Sunday, November 2, 2008

ആരെയാണ് നിങ്ങള്‍ ഈ ലോകത്ത് ഏറ്റവും കൂടുതല്‍ സ്നേഹിക്കുന്നത്?

എന്റെ ഏറ്റവും അടുത്ത സുഹ്യത്തുക്കളോട് വളരെ ലളിതമായ് ഞാന്‍ ചോദിക്കുന്ന ഒരു ചോദ്യമുണ്ട് “ഈ ലോകത്ത് നീ ആരെയാണ് ഏറ്റവും കൂടുതല്‍ സ്നേഹിക്കുന്നത് “? എന്നയാണ് എന്ന ഉത്തരം പ്രതീക്ഷിച്ചുകൊണ്ടാണ് ചോദിക്കുന്നതന്ന് മനസ്സിലാക്കുന്നതുകൊണ്ടും, സ്പെസിഫിക്കായ ഒരു ഉത്തരം കിട്ടാത്തതുകൊണ്ടും അവര്‍ വിഷയം മാറ്റുകയാണ് പതിവ്. കേള്‍ക്കുമ്പോള്‍ ലളിതം എന്നു തോന്നാമങ്കിലും ഉത്തരം പറയാന്‍ ബുദ്ധിമുട്ടുള്ള ഒരു ചോദ്യമാണത്.

ഞാന്‍ പലപ്പോഴും എന്റെ മനസ്സിനോടും ചോദിക്കും "ആരയാണ് നീ ഈ ലോകത്തില്‍ ഏറ്റവും കൂടുതല്‍ സ്നേഹിക്കുന്നത്?". ഒരു ഞൊടിയിടക്കുള്ളില്‍ ഇപ്പോള്‍ നിങ്ങളുടെ മനസ്സിലൂടെ കടന്നുപോയ കുറെ മുഖങ്ങള്‍ പോലെ എന്റെ മനസ്സിലൂടെയും കടന്നുപോകും കുറെ മുഖങ്ങള്‍. പക്ഷേ ഒരിക്കലും ഒരുത്തരത്തില്‍ എത്താന്‍ കഴിയുന്നില്ല. അപ്പോള്‍ എന്റെ മനസ്സ് എന്നോട് തിരിച്ചുചോദിക്കും സ്നേഹത്തിന് അങ്ങനെ ഒന്നും രണ്ടും ഉണ്ടോ എന്ന്?

നിങ്ങള്‍ പറയു ആരെയാണ് നിങ്ങള്‍ ഈ ലോകത്ത് ഏറ്റവും കൂടുതല്‍ സ്നേഹിക്കുന്നത്?

40 comments:

Dr. Prasanth Krishna said...

നിങ്ങള്‍ പറയു ആരെയാണ് നിങ്ങള്‍ ഈ ലോകത്ത് ഏറ്റവും കൂടുതല്‍ സ്നേഹിക്കുന്നത്?

കാപ്പിലാന്‍ said...

വളരെ നല്ല ചോദ്യമാണ് പ്രശാന്ത് ചോദിക്കുന്നത് . എന്നെ പറ്റി പറയുമ്പോള്‍ എന്നിലേക്ക്‌ തിരിഞ്ഞു നോക്കുമ്പോള്‍ എനിക്ക് തോന്നുന്നത് ഞാന്‍ എന്നെ സ്നേഹിക്കുന്നില്ല എന്നാണ് ? എന്നെ കുറിച്ച് ഞാന്‍ അങ്ങനെ വലിയ ബോധവാനല്ല .എന്‍റെ ഭാര്യ ഇപ്പോഴും എന്നെ സൂചിപ്പിക്കുന്ന കാര്യമാണ് . സത്യത്തില്‍ ഞാന്‍ മറ്റുള്ളവരെയാണ് സ്നേഹിക്കുന്നത് .മറ്റുള്ളവരുടെ ഉയര്‍ച്ചകള്‍ കാണുമ്പോള്‍ കുശുംബ് തോന്നി ഞാന്‍ എന്നെ തന്നെ വീണ്ടും താഴത്ത്കയാണ്.സ്വന്തം അതാമാവിനെ ശരീരത്തെ അങ്ങനെ ഞാന്‍ നോവിക്കുന്നു .സ്വയം സ്നേഹിച്ചാല്‍ അങ്ങനെ മറ്റുള്ളവരുടെ ഉയര്‍ച്ചയില്‍ ദുഖം തോന്നേണ്ട കാര്യമില്ലല്ലോ പ്രശാന്തേ ? ഇവിടെ നമ്മള്‍ ഓരോരുത്തരും ആരെയാണ് സ്നേഹിക്കുന്നത് ? എന്‍റെ ഉത്തരം മറ്റുള്ളവരെ .

മാണിക്യം said...

ആരെയാണ് നിങ്ങള്‍ ഈ ലോകത്ത് ഏറ്റവും കൂടുതല്‍ സ്നേഹിക്കുന്നത്? ” നല്ല ചോദ്യം!
ചോദ്യം ഒട്ടും ലളിതമല്ല
ഉത്തരം: ഇന്ന് എന്നെ തന്നെ ആണ് ഞാന്‍ ഏറ്റവും കൂടുതല്‍ സ്നേഹിക്കുന്നത്..
നെറ്റി ചുളിയ്ക്കണ്ട.
അത് ദൈവം പോലും പറഞ്ഞതാണ്.
നിന്നെ സ്നേഹിക്കുന്നപോലെ നിന്റെ അയല്‍ക്കാരനേയും സ്നേഹിക്കുക...

അപ്പോള്‍ ആദ്യ സ്നേഹവും ഉത്തരവാദിത്വവും എന്നോട് തന്നെ.
അതു തന്നെ ആദ്യം ഞാന്‍.
അതാണു ശരിയും എന്നോട് നീതി പുലര്‍ത്താനാവാത്ത ഞാന്‍ എങ്ങനെ മറ്റുള്ളവരോട് നീതിപുലര്‍ത്തും?
സ്നേഹത്തിന്റെ ഒരു പ്രധാനഭാവവും നീതിയല്ലെ?

ഞാന്‍ ഈ ലോകത്ത് ഏറ്റവും കൂടുതല്‍ സ്നേഹിക്കുന്നത് എന്നെ തന്നെ!! :)

എന്റെ എന്ന ശിര്‍ഷകം ചേര്‍ത്ത് ബാക്കി
എന്റെ അച്ഛന്‍/അമ്മ
എന്റെ ഭാര്യ/ ഭര്‍ത്താവ്
എന്റെമകള്‍/മകന്‍
എന്റെ സഹോദരന്‍/സഹോദരി
അങ്ങനെ പോകും എന്നിട്ട് പൊള്ളവാക്ക് പറയും മറ്റുള്ളവരെ എന്ന് അതു വെറുതെ...
[കാപ്പിലാന്റെ കമന്റിന് ഒരു മറുപടി]
കാരണം അങ്ങനെ സ്വയം സ്നേഹിക്കുന്നതിലും ഉപരി മറ്റുള്ളവരെ സ്നേഹിച്ചിരുന്നുവെങ്കില്‍ അശാന്തിയും , അസുയയും, അതൃപ്തിയും ഉണ്ടാവുമായിരുന്നില്ലല്ലോ

ജിജ സുബ്രഹ്മണ്യൻ said...

ഈ ലോകത്ത് എല്ലാവരും ഏറ്റവും കൂടുതല്‍ സ്നേഹിക്കുനത് അവനവനെ തന്നെയാണു..മാണിക്യം ചേച്ചിയുടെ വിശദീകരണം ശ്രദ്ധിക്കൂ..

കനല്‍ said...

ഞാന്‍ അതിരാവിലെ എന്റെ പൂന്തോട്ടത്തില്‍ വളരുന്ന സ്നേഹപൂക്കളെയെല്ലാം പറിച്ചെടുക്കും.
എല്ലാം കൂടി ഒരു നൂറ് ബക്കറ്റ് കാണും.
40 ബക്കറ്റ് അമ്മയ്ക്ക് കൊടുക്കുവാരുന്നു.
30 ബക്കറ്റ് അപ്പന്,
20 ബക്കറ്റ് കൂട്ടുകാര്‍ക്ക്
9 ബക്കറ്റ് വഴിയില്‍ കാണുന്ന കൊള്ളാവുന്നവര്‍ക്കൊക്കെ കൊടുക്കുമായിരുന്നു.

രണ്ടു വര്‍ഷം മുമ്പ് ഞാന്‍ കല്യാണം കഴിച്ചപ്പോള്‍
അമ്മ പറഞ്ഞും 40 ലെ 20 നീയവള്‍ക്ക് കൊടുത്തേരെ 20 മതി, അപ്പനും പറഞ്ഞു 30 ലെ 15 ലവള്‍ക്ക് കൊടുത്തേരെ അങ്ങനെ അവള് 35 ബക്കറ്റ് അടിച്ചുമാറ്റി. ഇന്നാള് ഒരു പുതിഅതിഥി വന്നപ്പോള്‍ 35 ബക്കറ്റ് അവര്‍ രണ്ടുപേരും ഷെയറ് ചെയ്യാന്‍ തുടങ്ങി. ഇതാ കണക്ക് മതിയോ?


ഹഹഹഹ
അപ്പോനീയോ?


പൂന്തോട്ടത്തില്‍ നിന്ന് പറിച്ചെടുക്കുന്നതിന്റെ കണക്ക് പോരെ
ബാക്കി അവിടെ നിന്നോട്ടെ

ചാണക്യന്‍ said...

