Wednesday, November 12, 2008

ക്രിസ്മസ് കാലം വരവായി
നമ്മള്‍ കാത്തു കാത്തിരുന്ന ഒരു ക്രിസ്മസ് കാലം കൂടി വരവായി .ഇനി ഏറിയാല്‍ ഒരുമാസം കൂടി കഴിഞ്ഞാല്‍ ക്രിസ്മസ് വന്നെത്തും .അമേരിക്കയില്‍ ഇപ്പോഴേ ആളുകള്‍ ക്രിസ്മസ് സീസണ്‍ വേണ്ട സാധനങ്ങള്‍ വാങ്ങാന്‍ ഉള്ള തിരക്ക് കൂട്ടുന്നു .

ഇനി ആല്‍ത്തറയും ക്രിസ്തുരാജ പിറവിക്കായി അടുത്ത ഒരു മാസം ഒരുങ്ങുകയാണ് .ബൂലോകരെയെല്ലാം ഈ സംരംഭത്തിലേക്ക് സ്വാഗതം ചെയ്യട്ടെ .ഓണപരിപാടികള്‍ തോന്ന്യാശ്രമത്തില്‍ നടത്തിയതുപോലെ ഇവിടെയും നടത്തണം എന്നാണ് ആഗ്രഹം .

രണ്ടായിരം വര്‍ഷങ്ങള്‍ക്ക്‌ മുന്നേ ഉള്ളൊരു മഞ്ഞു മൂടിയ രാത്രിയില്‍ ലോക രക്ഷകനായി യേശുദേവന്‍ ബെത്ലഹേം പുല്‍കൂട്ടില്‍ ജാതനായി എന്ന് ലോകമെമ്പാടുമുള്ള ക്രിസ്ത്യാനികള്‍ വിശ്വസിക്കുന്നു .


കോടി കണക്കിന് ജനങ്ങള്‍ ക്രിസ്തുവിന്റെ ജനനം ഇപ്പോഴും കൊണ്ടാടുന്നു .പക്ഷെ പലര്‍ക്കും അറിയില്ല എന്തിനാണ് അവര്‍ ഇങ്ങനെ ആഘോഷിക്കുന്നത് എന്നത് .
മാനുകളെ പൂട്ടിയ തേരില്‍ ചുവന്ന വസ്ത്രം ധരിച്ച ക്രിസ്ത്മസ് അപ്പൂപ്പന്‍ വരുമെന്നും കുട്ടികള്‍ക്കെല്ലാം സമ്മാനം തരുമെന്നും ഉള്ള വിശ്വാസം .

എങ്ങനെയാണ് ഡിസംബര്‍ ഇരുപതന്ച്ച് ക്രിസ്മസ് ദിനമായി മാറുന്നത് ?
ഈ ഒരു ദിവസം ബൈബിള്‍ പ്രകാരം ഉള്ള ദിവസം അല്ല .പിന്നെങ്ങനെ വന്നു ?
(ബൈബിളില്‍ എങ്ങും കൃത്യമായ ഒരു ദിവസം പറയുന്നില്ല ).
കടുത്ത ശൈത്യത്തില്‍ അല്ല യേശു ജനിച്ചത്‌ .പിന്നെ എങ്ങനെ ഈ കഥകള്‍ ഉണ്ടായി ?
റീത്തുകള്‍ കൊണ്ടും ,ക്രിസ്മസ് മരങ്ങള്‍ കൊണ്ടും ,നക്ഷത്രം കൊണ്ടുമുള്ള അലങ്കാരങ്ങള്‍ എങ്ങനെയാണ് ജനപ്രചാരം നേടുന്നത് ?
ക്രിസ്തുവിന്റെ ജനനം വാണിജ്യവല്‍ക്കരിക്കുകയാണോ ?
ഈ ആഘോഷങ്ങള്‍കൊണ്ട് യഥാര്‍ത്ഥത്തില്‍ ക്രിസ്തുവിനെ ആരാധിക്കുന്നുണ്ടോ ?
ചിന്തിക്കാം .
ഇതിനായി ബൂലോകരെ മുഴുവന്‍ ഈ ആലിന്‍ ചുവട്ടിലേക്ക്‌ സന്തോഷത്തോടെ ഞങ്ങള്‍ ഷണിക്കുന്നു .

