Tuesday, November 4, 2008

അമേരിക്കന്‍ തിരഞ്ഞെടുപ്പും ഞാനും


ലോക രാഷ്ട്രങ്ങള്‍ ഇന്ന് അമേരിക്കയിലേക്ക്‌ ഉറ്റു നോക്കുന്ന സമയം .ഇന്നാണ് അമേരിക്കന്‍ ജനത തങ്ങളുടെ അടുത്ത പ്രസിഡന്റിനെ തിരഞ്ഞെടുക്കാന്‍ പോളിംഗ് സെന്റെരിലേക്ക് പോകുന്നത് .ഡെമോക്രാറ്റിക്‌ പാര്‍ട്ടിയുടെ ഒബാമ എന്ന കറുത്ത മുത്തും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ജോണ്‍ മകൈനും തമ്മില്‍ പൊരിഞ്ഞ പോരാട്ടം .അവസാന നിമിക്ഷം വരെ എന്ത് സംഭവിക്കും എന്ന് പറയാന്‍ പറ്റാത്ത സ്ഥിതി .പല ഭാഗങ്ങളിലും ബാരക്ക് ഒബാമ മുന്നിട്ടു നില്‍ക്കുന്നുവെങ്കിലും ചിലപ്പോള്‍ അവസാന നിമിക്ഷം കണക്കുകൂട്ടലുകള്‍ തെറ്റാം .സ്കൂള്‍ കുട്ടികളുടെ ഇടയില്‍ നടത്തിയ ഇലക്ഷനില്‍ ഒബാമക്കാണ് മുന്‍തൂക്കം .

എനിക്ക് ഗ്രീന്‍ കാര്‍ഡ് ഉണ്ടെങ്കിലും അമേരിക്കന്‍ പൌരന്‍ ഇതുവരെ ആയിട്ടില്ല .ആദ്യകാലത്ത് ദുബായില്‍ നിന്നും വളരെ വേഗം ഇങ്ങോട്ട് പറിച്ചു നട്ടപ്പോള്‍ എനിക്ക് ആകെ വിഷമം ആയിരുന്നു .എന്തിനാണ് ഇങ്ങോട്ട് വന്നത് ? നല്ല രീതിയില്‍ മനുഷ്യരെ പോലും കാണാന്‍ കഴിയാത്ത ഒരു പരിസ്ഥിതി .ദുബായ് എന്ന മനോഹര പട്ടണത്തില്‍ വേണമെങ്കില്‍ കുറെ നാളുകള്‍ കൂടി കഴിയാമായിരുന്നു .ഇങ്ങനെയൊക്കെ പോയി എന്റെ ചിന്തകള്‍ .

ഇവിടെ ഇപ്പോള്‍ വേരുകള്‍ പിടിച്ചു തുടങ്ങിയിരിക്കുന്നു .അങ്ങനെ ഞാന്‍ ഈ നാടിനെ കൂടുതല്‍ സ്നേഹിക്കാന്‍ തുടങ്ങിയിരിക്കുന്നു .ഒരു പക്ഷേ ഈ അമേരിക്കന്‍ വെള്ളം നിത്യം കുടിക്കുന്നത് കൊണ്ടാകാം എനിക്കങ്ങനെ തോന്നുന്നത് .എങ്ങനെ ആയാലും ഞാന്‍ അമേരിക്കയെ സ്നേഹിക്കുന്നു .ഒരു പോറ്റമ്മ എന്ന നിലയില്‍ .

അങ്ങനെ നോക്കുമ്പോള്‍ വോട്ട് ഇല്ലെങ്കിലും ഞാനും ഈ ഇലക്ഷനില്‍ കാര്യമായ പ്രാധാന്യം കൊടുക്കുന്നു എന്നതാണ് സത്യം .മനസ് കൊണ്ടെങ്കിലും അമേരിക്കയില്‍ ഇനി ഒരു യുവ രക്തം സിരകളില്‍ ഓടുന്ന ഒരാള്‍ വേണമെന്നാണ് ആഗ്രഹം .ഇനിയും ഒരു പടുകിളവനെ താങ്ങാന്‍ ഉള്ള കെല്‍പ് അമേരിക്കക്കില്ല .

ഡെമോക്രാറ്റിക്‌ പാര്‍ട്ടിയുടെ പ്രൈമറി ഇലക്ഷന്‍ നടക്കുന്ന സമയത്ത് ഞാന്‍ ഒരു ഗവിത എഴുതി " ബുഷും ഒബാമയും പിന്നെ ഞാനും ".വൈകുന്നേരം എഴുമണി ആയപ്പോള്‍ ഞാന്‍ അത് പോസ്റ്റി. അമേരിക്കയില്‍ ഉള്ള ചിലര്‍ അത് വായിച്ചു .അതില്‍ ഞാന്‍ ബുഷിനെ കുറ്റം പറഞ്ഞു .ഹിലാരി ക്ലിന്റണ്‍ ആയിരുന്നു ആ സമയം ഒബാമയുടെ എതിര്‍ സ്ഥാനാര്‍ഥി .ഞാന്‍ അതില്‍ ഇങ്ങനെ എഴുതി ."അമേരിക്കയുടെ ചരിത്രത്തില്‍ ഒരിക്കല്‍ പോലും ഒരു പെണ്ണ് പ്രസിഡന്റ് ആയി ഇരുന്നിട്ടില്ല ".അത് പോസ്റ്റ് ചെയ്തു കഴിഞ്ഞു ഞാനും കുടുംബവും അടുത്തുള്ള ഒരു വീട്ടില്‍ ഒരു ബര്‍ത്ത് ഡേ പാര്‍ട്ടിക്കു പോയി രാത്രി പത്തു മണി കഴിഞ്ഞപ്പോള്‍ വീട്ടില്‍ തിരിച്ചെത്തി .അപ്പോള്‍ ഒരു ഫോണ്‍ കാള്‍ .ഫോണ്‍ ഞാനാണ് എടുത്തത്‌ .അല്പം മദ്യം ഉപയോഗിച്ചത് കൊണ്ടു തലക്കു നല്ല കിക്കും ഉണ്ട് .ഫോണില്‍ ഒരു സായിപ്പായിരുന്നു .ബുഷിനെ കുറിച്ച് എന്തോ പറഞ്ഞു നാളെ വിളിക്കാം എന്ന് പറഞ്ഞു ഫോണ്‍ കട്ട് ആയി .എനിക്കാകെ പേടി തോന്നി .ബ്ലോഗിന്റെ ബാല പാഠങ്ങള്‍ പഠിച്ചു കൊണ്ടു സിംഹങ്ങളും പുലികളും കുറുക്കന്മാരും വിലസുന്ന ബ്ലോഗിന്‍ വനാന്തരങ്ങളില്‍ ഒരു കുഞ്ഞാടിനെ പോലെ ഞാന്‍ നടക്കുന്ന സമയം .ബ്ലോഗില്‍ എന്തെഴുതണം ,എന്തെഴുതരുത് എന്നൊന്നും അറിയാന്‍ കഴിയാത്ത സമയം . പെട്ടന്ന് തന്നെ അന്ന് പോസ്റ്റ് ചെയ്ത ഗവിത ഓടിപ്പോയി നോക്കി .ഫീഡ് ജെറ്റില്‍ നോക്കിയപ്പോള്‍ ആരോ ന്യൂ ഡല്‍ഹിയില്‍ നിന്നും ഈ കവിത വായിച്ചിരിക്കുന്നു .എന്റെ പേടി ഇരട്ടിച്ചു .ഗവിത അതിര്‍ത്തി കഴിഞ്ഞു പോയിരിക്കുന്നു .ഇതായിരിക്കണം സംഭവം .ഞാന്‍ ഉടനെ തന്നെ ആ ഗവിത ഡ്രാഫ്റ്റ് ആക്കി ഇട്ടു .ആ രാത്രി ഞാന്‍ ഉറങ്ങിയില്ല .ഓരോ നിമിക്ഷവും പുറത്തൊരു പോലീസ് കാര്‍ വന്നു നില്‍ക്കുന്നതും എന്നെ അറസ്റ്റ് ചെയ്യ്തു കൊണ്ടു പോകുന്നതും അങ്ങനെ ഓരോ സംഭവങ്ങള്‍ മനസ്സില്‍ കൂടി ഇങ്ങനെ പോയിക്കൊണ്ടിരുന്നു .വീട്ടില്‍ ആരോടും പറയാന്‍ പോയില്ല .എന്തിനാണ് അവരെ കൂടി വിഷമിപ്പിക്കുന്നത് ?പിറ്റേന്ന് വൈകുന്നേരം ആയപ്പോള്‍ വീണ്ടും ഈ ഫോണ്‍ വന്നു .അപ്പോഴാണ്‌ സംഭവം മനസിലാകുന്നത് .ആ ഫോണ്‍ കാള്‍ എന്റെ ഗവിതക്ക് വേണ്ടിയല്ല പകരം ബുഷിന്റെ ഭരണത്തെകുറിച്ചും ,ബുഷിനെ കുറിച്ചും ഫോണില്‍ കൂടി സര്‍വ്വേ ചെയ്യുന്നതിന് വേണ്ടിയാണ് വിളിച്ചതെന്ന് .നേരെ തിരിച്ചായിരുന്നു സംഭവിച്ചതെങ്കില്‍ മലയാളം ബ്ലോഗ്ഗില്‍ ബുഷിനെ കുറിച്ച് എഴുതിയതില്‍ ആദ്യമായി ജയിലില്‍ പോകുന്ന ഒരു ബ്ലോഗ്ഗര്‍ എന്ന നിലയില്‍ ഞാന്‍ പ്രശസ്തന്‍ ആയേനെ .അവിടെയും വിധി എന്നെ തോല്‍‌പിച്ച് കളഞ്ഞു .പിന്നീട് ഞാന്‍ ആ കവിത ബുഷ് എന്നത് മാറ്റി
" മല്ലനും ,ഒബാമയും പിന്നെ ഞാനും" എന്നാക്കി .വീണ്ടും കുറെ നാള്‍ കഴിഞ്ഞപ്പോള്‍ അത് ഞാന്‍ ഡിലീറ്റ് ചെയ്തു കളഞ്ഞു .( രാവിലെ തപ്പിയിട്ട്അത് കാണുന്നില്ല ).ഇത്രയും എഴുതിയതില്‍ നിന്നും ഞാന്‍ ഒരു ഒബാമ സപ്പോര്ട്ടര്‍ ആണെന്ന് മനസിലായല്ലോ .ഹനുമാന്‍ ഭക്തനായ ഒബാമ ജയിക്കുന്നതിനും അടുത്ത അമേരിക്കന്‍ പ്രസിഡന്റ് ആകുന്നതിനും വേണ്ടി അടുത്തുള്ള കോവിലില്‍ രണ്ടു തേങ്ങാ അടിക്കണം .അതുപോലെ കന്യാ മാതാവിന് മുന്നില്‍ രണ്ടു കൂട് മെഴുകുതിരിയും കത്തിച്ചതിനു ശേഷം ഞാന്‍ വീണ്ടും വരാം .