എന്നെയടക്കം എല്ലാപേരേയും സ്നേഹിക്കാന്‍ ഞാന്‍ ശ്രമിക്കുന്നുണ്ട്..
പക്ഷെ അത് എത്രകണ്ട് വിജയിക്കുന്നുണ്ട് എന്നെനിക്കറിയില്ല....

പ്രയാസി said...

എന്നെത്തന്നെ
നമ്മളെല്ലാം സ്വാര്‍ത്തന്മാരല്ലെ.
അല്ലെ!? അല്ലേന്ന്!?
ഞാന്‍ ഒരൊന്നൊന്നര സ്വാര്‍ത്ഥനാ

അനില്‍@ബ്ലോഗ് // anil said...

ജീവിതത്തില്‍ നാം പാലിക്കേണ്ട ചില അടിസ്ഥാ‍ന തത്വങ്ങളുണ്ട്.

അവയില്‍ ഒന്നാണ് ഇത്തരം ചോദ്യങ്ങള്‍ ഒഴിവാക്കുക എന്നത്.

ഒരു കുഞ്ഞിനോട് “നിനക്ക് അച്ഛനെയാണോ അമ്മയേ ആണോ കൂടുതല്‍ ഇഷ്ടം?” എന്നു ചോദിച്ച് അതിനെ വിഷമത്തിലാക്കാതിരിക്കുക എന്നത് ഒരു ഉദാഹരണമാണ്.

ചില കാര്യങ്ങളില്‍ താരതമ്യം സാദ്ധ്യമല്ല, ഒരേ സമയം അച്ഛനായും, സുഹൃത്തായും , ഭര്‍ത്താവായും, കാമുകനായും, ദൈവദാസനായും, മകനായും, സഹോദരനായും , സ്നേഹം നല്‍കാന്‍ ബാദ്ധ്യസ്ഥനാണ് ഞാന്‍.

ഇവയൊന്നുമാകട്ടെ പരസ്പരം മത്സരിക്കാനാവുന്നതോ താരതമ്യം ചെയ്യാനാവുന്നതോ അല്ല.

അതിനാല്‍ തന്നെ, വിക്രമാതിത്യനുത്തരം മുട്ടിയ , ഒരു ചോദ്യം കണക്കെ ,ഇതിനേയും കണക്കാക്കുന്നു.

Dr. Prasanth Krishna said...

കാപ്പിലാനേ

ശരിയാണ്, ചിലര്‍ മറ്റുള്ളവരെ ആകും കൂടുതല്‍ സ്നേഹിക്കിക. മനുഷ്യന് മൂന്നു മന്‍സ്സുണ്ട്. കോണ്‍ഷ്യസ്, അണ്‍കോണ്‍ഷ്യസ് ആന്റ് സബ് കോണ്‍ഷ്യസ് മൈന്‍ഡ്. സബ്‌കോണ്‍ഷ്യസ് മൈന്‍ഡിലും, അണ്‍കോഷ്യസ് മൈന്‍ഡിലും എല്ലാവരും അവനവനെ തന്നെ ആകും ഏറ്റവും കൂടുതല്‍ സ്നേഹിക്കുന്നത്. അപ്പോള്‍ കോണ്‍ഷ്യസ് മൈന്‍ഡ് അതാണ് പ്രധാനം. മനനം ചെയ്യാന്‍ കഴിവുള്ളവന്‍ മനുഷ്യന്‍. അവന്‍ മനനം ചെയ്യുന്നത് കോണ്‍ഷ്യസ് മൈന്‍ഡ് കൊണ്ടാണ്. അപ്പോള്‍ അവന്‍ എല്ലാവരേയും ഒരേപോലെ കാണാന്‍, സ്നേഹിക്കാന്‍ കഴിയില്ല. അവിടെ നമ്മള്‍ ആരയങ്കിലും ഒരാളെ ഒരിത്തിരിയങ്കിലും കൂടുതല്‍ സ്നേഹിച്ചുപോകും. ഇല്ലേ? അത് സ്വാര്‍ത്ഥതയല്ല, മനുഷ്യന്റെ നൈസര്‍ഗ്ഗികമായ ഒരു വാസനയാണ്.

കാപ്പിലാന്‍ said...

കര്‍ത്താവ് പറഞ്ഞത്
" നിങ്ങള്‍ നിങ്ങളുടെ ശത്രുക്കളെ സ്നേഹിക്കുക എന്നാണ് ".ഈ ആധുനിക ലോകത്തില്‍ എല്ലാവരും പരസ്പരം ശത്രുതാ മനോഭാവത്തോടെയാണ് കാണുന്നത് .സ്വാര്‍ത്ഥത അവന്റെ കൂടെ പിറപ്പാണ്.സ്വാര്‍ത്ഥത ഇല്ലാത്തവന്‍ മനുഷ്യനല്ല അവന്‍ ദൈവത്തിന് സമമാണ് .
ഞാന്‍ ഒരു മനുഷ്യന്‍ സാധാ മനുഷ്യന്‍ . എനിക്കില്ലാത്തതും പ്രശാന്തിന് ഉള്ളതുമായ ഒരു കാര്യം എനിക്കില്ലാതെ പോയല്ലോ എന്ന് കരുതി എന്‍റെ മനസിനെ ഞാന്‍ നീറ്റും.അതോടുകൂടി ശരീരവും നീറും.അത് കിട്ടാന്‍ വേണ്ടി ഞാന്‍ പരമാവധി ശ്രമിക്കും .കാരണം എനിക്ക് കുറയാന്‍ പാടില്ല .ഞാന്‍ പറഞ്ഞത് സ്വന്തത്തെ സ്നേഹി ച്ചിരുന്നുയെങ്കില്‍ സ്വയം ആരെന്നു മനസിലാക്കുമെങ്കില്‍ മനുഷ്യ മനസ്സില്‍ നിന്നും സ്വാര്‍ത്ഥത എന്നേ മാറി കിട്ടിയേനെ . ഈ ലോകത്തിന്റെ ഗതിയും വേറെ ഒരു രീതിയില്‍ ആയേനെ .അതുകൊണ്ട് ഞാന്‍ ഇപ്പോഴും മറ്റുള്ളവരെ സ്നേഹിക്കുന്നു .അവരുടെ ഗുണങ്ങള്‍ എന്റെതുകൂടി ആക്കാന്‍ ശ്രമിക്കുന്നു .അവരുടെ ദോഷങ്ങള്‍ മറ്റുള്ളവരെ കൂടി കാണിക്കുന്നു :)

മാണിക്യം said...

കാപ്പിലാന്‍‌:-
“എന്നെ കുറിച്ച് ഞാന്‍ അങ്ങനെ വലിയ ബോധവാനല്ല.എന്‍റെ ഭാര്യ ഇപ്പോഴും എന്നെ സൂചിപ്പിക്കുന്ന കാര്യമാണ് . സത്യത്തില്‍ ഞാന്‍ മറ്റുള്ളവരെയാണ് സ്നേഹിക്കുന്നത് .” .....

സ്വലാഭത്തിനു വേണ്ടിയല്ലെ കാപ്പിലാന്‍ മറ്റുള്ളവരെ സ്നേഹിക്കുന്നത്, അഥവ സ്നേഹിക്കുന്നു എന്നു ഭാവിക്കുന്നത്?

കാപ്പിലാന്‍‌:-“അതുകൊണ്ട് ഞാന്‍ ഇപ്പോഴും മറ്റുള്ളവരെ സ്നേഹിക്കുന്നു .അവരുടെ ഗുണങ്ങള്‍ എന്റെതുകൂടി ആക്കാന്‍ ശ്രമിക്കുന്നു .അവരുടെ ദോഷങ്ങള്‍ മറ്റുള്ളവരെ കൂടി കാണിക്കുന്നു :)”....

മറ്റുള്ളവരോട് തരിമ്പ് എങ്കിലും സ്നേഹമുണ്ടെങ്കില്‍
അവരുടെ ദോഷം ചൂണ്ടി മറ്റുള്ളവരെ കാണിക്കുമൊ? ഇഷ്ടവും സ്നേഹവും ഉണ്ടെങ്കില്‍ അവരുടെ ഗുണം അല്ലെ കാണിക്കണ്ടത് പറയണ്ടത്?

കാപ്പിലാന്‍‌:-“ഞാന്‍ പറഞ്ഞത് സ്വന്തത്തെ സ്നേഹി ച്ചിരുന്നുയെങ്കില്‍........”

തിരിച്ചിട്ടും മറിച്ചിട്ടും നോക്കി പറയുന്നതു ഒന്നും റ്റാലി ആവുന്നില്ലല്ലൊ കാപ്പിലാനെ. അതാണ് ഞാന്‍ പറഞ്ഞത് സ്വന്തത്തെ പോലും ഒരു പരിധി വരെ മാത്രമേ സ്നേഹിക്കൂ, വ്യക്തമായി ‘ഞാന്‍’ എന്ന self love മാത്രമാണ് തെളിയുന്നത്.

ഇവിടെ ആരെയാണ് നിങ്ങള്‍ ഈ ലോകത്ത് ഏറ്റവും കൂടുതല്‍ സ്നേഹിക്കുന്നത്?"
അല്ലാതെ താരതമ്യം ഇല്ലാ.

കാപ്പിലാന്‍ said...