ക്രിസ്തുമസ്സ് ട്രീ ...
നല്ലക്രിസ്സമസ്സ് വൈന്‍ ഇട്ടു വച്ചു ഒന്ന് പരുവമാകട്ടെ ആല്‍ത്തറയിലെക്ക് എടുക്കാം ...

"ക്രിസ്‌മസ്സ് സന്തോഷത്തിന്റെ സമാധാനത്തിന്റെ സ്നേഹം പങ്കുവയ്‌ക്കുന്നതിന്റെ നാളുകള്‍ ആണത്.
അത് പല വിധത്തിലും ആവാം വാക്ക് സമ്മാനം ഭക്ഷണം പാനീയം ഏത് രൂപത്തിലും ആവാം ..".. കാപ്പിലാന്‍


പ്രയാസിക്ക് ആദ്യസമ്മാനം..


31 comments:

പാമരന്‍ said...

ക്രിസ്തുമസ്സിന്‌ പൂസ്സാവണ കാര്യം കൂടെ എയ്തണ്ടേ എന്‍റെ കാപ്പിലാന്‍ അവര്‍ഹളേ?

Manoj മനോജ് said...

വൈന്‍ കാണുമെന്ന് കരുതി വൈകാതെ വന്നതാ.... ആ ഇനിയും സമയമുണ്ടല്ലോ.... അപ്പോഴേയ്ക്കും വീര്യം കൂടുമായിരിക്കും....

പകല്‍ കുറുകി വന്ന് ഒടുവില്‍ പകലിന് നീളം കൂടുവാന്‍ തുടങ്ങുന്ന ദിവസമാണ് ഡിസംബര്‍ 25 എന്നും, റോമക്കാര്‍ ഈ ദിവസം ആഘോഷിച്ചിരുന്നു എന്നും വായിച്ചിട്ടുണ്ട്. ജൂതന്മാര്‍ക്കൊരു രാജ്യം വേണമെന്ന് ബള്‍ബ് കത്തിയപ്പോള്‍ പാലസ്റ്റീന്‍ കയ്യേറിയത് പോലെ ക്രിസ്തുവിന്റെ ജനനം ആഘോഷിക്കണമെന്ന് ജൂലിയസ് മാര്‍പ്പാപ്പയ്ക്ക് തോന്നിയെന്നും ബൈബിളില്‍ അങ്ങ്നെ ഒരു ദിവസം എടുത്ത് പറയാത്തതിനാല്‍ ഡിസംബര്‍ 25 അടിച്ച് മാറ്റി ക്രിസ്മസ്സാക്കിയെന്നും പറയപ്പെടുന്നു....

എന്തിരുന്നാലും പണ്ട് സ്കൂള്‍ കാലഘട്ടത്തില്‍ പപ്പാഞ്ഞി വേഷം കെട്ടി എഴുന്നിള്ളിക്കാനും, കാലിതൊഴുത്ത് കെട്ടി ഉണ്ണിയ്യേശുവിനെ വെയ്ക്കുവാനും, കൊച്ചി കാര്‍ണിവല്‍ കാണുവാനുമുള്ള സമയമായിരുന്നു ഡിസംബര്‍...

ഇന്ന് നവംബറിലെ വ്യാഴാഴ്ചയാണ് (താങ്ക്സ് ഗിവിങ്ങ്) നോക്കിയിരിക്കുന്നത് - ഭാഗ്യമുണ്ടെങ്കില്‍ ചുളുവിന് വല്ലതും മേടിക്കാന്‍ തണുപ്പത്ത് പാതിരാത്രിയില്‍ നീണ്ട ക്യൂവിന് മുന്നില്‍ വിറച്ച് നില്‍ക്കുവാന്‍...

Manoj മനോജ് said...

ഓ ഒരു കാര്യം മറന്നു... ഇന്നും പുടി കിട്ടാത്ത ഒരു കാര്യം... ക്രിസ്മസ്സ് രാത്രിയില്‍ പാതിര കുര്‍ബാന കഴിഞ്ഞ് വരുന്ന ഭക്തര്‍ നേരേ പോകുന്നത് പശു ഇറച്ചി വാങ്ങാനാണ്.