ജയ് ഹനുമാന്‍ ,ജയ് ഒബാമ ,ജയ് അമേരിക്ക .

60 comments:

കാപ്പിലാന്‍ said...

ജയ് ഹനുമാന്‍ ,ജയ് ഒബാമ ,ജയ് അമേരിക്ക .

G. Nisikanth (നിശി) said...

കാപ്പിലിന്റെ അനുഭവത്തിന് എന്റെ തേങ്ങ!!!!
ചക് ചക് ചക്
(ചിരട്ടയില്ലാത്തതായിരുന്നു)

ഇവിടെ ആഫ്രിക്കയിലിരുന്ന് ഞങ്ങളും സഹ അമേരിക്കൻസും ഉറ്റുനോക്കുകയാണ്.

ഹൂ വിൽ വിൻ... ഹൂ ക്യാൻ വിൻ... ഹൂ മേ വിൻ...

പിന്നെ.... “ഹൂ ഷുഡ് വിൻ...???”

കാത്തിരുന്നു കാണുക

നാളെയാണ് നാളെയാണ് നാളെയാണ്.....

ചാണക്യന്‍ said...

പ്രിയപ്പെട്ട കാപ്പിലാനെ,
അമേരിക്ക ആരു ഭരിച്ചാല്‍ എന്താഹേ?
കറുത്തവന്‍ ഭരിച്ചാലും വെളുത്തവന്‍ ഭരിച്ചാലും ഇന്‍ഡ്യയെപ്പോലൊരു രാജ്യത്തിനോട് അവര്‍ക്ക് ഒറ്റ നയമേ ഉണ്ടാവൂ.....
ഐക്യ രാഷ്ട്രസഭയെ ഒരു കറുത്തവന്‍ നയിച്ചപ്പോള്‍ അതിന്റെ സ്ട്രക്ച്ചറിന് എന്തെങ്കിലും മാറ്റം വന്നോ?

പാമരന്‍ said...

ചാണക്യാ, ഒബാമ ജയിക്കുക എന്നത്‌ ചരിത്രത്തിന്‍റെ ആവശ്യം കൂടിയാണ്‌.. അമേരിക്ക മാറുന്നു എന്നതിന്‍റെ തെളിവും. കാത്തിരുന്നു കാണാം.

കാപ്പിലെ, സത്യം പറയാമല്ലോ, പോസ്റ്റ്‌ എന്നെ ഇരുത്തി ചിന്തിപ്പിച്ചു. നിങ്ങളുടെ പേടി വെറുതെ ആയിരുന്നു എന്നു പറയാമെങ്കിലും, അവിടെന്നു പോന്നതിനു ശേഷം ഒരു വല്ലാത്ത ചിന്താ സ്വാതന്ത്ര്യം അനുഭവിക്കുന്നുണ്ടെന്നു സമ്മതിക്കാതെ വയ്യ.

ചാണക്യന്‍ said...

പാമരാ,
ഒരു കറുത്ത വര്‍ഗക്കാരന്‍ അമേരിക്ക ഭരിക്കുക എന്നത് തീര്‍ച്ചയായും ചരിത്രത്തിന്റെ ആവശ്യമാണ്..
അങ്ങനെ സംഭവിച്ചാല്‍ ഏറ്റവും കൂടുതല്‍ ചിരിക്കുന്നത് മാര്‍ട്ടിന്‍ ലൂഥര്‍ കിങ്ങായിരിക്കും..
അമേരിക്ക ആരു ഭരിച്ചാലും മറ്റ് രാജ്യങ്ങളോടുള്ള അവരുടെ നയങ്ങള്‍ക്ക് മാറ്റമുണ്ടാവും എന്ന് കരുതാന്‍ വയ്യ..
ഇതുവരെ വെളുത്തവര്‍ അനുവര്‍ത്തിച്ചു വന്ന നയങ്ങള്‍ക്ക് ഒറ്റയടിക്കൊരു മാറ്റം വരുത്താന്‍ ഒബാമക്ക് കഴിയും എന്ന് വിശ്വസിക്കുന്നില്ല...
ലോക പോലിസ് പട്ടം നിലനിര്‍ത്താനെ ഒബാമയും ശ്രമിക്കൂ...

കാപ്പിലാന്‍ said...

ഇപ്പോഴും എന്‍റെ മനസ് പറയുന്നു ഒബാമ ജയിക്കും എന്ന് .പാമരന്‍ പറഞ്ഞതുപോലെ അങ്ങനെ സംഭവിക്കേണ്ടത്‌ ചരിത്രത്തിന്റെ ആവശ്യമാണ് .പക്ഷേ എത്രനാള്‍ തുടരും അല്ലെങ്കില്‍ ജീവനോട്‌ ഉണ്ടാകും എന്നൊന്നും ഉറപ്പില്ല .അതിന്റെ ആദ്യ പടിയാണ് കഴിഞ്ഞ ആഴ്ച നമ്മള്‍ കണ്ടത് .

ചാണക്യ ,

അഥവാ ജയിച്ചാല്‍ ആദ്യം ഇവിടുത്തെ കാര്യങ്ങള്‍ ഒന്ന് ശരിയാക്കട്ടെ .ഇവിടെ ആളുകള്‍ കടം കൊണ്ട് പൊറുതി മുട്ടി .ബാങ്കില്‍ അടയ്ക്കാന്‍ രൂപ ഇല്ലാതെ വീടുകള്‍ ബാങ്കുകാര്‍ കൊണ്ട് പോകുന്നു .വീടില്ലാതെ ആളുകള്‍ ബുദ്ധി മുട്ടുന്നു .ഫാക്ടറികള്‍ പലതും പൂട്ടുന്നു .ആളുകള്‍ ജോലിയില്ലാതെ നടക്കുന്നു .ഇതെല്ലാം ഇവിടുത്തെ കാര്യങ്ങളാണ് .
ആദ്യം ചെയ്യാന്‍ സാധ്യതയുള്ളത് ആ ഇറാക്കില്‍ കിടക്കുന്ന പട്ടാളക്കാരെ തിരികെ കൊണ്ടുവരുമായിരിക്കും .അമേരിക്കയുടെ നല്ലൊരു ഭാഗം കാശും അതിനു വേണ്ടിയാണ് കളഞ്ഞത് .എത്ര കുടുംബങ്ങള്‍ അനാഥമായി .ഒരു മാറ്റം വേണം .അതിനായി ഞാന്‍ പ്രാര്‍ത്ഥിക്കുന്നു .