ഞാന്‍ പറഞ്ഞതിന്റെ അര്‍ഥം എന്നെ പോലെയുള്ള ചില ബുദ്ധിയില്ല ജീവികള്‍ക്ക് മാത്രമേ മനസിലാകൂ .
മനുഷ്യന്റെ ഓട്ടം തുടങ്ങുന്നത് അവന്‍ ജനിക്കുമ്പോള്‍ മുതലാണ്‌ .ചുട്ട മുതല്‍ ചുടല വരെ ഇ ഓട്ടം തുടര്‍ന്ന് കൊണ്ടേ ഇരിക്കും .മറ്റുള്ളവരുടെ ഒപ്പമെത്തുക അല്ലെങ്കില്‍ അവനെക്കാള്‍ വേഗത്തില്‍ ഓടുക ഇതാണ് അന്തിമ ലക്‌ഷ്യം .
അപരനെ സ്നേഹിക്കുന്നു എന്ന വ്യാജേന
മറ്റുള്ളവരുടെ തോളില്‍ ഒന്ന് തട്ടി ,ഒരു ഹല്ലോ ,ഒരു ചിരി ,ഒക്കുമെങ്കില്‍ അവനൊരു പാര.ഇതെല്ലാം ആയി ഓട്ടം തുടരുകയാണ് .ഇതിനിടയില്‍ മനുഷ്യന്‍ സ്വയം മനസിലാക്കാനും ,സ്വന്തത്തെ സ്നേഹിക്കാനും മറക്കുന്നു .
തന്റെ കഴിവുകള്‍ , നേട്ടങ്ങള്‍ അവന്‍ ഒരിക്കലും ഓര്‍ക്കാറില്ല .അവനു കിട്ടിയ നന്മകള്‍ക്ക് നന്ദിയും ഇല്ല വീണ്ടും ഓട്ടം തുടരുന്നു .

ഇങ്ങനെ നോക്കുമ്പോള്‍ അവന്‍ സ്വന്തത്തെയും സ്നേഹിക്കുന്നില്ല ,മറ്റുള്ളവരെയും സ്നേഹിക്കുന്നില്ല .കണ്ണടയും വരെ .

K C G said...

വഴക്കടിക്കാനൊരു ടോപിക് ഇട്ടു കൊടുത്തു പ്രശാന്ത്. നല്ല ടോപിക് പ്രശാന്തേ.
ഒന്നിനേയും സ്നേഹിക്കാത്ത ഞാന്‍ ഉത്തരം പറയണ്ടല്ലോ?

K C G said...

കാപ്പൂ, പഴഞ്ചൊല്ല്‌ തെറ്റിച്ചു പറയരുത്.

‘ചുട്ട’ അല്ല, ചൊട്ട മുതല്‍ ചുടല വരെ എന്നാണ്.
(ഓ.ടോ. ഇനിയിപ്പോ എല്ലാ പഴഞ്ചൊല്ലുകളും തലതിരിച്ചെഴുതിയിരിക്കുന്ന ആ സ്ലേറ്റ് കാണിക്കും. ഓര്‍മ്മയില്ലേ കാപ്പൂ ‘അടി കൊടുത്ത് വടി വാങ്ങുക’ എന്നെഴുതിയത്? അങ്ങനെയെഴുതി കൊട്ടക്കണക്കിന് അടി വാങ്ങിയത്? )

മാണിക്യം said...

ഗീതേ ...
അത് ‘ക്ഷ’ബോധിച്ചു.
ങേഃ ? “ക്ഷ”യോ“ഷ”യോ ആകെ
കണ്‍ഫ്യൂഷന്‍ ..
കാപ്പിലാനേ അങ്ങനെ പറയല്ലെ
സത്യം I love me!

വികടശിരോമണി said...

ജീവിതത്തില്‍ നാം പാലിക്കേണ്ട ചില അടിസ്ഥാ‍ന തത്വങ്ങളുണ്ട്.

അവയില്‍ ഒന്നാണ് ഇത്തരം ചോദ്യങ്ങള്‍ ഒഴിവാക്കുക എന്നത്.

അനിലിനോട് യോജിക്കുന്നു.

മാണിക്യം said...

അതൊരു സത്യമാണ് ..
“ആരെയാണ് നിങ്ങള്‍ ഈ ലോകത്ത് ഏറ്റവും കൂടുതല്‍ സ്നേഹിക്കുന്നത്?”
ഉത്തരം പറയാന്‍ പലരും മടിക്കുന്ന ചോദ്യം.
എന്തുകൊണ്ട് ? മറ്റുള്ളവര്‍[എന്റെ അച്ഛന്‍/ അമ്മ, സഹോദരങ്ങള്‍, ഭര്‍ത്താവ്/ഭാര്യ, മകന്‍ /മകള്‍ സുഹൃത്തുക്കള്‍ അയല്‍ക്കാര്‍] എന്നെ സ്നേഹിക്കണം എന്ന ഉപബോധമനസ്സിന്റെ താല്പര്യം എന്നാല്‍ എനിക്ക് ആരെയാണ് ഈ ലോകത്ത് ഏറ്റവും കൂ‍ടുതല്‍ സ്നേഹം? അതു തുറന്നു പറയാന്‍ ഒരു വൈക്ലബ്യം .അതെന്തു കൊണ്ട് ?

വികടശിരോമണി &അനില്‍@ബ്ലോഗ് :-
ജീവിതത്തില്‍ നാം പാലിക്കേണ്ട ചില അടിസ്ഥാ‍ന തത്വങ്ങളുണ്ട്.
അവയില്‍ ഒന്നാണ് ഇത്തരം ചോദ്യങ്ങള്‍ ഒഴിവാക്കുക എന്നത്.


അതു ഉറക്കെ പറഞ്ഞാല്‍ അധര്‍‌മ്മം ആകുമോ എന്ന ഭയം മനസ്സിലുണ്ടല്ലെ? കാപ്പിലാന്‍ വളച്ചോടിച്ച് പറഞ്ഞു വച്ചു, മറ്റുള്ളവരുടെ കഴിവുകള്‍ ,ഉയര്‍ച്ച, ഒക്കെ കാണുമ്പോള്‍ അതു എനിക്ക് വേണം എന്ന് ആഗ്രഹത്തില്‍ നിന്ന് ഉണ്ടാവുന്ന വികാരത്തിന്റെ പിന്നാലെയുള്ള നെട്ടോട്ടം ... ഒരു പരിധി വരെ ഈ ഒരു മെന്റാലിറ്റി ആണ് മലയാളിയെ ഇന്ന് ഈ നിലയില്‍ എത്തിച്ചതും .. പഴേ കര്‍ന്നോന്മാര്‍ വയറ് മുറുക്കി ഉടുത്ത് കഴിഞ്ഞിടത്തു നിന്ന് ഈ കുതിച്ചു ചാട്ടത്തിനുള്ള പ്രചോദനവും ഈ ‘സ്വ’ ചിന്തയല്ലേ? എനിക്ക് നല്ല വീട് വേണം , ജീവിത സൌകര്യം വേണം , നാലാളുടെ മുന്നില്‍ നൂന്ന് നില്‍ക്കണംതുടങ്ങിയ നല്ല വശങ്ങളുടെ ‘ജന്മം’ ഇവിടെ നിന്ന് അല്ലേ?
എന്റെ അഭിപ്രായം ആണ് നിങ്ങള്‍ക്ക് യോജിക്കാം വിയോജിക്കാം, എന്നാലും ഞാന്‍ പറയും എല്ലാവരും ഉള്ളിന്റെയുള്ളില്‍ അവനവനെ തന്നെയാണ് സ്നേഹിക്കുന്നത് , അതു കൊണ്ടാണ് കാണുന്ന നല്ലതു “സ്വന്തം” ആക്കണം എന്ന് ആഗ്രഹിക്കുന്നത് , അതിനായി പ്രയത്നിക്കുന്നത്.

കാപ്പിലാന്‍ said...

ഈ കമെന്റില്‍ കൂടി ഞാന്‍ പറഞ്ഞ അഭിപ്രായത്തില്‍ നിന്നും മാണിക്യം ചേച്ചിക്ക് പകുതിയും മുക്കാലും മനസിലായി .ഇനി ശകലംകൂടി മനസിലായാല്‍ മതി .
അങ്ങനെ നൂര്‍ന്ന് നിന്ന മലയാളിയോ മറ്റാരോ ,ഏതോ ദേശക്കാര്‍ ( ഒരു മനുഷ്യന്‍ ) .എന്നാല്‍ എനിക്കിനി ഇത് മതി എന്ന് കരുതി ആ ഓട്ടം നിര്‍ത്തുന്നുണ്ടോ ?

ഇല്ല .

വീണ്ടും ശക്തിയായി ആ ഓട്ടം തുടര്‍ന്ന് കൊണ്ടേ ഇരിക്കുകയാണ് .അടുത്ത കൊമ്പില്‍ പിടിക്കാന്‍ .ഈ ഓട്ടം നില്‍ക്കുന്നത് ശവം ആകുമ്പോള്‍ .ഇതിനിടയില്‍ അവനെ കുറിച്ച് ഓര്‍ക്കാന്‍ സമയമില്ല .പിന്നെങ്ങനെ സ്വന്തത്തെ സ്നേഹിക്കും ?

Dr. Prasanth Krishna said...