ക്രിസ്തുവിന് പിറക്കുവാന്‍ കാലികള്‍ തൊഴുത്ത് ഒഴിഞ്ഞ് കൊടുത്തു എന്നാണല്ലോ വിശ്വാസം. എന്നിട്ടും എന്തേ ക്രിസ്തുവിന്റെ ജനന ദിവസമായ അന്ന് പള്ളിയില്‍ നിന്നും നേരേ ഇറച്ചി കടയിലേയ്ക്ക് നീങ്ങുന്നത്? അതും പള്ളിക്ക് തൊട്ട് മുന്നിലായി താല്‍കാലിക ഷെഡുകളാണ് അന്ന് ഉയരുക...

അനില്‍@ബ്ലോഗ് // anil said...

കാപ്പിലാനെ,
ഇപ്പോള്‍ എന്നും ഇടംതിരിഞ്ഞാണോ എണീക്കുന്നത്?

ആകമൊത്തം ടൊട്ടല്‍ ഒഴുക്കിനെതിരെ ആണല്ലോ.

കൃസ്തുമസ് മാത്രമല്ല, എല്ലാ ആഘോഷങ്ങളും വാണിജ്യവല്‍ക്കരിച്ചിരിക്കുന്ന കാലമാണിത്. കാര്‍ഡ്, നക്ഷത്രങ്ങള്‍ തുടങ്ങി ഗോമാംസം വരെ ഒന്നാം തരം കച്ചവട മേളം.

പണ്ട് നമ്മള്‍ സ്കൂളിലോ കോളേജിലോ പഠിക്കുന്ന കാലം, ഫ്രെബ്രുവരി 14 ഒരു സാധാരണ ദിവസമായിരുന്നു. എന്നാല്‍ ആര്‍ച്ചീസ് തുടങ്ങിയ കാര്‍ഡുകാരുടെ ശ്രമ ഫലമായി,അത് കോടികളുടെ കച്ചവട ദിനമായി മാറി.

ആളുകളുടെ കയ്യില്‍ കാശുണ്ടല്ലോ, അതുമൂലം മറ്റു കുറേ ആളുകളും (കൊച്ചു കച്ചവടക്കാര്‍)കൃസ്തുമസ്സ് ആഘോഷിക്കാന്‍ ഇടവരുന്നു. ഒരു നല്ല കാര്യമല്ലെ.

നമുക്ക് കലക്കാമെന്നേ, ഗോമാംസം വറുത്തതും , പന്നി ചുട്ടതും, പിന്നെ രണ്ടു സ്മാള്‍ ലാര്‍ജുകളും അടിച്ച്.

ആഘോഷാശംസകള്‍ !!

ജിജ സുബ്രഹ്മണ്യൻ said...

ക്രീസ്തുമസ് ആഘോഷങ്ങള്‍ നേരത്തെ തുടങ്ങുകയാണല്ലോ..എന്തൊക്കെ മത്സരങ്ങള്‍ ആണു നടക്കാന്‍ പോകുന്നത് എന്നു ആകാംക്ഷയോടെ കാത്തിരിക്കുന്നു.കരോള്‍ ഗാനങ്ങളുടെ രചനയും ആലാപനവും വെച്ച് മത്സരം ആരംഭിക്കൂ കാപ്പിത്സേ

ചാണക്യന്‍ said...

കാപ്പിലാനെ,
ആല്‍ത്തറയിലെ എന്റെ ആദ്യ ക്രിസ്മസാണ്,
സമുചിതമായി ആഘോഷിക്കണം എന്ന് ആഗ്രഹമുണ്ട്..
നിങ്ങളില്ലാതെ എനിക്കെന്ത് ആഘോഷം..
അനില്‍@ബ്ലോഗ് പറഞ്ഞതിനു താഴെ എന്റെ ഒരൊപ്പ്..

വികടശിരോമണി said...

ക്രിസ്മസ് പ്രമാണിച്ചുള്ള പാനോത്സവങ്ങൾക്ക് സമയമായി.
കാപ്പൂ,എട് ചില്ലുഗ്ലാസ്,കുപ്പി,സോഡ,നാരങ്ങ...
നക്ഷത്രമൊക്കെ പിള്ളേര് തൂക്കട്ടെ.
ചാണക്യനോട്:
പണ്ട് വോൾവോബസ്സിൽ ഫിറ്റായി വാളുവെച്ചതുപോലുള്ള സീനുകൾ ആവർത്തിക്കരുത്.

