Saturday, November 8, 2008

ഇല കൊഴിയും ശിശിരത്തില്‍

അമേരിക്കയില്‍ ശൈത്യം ആരംഭിച്ചിരിക്കുന്നു .രാവിലെ തന്നെ ശക്തമായ കാറ്റും തണുപ്പും .മരങ്ങളില്‍ നിന്നും ഇലകള്‍ അടര്‍ന്നു വീഴാന്‍ തുടങ്ങി .ഞാന്‍ പകര്‍ത്തിയ ചില ചിത്രങ്ങള്‍ .മനുഷ്യന് തണുത്തിട്ട് ഇരിക്കാന്‍ വയ്യ .നിങ്ങളും അനുഭവിക്കുക ഈ ശൈത്യകാലം .

23 comments:

കാപ്പിലാന്‍ said...

നിങ്ങളും അനുഭവിക്കുക ഈ ശൈത്യകാലം .

പാമരന്‍ said...

കിടു..കിടു.. കിടു...

തണുത്തിട്ടു കിടുകിടുക്കുന്നതാ :)

മാണിക്യം said...

നിങ്ങളുടെ ഇലമുഴുവന്‍ നിലം പൊത്തിയില്ലല്ലോ
ഇവിടെ മരങ്ങണെ കാണ്ടാല്‍ പാവം തോന്നും ഒറ്റയില ഇല്ല .ഇന്നലെ തുടങ്ങിയ കാറ്റും മഴയും
അകെ മൂടികെട്ടിയമാനം ........
കപ്പിലാന്റെ പടങ്ങള്‍ കൊള്ളാം ട്ടോ

വികടശിരോമണി said...

ഒഴിക്ക് കാപ്പൂ ഒരു ലാർജ്.ഞമ്മളുണ്ട് കമ്പനിക്ക്.കൂട്ടിന് ഗോമാംസം വറുത്തതുമെടുത്തോ.തണുപ്പൊക്കെ പമ്പ കടക്കും:)
ചിത്രങ്ങൾ കലക്കി.

അനില്‍@ബ്ലോഗ് said...

വാഹ് , വാഹ്,

കാപ്പിലാനെ , മനോഹര ചിത്രങ്ങള്‍ .
(പ്രകൃതിയുടെ ഭംഗികൊണ്ടാ കേട്ടോ )

ഒഴി രണ്ടെണ്ണം.

കാന്താരിക്കുട്ടി said...

ഇല കൊഴിയും ശിശിരത്തില്‍
ചെറുകിളികള്‍ വരവായീ
മനമുരുകും വേദനയില്‍
ആണ്‍കിളിയാ കഥ പാടീ.....


ന്നു പാടാന്‍ തോന്നണൂ...നല്ല ചിത്രങ്ങള്‍.കാണുമ്പോള്‍ തന്നെ തണുക്കുന്നു

ബിന്ദു കെ പി said...

ശ്ശോ, എന്തൊരു തണുപ്പ്..!!!

Rare Rose said...

കാപ്പൂ..,പടംസ് കൊള്ളാം ട്ടാ...പൊഴിഞ്ഞിട്ടും ബാക്കിയായ ഇലകളുടെ പലവിധ നിറങ്ങള്‍ കാണാന്‍ നല്ല ഭംഗി..ആ കാറുകള്‍ അങ്ങനെ അന്തസ്സില്‍ കിടക്കുന്നതു മാറ്റി തണുത്തു നില്‍ക്കണ മരങ്ങള്‍ മാത്രം ആയിരുന്നേല്‍ ഇച്ചിരി കൂടെ തണുപ്പു കൂടുതല്‍ കിട്ടിയേനെ...

പ്രയാസി said...

ദുഷ്ടാ...
എന്റെ കല്യാണം ഇവിടെ വെച്ച് നടത്തിക്കൂടാരുന്നൊ!?

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. said...

ഗള്‍ഫിലും തണുപ്പ് തുടങ്ങുന്നു..

ഈന്തപ്പനകളുടെ ഇലകള്‍ പൊഴിയാറില്ല :(

ഗോപക്‌ യു ആര്‍ said...

ബ്യൂട്ടീഡാ....

ഹരീഷ് തൊടുപുഴ said...

കാപ്പിലാന്‍ ചേട്ടാ;
താഴെ പറഞ്ഞിരിക്കുന്നവയില്‍ ഏതുവേണം എന്നു പറഞ്ഞൊ...; തണുപ്പൊക്കെ മാറിക്കോളൂം
1. 8PM wiski
2. Green Label whishi
3. Bagpiper gold whiski
4. Mc's Celebration Rum
5. Honey bee braandy
6. JDF Brany
etc.........

lakshmy said...

മനോഹരം

അപ്പു said...

തണുപ്പുകാലം നല്ലതല്ലേ കാപ്പിലാനേ? ചൂടുകാലത്തേക്കാള്‍ എത്രയോ നല്ലത്! നല്ല സ്ഥലം, ചിത്രങ്ങളിലൂടെ ഈ കാഴ്ചകള്‍ കാണിച്ചു തന്നതിനു നന്ദി. അല്ലാ, ഈ ഇലക്ട്രിക് പോസ്റ്റും കമ്പികളും അവിടെയും ഉണ്ടോ? ആദ്യ ചിത്രത്തില്‍ കാണുന്നത് എന്താണ്?

BS Madai said...

