Monday, June 30, 2008

“സാമിയെ നല്ലൊരു ആല്‍ത്തറ സാമിയെ !!

കാപ്പിലാന്‍ എന്ന ആലത്തറ സ്വാമിയെ ഭക്തര്‍ വരവേല്‍ക്കുന്നു
ഗോപനും മാണിക്യവും ചേര്‍ന്ന് പോസ്റ്റ് ചെയ്യുന്നു “സാമിയെ നല്ലൊരു ആല്‍ത്തറ സാമിയെ !!


ആല്‍ത്തറയിലെ ആശ്രമം.





തിരക്ക് പിടിച്ചു ആല്‍ത്തറയിലെ അലങ്കാരങ്ങളൊക്കെ ശരിയാക്കുന്ന ഗോപനും പിള്ളേച്ചനും പാമുവും.



ഗോപന്‍ : "മാണിക്യേച്ചി, മുഹുര്‍ത്തം തെറ്റിക്കേണ്ട സ്വാമിയെ വിളിക്കുവാന്‍ ആളെ അയച്ചോ.?"



മാണിക്യേച്ചി : " ആളും കുതിര വണ്ടിയും വിട്ടിട്ടുണ്ട് "



ഗോപന്‍ : " കുതിര വണ്ടി വേണായിരുന്നോ, ആ കൊണ്ടസാ കാര്‍ വിടായിരുന്നില്ലേ "



മാണിക്യേച്ചി : " ഒരു നല്ല കാര്യത്തിനു വരുമ്പോ കുതിരയല്ലേ ഐശ്വര്യം, ഈ തുരുവെടുത്ത കാറ് വേണോ ?"



ഗോപന്‍ : " ഓ അത് ഞാന്‍ ഓര്‍ത്തില്ല. ഏതായാലും സ്വാമി വന്നല്ലോ.. അത് തന്നെ ധാരാളം..



ഇതിനിടയില്‍ സ്വാമി ശരണം വിളികളോടെ കുതിര വണ്ടി ആല്‍ത്തറ ആശ്രമത്തില്‍ വരുന്നു.

ആല്‍ത്തറ സ്വാമി എല്ലാവരോടും ശാന്തരായി നില്‍ക്കുവാന്‍ കൈ കൊണ്ടു ആംഗ്യം കാണിക്കുന്നു.

പൊടുന്നനെ നിശബ്ദമാകുന്ന ജനക്കൂട്ടം.


ആല്‍ത്തറ സ്വാമി: " സ്വാമി ഭക്തരെ, നിങ്ങളുടെ ഭക്തി ബഹുമാനങ്ങളില്‍ നാം സംപ്രീതനായി, ഒരു

ദേശാടനത്തിനു പോയി തിരിച്ചു വരുമ്പോള്‍ ഇത്രയും വലിയ സ്വീകരണവും കൂട്ടവും

പ്രതീക്ഷിച്ചില്ല..നിങ്ങളുടെ കൂട്ടായമക്ക് ഞാന്‍ എന്താണ് ചെയ്യേണ്ടത്..?

നിശബ്ദമായി നില്‍ക്കുന്ന ജനങ്ങള്‍..

ആല്‍ത്തറ സ്വാമി: മടിക്കാതെ പറയൂ ആള്‍ക്കൂട്ടത്തില്‍ നിന്നും ഒരു കുഞ്ഞു മുന്നോട്ടു വരുന്നു.

കുഞ്ഞ് : " സ്വാമി നിങ്ങളുടെ ആശിര്‍വാദത്തോടെ തുടങ്ങിയ ഈ ആല്‍ത്തറയില്‍ നിങ്ങള്‍

വരാതിരുന്നാല്‍ ഉള്ള കാര്യം ഓര്‍ത്തു നോക്കിയിട്ടുണ്ടോ..ഞങ്ങള്‍ ബ്ലോഗുകാര്‍ക്ക് കൂട്ടായ്മ പറഞ്ഞു

തന്നതും നേര്‍ വഴി കാണിച്ചതും അങ്ങ് തന്നെ. ഇനിയുള്ള തറയിലെ പ്രവര്‍ത്തങ്ങള്‍ക്ക് അങ്ങയുടെ

അനുഗ്രഹവും സാന്നിധ്യവും മേല്‍നോട്ടവും വേണം. അത് ഉറപ്പായും തരുമോ..?

ആല്‍ത്തറ സ്വാമി: വല്ലാതെ കുഴക്കി കളഞ്ഞല്ലോ എന്‍റെ കുഞ്ഞേ നീ. ശരി ഞാനിനി ഇവിടെത്തന്നെ യുണ്ടാകും.നിങ്ങളുടെ എല്ലാവരുടെയും അടുത്ത്..എന്താ പോരേ.. ?



കീതമ്മ സ്വാ‍മിയുടെ അരികിലേക്ക് കൈകൂപ്പി നടന്നടുക്കുന്നു

“സാമിയെ നല്ലൊരു ആല്‍ത്തറ സാമിയെ
..
സാമിയെ നല്ലൊരു ആല്‍ത്തറ സാമിയെ
ഭക്തര്‍‌ ഏറ്റ് പാടുന്നു

Sunday, June 29, 2008

ചായക്കടയിലൊരു തങ്ക(മ്മ) തിളക്കം

പോസ്റ്റ് എഴുതിയത് : കുറ്റ്യാടിക്കാരന്‍, ഗോപന്‍

പ്രഭാതം, കുറ്റ്യാടിയുടെ കട, കടയിലേക്ക് കയറി വരുന്ന പാമു.

കുറ്റ്യാടി: എന്താ പാമ്വോ?, രാവിലെത്തെന്നെ ഇഞ്ഞ് ചായപ്പീട്യേല്? ഇന്‍റെ പെണ്ണ്ങ്ങള് ഇനിക്കിന്നൊന്നും ഇണ്ടാക്കി തന്നീലേ?....” രാവിലെ മറ്റാരും വരുന്നതിനു മുന്പ് ചായക്കടയിലെത്തിയ പാമുവിനോട് കുറ്റ്യാടി ചോദിച്ചു. പാമു അല്പ്പം നീരസത്തിലാണ്, അത് പാമുവിന്‍റെ മുഖഭാവത്തില്‍ നിന്നും വ്യക്തം.

പാമു : “ഇവിടെ പുട്ടുണ്ടോ?“

കുറ്റ്യാടി: “ഇണ്ട്...”

പാമു : “കോഴീണ്ടോ?”

കുറ്റ്യാടി: “ഇണ്ട് ചെങ്ങായീ....“

പാമു : “എന്നാ പുട്ടെട്ത്ത് കോഴിക്ക് കൊടുക്ക്, എനിക്കൊരു ചായേം ബന്നും താ..”

കുറ്റ്യാടിക്ക് ദേഷ്യം വന്നു. രാവിലെ തന്നെ കയ്നീട്ടക്കച്ചോടമാണ്, അവന്‍റെ ചായേം ബന്നും... ഹും...

കുറ്റ്യാടി: “ഇന്നാ, ഇന്‍റെ ചായ. ബന്നും ഇതാ...”

പാമു ബണ്ണെടുത്ത് ചായയില് മുക്കി. വായിലെക്കെടുത്തപ്പോള് ബണ്ണിന്‍റെ മേലെ ഒരു ഉറുമ്പിരിക്കുന്നു. പാതി പഴുത്തിരിക്കുന്ന പാമുവിന് അത് സഹിക്കാനായില്ല.

പാമു ബണ്ണെടുത്ത് ഒന്ന് കുടഞ്ഞു. ദേ കിടക്കുന്നു, ചായയില് മുക്കിയ ബണ്ണ് ചായക്കടയുടെ തിണ്ണയില്. ചായയില് മുങ്ങാതിരുന്ന ഒരു കൊച്ചുകഷണം പാമുവിന്‍റെ കയ്യിലും.

ചായ ഗ്ലാസില് നോക്കുമ്പോള് മുക്കാല് ഭാഗം കാലി. എല്ലാം ബണ്ണ് കുടിച്ചു തീര്‍ത്തിരിക്കുന്നു.

പാമു : “പൈസ പിന്നെത്തരാം, പറ്റിലെഴുതിക്കോളീന്...” സാധാരണ പറയുന്ന ഡയലോഗും അടിച്ച് പാമു ബഞ്ചില്‍ ഇരിക്കുന്ന പത്രം എടുത്തു നിവര്‍ത്തി.

കുറ്റ്യാടി പണം എണ്ണുന്ന തിരക്കിലാണ്. ചായ കുടിച്ചു കൊണ്ടു പത്രം വായിക്കുന്ന പഞ്ചായത്ത് പ്രസിഡണ്ട്. മുരിങ്ങക്കാ കോല് കടിച്ചു കോഴിക്കാലും സ്വപ്നം കണ്ടോണ്ടിരിക്കുന്ന പിള്ളേച്ചന്‍.

കുഞ്ചു കടയിലേക്ക് കയറുന്നതോടെ ഒരു കൂട്ട നമസ്കാരം അങ്ങ് കാച്ചുന്നു.

പ്രസിഡന്‍റ്റ്: " എന്താ കുഞ്ച്ചോ സുഖം തന്നെയല്ലേ, ഈ വഴിയൊക്കെ വരവ് നിര്‍ത്തിയോ."

കുറ്റ്യാടി : " ഓന് ഈ കരെലോള്ള പെണ്ണുങ്ങള്‍ക്കൊക്കെ സുഖവിവരം അന്വേഷിക്കണ്ട ബല്യേ പണീല്ലേ പ്രസിഡന്‍റെ, കാറ്റു ഉള്ളില്‍ നിക്കാതിരിക്കാന്‍ ഒരു കാറ്റു തോളേം ഫ്രീയായിട്ട് ആ നേഴ്സമ്മ കൊടുത്തില്ലേ, ഇപ്പൊ കാല് നിലത്തൊന്നും അല്ല, ഓന്‍റെ ഒരു കാലം, കുടിക്കാന്‍ എന്താ ബേണ്ടെ കുഞ്ച്വോ കണ്ജീണ്ട്, സൂപ്പുണ്ട് ചായേം കാപ്പീം മോരും ബെള്ളോം"

പെണ്ണെന്നു കേട്ടപ്പോള്‍ പിള്ളേച്ചന്‍ സ്വപ്നത്തില്‍ നിന്നും ഉണര്‍ന്നു., പാമു ചിരിച്ചുകൊണ്ട് തലയും ചാരിയിരുപ്പാണ്.

പ്രസിഡന്‍റ്റ് പൊടുന്നനെ ചിരിക്കുന്നു, ആ ചിരിയില്‍ കടയില്‍ ഫ്ലാഷ് ല്യ്റ്റ് അടിച്ച പോലെയൊരു മിന്നല്‍, പാമു കണ്ണ് പൊത്തുന്നു.

കുഞ്ചു ഒന്നും പറയാതെ പ്രസിഡന്‍റ്റ് ഇരിക്കുന്ന ബെഞ്ചിന് എതിരെയുള്ള ബെഞ്ചില്‍ കയറി ഇരിക്കുന്നു. കുറ്റ്യാടിയെ നോക്കി പറയുന്നു.

കുഞ്ചു : " ഒരു ചായേം പുട്ടും കടലേം, പാല് കുറച്ചു അധികായിക്കോട്ടേ ചായക്ക്‌."

പിന്നെ പ്രസിഡന്റിനെ നോക്കി പറയുന്നു.
കുഞ്ചു : " എന്താ പ്രസിഡന്‍റെ, നാളെ നിങ്ങള്‍ക്ക് പരൂഷേണ്ടാ, ഇത്രേം കേമായിട്ടു പത്രം വായിക്കാന്‍. ഞാനാ ആല്‍തറേല് കുത്തിയിരിക്കാന്‍ തൊടങ്ങീട്ട് എത്ര നേരായിന്നറിയോ. പിന്നെയീ കുറ്റ്യാടീനെ കണ്ടു രണ്ടു ബെടി പറയാംന്ന് വെച്ചു ചായക്കടേല്‍ കയറിയതാ."

പ്രസിഡന്‍റ്റ്: "എന്താ ചൂടു, പൊറത്ത് ഇറങ്ങിക്കൂടാ, കുറ്റ്യാടീടെ കയ്യീന്ന് സംഭാരം വാങ്ങി കുടിക്കാന്നു വെച്ചു കയറിയതാ, അപ്പൊ സംഭാരത്തിന് ചായയെക്കാള്‍ ചൂട്."

കുറ്റ്യാടി : " അയിനിപ്പം സമ്പാരം താ താ എന്നും പറഞ്ഞ് ഒറ്റക്കാലുമ്മല് നിന്നപ്പോ കൊറച്ച് ചൂട് വെള്ളം പാര്‍ന്ന് കൊടുത്ത്, അത് പൊറത്തൊന്നും കളയാണ്ട് ആ ബായിലേക്ക് തെന്നെ പോയീല്ലേ ..പിന്നെ ഇതാ ഇപ്പൊരു ചായേം, മനിച്ചന് ടെന്‍ശെന്‍ തരരുത് പറഞ്ഞേക്കാം ങാ "

പിള്ളേച്ചന്‍ : " ഒരു കോഴിക്കാല് ബിരിയാണി തിന്നിട്ടു കാലം മറന്നു, ഇയാളാണേല്‍ സസ്യമായി തന്നെ കറികളും വച്ചു നടക്കുണൂ. "

കുറ്റ്യാടി : " ഇന്‍റെ മോനേ പിള്ളേച്ചാ, ദാ ആ പള്ളേലിക്ക് ഇപ്പൊ ബിരിയാനി ഇടേണ്ട കൊറവേ ഒള്ളോ, ബാക്കി എല്ലാം തെകെഞ്ഞോ . ഇജ്ജ്‌ കടേല് തരാന്‍ ഇണ്ടാര്‍ന്ന കായി തന്നാ, ഇല്ലല്ലോ, ഇന്‍റെ മാതിരിയോള്ള ആളോള് കാരണം ഞമ്മള് കോയി വിസിനസ്സു നിര്‍ത്തി. ഇപ്പൊ ഞമ്മള് നമ്പൂരിയാ, നമ്പൂരി ആശ്ശന്‍ പറയും പോലെ മാംസം നിന്‍റെ ആരോഗ്യത്തിനു നല്ലതല്ല എന്നങ്കിട് കൂട്ട്വാ, ഹല്ല പിന്നെ "

പാമു : " അതെങ്ങിന്യാ കുറ്റീ, യെവന് പച്ചക്കറി തിന്നാല്‍ അലര്‍ജിയാ, ലെവന്‍ ആള് വല്യേ കൊഴിയല്യോ, ഈ കരേലോന്നും യെവന്‍ കാണാത്ത കോഴിയെ ഇല്ലെന്നാ ചൊല്ല്"

കുഞ്ചു : " കൊഴിയച്ചാ, അപ്പൊ ഒരു കോഴിയമ്മേം പിടിച്ചു സുഖമായി കോഴിക്കൂടും പണിതങ്ങിനെ വസിക്കരുതോ, ആളുകളെ കൊണ്ടു ഇങ്ങനെ പറയിപ്പിക്കണോ. ?"

പിള്ളേച്ചന്‍ : " ഞാന്‍ കോഴിയാന്നു എന്‍റെ അസൂയാലുക്കള്‍ മാത്രമെ പറയൂ. സത്യം പറഞ്ഞാല്‍ എന്നെ കാണുമ്പോഴേക്കും ഇവിടെയുള്ള എല്ലാ കോഴികളും കുഞ്ഞുങ്ങളും പറ പറക്കും. പിന്നെ എനിക്ക് ഓരോ വീടും തേടി അലയേണ്ടി വരും. ങാ കുറച്ചൊക്കെ സഹിച്ചല്ലെ പറ്റൂ..ഒരു പാവപ്പെട്ട ബാച്ചിയായി പോയില്ലേ. ?, പാമൂ നെന്നെ ഞാന്‍ എടുത്തോളാം.., പ്രസിഡന്‍റെ, ഇങ്ങള് പഴേ കോയി അല്ലായിരുന്നോ, എന്തെങ്കിലും ഒരു ഉപദേശം ?"

പ്രസിഡന്‍റ്റ്: " ഹ ഹ , മോനേ പിള്ളേച്ചാ ഞാന്‍ കുറച്ചധികം ഓണം കൂടുതല്‍ ഉണ്ടതാ നീയ് കോഴിയാണെങ്കില്‍ ഞാന്‍ കുറുക്കനാണെന്നു കൂട്ടിക്കോ, നീയ് മനസ്സില്‍ കാണുമ്പൊള്‍ ഞാന്‍ മാനത്ത് കാണും, ഉപദേശം ചോദിച്ചത് എന്‍റെ കയ്യിലുള്ള ലിസ്റ്റ് അറിയാനല്ലേ. ?, സത്യം പറ."

പിള്ളേച്ചന്‍ : " പ്രസിഡന്‍റ്റേ, ഞാനൊരു സഹായം ചോദിച്ചതല്ലേ. നിങ്ങള് ബാച്ചിയായി ഈ കര മുഴുവന്‍ വെറപ്പിച്ചിരുന്ന കഥ ഈ നാട്ടിലെ കൊച്ചു കുട്ടികള്ക്ക് പോലും അറിയാം, പോരാത്തതിന് ഇപ്പോഴത്തെ പാഠപുസ്തകത്തില്‍ ഇമ്മാതിരി കഥയല്ലേ എഴുതി വക്കുന്നെ ?"

പ്രസിഡന്‍റ്റ്: " പിള്ളേച്ചോ, ഇയാള് പുസ്തകം വായിച്ചു പഠിക്ക്, അതിനും മുന്‍പായി ആ താടീം മുടീം ഒക്കെ വടിച്ചു, ആല്‍ത്തറ സ്വാമീനെ പോയി ഒന്നു കാണു, എല്ലാം ശരിയായി വരും.."

പിള്ളേച്ചന്‍ : " ഇതു ഏതാണ്ട് ഹെല്‍പ്‌ലൈന്‍ നമ്പര്‍ പോയി അറിയാതെ ഡയല്‍ ചെയ്ത പോലായി, എനിക്കൊരു സഹായം ചെയ്യാന്‍ ആരൂല്ലേ ഈ കരയില് സ്വാമീ "

പൊടുന്നനെ ഒരു മിന്നല്‍ പിണറായി കുറ്റ്യാടിയുടെ കടയിലേക്ക് ആകാശത്തില്‍ നിന്നും എത്തി. കൂടെ ഒരു ഡിജിറ്റല്‍ സൌണ്ട് ട്രാക്കും.

ആല്‍ത്തറ സ്വാമി : " നമ്മുടെ വാനപ്രസ്ഥം കഴിഞ്ഞു, നോം വരുന്നു ഭക്താ, നിന്‍റെ പ്രശ്ങ്ങള്‍ക്ക് പരിഹാരം ഉടനെ ഉണ്ടാകും. മനസ്സില്‍ ആല്‍ത്തറ മന്ത്രം നൂറ്റൊന്നു ആവര്‍ത്തി ചൊല്ലൂ. നിനക്കു മംഗളം ഭവിക്കട്ടെ. !"

സൌണ്ട് ട്രാക്ക് നില്‍ക്കുന്നതോടെ കുറ്റ്യാടിയുടെ കട ആടിയുലയുന്നു.

പുറത്തു കാറ്റില്‍ ഇലകളും പൂഴി മണ്ണും പാറി പറക്കുന്നു. ഭയ ഭക്തിപുരസ്സരം പ്രസിഡന്റും കുഞ്ചുവും കുറ്റ്യാടിയും പിള്ളേച്ചനും എണീറ്റ്‌ നില്‍ക്കുന്നു.

പിള്ളേച്ചന്‍ കാറ്റില്‍ പെട്ട് പറന്നു പോകാതിരിക്കുവാന്‍ പിള്ളേച്ചന്‍റെ കാല് ഒരു കയ്യിലും മറു കയ്യ് കടയിലെ തൂണിലും പിടിച്ചു പാമു താഴെ കിടക്കുന്നു.

കാറ്റും പൊടിയും ഒന്നടങ്ങുമ്പോള്‍ അതിനിടയിലൂടെ ശിരോ വസ്ത്രധാരിയായ തങ്കമ്മ കടന്നു വരുന്നു. വെളുത്ത വസ്ത്രം, ചുണ്ടില്‍ ഒരു നേര്‍ത്ത ചിരി, അന്നനട, ഓരോ ചുവടിലും തങ്കമ്മയുടെ മാന്‍മിഴികള്‍ കടയിലുള്ള ഓരോരുത്തരെയും ഉഴിയുന്നു.

പ്രസിഡണ്ട് : (ആത്മഗതം) " ഈശ്വരാ ഒരു ഇരുപതു വര്‍ഷം മുന്‍പായിരുന്നു ഇവള്‍ വന്നതെങ്കില്‍, ഒരു കയ് നോക്കാമായിരുന്നു, ഷാപ്പന്നൂര്‍ നോര്‍ത്ത് പഞ്ചായത്ത് മെമ്പര്‍ ഫ്യൂസായ സ്ഥിതിക്ക് ആ പോസ്റ്റ് ഈ സുന്ദരിക്ക് കൊടുക്കാം, സാമൂഹ്യ സേവനത്തിനും വേണ്ടേ ഒരു ഗ്ലാമര്‍ "

കുറ്റ്യാടി : (ആത്മഗതം) " ഇന്‍റെ റബ്ബേ, ഇതാണാ മൊഞ്ചത്തി..ബെറുതെ അല്ല ആ നീരു പോയി ഓടിട്ടത്, ഇതിത്തിരി നേരത്തെ അറിഞ്ഞിരുന്നെന്കില് പോയി ഒരു ടെരസു വീട് പണിഞ്ഞു കൊടുക്കായിരുന്നു, ബെടക്കായിപ്പോയി !"

പാമു : (ആത്മഗതം) " കാലുമുതല്‍ മുഖം വരെ ഇത്രേം ഭംഗി കണ്ടിട്ടുള്ളത് സിലിമാക്കാര്‍ക്കാണ്, യെവള് ഇനി സിനിമാക്കാരിയാണോ, ഒരു റോള് കിട്ടുമോന്നു നോക്കാം "

പിള്ളേച്ചന്‍ : (ആത്മഗതം) " ഈ ആല്‍ത്തറ സ്വാമി ആള് പുലി തന്നെ, ഇത്രേം പെട്ടെന്ന് സ്പെഷ്യല്‍ ഡെലിവറി പോലെയല്ലേ ഈ മാലാഖയെ കൊണ്ടു വന്നു ഇവിടെ നിര്‍ത്തിയത്..ആല്‍ത്തറ സ്വാമീ കീ ജയ്.!"

കുഞ്ചു : (ആത്മഗതം) " ഈ നില്ക്കുന്ന കരിമ്പൂതങ്ങളെ തോല്‍‌പിച്ച് ഇവളെ സ്വന്തമാക്കുവാന്‍ ശക്തി തരൂ കാവിലമ്മേ കാവിലച്ചാ .."

നിശബ്ദമായി നില്‍ക്കുന്ന എല്ലാവരെയും കണ്ടു തങ്കമ്മ പറയുന്നു

തങ്കമ്മ : " നിങ്ങളെല്ലാവരും അവാര്‍ഡ് പടം കണ്ട പോലെ നില്‍ക്കുന്നതെന്നെ കണ്ടത് കൊണ്ടാണോ, എങ്കില്‍ ഞാന്‍ പോയേക്കാം. നീരുവേട്ടന്‍ എവിടെയാണ് താമസിക്കുന്നത്, അതറിയാനാ ഞാനിവിടെ വന്നത്"


കുറ്റ്യാടി : " ഓന്‍ ഇപ്പൊ ടൂറിലാ, എന്താ ഇത്ര വിശേഷിച്ച് ? "


തങ്കമ്മ : " ആണോ, പ്രത്യേകിച്ചൊന്നും ഇല്ല, ഒന്നു കാണണമെന്ന് തോന്നി, എങ്കില്‍ ഞാന്‍ വരട്ടെ. "

കുറ്റ്യാടി : " ആദ്യമായി ഈ കടേല് വന്നതല്ലേ, എന്തെങ്കിലും കഴിച്ചു പോകാം, ഏതായാലും നമ്മളൊക്കെ ഒരേ കരക്കാരല്ലേ.?, എന്താ പേരു "

തങ്കമ്മ : (നാണത്തോടെ) " തങ്കമ്മ, ഈ കടയുടെ പുറകിലാ വീട്..എനിക്കൊന്നും വേണ്ട, നീരുവേട്ടനെ കണ്ടാല്‍ അന്വേഷിച്ചു എന്നൊന്ന് പറയ്വോ"

കുറ്റ്യാടി : " ഞമ്മള് പറയാം ഓനോട്‌ തങ്കമ്മേ, ഇങ്ങള് ദൈര്യായിട്ടു പോയീട്ട് ബരീന്‍"

നടന്നകലുന്ന തങ്കമ്മ. നടന്നകലുന്ന അവളുടെ ഓരോ ചുവടിലും ചങ്കു തകര്‍ന്നിരിക്കുന്ന പിള്ളേച്ചന്‍. വായും പൊളിച്ചിരിക്കുന്ന പ്രസിഡണ്ട്, നിലത്തു തലയിടിക്കുന്ന പാമു. പുതിയ പദ്ധതിയാലോചിക്കുന്ന കുഞ്ചു.

Monday, June 23, 2008

ഊഞ്ഞാലില്ലാതെ ......


'ഊഞ്ഞാല്‍' എന്നു പറയുമ്പൊള്‍ എനിക്ക്‌ എന്റെ അഛന്റെ ഓര്‍മ്മയാണ്,
ഞങ്ങള്‍ സ്കൂള്‍ പൂട്ടിയാല്‍ അന്നു തന്നെ ടൌണിലെ വീട്ടില്‍ നിന്ന് അഛന്റെ അടുത്തേക്ക്‌ പോകും.ചെല്ലുമ്പോഴേ കാണാം ഊഞ്ഞാല്‍ വലുതും ചെറുതും കെട്ടി ഇട്ടിട്ടുണ്ടവും എനിക്കു ഊഞ്ഞാലില്ലാതെ ഓണത്തിന്റെ ഓര്‍മ്മകളില്ല.
ഓണത്തിന്റെ അവധിക്കാലം ഞാന്‍ ഊഞ്ഞാലില്‍ തന്നെയാവും.
ഊഞ്ഞാലിലിരുന്നു ബുക്ക് വായിക്കുന്നതു ഇന്നും എനിക്കിഷ്ടമാണ്.