തോന്ന്യാസി said...

ചാണക്യന്‍,

ആല്‍ത്തറയുടെ തന്നെ ആദ്യ ക്രിസ്മസ്സാണ് ഇത്....

പാം‌സ്.....കാപ്സിന് ഷാപ്പ് പൂട്ട്യേ പിന്നേ മദ്യമെന്ന് കേക്കുന്നതേ ഹറാമാണ്.....

പക്ഷേ മ്മക്കതൊക്കെ ഹരമാണെന്ന് പുള്ളി മറന്നൂന്നാ തോന്നണേ......

നരിക്കുന്നൻ said...

ക്രിസ്തുമസ്സിന് പൂർസ്സായിട്ടില്ലെങ്കിൽ പിന്നെ എന്ത് പൂസ്സ്..... ഹറാമാന്നും പറഞ്ഞൊഴിയാൻ തോന്നണില്ല.

നിരക്ഷരൻ said...

കാപ്പിലാന്‍

ആഘോഷങ്ങള്‍ തുടങ്ങിക്കഴിഞ്ഞല്ലോ ? ഞാന്‍ മിക്കവാറും ഈ ക്രിസ്തുമസ്സ് നാട്ടില്‍ ആഘോഷിച്ചെന്ന് വരും. എന്നാലും കാപ്പിലാന്‍ പറഞ്ഞതുപോലെ നമുക്ക് തോന്ന്യാശ്രമത്തിലും ഇപ്രാവശ്യം തകര്‍ക്കണം.

എന്റെ വക ഒരു സംഭാവന ഉണ്ടാക്കിയെടുക്കാന്‍ നോക്കട്ടെ.

നിരക്ഷരൻ said...

സോറി കാപ്പിലാന്‍ പറഞ്ഞത് ആല്‍ത്തറയില്‍ തകര്‍ക്കണമെന്നല്ലേ ? ഞാന്‍ എഴുതിയപ്പോള്‍ അത് തോന്ന്യാശ്രമം എന്നായിപ്പോയി. എവിടെ വേണേലും തകര്‍ക്കാം. ഞാന്‍ റെഡി.

പ്രയാസി said...

ബൂ...ആ...

വാളുവെച്ചു തന്നെ തുടങ്ങാം

തെളിവുകള്‍ ചികയാനൊന്നും നിക്കണ്‍ണ്ട കാപ്പിലാനെ

ആഘോഷങ്ങള്‍ അടിച്ചു പൊളിക്കൂ..

2012-ല്‍ ലോകം അവസാനിക്കാന്‍ പോകുന്നു..!!!!

പ്രയാസി said...

നിരക്ഷരോ....

എല്ലാര്‍ക്കും ഇപ്പം കമന്റു രണ്ട് വെച്ചാ കൊടുക്കുന്നെ..;)

തോന്ന്യാസി said...

പ്രയാസ്യേ...2012 വരെയൊന്നും കാക്കണ്ട,

ഈ സ്വഭാവം വച്ചാണ് കളിയെങ്കില്‍ അതിനു മുന്‍പുതന്നെ ആരേലും തല്ലിക്കൊല്ലും..... :)

മാണിക്യം said...

നിരക്ഷരാ ....
നിരക്ഷരന്‍ ..നിരക്ഷരനായോ എന്ന്‍ ചോദിക്കാന്‍ വന്നപ്പൊഴാ രണ്ടാം ഭാഗം വന്നത്
ഇപ്പൊള്‍ എവിടാ ? ഒരു ലാപ്പ് റ്റോപ്പ് കയ്യില്‍ വച്ചുകൂടെ ? ഇങ്ങനെ ഒന്നും മിണ്ടാതെ അതെന്തോരു പോക്കാ... ഇവിടെ എല്ലാം ഡെക്കറെഷന്‍ ആയി പ്രത്യേകിച്ചും കടകള്‍ ..
ക്രിസ്തുവിന്റെ ജനനം ആരാ ഓര്‍ക്കുന്നെ എന്ന് തോന്നിപ്പൊക്കും ...ഇതൊരു ഷോപ്പിങ്ങ് ഫെസ്റ്റിവല്‍ ..എല്ലായിടവും സെയില്‍ ...തുടരാം ദീര്‍ഘമായി തന്നെ....
കാപ്പിലാ‍നേ പാടിക്കോ
..♫♫..♫♫ ജിങ്കിള്‍ ബെത്സ് ....♫♫..♫♫

പ്രയാസി 2012ഇല്‍ ആണൊ കെട്ടുന്നേ?