പാമാര ,
ഗ്രീന്‍ ചാനല്‍ കടന്നു വന്ന ഒരു കവിത സനാതനന്‍ എഴുതിയില്ലേ ? അതുപോലെയാണ് കടല്‍ കടന്നാല്‍ പിന്നെ പേടിക്കണം .സ്വന്തം നാട്ടില്‍ കിട്ടുന്ന സ്വാതന്ദ്ര്യം വേറെ എങ്ങും കിട്ടില്ല .ഉറപ്പ് .

ചാണക്യന്‍ said...

കാപ്പിലാന്‍,
അമേരിക്ക ഇപ്പോള്‍ നേരിടുന്ന പ്രതിസന്ധി കണ്ട് ഉള്ളാലെ ചിരിക്കുകയാണ് ലോക ജനത..
അമേരിക്ക എല്ലാവരേയും ആക്രമിച്ചു, പക്ഷെ അമേരിക്കയെ ആരും ആക്രമിച്ചില്ല....
അമേരിക്കന്‍ ജനത യുദ്ധത്തിന്റെ തീവ്രത അറിഞ്ഞിട്ടുമ്മില്ല..പക്ഷെ ട്രേഡ് സെന്റര്‍ ആക്രമണത്തോടെ അല്പമായെങ്കിലും അവരത് അറിഞ്ഞു....
വിയറ്റ്നാമിലും അതിനു ശേഷവും നടത്തിയ കടന്നു കയറ്റങ്ങള്‍ക്ക് ഉത്തരവാദികള്‍ അമേരിക്കന്‍ ജനത തന്നെയാണ്....
അന്യ രാജ്യത്ത് യുദ്ധം ചെയ്ത് പൌരുഷ്യം പ്രകടിപ്പിച്ച രാക്ഷ്ട്രതലവന്‍‌മാരെ സൃഷ്ടിച്ച അമേരിക്കന്‍ ജനത ഇപ്പോഴും കാരുണ്യം അര്‍ഹിക്കുന്നില്ല....
രാജ്യത്തിന്റെ ധനം മുഴുവന്‍ യുദ്ധത്തിനു വേണ്ടി ചെലവിട്ട് കുത്തുപാളയെടുത്ത ഒരു രാജ്യമല്ലെ അമേരിക്ക....
എന്തിനു വേണ്ടി...? നഷ്ടമായ ജന്മങ്ങള്‍ക്ക് പകരം നല്‍കാന്‍ എന്താണ് അമേരിക്കയുടെ പുതിയ ഭരണകര്‍ത്താവിന് നല്‍കാനുള്ളത്?
ഞാനിതു പറഞ്ഞത് പ്രവാസിയായ എന്റെ പ്രിയപ്പെട്ട കാപ്പിലാനോടല്ല....പക്ഷെ അമേരിക്കയെ സ്നേഹിച്ചു തുടങ്ങുന്നു എന്ന് പറഞ്ഞ കാപ്പിലാനോടാണ്...

കാപ്പിലാന്‍ said...

എന്റെയും എന്‍റെ കുടുംബത്തിന്റെയും ശിഷ്ട ജീവിതം മിക്കവാറും ഈ അമേരിക്കന്‍ മണ്ണില്‍ തന്നെയായിരിക്കും .
ഞാന്‍ മരിക്കുമ്പോള്‍ ഇവിടെയുള്ള ഏതെങ്കിലും ശവപറമ്പില്‍ എന്നെ അടക്കം ചെയ്യും .

പല നാടുകള്‍ കയറി ഇറങ്ങി ഒടുക്കം വന്നെതിയതാണ് ഇവിടെ .നാട്ടില്‍ ജീവിക്കാന്‍ വകയില്ലാതെ തെണ്ടി തിരിഞ്ഞ് വന്ന്‌ ഒരു പരദേശിയും കാലക്രമേണ ഒരു സ്വദേശിയുമായി ഞാന്‍ മാറുന്ന നാടാണിത് .

എനിക്ക് ഈ നാടിനെ സ്നേഹിക്കാതിരിക്കാന്‍ കഴിയുമോ ചാണക്യ ?കഴിക്കുന്ന ചൊറിനെങ്കിലും നന്ദി കാണിക്കുന്ന ഒരു നായ് ആയി ഞാന്‍ ജീവിക്കട്ടെ .സ്വന്തം നാട്ടില്‍ ജീവിക്കാന്‍ വകയുണ്ടായിരുന്നെങ്കില്‍ ഈ കടലുകള്‍ ഏഴും താണ്ടി വരേണ്ടി വരികയില്ലായിരുന്നല്ലോ ? എന്‍റെ മനസ് അപ്പോഴും ആ നാട്ടില്‍ ഒക്കെയായിരിക്കും .

ചാണക്യന്‍ said...

കാപ്പിലാനെ,
താങ്കള്‍ പറഞ്ഞത് ശരി തന്നെ....
എന്റെ വാക്കുകള്‍ അങ്ങയെ മുറിവേല്‍പ്പിച്ചുവെങ്കില്‍ ഞാന്‍ ക്ഷമ ചോദിക്കുന്നു....
എനിക്കൊരിക്കലും ഒരു അമേരിക്കക്കാരന്റെ ഭാഗം നിന്ന് ചിന്തിക്കാന്‍ കഴിയില്ല എന്ന് അറിയുക...

കുഞ്ഞിക്കിളി said...

ഒബാമ ചേട്ടന്‍ outsourcing എല്ലാം എടുത്തു കളഞ്ഞാല്‍ സോഫ്റ്റ്‌വെയര്‍ കാരുടെ പണി പോകും ... എന്താണേലും കാത്തിരുന്നു കാണുക തന്നെ

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ഒബാമ തന്നെ ജയിക്കട്ടെ.അങ്ങോര്‍ടെ നാള്‍ അറിഞ്ഞിരുന്നേല്‍ ഒരു വഴിപാട് കഴിക്കാമായിരുന്നു.

കാപ്പൂ ജീ, ജീവിതം പച്ചപിടിപ്പിക്കാന്‍ വേണ്ടി തന്നെയാണ് പലരും ഇവീടെ എത്തുന്നത്. ഗള്‍ഫ് മേഖല പോലെ അല്ല ഇവിടെ, സാമ്പത്തികമായി പെട്ടന്നുതന്നെ പുരോഗമനം ഉണ്ട്റ്റാകും. വ്യക്തമായ പ്ലാനിങ്ങൂം അച്ചടക്കമുള്ള ജീവിതമുമാണെങ്കില്‍ നല്ല സമ്പാദ്യവുമുണ്ടാക്കി പെട്ടന്നു തന്നെ തിരിച്ചുപോകാം. പലരും ഇവിടെത്തന്നെ നില്‍ക്കുന്നത് അമേരിക്കന്‍ ജീവിതത്തിന്റെ പ്രൌഡി വേണമെന്നു നിര്‍ബന്ധമുള്ളതുകൊണ്ടാണ്,പലരേയും നേരിട്ടറിയാം. എന്നിട്ട് നാടിന്റെ ഭംഗിയാണ് ഈന്നും മനസ്സിലെന്ന പുറം‌പൂച്ച് പറയൂകയും ചെയ്യും.


അമേരിക്കയില്‍ തന്നെയാണ് ഞാനും, വളരെ പെട്ടന്നു തന്നെ തിരിച്ച്പോവുകയും ചെയ്യും. നാട് വിട്ടുള്ള കളിയില്ല

വിഷമിപ്പിച്ചെങ്കില്‍ ക്ഷമിക്കുക. ഒരുപാട് കേള്‍ക്കുന്നുണ്ട് ഇത്തരം പ്രസ്താവനകള്‍. അതുകൊണ്ട് പറഞ്ഞുപോയതാണ്.

മാണിക്യം said...