പിന്നെ എന്റെ ഓര്‍മ്മയില്‍ ഈ ഊഞ്ഞാലും കൂടെ ചെണ്ടമേളവുമുണ്ട്‌ സംഗതി ഇന്നു ഓര്‍ക്കുമ്പൊ ചിരിക്കാം രണ്ടു മണിക്കുര്‍ (അന്ന് അതൊരു വല്യാ യാത്രയാ) യാത്രാ കഴിഞ്ഞു വന്നയുടനേ ഞാന്‍ കാറില്‍ നിന്നിറങ്ങി നേരെ ഊഞ്ഞാലേ കേറി എന്റെ സ്ഥാനം ഒറപ്പിച്ചു അപ്പൊഴെ അമ്മെടെ വിളി, കാരണം ഈ ഊഞ്ഞാലിനു വേറെയും അവകാശികളുണ്ട്‌ ഏതായാലും വന്നയുടനെ ആയതുകൊണ്ട്‌ അഛന്റെ ഇടപെടലില്‍ ഞാന്‍ രക്ഷപെട്ടു. മദ്ധ്യസ്ഥത പ്രകാരം എല്ലവരും അവരവരുടെ ഊഴം കാത്തു നിലക്കണം അപ്പൊള്‍ അടുത്തത്‌ ആങ്ങളയാണ്.
(അമ്മയുടെ കണക്കു പ്രകാരം തെറ്റാവരം ഒള്ള പുത്രന്‍)
അവനെ ഊഞ്ഞാലിലില്‍ ഇരുത്തി ഞാന്‍ ആട്ടി തുടങ്ങി, മുങ്ങാം കുഴിന്നൊരു പണിയുണ്ടു ഊഞ്ഞാലുന്തി അതിന്റെ അടീലൂടെ വരും നല്ല പൊക്കത്തില്‍ പോകും.
അതു അഞ്ചു കഴിയുമ്പൊള്‍ ഇറങ്ങണം, പിന്നെ അടുത്താ ആള്‍,
എന്തിനു പറയുന്നു ഞാന്‍ ആട്ടി വിട്ടിട്ടു നൊക്കുമ്പോ ഊഞ്ഞാല്‍ ഒറ്റയ്ക്ക് താഴോട്ട്‌ വരുന്നു.
പയ്യന്‍ എപ്പഴേ താഴെ വീണു .ആടി വന്ന ഊഞ്ഞാല്‍ അവനന്റെ തലേ വന്നിടിക്കുകയും കൂടി ചെയ്തപ്പൊള്‍ എനിക്കുള്ള സദ്യവട്ടം ഒത്തു. പാല്‍പായസത്തിനു മധുരം കുറയണ്ടന്ന് കരുതി അവനാണേല്‍ നീട്ടി കരയുന്നുമുണ്ട്‌ .
"അയ്യോ കണ്ടൊ കുഞ്ഞിനു നല്ലോണം നൊന്തു അല്ലെ അവനിത്രേം കരയുമൊ?"
(കോറസ്സ്)
അപ്പൊള്‍ അവന്റെ കരച്ചില്‍ നിര്‍ത്താനുള്ള വേദന സംഹാരി കൂടി എനിക്കുള്ള
അടിയുടെ ക്വോട്ടയില്‍ പെടും എന്ന് സാരം.
ചൂരവടിയെക്കാള്‍ പഷ്ടാ മുല്ലവള്ളീന്നു അന്നെനിക്കു മനസ്സിലായി.....

അടിയെക്കാള്‍ നൊന്തതു ഊഞ്ഞാലില്‍ കേറിപ്പൊകരുത്‌ എന്നു പറഞ്ഞതാ.... ....
അന്നത്തെ ദിവസം അങ്ങനെ കഴിഞ്ഞു. അഛന്‍ വെളുപ്പിനെ എണീക്കും.
എനിക്ക്‌ നിരോധന അജ്ഞ ഒന്നു പിന്‍വലിച്ചു കിട്ടണം പ്രതിപക്ഷം സജീവമാകും മുമ്പേ കാര്യം നേടണം. നേരം പരപരാ വെളുക്കുന്നെ ഉള്ളു ഞാന്‍ അഛന്റെ പുറകേ കൂടി. അഛനേ നോക്കും പിന്നെ മുറ്റത്തേക്കും..ഇങ്ങനെ കുറച്ചു നേരം അപ്പോള്‍ അഛന്‍ പയ്യേ ഒന്നു ചിരിച്ചു വാതില്‍ തുറന്നു, എന്നിട്ട് അഛന്‍ പുറത്തിറങ്ങി നേരെ ഊഞ്ഞാലിന്റടുത്തേക്ക്‌ നടന്നു പുറകെ ഞാനും,
അന്നു എന്നെ ഊഞ്ഞാലിലിരുത്തി ആ വെളുപ്പാന്‍ കാലത്ത്‌ അച്ഛന്‍ ഊഞ്ഞാലാട്ടി..
എന്റെ സ്വകാര്യ സമ്പാദ്യമായി ആ വെളുപ്പാന്‍ കാലം ഇന്നും മനസ്സിലുണ്ട്‌.
നാലു പതിറ്റാണ്ട് മുന്‍പേ അച്ഛന്‍ മോളെ ഇരുത്തിയാട്ടുക എന്നുവച്ചാല്‍
അതു ഒരു സംഭവം തന്നാണേ!..... ...............
അച്ഛന്‍ 'ദൈവത്തിന്റെ സ്വന്തം നാട്ടില്‍' നിന്ന് "ദൈവത്തിന്റെ നാട്ടിലേക്ക് "
യാത്ര ആയിട്ട് അടുത്ത ആഴ്ച നാലുവര്‍ഷം തികയുന്നു.. ...
ആ ഓര്‍മ്മകള്‍ എന്നെ ഊഞ്ഞാലാട്ടുമ്പോള്‍ കണ്ണുകള്‍ ഈറനണിയുന്നു....

Sunday, June 22, 2008

വീണ്ടുമൊരു തല്ലുകൊള്ളിത്തരം

അങ്ങനെ മൂന്നു കൊല്ലത്തിനു ശേഷം നാട്ടില്‍ കാലു കുത്തി! തല്ലിയൊടിക്കുമെന്നൊന്നും ആരും പറഞ്ഞിട്ടില്ലാത്തതു കൊണ്ട്‌ സാമാന്യം ബലത്തില്‍ തന്നെ കുത്തി.

പെണ്ണുംപിള്ളേം കൊച്ചിനേം വീട്ടില്‍ കൊണ്ടുപോയി നടതള്ളി, ബന്ധുക്കളോടും അയലുപക്കക്കാരോടും 'ഹായ്‌' 'ഹൂയ്‌' ഒക്കെ പറഞ്ഞെന്നു വരുത്തി അടുത്ത വണ്ടി പിടിച്ചു, എറണാകുളത്തേയ്ക്ക്‌.

എറണാകുളത്താണ്‌ സുഹൃത്തുക്കളൊക്കെ. പഠിച്ചതും ആദ്യ ജോലിയുമൊക്കെ അവിടെ ആയിരുന്നു. പിന്നെ എറണാകുളത്തെ ബാറുകള്‍..! ആലപ്പാട്ട്‌, പോളക്കുളം സാഗരിക, ചക്കീസ്‌..! സാഗരികയില്‍ വെള്ളിയാഴ്ച നമ്മളെ കണ്ടില്ലെങ്കില്‍ ബാറടയ്ക്കാന്‍ മാനജേര്‍ക്കൊരു മടിയായിരുന്നു.. അന്ന്‌.. തൊണ്ണൂറുകളില്‍.. (അഹങ്കാരം തന്നെ!)

നോര്‍ത്ത്‌ റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങിയ ഉടനേ ജോഷിയെ വിളിച്ചു. ലവന്‍ ഒരു ബിസിനെസ്സ്‌ പാര്‍ട്ണറുമായി എന്തോ കൂലങ്കൂഷ ചര്‍ച്ചയിലാണെന്ന്‌. വൈകിട്ടാവുമ്പോഴേയ്ക്ക്‌ എത്തിക്കോളാമെന്ന്‌.

'പ്ഫ..!' ഒരു പത്തുകൊല്ലം മുന്പത്തെ ഹിറ്റായിരുന്ന ഒരു നാലു എല്‍കേജീ തെറികള്‍ (ഒന്നാം ക്ളാസ്സിന്‍റെം മുകളില്‍) അങ്ങു ചാര്‍ത്തിക്കൊടുത്തു..

'ദേ ഞാനെത്തിയെടാ..' ആള്‌ പതിനഞ്ചു മിനിട്ടിനകം സഥലത്തെത്തി.

'എടാ.. നീയതൊന്നും മറന്നിട്ടില്ലല്ലേ.. ഇപ്പഴും എന്നാ സ്റ്റാന്‍ഡാര്‍ഡ്‌..'

'അച്ചായോ.. ഊതല്ലേ.. നിന്‍റെ പാര്‍ട്ണര്‍ ലവളെ സോള്‍വാക്കി വിട്ടോ?'

'ലവളാണെന്നു നിനക്കെങ്ങനെ മനസ്സിലായി?'

ദേ പൂച്ച പുറത്ത്‌..

'ഗൊച്ചു ഗള്ളാ.. അപ്പ ലവളാരുന്നല്ലേ.. നിനക്കു ഞാന്‍ വെച്ചിട്ടോണ്ട്‌..' അച്ചായനു നാണ്‍..

'അതിരിക്കട്ടെ ജോണിനെ വിളിച്ചിട്ടു കിട്ടീല്ലല്ലോ.. അവന്‍ ഫോണെടുക്കണില്ല.. എവിടെപ്പോയിക്കെടക്കുവാണെന്നു വല്ല പിടിയും ഒണ്ടോ?'

'ഡ്രാക്കുള വല്ല ഹോസ്പിറ്റലും നെരങ്ങുവാരിക്കും..'

ജോണിന്‍റെ കളിപ്പേരാണ്‌ 'ഡ്രാക്കുള'. കോളേജില്‍ പഠിക്കണ കാലത്തു കിട്ടിയതാണ്‌. ആളൊരു പരോപകാരിയാണ്‌. കോളേജില്‍ എന്‍. എസ്. എസ്. ന്‍റെ ലീഡര്‍ ആയിരുന്നു. ബ്ളഡ്‌ ഡോണേഷന്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കലായിരുന്നു ആളുടെ പ്രധാന പരിപാടി. അങ്ങനെയാണ്‌ ചോരയൂറ്റുന്നവനായ ഡ്രാക്കുളയുടെ പേരു വന്നത്‌.

കോളേജൊക്കെ വിട്ടിട്ടും ആള്‌ ആ ലൈന്‍ വിട്ടില്ല. ഇപ്പോഴും ആവശ്യമുള്ളവര്‍ക്ക്‌ സ്വന്തം ചെലവില്‍ ബ്ളഡ്ഡു സംഘടിപ്പിച്ചു കൊടുക്കല്‍ തന്നെ ആണു ഹോബി. അതാണു ഏതെങ്കിലും ഹോസ്പിറ്റലിലായിരിക്കും എന്നു ജോഷി പറയുന്നത്‌.

'അപ്പോ പിള്ളേച്ചനോ? അങ്ങേരെ നീ വിളിച്ചു പറഞ്ഞില്ലേ?'

'അങ്ങേരു വരും മിക്കവാറും ഇപ്പോത്തന്നെ വന്നു ആലപ്പാട്ടെ ആ ഗേറ്റുങ്ങല്‍ സെക്യുരിറ്റിയോട്‌ കൊച്ചു വര്‍ത്താനോം പറഞ്ഞു നില്‍പ്പുണ്ടാവും..'

ജോഷി പറഞ്ഞതു വാസ്തവമായിരുന്നു. പിള്ളേച്ചന്‍ ഹാജര്‍. ആ കുടവയര്‍ ഒട്ടും ഉടഞ്ഞിട്ടില്ല. മീശയൊക്കെ ഇത്തിരി തെറുത്തു കയറ്റി, മുണ്ടു മടക്കിക്കുത്തി എന്തിനും തയ്യാറായാണ്‌ നില്‍പ്പ്‌.

വണ്ടി നിര്‍ത്തി ഇറങ്ങേണ്ട താമസം. ഓടി വന്നു കെട്ടിപ്പിടിച്ചൊരുമ്മ. നല്ല '8പീഎം' ന്‍റെ മണം.

'പിള്ളേച്ചാ.. ഇതൊരുമാതിരി തരവഴിത്തരമായിപ്പോയി.. ഞാനിങ്ങെത്തുന്നതു വരെ ഒന്നു കാത്തൂടായിരുന്നോ?'

'എടാ കൊച്ചനേ.. ഞാന്‍ വീട്ടീയിരുന്ന്‌ ഒരെണ്ണം ചാമ്പിക്കൊണ്ടിരുന്നപ്പഴല്ലേ ഈ ജ്വാഷി വിളിച്ചേ..'

'ഓ അതു ശരി, അപ്പ വെള്ളിയാഴ്ചത്തെ ക്വോട്ട നേരത്തേ തൊടങ്ങിയാരുന്നല്ലേ?'

വിശാലമായി ഒരു റൂമങ്ങെടുത്തു. ബാറിലിരുന്നാല്‍ ഒച്ച വയ്ക്കാനും തെറി വിളിക്കാനും പാട്ടുപാടാനുമൊന്നും പറ്റില്ലല്ലോ. മൂന്നുകൊല്ലം കൂടിയൊന്നു കൂടുവല്ലേ.. കാശങ്ങു പൊട്ടട്ടേന്നു വച്ചു.

ബിയറില്‍ തൊടങ്ങി വിസ്കിയില്‌ കയറി അവസാനം വിസ്കിയില്‍ സോഡയ്ക്കു പകരം ബിയറൊഴിച്ചു കഴിക്കുന്നതാണ്‌ അതിന്‍റെ ഒരു ശൈലി.

'അപ്പ എങ്ങനെ? ഒക്കെ പഴേപടിയങ്ങു ഓര്‍ഡറാക്കുവല്ലേ..' പിള്ളേച്ചനു ധിറുതി.

'ഒന്നടങ്ങെന്‍റെ പിള്ളേച്ചാ.. ഒരു കുപ്പി ആള്‍റെഡി അകത്തു കെടപ്പില്ലേ.. ഇനി ആ സുനിലണ്ണനും കൂടൊന്നു വന്നോട്ടെ..' ജോഷി പിള്ളേച്ചനെ സമാധാനിപ്പിച്ചിരുത്തി.

അധികം വൈകാതെ അണ്ണനും എത്തി. രണ്ട്‌ 8 പീയെം, 4 റോയല്‍ ചല്ലഞ്ച്‌, കുപ്പി സുന്ദരികള്‍ നിരന്നു. അവര്‍ക്കു കൂട്ടു പോകാന്‍ ബീഫ്‌ ചില്ലി, പോര്‍ക്ക്‌ ഒലര്‍ത്തിയത്‌ ഇത്യാദി ഒണക്ക സുന്ദരന്‍മാരും.

'ആ ജോണ്‌ തെണ്ടിയെ ഒന്നു കൂടെ വിളിക്കെടാ..' പിടിച്ചു നില്‍ക്കാന്‍ പറ്റുന്നില്ല. അവന്‍ വരാതെ കുപ്പി പൊട്ടിച്ചാ ഇനി അതു മതി പുകിലിന്‌.

ജോഷി കുത്തിയിരുന്ന്‌ കുത്തി നോക്കുന്നുണ്ട്‌. അങ്ങേത്തലക്ക്‌ എടുക്കുന്നില്ല.

'അവനോടു പോയി ചാകാന്‍ പറ.. എനിക്കിനി നോക്കിയിരിക്കാന്‍ മേലാ..' അണ്ണന്‍ ഒരു റോയല്‍ സുന്ദരിയുടെ കഴുത്തിനു കുത്തിപ്പിടിച്ചു.

എല്ലാര്‍ക്കും ആവേശം കേറി.. ഞാനും ഒരു ബിയറെടുത്തു പൊട്ടിച്ചു.

"ചിയേര്‍സ്.." മൂന്നു കൊല്ലത്തെ വിരഹം സുന്ദരിയുടെ കഴുത്തിലൂടെ പതഞ്ഞൊഴുകി.

'ദേ ജോണ്‍ വിളിക്കുന്നു..' ജോഷി ഫോണ്‍ നീട്ടി..

'എവിടാണെടാ മറ്റവനേ.. നിന്നെ എത്ര നേരമായി വിളിക്കുന്നു.. ഇതാ ഞങ്ങളിവിടെ കുപ്പി പൊട്ടിച്ചു..'

'നീ കുടിച്ചോ..'

'ഇല്ല ദേ ഇപ്പ ചിയേര്‍സ്‌ പറഞ്ഞേ ഒള്ളൂ..'

'താങ്ക്‌ ഗോഡ്‌.. കുടിക്കല്ലേ..'

'എന്തോന്ന്‌?'

'എടാ ഞാന്‍ പറയാം .. നീയൊന്നു പുറത്തേക്കിറങ്ങിക്കേ..'

പുറത്തേക്കിറങ്ങി.

'പറ'

'എടാ നീയൊന്ന്‌ ഉടനേ മെഡിക്കല്‍ ട്രസ്റ്റുവരെ വരണം.. ജോഷിയേം കൂട്ടി വാ.. അവന്‍ വണ്ടിയിലല്ലേ വന്നത്‌?'

'പോടാ.. @#%^.. അവിടെ എന്തോ ഒണ്ടാക്കാനാ.. നീ മര്യാദയ്ക്കു ഇങ്ങോട്ടു വന്നോ..'

'എടാ അത്യാവശ്യമായി ബി നെഗറ്റീവ്‌ ബ്ളഡ്ഡു വേണം.. ഭാഗ്യത്തിനാ നീ ഇന്നു വന്നു ചാടിയത്‌..'

'അതേയ്‌ എനിക്കു മനസ്സില്ല.. നിനക്കറിയാവോ.. മൂന്നു കൊല്ലമായി മിസ്സു ചെയ്യുവാ ഈ കൂടല്‌.. നീയൊന്നിങ്ങോട്ടു വരുന്നുണ്ടോ..'

'എടാ നീയൊന്നു മനസ്സിലാക്ക്‌.. അത്യാവശ്യമല്ലെങ്കില്‍ ഞാന്‍ ഇപ്പോ നിന്നെ വിളിക്കുമോ?'

'നീയൊരു കോപ്പും പറയണ്ട. ഞാനിന്നിവിടെ വന്നില്ലായിരുന്നേല്‍ നിന്‍റെ പേഷ്യെന്‍റു്‌ ചത്തു പോകുമായിരുന്നോ? അവരു വേറെ എവിടുന്നേലും സംഘടിപ്പിച്ചോളും.. നീ മര്യാദയ്ക്കിങ്ങു വരുന്നോ അതോ..'

'എടാ സംഗതി സീരിയെസ്സായേ കൊണ്ടല്ലേ ഞാന്‍..' ജോണിനു വിഷമം വന്നു തുടങ്ങി..

ഇല്ല, ഈയൊരു കൂടലിനു വേണ്ടി ടിക്കറ്റു ബുക്കു ചെയ്തതു മുതല്‍ സ്വപ്നം കണ്ടിരിക്കുന്നതാണ്‌. തിരിച്ചു പോകുന്നതിനു മുന്പേ ഇനി ഒന്നു കൂടെ എറണാകുളത്തു വരാനൊക്കില്ല. മാത്രവുമല്ല, പിള്ളേച്ചന്‍, അണ്ണന്‍, ജോഷി..എല്ലാവരും അവിടെ എന്നെ തെറി പറഞ്ഞു തുടങ്ങിയിട്ടുണ്ടാവും ഇപ്പോള്‍.

'നടക്കില്ല മോനേ.. ഇനി നമ്മള്‍ സംസാരിച്ചാല്‍ ശരിയാവൂല്ല. ഞാന്‍ ജോഷീടടുത്തു കൊടുക്കാം.. അവന്‍റെ വായീന്നു നിനക്കു കേക്കേണ്ടതു കേട്ടോ..'

മറുപടിക്കു കാത്തു നില്‍ക്കാതെ ജോഷിയെ വിളിച്ച്‌ മൈക്ക്‌ കൈമാറി.

അകത്തേക്കു ചെന്നതും പത്തു കൊല്ലം മിസ്സായ തെറി മുഴുവന്‍ ഡാറ്റാബെയ്സില്‍ അപ്ഡേറ്റായി.

പിള്ളേച്ചന്‍ ഒരു മാതിരി ഫോമിലായിട്ടുണ്ടായിരുന്നു. കായും പൂവുമൊക്കെ ചേര്‍ത്ത്‌ ഒന്നു കുളിപ്പിച്ചു. ഒരു ചിരിയിലൊതുക്കീട്ട്‌ ഒരു നാടന്‍ പാട്ടിനു തുടക്കമിട്ടു കൊടുത്തു. പിള്ളേച്ചന്‍റെ വീക്ക്‌നെസ്സ്‌. കള്ളുകേറിയാപ്പിന്നെ പാട്ടു പാടണം.

'താനന്നേ തന്നാന്നേ താനന്നേ..' പിള്ളേച്ചന്‍ ഏറ്റു പിടിച്ചു.

കാത്തിരുന്നു മടുത്ത റോയല്‍ സുന്ദരിയെ വീണ്ടും ചുണ്ടോടടുപ്പിച്ചു. ഛെ. കയ്ച്ചു പോയിരിക്കുന്നു. ബെല്ലടിച്ചു ബെയററെ വിളിച്ചു പുതിയതൊന്ന്‌ ഓര്‍ഡര്‍ ചെയ്തു.

ജോഷി കയറി വന്നു.

'ഡാ.. നീയൊന്നു പുറത്തേക്കു വന്നേ..'

പുറത്തേക്കു ചെന്നു. അവന്‍ ഫോണ്‍ ഹോള്‍ഡു ചെയ്യുകയാണ്‌.

'നീയാ ഡ്രാക്കുളയെ പറഞ്ഞൊതുക്കിയില്ലേ ഇതുവരെ?'

'എടാ സംഗതി സീരിയസ്സാണെന്നാ ഇവന്‍ പറേണേ.. ഇനിയും വൈകിയാ ചെലപ്പം പ്രശ്നമാകുമെന്ന്‌.. അവന്‍ ഉച്ച മുതല്‍ നെട്ടോട്ടമായിരുന്നെന്ന്‌.. റെയര്‍ ഗ്രൂപ്പല്ലേ.. ഏതോ ആക്സിഡെന്‍റു്‌ കേസാ..'

ജോഷിയുടെ മുഖത്തുണ്ടായിരുന്നു സീരിയസ്നെസ്സ്‌ മുഴുവനും.

'തൊന്തരവായല്ലോ.. എടാ നിനക്കറിയില്ലേ ഞാന്‍.. ങ്ഹും ഇനീപ്പം പിള്ളേച്ചനോടെന്തു പറയും?'

'അതു ഞാന്‍ കൈകാര്യം ചെയ്‌തോളാം.. നീയെന്‍റെ വണ്ടിയുമെടുത്ത്‌ വിട്ടോ..'

ജോണിനേം ആക്സിഡന്‍റു കാരനേം മനസ്സില്‍ നൂറു പ്‌രാക്കു പ്‌രാകി വണ്ടി കത്തിച്ചു വിട്ടു. ആശുപത്രിയുടെ മുന്നില്‍ ചെന്നപ്പോള്‍ പാര്‍ക്കു ചെയ്യാനിടമില്ല. തപ്പി നടന്ന്‌ ഒടുവില്‍ ഒരു ബൈക്കുകാരനെ ഒതുക്കിയിടീപ്പിച്ച്‌ ഒരു വിധത്തില്‍ ഒരു സ്പേസുണ്ടാക്കി പാര്‍ക്കു ചെയ്തു.

ഇനിയിപ്പോ ബ്ളഡ്ഡു കൊടുത്തിട്ട്‌ തിരിച്ചു ചെന്നാല്‍ കള്ളു കുടിക്കാന്‍ പറ്റുമോ, ബ്ളഡ്ഡെടുക്കണേല്‍ ഇനി ക്യൂ നില്‍ക്കേണ്ടി വരുമോ.. എന്തൊക്കെ തൊന്തരവുകളാണ്! ഈ പരോപകാരിയെക്കൊണ്ട്‌ തോറ്റു! ലവനെ പിടിച്ചു നിര്‍ത്തി അപ്പനുമമ്മയ്ക്കും വിളിച്ചാലേ ഇനിയൊരു സമാധാനമാകൂ..

ഹാളില്‍ നില്‍പ്പുണ്ടായിരുന്നു ജോണ്‍. വിളിച്ചപ്പോഴുണ്ടായിരുന്ന ആവേശമൊന്നും മുഖത്തു കണ്ടില്ല. നിന്‍റെ മൂക്കിടിച്ചു ഞാന്‍ ..

'ലേറ്റായിപ്പോയെടാ..' അവനു കരച്ചിലു വെരുന്നോ?

തലയ്ക്കുള്ളിലെവിടെയോ ഒരു വെള്ളിടി മുഴങ്ങി. ലേറ്റായിപ്പോയെന്ന്‌.

'എടാ ഞാന്‍..' പറഞ്ഞു തീര്‍ക്കും മുന്പേ ഒരു ട്രോളിയും കുറേ നിലവിളികളും ഉരുണ്ടു വന്നു.

ഒരു കുഞ്ഞ്‌..! എന്‍റെ മോന്‍റെ പ്രായം!.

തലയിലൊരു കെട്ട്‌. ശാന്തമായി ഉറങ്ങുകയാണെന്നേ തോന്നൂ. ഒരു സ്ത്രീയെ ബോധമറ്റ നിലയില്‍ വീല്‍ചെയറിലിരുത്തിയിരിക്കുന്നു, അമ്മയായിരിക്കണം. അച്ഛന്‍ പരിസരബോധമില്ലാതെ അലറിക്കരയുന്നു.

