറ്റി
" മല്ലനും ,ഒബാമയും പിന്നെ ഞാനും" എന്നാക്കി .വീണ്ടും കുറെ നാള്‍ കഴിഞ്ഞപ്പോള്‍ അത് ഞാന്‍ ഡിലീറ്റ് ചെയ്തു കളഞ്ഞു .( രാവിലെ തപ്പിയിട്ട്അത് കാണുന്നില്ല ).

ഇത്രയും എഴുതിയതില്‍ നിന്നും ഞാന്‍ ഒരു ഒബാമ സപ്പോര്ട്ടര്‍ ആണെന്ന് മനസിലായല്ലോ .ഹനുമാന്‍ ഭക്തനായ ഒബാമ ജയിക്കുന്നതിനും അടുത്ത അമേരിക്കന്‍ പ്രസിഡന്റ് ആകുന്നതിനും വേണ്ടി അടുത്തുള്ള കോവിലില്‍ രണ്ടു തേങ്ങാ അടിക്കണം .അതുപോലെ കന്യാ മാതാവിന് മുന്നില്‍ രണ്ടു കൂട് മെഴുകുതിരിയും കത്തിച്ചതിനു ശേഷം ഞാന്‍ വീണ്ടും വരാം .
ജയ് ഹനുമാന്‍ ,ജയ് ഒബാമ ,ജയ് അമേരിക്ക .

Sunday, November 2, 2008
ആരെയാണ് നിങ്ങള്‍ ഈ ലോകത്ത് ഏറ്റവും കൂടുതല്‍ സ്നേഹിക്കുന്നത്?
എന്റെ ഏറ്റവും അടുത്ത സുഹ്യത്തുക്കളോട് വളരെ ലളിതമായ് ഞാന്‍ ചോദിക്കുന്ന ഒരു ചോദ്യമുണ്ട് “ഈ ലോകത്ത് നീ ആരെയാണ് ഏറ്റവും കൂടുതല്‍ സ്നേഹിക്കുന്നത് “? എന്നയാണ് എന്ന ഉത്തരം പ്രതീക്ഷിച്ചുകൊണ്ടാണ് ചോദിക്കുന്നതന്ന് മനസ്സിലാക്കുന്നതുകൊണ്ടും, സ്പെസിഫിക്കായ ഒരു ഉത്തരം കിട്ടാത്തതുകൊണ്ടും അവര്‍ വിഷയം മാറ്റുകയാണ് പതിവ്. കേള്‍ക്കുമ്പോള്‍ ലളിതം എന്നു തോന്നാമങ്കിലും ഉത്തരം പറയാന്‍ ബുദ്ധിമുട്ടുള്ള ഒരു ചോദ്യമാണത്.ഞാന്‍ പലപ്പോഴും എന്റെ മനസ്സിനോടും ചോദിക്കും "ആരയാണ് നീ ഈ ലോകത്തില്‍ ഏറ്റവും കൂടുതല്‍ സ്നേഹിക്കുന്നത്?". ഒരു ഞൊടിയിടക്കുള്ളില്‍ ഇപ്പോള്‍ നിങ്ങളുടെ മനസ്സിലൂടെ കടന്നുപോയ കുറെ മുഖങ്ങള്‍ പോലെ എന്റെ മനസ്സിലൂടെയും കടന്നുപോകും കുറെ മുഖങ്ങള്‍. പക്ഷേ ഒരിക്കലും ഒരുത്തരത്തില്‍ എത്താന്‍ കഴിയുന്നില്ല. അപ്പോള്‍ എന്റെ മനസ്സ് എന്നോട് തിരിച്ചുചോദിക്കും സ്നേഹത്തിന് അങ്ങനെ ഒന്നും രണ്ടും ഉണ്ടോ എന്ന്?
നിങ്ങള്‍ പറയു ആരെയാണ് നിങ്ങള്‍ ഈ ലോകത്ത് ഏറ്റവും കൂടുതല്‍ സ്നേഹിക്കുന്നത്?