കനല്‍ ബക്കറ്റിന്റെ കണക്കുകൊള്ളാം പക്ഷേ ആ 35 എണ്ണം ഷെയറുചെയ്യുന്ന കണക്ക് മനസ്സിലായില്ല. നടക്കട്ടെ നടക്കട്ടെ ബക്കറ്റും പൂക്കൂടയും പൂവിറുക്കലും അങ്ങനെ


ചാണ്‍ക്യാ

ഒരു സത്യം പറഞ്ഞല്ലോ. ശരിയാണ് എല്ലാവരും സ്വയം സ്നേഹിക്കനും ചുറ്റുമുള്ള എല്ലാവരേയും സ്നേഹിക്കനും ആഗ്രഹിക്കുന്നു. പക്ഷേ തിരക്കുപിടിച്ച ജീവിതത്തില്‍ എന്തക്കയോ നേടാന്‍ വേണ്ടി പരക്കം പായുമ്പോള്‍ അത് എത്രകണ്ടു സാധിക്കുന്നു എന്ന് എല്ലാവര്‍ക്കും സംശയം. സ്നേഹിക്കപ്പെടാതയും സ്നേഹിക്കാത്യും ഒന്നും നേടിയിട്ടു കാര്യമില്ല. അത് ആലിന്‍ കായ പഴുത്തപ്പോള്‍ കാക്കക്ക് വായില്‍ പുണ്ണ് എന്നു പറഞ്ഞമാതിരിയയിപോകും

Dr. Prasanth Krishna said...

അനില്‍

വന്നതില്‍ അഭിപ്രായം അറിയിച്ചതില്‍ നന്ദി.

ഇതു ചോദിക്കാന്‍ പടില്ലാത്ത ഒരു ചോദ്യമാണ് എന്നു പറഞ്ഞാലും സത്യം സത്യമല്ലാതാകുന്നില്ലല്ലോ? എല്ലാവരേയും നമുക്ക് ഒരേപോലെ സ്നേഹിക്കാന്‍ കഴിയുമോ? അഛ്ചനെയും അമ്മയേയും ആര്‍ക്കങ്കിലും ഒരേപോലെ സ്നേഹിക്കാന്‍ കഴിയുമോ? ആണ്‍കുട്ടികള്‍ക്ക് അമ്മയോടും, പെണ്‍കുട്ടികള്‍ക്ക് അഛ്ചനോടും അതുപോലെ തിരിച്ചും ഒരു അല്പം സ്നേഹം കൂടുതലുണ്ടാകില്ലേ? ശാസ്ത്രവും അത് തെളിയിച്ചതാണ് ഈ സത്യം. ഒരേ സമയം അച്ഛനായും, സുഹൃത്തായും , ഭര്‍ത്താവായും, കാമുകനായും, സുഹ്യത്തായും, മകനായും, സഹോദരനായും , സ്നേഹം നല്‍കാന്‍ ബാദ്ധ്യസ്ഥരായ എല്ലാ മനുഷ്യനും, ജീവിതത്തില്‍ ആരോടങ്കിലും ഒരാളോട് ഒരല്പം അടുപ്പം കൂടുതലുണ്ടാകില്ലേ?. എല്ലാസുഹ്യത്തുക്കളേയും ഒരേപോലെ സ്നേഹിക്കാന്‍ ആര്‍ക്കങ്കിലും കഴിയുമോ? ഇല്ല എന്നുതന്നയല്ലേ ഉത്തരം. ചെറുപ്പം മുതല്‍ കൂടെ കളിച്ചുവളര്‍ന്ന ഒരു സുഹ്യത്തിനോടുള്ളതിനേക്കാള്‍ സ്നേഹവും അടുപ്പവും ഒരിക്കലും കണ്ടിട്ടില്ലാത്ത ഒരു ചാറ്റ് ഫ്രണ്ടിനോട് ആയികൂടാ എന്നുണ്ടോ? അപ്പോള്‍ ഇതൊക്കെ നമ്മളെ മാത്രം ഡിപ്പന്‍ഡ് ചെയ്യുന്ന ഒന്നല്ല എന്നതല്ലേ ശരി. എന്നാല്‍ ഓരോരുത്തരോടുമുള്ളസ്നേഹം ഓരോന്നാണ്. അഛ്ചനോടുള്ള സ്നേഹം അമ്മയോടുള്ളത് അമ്മയോടും എല്ലാം ഓരോന്നാണ്. അതാണ് സ്നേഹത്തിന് റാങ്കിംങ് ഉണ്ടന്ന് പറയുന്നതും.

ഞാന്‍ ആചാര്യന്‍ said...

നല്ല സന്തോഷമോ നല്ല ദു:ഖമോ വന്നാല്‍ മോളിലുള്ളാളിനെയാണോര്‍മ വരുന്നത്..

K C G said...

അനിലിനും വികടശിരോമണിക്കും ഒപ്പം ഞാനുമുണ്ട്. ഇങ്ങനത്തെ ചോദ്യങ്ങള്‍ ചോദിക്കാന്‍ പാടില്ല. പ്രശാന്ത് ഗോ ബാക്ക്.
പ്രശാന്ത് തന്നെ പറയുന്നു പലരോടുള്ള സ്നേഹം പലവിധത്തിലുള്ളതാണെന്ന്. അതില്‍ ഏറ്റവും കൂടുതല്‍ ഏത് എന്ന് എങ്ങനെ അളക്കും? ഒരേപോലുള്ളത് അല്ലേ ഒരു കോലു വച്ച് അളക്കാന്‍ പറ്റൂ. ഇതിപ്പോള്‍ കണക്കില്‍ ദാ ഇങ്ങനെയൊരു ചോദ്യം ഇട്ടാല്‍ എങ്ങനെയിരിക്കും.

കൂട്ടിയെഴുതുക :
10 മാങ്ങ
2 പറ നെല്ല്
3 കിലോ പയറ്
ഇതിന്റെ ഉത്തരം എന്ത് ഏതു യൂണിറ്റില്‍ എന്നെഴുതും? അതുപോലാണ് ആരോടാണ് കൂടുതല്‍ സ്നേഹം എന്നു ചോദിച്ചാല്‍ നമ്മള്‍ വലഞ്ഞു പോകുന്നത്. നമ്മെ തന്നെയാണ് കൂടുതല്‍ സ്നേഹിക്കുന്നതെന്നു പറയുന്നതും എപ്പോഴും ശരിയാവണമെന്നില്ല. അതു സാഹചര്യം പോലിരിക്കും. സപ്പോസ്, ഒരമ്മയും കുഞ്ഞും ഒരു വിഷമസ്ഥിതിയിലകപ്പെടുന്നെന്നു വിചാരിക്കുക. തന്റെ ശരീരം അവഗണിച്ചും അമ്മ കുഞ്ഞിനെ സുരക്ഷിതമാക്കാനേ നോക്കൂ. ഈ അവസരത്തില്‍ അമ്മ തന്നെ തന്നെയാണോ തന്റെ കുഞ്ഞിനെയാണോ കൂടുതല്‍ സ്നേഹിക്കുന്നത്?

ഓ.ടോ. മാണിക്യം ചേച്ചീ,

അത് ‘ക്ഷ’ബോധിച്ചു.
ങേഃ ? “ക്ഷ”യോ“ഷ”യോ ആകെ
കണ്‍ഫ്യൂഷന്‍ ..


ഗവിതകള്‍ വായിച്ചു വായിച്ചു വായിച്ചു എനിക്കും ആകെ കണ്‍ഫ്യൂ‘ക്ഷ’ന്‍ ആയി. അതോ കണ്‍ഫ്യൂ‘ഷ’നോ? കണ്‍ഫ്യൂ...ന്‍ തന്നെ.

Dr. Prasanth Krishna said...

ഗീതാ ഗീതികള്‍

അഭിപ്രായത്തിനും വിശകലനത്തിനും നന്ദി. പക്ഷേ ഈ ഗോ ബാക്ക് എന്നു പറഞ്ഞത് മനസ്സിലായില്ല. ആംഗലേയപരിക്ഞാനം തീരെ കുറവാണേ. പിന്നെ ആ ഉദാഹരണം തീരെ അസ്ഥാനത്തായ്പോയികേട്ടോ. മാങ്ങ എപ്പോഴും മാങ്ങയും, പയറ് എപ്പോഴും പയറും, നെല്ല് എപ്പോഴും നെല്ലുമാണ്. അതുപോലെ തന്നെ സ്നേഹവും. നിനക്ക് ഏറ്റവും ഇഷ്ടപ്പെട്ട പഴം ഏതന്നു ചോദിച്ചാല്‍ നമുക്ക് ഓരോരുത്തര്‍ക്കും ഒരുത്തരം ഉണ്ടാകും. ഉദാഹരണത്തിന് മാങ്ങ തന്നെ നോക്ക്. എത്രവിധം ഉണ്ട് അത്. കിളിച്ചുണ്ടന്‍, മൂവാണ്ടന്‍, നാട്ടുമാങ്ങ, അല്‍ഫോണ്‍സ, വനരാജ്, മുല്‍ഗോവ, സഫേദ, ലാന്‍‌ഗ്ര എന്നിങ്ങനെ. മാങ്ങ ഏതായാലും അളവുകോല്‍ ഒന്നുതന്നെ. ക്ഷമിക്കണം ഈ ഉദാഹരണം പറയേണ്ടിവന്നതില്‍. ഗീതാഗീതികള്‍ ആദ്യം പറഞ്ഞ ഉദാഹരണം എടുത്തൂ എന്നേ ഉള്ളൂ. സ്നേഹത്തെയും നമുക്ക് അതുപോലെ പലവിധം ആണന്നു പറയാം. അഛ്ചനോടുള്ള സ്നേഹം, അമ്മയോടുള്ള സ്നേഹം, മക്കളോടുള്ള സ്നേഹം. ജീവിത പങ്കാളിയോടുള്ള സ്നേഹം, സുഹ്യത്തുക്കളോടുള്ള സ്നേഹം, അവനവനോടുതന്നെയുള്ള സ്നേഹം. ഇതെല്ലാം പലഭാവങ്ങളാണങ്കിലും അളവുകോല്‍ ഒന്നുതന്നെ. അവിടെയാണ നിങ്ങള്‍ ആരയാണ് ഏറ്റവും കൂടുതല്‍ സ്നേഹിക്കുന്നതന്ന ചോദ്യത്തിന്റെ പ്രസക്തി.