ഒരു ചെറിയ തളര്‍ച്ച പോലെ തോന്നി. അടുത്തു കണ്ട കസേരയിലിരുന്നു. ഹോ! ഒരു കുഞ്ഞായിരുന്നോ.. ജോണേ നീയെന്തേ പറഞ്ഞില്ല..

തലയിലാകെ ഒരു മരവിപ്പ്‌. ചെവികളില്‌ നിലവിളികള്‍ മുഴങ്ങുന്നു. ആ കുഞ്ഞിന്‍റെ മുഖം കണ്ണില്‍ കരിഞ്ഞു പിടിച്ചു പോയോ?

അവനത്‌ എന്‍റെ കണ്ണില്‍ നിന്നു വായിച്ചെന്നു തോന്നുന്നു. അടുത്തു വന്നിരുന്നു.

'സാരമില്ലെടാ.. നീ വന്നല്ലോ..'

മറുപടി പറയണമെന്നുണ്ടായിരുന്നു. നാവ്‌ ആഗ്രഹത്തിനൊത്തനങ്ങുന്നില്ല. നിലവിളികള്‍ അകന്നകന്നു പോയി.

എത്ര നേരം അങ്ങനെ അവിടെ ഇരുന്നെന്നറിയില്ല. അവനും അടുത്തിരിപ്പുണ്ടായിരുന്നു. ഒന്നും മിണ്ടിയില്ല, മണിക്കൂറുകളോളം.

റൂമില്‍ ചെന്നു കയറുമ്പോള്‍ പിള്ളേച്ചന്‍ നിലത്ത്‌ ഉടുതുണിയഴിച്ചു പുതച്ചു കിടക്കുന്നു. അണ്ണന്‍ പോയിക്കാണണം. ജോഷി അവസാനത്തെ പെഗ്ഗും പിടിച്ച്‌ കാത്തിരിപ്പുണ്ട്‌.

'എടാ നിന്‍റെ പെണ്ണുംപിള്ള ഒന്നു രണ്ടു തവണ വിളിച്ചിരുന്നു...'

മോനു പനിയാണെന്ന്‌. അവന്‍ ഉറക്കത്തില്‍ അച്ഛനെ അന്വേഷിക്കുന്നുണ്ടെന്ന്‌..

'എടാ ഞാന്‍ പോകുവാ.. നീ ജോണിനോടും പിള്ളേച്ചനോടും പറഞ്ഞേരെ.. ഞാന്‍ വിളിക്കാം..' ജോണ്‍ വന്നയുടനെ കുളിക്കാന്‍ കയറിയിരുന്നു.

കൂടുതലൊന്നും പറയാന്‍ നില്‍ക്കാതെ, വാപൊളിച്ചിരിക്കുന്ന ജോഷിയെ തിരിഞ്ഞു നോക്കാതെ, ബാഗുമെടുത്ത്‌ ഇറങ്ങി. രാത്രി വണ്ടിക്കുതന്നെ തിരിച്ചു കയറി. റിസര്‍വേഷനൊന്നും ഇല്ലായിരുന്നതുകൊണ്ട്‌ ജെനറല്‍ കമ്പാര്‍ട്ടുമെന്‍റില്‍ നിലത്ത്‌ കൂനിക്കൂടിയിരുന്നായിരുന്നു യാത്ര.

ക്രോസ്സിങ്ങുകള്‍, പണി നടക്കുന്നു, ലൈറ്റു കിട്ടുന്നില്ല, കണക്ഷന്‍ ട്രെയിന്‍ ലേറ്റ്‌.. ഹോ എന്തൊരു യാത്ര! എന്താണിങ്ങനെ വൈകുന്നത്‌.. ഇതെപ്പോള്‍ അങ്ങു ചെല്ലും..?

Friday, June 20, 2008

ആല്‍ത്തറകാവ്-2(ഒരു ബൂലോക പ്രേതകഥ)

ചേറനാട്ടുമഠം.
പശ്ചാത്തലത്തില്‍ നിലാവ് നിറഞ്ഞ രാത്രി.
ചേറനാട്ടുമഠത്തിന്റെ രണ്ടാനില.
വരാന്ത.
ദൂരേക്ക് ദൃഷ്ടികളെറിഞ്ഞു നില്‍ക്കുന്ന ചേറനാടന്‍.
ക്യാമറ.
നിലാവ് നിറഞ്ഞ ആകാശത്തിന്റെ പശ്ചാത്തലത്തില്‍ ദൂരെ ചന്ദ്രനഭിമുഖമായി നിലക്കുന്ന തെങ്ങ്.
തെങ്ങിലേക്ക് ഇടതു കൈ ഉയര്‍ത്തുന്ന ചേറനാടന്‍ . നിറയെ കായുകളുള്ള തെങ്ങിന്റെ ഒരു കുല അടര്‍ന്ന് അതില്‍ നിന്ന് ഒരു നാളികേരം ചേറനാടന്റെ കൈകളിലേക്ക് പറന്നെത്തുന്നു.
ചേറനാടന്റെ മുഖം(ക്ലോസപ്പ്) കൈകളില്‍ വന്നു വീഴുന്ന നാളികേരം.തലയുയര്‍ത്തി നാളികേരം പിഴഞ്ഞു അതിന്റെ സത്ത് വായിലേക്ക് വീഴ്ത്തുന്ന ചേറനാടന്‍.
പെട്ടെന്ന് അയ്യാള്‍ക്ക് മുന്നില്‍ പ്രത്യക്ഷയാകുന്ന ഗീതാകിനി.
ചേറനാടന്‍ :‘നീ വന്നോ?.”
ഗീതാകിനി:“പ്രഭു“
അവളുടെ കൈയ്യിലെ കുപ്പിയിലെ പരല്‍മീനിനെ നോക്കി പ്രത്യേക ഭാവത്തില്‍ ചിരിക്കുന്ന ചേറനാടന്‍.
കുപ്പിയില്‍ ഭയപ്പാടോടെ ചേറനാടനെ നോക്കി നിലക്കുന്ന റോസമ്മ.അവളുടെ മനുഷ്യരൂപം ചേറനാടന്റെ ദൃഷ്ടിയില്‍.റോസമ്മയെ വലിയ ഷോട്ടില്‍ കാണിക്കുന്നു,.
(കുപ്പിക്കുള്ളില്‍ ഒരു ഗ്ലാസിലെന്ന പോലെ അള്ളി പിടിച്ച് പുറത്തേക്ക് നോക്കി യാചിക്കുന്ന റോസമ്മ)
ചേറനാടന്‍ റൊസമ്മയെ പരല്‍മീനായി മാറ്റിയിരിക്കുന്ന കുപ്പിയെടുത്ത് അട്ടഹസിക്കുന്നു.
ചേറനാടന്‍:“രോഹിണി നിനക്ക് ഞാന്‍ പഴയ രൂപം തരാം.നീ ഈ വല്ലഭേട്ടന്റെതാണെന്ന് പറ“നിനക്കെന്നെ സേനഹിച്ചാലെന്താ. പറ നീയെന്റെതല്ലെ?”
റോസമ്മ:“എന്നെ നീരുവിനോപ്പം പോകാന്‍ അനുവദിക്കു.എനിക്ക് നിങ്ങളെ പേടിയാണ്.

ചേറനാടന്‍:“നിന്റെ നീരു, അവനെയിപ്പോ വല്ലോ കില്ല പട്ടികളും പിടിച്ചു തിന്നിട്ടുണ്ടാകും.”
(ചേറനാടന്റെ ചിരി)
(റോസമ്മയുടെ മുഖം കുപ്പിക്കുള്ളീല്‍ വലുതായി അവളുടെ മനസ് ചിന്തകളില്‍
വരുന്ന നീരുവിന്റെ ചിത്രം.)
വഴിയിലൂടെ റോസമ്മ റോസമ്മ എന്നു വിളിച്ച് കരഞ്ഞ് കൊണ്ട് നീങ്ങുന്ന നീരു പൂച്ച.
ഒരു ഇടവഴി.
നീരു:“റോസമ്മ റോസമ്മ“
കുറെ പട്ടികള്‍ ചുറ്റും നിന്നും നിരുവിനെ വളയുന്നു.
പട്ടികളെ നഖം കൊണ്ട് മാന്തുകയും കടിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന നീരു പൂച്ച
ഒരു പട്ടി നീരു പൂച്ചയുടെ വാലില്‍ ഒരു കടി കൊടുക്കുന്നു.
നീരു പൂച്ച തിരിഞ്ഞു നിന്ന് കാറുന്നു.
മറ്റു പട്ടികള്‍ ചുറ്റും നിന്നും വളഞ്ഞ് നീരുവിനെ ആക്രമിക്കുന്നു.
“റോസമ്മ റൊസമ്മ “നീരു വിന്റെ കരച്ചില്‍
നീരു പൂച്ചയുടെ ശരീരത്തില്‍ നിന്നും രക്തം ഒഴുകുന്നു.
പട്ടികള്‍ കടിച്ചു കീറുമ്പോള്‍
നീരു വിന്റെ ചങ്കുപൊട്ടിയുള്ള റോസമ്മ റോസമ്മാ എന്നുള്ള കരച്ചില്‍
പശ്ചാത്തലത്തില്‍ റോസമ്മയുടെ മുഖം (ക്ലോസപ്പ്)
(റോസമ്മയുടെ ഉറക്കെയുള്ള കരച്ചില്‍ ): നീരൂ‍ൂ‍ൂ‍
ആ രംഗം മായുന്നത് മറ്റൊരു പശ്ചാത്തലത്തില്‍
ഇരുട്ടു നിറഞ്ഞ വഴിയിലൂടെ കടന്നു പോകുന്ന വെളുത്ത അമ്പാസിഡര്‍കാറ്
കാറിന്റെ ബാക്ക് സീറ്റിലായി ഏഷ്യ വിഷന്റെ റിപ്പോര്‍ട്ടര്‍ പ്രിയാരാമകൃഷണനും
പ്രശസ്ത പ്രേത നോവലിസറ്റ് ഗോപന്‍ ഓടനാവട്ടവും.
ഇരുട്ടിലൂടെ കാറ് ഓടിക്കുന്ന കാവാലന്‍.
(ക്യാമറ മുന്നില്‍ നിന്ന് പ്രിയരാമകൃഷണനിലേക്കും ഗോപന്‍ ഓടനാവട്ടത്തിലേക്കും.)
പ്രിയാ:“ശരിക്കും പ്രേക്ഷകരെ ഹരം കൊള്ളിപ്പിക്കുന്ന ഒരു റിപ്പോര്‍ട്ടായിരിക്കണം നമ്മള്‍ ഇവിടെ നിന്നും കവര്‍ ചെയ്യുന്നത്.ഗോപന്‍ജിയുടെ മുഴുവന്‍ സപ്പോര്‍ട്ടും
ഈ കാര്യത്തില്‍ എനിക്ക് വേണം.”
ഗോപന്‍:“തീര്‍ച്ചയായും, പ്രേതങ്ങളെകുറിച്ചുള്ള ഈ പരമ്പരക്ക് എന്റെ ഏല്ലാവിധസഹായങ്ങളും പ്രിയക്ക് പ്രതീക്ഷിക്കാം.”
കാറ് കുറച്ചു ദൂരം മുന്നോട്ട് പോയപ്പോള്‍ കാറിന്റെ മുന്നിലായി ഒരു കറുത്തപൂച്ച വഴിക്ക്
വിലങ്ങനെ കിടക്കുന്നു.
(അതുകണ്ടിട്ടെന്നോണം പ്രിയ):“എന്തു വലിപ്പമാണ് ആ പൂച്ചക്ക്“
കാറ് ഡ്രൈവറായ കാവാലന്‍ തിരിഞ്ഞൂ നോക്കി കൊണ്ട്:“അത് പൂച്ചയല്ല “
ഗോപന്‍:“പിന്നെ“(അകാക്ഷയോടെ)
കാവാലന്‍: “പുറത്തുള്ളതൊന്നും ശ്രദ്ധിക്കണ്ട വല്ലോ സംസാരിച്ചിരുന്നോളു“
പ്രിയാ:“അതെന്താ?.”
കാവാലന്‍:“ഈ വഴി അത്ര ശരിയല്ല”
ഗോപന്‍:“ങാ എങ്കില്‍ താന്‍ വണ്ടി ഇവിടെ നിറുത്തിട്ട് തിരികെ പൊയ്കോളു.
ഞങ്ങള്‍ നടന്ന് പോയകോളാം.”
കാവാലന്‍:“നിങ്ങള്‍ വരുത്തരായതു കൊണ്ട് പറയുവാ രാത്രി ഒരു പരിചയമില്ലാത്ത ഈ വഴിയിലൂടെ മേമന ഇല്ലത്തേക്ക് ഒരു യാത്ര വേണ്ടാ?.”
ഗോപന്‍:“വണ്ടി നിറുത്ത് (ദേഷ്യത്തോടെ)“
പ്രിയ:“എന്താ ഗോപാ?. ‘അയ്യാളു പറഞ്ഞതില്‍ വല്ലോ കാര്യവോം ഉണ്ടാവും.“
ഗോപന്‍:“പ്രിയെ ഇയ്യാള്‍ നമ്മളെ പേടിപ്പിക്കാനാ ഒരോന്ന് പറയണെ തന്നെ വിറ്റ കാശ് ഈ ഓടനാവട്ടത്തിന്റെ കൈയിലുണ്ട്.താന്‍ പ്രേതത്തെ കണ്ടിട്ടുണ്ടോ?.”“ ഈ ഓടനാവട്ടം
ശവക്കോട്ടയില്‍ പോയി കിടന്നിട്ടുണ്ട്.താ‍ന്‍ രക്ത രക്ഷസ് ഒരു സുന്ദരി വായിച്ചിട്ടുണ്ടോ?.”
എടോ രക്ഷസിന്റെ മകള്‍ വായിച്ചിട്ടുണ്ടൊ.?”
കാവാലന്‍:“ഇയ്യാളോട് സംസാരിച്ചിട്ട് കാര്യമില്ലാ“.
അയ്യാള്‍ പെട്ടെന്ന് ദേഷ്യത്തോടെ വണ്ടി നിറുത്തുന്നു.
കാവാലന്‍:“സാറ് ഇറങ്ങണം.?”
ഗോപന്‍ :“(വണ്ടീന്ന് ഇറങ്ങിട്ട്) തന്നെ പോലെയുള്ള ടാക്സികാരാണ് ഈ നാട് വെടുക്കാക്കുന്നത്.(പ്രിയെ നോക്കിട്ട്)-പ്രിയെ ഇറങ്ങ് ഇവിടെ നിന്ന് ആ വളവ് തിരഞ്ഞില്ലാല്‍ ഇല്ലമായി നമ്മുക്ക് നടക്കാം.”
പ്രിയ;‘ഞാന്‍ ഏതായാലും ഇല്ല.”“ ഏന്തായാലും ഈ രാത്രി ഒരു പരിചയവുമില്ലാത്ത ഒരു വഴിയിലൂടെ തന്നെയുമല്ല ഈ പെട്ടിയെല്ലാം ഇനി ചുമക്കാന്‍ എനിക്ക് വയ്യ “(ഗോപനെ നോക്കി) ‘ഗോപന്‍ നടന്നോളു. ‘(എന്നിട്ട്ഡ്രൈവറെ നോക്കിട്ട്);“വണ്ടി വിട്‘
(വണ്ടി മുന്നോട്ട് കുതിക്കുന്നതിനിടയില്‍ പ്രിയ):“പ്രേത നോവലിസ്റ്റ് നടന്ന് പോന്നോളു സാറിനു പറ്റിയ ഏന്തേലും സബജറ്റ് കിട്ടാതെ ഇരിക്കില്ലാ“(ചിരിക്കുന്നു).
നിശ്ചലനായി നിലക്കുന്ന ഗോപന്റെ മുന്നില്‍ അകന്നു പോകുന്ന കാറ്.
ഗോപന്‍: “ശോ അന്നേരത്തെ ഒരു ധൈര്യത്തിന് ഒന്നു പറഞ്ഞ് നോക്കിതാ‘
‘ഇനി ഇപ്പോ ഇവന്മാര്‍ പറയുന്നതു പോലെ വല്ല പ്രേതവും ഇവിടെ ഉണ്ടാവുമോ?.“
(പിന്നിലേക്ക് ഭയത്തോടെ തിരിഞ്ഞൂ നോക്കുന്ന ഓടനാവട്ടം അയ്യാളുടെ മുന്നില്‍ നിന്ന് സംസാരിക്കുന്ന കറുത്ത നീരു പൂച്ച): “ഈ വഴി ശരിയല്ലാ.”“ സാറ് വേഗം പോയ്കോളു.”
ഗോപന്‍:“അയ്യോആ‍ാ‍ാ‍ാ‍ാ‍ാ‍ാ(ഓടുന്നു)“
ഇല്ലത്തേക്കുള്ള വളവ് തിരിയുന്നിടത്ത് ഒരു വലിയ പര്‍വ്വതം കണക്കെ ഒരു കറുത്ത സ്ത്രി രൂപം.
ഗോപന്റെ സംസാരം നഷടപെടുന്നു.ആയ്യാള്‍ ശബദമില്ലാതെ പുലമ്പുന്നു.
പെട്ടെന്ന് ആയ്യാള്‍ക്ക് മുന്നില്‍ അപ്രത്യക്ഷമാകുന്ന സ്ത്രിരൂപം.
ഗോപന്‍ സ്ഥലകാലബോധം നഷടപെടുന്നു.
ദൂരെ നിന്നും ഒരു സ്ത്രിയുടേ മുറിഞ്ഞ കൈപത്തി പറന്നു വരുന്നു.അതിനുള്ളില്‍
ചെറുതായി നിലക്കുന്ന തിരിനാളം.
ഗോപന്‍ ഭീതിയോടെ ഓടുന്നു.(ഗോപന്റെ വിളറി വെളുത്ത മുഖം)
അയ്യാള്‍ക്ക് പിന്നാലെ ആ തിരികത്തുന്ന പാതിമുറിഞ്ഞ കൈയ്യും പറന്നെത്തുന്നു.
അലര്‍ച്ചയോടെ ഒരു കല്ലില്‍ തട്ടി വീഴുന്ന ഓടനാവട്ടം ഗോപന്‍.
തലയുര്‍ത്തി നോക്കുമ്പോള്‍ തന്റെ നേരെ പറന്നെത്തുന്നാ കൈത്തലം
ഗോപന്‍;ആയ്യോ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ(ബോധം കെട്ട് വീഴുന്നു.)
തുടരും

Sunday, June 15, 2008

മഴത്തുള്ളിയെ കാണ്മാനില്ല..!

മഴത്തുള്ളിയെ കാണ്മാനില്ല..!

ആല്‍ത്തറക്കാരേ..

മ്മടെ കാപ്പിലാന്‍ സ്വാമികളുടെ പൂര്‍വ്വാശ്രമത്തില്‍ അങ്ങേരു നടത്തിക്കൊണ്ടിരുന്ന ഷാപ്പന്നൂര്‍ ഷാപ്പില്‍ ഇടയ്ക്ക്‌ ഓസിനു നൂറടിക്കാന്‍ വന്നോണ്ടിരുന്ന 'മഴത്തുള്ളി'യെന്ന ബൂലോകനെ കാണ്മാനില്ല. അങ്ങേരുടെ 'മയത്തുള്ളികള്‌' എന്ന പെട്ടിക്കടയും പൂട്ടിക്കെട്ടിയതായിക്കാണുന്നു. മണ്‍സൂണാഘോഷിക്കാന്‍ കേരളത്തിലേയ്ക്കു വിട്ടതാണോ എന്നു സംശയിക്കുന്നുണ്ട്‌.




ഇങ്ങേരെ എവിടെയെങ്കിലും കണ്ടു കിട്ടുന്നവര്‍ പാമു ആന്‍ഡ്‌ പിള്ളേച്ചന്‍ കമ്പനിയുടെ 'ടെയില്‍' ആപ്പീസില്‍ എത്രയും പെട്ടെന്ന്‌ അറിയിക്കേണ്ടതാണ്‌.

ആ-മെയില്‍:
പിള്ളേച്ചന്‍@തല്ലുകൊള്ളിത്തരം.ക്രോം

ബൂലോഗപുരത്തെ കരിവാരം

'ഓപ്പറേഷന്‍ കുഞ്ച്വാസന'ത്തിനു ശേഷം ആല്‍ത്തറച്ചുവട്ടിലെ പാട്ടും ആട്ടവുമെല്ലാം കഴിഞ്ഞ്‌ എല്ലാരും ഒന്നു ക്ഷീണിച്ചിരിക്കയാണ്‌.

പ.കുഞ്ചു: "എനിക്ക്‌ ദാഹിച്ചിട്ട്‌ വയ്യ. എന്തെങ്കിലും കിട്ടുമോ?"

പ.പ്രസി. : "ഞങ്ങള്‍ക്കും ദാഹിക്കുന്നു. നമുക്കെല്ലാര്‍ക്കും കൂടി കുറ്റ്‌യാടിയുടെ ചായക്കടയിലോട്ട്‌ പോകാം. ഓരോ ചായ കുടിക്കാം."

എല്ലാവരുംകൂടി കുറ്റ്‌യാടിയുടെ ചായക്കടയിലേക്ക്‌ നടന്നുനീങ്ങുന്നു.

പ്രസി. : "കുറ്റ്‌യാട്യേ... ദേ ഞങ്ങള്‍ക്കെല്ലാര്‍ക്കും ഓരോ ചായേം പരുപ്പ്‌ വടേം എടുക്ക്വാ.. നല്ല പോലെ പാലൊക്കെ ഒഴിച്ച്‌ സ്പെഷലായി തന്നെ എടുത്തോ"

കുറ്റ്‌യാടി : " ഇങ്ങള്‌ എല്ലാരും അബടെ ഇരിക്കിന്‍. കുടിക്കാനും കടിക്കാനും ദാ ഇപ്പം കൊണ്ട്വരണൂ.."

പക്ഷേ, കുറ്റ്‌യാടി എല്ലാര്‍ക്കും കട്ടന്‍ കാപ്പിയും കരിഞ്ഞ വടയും കൊടുക്കുന്നു.

ഇതുകണ്ട്‌ പരദൂഷണം പിള്ളേച്ചനു കലികയറുന്നു. " ദെന്താണ്ട ഹമുക്കേ.. ഇന്റടുത്തല്ലേ പ്രസിഡന്റ്‌ പറഞ്ഞത്‌ പലൊഴിച്ച സ്പെഷല്‍ ചായേം ബടേം കൊണ്ടുവരാന്‍... ദെന്താ നീ കൊണ്ടുതന്നിരിക്കണ്‌... ആളെ കളിയാക്ക്വാ.."

കുറ്റ്‌യാടി: "അതാപ്പാ കാര്യം.. അപ്പോ നിങ്ങളൊന്നും അറിഞ്ഞില്ലേ. ബൂലോഗദുനിയാവില്‌ ഈ ആഴ്ച "കരിവാരം" ആയിട്ട്‌ ആചരിക്കണോന്നാ ഹുക്കും"

പാമൂ: " അതാരാണ്ടാ ഇപ്പോ ഇങ്ങനത്തെ ഓര്‍ഡര്‍ ഇട്ടിരിക്കണത്‌?"

കുറ്റ്‌യാടി: " ആ മഞ്ചക്കാരനും, സഞ്ചിപ്പെണ്ണും, നീട്ടിയോനും, ഒന്നിച്ച്‌വിഴുങ്ങണാളും പിന്നെ കൊറെയാള്‍ക്കാരും കൂടി എല്ലാടെത്തും ചെന്ന് ആഹ്വാനം ചെയ്തിരിക്ക്യാ. എല്ലാരും അവരവരുടെ സ്ഥാപനങ്ങളും സാധനങ്ങളും കറുപ്പിക്കണമെന്ന്. അതോണ്ടാ ഞമ്മടെ ചായേം ബടേമൊക്കെ കറുപ്പിച്ചത്‌. അല്ലെങ്കില്‍ അവര്‌ അനോണിഗുണ്ടകളെ വിട്ടാലോ? നിങ്ങള്‌ സമാധാനം പറയ്യോ?"

പ്രസി. "ഞാനറിയാതെ ഈ ബൂലോഗപുരം പഞ്ചായത്തില്‍ ഇങ്ങനെയൊരു ആഹ്വാനമോ"

പിള്ളേച്ചന്‍: "പിന്നെ, പ്രസിഡന്റിനെ അറിയിച്ചിട്ടുവേണ്ടെ ആഹ്വാനം നടത്താന്‍!!!"

കുറ്റി : " അതോണ്ട്‌ ഈയാഴ്ച ഇബടുന്ന് കറുത്തതും കരിഞ്ഞതും മൊരിഞ്ഞതുമൊക്കേ കിട്ട്വൊള്ളൂ.. അല്ലാ നിങ്ങളാരും കറുപ്പിച്ചില്ലേ?"

പിള്ളേച്ചന്‍ : " ഇനിയെന്തോ കറുപ്പിക്കാനാ, പണ്ടേ കറുത്തതാ!!"

പാമൂ: " ഇന്നാപ്പിന്നെ ഇങ്ങടെ ആ കാലന്‍ കുടയൊന്നു കറുപ്പിക്കിന്‍. അതിന്റെ ശീലയൊക്കെ മുഴുവന്‍ നരച്ചല്ലോ"

പിള്ളേച്ചന്‍: " അത്‌ ശരിയാ.. ന്നാപ്പിന്നെ ഇന്ന്വന്നെ ഇതിന്റ്‌ നരച്ച ശീല മാറ്റിക്കളയാം. കൊടയും നേരായിക്കിട്ടും പ്രതിഷേധത്തിലും പങ്കുചേരാം. പ്രസിഡന്റേ ഇങ്ങളോ?"

പ്രസി.: "ഇതിപ്പോ കൊഴഞ്ഞല്ലോ.. അല്ലാ... എല്ലാരും ഓരോ കറുത്ത കണ്ണട വെച്ചാല്‍ പോരേ. അപ്പൊ എല്ലാം കറുപ്പായിട്ടല്ലേ കാണൂ!!"