നിരക്ഷരനും ഇയര്‍ എന്‍ഡ് ഓഫര്‍ ആണൊ കമന്റ് റ്റേയ്ക്ക് വണ്‍ ഗെറ്റ് വണ്‍ ഫ്രീ

ഹരീഷ് തൊടുപുഴ said...

കാപ്പിലാന്‍ ചേട്ടാ; ഈ ക്രിസ്റ്റുമസ്സിന് നമുക്ക് ഒരു കള്ളുകുടി മത്സരം നടത്തണം ട്ടോ...
ഈ ആല്‍ത്തറയില്‍ വെച്ച്.

പ്രയാസി said...

2012 -ലാ കെട്ടുന്നേന്ന് മനസ്സിലായല്ലെ..;)

രസികന്റെ പോസ്റ്റില്‍ എന്നെ രണ്ടു അനോണികള്‍ വന്നു സ്നേഹിച്ചു!

അതില്‍ പ്രതിഷേധിച്ച് ഞാന്‍ ബ്ലോഗ് നിര്‍ത്താന്‍ പോകുന്നു..

പ്ലീസ് പിറകേന്നു വിളിക്കരുത്..എനിക്കു അനോണികളെ പ്യേടിയാ..

നിങ്ങള്‍ക്കു നിര്‍ബന്ധാച്ചാ..2012 വരെ ഞാനിവിടെ ഉണ്ടാകും..പക്ഷെ നിര്‍ബന്ധിക്കണം

അപ്പോ മാണിക്യേച്ചീ.. ആ മാല ഇങ്ങ് വന്നില്ല..;)

തോന്ന്യാസീ അന്റെ പേരും എന്റെ സ്വഭാവവും ചേരുമ്പഴാ ഒരു ലച്ചണമൊത്ത ബ്ലോഗനാകുന്നത്..:)

കാപ്പിലാന്‍ said...

പ്രയാസിയെ ബിസമിക്കാതെ എല്ലാം ശരിയാക്കാം .ടെന്‍ഷന്‍ മാറാന്‍ ഞാന്‍ അല്പം കള്ളു കുടിക്കുകയാണ് ഈ ആല്‍ത്തറയില്‍ വേണേല്‍ അല്പം കമ്പനി കൂടാം .

അനില്‍@ബ്ലോഗ് // anil said...

കാപ്പിലാനെ,

ഇതെന്നാ എടപാടാ?

ആകെ ഒറ്റ ഗ്ലാസ്സെ ഒള്ളോ?

സാരമില്ല, കുപ്പീന്നു കമത്താം.

തൊട്ടുനക്കാനാണോ കാലിക്കുപ്പികളെല്ലാം?

കാപ്പിലാന്‍ said...