ഒബാമ ജയിക്കണം ...
ജയിക്കുമോ?
അമേരിക്ക ഇന്ന് നേരിടുന്ന സാമ്പത്തിക പ്രതിസന്ധി അവിടം കൊണ്ട് തീരില്ല,അതിന്റെ പ്രതിഫലനം എല്ലാവര്‍ക്കും പ്രത്യേകിച്ച് ഇന്ത്യാക്കാരേയും ബാധിക്കും, എത്രയോ ഇന്ത്യാക്കാര്‍‌ അമേരിക്കയിലും ഇന്ത്യയിലുമായി
[outsourcing] ഉള്‍പ്പെടെ ജീവിതം കരുപ്പിടിക്കുന്നു.. ബുഷ് ഭരണകൂടത്തിന്റെ യുദ്ധവും അതിനെ തുടര്‍ന്ന് ഇന്നത്തെ സാമ്പത്തികവും മനസീകവും ആയി അമേരിക്കന്‍ ജനത നട്ടം തിരിയുകയാണ്. തൊഴില്‍ ഇല്ല്ലാതാവുന്നു ജോലി നഷ്ടപ്പെടുന്നു, ആളുകള്‍ പരിഭ്രാന്തരാണ്. ഈ തിരഞ്ഞെടുപ്പ് വേളയില്‍ പോലും നാട് നേരിടുന്ന വിപത്ത് അറിയാന്‍ പോലുമുള്ള സാമാന്യഞ്ജാനം ഇല്ല്ല ശരാശരി അമേരിക്കക്കരന്. ക്രെഡിറ്റ് കാര്‍‌ഡുകള്‍ കഴുത്തീലിട്ട കുരുക്ക് കൂടുതല്‍ കൂടുതല്‍ മുറുകുമ്പോള്‍,മോര്‍‌ട്ട്ഗേജ് അടയ്ക്കാന്‍ ശമ്പളം കിട്ടിയിരുന്ന ജോലി നഷ്ടപ്പെടുമ്പോള്‍ ,ഒന്ന് പ്രതികരിക്കാന്‍ പോലുമാവാതെ നില്‍ക്കുമ്പോള്‍, സുരക്ഷിതമാവാന്‍ ജീവിതപങ്കാളി ഡൈവോഴ്സ് നോട്ടീസ് വച്ചു നീട്ടുമ്പോള്‍ ..സംസ്കാരത്തിന്റെ ഉച്ചകോടിയില്‍ എത്തിയ എന്ന് ലോകം വിശ്വസിക്കുന്ന് അമേരിക്കന്‍ ജനതയുടെ തകര്‍ന്ന സ്വപ്നങ്ങള്‍ ..അതോ പച്ച ആയാ ജീവിത “സൌഭാഗ്യങ്ങളോ”? ഏതായാ‍ലും അടുത്ത വര്‍ഷങ്ങള്‍ പലര്‍ക്കും ഞെരുക്കത്തിന്റെ നാളുകള്‍..ഒരു കച്ചിതുരുമ്പാണീ ഇലക്‍ഷനും..അടുത്ത പ്രസിഡന്റും.

മയൂര said...

അമേരിക്കൻ ജനത ഒബാമ... ഒബാമ... എന്നു വിളിച്ച് കൂകുകയും, പോളിങ്ങ് ബൂത്തിൽ കയറി മകെയ്ൻ ഓട്ടിടുകയും ചെയ്യാതിരുന്നാൽ ഒബാമ വിജയിക്കും. കാത്തിരുന്നു കാണാമല്ലെ:)

ഒബാമ പൂർണമായും കറുത്ത വർഗ്ഗകാരനല്ല. പിന്നെന്തിനാൺ തൊലിനിറം പിടിച്ച് ബ്ലാക്ക് ആന്റ് വൈറ്റ് കളികൾ.

ചാണക്യന്‍ said...

U said it Mayura..
സാമ്പത്തിക രംഗം ആകെ താറുമാറായി കിടക്കുമ്പോഴും ഈ ഇലക്ഷനില്‍ രണ്ടു സ്ഥാനാര്‍ത്ഥികളും വാരിയെറിഞ്ഞത് കോടികളാണ്..
അതിലും മുന്‍പില്‍ ഒബാമ തന്നെയാണ്...

കാപ്പിലാന്‍ said...

പ്രിയകുഞ്ഞേ ,കുഞ്ഞിനു പ്രായം കുറവല്ലേ ? മാത്രമല്ല കാത്തിരിക്കാന്‍ നാട്ടില്‍ ഏറെ പേരും .എന്‍റെ കാര്യമല്ലേ ഞാന്‍ പറഞ്ഞത് .അമ്മയുടെ കാലം കൂടി കഴിഞ്ഞാല്‍ നാട്ടില്‍ പോക്ക് തന്നെ എനിക്ക് കുറവായിരിക്കും .സുനിതയുടെ മാതാ പിതാക്കളെ കൂടി കുറെ കഴിയുമ്പോള്‍ ഇങ്ങു കൊണ്ടുവന്നാല്‍ എനിക്ക് നാട്ടില്‍ പറയത്തക്ക ബന്ധുക്കാരോ ഒന്നും തന്നെയില്ല .അവിടുള്ള വസ്തുവും വീടും വില്‍ക്കണം അതോടു കൂടി കഴിഞ്ഞു നാട്ടിലെ എന്‍റെ വേരുകള്‍ .സത്യം ഞാന്‍ പറയുമ്പോള്‍ എന്തിനാണ് മുഖം ചുളിക്കുന്നത്. പലരും ഇങ്ങനെ തന്നെയാണ് .നാട്ടില്‍ പോകണം അവിടെ കൂടണം എന്നെല്ലാം നാവ് കൊണ്ട് പറയാം എന്നല്ലാതെ ഒരിക്കലും നടക്കുന്ന കാര്യമല്ല .ജീവിത ആഡംബരം കൊണ്ടൊന്നും അല്ല പ്രിയേ ,എടുത്താല്‍ പൊങ്ങാത്ത വിധത്തില്‍ ഉള്ള കടങ്ങള്‍ ഉണ്ടാകും ഓരോരുത്തര്‍ക്കും .ആളുകളുമായി ഇടപെട്ട് നോക്കണം .അപ്പോള്‍ അവര്‍ പറയും .പിന്നെ ജീവിതം ഒന്നല്ലേ ഉള്ളൂ .സുഖിക്കാന്‍ പറ്റുന്നടത്തോളം സുഖിക്കുക .
എനിക്കങ്ങനെ പ്രത്യേകിച്ച് വിഷമങ്ങള്‍ ഒന്നും ഉണ്ടാകില്ലന്നു അറിയാമല്ലോ .
ചാണക്യ കൂള്‍ ഡൌണ്‍.പ്രിയയോടു രണ്ടു വര്‍ത്താനം പറയട്ടെ .ഒത്തിരിനാളായി സംസാരിച്ചിട്ട്.

മാണിക്യം said...

ഇവിടെ തീപിടിക്കുമ്പോഴാ ഒരു വീണ വായന.
കാപ്പിലാനെ 4:30 ന്റെ ശി എന്‍ എന്‍
അതെ ബൂത്തില്‍ കമ്പൂട്ടറ് കേട്
പകരം പേപ്പര്‍ ബാലറ്റ്
ചിലയിടത്ത് ആ സംവിധാനം ഇല്ലാ..ഒക്കെ കറുമ്പന്മാരുടെ ഏറിയ നീണ്ട് ക്യൂ..
നീണ്ടാ ലൈന്‍ ആണ്. പലരും വോട്ട് ചെയ്യാന്‍ പോകാന്‍ മടിക്കുന്നു ..തണുപ്പ് കാറ്റ് മഴ
ഇങ്ങനെ ബുദ്ധിമുട്ടും ഉണ്ട്.
ഒന്നരമണിക്കുറ് കഴിഞ്ഞാല്‍ കെന്‍ഡ്രക്കി ക്ലോസ് ചെയ്യും...

കാപ്പിലാന്‍ said...

ഗള്‍ഫിനെ കുറിച്ച് പ്രിയക്കെന്തറിയാം? അമേരിക്കയിലുള്ള എഞ്ചിനീയര്‍ പയ്യന്‍ കല്യാണം കഴിച്ചു നേരെ അമേരിക്കയില്‍ കൊണ്ടുവന്ന ആളിന് ഗള്‍ഫിനെ കുറിച്ച് പറയാന്‍ അധികം ഒന്നും ഉണ്ടാകില്ല എന്നറിയാം .അമേരിക്കയെക്കാള്‍ കൂടുതല്‍ കാശ് ഉണ്ടാക്കാന്‍ പറ്റുന്നതും ,കാശ് ഉള്ള മലയാളികളും ഗള്‍ഫില്‍ തന്നെയാണ് .ലൂലൂ സെന്റര് ,ജോയ് ആലൂക്കാസ് ,അങ്ങനെ പലതും അതെല്ലാം മലയാളികളുടെതാണ് .
കഴിഞ്ഞ ദിവസം ദുബായിലെ മനാമാ സൂപ്പര്‍ മാര്‍ക്കറ്റ് പരസ്യം ടി.വി യില്‍ കണ്ടിട്ട് അന്തം വിട്ടു ഞാന്‍ നിന്നു.അജമാനിലെ ഒരു ചെറിയ കടയുമായി തുടങ്ങിയ പ്രസ്ഥാനമാണ് .ഇപ്പോള്‍ അതെല്ലാ ഇടവും പരന്നിരിക്കുന്നു .വലിയ രീതിയില്‍ .