പിള്ളേച്ചന്‍: " ന്നാ നിങ്ങള്‌ കറുത്ത കണ്ണട വെച്ച്‌ നടക്കിന്‍.. ഒരു കരുണാനിധി വന്നിരിക്കണ്‌!!! ആ മഞ്ചക്കാരനോ സഞ്ചിപ്പെണ്ണോ അവരടെ ആള്‍ക്കാരോ കണ്ടാല്‍ നിങ്ങളെ കരിഓയിലില്‍ മുക്കിവിടും. പ്രതിഷേധവാരമാ പറഞ്ഞേക്കാം!"

ചിരിവല്ലോന്‍: " ആഹാ.. കരിഓയിലില്‍ മുക്കിയ പ്രസിഡന്റിനെ കാണാന്‍ നല്ല രസോണ്ടാവും!!"

പ്രസി.: "ഒന്നു മിണ്ടാതിരിക്കടേ ചിരിവല്ലോനേ.. എന്തെങ്കിലും കേട്ടാല്‍ അപ്പോ പല്ല് പുറത്തിട്ട്‌ ഇളിച്ചോളും. "
ചിരിവല്ലോന്‍ പല്ലിനുമുന്‍പിലത്തെ ഷട്ടറുകള്‍ അടച്ചു.

പ്രസി.: "ന്നാ പിന്നെ ഞാനും കറുപ്പിക്കാന്‍ തീരുമാനിച്ചു. കഴിഞ്ഞമാസം കറുപ്പിച്ചതാ, ഇനീപ്പ ഒന്നുകൂടി കറുപ്പിക്കാം"

രായമ്മ: " നിങ്ങള്‍ എന്തിര്‌ കറുപ്പിക്കണ കാര്യാ പറയണ്‌?"

പ്രസി: "ന്റെ തലമുടി, അല്ലാതെന്താ!!"

രായമ്മ: " തന്നേ.. ഇനി നമ്മളെന്തിട്ട കറുപ്പിക്ക്യാ. പൗഡറിനുപകരം കരിപ്പൊടി മൊകത്തിടാന്‍ പറ്റൂല്ലാല്ലോ.. ന്റെ ഒരു കറുത്ത തുണി ഞാന്‍ പൊരേടെ മുമ്പില്‍ കെട്ടിതൂക്കും. അയ്യടാ!!"

കീതമ്മ: " അല്ലാ, എനിക്കൊന്നും മനസ്സിലായില്ലാ. എന്തിനാപ്പോ നമ്മള്‍ "കരിവാരം" കൊണ്ടാടണത്‌?"

രായമ്മ: " യ്യോ.. എന്റെ കീതമ്മേ.. നിങ്ങളെപ്പം എവടാരുന്നൂ? ബൂലോഗപുരത്തൊന്നും ഇല്ല്യാരുന്നോ? ഒന്നും അറിഞ്ഞില്ലേ?"

കീതമ്മ: "ഞാനൊന്നും അറിഞ്ഞില്ലാ"

രായമ്മ: "നമ്മുടെ ബൂലോഗപുരത്തിലെ മിക്ക വീട്ടില്‍ നിന്നും ചക്ക, മാങ്ങ, തേങ്ങ, കോഴി തുടങ്ങി പല സാധനങ്ങളും കോരപ്പനും കൂട്ടരും കട്ടോണ്ട്‌ പോയി. എന്നിട്ട്‌ അതൊക്കെ കേരളാസ്‌ ചന്തയില്‍ വില്‍ക്കാന്‍ വെച്ചിരിക്കണ്‌. അത്‌ നമ്മടേ മിനുങ്ങി തലയില്‍ മുണ്ടിട്ട്‌ മിനുങ്ങാന്‍ പോയപ്പോള്‍ കണ്ടുപിടിച്ചു. സാധനം മോഷണം പോയവരെല്ലാരും കൂടി കോരപ്പനോട്‌ ചെന്ന് " ദ്‌ ഞങ്ങടെ വീട്ടിലെ സാധനാ, തിരിച്ച്‌ താ കോരപ്പാ" ന്ന് ചോയിച്ചപ്പം, ചോയിച്ചോര്‍ക്കൊക്കെ പുളിച്ച തെറിയാ കിട്ടിയത്‌. പോരാത്തതിന്‌ ചന്തയിലേക്കുള്ള നടവഴിയും വേലികെട്ടി അടച്ചിട്ടു."

കീതമ്മ: " എന്നിട്ടോ?"
രായമ്മ: "ഇത്‌ കേട്ട്‌, അരിശംമൂത്ത്‌ സഞ്ചിപ്പെണ്ണ് സഞ്ചിയുമെടുത്ത്‌ ചന്തക്ക്‌ പോയി.
"ടാ കോരപ്പാ... ഞങ്ങടെ നാട്ടീന്ന് മോട്ടിച്ച സാമാനങ്ങള്‍ ഉടന്‍ തിരിച്ചുകൊടുക്കടേയ്‌. എന്നിട്ട്‌ മാപ്പ്‌ പറേയ്‌. അല്ലേല്‍ കേസ്‌ കൊടുക്കും, പോലീസില്‍ അറിയിക്കും ന്നൊക്കെ പറഞ്ഞുനോക്കി"

കീതമ്മ: "പിന്നെ?"

രായമ്മ: "ഇതുകേട്ട കോരപ്പനും കൂട്ടരും 'നീ പോടീ, നിന്റെ വീട്ടീന്നൊന്നും എടുത്തില്ലല്ലോ, പിന്നെ നിനക്കെന്താ ഇത്ര കലിപ്പ്‌' ന്ന് പറ്യേം തുരുതുരാ തെറിയഭിഷേകം നടത്തൂം ചെയ്തു. കൂടുതല്‍ വെളഞ്ഞാല്‍ വീട്ടില്‍ വന്ന് പ്രശ്നമുണ്ടാക്കും ന്നൊക്കെ പറഞ്ഞ്‌ ഭീഷണിപ്പെടുത്തി. പോരാത്തതിന്‌ സഞ്ചിക്കെതിരെ പോസ്റ്ററും അടിച്ചെറക്കി. അപ്പൊ പിന്നെ വിട്ടുകൊടുക്കാന്‍ പറ്റ്വോ. അതില്‍ പ്രതിഷേധിച്ചാ കറുപ്പിച്ച്‌ 'കരിവാരം' നടത്തണത്രേ"

കീതമ്മ: " അപ്പോ മോഷ്ടിച്ച സാധനങ്ങളോ?"

രായമ്മ: "മോഷണം പോയോരൊക്കെ ബഹളം വെക്കൂം, സഞ്ചി കേസുകൊടുക്കൂം ചെയ്ത്‌ പ്രശ്നം വഷളായപ്പോ കോരപ്പനും കൂട്ടരും തൊണ്ടിസാധനങ്ങളുടെ കച്ചവടം നിര്‍ത്തി ചാക്കിട്ട്‌ മൂടി വെച്ചു."

കീതമ്മ: "അപ്പൊ ഈയാഴ്ച ബൂലോഗപുരത്തെ എല്ലാരും കറുപ്പിച്ച്‌ പ്രതിഷേധിക്കുന്നുണ്ടോ?"

രായമ്മ: " ഇല്ലില്ല. ചെലരൊക്കെ അവടെക്കെടന്ന് മുറുമുറുക്കണണ്ട്‌. ആ പെണ്ണ് മോന്തിനേരത്ത്‌ സഞ്ചീംകൊണ്ട്‌ ചന്തേപ്പോയി എന്തിനാത്ര കലിപ്പുണ്ടാക്കീന്നും സഞ്ചിനെറച്ച്‌ കിട്ട്യപ്പോ സമാധാനമായില്ലേന്നും മറ്റും."

കീതമ്മ: "അയ്യട! "

രായമ്മ: "ഒരു പെണ്ണും ശിങ്കിടികളും പറഞ്ഞാല്‍ പുറകില്‍ വാലാട്ടി നടക്കാന്‍ ഞങ്ങളെ കിട്ടില്ലാന്നാ പറേണ്‌"

കീതമ്മ: " അപ്പോ കറുപ്പിച്ചവരൊക്കെ വാലാട്ടികളാണോ. അതാരാപ്പാ അങ്ങനെ പറയണത്‌?"

രായമ്മ: " ആ.. അറീല്ലാ. ഐസ്‌കട്ടേല്‍ പെയിന്റടീക്ക്ണ പെയിന്റടിക്കാരനും, ഒന്നര ഏക്കര്‍ കണ്ടമുള്ള അണ്ണനും, ചതിക്കാത്ത ചന്തുവും പിന്നേം ചെലരൊക്കെയുണ്ടെന്നാ കേട്ടത്‌"

പ്രസി.: "കീതമ്മേ, രായമ്മേ, നിങ്ങടെ പുരാണവും പരദൂഷണവും തീര്‍ന്നില്ലേ?"

കീതമ്മയും രായമ്മയും : "ഞങ്ങള്‍ ഇബടെ വരണതന്നെ ഇതിനല്ലേ അണ്ണാ"

പ്രസി.: " ഇനിപ്പോ എന്താ ചെയ്യാ.. ഈയാഴ്ച കട്ടന്‍ കാപ്പിയും കരിഞ്ഞ വടയും തന്നെ ശരണം"
'ദൈവമേ വീട്ടില്‍ പെമ്പ്രന്നോരും ഇതുപോലെ കരിച്ചുമൊരിച്ചു തരുമോ.. ഒരു മുടിഞ്ഞ കരിവാരം' പ്രസിഡന്റ്‌ മനസ്സില്‍ വിചാരിച്ചു.

കുറ്റ്‌യാടി: "കുഞ്ചൂ.. അപ്പോ ഇങ്ങള്‌ കറുപ്പിക്കണില്ലേ?"

പ.കുഞ്ചു: "എന്റെ സുന്ദര സ്വപ്നങ്ങളല്ലേ കരിഞ്ഞത്‌. പോരാത്തതിനു ആ മേഴ്സിക്കുട്ടി കുത്തിവെച്ച്‌ എന്നെയാകെ കരിച്ചുകളിഞ്ഞില്ലേ. ഇനിയെന്തിനു വേറെ കറുപ്പിക്കണം? ഹാവൂൂൂ..."
............


ആവേശത്തോടെ ബാക്കിയുണ്ടായിരുന്ന കട്ടങ്കാപ്പിയും കരിഞ്ഞ വടയും അകത്താക്കി എല്ലാരും ചായക്കടക്ക്‌ വെളിയിലിറങ്ങി.

പ്രതിഷേധ ബാനറും എടുത്ത്‌ മുഷ്ടി ചുരുട്ടി ആകാശത്തേക്ക്‌ എറിഞ്ഞുകൊണ്ട്‌ ദിഗന്തംപൊട്ടുമാറുച്ചത്തില്‍ മുദ്രാവാക്യം വിളിച്ചു..

"ബൂലോഗപുരം കരിവാരം സിന്ദാബാദ്‌!"

"കേരളാസ്‌ കോരപ്പന്‍ മൂര്‍ദ്ദാബാദ്‌!"

"ബൂലോഗപുരം കരിവാരം സിന്ദാബാദ്‌!"
"കേരളാസ്‌ കോരപ്പന്‍ മൂര്‍ദ്ദാബാദ്‌!"

അതിന്റെ അലയൊലികള്‍ കേട്ട്‌ അകലെയുള്ള ചാവാലിപ്പട്ടികള്‍ ഓരിയിട്ടു. ..

ആല്‍ത്തറകാവ്

ആല്‍ത്തറയില്‍ നിന്നും പുഴകടവിലേക്കു ഉള്ള വഴിയിലൂടെ ചൊവ്വ വെള്ളി ദിവസങ്ങളില്‍ സന്ധ്യ കഴിഞ്ഞാല്‍ ആരും നടക്കാറില്ല.
ക്ഷുദ്രപ്രയോഗങ്ങളില്‍ അഗ്രഗണ്യനായ ചേറനാടന്റെ മാന്ത്രികതയുടെ വിളനിലമാണ്
പുഴക്കരയിലെ മണ്ണ്.
അന്ന് പതിവുപോലെ ആല്‍ത്തറയിലെ കത്തിവെപ്പൂം കൈനോട്ടവും വാനോട്ടവും
കഴിഞ്ഞ് പാമരകുറുപ്പും പിള്ളേച്ചനും കൂടി നേരെ പോയത് പുഴകടവിലേക്കുള്ള വഴിയിലൂടെയാണ്
സീന്‍-1
(രാത്രി പാമുവും പിള്ളേച്ചനും സൈക്കിളില്‍ പോകുന്നു)
പാമരകുറിപ്പിന്റെ ഹെര്‍ക്കുലീസ് പാട്ട സൈക്കിളില്‍ ഇരുവരും മുന്നോട്ട് പോകുമ്പോള്‍
പിള്ളേച്ചന്‍ പറഞ്ഞു.
“ഇന്ന് ചൊവ്വാഴച്ചയാ.”
“അതിനെന്താ.“?(പാമു സൈക്കിള്‍ ചവിട്ടുന്നതിനിടയില്‍ തലതിരിച്ചു കൊണ്ട് ചോദിക്കുന്നു.)
(അന്തരിക്ഷത്തെ കീറിമുറിച്ച് രണ്ട് മലപുള്ളുകള്‍ കരയുന്നു.)
പിള്ളേച്ചന്റെ മുഖത്ത് നിറയെ ഭയം ഇരുട്ടിലേക്ക് തിരിഞ്ഞൂ തിരിഞ്ഞു നോക്കുന്ന പിള്ളേച്ചന്‍ )
“ഇതേതാ വഴിന്നറിയോ പാമുവിന്?.”.(ഭയപ്പാടോടെ)
“നീയൊന്നും പേടിക്കാതെ ഇരിക്ക് പിള്ളേച്ചാ.”(പാമു ദേഷ്യത്തോടെ സൈക്കിള്‍ ചവിട്ടുന്നു.)
(കാപ്പുവിന്റെ ഷാപ്പിലെ പൊടികള്ള് രണ്ടാളം ആവോളം കയറ്റിട്ടുണ്ട്)
പാമുഒരു പാട്ടുപാടുന്നു.
‘അക്കരെയ്ക്ക് യാത്രചെയ്യും പിള്ളേച്ചാ
നീയൊന്നും കണ്ട് ഭയപ്പെടേണ്ടാ“

സൈക്കിള്‍ പെട്ടെന്ന് ഒരു ഗട്ടറില്‍ വീണു.
പിള്ളേച്ചന്‍ സൈക്കിളില്‍ നിന്നും തെറിച്ചു താഴെ വീഴുന്നു.
ഒപ്പം പാമുവും.
പാമു സൈക്കിള്‍ ശരീരത്തില്‍ നിന്നും എടുത്തൂമാറ്റാന്‍ നോക്കുന്നു.
വീണ്ടും തലയടിച്ചു വീഴുന്നു.
(കിടന്നു കൊണ്ട് പാമു):“കാപ്പുവിന്റെ ഷാപ്പിലെ കള്ളിന്റെയാ“
ദൂരെ എവിടെ നിന്നോ പട്ടികള്‍ കാലന്‍ കൂവുന്ന ശബ്ദം.
ഒന്ന് രണ്ട് കടവാവലുകള്‍ പിള്ളേച്ചനെ തട്ടി പാമുവിന്റെ തലക്ക് മുകളിലൂടെ
പറന്നു പോകുന്നു.
പിള്ളേച്ചന്‍ :(അലര്‍ച്ചയോടേ) “ഹ്ഹ്ങാ‘
പിള്ളേച്ചന്‍ പേടിയോടെ പാമുവിന്റെ അടുത്തെക്ക് ചേര്‍ന്ന് ഇരിക്കുന്നു.
സീന്‍-2
ആല്‍ത്തറ കന്യാസ്ത്രി മഠം.
പശ്ചാത്തലത്തില്‍ മഠത്തിനുള്ളിലെ പ്രാര്‍ത്ഥനാ രംഗം.
“സ്വരഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവെ
അങ്ങയുടെ രാജ്യം പൂജിതമാകണമെ“
(നാലഞ്ചു കുറ്റികാലിലായി മെഴുകുതിരികള്‍ കത്തുന്നു.കറുത്തതും വെളുത്തതുമായ കുപ്പായമണിഞ്ഞ കന്യാസ്ത്രികള്‍ നിരനിരയായി ഇട്ടിരിക്കുന്ന ബഞ്ചുകളില്‍ കൈകള്‍ കുത്തി മുട്ടുകുത്തി നിന്ന് അവര്‍ പ്രാര്‍ത്ഥിക്കുന്നു).
മദര്‍ സൂപ്പിരയറ് മാണിക്യം നന്മ നിറഞ്ഞ മറിയമെ ചൊല്ലി കൊടുക്കുന്നു.
(കറുത്ത വസ്ത്രം കറുത്തതടിച്ച ഫ്രെയിമുള്ള ഒരു കണ്ണാടി ശിരോവസ്ത്രത്തിനുള്ളീല്‍ നിന്നും നെറ്റിയിലേക്ക് വീണുകിടക്കുന്ന നാലഞ്ചു നരച്ചമുടിയിഴകള്‍)
കന്യാസ്ത്രികളുടെ ഇടയിലൂടെ സഞ്ചരിക്കുന്ന ക്യാമറ.
സുന്ദരിയായ റോസമ്മയുടെ മുഖത്ത് ക്യമറ എത്തി നില്‍ക്കുന്നു.
ഭയപ്പാടു നിറഞ്ഞ റോസമ്മയുടെ മുഖം(ക്ലോസപ്പ്).
മുഖത്ത് നിറയെ വിയപ്പുതുള്ളികള്‍.
മറ്റൊരു സീന്‍
പശ്ചാത്തലത്തില്‍ ഒരു ഹോമകുണ്ടം.
“ഓ ക്രാം ഹോ വാഹ് സ്വ
ചാമുണ്ടി ചാമുണ്ടി ഹോ വാഹ് സ്വ
സ്വാ ക്രാം ക്രി വാ ഹ സ്വ വ
ഹാ ക്രോ ഭയാകിനി ക്രാം വാ സ്വ
ഗീതാഗിനി ന്‍ഗ്ഗൂം വാം ഹ സ്വ“
അഗ്നികുണ്ടത്തിലേക്ക് കുങ്കമവും പൂവും എറിയുന്ന ചേറനാടന്റെ ബീവത്സമായ മുഖം.
ചോരകെട്ടി കിടക്കുന്ന കണ്ണൂകളുടെ തീക്ഷണത.
കഴുത്തില്‍ വലിയ രുദ്രാക്ഷം ഒന്നുരണ്ട് കയറ്മാലകള്‍.
വലുത് കൈയ്യില്‍ വലിയ ചുവന്ന ചരട്.
നെറ്റിയില്‍ വലിയ സിന്ദൂരതിലകം.
കഷായ വസ്ത്രം.
ചേറനാടന്റെ മന്ത്രമുരുവിടുന്ന ചുണ്ടുകള്‍,തീക്കട്ടപോലുള്ള കണ്ണൂകള്‍
മന്ത്രവാദികളത്തില്‍ ചേറനാടനു സഹായിയായി കുറ്റ്യാടി(താടിയുള്ള രുപം ചുവപ്പു
വസ്ത്രം കഴുത്തില്‍ രുദ്രാക്ഷം,
പൂവും വെള്ളവും കൊണ്ട് വന്ന് ചേറനാടന്റെ അരുകില്‍ വച്ചിട്ട് ഹോമകുണ്ടത്തിലേക്ക്
നോക്കി കൈകല്‍ കൂപ്പി നിലക്കുന്ന പുറാടത്ത് സ്വാമികള്‍.
ഓ ക്രാം ക്രി സ്വാ ഭയാകിനി ഹാ
കുങ്കമവും പൂവും മഞ്ഞപൊടിയും ഹോമകുണ്ടത്തിലേക്ക് എറിയുന്ന ചേറനാടന്റെ മുഖം(ക്ലോസപ്പ്)
ഹോമകുണ്ടത്തില്‍ നിന്നും ഉയര്‍ന്നു പൊങ്ങുന്ന അഗ്നി
പുകള്‍ ചുരുള്‍.
പുകള്‍ ചുരുള്‍ ഇരുണ്ട് വെളുക്കുന്നത് കന്യാസ്ത്രി മഠത്തിന്റെ പശ്ചാത്തലത്തില്‍
യേശുദേവനെ സ്തുതിക്കുന്ന ഒരു പാട്ട് പാടുന്ന കന്യാസ്ത്രികള്‍
ഗാനരംഗത്തിന്റെ പശ്ചാതലത്തില്‍ റോസമ്മയുടെ മുഖം.
ഇടക്കിടെ കണ്ണൂകള്‍ പുറത്തെ ഇരുട്ടിലേക്ക് (ജാലകവാതിലിലൂടെ )പോകുന്നു.
ക്യാമറ വീണ്ടും കന്യാസ്ത്രികളുടെ ഇടയിലേക്ക് ക്രിസ്തുവിന്റെ രൂ‍പം മെഴുകുതിരികള്‍
റോസമ്മയുടെ മുഖം(മാറിമാറി സഞ്ചരിക്കുന്നു)
സിന്‍2-1
മഠത്തിനുമുന്നില്‍ വന്നു നിലക്കുന്ന പഴയ ഒരു ഓട്ടോറിക്ഷാ
ഓട്ടോ തിരിക്കുമ്പോള്‍ അതിനുമുന്നില്‍ ചുമന്ന അക്ഷരത്തില്‍ എഴുതിയിരിക്കുന്ന തണല്‍ എന്ന പേര്‍ നാം കാണുന്നു (അകലെ നിന്നു വരുന്ന ഏതോ വണ്ടിയുടെ വെട്ടത്തില്‍ കൂടുതല്‍ വ്യകതമായി കാണുന്നു)
ഓട്ടോ ഒരു സൈഡില്‍ ഒതുക്കീ പുറത്തിറങ്ങുന്ന തണല്‍ (കടുകളറ് ചുമന്ന ബെനിയന്‍ ബട്ടണ്‍ തുറന്നിട്ട കാക്കി ഷര്‍ട്ട് പുറത്തേക്ക് ഇറങ്ങി ഓട്ടോയില്‍ ചാരി നിന്ന് ഒരു ബീഡി കത്തിക്കുന്നു)
പിന്‍ സീറ്റില്‍ നിന്നും പുറത്തെക്ക് ഇറങ്ങുന്ന നീരു (30 ,വയസ്സ് താടി വളര്‍ത്തിയിട്ടുണ്ട് വെള്ളമുണ്ടും കറുത്തഷര്‍ട്ടും വേഷം)

തണല്‍:“വേഗം വേണം.”(ബീഡി പുക മുകളിലെക്ക് ഒരു പ്രത്യേക സ്റ്റൈലില്‍ തുപ്പി അസ്വദിക്കുന്നു)
നീരു:ശശി എന്തെലും പ്രശന്മുണ്ടായാല്‍ നീയെനിക്ക് സിഗനല്‍ തരണം
(മുന്നോട്ട് നടക്കുന്നതിനിടയില്‍ തിരിഞ്ഞു നിന്നിട്ട്)
തണല്‍:“ഓകെ നീ വേഗം ചെല്ല്?.”
നീരു ഗെയിറ്റു കടന്ന് അകത്തെക്ക് പോകുന്നു.
മറ്റൊരു സീനില്‍ ചേറനാടന്റെ ഹോമകുണ്ടം.
“ഓ ഹാ ഹാ വീരുപെ ഭയാകിനി
വാ ഹും വാ‍ാ
ഗീതാഗിനി ഹാ ഹും വാഹ്
ഭയഭക്തിയോടെ നില്‍ക്കുന്ന കുറ്റ്യാടിയും പുറാടത്തും
സ്വാ സ്വാ വാ ഗീതാഗിനി
മഞ്ഞള്‍ പൊടിയും അരിപൊടിയും കൂട്ടിയ മിശ്രിതം ഹോമകുണ്ടത്തിലേക്ക് എറിഞ്ഞിട്ട്
ഇടതു കൈ മുഷ്ടി നെഞ്ചത്ത് വച്ച് തലമേലോട്ട് ഉയര്‍ത്തി നിശബ്ദമായി ചുണ്ടു ചലിപ്പിക്കുന്ന ചേറനാടന്റെ മുഖഭാവം.