കുളിര് കോരുന്ന ചിത്രങ്ങള്‍. തണുകുന്നൂ...

കുഞ്ഞന്‍ said...

തണുപ്പ് അനുഭവിപ്പിക്കാന്‍ പടത്തിന് കഴിയുന്നുണ്ട്.

ചാണക്യന്‍ said...

കാപ്പിലാനെ,
മനോഹര ചിത്രങ്ങള്‍...
ബ്ലോഗര്‍ കുപ്പായത്തിനുള്ളിലെ ഫോട്ടോഗ്രാഫര്‍ക്ക് ആശംസകള്‍....
ഓ ടോ: അനിലെ ഞാനുമുണ്ട്....:)

ആചാര്യന്‍... said...

കാപ്പേ.. മിലിട്ടറി റമ്മടിച്ച് എടുത്തതാണോ..പല പടങ്ങളും തിരശ്ചീന മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ല..
(വിര്‍മശനം വിര്‍മശനം... പുസ്തകം വരട്ടെ നിശിതമായി ഞാന്‍ വിര്‍മശിക്കുന്നുണ്ട്)

ബൈ ദ് ബൈ.. ഒസ്ട്രേലിയ തോറ്റോണ്ടിരിക്കുന്നു.. ഓസ്റ്റ്റേലിയായെ കൊമ്പു കുത്തിക്കല്‍ തുടക്കമിട്ട ദാദാ ഗാംഗുലിക്ക് അതു പൂര്‍ത്തിയാക്കി വീര വിടപറയല്‍

അനൂപ്‌ കോതനല്ലൂര്‍ said...

അയ്യോ എനിച്ചും തണക്കുന്നെ ആരേലും ഒരു കമ്പിളി തായോ
നല്ല ചിത്രങ്ങൾ കാപ്പിലാനെ

അജീഷ് മാത്യു കറുകയില്‍ said...

കുളിര് കോരുന്ന ചിത്രങ്ങള്‍.

Prasanth. R Krishna said...

കൊള്ളാം കാപ്പിലേ ചിത്രങ്ങള്‍.

തണുത്തുവിറക്കുന്നേല്‍ ഇങ്ങ്പോരെ നമുക്ക് ഇവിടെ ഇരുന്ന് ഇത്തിരി തീകായാം.

കാപ്പിലാന്‍ said...

പോട്ടം കാണാന്‍ വന്ന എല്ലാവര്‍ക്കും ,കള്ളുകുടിച്ചു തണുപ്പകറ്റാനായി ഉപദേശിച്ചവര്‍ക്കും എല്ലാം നന്ദി അറിയിക്കട്ടെ .
അപ്പൂ ,ഇവിടെയും നാട്ടിലെ പോലെ തന്നെ ഇലക്ട്രിക്‌ പോസ്റ്റുകളും ,കമ്പികളും എല്ലാം ഉണ്ട് .ഞാന്‍ ആ കാറ്റത്ത്‌ ഡ്രൈവ് ചെയ്തുപോയി ഒരു കൈയില്‍ ക്യാമറയും മറു കൈയില്‍ സ്ടീരിന്ഗ് കൂടി പിടിച്ച് എടുത്ത പോട്ടംസ് ആണ് ഇതെല്ലാം .

ഇത് ഇത്രയും നിങ്ങള്‍ക്ക് ഇഷ്ടമായി എന്നറിയിച്ചതില്‍ വളരെയധികം സന്തോഷം .

ഇതിലെ ആദ്യ ചിത്രമാണ് എന്‍റെ "കൊള്ളികള്‍ " എന്ന ബുസ്തകത്തിന്റെ കവര്‍ പേജ് :)

jp said...

തണുപ്പിന്റെ കഥ വായിച്ചപ്പോഴാ എന്റെ ആദ്യത്തെ യൂറോപ്പ് യാത്രയെ കുറിച്ച് ഞാന്‍ ഓര്‍ത്ത് പോയത്....
ഞാന്‍ ഒരു ദിവസം ജര്‍മനിയിലെ വീസ്ബാഡനില്‍ വാഹനം കാത്ത് നില്‍ക്കുമ്പോള്‍ ഞാന്‍ തണുത്ത് വിറക്കുന്നത് ഒരു കിളവി ശ്രദ്ധിച്ചു...
എന്നോട് പറഞ്ഞു.... മൈ ഡിയര്‍ ബോയ് യു ഹേവ് ടു മീറ്റ് ഏന്റ് വൈന്‍ ടു റെസിസ്റ്റ് ദിസ് വെതര്‍...
ഞാന്‍ നേരെ ഹോട്ടലിലെക്ക് തന്നെ തിരിച്ച് നടന്നു...
രണ്ട് ബക്കാര്‍ടിയും, ടോസ്റ്റും അടിച്ച് തിരിച്ച് വന്നു...
ഹാ!! എന്തൊരു സുഖം.... ഓവര്‍ കോട്ടിന്റെ ബട്ടണൊക്കെ അഴിച്ച് മാറ്റി... കുറെ നേരം നടന്നു...
പിന്നെ എന്നും ഞാന്‍ നന്നായി വീശിയാ ജോലിക്ക് പോയിരുന്നത്..
എന്റെ യൂറോപ്പിലെ രസകരമായ അനുഭവങ്ങള്‍ പിന്നീട് പങ്കുവെക്കാം..
സ്നേഹത്തോടെ
ജെ പി ത്രിശ്ശിവപേരൂ‍ര്‍