K C G said...

“എനിക്ക് ഈ നാടിനെ സ്നേഹിക്കാതിരിക്കാന്‍ കഴിയുമോ ചാണക്യ ?കഴിക്കുന്ന ചൊറിനെങ്കിലും നന്ദി കാണിക്കുന്ന ഒരു നായ് ആയി ഞാന്‍ ജീവിക്കട്ടെ .സ്വന്തം നാട്ടില്‍ ജീവിക്കാന്‍ വകയുണ്ടായിരുന്നെങ്കില്‍ ഈ കടലുകള്‍ ഏഴും താണ്ടി വരേണ്ടി വരികയില്ലായിരുന്നല്ലോ ? എന്‍റെ മനസ് അപ്പോഴും ആ നാട്ടില്‍ ഒക്കെയായിരിക്കും .“

കാപ്പൂ, കാപ്പുവിന്റെ മനസ്സ് അറിയുന്നുണ്ട്. മനുഷ്യരെല്ലാം കഷ്ടപ്പെടുന്നത് ജീവിതസുഖത്തിനു വേണ്ടി തന്നെയാണല്ലോ. അതെവിടെ നിന്നു കിട്ടുമോ അങ്ങോട്ടു ചായും നമ്മുടെ മനസ്സും. അതൊരു കുറ്റമല്ല. കുറ്റബോധം തോന്നേണ്ട കാര്യവുമില്ല. ജനിച്ചു വളര്‍ന്ന് കുട്ടിക്കാലം ചിലവഴിച്ച നാടിനെക്കുറിച്ചുള്ള നല്ല ഓര്‍മ്മകള്‍ അതേ സമയം മായുകയുമില്ല.
എല്ലാം നല്ലതിനായിരിക്കട്ടെ കാപ്പു.

കാപ്പിലാന്‍ said...

മാണിക്യം ചേച്ചി ,
സി.എന്‍ .എന്‍ ഓണാക്കി വെയ്ക്ക് .എന്നിട്ട് ഇലക്ഷന്‍ തല്‍സമയ സംപ്രേഷണം പോലെ ഹോട്ട് ന്യൂസ് മാത്രം ഇടുക .ഇലക്ഷന്‍ കഴിഞ്ഞു ഒബാമ ജയിച്ചു കയറുമ്പോള്‍ നമുക്ക് പടക്കം പൊട്ടിച്ചതിനു ശേഷം ഈ പോസ്റ്റ് സ്റ്റോപ്പ് ചെയ്യാം .അത് വരെ അപ് ഡേറ്റ് നടക്കട്ടെ ..
:):)
ഗീതേച്ചി ..നന്ദി .അപ്പുറത്തെ കമെന്റും കണ്ടു .ഞാന്‍ മനഃപൂര്‍വ്വം അങ്ങോട്ട്‌ വരാതിരുന്നതാണ് .ചേച്ചിയുടെ മറുപടിയും കാത്ത് :):) ഇഷ്ടപ്പെട്ടൂ ഈ ധൈര്യം ..കീപ്പ് ഇറ്റ് അപ്പ്.

എതിരന്‍ കതിരവന്‍ said...

Kaappilaan:
I agree with you. Can/may/will an American 'pravasi' go back and settle in Kerala?
I tried to analyze this situation in my novelite "PoonjnjaaRil ninnuLLa kaatu". Hope you have read it.
Many of the events in that story are true.

വികടശിരോമണി said...

കാപ്പിലാനേ,
ആ മനസ്സ് മനസ്സിലാക്കുന്നു.കതിരവന്റെ പൂഞ്ഞാറിൽ നിന്നുള്ള കാറ്റ് വായിച്ച് ഉറക്കം വരാത്തവനാണ് ഞാൻ.മടങ്ങിവരാനാവാത്ത പ്രവാസിയുടെ വികാരം,സമാനതകളില്ലാത്തതാണ്.എനിക്ക് അമേരിക്കൻ നയങ്ങളോടോ,രാഷ്ടീയവീക്ഷണങ്ങോളോടോ തരിമ്പും യോജിപ്പില്ല.കാപ്പിലാന്റെ പഴയ പാമ്പുപോസ്റ്റിലെപ്പോലെ,തവിട്ടുപാമ്പോ വെള്ളപ്പാമ്പോ എന്ന് തെരഞ്ഞെടുക്കുന്ന ഈ കളി,ഏതു പാമ്പായാലും വിഷമുണ്ട് എന്ന യാഥാർത്ഥ്യത്തിലെത്തുന്നു.
പക്ഷേ,അൽ‌പ്പകാലത്തെ വിദേശവാസം കൊണ്ടുതന്നെ ഞാനനുഭവിച്ച അന്തർസംഘർഷങ്ങൾ നിങ്ങളെയൊക്കെ നമസ്കരിക്കാൻ എന്നെ പ്രേരിപ്പിക്കുന്നു.
സ്നേഹപൂർവ്വം...

വേണാടന്‍ said...

ഞാനും കാപ്പിലാനു പിന്തുണ പ്രഖ്യാപിക്കുന്നു. നാടിന്റെ നല്ല ഓര്‍മ്മകളുമായി ഇവിടെ കൂടാം എന്നു കാപ്പിലാ‍നെ പോലെ ഞാനും കരുതുന്നു...

പ്രിയ ഉണ്ണികൃഷ്ണന്‍ said...

“ ഗള്‍ഫിനെ കുറിച്ച് പ്രിയക്കെന്തറിയാം? അമേരിക്കയിലുള്ള എഞ്ചിനീയര്‍ പയ്യന്‍ കല്യാണം കഴിച്ചു നേരെ അമേരിക്കയില്‍ കൊണ്ടുവന്ന ആളിന് ഗള്‍ഫിനെ കുറിച്ച് പറയാന്‍ അധികം ഒന്നും ഉണ്ടാകില്ല “

ഹ ഹ ഹ അച്ചായോ പുളുവടിച്ചാ ഞായറാഴ്ച ആകാനൊന്നും നിക്കില്ല 2 കുര്‍ബാന കുറിയര്‍ ചെയ്യും ഡിറ്റ്രോയിലോട്ട്.
ആത്മകഥ വല്ലോം എഴുതാന്‍ ഭാവീയില്‍ പ്ലാന്‍ ചെയ്യുമ്പോ ഒരു കോപ്പി അയച്ചുതരാം. അപ്പൊ മനസ്സിലാക്ക്യാ മതി.പിന്നെ നാട്ടിലെ കാര്യം , അങ്ങനെ പ്രത്യേകിച്ചാരും കാത്തിരിക്കാനില്ല.

പിന്നെ, ഗള്‍ഫിലെ വമ്പന്‍ സ്രാവുകളെക്കുറിച്ചല്ല പറ്രയുന്നത്, മിഡില്‍ക്ലാസ് ഫാമിലിയെക്കുറിച്ചാണ്.ജീവിതം കരുപ്പിടിപ്പിക്കാന്‍ വേണ്ടിയാണ് ഗള്‍ഫിലേയ്ക്ക് പലരും കുടിയേറുന്നത്. പക്ഷേ അമേരിക്കയിലോട്ടുള്ള വരവ് എക്ട്രാ ഏണിങ്ങിനുവേണ്ടിയാണ് (ഭൂരിപക്ഷവും).ഇനീം ഞാനിതും പറഞ്ഞോണ്ടിരുന്നാല്‍ മാണിക്യം ചേച്ചി വടി എടുക്കും... ഇതേപ്പ്പറ്റി പിന്നീട് സംസാരിക്കാം.

എതിരവന്‍ കതിരവന്‍ ജീ, ആ ബുക്കൊന്നു കിട്ട്യാല്‍ വായിക്കാരുന്നു

കാപ്പിലാന്‍ said...

എതിരന്ജി ആ ബുക്ക് ഞാന്‍ വായിച്ചിട്ടില്ല .വായിക്കണം എന്നാണ് ആഗ്രഹം .