(കണ്ണൂകള്‍ ഇറുക്കി യടച്ചും തുറന്നും ഹോമകുണ്ടഠിനു മുകളില്‍ ആവാഹനം നടത്തി)
പെട്ടെന്ന് ചേറനാട്ട് മഠത്തിന്റെ ചുവരുകള്‍ കുലുങ്ങി
അഗ്നി ഉയര്‍ന്നു പൊങ്ങി.
മൂന്നാള്‍ പൊക്കത്തില്‍ കിതാഗിനിയുടെ ബീഭത്സമായ മുഖം.
കുറ്റ്യാടിയും പുറാടത്തും പേടിയോടെ കൈകള്‍ കോര്‍ത്തു പിടിച്ചു।

മറ്റൊരു സീനില്‍
ചേറനാട്ടെ പറമ്പില്‍ ഒരു പാലമരത്തിന്റെ വലിയകൊമ്പ് ഒടിഞ്ഞു വീഴുന്നു.
ഒടിഞ്ഞ മുറിവിലൂ‍ടെ കട്ട രക്തം താഴെക്ക് ഒഴുകുന്നു.
ഇരുട്ടില്‍ പന്തലിച്ചു നിലക്കുന്ന ഒരു മരത്തില്‍ നിന്ന് കുറെ കടവാവലുകള്‍ പറന്നു പോകുന്നു.
പശ്ചാത്തലത്തില്‍ വീണ്ടും ചേറനാട്ട് മഠം.
കിതാഗിനിയുടെ രൂപത്തെ നോക്കി ആര്‍ത്തട്ടഹസിക്കുന്ന ചേറനാടന്‍.
ആയാളുടെ ഉച്ചത്തിലുള്ള ചിരി
ഗീതാഗിനിയുടെ രൂപം ക്ലോസപ്പില്‍(മുഖം പുഴുങ്ങിയതുപോലെ തൊലി ഇളകി
രക്തകറ നിറഞ്ഞ ചുണ്ടുകള്‍ വലിയ വട്ടത്തിലുള്ള കണ്ണൂകളില്‍ ചോരയുടെ ചുവപ്പ്)
“ഏയ് ചാമുണ്ടി രക്തേശ്വരി നീയെന്റെ ഹോമകുണ്ടത്തില്‍ നിന്നും ഉണ്ടായവളാണ്.”
എന്റെ അടിമ.”
“നിനക്ക് ഞാന്‍ ഗീതാഗിനീ എന്നു പേരിടുന്നു.
നീ നമ്മുക്ക് വേണ്ടതെല്ലാം നേടിതരണം നമ്മുടെ ശത്രുകളെ നീ ഉന്മൂലനം ചെയ്യണം.”
‘ഗീതാഗിനി നാം പറയുന്നത് നീ കേള്‍ക്കുന്നുണ്ടോ?.”
ഭീകര സത്വത്തെ നോക്കി തലയുയര്‍ത്തി ചേറനാടന്‍ ചോദിക്കുന്നു.
ഗീതാഗിനി;ശരി പ്രഭു.
ചേറനാടന്‍ ഹോമകുണ്ടത്തിനു സമിപത്തിരുന്ന മാന്ത്രിക വടി ഉയര്‍ത്തി ഗീതാഗിനിയുടെ നേരെ ചുഴറ്റി
പെട്ടേന്ന് ഗീതാഗിനി സുന്ദരിയായ ഒരു പെണ്‍കുട്ടിയായി മാറി।

“പോ എനിക്ക് വേണ്ടതെല്ലാ കൊണ്ട് തരുക”
ഗീതാഗിനി പെട്ടെന്ന് അപ്രത്യകഷയാകുന്നു।

സീന്‍-२-२
കന്യാസ്ത്രി മഠത്തിന്റെ മുന്നില്‍ പാര്‍ക്ക് ചെയ്തിരിക്കുന്ന ഓട്ടൊയുടെ അടുത്തെക്ക് പാഞ്ഞു വരുന്ന നീരു അവന്റെ ഒരു കൈയ്യില്‍ തൂങ്ങി സിസറ്റര്‍ റോസമ്മ
നീരു ഓടി വന്നുകൊണ്ട് തണലിനോടായി:“ശശി വണ്ടി എട്“.
തണല്‍ വേഗം വണ്ടി സ്റ്റാര്‍ട്ട് ചെയ്യുന്നു.അവര്‍ ഓടി അതില്‍ കയറുന്നു.

മറ്റൊരു സീന്‍
വിജനമായ റോഡിലൂടെ പോകുന്ന ഓട്ടോ തണല്‍ ബീഡി പുകയ്ക്കുന്നു.
മേലോട്ട് പുക ഊതിവിട്ട് കൊണ്ട് പിന്തിരിഞ്ഞു നോക്കികൊണ്ട് തണല്‍:“ഇതിനെകൊണ്ട് നീയെങ്ങോടാ ഈ രാത്രില്‍?.”
നീരു:“നീയ്യെന്നെ ആ ടൌണില്‍ ഒന്നു വിട്ടാല്‍ മതി പാലക്കാടൊ കോഴിക്കോടൊ എവിടെലും പോണം സേനഹിച്ചു പോയില്ലെ ഇനി ഒരുമ്മിച്ച് ജീവിക്കണം”
തണല്‍:“ഞാന്‍ എവിടെന്നാച്ചാല്‍ കൊണ്ട് വന്നു വിടാം.നിന്റെ മൊയലാളിക്കറിയ്‌വൊ ഈ ഒളിച്ചോട്ടം.ഒന്നുല്ല്യേലും ഈ ആല്‍ത്തറമുക്കില്‍ ഒരു പണിയുമില്ലാതെ നീ വന്നിറങ്ങിയപ്പോള്‍തോട്ടത്തില്‍ ഒരു റബറ് വെട്ടുകാരന്റെ പണി നല്‍കി നിന്നെ സഹായിച്ചവനാണ് ആ വലിയ മനുഷ്യന്‍ ”
നീരു:“ഏല്ലാം ഒന്നു തെളിയുമ്പോള്‍ ഞങ്ങള്‍ ഇങ്ങോട് തന്നെ വരും।എന്റെ മൊയലാളിയെ വിട്ട് ഞാന്‍ എവിടെ പോകാന്‍. “
ഓട്ടൊയുടെ പ്രകാശത്തില്‍ ദൂരെ നിന്ന് ഒരു സ്ത്രി ഒരു കൈകുഞ്ഞു നിന്നു കൈ കാണിക്കൂന്നു.
തണല്‍ തിരിഞ്ഞു നീരുവിനെ നോക്കുന്നു.
നീരു:“രാത്രിയല്ലെ അവരെ കൂടെ കയറ്റ്.
തണല് പെട്ടേന്ന് ആ ഓട്ടൊ ആ സ്ത്രിക്ക് മുന്നില്‍ നിറുത്തുന്നു.
ആ സ്ത്രി കൈകുഞ്ഞൂമായി ഓട്ടൊയില്‍ കയറുന്നു
റോസമ്മ ആ സ്ത്രിക്ക് ഇരിക്കാന്‍ അല്പം ഒതുങ്ങി കൊടുക്കുന്നു.
നീരു :‘ഏങ്ങോടാ?.”
പശ്ചാത്തലത്തില്‍ ആ സ്ത്രി ഒന്നുമിണ്ടാതെ നിശബ്ദമായി ഇരിക്കുന്നു
ഓട്ടൊ വീണ്ടും മുന്നോട്ട് പോകുന്നു.
മുന്നോട്ട് സഞ്ചരിക്കുന്ന ക്യാമറ ഇരുട്ടില്‍ വഴി.
പെട്ടേന്ന് പിന്നില്‍ നിന്ന് ഒരലര്‍ച്ച.
തണല്‍ ഭീതിയോടെ പിന്തിരിഞ്ഞു നോക്കുന്നു.
റൊസമ്മയുടെയും ഭയാനകമായ മുഖം.
നീരുവിന്റെ ഒച്ചപുറത്ത് വരാത്ത കരച്ചില്‍
തണല്‍ ഭീതിയോടെ ആ സ്ത്രിയിലേക്ക് നോക്കുന്നു.
തന്റെ കൈകുഞ്ഞിനെ കടിച്ചുകീറി തിന്നുന്ന ആ സ്ത്രിയുടെ രൂപം.
തണല്‍ ഭീതിയോടെ അലറുന്നു. ഓട്ടൊയുടെ നിയന്ത്രണം ആയ്യാള്‍ക്ക്
നഷ്ടപെടുന്നു.
ഓട്ടൊ എവിടെയോ ചെന്നു ഇടിച്ചു നിലക്കുന്നു.തണല്‍ ഭീതിയോടെ ഓട്ടൊയില്‍ നിന്ന്
ഇറങ്ങി ഓടുന്നു.
പശ്ചാത്തലത്തില്‍ വിറച്ചു വിറങ്ങലിച്ചിരിക്കുന്ന നീരുവും റോസമ്മയും.
ഓട്ടൊയില്‍ ഉണ്ടായിരുന്ന സ്തിയുടെ കൈയ്യിലെ കുട്ടി പെട്ടെന്ന് ഒരു വടിയായി മാറുന്നു.
ഭയപ്പാടോടെ ഇരുവരും അലമുറയിടുന്നു.
ആ സ്ത്രി പെട്ടേന്ന് ആ വടി ഉയരത്തി നീരുവിന്റെ തലയില്‍ ഉഴിയുന്നു.
നീരു പെട്ടേന്ന് ഒരു കരിമ്പൂച്ചയായി മാറുന്നു.
അലറി കരയാന്‍ ശ്രമിക്കുന്ന റോസമ്മയുടെ നേരേ വടി വീണ്ടും ചുഴറ്റുന്നു അവര്‍.പെട്ടെന്ന് റൊസമ്മ ഒരു പരല്‍മീനായി രൂപാന്താരം പ്രാപിക്കുന്നു.
തന്റെ കൈയ്യിലെ കുപ്പിയില്‍ ആ പരല്‍മീനിനെ നിക്ഷേപിക്കുന്നു ആ സ്ത്രി.
തുടര്‍ന്ന് നീരുവിനെ പൊക്കിയെടുത്ത് പുറത്തെക്ക് എറിയുന്നു.
നിലത്തു വീണു
ങ്യാവു എന്നു കരയുന്ന നീരു പശ്ചാതലത്തില്‍
നീരുവിന്റെ മുന്നില്‍ അകാശത്തിലേക്ക് പറന്നു പോകുന്ന ഓട്ടോ.
മറ്റോരു സീനില്‍
റോഡിലൂടെ ഓടുന്ന തണല്‍.
തണലിനു പിന്നിലായി വളരെ വേഗത്തില്‍ പറന്നു വരുന്ന ഓട്ടോ
തണല്‍ ഓടി കല്ലി തട്ടി വീഴുന്നു.
പെട്ടെന്ന് ഒരലര്‍ച്ച.
പിള്ളേച്ചനും പാമുവും.
ഇരുട്ടില്‍ വീണ് കിടക്കുകയാണ് ഇരുവരും പിള്ളേച്ചന്റെ കല്ലേല്‍ തട്ടി തണല്‍
വീഴുമ്പോള്‍ പേടിയോടെ മൂവരും കരയുന്നു.
തണല്‍ വീണയിടത്തു നിന്ന് എഴുന്നേലക്കുമ്പോള്‍ ഓട്ടോ ആയ്യാളുടെ തലക്ക് മുകളിലൂടെ പറന്നു പോകുന്നു.
തണല്‍ കൈകള്‍ കുത്തി പിന്നിലേക്ക് മറയുന്നു.
പെട്ടെന്ന് മറ്റൊന്നു കൂടി സംഭവിക്കുന്നു.
ഓട്ടൊയുടെ പിന്നിലായി രണ്ട് കൊന്നതെങ്ങുകളുടെ പൊക്കമുള്ള രണ്ട് മനുഷ്യര്‍ നടന്നു പോകുന്നു.
പാമു:“കാപ്പുവിന്റെ ഷാപ്പിലെ കള്ളിന്റെയാ“
പിള്ളേച്ചന് ഇരുന്നിടത്ത് നിന്ന് ബോധംകെട്ട് വിഴുന്നു.
ഒപ്പം തണലും

Saturday, June 14, 2008

ആല്‍ത്തറ - വിശേഷങ്ങള്‍ - 2

{ മാണിക്യം,ഗീതാഗീതികള്‍ ,ഗോപന്‍ എന്നിവര്‍ ചേര്‍ന്നൊരുക്കുന്ന ആല്‍ത്തറ - വിശേഷങ്ങള്‍ ഇതാ രംഗത്ത് }

ല്‍ത്തറയില്‍ നില്‍ക്കുന്ന മാണിക്യം ! ആല്‍ചുവട്ടിലേക്ക് നടന്നടുക്കുന്ന കീതമ്മ.
തനി തിരോന്തരം ഭാഷ സംസാരിക്കുന്നവള്‍ മുഖത്തെപ്പോഴും, വിലസുന്ന പൊള്ളയായ ഒരു വലിയ ചിരി. ഒപ്പം ഒരു കുശലം ചോദിക്കലും. "സുഖങ്ങളൊക്കെ തന്നേ അപ്പീ ?" എന്ന മട്ടില്‍... മാണിക്യത്തിനെ കണ്ട് കീതമ്മ നില്‍ക്കുന്നു .......

മാണിക്യം: ങഃ കീതമ്മയോ ?

കീതമ്മ: വ്വോ തന്നെ തന്നെ ...സൊഹങ്ങള് തന്നെ ച്യാച്ചി

മാണിക്യം: അതെ, കീതമ്മ ഗള്‍ഫീന്ന് പോന്നോ?

കീതമ്മ: വ്വോ തിരികേ പ്വാന്ന് . യിനി പ്വോണില്ലാ,

മാണിക്യം: അപ്പോ കോളജിലേ പണിക്ക് തിരിച്ചു കയ്യറിയൊ?

കിതമ്മ: വ്വോ അതൊക്കെ ഒരു കാലം ച്യാച്ചി.(നെടു വീര്‍പ്പിടുന്നു)

മാണിക്യം: അവിടത്തെ ജോലിയൊക്കെ ?

കീതമ്മ: ജ്വാലിയൊക്കെ കൊള്ളാം . പക്ഷെ കൂടെയൊള്ള കൊറെ എന്തരവത്തികളൊണ്ട്‌. നശൂലങ്ങള്‌. അവളുമാരല്ലേ എന്റെ ജ്വാലികള് പോവിച്ചത്‌.

മാണിക്യം: ജോലി എങ്ങനെ പോയെന്നാ?

കീതമ്മ : ഞാന്‍ ആത്യം ലൈബ്രറിയിലായിരുന്നു തൂത്തുകൊണ്ടിരുന്നത്‌. അപ്പം അവളുമാര്‌ പറഞ്ഞു പരത്തി ഞാനവിടന്നു ബുക്കുകളൊക്കെ അടിച്ചുമാറ്റണെന്ന്. സാമദ്രോഹികളേ...

മാണിക്യം: (ചെറു ചിരിയോടെ) : അല്ല, കീതമ്മെ അങ്ങനെ വല്ലോം ചെയ്തോ?

കീതമ്മ: ദൈവദോഷം പറയല്ലേ ന്റെ ച്യാച്ചി,

ഇത്തിരി ആലോചന കഴിഞ്ഞ്‌ കീതമ്മ തുടരുന്നു:

"യെന്റെ മോള്‌ വീയേയ്ക്കു പടിക്കാരുന്നു. അവ്ക്ക്‌ ചെല പുസ്തോങ്ങളൊക്കെ വേണം. കായ്‌ കൊടുത്ത്‌ വാങ്ങാനുള്ള പാങ്ങൊണ്ടോ ച്യാച്ചി ഞമക്ക്‌ ? അതോണ്ട്‌ ഒന്നു രണ്ടു ബുക്കൊക്കേ എടുത്തു വീട്ടീകൊണ്ടോയി ഞാനവക്കു കൊടുത്തു. ലൈബ്രറിയന്‍ സാറ്‌ അറിഞ്ഞോണ്ടെടുത്താ വെറും രണ്ടാഴ്ചത്തേക്കേ കൊടുക്കൂ. അത്തറ ദെവസം കൊണ്ടൊന്നും അവക്കു പടിക്കാമ്പറ്റൂല്ല. ഓ ഈ ബുക്കോക്കെ അവന്മാര്‍ക്കു പുയുങ്ങിത്തിന്നാനാണോ ഇങ്ങനെ സൊര്‍ണം പോലെ കാത്തു വക്കാന്‍.

മാണിക്യം : (ചിരിയോടേ ) കീതമ്മ ആളു കൊള്ളാമല്ലോ!

കീതമ്മ : (മുഖത്തു വലിയ ചിരി) യെന്തര് ചെയ്യാന്‍ ച്യാച്ചി പാവത്തുങ്ങക്കും ജീവിച്ചു പോണ്ടേ?. (ദീര്‍ഘനിശ്വാസം)

മാണിക്യം : ആട്ടെ പിന്നെന്തായി.? കീതമ്മ: ലൈബ്രറിയില്‍ നിന്നെന്നെ സലം മാറ്റി. കെമസ്തരി ടിപ്പാര്‍ട്ടിലേക്ക്‌. അവിടെ വലിയ കൊഴപ്പമൊന്നുമില്ലാരുന്നതാണ്‌. അപ്പോഴതാ ഒരു സാമദ്രോഹി വാദ്യാരിണി വരണ്‌. പാപി ചെല്ലണടം പാതാളം !. ഈ വാദ്യാരിണിക്കെന്നെ കണ്ണെടുത്താ കണ്ടൂട. ഞായ് നല്ല ബ്യേഷാ ചിരിച്ചൊക്കെ കാണിച്ച് , യെവടെ? ഞായ്‌യെത്ര ചിരിച്ചാനക്കെയ്‌ ല്ലവരുടെ മൊകം കടന്നലു കുത്തിയ പോലെ. ല്ല്ലങ്ങനിരിക്കപ്പഴ് ഒരൂസം കേക്കണൂ, ഞായ്‌വിടന്നു പാത്തറങ്ങളൊക്കെ അടിച്ചു മാറ്റണെന്ന് ആ വാദ്യാരിണി പറയണു പോലും. ജീവിക്കാന്‍ തമ്മസ്സിക്കൂല്ലെന്നെ. (തലയില്‍ കൈ വച്ചിരിയ്ക്കുന്നു)

മാണിക്യം : അവിടന്നെന്താ കീതമ്മ അടിച്ച്‌ മാറ്റിയേ?

കീതമ്മ : ഇങ്ങനെ കണ്ണീച്ചോരയില്ലാത്ത വര്‍ത്താനം പറയാതെച്യാച്ചി. ല്ലവടന്ന് എന്തരടിച്ചു മാറ്റാനിരിക്കണ്‌ . വെറും രണ്ടു മൂന്നു കുപ്പിപ്പാത്തറം. അതൊക്കെ ഇത്തറ വലിയ കാര്യമാക്കാനൊണ്ടോ? നമ്മടെ കൈയ്യീന്നൊന്നു വിഴുന്നാ മതി, പിന്നെ ദാ കെടക്കണ്‌ അഞ്ചാറു കഷണങ്ങള് തന്നെ. ഒന്നു നിറുത്തി കീതമ്മ തുടരുന്നു.

പിന്നെ ച്യാച്ചി, വീട്ടി ഇത്തിരി ചായവെള്ളം അനത്തിക്കുടിക്കനൊണ്ടായിരുന്ന അലൂമിനിയപ്പാത്തറം പൊത്തു പോയി, ഞാന്നോക്കിയപ്പം കെമസ്തരി ലാബില്‍ ആര്‍ക്കും വേണ്ടാതെ നല്ല കുപ്പിപ്പാത്തറം ഇരിക്കണ്‌. തീയി വച്ചാലും പൊട്ടൂല്ല്ലാ കേട്ടാ. അതേന്ന് ഒരു മൂന്നാലു പാത്തറം ഞാന്‍ വീട്ടീ കൊണ്ടോയി. ആര്‍ക്കു വേണ്ടാത്ത രണ്ടു കുപ്പിപ്പാത്രം എടുത്തേനാ ഈ പുകിലോക്കെ. എന്തരിന്‌ പറയണ്‌ എന്റെ ജ്വാലി കളയിച്ചപ്പഴേ ആ എന്തരവത്തി വാദ്യാരിണിക്ക്‌ സമാനമായൊള്ളൂ..യെല്ലാം യെന്റെ തലവിതി! യെന്നല്ലാതെന്തരു പറയട്ട് ച്യാച്ചി (ദു:ഖഭാവം).

മാണിക്യം: അപ്പോള്‍ ഇനി എന്താ കീതമ്മ ചെയ്യാന്‍ പരിപാടി ?

കീതമ്മ: [ഉത്സാഹത്തോടെ] വ്വോ അതു പറയാനെ കൊണ്ട്തന്നെ വന്നത്, ച്യാച്ചി ആ പൂട്ടി കെടക്കണ കട എനിക്ക് തന്നാണ്... ഇത്തറ നാളൂം ദുബായീ പ്വോയതല്ലേ ച്യാച്ചി ,ഇനി അവടന്ന് കൊണ്ടു വന്ന സാധനങ്ങള്‍ ഒക്കെ വച്ച് വിയ്ക്കാമല്ല് എല്ലാ സാധനങ്ങളും കിട്ടും ച്യാച്ചി. തലേല് വെക്കണ സ്ലെട് മുതല്‍ "വാശീ മെശീന്‍" വരെയെല്ലാം.... ആ കട യെനിക്ക് തരണം ച്യാച്ചി ...

ആശൂത്രിയില്‍ നിന്ന് ഇറങ്ങി വരുന്ന ഗോപന്‍ അവിടെക്ക് നടന്നടുക്കുന്നു...

മാണിക്യം: ങേഃ, ഗോപന്‍ എത്തിയോ ഞാന്‍ ഗോപനെ നോക്കി നില്‍ക്കാരുന്നു ,

ഗോപന്‍: എന്താ ചേച്ചി, പ്രത്യേകിച്ച് ?

മാണിക്യം: ഗോപാ നമ്മുടെ സ്വാമിയുടെ വിവരം വല്ലതുമുണ്ടോ?

ഗോപന്‍: ഒരു വിവരവും ഇല്ല.അദ്ദേഹം ഇപ്പോള്‍ കാപ്പില്‍ ആശ്രമത്തിലാണ്.

മാണിക്യം:ദേ ഇപ്പോ ഒരു ഫോണ്‍ വന്നു. പക്ഷേ ഞാന്‍ പറയുന്നത് കേള്‍ക്കുന്നില്ല,
അപ്പോള്‍ ഞാന്‍ കട്ട് ചെയ്തു. അതിനി സ്വാമിനിയോ വല്ലതും ആണോ ആവോ?

ഗോപന്‍: ചേച്ചി ഒന്നു കൂടെ വിളിച്ചു നോക്കൂ. ?

മാണിക്യം: മൊബലില്‍ നിന്ന് ഫോണ്‍ വിളിക്കുന്നു, അങ്ങേ തലക്കില്‍ ബെല്ലടിക്കുന്നത് കേള്‍ക്കാം. പിന്നീട് കോഴികുഞ്ഞിന്‍റെ സ്വരത്തില്‍ ഒരു കുഞ്ഞു സംസാരിക്കുന്നു
"അലോ അലോ ആ....രാ..."

മാണിക്യം : "ആല്‍ത്തറ ഉണ്ടോ ?
ഫോണ്‍ കൈമാറി വീണ്ടൂം പുതിയ ഒരു കിളി കുഞ്ഞ് : ആ‍ാ‍ാ‍ാ‍ാ‍്രാ‍ാ?
മാണിക്യം : ( വീണ്ടും)"ആല്‍ത്തറ ഉണ്ടോ ?

കുഞ്ഞു : "അമ്മേ അമ്മേ, ദേ തറയൂണ്ടോന്ന്"

{സ്ത്രീ സ്വരം "തറയോ? ശ്ശേ ആരാ, ഫോണ്‍ ചെയ്തു ചീത്ത പറയുന്നേ.? "}

ഗോപന്‍: "സ്വാമിയെ ചോദിക്കൂ ചേച്ചി..."

മാണിക്യം: "സ്വാമിയൂണ്ടോ അവിടെ ? എനിക്ക് സ്വാമിയോടു ഒന്നു സംസാരിക്കണം "

കുഞ്ഞു: "അമ്മാ, ഇപ്പൊ സാമീനെ ചോയിക്കുണൂ, അമ്പലത്തിലേക്കുള്ള ഫോണാന്ന തോന്നണേ."
മാണിക്യം : " അമ്പലത്തിലേക്കുള്ള ഫോണല്ല, എനിക്ക് സ്വാമിയോടു ഒന്നു സംസാരിക്കണ മായിരുന്നു, സ്വാമി അവിടെയുണ്ടോ ചെല്ലാ ?"

കുഞ്ഞു : " ആന്റിക്ക് ഏതു സാമീന്യാ വേണ്ടേ, . ഇവിടെ ഗദയുള്ള സാമീണ്ട്, വാള് പിടിച്ച സാമീണ്ട്, അമ്പും വില്ലും പിടിച്ച സാമീണ്ട്, ആന്റിക്ക് ഇപ്പൊ ഏതിന്യാ വേണ്ടേ?....വേഗം പറയ്"

സ്ത്രീ സ്വരം : " മോളെ നീയാരോടാ സംസാരിക്കണേ, ഫോണ്‍ ഇങ്ങു താ."

[ഫോണില്‍]: "ഹലോ, നിങ്ങള്‍ക്ക് ആരെയാ വേണ്ടേ ?"

മാണിക്യം: "സ്വാമിയൂണ്ടോ?"

സ്ത്രീസ്വരം: "ഹലോ... ങാ ......ഓ.......സ്വാമി.. ആള് ഇവിടെ ഇല്യ, കാശി രാമേശ്വരം രഥയാത്രയിലാ, വരുവാന്‍ വൈകും. നിങ്ങളാരാ. ?"

മാണിക്യം: " ഞാനൊരു സ്വാമി ഭക്തയാണ്, ഷാപ്പന്നൂര്‍ ആല്‍ത്തറേന്നാ, നിരവധി ആഴ്ച്ചകളായി ഈ ആല്‍ത്തറയില്‍ സ്വാമി ദര്‍ശനം നല്‍കീട്ട്, ഭക്തരെല്ലാം വളരെ വ്യസനത്തിലാണെ..

സ്ത്രീ സ്വരം :സ്വാമിയുടെ പടം അവിടെയില്ലേ അതില്‍ കുറച്ചു പൂവ് വെച്ചു പ്രാര്‍ത്ഥിച്ചോളൂ, സ്വാമി വരാതിരിക്കില്ല. "

മാണിക്യം : " സ്വാമിയോടു ഒന്നു സംസാരിക്കണമെന്നു വലിയൊരു മോഹം, ഫോണ്‍ നമ്പര്‍ കിട്ടുമോ ആവോ ?"

സ്ത്രീസ്വരം: " ഭക്തര്‍ക്ക്‌ ഫോണ്‍ നമ്പര്‍ സ്വാമി കൊടുക്കാറില്ല, നിങ്ങളുടെ പേരു പറഞ്ഞാല്‍ ഞാന്‍ സ്വാമി വരുമ്പോള്‍ പറയാം, "

മാണിക്യം : "അങ്ങിനെ പറയല്ലേ സ്വാമിനീ, ഞങ്ങള്‍ പാവങ്ങളെ പുറന്തള്ളല്ലേ, ആലില്‍ ഇരിക്കുന്ന സ്വാമിയെ കാണാതെ ഇവിടെയുള്ള ഞങ്ങള്‍ക്ക് ഉറക്കമേയില്ല."