ഗീതാഗീതി ഉത്തരം മുട്ടുമ്പോള്‍ കൊഞ്ഞനം കുത്തീട്ടു കാര്യമില്ല.

Dr. Prasanth Krishna said...

മാണിക്യം, "നിന്നെ സ്നേഹിക്കുന്നപോലെ നിന്റെ അയല്‍ക്കാരനേയും സ്നേഹിക്കുക... എന്നാണ് ക്രിസ്തു പറഞ്ഞത് അതുകൊണ്ട് ഞാന്‍ എന്നെ തന്നയാണ് ഏറ്റവും കൂടുതല്‍ സ്നേഹിക്കുന്നതന്ന് പറയുന്നു." (കമന്റ് നമ്പര്‍ -3 നോക്കുക). അപ്പോള്‍ ക്രിസ്തു കൂടുതല്‍ സ്നേഹിച്ചത് ക്രിസ്തുവിനെ തന്നയാണന്നാണല്ലോ മാണിക്യം പറയുന്നത്.

അങ്ങനെ ആകുമ്പോള്‍ ക്രിസ്തു ഏറ്റവും വലിയ സ്വാര്‍ത്ഥന്‍ ആയിരുന്നു എന്നല്ലേ അതിനര്‍ത്ഥം. ഞാന്‍ ഇത്രനാളും കരുതിയിരുന്നത്, വിശ്വസിച്ചിരുന്നത് ക്രിസ്തു തന്നെക്കാള്‍ തനിക്കുചുറ്റുമുള്ളവരെ ആണ് സ്നേഹിച്ചതന്നും, അവരുടെ പാപങ്ങള്‍ സ്വയം ഏറ്റെടുത്ത് അവര്‍ക്കുവേണ്ടി ക്രൂശിതനായ് എന്നുമാണ്.

എന്റെ ഒരോ അബന്ധ ധാരണകളേ? ഈ പുതിയ അറിവു തന്നതിന് മാണിക്യത്തോട് നന്ദി. പിന്നെ ഒരു കാര്യം സത്യ ക്യസ്ത്യാനികള്‍ കേള്‍ക്കണ്ട അവര്‍ ഒരു കുരുശും പണിഞ്ഞോണ്ടുവരും മാണിക്യത്തെ കുരിശില്‍ തറക്കാന്‍.

അപ്പോള്‍ കമന്റ് ഡിലീറ്റ് ചെയ്യണോ അതോ അവിടതന്നെ ഇട്ടേക്കണോ?

മാണിക്യം said...

കമന്റ് ഒന്നും ഡിലീറ്റ് ചെയ്യണ്ടാ.
ഇന്ന് ഞങ്ങള്‍ എല്ലാമ്ം ഒബാമയെ സ്നേഹിച്ചു കൊണ്ടിരിക്കുവാണേ..
എന്താവും എന്ന് കണ്ടറിയാം
അതു കഴിഞ്ഞാല്‍ കൊണ്ടറിയാം.

K C G said...

പ്രശാന്തേ, ഉത്തരം മുട്ടിയെന്ന്‌ ആരു പറഞ്ഞു? പ്രശാന്ത് ചോദിച്ച ചോദ്യത്തിനു എനിക്കു തോന്നിയ ഉത്തരമാണ് ഞാന്‍ എഴുതിയത്. അതു പ്രശാന്തിനു ബോധിക്കാഞ്ഞിട്ടായിരിക്കും ഞാന്‍ കൊഞ്ഞനം കുത്തുകയാണെന്നു തോന്നുന്നത്. ഈ ചോദ്യത്തിനു പ്രശാന്തിന്റെ മനസ്സിലിരിക്കുന്ന ഉത്തരം തന്നെ ഞാനും പറയണമെന്നു ശഠിക്കുന്നത് ഇത്തിരി കടുപ്പമാണേ. എനിക്കീ കൊഞ്ഞനം കുത്തല്‍ എന്തെന്നുപോലും അറിയൂ‍ൂ‍ൂ‍ൂല്ലാ‍ാ‍ാ. ഇതു വരെ ആരും കൊഞ്ഞനം കുത്തുന്നത് ഞാന്‍ കണ്ടിട്ടേയില്ല. ഉത്തരം മുട്ടിയ്ക്കുന്ന ചോദ്യമൊന്നും ഞാനിന്നേവരെ ആരോടും ചോദിച്ചിട്ടില്ല അതാവും ആരും എന്നെ നോക്കി കൊഞ്ഞനം കുത്താതിരുന്നത്. എന്തു കഷ്ടായിപ്പോയി. ഞാനുടനേതന്നെ ഒരു ഉത്തരം മുട്ടിക്കുന്ന ചോദ്യം കണ്ടുപിടിച്ച് എല്ലാരോടും ചോദിക്കുന്നതായിരിക്കും. അപ്പോള്‍ അവരെന്നെ കൊഞ്ഞനം കുത്തി കാണിക്കും. അതു കണ്ടിട്ട് പഠിക്കാം കൊഞ്ഞനം കുത്തുന്നതെങ്ങനെയെന്ന്.


"അഛ്ചനോടുള്ള സ്നേഹം, അമ്മയോടുള്ള സ്നേഹം, മക്കളോടുള്ള സ്നേഹം. ജീവിത പങ്കാളിയോടുള്ള സ്നേഹം, സുഹ്യത്തുക്കളോടുള്ള സ്നേഹം, അവനവനോടുതന്നെയുള്ള സ്നേഹം. ഇതെല്ലാം പലഭാവങ്ങളാണങ്കിലും അളവുകോല്‍ ഒന്നുതന്നെ.."

ഇതു പ്രശാന്തിനു തോന്നുന്നത്. പക്ഷേ എനിക്ക് അച്ഛനോടുള്ള സ്നേഹം മാമ്പഴം പോലെ , അമ്മയോടുള്ളത് അന്നം പോലെ ഇങ്ങനെ പലരോടുള്ള സ്നേഹം പലവിധത്തിലുള്ളതാണെന്നാണ് തോന്നുന്നത്. ആ പറഞ്ഞ വസ്തുക്കള്‍ക്കെല്ലാം (മാങ്ങ, നെല്ല്, പയറ്)ഒരു പൊതു സ്വഭാവം ഉണ്ട് - എല്ലാം നമ്മള്‍ ആഹരിക്കുന്നവ. ഇതില്‍ ഏതാണേറ്റവും മുന്തിയത് എന്നോ ഏതാണേറ്റവും കൂടുതല്‍ ആവശ്യമെന്നോ ചോദിച്ചാല്‍ എനിക്കുത്തരമില്ല. എന്നാല്‍ എല്ലാം നമുക്ക് വേണ്ടതും തന്നെ. അതുപോലെ സ്നേഹത്തിനും ഒരു പൊതു സ്വഭാവമുണ്ട്, എന്നുവച്ച് ഒരേ കോലു വച്ച് അളക്കത്തക്കതാണ് പലരോടുള്ള സ്നേഹമെന്ന്‌ എനിക്കു തോന്നുന്നില്ല. എനിക്കറിയാവുന്ന ഉത്തരമല്ലേ ഞാനെഴുതൂ പ്രശാന്തേ. (ദേ ഇതു പോലെ: സ്കൂള്‍ തലത്തില്‍ പഠിച്ചത് എത്രത്തോളം ഓര്‍ക്കുന്നു എന്നറിയാന്‍ ഡിഗ്രി ക്ലാസ്സില്‍ ഒരു ചോദ്യമിട്ടു. ന്യൂട്ടന്റെ തേര്‍ഡ് ലാ ഓഫ് മോഷന്‍ എഴുതാന്‍. 3 ഉത്തരങ്ങള്‍ ഇതാ. (1)ആക്ഷന്‍ ആന്‍ഡ് റിയാക്ഷന്‍ ആര്‍ ഈക്ക്വല്‍ ആന്‍ഡ് ഓപ്പോസിറ്റ്. രണ്ടാമത്തെ കുട്ടി മലയാളത്തില്‍ എഴുതി : 'അങ്ങോട്ടു പിടിച്ചു വലിച്ചാല്‍ ഇങ്ങോട്ടും പിടിച്ചു വലിക്കും'. മൂന്നാമത്തെ കുട്ടി ഇംഗ്ലീഷില്‍ തന്നെ എഴുതി: If you go up then you will fall down.
രണ്ടാമത്തേയും മൂന്നാമത്തേയും കുട്ടികള്‍ കൊഞ്ഞനം കുത്തുകയാണെന്നൊന്നും നമുക്ക് തോന്നിയില്ല കേട്ടോ. അവര്‍ക്കറിയാവുന്നതല്ലേ അവരെഴുതൂ. അതു പോലെ എനിക്കറിയാവുന്ന ഉത്തരം ഞാനും എഴുതി.)