എനിക്ക് പറയാന്‍ ഉള്ളത് ഓരോ നിമിക്ഷവും ആഗ്രഹിക്കും നാട്ടില്‍ പോയി അടിച്ചു പൊളിക്കണം .നാട്ടില്‍ കൂടണം എന്നൊക്കെ (അവസാന കാലത്തെങ്കിലും).പക്ഷേ എനിക്കറിയാം അതൊന്നും ഒരിക്കലും നടക്കാത്ത സ്വപനങ്ങള്‍ തന്നെയായിരിക്കും എന്ന് .നമ്മള്‍ പ്രായം ചെല്ലുന്നതനുസരിച്ചു കുട്ടികളും വളരുകയാണ് .പിന്നെ അവരുടെ ഓരോ കാര്യത്തിനും നമ്മള്‍ ഉണ്ടായിരിക്കണം .പ്രായം ചെന്ന ചില പഴയ അമേരിക്കക്കാര്‍ പറയുന്നത് കേള്‍ക്കാം നാട്ടില്‍ പോകണം എന്നൊക്കെ .നാട്ടില്‍ എല്ലാം അവര്‍ക്ക് വീടും മറ്റെല്ലാം ഉണ്ട് .പക്ഷേ പോകാന്‍ പറ്റില്ല .വല്ലപ്പോഴും പോകും വരും എന്ന് മാത്രം .

വികടന്‍ ,വേണാടന്‍ നന്ദി .

പ്രിയ പിന്നെയും എന്നെ തല്ലിക്കോ അച്ചായ എന്നും പറഞ്ഞ് വടി വെട്ടി കൊണ്ട് തന്നു .

പ്രിയേ ,1993-2006 വരെ ദുബായില്‍ ബാച്ചിയായും,ഫാമിലിയായും കഴിഞ്ഞവനാണ് ഞാന്‍ .ഞാന്‍ മുന്‍പ് സൂചിപ്പിച്ച സ്രാവുകള്‍ എല്ലാം താഴെക്കിടയില്‍ നിന്നും വന്നവരും .ലൂലൂ സെന്റര് തുടങ്ങുന്നത് അബുധാബിയില്‍ ഉള്ള ഒരു ചെറിയ കടയില്‍ നിന്നാണ് .ഓരോന്നും അങ്ങനെയാണ് .ലുലു സെന്റെറിന്റെ ഉള്ളില്‍ ഇരിക്കാന്‍ ഇല്ല അമേരിക്കയിലെ ഒരു വലിയ സൂപ്പര്‍ മാര്‍ക്കറ്റ് .

എനിക്കും ദുഫായില്‍ ചെറിയ രീതിയില്‍ ഒരു സ്ഥാപനം ഉണ്ട് .അതും ഞാന്‍ ഇടത്തരം ഫാമിലി ആയപ്പോള്‍ തുടങ്ങിയതാണ്‌ .

ഇവിടെ വന്ന് ഞാന്‍ കട്ട കടിക്കുകയാണ്. :) ഒരു എക്സ്ട്രാ ഏര്‍നിംഗ് മനസ്സില്‍ കരുതിയല്ല ഞാന്‍ വന്നത് .കുട്ടികളുടെ പഠിത്തം .ഇവിടുത്തെ പൌരത്വം ,ദുബായിയെക്കാള്‍ ഫ്രീഡം ഇതെല്ലാം ആയിരുന്നു എന്‍റെ മനസ്സില്‍ .ഇവിടെ വന്ന ആദ്യ നാളുകള്‍ എന്‍റെ സമനില വരെ തെറ്റിക്കും എന്ന നിലയിലായിരുന്നു .
കാരണം അത്രയും ആളുകള്‍ക്കിടയില്‍
( മലയാളികള്‍ ) പെരുമാറിയ ഞാന്‍ ഇവിടെ ഒന്നും ഇല്ലാതെ .പിന്നീട് കിട്ടിയതാണ് എനിക്കീ ബ്ലോഗ് പരിപാടി .നല്ല ഒരു മലയാളി കൂട്ടായ്യ്മ്മ യാണ് എനിക്കിവിടെ ലഭിക്കുന്നത്‌ .അതാണ്‌ വീണ്ടും വീണ്ടും എന്നെ ഇങ്ങോട് വലിച്ചടുപ്പിക്കുന്നതു.അല്ലെങ്കില്‍ എന്നേ ഞാന്‍ ഇതൊക്കെ നിര്‍ത്തി പോയേനെ :):)

മാണിക്യം said...

ഒബാമയും മെക്കെയിനും ഇന്നു തിരഞ്ഞെടുപ്പ് നേരിടുന്നു.
കുറെ റിക്കോര്‍ഡുകള്‍ തകരും ആരു ജയിച്ചാലും ....
ഒബാമയാവും ആദ്യ കറുത്ത പ്രസിഡന്റ്‌ അതുപോലെ എറ്റവും പ്രസിഡന്റിന്റെ കസേരയില്‍ ഇരിക്കുന്ന് ഭരണം തുടങ്ങുന്ന ഏറ്റവും പ്രായം കൂടിയ ആള്‍ മെക്കയിന്‍ (74)ആവും.

മെക്കയിന്‍ ജയിച്ചാല്‍ അമേരിക്കന്‍ ചരിത്രത്തിനു ആദ്യ വനിതാ വൈസ് പ്രസിഡന്റും ഉണ്ടാവും. ലോകം മുഴുവന്‍ ഉറ്റുനോക്കുകയാണീ തിരഞ്ഞെടുപ്പ്. വെര്‍ജിനിയയും പെന്‍സില്‍വേനിയായും ഈ തിരഞ്ഞെടുപ്പിലെ നിര്‍ണ്ണായകമായ വോട്ടുകള്‍ ആണ്.

ഒബാമയുടെ 86 വയസ്സുള്ള ക്യാന്സര്‍ രോഗിയായിരുന്ന മുത്തശ്ശി ഇന്നലെ വൈകുന്നേരം നിര്യാതയായി.

വേണാടന്‍ said...

വൈകിട്ട് ഇറങ്ങാന്‍ നേരം ഓഫീസില്‍, വോട്ടു ചെയ്യാന്‍ പോകുന്നവര്‍ കുശുകുശുക്കുന്നത് കേട്ടത്..

സപ്പോര്‍ട്ട് ഒബാമക്കും..വോട്ട് മക്കയിനും..

എന്തരോ..ഏതോ...

മാണിക്യം said...

"അമേരിക്കന്‍ തിരഞ്ഞെടുപ്പും ഞാനും"
എന്ന് എല്ലാ മൂലക്കും എഴുതിവച്ചു ചേച്ചീ ഒന്നു റിപ്പോര്‍‌ട്ടിയേക്ക് എന്നും പറഞ്ഞിട്ട് കാപ്പിലാന്‍ ആത്മകഥാകഥനം നടത്തുവാണൊ?
ബെസ്റ്റ് കണ്ണാ ബെസ്റ്റ്...
വേണെല്‍ മതി.
ഞാന്‍ എന്തായാലും തിരിച്ചു പോകും..

കാപ്പിലാന്‍ said...

ചേച്ചി ,
ഇപ്പോഴത്തെ സ്ഥിതി എങ്ങനെയാണ് ? രാത്രി എട്ടു മണിയോട് കൂടി അറിയാം തുടങ്ങും എന്നൊരു ന്യൂസ് കേട്ടു .ശരിയാണോ ? എന്തെങ്കിലും അറിവ് കിട്ടിയോ ? കൂടുതല്‍ വാര്‍ത്തകള്‍ക്കായി കാനഡയില്‍ നിന്നുമുള്ള ഞങ്ങളുടെ ലേഖിക മാനിക്യത്തിനു അടുത്തേക്ക് നമുക്ക് പോകാം .

:):)

എതിരന്‍ കതിരവന്‍ said...

എന്റെ ബുക്കോ? ഞാന്‍ പൊസ്തകമൊന്നും പബ്ലിഷ് ചെയ്തിട്ടില്ല. ($ 500 ഉണ്ടാക്കി വരുന്നതേ ഉള്ളു) എന്റെ ബ്ലോഗ് സൈറ്റില്‍ പോയാല്‍ വായിക്കാം “പൂഞ്ഞാറില്‍ നിന്നുള്ള കാറ്റ്” ആറുഭാഗങ്ങളുള്ള നീണ്ടകഥ. ഒന്നാം ഭാഗം ലിങ്ക്:

ethiran.blogspot.com/2007/05/blog-post_10.html

Dr. Prasanth Krishna said...

ഓണം വന്നാലും ഉണ്ണിപിറന്നാലും കോരന്‍ കുമ്പിളില്‍ തന്നെ കഞ്ഞി എന്നല്ലേ കാപ്പിലാനേ ആ പഴഞ്ചൊല്ല്? ഈയിടയായി നല്ല ഓര്‍മ്മയില്ല. ഒരു നെല്ലിക്കാ തളം വെക്കണം എന്നുകരുതിയതാ നാട്ടില്‍ പോയപ്പോള്‍ എന്തുചെയ്യാനാ നടന്നില്ല.