സ്ത്രീ സ്വരം : " ഭക്തെ, ഞാന്‍ നിസ്സഹായയാണ്.. എന്നോട് പറഞ്ഞതു ഞാന്‍ അനുസരിക്കുന്നു. നിങ്ങളും സ്വാമിയുടെ വാക്കുകള്‍ പിന്‍ തുടരുക, സ്വാമി ശരണം."

മാണിക്യം : "സ്വാമി ശരണം, സ്വാമിനി ആരാണാവോ?

സ്ത്രീ സ്വരം :"ഞാന്‍ സത്യവതി., നിങ്ങള്‍ക്ക് മംഗളം ഭവിക്കട്ടെ."

മാണിക്യം : "സ്വാമി നിങ്ങളുടെ ആശ്രമത്തിലാണോ താമസിക്കുന്നത്‌ ?"

സ്ത്രീ സ്വരം : " ഇതെല്ലാം, സ്വകാര്യ വിഷയങ്ങള്‍ അല്ലേ ഭക്തെ, കൂടുതല്‍ ആകാംക്ഷ അരുത്."

മാണിക്യം : " കൊച്ചും നാളിലുള്ള ശീലമാ, മാറുന്നില്ല സ്വാമിനീ..എന്താ ചെയ്യാ,,എന്നാല്‍ സ്വാമിയോടു മാണിക്യം വിളിച്ചൂന്ന് പറയൂ. "

ഫോണ്‍ അടച്ചു വെച്ചു കൊണ്ടു മാണിക്യം ഗോപനെ നോക്കുന്നു ....

ഗോപന്‍: "എന്തായി ചേച്ചി ആളെ കിട്ടിയോ ?"

മാണിക്യം : " ഇല്ല ഗോപാ, ഒരു സത്യവതി സ്വാമിനിയെ കിട്ടി, പടം വെച്ചു പൂജിക്കുവാന്‍ പറഞ്ഞു."

ഗോപന്‍ : "അതിന് സ്വാമിയുടെ പടത്തിനു ഇപ്പൊ എവിടെയാ പോവാ ?,

വേണേല്‍ ഒരു പോത്തിന്‍റെ പടം തരാം."

മാണിക്യം : " അത് ആ ആശൂത്രില് കൊണ്ടു പോയി ചില്ലിട്ട് വെച്ചോ.."ഹല്ല പിന്നേ!!

കീതമ്മ: " അല്ല ച്യാച്ചി ... ഇത് യ്യ്യാത് സാമീ ? "

മാണിക്യം: " മനസ്സില്‍ വിചാരിക്കുന്നതൊക്കെ നടത്തുന്ന ആളാണ് സ്വാമി, നീയും പ്രാര്‍ത്ഥിച്ചോ..എല്ലാം ശേരിയാവും.."
കീതമ്മ: " ഒള്ളത് തന്നേ എന്നിട്ട് ഇപ്പഴ് തന്നല്ലി പറയണത്.. ഈസ്സരാ..
ആ കട കിട്ടാതെ ഒരു പാങ്ങുമില്ലാ. സാ‍മിയേ ശരണം!

ആല്‍ത്തറ്യില്‍ തൊഴുത് നിന്ന് കീതമ്മ പ്രാര്‍ത്ഥിക്കുന്നു.
“സാമിയെ നല്ലൊരു ആല്‍ത്തറ സാമിയെ
എന്‍ മനസ്സിന്‍ തറയില്‍ ഇരുന്നു നിരങ്ങാതെ
ഞാന്‍ കട്ടമുതലെല്ലാം ലാഭത്തില്‍ വിറ്റാല്
ഇങ്ങടെ വീതം ഞാന്‍ മുടങ്ങാതെ എത്തിക്കാം..

നല്ല ഫാഷയിലോക്കെ തന്നെ ഞാന്‍ പറയേണ്
ഇങ്ങക്ക് കേക്കാനായ് സ്വകാര്യം പറയേണ്.
ഇതൊക്കെ കേക്കാതെ കൂട്ടില്‍ ഇരുന്നാല്
തള്ളേ ഞാന്‍ ഇങ്ങടെ വെസനസ്സു പൂട്ടിക്കും.. ങാ.. ഹാ ..

സാമിയെ നല്ലൊരു ആല്‍ത്തറ സാമിയെ
എന്‍ മനസ്സിന്‍ തറയില്‍ ഇരുന്നു ചുമ്മാ നിരങ്ങാതെ ....”

.......................................

Wednesday, June 11, 2008

ഓപ്പറേഷന്‍ കുഞ്ച്വാസനം - ആശൂത്രി വിശേഷങ്ങള്‍-2.

സ്ഥലം ആല്‍ത്തറ.

ആല്‍ത്തറയിലെ സ്ഥിരം കുറ്റികള്‍ വേറെ പണിയൊന്നുമില്ലാത്തതുകൊണ്ട്‌ പതിവുപോലെ പരദൂഷണത്തിനായി അണിനിരന്നിരിക്കയാണ്‌.

കാലന്‍ കുടയും പിടിച്ചുകൊണ്ട്‌ പരദൂഷണം പിള്ളേച്ചന്‍ നടന്നുവരുന്നു.'അല്ലാ പാമൂ നിങ്ങളറിഞ്ഞോ, നമ്മുടെ പഞ്ചാരഗോപന്‍, അതേന്നേ ആ പഞ്ചാര കുഞ്ചു രാവിലെ ജയിംസ്‌ ഡാക്കിട്ടറിന്റെ ആശൂത്രിയില്‍ ചെന്ന്‌ അവിടത്തെ നഴ്സ്‌ മെഴ്സിക്കുട്ടിയുടെയടുത്ത്‌ പഞ്ചാരയടിക്കാന്‍ നോക്കിയെന്നോ പോട്ടം കൊടുത്തെന്നോ മറ്റോ..' പിള്ളേച്ചന്‍ പരദൂഷണത്തിന്റെ കരിമരുന്നിനു തീ കൊളുത്തി.

പാമൂ: " ആഹാ, കേള്‍ക്കട്ടെ, കേള്‍ക്കട്ടെ, നല്ല രസമുള്ള കാര്യായിരിക്കുമല്ലോ. ആ നഴ്സ്‌ മേഴ്സി കാണാന്‍ നല്ല ചേലുണ്ടെന്ന്‌ കേട്ടു. നല്ല കൈപ്പുണ്ണ്യാത്രേ. അടുത്ത തവണ പനി വരുമ്പോ എനിക്ക്‌ ആ കൊച്ചിന്റെ കൈയ്യീന്നുതന്നെ സൂചി കേറ്റിപ്പിക്കണം"

മീറ്റിംഗ്‌ കഴിഞ്ഞ്‌ വരുകയായിരുന്നു പഞ്ചായത്ത്‌ പ്രസിഡന്റ്‌ കൃഷ്‌.: " ഉവ്വ്‌, ഉവ്വ്‌, കാണാന്‍ ചേലുള്ള പെണ്‍കുട്ട്യോളുടെ കൈയ്യീന്നുതന്നെ കുത്ത്‌ കിട്ടണമല്ലേ? എന്താ പൂതി. പഴയ കാളേടെ കൈയ്യീന്നു കിട്ടിയ കുത്തൊന്നും പോരേ.. പാമൂ?" ..

"എന്നിട്ട്‌ കുഞ്ചൂന്റെ പഞ്ചാരയടി കാര്യം കൂടി പറയൂ" ചിരിവല്ലവനു കാര്യങ്ങള്‍ വിശദമായി അറിയാനുള്ള തിടുക്കമായി.

പ.പിള്ളേച്ചന്‍: " ഓ എന്തോ പറയാനാ. മെഴ്സിക്കുട്ടിക്ക്‌ ഇഷ്ടാല്ലാഞ്ഞിട്ടും കിന്നരിക്കല്‍ തുടര്‍ന്നപ്പോള്‍ അതുവഴിവന്ന തൂപ്പുകാരി കീതമ്മ അതു കണ്ടെന്നോ അക്കാര്യം തോന്ന്യാസി കമ്പൗണ്ടറുടെയും അസൂയ മൂത്ത്‌ കുഞ്ചുവിനു പാര വെക്കാന്‍ നടക്കുന്ന കൊണ്ടോട്ടി(അനൂപ്‌) മൂസയുടെയും അടുത്ത്‌ പറഞ്ഞത്രേ. ഇവര്‍ കുറെ മസാലയൊക്കെ ചേര്‍ത്ത്‌ സംഗതികളെല്ലാം ഡാക്കിട്ടര്‍ ജയിംസിന്റെ ചെവിയില്‍ എത്തിച്ചുവത്രേ"

പ.പ്രസി.കൃഷ്‌: "ഓഹോ, അതുശരി. അപ്പോ പെരുത്ത്‌ കിട്ടിക്കാണുമല്ലോ, കുഞ്ചൂന്‌. ഡാക്കിട്ടര്‍ക്ക്‌ ആ നഴ്സിനോട്‌ ഒരു ലൈനുണ്ടെന്നാ കേട്ടത്‌"

പ.പിള്ളേച്ചന്‍: "ഏയ്‌, ഇല്ലില്ല. ഡാക്കിട്ടര്‍ കുഞ്ചുവിനെ തന്റെ ക്യാബിനിലേക്ക്‌ വിളിച്ചോണ്ട്‌ പോയെന്നാ കേട്ടത്‌. അവരു പഴയ പരിചയക്കാരാണത്രേ. പിന്നെന്തു നടന്നൂന്ന്‌ ഒരു വിവരവുമില്ലാ"

പാമൂ: "ഛേ.. ഇതിപ്പോ ഒരുമാതിരി...പറഞ്ഞുവന്നിട്ട്‌ ബാക്കി സംഭവം അറിയില്ലാത്രേ"
...........

രംഗം ആശുപത്രി.

ജയിംസ്‌ ഡോക്ടറുടെ കണ്‍സള്‍ട്ടിംഗ്‌ റൂമില്‍ കുഞ്ചുവിനെ കിടത്തി പള്‍സും പ്രഷറുമെല്ലാം പരിശോധിക്കുന്നു.
ഡോ. ജയിംസ്‌: "കുഞ്ചൂ..പ്രഷര്‍ വല്ലാതെ കൂടിയിരിക്കുന്നു. ഷുഗറും കൂടിയിട്ടുണ്ട്‌. ഒരു നിയന്ത്രണമൊക്കെ വേണ്ടേ. കയറൂരി വിട്ട കാളയെപ്പോലെ നടന്നാല്‍ എങ്ങനാ"

കുഞ്ചു‍: "കുഴപ്പമൊന്നുമില്ലല്ലോ ഡോക്ടര്‍?"
ഡോ.ജയിംസ്‌: "ശ്രദ്ധിച്ചില്ലെങ്കില്‍ കുഴപ്പമാവും. ഞാന്‍ മരുന്നിനും ഇഞ്ചക്ഷനും എഴുതിയിട്ടുണ്ട്‌. ഇതാ" ഡോക്ടര്‍ കുറിപ്പടി കുഞ്ചുവിന്റെ കൈയ്യില്‍ കൊടുത്തു.

കുഞ്ചുവാരാ മോന്‍?
ഡോ.ജയിംസിന്റെ, കാക്ക ഏതാണ്ട്‌ ചെനക്കിയപോലത്തെ കുറിപ്പടിയും കൊണ്ട്‌ അവന്‍ നേരെ ചെന്നത്‌ നേഴ്സ്‌ മേഴ്സിക്കുട്ടിയുടെ അടുത്ത്‌. ദേ വീണ്ടും വന്നിരിക്കുന്നു പഞ്ചാരയും ഒലിപ്പിച്ചോണ്ട്‌. ഇന്നിപ്പോ എന്താണാവോ കൊണ്ടുവന്നിരിക്കുന്നത്‌. ഓഹ്‌.. ഡോക്ടറുടെ കുറിപ്പടിയും കൊണ്ടുവരുമ്പോള്‍ എങ്ങിനെയാ ഒഴിവാക്കുക. ങാ ഇതുതന്നെ തക്കം. മേഴ്സിക്കുട്ടി കുറിപ്പടി വാങ്ങിച്ച്‌ വായിച്ചുനോക്കി മനസ്സില്‍ ഒന്നു പുഞ്ചിരിച്ചു.

മേഴ്സി: "കുഞ്ചൂ, അവിടെയിരിക്ക്‌". കയ്പേറിയ വലിയ രണ്ട്‌ ഗുളികകള്‍ എടുത്ത്‌ കുഞ്ചുവിന്റെ വായ്‌ തുറക്കാന്‍ പറഞ്ഞു. മേഴ്സിക്കുട്ടി അടുത്തുവന്നു നിന്നപ്പോള്‍ അവളുടെ ദേഹത്ത്‌ പൂശിയിരിക്കുന്ന സുഗന്ധം മൂക്കിലടിച്ചപ്പോള്‍ അവന്റെ മനമാകെ കുളിരുകോരി. ഗുളികള്‍ കുഞ്ചുവിന്റെ വായിലേക്കിട്ടതും ആ കുളിരെല്ലാം കയ്പേറിയതായി. ഗുളികള്‍ കടന്നു പോയ വഴിയെല്ലാം കയ്പ്പുമയം തന്നെ. ഓ.. ചര്‍ദ്ദിക്കാന്‍ വരുന്നു.

പ.കുഞ്ചു: "എന്താ മേഴ്സിക്കുട്ടീ, ഇത്രയും കയ്പേറിയ ഗുളിക തന്നെ തന്നത്‌? കാഞ്ഞിരക്കുരുവും കയ്പ്പക്കയും അരച്ചുകലക്കി ഉണ്ടാക്കിയതുപോലുണ്ടല്ലോ ഇത്‌"

മേഴ്സി: "ഓ എന്തോ പറയാനാ. കുഞ്ചുവിന്റെ പഞ്ചാര(യടി)യിപ്പോള്‍ കൂടിയിരിക്കുന്നതുകൊണ്ടല്ലേ. ഇത്‌ ദിവസവും രണ്ടെണ്ണം വീതം കഴിച്ചാല്‍ കുറച്ച്‌ കാലം കൊണ്ട്‌ പഞ്ചാരയൊക്കെ മാറിക്കിട്ടും"

ദൈവമേ, അല്‍പ്പസ്വല്‍പ്പം പഞ്ചാരയടിക്കുമെന്നു വെച്ചാല്‍ ഇതുപോലുള്ള അസുഖങ്ങള്‍ പിടിപെടുമോ?
ഇഞ്ചിതിന്ന കുരങ്ങന്റെ മോന്തയും കാണിച്ച്‌ ഇരിക്കുന്ന കുഞ്ചുവിനോട്‌ മെഴ്സിക്കുട്ടി: " ഇനി ഇഞ്ചക്ഷന്‍ എടുക്കാനുണ്ട്‌ കുഞ്ചൂ. ആ ബഞ്ചിലോട്ട്‌ കയറി കിടക്കൂ"

ഇഞ്ചക്ഷന്‍ എടുക്കുന്നതിനു മുന്‍പും അതിനുശേഷവും കുത്തിവെക്കുന്ന ഭാഗത്ത്‌ മെഴ്സിക്കുട്ടിയുടെ കരങ്ങളാല്‍ തഴുകുമല്ലോ എന്നോര്‍ത്ത്‌ കുഞ്ചുവിന്റെ ചുണ്ടില്‍ കയ്പ്പുരസം പോയി മധുരം നിറഞ്ഞു.
മേഴ്സി: " ആ പിന്നെ, ആ കളസം അല്‍പ്പം താഴ്ത്തണം കേട്ടോ"
" അയ്യോ മേഴ്സിക്കുട്ടി, അതുവേണോ.. കൈയ്യിലെടുത്താല്‍ പോരേ?" ദയനീയ സ്വരത്തില്‍ കുഞ്ചു കേണു.താനിഷ്ടപ്പെടുന്ന സുന്ദരിയായ മേഴ്സിക്കുട്ടിയുടെ മുന്‍പില്‍ ആദ്യമായി തന്റെ പൃഷ്ടഭാഗം തന്നെ കണിയായി കാണിക്കേണ്ട ഗതികേട്‌ ഓര്‍ത്ത്‌ വിഷമവും, എന്നാല്‍ അവളുടെ മൃദുലകരങ്ങളാല്‍ തലോടലേല്‍ക്കാന്‍ കഴിയുമെന്നതിന്റെ സുഖവും കുഞ്ചുവിന്റെ മനസ്സില്‍ ഒരുമിച്ച്‌ തികട്ടി വന്നു.

മേഴ്സി: "പോരല്ലോ കുഞ്ചു, ജയിംസച്ചായന്‍ കുറിപ്പടിയില്‍ എഴുതിയിരിക്കുന്നതു കണ്ടില്ലേ?"

കുഞ്ചു: " ഏത്‌ അച്ചായന്‍?"

മേഴ്സി: " ഓ.. സോറി ഡോക്ടര്‍ ജയിസ്‌"'

‘അപ്പോ അതാണല്ലേ സെറ്റപ്പ്‌. ന്നാലും ന്റെ മേഴ്സീ, നിനക്ക്‌ ആ വ്യാജ ഡോക്ടറെ തന്നെയോ കണ്ടുള്ളൂ' കുഞ്ചു മനസ്സില്‍ പറഞ്ഞു.
മനസ്സിലാമനസ്സോടെയെങ്കിലും കുഞ്ചു ബെഞ്ചില്‍ കമിഴ്‌ന്നുകിടന്നുകൊണ്ട്‌ തന്റെ കളസം അല്‍പ്പം ലൂസ്‌ ചെയ്ത്‌ പതുക്കെ കുറച്ച്‌ താഴ്ത്തി. സില്‍മാനടന്‍ സലീംകുമാറിനെപോലും വെല്ലുന്ന കറുകറുത്ത പൃഷ്ടഭാഗം കാണിച്ചുകിടക്കുന്ന കുഞ്ചുവിന്റെ അവസ്ഥയെനോക്കി ഒന്ന്‌ ഊറിചിരിച്ചുകൊണ്ട്‌ മേഴ്സിക്കുട്ടി റൂമിലെ കര്‍ട്ടന്‍ കൊണ്ട്‌ മറച്ച ഭാഗത്തേക്ക്‌ പോയി. അവിടെയെല്ലാം പരതിനോക്കി ഏറ്റവും വലുതും, സൂചിയുടെ മുന ഒടിഞ്ഞതുമായ ഒരു സിറിഞ്ച്‌ കണ്ടെടുത്ത്‌ അതില്‍ മരുന്ന്‌ നിറച്ച്‌ ഒരു ട്രെയില്‍ വെച്ചു. കുറച്ച്‌ പഞ്ഞിയും ട്രേയില്‍വെച്ച്‌ കരിക്കട്ടയുടെ നിറമാര്‍ന്ന പൃഷ്ടഭാഗവും കാണിച്ച്‌ തന്റെ കരലാളനത്തിനായി കാത്തിരിക്കുന്ന പഞ്ചാരകുഞ്ചുവിന്റെയടുത്തെത്തി. പഞ്ഞി ഡെറ്റോളില്‍ മുക്കി കുത്തിവേക്കേണ്ട ചന്തിഭാഗത്ത്‌ പതുക്കെ തടവി. ഈ തലോടലിനുവേണ്ടിയായിരുന്നു, പ.കുഞ്ചു ഇത്രയും നേരം കളസവും താഴ്ത്തി കിടന്നത്‌. തങ്ങളുടെ ഭാവിയെക്കുറിച്ചോര്‍ത്ത്‌ അങ്ങിനെ സുഖസുഷുപ്തിയിലാണ്ടുകിടക്കുകയാണ്‌ കുഞ്ചു.
പക്ഷേ, പെട്ടെന്നാണ്‌ മെഴ്സി മരുന്ന്‌ നിറച്ചുവെച്ച മുനയൊടിഞ്ഞ വലിയ സിറിഞ്ച്‌ എടുത്തതും "ശ്ശര്‍ക്‌.." എന്ന്‌ കുഞ്ചുവിന്റെ ചന്തിയിലേക്ക്‌ ആഞ്ഞു കുത്തിയതും.
"അയ്യോാ‍!!!!..." എന്ന്‌ കുഞ്ചുവിന്റെ കണ്ഠത്തില്‍ നിന്നുള്ള നിലവിളിയാണ്‌ പിന്നെ അവിടെ കേട്ടത്‌. അതിന്റെ അലയൊലി അടുത്ത ക്യാബിനില്‍ ഇരിക്കുന്ന ഡോ.ജയിംസിന്റെ കര്‍ണ്ണപടങ്ങളില്‍ എത്തിയതും അദ്ദേഹത്തിന്റെ ചുണ്ടില്‍ ഒരു മന്ദഹാസം പൊഴിഞ്ഞു.

" ഹേയ്‌,പേടിക്കാനൊന്നുമില്ല കുഞ്ചുവേ" എന്ന്‌ പറഞ്ഞ്‌ മരുന്ന്‌ മുഴുവന്‍ സിറിഞ്ചില്‍ വിരലുകൊണ്ട്‌ അമര്‍ത്തി കുഞ്ചുവിന്റെ ആസനത്തിലേക്ക്‌ ട്രാന്‍സ്ഫര്‍ ചെയ്തു.
"ഹൂ... എന്തൊരു വേദന.." കുഞ്ചുവിന്റെ വായില്‍ നിന്നും അറിയാതെ വീണു. അടുത്തനിമിഷം മെഴ്സി യാതൊരു മേഴ്സിയും കാണിക്കാതെ സിറിഞ്ച്‌ വലിച്ചൂരി.
"ഹെന്റമ്മോാ‍ാ‍ാ‍!!!!!!!...." അതൊരു നിലവിളിതന്നെയായിരുന്നു. കുത്തിവെച്ച ഭാഗത്തുനിന്നും ലേശം ചോര പൊടിഞ്ഞുവരുന്നുണ്ട്‌. മേഴ്സി കുറച്ച്‌ പഞ്ഞിയെടുത്ത്‌ ആ ഭാഗത്ത്‌ വെച്ചിട്ട്‌ കുഞ്ചുവിനോട്‌ :
" സാരമില്ലന്നേ കുഞ്ചൂ, ദാ ഇത്‌ അവിടെ വെച്ചുപിടിച്ചോളൂ. പെട്ടെന്ന്‌ ശരിയായിക്കൊള്ളും".
'മേഴ്സീ, എന്നാലും എന്നോട്‌ ഇതു വേണ്ടായിരുന്നു' താന്‍ ഇഷ്ടപ്പെടുന്ന പെണ്ണിന്റെ മുന്‍പില്‍ ഇഞ്ചക്ഷന്‍ എടുക്കാനാണെങ്കിലും ആദ്യമായി തന്റെ 'സലീംകുമാര്‍ മാര്‍ക്ക്‌' ചന്തി കാണിച്ചുതന്നതും പോരാ, ഇത്രയും ക്രൂരമായി നീ എന്നോട്‌ പെരുമാറിയല്ലോ? എന്റെ പൂര്‍ണ്ണചന്ദ്രദര്‍ശനം.. ഛേ..പൂര്‍ണ്ണചന്തി ദര്‍ശനം നടത്തിയ നിന്റെ മുഖത്തേക്ക്‌ എങ്ങനെ ഞാന്‍ നോക്കും?' കുഞ്ചു ഉള്ളില്‍ ദേഷ്യം വരുന്നുണ്ടായിരുന്നു.ഇഞ്ചക്ഷന്‍ ചെയ്ത ഭാഗം തടിച്ചുവന്നിരിക്കുന്നു. കടുത്ത വേദനയും. എന്റീശ്വരാ.. എന്ത്‌ മരുന്നാണിവള്‍ കുത്തിവെച്ചത്‌. കുഞ്ചു പതുക്കെ എണീറ്റ്‌ തന്റെ കളസം വലിച്ചുകയറ്റി ബെല്‍റ്റ്‌ മുറുക്കി. പക്ഷേ തടിപ്പും വേദനയും കാരണം ഇരിക്കാന്‍ പറ്റുന്നില്ല.

ഈ സമയം മേഴ്സി ഡോ.ജയിംസിന്റെ ക്യാബിനില്‍ ചെന്ന്‌, "ഓപ്പറേഷന്‍ 'കുഞ്ചുാ‍സനം" സക്സസ്സായ വിവരം ധരിപ്പിച്ചു. ഡോ.ജയിംസ്‌ ഏറ്‌കണ്ണിട്ട്‌ അവള്‍ക്ക്‌ ഒരു പുഞ്ചിരിയും സമ്മാനിച്ചു "മിടുക്കി!"

ഒരു കൈ ചന്തിക്ക്‌ പിടിച്ച്‌ നടക്കാന്‍ വിഷമിച്ചു കൊണ്ടാണെങ്കിലും "നിനക്ക്‌ വെച്ചിട്ടുണ്ടെടാ, ജയിംസേ" എന്ന്‌ മനസ്സില്‍ പറഞ്ഞുകൊണ്ട്‌ പതുക്കെ കുഞ്ചു പുറത്ത്‌ കടന്നു.
"എന്താ കുഞ്ചു ഇങ്ങനെ, ആണുങ്ങളായാല്‍ ഒരു ചുണയൊക്കെ വേണ്ടേ?", കളിയാക്കുന്ന സ്വരത്തില്‍ മേഴ്സി.