പിന്നെ, ഗോ ബാക്ക്‌ - ഈ വാക്കിന്റെ അര്‍ത്ഥം എനിക്കും വലിയ പിടിയൊന്നുമില്ല പ്രശാന്ത്. എനിക്കും ആംഗലേയ പരിജ്ഞാനം തീരെ ഇല്ല. സമരവും ജാഥയുമൊക്കെ നടത്തുന്നവര്‍ ചിലപ്പോഴൊക്കെ ഈ വാക്ക് നല്ല താളത്തില്‍ ഈണത്തില്‍ അങ്ങനെ വിളിച്ചുപറഞ്ഞു നടക്കുന്നത് കേള്‍ക്കാം. അതങ്ങിഷ്ടപ്പെട്ടുപോയി. അതാ വച്ചു കാച്ചിയത്. ഗോ എന്നാല്‍ പശു എന്നാണ് അര്‍ത്ഥം എന്നു തോന്നുന്നു, ബാക് എന്നാല്‍ മുതുക് എന്നും. ഇതു രണ്ടും കൂടി ചേര്‍ന്നാല്‍ പശുവിന്റെ മുതുക് എന്നോ മറ്റോ ആകണം അര്‍ത്ഥം. ശരിക്കറിയില്ല കേട്ടോ.
പക്ഷേ മോനെ, ഒരു കാര്യം. ഞാനാ വാക്ക് വെറുതേ ഒരു തമാശക്കു പറഞ്ഞതാ. ഇത്തിരി സ്വാതന്ത്ര്യോം ഇഷ്ടോം ഒക്കെ തോന്നുന്നവരോട് ഇങ്ങനെ അല്ലറ ചില്ലറ തമാശകളൊക്കെ വച്ചു കാച്ചും. പ്രശാന്ത് ഭയങ്കര സീരിയസ് കുട്ടിയാ? തമാശ ഇഷ്ടായില്ലെങ്കില്‍ വിട്ടു കളഞ്ഞേക്ക്.

അയ്യോ പണ്ടു ഞാന്‍ ഇതേ തമാശ ആ പാമരനോടും പറഞ്ഞിട്ടുണ്ടെന്നു തോന്നുന്നു. പക്ഷേ, ആംഗലേയ പരിജ്ഞാനം നല്ലവണ്ണം ഉള്ളതു കൊണ്ടാകും, പാമു വഴക്കിനൊന്നും വന്നില്ല. പോരെങ്കില്‍ ഇപ്പോഴും നമ്മള്‍ വലിയ ഫ്രണ്ട്സുമാണല്ലോ!

അതു പറഞ്ഞപ്പഴാ ഓര്‍ത്തേ..
എനിക്കു ബൂലോകരോടു ഭയങ്കര സ്നേഹമാണല്ലോ. ശരിയാ, ബൂലോകരോടാണ് എനിക്കേറ്റവും കൂടുതല്‍ സ്നേഹം! യുറേക്കാ!
ഉത്തരം കിട്ടി.
ബൂലോകരെയാണ് ഞാനീ ലോകത്ത് ഏറ്റവും കൂടുതല്‍ സ്നേഹിക്കുന്നത്. അതില്‍ തന്നെ ഏറ്റവും ഏറ്റവും സ്നേഹം ആരോടാ ?
ഉത്തരം : പ്രശാന്ത് ആര്‍. കൃഷ്ണയോട് .

മാണിക്യം said...

ഹ :) ഹ:) പ്രശാന്ത്
കാലത്ത് മുതല്‍ നോക്കിയിരിക്കുവാണേ
ഗീത വന്ന് അടി കൊടുക്കും എന്നുമ്പറഞ്ഞ് ...

ഗീതേ ഒന്നാലോചിച്ചാല്‍ ശരിയാ ഇന്ന് ബൂലോകത്തുള്ളവരാ ഏറ്റവും വേണ്ടപ്പെട്ടവര്‍ എത്രയോ സമയങ്ങളില്‍ നമ്മള്‍ പറയുന്നത് എന്താ എന്ന് ചോദിക്കുന്നവര്‍ , നമ്മെ മനസ്സിലാക്കുന്നവര്‍ , ശാസിക്കുന്നവര്‍ കല്ലെറിയുകയും തോലോടുകയും ചെയ്യുന്നവര്‍ എല്ലാവരും ഒരു കൈപാടകലെ തൊടാന്‍ എത്തുന്ന ദൂരത്തുണ്ട് എന്ന വിശ്വാസം പലപ്പൊഴും ധൈര്യം തരാറുണ്ട്,ഒറ്റപെടലില്‍ നിന്ന് രക്ഷിക്കാറുണ്ട്.
അപ്പൊഴും ചോദ്യം ബാക്കി ഞാന്‍ ആരേയാ.....

കനല്‍ said...

കൊട് കൈ ഗീത ടീച്ചറേ...
(ഓ ടീച്ചര്‍മാര് കൈ കൊടുക്കില്ലല്ലോ? കൈയ്യില്‍
നല്ല ചൂരല്‍ സ്പര്‍ശനമേ എനിക്ക് കിട്ടിയിട്ടുള്ളൂ)

ഇത് നന്നായി... ലവന്‍ ഇനീ ഇമ്മാതിരി ചോദ്യവും കൊണ്ട് ഈ ഏരിയായില്‍ വരുന്നതിനുമുമ്പ് ഒന്ന് രണ്ട് പ്രാവശ്യം ആലോചിക്കും

ഗീത said...

മാണിക്യം ചേച്ചീ, കനലേ, അടികൊടുക്കുന്നതെന്തിന്? അതൊക്കെ പ്രാകൃതമായ ശിക്ഷാവിധിയല്ലേ? ഒരു കാര്യം പറഞ്ഞാല്‍ അതു ശരിയായി മനസ്സിലാക്കാതെ തെറ്റായി ധരിച്ചു പോകുന്നത് ഒരു കുറ്റമായി കാണേണ്ടതില്ല. അവരെ അടുത്തു പിടിച്ചിരുത്തി സസ്നേഹം ശരി പറഞ്ഞു മനസ്സിലാക്കിക്കൊടുക്കുക. അതു തന്നെയല്ലേ മാണിക്യം ചേച്ചിയും ചെയ്യുക.

കനലേ, തീര്‍ച്ചയായും ഞാന്‍ കൈ തരും. ഞങ്ങള്‍ക്കിവിടെ ചൂരല്‍ ഇല്ല.കുട്ടിക്കാലത്ത് എനിക്കു ചൂരല്‍ സ്പര്‍ശം മാത്രമല്ല തൂവല്‍‌സ്പര്‍ശം പോലുള്ള സ്നേഹപൂര്‍വമായ തലോടലും കിട്ടിയിട്ടുണ്ട് ടീച്ചര്‍മാരുടെ കൈയില്‍ നിന്ന്‌.

ബൂലോകരെ പറ്റി മാണിക്യം ചേച്ചി പറഞ്ഞതിനോട് സര്‍വാത്മനാ യോജിക്കുന്നു. ചങ്ങാതി നന്നായാല്‍ കണ്ണാടി വേണ്ട എന്നാണല്ലോ. ഇത് അന്വര്‍ത്ഥമാക്കും വിധമുള്ള ചങ്ങാതിമാര്‍ തന്നെയാണ് ബൂലോകത്തുള്ളത്. വിമര്‍ശിക്കേണ്ടിടത്തു വിമര്‍ശിച്ചും തെറ്റു തിരുത്തി തന്നുമൊക്കെ നേര്‍‌ വഴിക്കു നടത്തുന്ന നല്ല ചങ്ങാതിമാര്‍. ഈ ചങ്ങാതിമാരായ നിങ്ങളെയൊക്കെ ദിവസത്തില്‍ ഒരു നേരമെങ്കിലും ഒന്നു സന്ദര്‍ശിക്കാതെ ഉറങ്ങാനേ പറ്റില്ല. താല്‍ക്കാലികമാവാം ഈ തോന്നല്‍. എന്നാലും ജീവിതാന്ത്യം വരേയ്ക്കും ഈ ചങ്ങാത്തം ദൃഢമാര്‍ന്നു നില്ക്കണേയെന്ന പ്രാര്‍ത്ഥനയുമുണ്ട്.

Dr. Prasanth Krishna said...

ഗീതാ ഗീതി

എനിക്ക് അങ്ങനെ ഒരു ശാഠ്യവും ഇല്ല. ഞാന്‍ ഏറ്റവും കൂടുതല്‍ സ്നേഹിക്കുന്ന ആളിനെ വേറെ ആര്‍ക്കും ഒരിക്കലും സ്നേഹിക്കാനേ കഴിഞ്ഞന്നു വരില്ല. അപ്പോള്‍ പിന്നെ ഞാന്‍ അതുകൊണ്ടുതന്നെ എന്റെ മനസ്സിലിരിക്കുന്ന ഉത്തരം തന്നെ മറ്റുള്ളവര്‍ പറയണമന്ന് ശഠിക്കാനും പറ്റില്ല. പിന്നെ ഗീതാ ഗീതി, കമന്റും മുന്‍പേ ആ പോസ്റ്റ് മനസ്സിരുത്തി ഒന്നു വായിക്ക്. അപ്പോള്‍ മനസ്സിലാകും എന്താ എന്റെ ഉത്തരം എന്ന്. വാലും തലയും കണ്ടേച്ച് അത് ആനയാണന്നു പറയല്ലേ. അതിനു മുന്‍പേ അത് ആനയാണോ പ്രതിമയാണോ അതോ ആനേട പടമാണൊ എന്ന് പരിശോധിക്കണേ?.