അപ്പോള്‍ പറഞ്ഞുവന്നത് ജനറല്‍ മോട്ടേഴ്‌സ് പൂട്ടാന്‍ പോകുന്നുവന്നോ?

മാണിക്യം said...

പെന്‍സില്‍വേനിയാ

ഒബാമായ്ക്ക്!!

കാപ്പിലാന്‍ said...

കൃഷ്ണേ ,നെല്ലിക്കാതളം നല്ലതാണ് ,നല്ല തണുപ്പ് കിട്ടും .ആദ്യം ആ മുടിയെല്ലാം ഒന്ന് വെട്ടിക്കളയുക .കാറ്റ് കയറട്ടെ :)
ജനറല്‍ മോടോര്സ് പൂട്ടില്ല .കാറ് കമ്പനികള്‍ മൂന്നും കൂടി ഒന്നാകാന്‍ പോകുന്നു എന്ന് കേട്ടു .പിന്നെ ഒന്നും അറിയില്ല .അങ്ങനെ ആദ്യ വിജയം ഒബാമക്ക് .പടക്കം വാങ്ങിക്കാന്‍ ആളിനെ വിടട്ടെ ചേച്ചി ?
ഒബാമ കി ജയ് .
:)

Anonymous said...

http://www.cnn.com/ELECTION/2008/results/president/

കാപ്പിലാന്‍ said...

ബലാബലത്തില്‍ നില്‍ക്കുന്നുവെങ്കിലും മിഷിഗണ്‍ ,ന്യൂയോര്‍ക്ക് എന്നീ ഭാഗങ്ങളില്‍ ഒബാമക്ക് .മിചിങനില്‍ പടക്കം പൊട്ടി തുടങ്ങി :)

Dr. Prasanth Krishna said...

ദാ ഇപ്പോകിട്ടിയത് ഫ്ലോറിഡ, കെന്റകി, ലോസേഞ്ചല്‍സ് മക്കയിന്‍ മുന്നില്‍

Dr. Prasanth Krishna said...

മണ്ണുംചാരി നിന്നവന്‍ പെണ്ണും കൊണ്ടുപോയി എന്നു പറഞ്ഞപോലാകുമോ കാപ്പിലേ? പാമ്പ് വെളുത്തതായാലും കറുത്തതായലും രണ്ടിലും ഉള്ളത് വിഷമാ.

മുടിഒക്കെ എന്നേ വെട്ടി കാപ്പിലേ. ഇപ്പോള്‍ നല്ല എയര്‍ സര്‍ക്കുലേഷനാ. നല്ല ഫ്രഷ് എയറേ. താന്‍ ഇതൊന്നും അറിയാതെ എവിടെപോയി കിടക്കയാരുന്നു.

കാപ്പിലാന്‍ said...

ഈ അവസാന നിമിക്ഷം ഒരു പന്തയം ഒബാമ തോറ്റാല്‍ ഞാന്‍ ബ്ലോഗിങ് നിര്‍ത്തും .

Dr. Prasanth Krishna said...

അയ്യോ കാപ്പൂ ഞാന്‍ പന്തയത്തിനില്ല. കപ്പിലാന്‍ എന്നും ഇങ്ങനെ ബ്ലോഗിലു വേണമന്ന് ആഗ്രഹം ഉള്ളകൊണ്ടാണ് കേട്ടോ.

കാപ്പിലാന്‍ said...

ഹോട്ട് ന്യൂസ്

270 ഇലക്ട്രല് വോട്ട് വേണ്ടിടത്ത് ഇപ്പോള്‍ ഒബാമ 199 മക്കൈന്‍ 78 .വെസ്റ്റ് വെര്‍ജിനിയ മക്കൈന്

കാപ്പിലാന്‍ said...

പടക്കം വാങ്ങാന്‍ പോയ ആളിനെ കാണുന്നില്ലല്ലോ , ഒബാമ ഇപ്പോള്‍ 207 . മക്കൈന്‍ 95.
പടക്കം പൊട്ടിക്ക് മക്കളെ :)

Dr. Prasanth Krishna said...

rtsp://cnn-cnnlive-1-primary.wm.llnwd.net/cnn_cnnlive_1_primary/

ഈ URL കോപ്പി ചെയ്ത് Windows Media Player ഓപണ്‍ ചെയ്ത് File എന്ന ഓപ്‌ഷനില്‍ ചെന്ന് Open URL ക്ലിക് ചെയ്യുക എന്നിട്ട് ഈ URL അവിടെ പേസ്റ്റ് ചെയ്ത് Ok ക്ലിക് ചെയ്യുക. ആപ്പോള്‍ CNN ഫുള്‍ സ്ക്രീനില്‍ കാണാം

അനില്‍@ബ്ലോഗ് // anil said...

കാപ്പിലാന്‍,
ഓഫ്ഫീസില്‍ പോകാന്‍ തുടങ്ങുകയാ.
വിശദമായി ഇരിക്കാന്‍ സമയമില്ല.

അമേരിക്ക ആരുഭരിച്ചാലും ഇന്ത്യക്കാരനു വലിയ വ്യത്യാസമൊന്നും ഉണ്ടാവാന്‍ പോകുന്നില്ല, ആ വികാരമാണ് ചാണക്യനും മറ്റും, കൂടെ ഞാനും കാണിക്കുന്നത്. അതിനെ വൈകാരികമായി കാണേണ്ട കാര്യമില്ല.

ഭരണമാറ്റം, അമേരിക്കയുടെ യുദ്ധക്കൊതിക്ക് വല്ല വ്യത്യാസവും ഉണ്ടാക്കിയേക്കാം എന്ന ചിന്തയാലാണ് ലോകം ഇതു നോക്കിക്കൊണ്ടിരിക്കുന്നത്.

ആരു ഭരിച്ചാലും ഇപ്പോഴത്തെ സാമ്പത്തിക പ്രതിസന്ധിക്ക് അത്ര പെട്ടന്നു കടിഞ്ഞാണിടാനും ആവില്ല. ഔട്ട് സൊഴ്സ് ചെയ്യുന്നത് നിര്‍ത്തലാക്കിയാല്‍ അമേരിക്കന്‍ കമ്പനികള്‍ ഫലത്തില്‍ നഷ്ടത്തിലേക്കു പോവുക എന്നതു തന്നെയാണ് അര്‍ത്ഥം.

അമേരിക്ക ഒരു മുതലാളിത്ത രാജ്യമാണ് , തിരഞ്ഞെടുപ്പും ജനാധിപത്യവുമെല്ലാം പുറംപൂച്ചുകള്‍ മാത്രമാണ്.അവിടത്തെ ബിസിനസ്സ് ലോബിയാണ് വിദേശനയം ഉള്‍പ്പെടെ എല്ലാം നിയന്ത്രിക്കുന്നത്. അതിനാല്‍ തന്നെ സാധാരണക്കാരനു അനുഗുണമാകുന്ന രീതിയില്‍ എന്തെങ്കിലും മാറ്റം സാമ്പത്തിക രംഗത്ത് ഉണ്ടാവുമോ എന്നു കാത്തിരുന്നു കാണേണ്ടിയിരിക്കുന്നു. അങ്ങിനെയെങ്കില്‍ ആദ്യം ചെയ്യേണ്ടത് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിന്യസിച്ചിരിക്കുന്ന അമേരിക്കന്‍ സൈന്യത്തെ പിന്‍വലിക്കുക എന്നതാണ്, ഇറാക്ക് മാത്രം അല്ല.

സാധിക്കുമോ, തോന്നുന്നില്ല.

ഓഫീസില്‍ പോയി വരാം.

Dr. Prasanth Krishna said...

കാപ്പിലാനേ

എന്തിനാ ഇത്ര ആവേശം കൊള്ളുന്നത്. ഇതില്‍ ഒരു കാര്യവും ഇല്ല. ഒബാമ ജയിച്ചാലും മെക്കയിന്‍ ജയിച്ചാലും പണ്ടേ ദുര്‍ബല പിന്നയോ എന്ന രീതിയില്‍ തന്നെ ആയിരിക്കും അമേരിക്കയുടെ സ്ഥിതി. ഈ പറയുന്ന ഔട്ട്സോഷ്‌സിങ് നിര്‍ത്താന്‍ അമേരിക്കക്ക് കഴിയില്ല. ഇനി അഥവാ നിര്‍ത്തിയാലും വെളുക്കാന്‍ തേച്ചത് പാണ്ടായി എന്നപോലെ ആയിപോകുകയേ ഉള്ളൂ.