'എന്റെ ചുണ ഞാന്‍ കാണിച്ചുതരുന്നുണ്ട്‌, പിന്നീട്‌. വൃണത്തില്‍ മുളക്‌ വാരിതേക്കാതെടീ, നിങ്ങളുടെ ഈ സെറ്റപ്പ്‌ കലക്കിയിട്ടേ ഈ പഞ്ചാര കുഞ്ചു ഇനി ഇരിപ്പുറപ്പിക്കൂ' എന്ന്‌ മനസ്സില്‍ പറഞ്ഞ്‌ ഒന്ന്‌ പുഞ്ചിരിക്കാന്‍ ശ്രമിച്ചു.
മേഴ്സി: " കുഞ്ചുവിന്റെ പ്രഷര്‍ ഉടന്‍ നോര്‍മലായിക്കൊള്ളും. പിന്നെ ഇനി കുറച്ചുകാലത്തേക്ക്‌ 'പഞ്ചാര'യുടെ അസുഖമൊന്നും ഉണ്ടാവില്ല. എന്നാല്‍ വീട്ടില്‍ പോയി വിശ്രമിച്ചോളൂ"

'അല്‍പ്പസ്വല്‍പ്പം പഞ്ചാരയുമായി നേരെ നടന്ന എന്നെ ഇരിക്കാനും നടക്കാനും പറ്റാത്ത വിധത്തിലാക്കിയിട്ട്‌, വിശ്രമിച്ചോളാന്‍'.
'എന്നാലും മേഴ്സി, നിനക്ക്‌ എന്നോട്‌ സ്നേഹമില്ലെങ്കിലും ലേശം പോലും മേഴ്സിയില്ലാതായിപ്പോയല്ലോ' എന്നു മനോഗതം ചെയ്തുകൊണ്ട്‌ കുഞ്ചു റോഡിലേക്കിറങ്ങി. ഇരിക്കാന്‍ വിഷമമായതുകൊണ്ട്‌ ഓട്ടോ പിടിച്ചിട്ടും കാര്യമില്ല. അതുകൊണ്ട്‌ പതുക്കെയാണെങ്കിലും നടക്കാം.
കുഞ്ചു ഒരു കൈ ആസനത്തില്‍ തടവിക്കൊണ്ട്‌ കാല്‍ അല്‍പ്പം അകത്തിക്കൊണ്ട്‌ നടന്നുതുടങ്ങുന്നു.
...........

രംഗം ആല്‍ത്തറ.

പരദൂഷണം പിള്ളേച്ചനും പഞ്ചായത്ത്‌ പ്രസിഡന്റ്‌ കൃഷും ചിരിവല്ലവനും പാമുവും രായമ്മമാണിക്യവും ആല്‍ത്തറയിലിരുന്ന്‌ നാട്ടിലെ പരദൂഷണ ചര്‍ച്ചകള്‍ തുടരുകയാണ്‌.

"അല്ലാ ... അതാരാ വരുന്നേ നോക്കിക്കേ" എന്തോ കണ്ടുപിടിച്ചെന്ന മട്ടില്‍ തന്റെ മോന്തായം കാട്ടി ചിരിവല്ലവന്‍ അനൗണ്‍സ്‌ ചെയ്തു.
കൃഷ്‌: " ദ്‌ നമ്മുടെ പഞ്ചാരക്കുഞ്ചുവല്ലേ? ഇയ്യാളെന്താ ചന്തിയില്‍ പിടിച്ച്‌ കാലകത്തി നടക്കുന്നത്‌? പണ്ട്‌ പാമുവിനെ സ്നേഹിച്ച കാള ഇയ്യാളെയും പിടികൂടിയെന്നാ തോന്നണ്‌"

"ആഹാ കുഞ്ചൂന്റെ നടപ്പ്‌ കാണാന്‍ നല്ല രസം" വല്ലവനും പല്ലും ആയുധമെന്ന മട്ടില്‍ ചിരിവല്ലവന്‍ തന്റെ പല്ലു മുഴുവന്‍ കാണിച്ച്‌ ഒരു ചിരി പാസ്സാക്കി.

രായമ്മമാണിക്യം: "തന്നെ തന്നെ. അയ്യ്യേ കുഞ്ചൂന്റെ മൊകം കണ്ടിട്ട്‌ ഹര്‍ഭജന്റെ അടികൊണ്ട ഗോപുമോനെപോലുണ്ടല്ലോ. മൊകത്ത്‌ സങ്കടവും വ്യസനവുമെല്ലാം തെളിഞ്ഞുകാണാല്ലോ. എന്തരപ്പീ"

കൃഷ്‌: " എന്ത്‌ പറ്റ്യേ കുഞ്ചൂ.. വെടികൊണ്ട പന്നിയെപ്പോലെ.."

കുഞ്ചു: " ദേ.. വെടിയല്ലാ കൊണ്ടത്‌. മുനയൊടിഞ്ഞ വലിയ സിറിഞ്ച്‌ കൊണ്ട്‌ കുത്തി എന്റെ ആസനമൊക്കെ കൊളമാക്കി ആ ഡാക്കിട്ടറും അങ്ങേരടെ നേഴ്സുംകൂടി"

"അയ്യോ.. വേദന സഹിക്കാന്‍ വയ്യേ..
കടവുളേ.. എന്റെ പിന്നാമ്പുറം പോച്ച്‌!!!!"
" ഓ മൈ ഗോഡ്‌, മൈ ബം ഇസ്‌ ഹര്‍ട്ട്‌" ..കുഞ്ചു.

ഇതു കേട്ട രായമ്മമാണിക്യം ഉടന്‍ തന്നെ ഒരു പാട്ട്‌ പടച്ചുവിട്ടു. അവിടെയുള്ള എല്ലാരും കുഞ്ചൂനെ നോക്കി കോറസ്സായി അതേറ്റുപാടി..

"

♫Come on Baby!!! Come to me!

ഓ ബേബി ഔച്ച്‌!! മൈ പുവര്‍ ബം!!
Oh Baby Ouch!!! My poor BUM!!


പലവട്ടം കാത്തുനിന്നു ഞാന്‍
‍ക്ലിനിക്കിന്റെ പടിവാതുക്കല്‍
ഒരു കുത്ത്‌ നല്‍കാതെ നീ പോയില്ലേ?
അഴകോലും നഴ്സമ്മേ
കൊതിക്കുന്നൂ ഞാന്‍ നിന്റെ
ചെന്താമര വിരിയും പോലൊരു
ഇഞ്ചക്ഷന്‍ തരൂല്ലേ നീ?

തരൂല്ല.... തരൂല്ലാ നീ.


Come on Baby!!! Come to me!
ഓ ബേബി ഔച്ച്‌!! മൈ പുവര്‍ ബം!!
Oh Baby Ouch!!! My poor Bum!!!"


എന്നാല്‍ കുഞ്ചുവിന്റെ ചുണ്ടില്‍ നിന്നും അറിയാതെയാണെങ്കിലും ഒരു വേദന നിറഞ്ഞ സ്നേഹഗാനം പൊഴിഞ്ഞു::


♫"മെഴ്സീ... തുജേ ദേഖാ തോ യേ ജാനാ..ആസനം...

ആസനം മേം ഹോത്താ ഹേ ബഹുത്‌ വേദനാ.."


(തുടരും..)

ഈ വിലയില്ലാ കണ്ണിരെന്നേക്കും സ്വന്തമായ് സൂക്ഷിക്കാം


ണര്‍ന്നു ഞാ‍ന്നൊന്നുമല്ലാത്തൊരു നേരത്ത്

വല്ല മധുരക്കിനാവും?ഒന്നിനും മധുരം തോന്നുന്നില്ലാല്ലൊ!

ചിലതെഴുതാന്‍ വന്നതാ, വക്കുകളെന്നെ കണ്ടപ്പോളോടി പോകുന്നു

അക്ഷരങ്ങളും വാ‍ക്കുകളുമെന്നടുക്കല്‍ നിന്നുപറന്നുപറന്ന്

എന്നില്‍ നിന്നകന്നു നിന്ന്‌ അലറി വിളിക്കുന്നു

എനിക്കതു കാണാമെങ്കിലുമാവാ‍ക്കുകളൊന്നും കേള്‍ക്കുവാനില്ല

മനസ്സിലാവുന്നുമില്ലാ വല്ലാത്ത തോന്നലുകള്‍

വലിയോരു വലയതിലൊരു ചിലന്തിയൊരു വലിയ ചിലന്തി

ആള്‍ വലുപ്പമതിനു മുഖം, ചിരിക്കുന്ന മുഖം

സൂക്ഷിച്ചു നൊക്കിയാല്‍ - കളിയാക്കുന്ന ചിരി

ഞാന്‍ നൊക്കി വീണ്ടും വീണ്ടും ആ വല,

മഞ്ഞും വെയിലും കൊണ്ടുതിളങ്ങുമാവലക്കെന്തു ഭംഗി

ആ ചിലന്തിയതിനും ഭംഗി മുഖത്ത് ചിരിയുടെ ഭംഗീ

വലയിലൂടെ നടന്നടുത്തെത്തി കെട്ടിപിടിക്കുന്ന സുഖം മുത്തമിടുന്ന സുഖം

ശീല്‍ക്കാരത്തിന്റെ സ്വരം ചുറ്റും നോക്കി "ഞാന്‍ മാത്രമോ"?

"വെറുതേ എന്നെ പേടിപ്പിക്കല്ലേ!" ചിലന്തിയൊരു കൈ കൊണ്ടെന്‍

കണ്ണു പൊത്തി, കാതില്‍ പറഞ്ഞു "ഹും, നീ, നീ മാത്രം"
എന്നാല്‍ മറുകരത്താല്‍‌ മറ്റൊരു ജോഡി മിഴികളെ

പൊത്തിക്കെട്ടിപിടിച്ചു മുത്തമിട്ടാക്കാതിലോതി "നീ നീ മാത്രം"

വല നിറയുന്നു മഞ്ഞുരുകുന്നു വെയിലുദിക്കുന്നു

ഇതെങ്ങോട്ടേക്കാ, എങ്ങോട്ടേക്കാ ഈ പോക്ക്? എന്നിട്ട്?

ഇടയില്‍ എതൊ ഇരു മിഴികള്‍ തുറക്കുന്നു

ചുറ്റും വീണുകിടക്കുന്നു പലര്‍ പലരില്‍ ഒരാളായി ഞാനും

ചുറ്റും പറന്നു നടന്നചില വാക്കുകളെത്തി പിടിക്കാന്‍

ശ്രമിച്ചത് വ്യര്‍ത്ഥം അര്‍ത്ഥം ഇല്ലാ വ്യാപതി ഇല്ല

ഇതെന്താ കണ്ണാരമ്പൊത്തിക്കളിയോ?

എന്നെ പിന്നേം മണ്ടനാക്കി എന്നാലുമെത്തി പിടിച്ചല്ലോ
ഞാന്‍‍ ഇത്രനേരമിരുന്നെഴുതിയതെന്താണെന്ന് ഒരു വെളിവുമില്ലങ്കിലും

ഇന്നു നിന്നടുത്തിരുന്നപ്പൊള്‍ വന്നൊരീഭ്രാന്തിനെ

സമര്‍പ്പിക്കുന്നു ഞാന്‍ നിനക്കായ് എന്നടികുറിപ്പോടെ

എന്കവിളിലൂടൊലിച്ചിറങ്ങുമീകണ്ണീര്‍തുള്ളി

അതെനിക്ക് സ്വന്തമതാര്‍ക്കും വിട്ടുകൊടുക്കുന്നില്ല ഞാന്‍

ഈ വിലയില്ലാ കണ്ണിരെന്നേക്കും സ്വന്തമായ് സൂക്ഷിക്കാം

Monday, June 9, 2008

ആശൂത്രി വിശേഷങ്ങള്‍

കുട്ടി ഡോക്ടറുടെ ആശൂത്രിലിക്ക് കയറി ചെല്ലുന്ന കുഞ്ചു.തിരക്ക് കാരണം ഡോക്ടറെയോ കമ്പോണ്ടാറേയോ (തോന്ന്യാസി) കാണാതായപ്പോള്‍ കുറച്ചു ശബ്ദത്തില്‍ ചോദിക്കുന്നു.

കുഞ്ചു : " പയ്യോളീലെ മോനേ, തോന്ന്യാസീ, ഇവിടെ പൂരം നടക്കുമ്പോ നീയ് കാശിക്കു പോയ്വാ, എന്താ തിരക്ക്, ബ്ലോഗിലെ ആളോള് ഇത്രേം രോഗികളാണ് എന്നറിഞ്ഞില്ല, ആല്‍ത്തറ സാമീ, ഈ കുട്ടീനെ കാക്കണേ !"

ശബ്ദം കേട്ടു നേഴ്സ് മേഴ്സി നടന്നടുക്കുന്നു. വെളുത്ത സാരിയും ബ്ലൌസും, തലയില്‍ നേഴ്സിന്‍റെ ക്യാപ്പും ധരിച്ചിരിക്കുന്നു. ചുണ്ടില്‍ പുഞ്ചിരി.

മേഴ്സി : " എന്നെ കാക്കാനാണോ പറയണേ ? അതും ആല്‍ത്തറ സാമിയോട് ?"

മേഴ്സിയുടെ മുത്തുപൊഴിയും പോലെയുള്ള സ്വരം കേട്ടിട്ടു കുഞ്ചു ഞെട്ടി തിരിഞ്ഞു നോക്കുന്നു. മേഴ്സിയെ കണ്ടപ്പോള്‍ തുറന്ന വായ അടക്കാതെ കുഞ്ചു അങ്ങിനെ പിടിച്ചു നില്‍ക്കുകയാണ്‌.. പിന്നീട് സംസാരിക്കുവാന്‍ ഒരു ശ്രമം നടത്തി നോക്കുന്നു..

മേഴ്സി : " അയ്യോ, എന്നെ കണ്ടു പേടിച്ചോ..?"

കുഞ്ചു : " ആ.. രാ..ആശൂത്രീലെ പുതിയ ഡോക്ടറാ ..?"

മേഴ്സി : " അല്ല, നേഴ്സാണ്, പേരു മേഴ്സി..ഞാന്‍ ഇവിടെ കഴിഞ്ഞ ദിവസം ജോയിന്‍ ചെയ്തു., നിങ്ങളുടെ പേരു എന്താ..?"

കുഞ്ചു : (സന്തോഷത്തോടെ) "പി. കുഞ്ചു. "

മേഴ്സി : (ചിരിയോടെ) "ഈ പ്പി എന്തോന്നാ ?"

കുഞ്ചു :(നാണത്തോടെ) " അതെന്നെ ആളോള് അസൂയോണ്ട് പഞ്ചാര പഞ്ചാരാ ന്നു വിളിക്കണോണ്ടാ"

മേഴ്സി : (ചിരിയോടെ) "അപ്പൊ ആള് പഞ്ചാരയാണ് ല്ലേ ?"

കുഞ്ചു : (മുഖം വീര്‍പ്പിച്ചു കൊണ്ടു) " അത്രയ്ക്കൊന്നും ഇല്ല, ദേ ഒരിത്തിരി..ഇഷ്ടപ്പെട്ടോരെ കണ്ടാല്‍ ഞാനിത്തിരി സംസാരിക്കും, അത് ഇവിടെയുള്ളോര്‍ക്കൊന്നും കണ്ണില്‍ കണ്ടൂടാ"

മേഴ്സി : "ഓ അതിന് പരിഭവപ്പെടുന്നതെന്തിനാ ?, ഇവിടെ രോഗിയായിട്ടാണോ വന്നിരിക്കുന്നെ, അതോ ഡോക്ടറുടെ സുഹൃത്തോ.. ?"

കുഞ്ചു : " എനിക്കിത്തിരി പടം പിടുത്തത്തിന്‍റെ അസുഖം ഇണ്ടേ, അതോണ്ട് ഡോക്ടറിനെ കാണിച്ചു എന്തെങ്കിലും ചെയ്യാന്‍ പറ്റൊന്നു നോക്കണല്ലോ..?, ഡോക്ടറു നമ്മുടെ സ്വന്തം കുട്ട്യല്ലെ.."

മേഴ്സി : (വിസ്മയത്തോടെ) " കുഞ്ചൂന്‍റെ കുട്ട്യാ ഈ ഡോക്ടറു "

കുഞ്ചു: " എന്‍റെ മേഴ്സി, ഇതു അതല്ല (കൈ കൊണ്ടു കുട്ടിയെ തോട്ടില്‍ ആട്ടുന്ന ആംഗ്യം കാണിക്കുന്നു ) , ഡോക്ടറുടെ പേരു അങ്ങിന്യാ ..ഞാന്‍ ഇട്ടതല്ല " (ചിരിക്കുന്നു)

മേഴ്സി : " കയ്യില് ക്യാമറയൊക്കെ ഉണ്ടല്ലോ, എന്‍റെ പടം എടുക്കോ ?"

കുഞ്ചു : " പിന്നെ, ഞാന്‍ എല്ലാരുടേം പടം എടുക്കും, മെഴ്സിക്ക് ഫ്രീ ആയി എടുത്തുതരാം. "

മേഴ്സി : " ഹയ്യ, അതെന്താ..?"

കുഞ്ചു : " സ്പെഷ്യല്‍ ആയിട്ടുള്ളോര്‍ക്ക് അങ്ങിന്യാ..!" (ചിരിക്കുന്നു )

മേഴ്സി : " അതിന് കുഞ്ചു എന്നെ ഇപ്പോഴല്ലേ കാണുന്നെ. ? എന്നെ എങ്ങിന്യാ അറിയാ "

കുഞ്ചു : " ഒരു തവണ കണ്ടാ സ്പെഷല്‍ ആവില്യാന്നു ആരാ പറഞ്ഞേ ?, ഈ ഡോക്ടറോ ?"

മേഴ്സി : " യ്യോ, അല്ല, ഞാന്‍ വെറുതെ പറഞ്ഞതാ.., ആട്ടെ എന്ത് പടങ്ങളാ ഇപ്പൊ കുഞ്ചു പിടിക്കണത്"
കുഞ്ചു : " ഇപ്പൊ പിടിച്ച പടങ്ങളൊന്നും കൊള്ളൂല്ല, മേഴ്സി. ഞാന്‍ ബാഗില്‍ നോക്കട്ടെ നല്ല അടിപൊളി പടങ്ങള്‍ കാണാതിരിക്കില്ല."

മേഴ്സി : " ഓ എനിക്ക് കാണുവാന്‍ ധൃതിയായി. "

കുഞ്ചു : " നോക്കട്ടെ, (ബാഗില്‍ തിരയുന്നു) ഓ കിട്ടി പോയി.. മേഴ്സിയെ പോലെ സുന്ദരിയായ വെളുത്ത ഡെയ്സി, ദാ നോക്കു"



മേഴ്സി : " നന്നായിരിക്കുന്നു, സത്യം പറ, എനിക്ക് ഇത്രേം ഭംഗീണ്ടോ ?"

കുഞ്ചു : " ഞാന്‍ നുണ പറഞ്ഞതല്ല, ഈ പൂവ് പോലെ ഭംഗി ഞാന്‍ വേറെ ആര്‍ക്കും കണ്ടിട്ടില്ല ?"

മേഴ്സി : " ആര്‍ക്കും ? പിന്നെ ആരാ ഈ ഡെയ്സി ?"

കുഞ്ചു: " പടച്ചോനേ, വലഞ്ഞോ.."

മേഴ്സി : " കണ്ടോ, കണ്ടോ..എനിക്കറിയാം നുണയാണ് പറയുന്നത്.. "

കുഞ്ചു : " മേഴ്സി, ആ പൂവിന്‍റെ പേരു അങ്ങിനെയാണ്‌ ദാ ഇതു നോക്കു."



മേഴ്സി : " ഹായ്, എന്ത് നല്ല കളറ്, ഇതെവിടുന്നാ ?"

കുഞ്ചു : " ഞാന്‍ പൂവ് അന്വേഷിച്ചു പോകാത്ത സ്ഥലം ഇല്ല, ഇതു പടച്ചോന്‍റെ ബ്ലോഗീന്നു അടിച്ചതാ., നന്നായിട്ടുണ്ടാ ?"

മേഴ്സി : " പിന്നേ, ചോദിക്കാനുണ്ടോ..? അപ്പൊ കുഞ്ചു നല്ല പടം ഒക്കെ പിടിക്കും."

കുഞ്ചു : "ഓ അത്യാവശ്യത്തിനു, മേഴ്സിയുടെ പടങ്ങള്‍ എടുക്കുന്നതിനെ കുറിച്ചാലോചിക്കുമ്പോള്‍ എനിക്കൊരു ലത് "

മേഴ്സി : " ഓ പോ കുഞ്ചു, ഇയാള്‍ടെ ഒരു പഞ്ചാര.."

കുഞ്ചു : " മേഴ്സി മാത്രം അങ്ങിനെ വിളിക്കരുത് ട്ടാ. എനിക്ക് സഹിക്കൂല്ല."

മേഴ്സി : " അപ്പൊ എനിക്കെന്താ ഇത്ര പ്രത്യേകത. ?"

കുഞ്ചു : " എനിക്ക് മേഴ്സിയോടു ഇത്തിരി ഇഷ്ടം കൂടുതലാന്നു വെച്ചോ."

മേഴ്സി : " ഓ..ഇതെപ്പോ തുടങ്ങി..ഞാന്‍ അറിഞ്ഞില്ല..ഡോക്ടറെ കാണിക്കണോ..?"

കുഞ്ചു : " കണ്ണില്‍ ചോരയില്ലാത്ത വര്‍ത്തമാനം പറയരുത്.."

മേഴ്സി : " കണ്ണില്‍ ആര്‍ക്കെങ്കിലും ചോര വരുമോ എന്‍റെ കുഞ്ചൂ, അതിന് കുറച്ചു സയന്‍സൊക്കെ പഠിക്കണം, ഈ പടം പിടിച്ചു നടന്നാല്‍ ഒന്നും മനസ്സിലാവൂല്ല."

കുഞ്ചു : " ഞാന്‍ ചെയ്ത മാതിരി ഉള്ള ഓപ്പറേഷന്‍ മെഴ്സീം ഡോക്ടറും ചെയ്താ മതി."

മേഴ്സി : " അപ്പൊ ഓപ്പറേഷനും ചെയ്തോ കുഞ്ചു..ആള് കൊള്ളാലോ..?"

കുഞ്ചു : " ഹാ അതൊരു വല്യെ കഥയാണ് .."

മേഴ്സി : " ഇവിടെ തിരക്കിലായതോണ്ട് ഇപ്പൊ കേള്‍ക്കാന്‍ പറ്റില്ല., ഡോക്ടര്‍ വിളിചൂന്നു തോന്നുന്നു, ഞാന്‍ ഇപ്പൊ വരാം.."

കുഞ്ചു : " ന്നാ അങ്ങിനെ ആവട്ടെ, കുട്ടി ഡോക്ടറോട് ഞാന്‍ ഇവിടെ ഉണ്ടെന്നു പറഞ്ഞേക്കണം..ട്ടാ.., ഞങ്ങള്‍ വല്യെ ഗടികളല്ലേ ?"

മേഴ്സി : " അപ്പൊ കുഞ്ചു ഡോക്ടറാ..?"

കുഞ്ചു : " അങ്ങിനെ ചോദിച്ചാ...ഡോക്ടറുടെ ഒരു വകേല് വരും..പോയി വരൂ..ഞാന്‍ മേഴ്സിയെ കാത്തു ഇവിടെ ഒരു മിന്നാമിനുങ്ങിനെ പോലെ ചക്രവാളത്തിലെ അനന്ത സീമകളിലേക്ക് നോക്കി നെടുവീര്‍പ്പും ഇട്ടുകൊണ്ട്‌ നില്ക്കുന്ന ഒരു പ്രേതാത്മാവാകും !"

മേഴ്സി : " അയ്യോ, പ്രേതമോ..?"

കുഞ്ചു : " അല്ല പ്രേമാത്മാവും....പഴ്യേ നാവല്ലേ, പുതീത് ഓര്‍ഡര്‍ കൊടുത്തിട്ട് കിട്ടീട്ടില്ല."

കുട്ടി ഡോക്ടറുടെ സ്വരം ഉയര്‍ന്നു കേള്‍ക്കാം.. മേഴ്സി ഓടി പോകുന്നു..

കുട്ടി ഡോക്ടര്‍ : " എന്തായിത്, മേഴ്സി മരുന്നെടുക്കാന്‍ പോയീട്ട് ഇത്രേം നേരം എവിടെയായിരുന്നു. ? കണ്ടോ ഈ പാരവെപ്പ് രോഗി എനിക്കിട്ടു പാരവെച്ചു വെച്ചു എന്‍റെ ആശൂത്രി ബ്ലോഗ് തന്നെ പൂട്ടി കെട്ടും എന്നുള്ള സ്ഥിതിയിലായി ഇപ്പോള്‍.."

മേഴ്സി : " ക്ഷമിക്കണം ഡോക്ടര്‍, വഴിയില്‍ നിങ്ങളുടെ വകേലൊരു ഷാരുഖിനെ കണ്ടപ്പോള്‍ ഒന്നു നിന്നു പോയതാണ്. "

കുട്ടി ഡോക്ടര്‍ : " എന്‍റെ വകേല് ഷാരുക്കോ, ശൈക്കാവും., എന്‍റെയീ ഗ്ലാമറിനു അബുദാബി ശൈക്കോ സുല്‍താനോ ആവും.."

മേഴ്സി : (മരുന്നു കൊടുത്തു കൊണ്ടു ) " അല്ല, ആള് മലയാളിയാ, കയ്യില്‍ ഒരു പടം പിടിക്കണ മെഷീന്‍ ഉണ്ട്."

കുട്ടി ഡോക്ടര്‍ : (ചിരിയോടെ) " ഓ നമ്മടെ കുഞ്ചു...സാക്ഷാല്‍ പഞ്ചാര "

മേഴ്സി : " അതെ, അദ്ധേഹം അവിടെ വെളിയില്‍ കാത്തിരിക്കുന്നു.."

കുട്ടി ഡോക്ടര്‍ : " ഈ രോഗിയെ കഴിഞ്ഞാല്‍ അകത്തേക്ക്‌ വിട്ടോളൂ, കയ്യില്‍ ഒരു പെന്‍സിലും പേപ്പറും
കൊടുത്തോളൂ."

മേഴ്സി : " ശരി ഡോക്ടര്‍ " മേഴ്സി ചിരിയോടെ പോകുന്നു.

ആശൂത്രീടെ മച്ചിലേക്കും നോക്കി കസേരയില്‍ ഇരിക്കുന്ന കുഞ്ചു. മേഴ്സി നടന്നടുക്കുന്നു.

മേഴ്സി : " കുഞ്ചൂ, അകത്തുള്ള രോഗി പുറത്തു പോയാല്‍ ഡോക്ടറെ കണ്ടോളൂ. ഈ പേപ്പറും പെന്‍സിലും വെച്ചോളൂ.."