ക്രിസ്ത്മസ് ആഘോഷിക്കാന്‍ വന്ന ,ഇനിയും വരാനുള്ള എല്ലാവര്‍ക്കും നന്ദി .ക്രിസ്ത്മസ് കരോള്‍,ലഘുനാടകങ്ങള്‍ ,പാട്ടുകള്‍ ,കളികള്‍ എന്നിവ നടത്തണം എന്നാണ് ആഗ്രഹം .നാടകത്തിന്റെ വിഷയം " യേശു ഈ ആധുനിക യുഗത്തില്‍ ജനിച്ചിരുന്നുവെങ്കില്‍ എവിടെ ജനിക്കും ? എപ്പോള്‍ ജനിക്കും ,ആരുടെ മകനായി ജനിക്കും ഇതൊക്കെ വിഷയങ്ങള്‍ ആകാം " ഇതല്ല മറ്റു വല്ല വിഷയങ്ങള്‍ ഉണ്ടെങ്കില്‍ അതും ആകാം .കള്ളു കുടി ഇല്ലാ എന്ന പരാതി വേണ്ടാ ,ചേച്ചിമാര്‍ ചൂരല്‍ വടിയുമായി ആല്‍ത്തറയില്‍ നിന്നും ഇറക്കാതിരുന്നാല്‍ മതി :)
പാമാര -കള്ളു കുപ്പിയും ഗ്ലാസും കൊണ്ടുവെച്ചിട്ടുണ്ട് ആവശ്യം ഉള്ളവര്‍ക്ക് കുടിക്കാം .ഞാന്‍ ഫിറ്റ് ആണ് അതുകൊണ്ട് എനിക്ക് വേണ്ട.ഞാന്‍ പിന്നെ ഒരു കമ്പനിക്ക് സൈഡില്‍ ഇരിക്കാം :)
മനോജ് -നന്ദി ..ക്രിസ്തു എവിടെ എപ്പോള്‍ ജനിച്ചാലും നമുക്ക് ആഘോഷിക്കണം :) താങ്ക്സ് ഗിവിഗ് ദിവസത്തെ ആ കറുത്ത വെള്ളിയാഴ്ച നോക്കിയിരിക്കുകയാണ് ഞാന്‍ :)
അനിലേ -ഒഴുക്കിനെതിരെ നീന്തി നോക്കുകയാണ് .പക്ഷേ ഒന്നും നടക്കുകയില്ല .പാമ്പുകള്‍ വരെ ഊരി പോകുന്നു .ബി മൈ വാലന്‍ന്റൈന്‍ :)സ്മാള്‍ അടിക്കാന്‍ സാധനം കൊണ്ട് വെച്ചിട്ടുണ്ട് .
കാന്താരികുട്ടി പറഞ്ഞതുപോലെ ക്രിസ്ത്മസ് ഗാന രചന മല്‍സരം ഉണ്ടായിരിക്കും :) അതുപോലെ ബ്ലോഗുകള്‍ തോറും കരോള്‍ ഗാനങ്ങളും .ആ ദിവസം എല്ലാ ബ്ലോഗിലും ആല്‍ത്തറയില്‍ നിന്നും കരോള്‍ ഗാനങ്ങളുമായി ആളുകള്‍ ഇറങ്ങും .
ചാണക്യ ..അല്തരയിലെ ഈ ആദ്യ ക്രിസ്ത്മസ് ആഘോഷം നമുക്ക് അടിച്ചു പൊളിക്കാം .അതിനായി പുതിയ പുതിയ ആശയങ്ങള്‍ വരട്ടെ .നന്ദി
വികടശിരോമണി -സംഭവം അടിച്ചു പൊളിക്കണം .ആ ചാനക്യനെ ഒന്ന് ശ്രദ്ധിക്കണം :) കാളയെ പിടിക്കാന്‍ പോയത് നല്ല ഓര്‍മ്മയുണ്ടല്ലോ അല്ലേ ?
തോന്ന്യാസി -ഹറാം ഒന്നുമില്ല .എനിക്കും ഹരമാണ് ..ഈ ചേച്ചിമാരെ ഒന്ന് കൈകാര്യം ചെയ്യണം .അവര് ചൂരലുമായി വരരുത്.
നരികുന്ന്-ആഘോഷങ്ങള്‍ ഇപ്പോഴും ആഗോഷിക്കാന്‍ ഉള്ളതാണ് .കുപ്പിയും ഗ്ലാസും റെഡി .
നിരക്ഷരന്‍ -സംഭാവനകള്‍ കൂമ്പാരമാകുമ്പോള്‍ പരിപാടികള്‍ ഗംഭീരമാകും ..കാത്തിരിക്കുന്നു പുതിയ പരിപാടികള്‍ക്കായി :)
പ്രയാസി -ആല്‍ത്തറയില്‍ വാള് വെക്കരുത് .ചരിത്രം ചികയുന്നില്ല .ക്രിസ്ത്മസ് ആഘോഷിക്കാം .
മാണിക്യം ചേച്ചി -ക്രിസ്ത്മസ് ഷോപ്പിങ്ങ് ആശംസകള്‍ .പാട്ട് പാടി തുടങ്ങാം .
ഹരീഷ് -കളികളുടെ കൂട്ടത്തില്‍ വെള്ളമടി മല്‍സരവും ഉള്‍പ്പെടുത്താം :)
മാണിക്യ ചേച്ചി ,പ്രയാസിയുടെ ആ 5 പവന്റെ മാല കൊടുത്തില്ല .ആന കൊടുത്താലും ആശ കൊടുക്കരുതെന്നാണ് .വെറുതെ പ്രയാസിക്ക് മനപ്രയാസം ഉണ്ടാക്കല്ലേ :)
അനിലേ .തൊട്ടു നക്കാന്‍ അച്ചാര്‍ ,പിന്നെ ഗോമാംസം .എല്ലാം വരും .ഇപ്പോള്‍ തല്‍ക്കാലം ഒരെണ്ണം നില്പന്‍ അടിച്ചു നില്‍ക്ക് :)
വീണ്ടും വരാം .നന്ദി .