പിന്നെ ഇപ്പം പിടികിട്ടി ഗോബാക്ക് എന്നു വച്ചാല്‍ എന്താണന്ന്. ക്യഷ്ണന് പശുവിന്റെ പുറത്തിനോട് വല്ലാത്ത ഒരു ഇഷ്‌ടം ഉണ്ടാകും. ഗവണ്‍‌മന്റ് സ്‌കൂളിന്റെ വരാന്തയില്‍ ഇരുന്നു നിരങ്ങിയകൊണ്ട് ഈ ആംഗലേയ ഭാഷ ഒട്ടും പിടിയില്ല.

പിന്നെ ഈ ജാഥയിലും, സെക്രട്ടറിയേറ്റിലും, പാര്‍ളമന്റിലും ഒക്കെ ഇതു മാത്രമ‌ല്ല ഇതുപോലെ വേറയും ഒരുപാട് വാക്കുകള്‍ നല്ല ഈണത്തിലും താളത്തിലും പ്രാസത്തിലും ഒക്കെ വിളിച്ചുപറയു‍കയും, പലതും പൊക്കി കാണിക്കയും ഒക്കെ ചെയ്യും. അതൊക്കെ അതുപൊലെ അങ്ങ് പറയുകയും കാണികുകയും ഒക്കെ ചെയ്യുന്നുണ്ടാവും അല്ലേ? അതേ എനിക്ക് ഗീതാ ഗീതികളോട് അല്പം സ്വാതന്ത്യവും അടുപ്പവും കൂടുതല്‍ ഉള്ളതുകൊണ്ടാണ് ഇങ്ങനെ ഒക്കെ പറയുന്നത്.

പിന്നെ ഇപ്പോള്‍ പറഞ്ഞ ഉത്തരം തീര്‍ത്തും ശരിയാണ് കേട്ടോ. നമ്മള്‍ ബ്ലോഗാഴ്‌സിന് തമ്മിലുള്ള സ്നേഹം വേറെ ആരോടങ്കിലും ഉണ്ടോ? എപ്പോഴങ്കിലും എന്തങ്കിലും ഒക്കെ പ്രശ്നങ്ങള്‍ ഉണ്ടാകുമ്പോള്‍, അതിയായ സന്തോഷമുണ്ടാകുമ്പോള്‍ നമ്മള്‍ ആദ്യം എത്തുന്നത്. മാണിക്യം പറഞ്ഞത് ശരിയാ എല്ലവരും ഒരു കൈഎത്തും ദൂരത്തുതന്നെയുണ്ട്.

Dr. Prasanth Krishna said...

കനലേ

വികാര ഭരിതനാകാതെ. ഒരു കാര്യം ചെയ്യുമ്പോള്‍ ഒന്നും രണ്ടും അല്ല ഒമ്പതു തവണ ആലോചിച്ചേ ചെയ്തിട്ടുള്ളൂ. എന്നാലും ഇനി ഒരു രണ്ടുതവണ കൂടെ ആലോച്ചിക്കാം കേട്ടോ. അപ്പോള്‍ മൊത്തത്തില്‍ പതിനൊന്നു തവണ. ഏതായലും ഇത്ര ആയില്ലെ ഒരു കണക്കിന് അത് പന്ത്രണ്ടാക്കിയേക്കാം.

മേരിക്കുട്ടി(Marykutty) said...

നമ്മള്‍ ഏറ്റവും അധികം സ്നേഹിക്കുന്നത് നമ്മെ തന്നെയാണ് എന്നാണെനിക്കു തോന്നുന്നത്..ഒരാളുടെ വേര്‍പാടില്‍ പോലും, നമ്മള്‍ ദുഖിക്കുന്നത്, അയാള്‍ എന്റെ കൂടെയില്ല..ഇനി ഞാനെങ്ങനെ എന്നല്ലേ..

K C G said...

ഈ പ്രശാന്തിന് ഇതുവരേയും തെറ്റിധാരണകള്‍ മാറുന്നില്ലല്ലോ. ഇന്നുവരേയും ഒരു പോസ്റ്റു പോലും വാലും തലയും മാത്രം വായിച്ച് കമന്റ് ഇട്ടിട്ടില്ല. മുഴുവനും വായിക്കും. പ്രശാന്ത് തന്നെ പോസ്റ്റില്‍ പറയുന്നു ഈ ചോദ്യത്തിന് ഇതുവരേയും ഒരുത്തരം കണ്ടുപിടിക്കാനായില്ലെന്ന്. അതു തന്നെയല്ലേ പ്രശാന്തേ ഞാനും പറയുന്നത്? ഉത്തരം കണ്ടു പിടിക്കത്തക്ക ചോദ്യമല്ലെന്ന്. അങ്ങനെ എഴുതിയതിന് ഒരു എക്സ്പ്ലനേഷന്‍ എന്ന നിലയിലോ അല്ലെങ്കില്‍ ഒരു എക്സാമ്പിള്‍ എന്ന നിലയിലോ ഒക്കെ മാങ്ങ നെല്ല് ഒക്കെ കൊണ്ടു വന്നു. അത്രയല്ലേ ഉള്ളു. അപ്പോള്‍ പറയുന്നു ഉത്തരം മുട്ടീന്നും കൊഞ്ഞനം കുത്തുന്നൂന്നുമൊക്കെ. എന്റെ ഈശ്വരാ ഇതിപ്പോള്‍ നീളേം പോവൂല്ല കുറുകേം പോവൂല്ല എന്നു പറഞ്ഞപോലായല്ലോ.

പിന്നെ, ആ താളത്തില്‍ ഈണത്തില്‍ പ്രാസത്തില്‍ ഒക്കെ വിളിക്കുന്ന ചില വാക്കുകളേ ഇഷ്ടാവൂ. എല്ലാ വാക്കുകളും ഇല്ല. പിന്നെയാ പൊക്കിക്കാണിക്കുന്നതെന്തെന്നും മനസ്സിലായില്ല.

'ക്യഷ്ണന് പശുവിന്റെ പുറത്തിനോട് വല്ലാത്ത ഒരു ഇഷ്‌ടം ഉണ്ടാകും.' ഇതെനിക്ക് ഭയങ്കര ഇഷ്ടായി കേട്ടോ. കൃഷ്ണന്‍ എന്റെ ഇഷ്ടദൈവമാണ് . കുഴലൂതുന്ന കൃഷ്ണനും ആ കുഴല്‍‌വിളി ആസ്വദിച്ച് നിര്‍വൃതി പൂണ്ടു നില്‍ക്കുന്ന ഗോവും...
ഹാ എത്ര ഭംഗിയാണാ ചിത്രം കാണാന്‍.
ഗവ. സ്കൂളിന്റെ വരാന്തയിലല്ല അകത്തു ക്ലാസ്സ് മുറീല്‍ കേറിയിരുന്നു പഠിച്ചിട്ടു പോലും എനിക്കും ആ ആംഗലേയ പരിജ്ഞാനം കഷ്ടി തന്നെ പ്രശാന്ത്.

*** ഇനി ഞാന്‍ സീരിയസ്സായി പറയുന്നു.*** ഞാനും പ്രശാന്തുമൊക്കെ ഈ ആല്‍ത്തറക്കൂട്ടത്തിലെ അംഗങ്ങള്‍. സമയം കിട്ടുമ്പോള്‍ നമ്മളൊക്കെ ഈ ആല്‍ത്തറയില്‍ വന്നിരിക്കുന്നു, മനസ്സു തുറക്കുന്നു, അഭിപ്രായങ്ങള്‍ പറയുന്നു, വാഗ്വാദങ്ങള്‍ നടത്തുന്നു, ചിലപ്പോള്‍ അന്യോന്യം ചീത്തപറയുന്നുമുണ്ടാകും. പക്ഷേ ഇതിന്റെയൊക്കെ അടിത്തറയില്‍ നമ്മളെയൊക്കെ ഇങ്ങനെ ഇവിടെവരാന്‍ പ്രേരിപ്പിക്കുകയും ബന്ധിപ്പിച്ചു നിറുത്തുകയും ചെയ്യുന്ന ഒരു ഘടകമുണ്ട് -ഒരിക്കല്‍ പോലും നേരില്‍ കണ്ടിട്ടില്ലാത്ത നമുക്ക് തമ്മില്‍ തമ്മില്‍ തോന്നുന്ന മാനസികമായ ഒരു സൌഹൃദം, അടുപ്പം. അതിനെത്തന്നെയാണ് ഇഷ്ടം സ്വാതന്ത്ര്യം എന്നൊക്കെ പറയുന്നത്. ആ സൌഹൃദം കൊണ്ടാണ് സ്വാതന്ത്ര്യത്തോടെ എന്തെങ്കിലുമൊക്കെ പറയാന്‍ തോന്നുന്നത്. എനിക്കാണെങ്കില്‍ ഇത്തിരി ഇഷ്ടവും സ്വാതന്ത്ര്യവുമൊക്കെ തോന്നുന്നയാളെ എപ്പോഴും കളിയാക്കാന്‍ തോന്നും. പ്രശാന്ത് ആലോചിച്ചു നോക്കിയേ വഴിയേ പോകുന്ന അന്യനൊരാളോട് നമ്മള്‍ കളിതമാശ പറയുമോ? അയാളെ കളിയാക്കാന്‍ മുതിരുമോ? പ്രശാന്തിന് ഞാന്‍ ഗോബാക്ക് എന്നു പറഞ്ഞതാണോ ഇത്രയ്ക്ക് ഈര്‍ഷ്യയ്ക്കിടയാക്കിയത്? അത് അതിന്റെ വേര്‍ഡ് മീനിങ്ങില്‍ എടുക്കുമെന്ന് വിചാരിച്ചില്ല. അത് ആല്‍ത്തറയില്‍ വന്നിരിക്കുന്ന ഒരു കളിക്കൂട്ടുകാരനോട് വെറുമൊരു തമാശയ്ക്കോതിയ ഒരു വാക്ക്. ചിരിച്ചുതള്ളി അതേ സ്പിരിറ്റില്‍ ഇങ്ങോട്ടും കളിപറഞ്ഞോണ്ടു വരുമെന്നാ കരുതിയത്. തെറ്റിപ്പോയി. ഇവിടെ കൂട്ടുകാര്‍ തമ്മില്‍ കാണുമ്പോള്‍ നീ ഇതുവരെ ചത്തില്ലേ, ഇനി നീ പോയി ചാവ് എന്നൊക്കെ പറയാറുണ്ട്.അതൊക്കെ ഇങ്ങനെ സീരിയസ്സായി എടുത്താല്‍ എങ്ങനെയിരിക്കും?