കുഞ്ചു : (സ്വപ്നത്തില്‍ നിന്നും ഞെട്ടിയുണര്‍ന്നു കൊണ്ടു) "മേഴ്സി നിന്നെ കാണുമ്പോള്‍ ഒളിച്ചോട്ടം ബ്ലോഗില്‍ പോയി പോസ്റ്റിടാന്‍ തോന്നുന്നു..വരുന്നോ ഒരു കമ്പനിക്ക്."

മേഴ്സി : " ഞാന്‍ വരണില്യ ഒളിച്ചോടാന്‍, എനിക്കിപ്പോ ബ്ലോഗില്‍ ശുക്ര ദശയാ..വച്ചടി വച്ചടി കയറ്റമാന്നാ സ്വാമി പറഞ്ഞത്.. ചൊല്ലിയ കവിതക്കും ചുരണ്ടിയ കുറിപ്പിനും അഭിപ്രായ മഴയാണ്. ഇതിനിടയില്‍ ഒളിച്ചോടിയാല്‍ കിട്ടുന്ന കമന്‍റ് തുക ബാങ്കില്‍ ആരിടും"

കുഞ്ചു : " സ്നേകത്തിനു മുന്നില്‍ കമന്റ് ഒന്നുമല്ല, മേഴ്സി..നീയൊന്നു മനസ്സിലാക്കണം, അഭിപ്രായ പനി പിടിച്ചാല്‍ പിന്നെയത് മാറില്ല."

മേഴ്സി : " കുഞ്ചൂ, ഇവിടെ സ്നേഹത്തിനു ഒരു മെയിലിന്‍റെ വില പോലും ഇല്ല. അഭിപ്രായമല്ലോ ജീവധനാല്‍ പ്രധാനം "

ഇതിനിടെ ഡോക്ടറുടെ മുറിയിലെ രോഗി പുറത്തേക്കിറങ്ങുന്നു
. (രോഗിക്കു കരുണന്‍ ജിയുടെ അതെ പുന്‍-ചിരി )

കുഞ്ചു : (മേഴ്സിക്ക് പുതിയ പൂക്കളുടെ പടം നല്‍കി കൊണ്ടു) " ഈ പൂക്കള്‍ എന്‍റെ മനസ്സു പോലെ തകര്‍ന്നു പോയിരിക്കുന്നു. നീയിതു എനിക്കായി സൂക്ഷിക്കുക, ഞാന്‍ തിരികെ വരും വരെയെങ്കിലും വാടാതെ നോക്കുക." എന്നിട്ട് പതിയെ നടന്നു നീങ്ങുന്നു..

പാശ്ചാത്തലത്തില്‍ ♪♪ കബീ കബീ മേരെ ദില്‍ മെ ഖയാല്‍ ആതാ ഹേ....♪♪

അഗ്രിയില്‍ വരാത്ത ബ്ലോഗു പോലെ പടം കയ്യില്‍ പിടിച്ചു കൊണ്ടു സ്തംഭിച്ചു നില്ക്കുന്ന മേഴ്സി..



പാട്ടു തുടരുന്നു.. ♪♪ കബീ കബീ മേരെ ദില്‍ മെ ഖയാല്‍ ആതാ ഹേ ♪♪

Sunday, June 8, 2008

ഒരു പഴയ തല്ലുകൊള്ളിത്തരം

"ആരാണ്ടാ അവ്ടെ നായീന്‍റെ മക്കളേ.."

മൂത്തോറശ്ശന്‍റെ പറമ്പില്‌ വിശാലമായി പുറം തിരിഞ്ഞിരുന്ന്‌ കഥയും പറഞ്ഞ്‌ അപ്പിയിട്ടോണ്ടിരിക്കുമ്പോഴാണ്‌ അങ്ങേരാവഴി വന്നത്‌.

അഴിച്ചു വെച്ചിരുന്ന നിക്കറും കയ്യിപ്പിടിച്ച്‌ കണ്ട വഴിയേ പാഞ്ഞു. അനിയനും ഞാനും. കമ്മ്യൂണിസ്റ്റുപച്ച പറിച്ച്‌ ഒന്നു താല്‍ക്കാലിക ശൌചം ചെയ്യാന്‍ പോലും ഇട കിട്ടിയില്ല. രണ്ടു കണ്ടം ചാടിക്കടന്ന്‌ തോട്ടിലേക്കെടുത്തു ചാടി ശൌചവും കുളീയും ഒരുമിച്ചങ്ങ്‌ കഴിച്ചു.

വീട്ടിലുള്ളതൊരു കുഴികക്കൂസാണ്‌. അതിലിരിക്കണമെങ്കില്‍ സര്‍ക്കസ്സു പഠിക്കണം. അതുകൊണ്ട്‌ ഞങ്ങള്‌ അയലത്തെ പറമ്പിലേയ്ക്കോടുന്നത്‌ അമ്മ കണ്ടില്ലെന്നു നടിക്കും. അച്ഛനറിഞ്ഞാല്‍ അമ്മയ്ക്കും കിട്ടും വഴക്ക്‌. ഞങ്ങള്‍ അമ്മയും മക്കളും തമ്മിലുള്ളൊരു അഡ്ജസ്റ്റുമെന്‍റാണ്‌ ഈ വെളിക്കിറങ്ങല്‍.

കലക്കവെള്ളത്തില്‌ തല നന്നായി തണുത്തപ്പഴാണ്‌ അനിയനാ (ദുര്‍)ബുദ്ധിയുദിച്ചത്‌.

"എടാ, മ്മക്കാ കുരുടിയെ തീട്ടം ചവിട്ടിച്ചാലോ?"

മൂത്തോറശ്ശന്‍റെ മകളാണ്‌ മിനിച്ചേച്ചി. പത്തുപന്ത്രണ്ടു വയസ്സുണ്ടന്ന്‌. അഞ്ചാം വയസ്സിലൊരു പനിവന്നതാണത്രെ. കണ്ണ്‌ ഒട്ടും കാണില്ല. മിനിച്ചേച്ചിയെ പറഞ്ഞുപറ്റിച്ചു കൊണ്ടുവന്നു തീട്ടത്തില്‍ ചവിട്ടിക്കാമെന്ന്‌!. മൂത്തോറശ്ശനോടുള്ള പ്രതികാരം.

ഓടിയവഴിക്കു മുള്ളുകുത്തിയതും തൊലിയുരഞ്ഞതും നന്നായി നീറുന്നുണ്ടായിരുന്നതുകൊണ്ട്‌ അവനോട്‌ ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാന്‍ അധികം ആലോചിക്കേണ്ടി വന്നില്ല.

മാങ്ങാക്കാലമായതുകൊണ്ട്‌ ഒളോര്‍ മാങ്ങകള്‌ കൊറേ വീണു കിടക്കണുണ്ടെന്നു പറഞ്ഞപ്പോ മിനിച്ചേച്ചി ഒട്ടും അമാന്തിച്ചില്ല. ഞങ്ങളു രണ്ടും രണ്ടു സൈഡിലും കൈപിടിച്ചു വഴികാട്ടി. കണ്ണിന്‍റെ കഴിവുകൂടി ഘ്രാണശക്തിക്കുണ്ടായിരുന്നിട്ടും ഒന്നു സംശയിക്കുക കൂടി ചെയ്യാതെ നേരെ ഞങ്ങളുടെ വഴിക്കു നടന്നു. കൃത്യമായി നല്ലൊരു ഐറ്റത്തില്‍ തന്നെ കൊണ്ടുപോയി ചാടിച്ചു.

"അയ്യേ.." മിനിച്ചേച്ചി കരഞ്ഞു വിളച്ചതും ഞാന്‍ ഓടി. അനിയന്‍റെ പൊടിപോലുമില്ലായിരുന്നു. അവന്‍ പണ്ടേ ഏരിയാ വിട്ടുകാണണം. പാഞ്ഞു ചെന്ന്‌ അതിരില്‍ നില്‍ക്കണ പുളിമരത്തില്‍ പെടച്ചു കയറി. ഏറ്റവും മുകളിലെ കൊമ്പില്‍ തന്നെ ഇരിപ്പുറപ്പിച്ചു. അമ്മ അടിക്കാന്‍ വരുമ്പോള്‌ ആ പുളിമരമായിരുന്നു എപ്പോഴും ഞങ്ങള്‍ടെ രക്ഷകന്‍. പക്ഷേ ഒത്തിരി നേരമിരുന്നിട്ടും ആരും അടിക്കാന്‍ വന്നില്ല.

അന്നു രാത്രി അച്ഛന്‍ വരുന്നതിനു മുന്പേ പഠിത്തമെന്ന പ്രഹസനമൊക്കെ കഴിച്ച്‌ കഞ്ഞീം കുടിച്ച്‌ കേറിക്കെടന്നു.
പായയില്‍ ഉറക്കം നടിച്ചു കെടക്കുമ്പോള്‌ ഒന്നു ചുമച്ചു നോക്കി. പതിവു സിഗ്നല്‍. മറു ചുമ കിട്ടി. അവനും ഒറങ്ങീട്ടില്ല.

"വേണ്ടില്യേര്ന്ന്.. ല്ലെടാ?"

"നന്നായിപ്പോയോള്ളൂ.." ചെക്കന്‍റെ വാശി അടങ്ങീട്ടില്യ.

അച്ഛന്‍ വരണവഴിക്ക്‌‌ മൂത്തോറശ്ശന്‍ പിടിച്ചു നിര്‍ത്തി ഒക്കെ പറഞ്ഞു കൊടുക്കണതും ഉമ്മറത്തേക്കു കടക്കുമ്പത്തന്നെ ഇറയില്‍ ചീരി വെച്ചിരിക്കണ ചൂരല്‌ ഊരിയെടുക്കണതും മനസ്സില്‌ കണ്ട്‌ കണ്ട്‌ എപ്പോഴോ ഉറക്കത്തിലാണ്ടു പോയി.

കുറേ ദിവസം കൂടി ആ പേടി തലക്കുള്ളിലെടയ്ക്കൊക്കെ ചൂരലിന്‍റെ മൂളിച്ച കേപ്പിച്ചിരുന്നു. പിന്നെ അതും മറന്നു പോയി. എന്നാലും മിനിചേച്ചിയോടുള്ള കൂട്ടുകെട്ട്‌ അന്നോടെ നി്‌ന്നു. അതിന്‌ കണ്ണില്ലാത്തതുകൊണ്ട്‌ ഒളിച്ചു നടക്കേണ്ടി വന്നില്ല.

കാലത്തിന്‍റെ കുത്തൊഴുക്കില്‌ അലഞ്ഞലഞ്ഞ്‌ കേട്ടിട്ടുപോലുമില്ലായിരുന്ന ഏതൊ തീരത്തു വന്നടിഞ്ഞു. വെള്ളിയാഴ്ച്ചകളിലെ കള്ളുകുടി കഴിഞ്ഞ് അല്‍പം നൊസ്റ്റാള്‍ജിക്കഷായം കുടിക്കുമ്പം മിനിച്ചേച്ചി പതിവായി തെകട്ടി വരും. ആ വാടകവീടു വിട്ട്‌ സ്വന്തം പെര കെട്ടി ഞങ്ങള്‌ പണ്ടേ മാറിയിരുന്നു. പുതിയ വീട്‌ കുറച്ചു ദൂരെ ആയതുകൊണ്ടും പില്‍ക്കാലത്ത്‌ കടലിനിക്കരെ ആയതുകൊണ്ടും പിന്നെ അവരെക്കുറിച്ചൊന്നും അറിഞ്ഞിരുന്നില്ല.

എപ്പോഴോ വീട്ടിലേയ്ക്കു വിളിച്ചപ്പോള്‍ മൂത്തോറശ്ശനു മുകളിലേയ്ക്കു വിസ കിട്ടിയ വിവരം അറിഞ്ഞു. കുറേ കാലം കിടപ്പിലായിരുന്നത്രെ.

കഴിഞ്ഞപ്രാവശ്യം നാട്ടില്‍ പോകാന്‍ ടിക്കറ്റെടുത്തപ്പോഴേ തീരുമാനിച്ചതാന്‌ മിനിചേച്ചിയെ പോയൊന്നു കാണണം ന്ന്‌.

പഴയ് വീട്‌ അങ്ങനെത്തന്നെയുണ്ട്‌. കാല്‍പ്പെരുമാറ്റം അറിഞ്ഞ്‌ പുറത്തിറങ്ങി വന്നു.

"ആരാ അവ്ടെ?"..

ശബ്ദത്തിന്‌ അതേ താളം. ദൈന്യതയുടെ ചെറിയൊരു അടിയൊഴുക്ക്‌. ഇത്തിരി അകാലനര കയറിയിരിക്കുന്നു. നെറ്റിയും പുരികവും കവിഞ്ഞു കിടക്കുന്ന ഭസ്മക്കുറി. തിളക്കമില്ലാത്ത ദൃഷ്ടിഗോളങ്ങള്‍ രണ്ടു കുഴികളില്‍ വെറുതേ പിടയ്ക്കുന്നു.

"മിനിചേച്ചീ.. ഞാനാ.. അറിയ്വോ?"

കാഴ്ചയില്ലാ കണ്ണുകള്‍ക്കും ഭാവം കാണിയ്ക്കാനാവുമെന്നു മനസ്സിലായി. അമ്പരപ്പ്‌.

"ഹെന്‍റീശ്വരാ.. കുട്ടന്‍മോനാ?"

'കുട്ടന്‍മോന്‍'.. പഴയവിളിപ്പേരു്‌. ഞാനതെന്നേ മറന്നു പോയിരിക്കുന്നു.

"ചേച്ചി ന്നെ മറന്നില്ലാല്ലേ.." കരഞ്ഞു പോകുമോന്ന്‌ ഒന്നു ഭയപ്പെട്ടു.

തിടുക്കത്തില്‍ വിഷയം മാറ്റി.

"മൂത്തോറശ്ശന്‍ പോയി, ല്ലേ.. അച്ഛന്‍ പറഞ്ഞിരുന്ന്‌. ഇവടെ പ്പം ഒറ്റയ്ക്കാ?"

ഒന്നു ചിരിച്ചു. (എന്തൊരു ചിരിയാണത്‌. കണ്ണില്ലാത്തവര്‍ക്കിങ്ങനെ മനോഹരമായി ചിരിക്കാന്‍ കഴിയുമോ?)

ഒത്തിരി വിശേഷങ്ങളും പറഞ്ഞ്‌, സഹായിക്കാന്‍ വരാറുണ്ടായിരുന്ന പെണ്ണുണ്ടാക്കിയ ശര്‍ക്കരക്കാപ്പിയും കുടിച്ച്‌ യാത്ര പറഞ്ഞിറങ്ങും വരെ 'ആ സംഭവ'ത്തിനെക്കുറിച്ചെന്തെങ്കിലും പറയുമോന്നു പേടിക്കുകയും ആഗ്രഹിക്കുകയും ചെയ്തു. ഒരു മാപ്പപേക്ഷ റെഡിയാക്കി വെച്ചിട്ടുണ്ടായിരുന്നു.

ഇറങ്ങാന്‍ നേരത്ത്‌ എന്‍റെ കയ്യില്‍ പിടിച്ചു. നേരിയൊരു തണുപ്പ്‌.

"അന്നെയൊക്കെ ഇനീം കാണാന്‍ കയ്വോന്നറിയൂല, കുട്ടന്‍മോനെ.. ഞ്ഞി ഇന്നെ ങ്ങനെ എത്ര കാലം ഇടും ന്നാര്‍ക്കറിയാം.."

"..."

"പോണെ വയിക്കാ അച്ഛനെ അടക്കീത്‌. ഒന്ന്‌ കണ്ട് പൊയ്ക്കോളൂ.. ഓര്‍മ്മല്യേ.. ആ പഴേ തൊടീല്‌ത്തന്നെ.." അതു പറഞ്ഞിട്ട്‌ ഒന്നു പൊട്ടിച്ചിരിച്ചു.

ആവൂ. മനസ്സില്‌ കെട്ടിയിട്ടിരുന്ന എന്തോക്കെയോ കയറഴിഞ്ഞു പോയതുപോലെ. ഒരു ഭാരമില്ലായ്മ. ചിരിയില്‌ പതുക്കെ പങ്കു ചേര്‍ന്നു. ഉള്ളില്‌ ഒരുക്കി വെച്ചിരുന്ന മാപ്പപേക്ഷയ്ക്കൊക്കെ ഒരു വിലയുമില്ലെന്നു തോന്നി. അതങ്ങനെത്തന്നെ വിഴുങ്ങി.

ഒത്തിരി നേരം ഞാന്‍ പോണ വഴിക്ക്‌ നേരെ നോക്കി(?)ക്കൊണ്ട്‌ നിന്നിരുന്നു. ഇടവഴിയിലെത്തും വരെ ഞാനും ഇടയ്ക്കിടെ തിരിഞ്ഞു നോക്കി.

ഇടവഴിയവസാനിക്കുന്നിടത്താണ്‌ ഞങ്ങള്‌ വാടകയ്ക്കു താമസിച്ചിരുന്ന പഴയ വീട്‌. അതിപ്പോള്‍ ഉടമസ്ഥന്‍ പൊളിച്ചുപണിഞ്ഞ്‌ കോണ്‍ക്രീറ്റിട്ടിരിക്കുന്നു. അതിരു കടന്നപ്പുറം മൂത്തോറശ്ശന്‍റെ പറമ്പ്‌. ഒരു കൌതുകത്തിന്‌ അങ്ങേരെ അടക്കിയ സ്ഥലം നോക്കി നടന്നു.

അവിടെ, കമ്മ്യൂണിസ്റ്റുപച്ചകള്‍ക്കിടയില്‌, ഒരു ചെറിയ മണ്‍കൂനയും കുറച്ചു കല്ലുകളും. ഞങ്ങള്‍ അപ്പിയിട്ടോണ്ടിരുന്നതിനു നേരെ താഴെ, മൂത്തോറശ്ശന്‍ ഉറങ്ങുന്നു.

"ആരാണ്ടാ അവ്ടെ, നായീന്‍റെ മക്കളേ.."

ഉള്ളൊന്നു കാളി, പിന്നെ ഒന്നൂറി ചിരിച്ചു തിരിഞ്ഞു നടന്നു.

Friday, June 6, 2008

ആല്‍ത്തറ - വിശേഷങ്ങള്‍

ഈ പോസ്ടുമായ് ബന്ധപ്പെട്ട പഴയ പോസ്റ്റുകള്‍ :

ആല്‍ത്തറ വിശേഷങ്ങള്‍
സ്വാമിയേ തേടി

മാണിക്യം നടന്നു നീങ്ങുമ്പോള്‍ ആല്‍ത്തറയില്‍ തനിയെ നില്‍ക്കുന്ന ഗോപന്‍, പിന്നീട് എന്തോ ആലോചിച്ചിട്ട് കുറ്റ്യാടികാരന്‍റെ ചായകടയിലേക്ക് നടക്കുന്നു.

കുറ്റ്യാടി : "ഇതെവിടെ കെടന്നു മറയണൂ ഇങ്ങള്, ബടെ കാണാനില്ല ല്ലാ,"

ഗോപന്‍ : "ന്‍റെ കുറ്റ്യെ, ഞാനൊരു യാത്ര കഴിഞ്ഞു വരണ വഴ്യാ മ്മടെ ആല്‍ത്തറ സാമീനെ നോക്കാന്‍ പോയീതാ"

കുറ്റ്യാടി : "ന്ന്ട്ട് ഓനെ കണ്ടോ ?"

ഗോപന്‍: "കണ്ടു കണ്ടു.. അത് ആലോചിക്കുമ്പോ എനിക്ക് ഇപ്പഴും ഒരു കുളിരാ."

കുറ്റ്യാടി : "എന്തെ, ആള് തുണി എടുതുട്ടുണ്ടായിരുന്നില്ലേ ?"

ഗോപന്‍ : "ച്ചേ, വൃത്തികേട്‌ പറയാതെ.."

കുറ്റ്യാടി : "അപ്പൊ എന്താ ന്ടായെ അബിടെ ?, തെളിച്ചു പറയ്."

ഗോപന്‍: "ന്‍റെ കുറ്റ്യെ, ഈ സാമി നമ്മള് വിചാരിക്കണ മാതിരിയല്ല, ആള്‍ക്ക് എന്താ ഗ്ലാമറു ?"

കുറ്റ്യാടി : "ഓന് എന്തിന്‍റെ കൊറവാ ?"

ഗോപന്‍ : "കൊറവോന്നും ഇല്ല, ഇത്തിരി കൂടില്ലേന്നു സംശ്യം. "

കുറ്റ്യാടി : "എന്താ പ്രാന്താ ?"

ഗോപന്‍ : "ഞാന്‍ ആശ്രമത്തിന്‍റെ കാര്യാ പറഞ്ഞേ, ഇമ്മടെ നടീല്ലേ ഐശ്വര്യ, അവരേം കണ്ടു"

കുറ്റ്യാടി : "ഓ അതാണാ ഇനക്ക് കുളിരണ്ന്ന് പറഞ്ഞതു ?"

ഗോപന്‍ : "അതെയതെ.." (ചിരിക്കുന്നു)

കുറ്റ്യാടി : "ന്നാ ബല്ലാണ്ട് കുളിരണ്ട," (കടയുടെ അകത്തേക്ക്‌ നോക്കി ) "ഡാ മോനേ ഈ പോട്ടത്തിനു ഒരു മാല കൊടുക്കടാ., ചൂടു ഇത്തിരി ജാസ്തി ആയിക്കോട്ടെ. ഓന്‍റെ കുളിര് ആ പൊയ കടന്ന് പോണം. "

ചായ കുടിക്കുന്ന ഗോപന്‍. പിന്നീട് പുറകില്‍ കാണുന്ന വീട്ടിലേക്ക് നോക്കുന്നു



ഗോപന്‍ : "കുറ്റ്യാട്യേ ആ ആരാ ഈവീട്ടില് താമസിക്കണേ. നല്ല ചന്തണ്ട് കാണാന്‍"

കുറ്റ്യാടി : " ഇയ്യ്‌ ബല്ലാണ്ട് ചന്തി പോക്കെണ്ട മോനേ, അതിനൊക്കെ ബേറെ ആളുണ്ട്."

ഗോപന്‍ : "ഈ കുറ്റ്യാടീടെ ഒരു കാര്യം. ഞാനൊന്ന് അറിയാന്‍ ചോദിച്ചതല്ലേ."

കുറ്റ്യാടി : " അബടല്യെ മോനേ, മ്മടെ നാടക നടി ഷാപ്പന്നൂര്‍ തങ്കം കെടക്കണേ."

ഗോപന്‍ : " എന്ത്യേ അവര്ക്കു അസുഖാ കെടപ്പിലാവാന്‍ ?, ഞാന്‍ പോയി നോക്കണാ ?"

കുറ്റ്യാടി : " ഇയ്യ്‌ ഇപ്പൊ അന്കിടു പോണ്ട, മ്മടെ പഞ്ചായത്ത് മേംബര് ഇല്ലേ, ഓന്‍ നോക്കികോളും."

ഗോപന്‍ : " എന്താ ഞാന്‍ നോക്ക്യാ കൊറഞ്ഞു പൂവോ..?, ഇതാപ്പോ നന്നായെ.."

കുറ്റ്യാടി : " ഞാന്‍ പറയാന്‍ മറന്നു, ആ ടാക്കിട്ടരു ഇബടെ നെന്നേം തെരക്കി വന്നെര്‍ന്നു, ഓനെ പോയി ആദ്യം കാണ്. എന്നിട്ടാവാം തങ്കമ്മേ കാണണതു"

ഗോപന്‍ : " ഡോക്ടര്‍ടെ പടം ഇടുക്കാന്‍ ഉണ്ടാവും. എന്തായാലും ഞാന്‍ ചെല്ലട്ടെ, പണി കിട്ട്വൊന്നു നോക്കാല്ലോ. ?"

കുറ്റ്യാടി : "ന്നാ ഇജ്ജ്‌ പോയീട്ട് ബാ.., മ്മക്ക്‌ ഒരുമിച്ചു തങ്കമ്മേ കാണം പൂവാം."

ഗോപന്‍ : " എന്നാലും എന്നെ തനിച്ചു വിടില്ലാല്ലേ, സൂത്രക്കരാ കുറ്റ്യാടീ ഇപ്പൊ ഞാന്‍ പോണൂ."

ഗോപന്‍ നടന്നു പോകുന്നു.



വഴിയിലൂടെ ഒരു ലോറി ചീറി പാഞ്ഞു പോകുന്നു.

ഗോപന്‍ : " ഇതെന്താ ബൂലോക മീറ്റിന്‍റെ ആദ്യക്ഷന് ബെന്‍സ് കാറ് വേണ്ടേ ഇപ്പൊ ?"

വഴി വക്കില്‍ നിന്നൊരാള്‍ : "ഇജ്ജാതി ബല്യെ ആള്‍ക്കാരായാ ബല്യെ ബന്ടി ബേണ്ടേ?"

ഗോപന്‍ : " ഈ പറഞ്ഞതു ന്യായം "

പുറകില്‍ വന്ന വണ്ടി കണ്ടിട്ട് ഗോപന്‍ വീഴാതിരിക്കുവാന്‍ ഇലക്ട്രിക് പോസ്റ്റില്‍ പിടിച്ചു നില്ക്കുന്നു.



ഗോപന്‍: " ന്‍റെ അമ്മോ ഇതെന്താ ബ്ലോഗിലെ ശക്തി പ്രകടനം കഴിഞ്ഞില്ലേ എന്‍റെ ആല്‍ത്തറ സ്വാമീ ?"

ബൈക്കിലൂടെ പോയിരുന്നയാള്‍ : " മെയിലും പോസ്റ്റും ഒന്നും പോരാ ഇപ്പൊ നേരിട്ടടിയും തുടങ്ങി..കലി കാലം കലി കാലം"

"ഗോപന്‍ : " അതെ..കലിപ്സ് ബ്ലോഗ് കാലം "

ജെയിംസ്ന്‍റെ ആശൂത്രില്‍ തിരക്ക് കണ്ടു ഗോപന്‍ അങ്ങോട്ട് കയറുന്നു.

(തുടരും)

ആദ്യത്തെ ആല്‍ത്തറ ഗോസിപ്പ് ഇവിടെ കാണാം