ചാണക്യന്‍ said...

കാപ്പിലാനെ,
ഞാനിവിടുണ്ട് ...
അപ്പൊ പറ എങ്ങനായാണ് ആഘോഷങ്ങള്‍, എന്താണു പരിപാടികള്‍..
ചുമ്മാ പൂസായി ഇരുന്നാ മതിയോ?
ആ കുപ്പിയില്‍ ബാക്കിയിരുന്നത് അനിലും വികടശിരോമണിയും, മനോജും,പാമരനും,നരിക്കുന്നനും കൂടി കാലിയാക്കിയാ..

കാപ്പിലാന്‍ said...

ചാണക്യ ,

ഞാന്‍ ഫിറ്റ് ആയതുകൊണ്ട് ഇവിടെ ഇരുന്ന കുപ്പികള്‍ എല്ലാം മാണിക്യം ചേച്ചി എടുത്തുകൊണ്ടു പോയി ,കൂടാതെ ആ ക്രിസ്മസ് ട്രീയും ,നക്ഷത്രവും എല്ലാം കൊണ്ടുപോയി കളഞ്ഞു .ഇനി ക്രിസ്മസ് കഴിയുന്നടം വരെ മിണ്ടിപ്പോകരുത്‌ എന്നാണ് മുകളിലെ ഓര്‍ഡര്‍ .അതനുശരിച്ചു കൂടുതല്‍ വിവരങ്ങള്‍ മാണിക്യം ചേച്ചി പറയും ..ഞാന്‍ ഫിറ്റ് ആണ് .

ചാണക്യന്‍ said...

ഞാന്‍ പോണൂ....
പഹയന്‍‌മാരെല്ലാം എന്നെ പറ്റിച്ചു..
മാണിക്യം ചേച്ചീ...പ്ലീസ്..

മാണിക്യം said...

അയ്യോ ഞാന്‍ ഒന്നും ചെയ്തില്ലാ.
കാപ്പിലാന്റെ ബ്രാണ്ട് മാറിപ്പൊയി
ഞാന്‍ ദേ വൈന്‍ ഇട്ട് വച്ചേയ്യുള്ളു ഞാന്‍ അങ്ങനെ ചെയ്യുമോ? ഈ കണക്കിനാണെല്‍ കാപ്പിലാനെ ..... ഞാന്‍ വരുന്നെ ...

Jayasree Lakshmy Kumar said...

ഹൊ! കമന്റിടാൻ വന്നപ്പൊ ചുറ്റിൽ നിന്നും പാമ്പുകളുടെ സീൽക്കാരം. ഞാനിതെവിടാ?!! പറശ്ശിനിക്കടവ് പാമ്പ് വളർത്ത് കേന്ദ്രത്തിലോ?

ക്രിസ്ത്‌മസ് പ്രമാണിച്ച് മാർക്കം കളിയുണ്ടോ?
ഒരു കാലിനു ഞൊണ്ടുള്ളൊരാളുണ്ടായിരുന്നു കളിക്കാൻ..

najeeb said...

ഒരു പുതിയ കഥ പീടിക തുറന്നിട്ടുണ്ട്. പച്ചപിടിച്ചു വരുന്നതെയുള്ളൂ. ഇടക്കൊക്കെ അങ്ങോട്ടും ഒന്ന്‌ വരണേ.