"പിന്നെ ഇപ്പോള്‍ പറഞ്ഞ ഉത്തരം തീര്‍ത്തും ശരിയാണ് കേട്ടോ. നമ്മള്‍ ബ്ലോഗാഴ്‌സിന് തമ്മിലുള്ള സ്നേഹം വേറെ ആരോടങ്കിലും ഉണ്ടോ? എപ്പോഴങ്കിലും എന്തങ്കിലും ഒക്കെ പ്രശ്നങ്ങള്‍ ഉണ്ടാകുമ്പോള്‍, അതിയായ സന്തോഷമുണ്ടാകുമ്പോള്‍ നമ്മള്‍ ആദ്യം എത്തുന്നത്. മാണിക്യം പറഞ്ഞത് ശരിയാ എല്ലവരും ഒരു കൈഎത്തും ദൂരത്തുതന്നെയുണ്ട്."

ഇതു പ്രശാന്തിന്റെ തന്നെ വാക്കുകള്‍. ഇതു പ്രശാന്ത് ആത്മാര്‍ത്ഥയോടു തന്നെ പറഞ്ഞതാണെങ്കില്‍, ആലോചിച്ചാല്‍ മനസ്സിലാകും അക്കാരണം തന്നെയാണ് എന്നെക്കൊണ്ട് ഇത്തരം തമാശകള്‍ പറയിപ്പിക്കുന്നതും.

എന്തായാലും രണ്ടുമൂന്നു കാര്യങ്ങള്‍ പഠിച്ചു പ്രശാന്തില്‍ നിന്ന്. ആളറിഞ്ഞുവേണം തമാശകള്‍ വിളമ്പാന്‍. പ്രശാന്തിനെപ്പോലുള്ളവരോട് തമാശിക്കുകപോയിട്ട് മിണ്ടാന്‍ പോലും പാടില്ല.
മാണിക്യം ചേച്ചി പറഞ്ഞപോലെ എല്ലാവരും കൈയെത്തും ദൂരത്തു തന്നെയുണ്ടാവും. പക്ഷേ എല്ലാവരേയും അങ്ങനെ കൈയെത്തി തൊടാന്‍, മനസ്സുകൊണ്ടെത്തി പിടിക്കാന്‍ പാടുള്ളതല്ല.ചിലരെ തൊട്ടാല്‍ പൊള്ളും.

പ്രശാന്തേ, വഴക്കുവേണ്ട. ഇനി പ്രശാന്തിനെ കണ്ടാല്‍ വഴിമാറി ഒഴിഞ്ഞുപൊയ്ക്കോളാം. മറ്റുള്ളവരോട് പറയുന്നപോലെ പ്രശാന്തിനോടും കളിവാക്കു പറയാന്‍ വന്നത് എന്റെ തെറ്റ്. അതു കളിവാക്കാണെന്നു മനസ്സിലാക്കാതെ കാര്യമായിട്ടെടുത്ത് അതിന്റെ പേരില്‍ ഈര്‍ഷ്യ കാണിക്കുന്നത് കണ്ടപ്പോള്‍ പിന്നേയും തമാശിക്കാന്‍ തോന്നിയത് അതിനേക്കാള്‍ വന്‍‌തെറ്റ്.
ഇനി ആരോടും കളിവാക്കും പറയുന്നില്ല, ആരേയും കളിയാക്കുന്നുമില്ല. എല്ലാം പാടേ നിറുത്തിയേക്കാം.

കാപ്പിലാന്‍ said...

ഗീത ചേച്ചി ,എന്നെയും പാമാരനെയും ,നിരക്ഷരനെയും ,മാനിക്യതെയും എത്ര വേണേലും കളിയാക്കിക്കോ , ഇവരൊക്കെ പിള്ളാരല്ലേ , വിട്ടുകള ചേച്ചി .

മാണിക്യം said...

കാപ്പിലാനെ ഞാന്‍ തല്ലികൊല്ലും.
‘ക്ഷ’‘ഷ’ സ്ഥിരം പോക്കാ ഇപ്പൊ
ദേ മാനീക്യം ഒന്നുമില്ലേല്‍ കോപ്പി പേസ്റ്റ്
എങ്കിലും ആക്കികൂടെ അപ്പീ?
ഗീതെ ആരെ വെറുതെ വിട്ടാലും പ്രശന്തിനെ വിടണ്ടാ അവന്റെ ഉച്ചികുത്തിനു തന്നെ പിടിച്ചോളു.
അതേ പ്രശാന്ത് നോക്കിയപ്പോള്‍ ഗീതയെ മാത്രമെ കണ്ടുള്ളു ഒന്ന് തോണ്ടാന്‍ , നമ്മുടെ പ്രശാന്തല്ലെ ..നമ്മള്‍ ഒക്കെ യല്ലേല്‍ പിന്നാരോടാ അവന്‍ കളിപറയുക...?

ഞാന്‍ പാട്ട് പാടട്ടെ
മുന്‍‌കോപക്കാരീ മുഖം മറയ്ക്കും
നിന്റെ മനസ്സൊരു മുല്ലപൂങ്കാവ്
അടുത്ത് വന്നാല്‍ തങ്കനിലാവ് ...

അനില്‍@ബ്ലോഗ് // anil said...

ശേ,
ഈ ഗീതച്ചേച്ചി ഇങ്ങനാണോ?

ഇത്ര പെട്ടന്നു സീരിയസ്സായാലോ ചേച്ചീ,

ഇന്നലെ കണ്ട ഞാന്‍ പോലും ചേച്ചിയെ ആ പദത്തിന്റെ അര്‍ത്ഥത്തില്‍ തന്നെയാണ് ഉള്‍ക്കൊള്ളുന്നത്.

ചുമ്മാ വിട്ടേരെന്നെ.

Dr. Prasanth Krishna said...

കാപ്പിലാനേ,

കൂടനിന്നു കാലുവാരല്ലേ. എന്താ പറഞ്ഞത് പിള്ളാരല്ലേ എന്നോ? കൂടുതല്‍ പറഞ്ഞാല്‍ കാപ്പില്‍സ് എന്നെ ചേട്ടാ എന്നു വിളിക്കേണ്ടിവരും. ഹി ഹി ഹി

kadathanadan:കടത്തനാടൻ said...

ഇപ്പോൾ മനസ്സിലായി ആർക്കും ആരൊടുംകൂടുതൽ സ്നേഹം തോന്നിയേക്കാം എന്ന്....വഴക്ക്‌ പരസ്പരം പറഞ്ഞ്‌ അവസാനിപ്പിച്ച സ്ഥിതിക്ക്‌ ഇതാ എന്റെവക ഓരോഗ്ലാസ്‌ തണ‍ൂത്ത വെള്ളം ....

Dr. Prasanth Krishna said...

കടത്തനാടാ,
ഇത് ഇപ്പോള്‍ ഗ്ലാസ്സേ ഉള്ളല്ലോ. വെള്ളം അങ്ങു വിഴുങ്ങിയോ?

നിരക്ഷരൻ said...

ഏറ്റവും മോശം സ്വഭാവങ്ങള്‍ കാണിക്കുന്ന സമയത്തുള്ള എന്നെയാണ് എനിക്കേറ്റവും ഇഷ്ടം.

ഓ:ടോ:- മറ്റുള്ളവരുടെ അഭിപ്രായങ്ങള്‍ പിന്നീട് സമയം കിട്ടുമ്പോള്‍ വന്ന് വായിക്കാം. ആല്‍ത്തറയില്‍ ഇങ്ങനെയൊരു ചോദ്യം ഉന്നയിച്ച പ്രശാന്തിന് അഭിനന്ദന്‍ങ്ങള്‍.