Unknown said...

kollam ellaam koodi ivide kallukudiyaanelle njaan vannu alpam anamayakkiyaayitt
kaappu enthaayaalum christmas alle pottatte kuppi randennam

Unknown said...

nge 2012 lokam avasaanikkan pokunnu
prayaasi chankil thattunna varthamanam parayalle ithu vare pennu kettiyilla

കൃഷ്‌ണ.തൃഷ്‌ണ said...

എങ്ങനെയാണ് ഡിസംബര്‍ ഇരുപതന്ച്ച് ക്രിസ്മസ് ദിനമായി മാറുന്നത് ?
ഈ ഒരു ദിവസം ബൈബിള്‍ പ്രകാരം ഉള്ള ദിവസം അല്ല .പിന്നെങ്ങനെ വന്നു ?
(ബൈബിളില്‍ എങ്ങും കൃത്യമായ ഒരു ദിവസം പറയുന്നില്ല )..........

ഈ വാചകമാണ് എന്നെ ഇവിടെ എത്തിച്ചത്? തമാശക്കമന്റുകള്‍‌ക്കിടയില്‍‌ അലോസരമാകില്ലെന്നു കരുതി ഇതിവിടെ കുറിക്കുന്നു...

ക്രിസ്തുമതം‌ റോമാക്കാര്‍‌ ഹൈജാക്ക്‌ ചെയ്യപ്പെട്ടതോടെ ആ മതം‌ റോമാക്കാരുടെ മതമായി മാറിയതു നമുക്കു മുന്നില്‍‌ ചരിത്രമാണ്..റോമാക്കാ‍ര്‍‌ ഭൂരിപക്ഷമാകുന്നതിനു മുന്ന്‌ ക്രിസ്തുമതക്കാര്‍‌ ശാബത്ത്‌ ദിവസമാണ് ആരാധനാദിവസമായി കരുതിയിരുന്നത്. റോമാക്കാരുടെ കുലദൈവം‌ സൂര്യനാണ്. ആയതിനാല്‍‌ സൂര്യദേവന്റെ ദിവസ്മായ ഞായറാഴ്ച ആരാധനാദിവസമാക്കിയത് റോമാക്കാരാണ്. ക്രിസ്തു ജനിക്കുന്നതിനു മുന്ന്‌ റോമാക്കാര്‍‌ ‘സാറ്റര്‍‌നേലിയ’ എന്ന കൃഷിദേവന്റെ ജന്‍‌മദിനം‌ അവരുടെ മദിരോതസവമായി ആഘോഷിച്ചു പോന്നിരുന്നു. അത് ഡിസം‌ബര്‍‌ 25-നായിരുന്നു. ആ മധുപാനോത്സവമാണ് പിന്നീട് ക്രിസ്തുദേവന്റെ ജന്മദിവസമെന്ന പേരില്‍‌ ക്രിസ്തുമസ്സായി ഇന്നു നമ്മുടെ മുന്നിലുള്ളത്..

അധികാരം‌ എന്തെല്ലാം‌ മാറ്റിമറിക്കുന്നു??..നന്‍‌മ പഠിപ്പിച്ചുപോയ യേശു എന്ന ആ വലിയ മനുഷ്യന്‍‌ എങ്ങ്നെയെല്ലാം‌ ഇന്നും‌ പീഡിപ്പിക്കപ്പെടുന്നു...ഈ പാനപാത്രം‌ തിരിച്ചെടുക്കാന്‍‌ ആരുമില്ലാ....

Rare Rose said...

ക്രിസ്തുമസ്സ് തുടങ്ങ്യോ ഇവിടെ....ക്രിസ്തുമസ്സിന് പിറകിലെ കഥ അറിയില്ലെങ്കിലും ‌ഞാനുമുണ്ടേ പുല്‍ക്കൂടൊരുക്കാനും നക്ഷത്രങ്ങള്‍ തൂക്കുവാനും...:)

Manoj മനോജ് said...

ക്രിസ്തമസ്സ് അടുത്ത് എന്ന് പറയുകയല്ലാതെ ഒരനക്കവും കാണുവാനില്ലല്ലോ????