പിന്നെ കറുത്തവന്‍ ആയാലും വെളുത്തവന്‍ അയാലും അമേരിക്കന്‍ അമേരിക്കനും ഇന്ത്യന്‍ ഇന്ത്യനും തന്നെ ആയിരിക്കും. അല്ലാതാകും എന്നു വിചാരിച്ചു വല്ല വെള്ളവും വച്ചിട്ടുണ്ടങ്കില്‍ ഇപ്പോഴെ അത് അങ്ങ് വാങ്ങിയേരെ മോനേ

കാപ്പിലാന്‍ said...

ദുബായിലെ ഏഷ്യനെറ്റ് റേഡിയോയില്‍ ഞാനും മാണിക്യം ചേച്ചിയും അമേരിക്കയിലെ ഇലക്ഷന്‍ നെ പറ്റി സംസാരിക്കുന്നു അടുത്ത പതിനഞ്ച് മിനിട്ടിനു ശേഷം ലൈവ് .ആദ്യമായാണ് ഇങ്ങനെ ഒരു പരിപാടിയില്‍ പങ്കെടുക്കുന്നത്.കൂഴൂരിലെ അച്ചായന്‍ പറഞ്ഞതനുസരിച്ചാണ് ചെയ്യുന്നത് .ഈശ്വരോ രക്ഷതു .

കാപ്പിലാന്‍ said...

EE comentukal aanu parayaan pokunnathu :)

Anonymous said...

CNN) -- As Sen. Barack Obama built up a commanding lead over Sen. John McCain, senior aides to the Arizona senator were growing pessimistic about his chances.


Barack Obama supporters in Ohio cheer as their state is called for the Democrat.

1 of 3 more photos » According to CNN's latest projections, Obama has 207 electoral votes and McCain has 135.

In order to win the presidential election, a candidate needs 270 electoral votes.

When asked if they saw a path to victory, two senior McCain aides said no.

Polls are closed in the key battleground states of Florida, North Carolina and Virginia, but the races there are too close to call.

CNN earlier projected that Obama will win Ohio, a key battleground state with 20 electoral votes.

പാമരന്‍ said...

Obama wins!

മാണിക്യം said...

Barack Obama ,
44th president of the United States

കാപ്പിലാന്‍ said...

CNN: OBAMA TO BE NEXT PRESIDENT
BREAKING NEWSAmerica votes for change
Democrat Barack Obama wins the 2008 presidential election over John McCain, CNN projects, setting him up to become the first African-American to hold the nation's highest office.

അങ്ങനെ റേഡിയോ പരിപാടി വിറച്ചു വിറച്ചു ചെയ്തു .ഗള്‍ഫില്‍ ഉള്ളവര്‍ പ്രതികരണം എന്ന റേഡിയോ പരിപാടിയില്‍ കേട്ട ലാല്‍ തോമസ് എന്ന ആള്‍ ഞാനാണ് .താങ്കൂ കൂഴൂര്‍ വില്‍‌സണ്‍ .അങ്ങനെ അമേരിക്കന്‍ പ്രസിഡന്റ് ബാറാക് ഒബാമയെ തിരഞ്ഞെടുക്കും .ഇനിയും എല്ലാവര്‍ക്കും പടക്കം പൊട്ടിക്കാം .ഒരു ഇന്ത്യക്കാരന്‍ എന്ന നിലയില്‍ ഞാന്‍ ഈ വിജയത്തെ സ്വാഗതം ചെയ്യുകയും അതില്‍ സന്തോഷിക്കുകയും ചെയ്യുന്നു .

മാണിക്യം said...

(((((ഠേ)))))


(((((ഠേ)))))

(((((ഠേ))))) (((((ഠേ)))))
ജയ് ഒബാമ ,ജയ് അമേരിക്ക .

തോന്ന്യാസി said...
This comment has been removed by the author.
തോന്ന്യാസി said...

ധീര സഖാവേ ബറാക് ഒബാമേ അങ്ങേയ്ക്കായിരം അഭിവാദ്യങ്ങള്‍......

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

ഓബാമക്ക് അഭിവാദ്യങ്ങള്‍...

കാപ്പിലാന്‍ ചേട്ടനും.

(ഓ.ടോ. അതിര്‍ത്തികളില്ലാത്ത, വിസയും പാസ്പോര്‍ട്ടും വേണ്ടാത്ത് ഒരു ലോകക്രമമാണ് വേണ്ടത്. നമ്മള്‍ ജീവിക്കുന്ന നാടിനെ സ്നേഹിക്കുന്നതിലൊരു കുഴപ്പവും ഇല്ല കാപ്പിലാന്‍ ചേട്ടാ.)

ഗീത said...

മാണിക്യം ചേച്ചിയുടേയും കാപ്പുവിന്റേയും പിന്നെ ഒബാമയുടെ ജയം ആഗ്രഹിച്ച എല്ലാവരുടേയും സന്തോഷത്തില്‍ ഞാനും പങ്കു ചേരുന്നു.

ചാണക്യന്‍ said...

അമേരിക്കയിലെ എന്റെ സഹോദരീ സഹോദരന്‍‌മാരെ,
നിങ്ങളുടെ സന്തോഷത്തില്‍ ഞാനും പങ്ക് ചേരുന്നു...

G. Nisikanth (നിശി) said...

അപ്പോഴേ പറഞ്ഞില്ലേ......

ഒബാമയ്ക്ക് ജന്മനാട്ടിൽ നിന്നുമെന്റെ ഒരായിരം അഭിനന്ദനങ്ങൾ...

നാളെ സമയം കിട്ടുവാണെങ്കിൽ ഇവിടുള്ള അനിയച്ചാരെ പോയിക്കണ്ട് ഒരു ഷേയ്ൿഹാൻഡു കൊടുക്കാം.

ആഫ്രിക്കൻ ജനത ആഹ്ലാദത്തിന്റെ കൊടുമുടിയിൽ....

എങ്ങും ബഹളങ്ങൾ.... പാട്ടുകൾ.... ഒച്ചകൾ.....

പടക്കം .... കുരവപ്പൂ... കമ്പിത്തിരി.... മാലപ്പടക്കം.... ഗുണ്ട്...!!!!

ഇതൊന്നും കയ്യിലില്ലാത്തവന്മാർ ആകാശത്തോട്ടു വെടിവച്ചു കളിക്കുന്നു...!! (ഈശ്വരാ....ആ ഉണ്ട എന്റെ നേരേയാണെന്നു തോന്നുന്നു, മാറിക്കളഞ്ഞേക്കാം:)

ചില ആഫ്രിക്കൻ സുഹൃത്തുക്കൾ വന്ന് സന്തോഷം കൊണ്ട് എന്നെ കെട്ടിപ്പിടിച്ചിട്ടുപോയി!!

അമേരിക്കയേക്കാൾ ആഹ്ലാദം ഇവിടുത്തെ ജനതയ്ക്കാണെന്നു തോന്നുന്നു....

ഒരാഫ്രിക്കനും സ്വപ്നം കാണാത്ത നേട്ടം....

തന്ത കറുത്തതോ താള്ള വെളുത്തതോ എന്നതൊക്കെ അപ്രസക്തം! ആരു നോക്കുന്നിതൊക്കെ...

ഒരു പ്രാദേശിക ചാനലിൽ അമേരിക്കൻ പതാകയിൽ ബിക്കിനിതയ്പ്പിച്ചു നൃത്തം വയ്ക്കുന്ന ശ്യാമമദാലസകൾ..!!!! :)

ഒരു മാറ്റത്തിന്റെ തുടക്കം, ഇനിയെങ്കിലും അമേരിക്ക നേർവഴിക്കു ചിന്തിക്കുമെങ്കിൽ ലോകത്തിനു അതൊരു മുതൽകൂട്ടാകും.

രക്തദാഹികളായ ഭരണാധികാരികൾ അന്ധകാരങ്ങളിൽ അടക്കം ചെയ്യപ്പെടട്ടേ....

ജീവിതം തേടി ആ നാട്ടിലെത്തിയ ഭാരതീയർക്ക് നന്മകൾ വരട്ടേ....

നമുക്കേറ്റുപാടാം....

“ലോകാ സമസ്താ സുഖിനോ ഭവന്തു“

ആഫ്രിക്കയിൽ നിന്നും ആൽത്തറ കറസ്പോണ്ടന്റ്
(ഇതിനുള്ള കാശ് മണിയോർഡറായി അയച്ചു തരണേ)

ചെറിയനാടൻ

അനില്‍@ബ്ലോഗ് // anil said...

കാപ്പിലാന്‍,

മറ്റ് അമേരിക്കന്‍ സുഹൃത്തുക്കള്‍,

എല്ലാവര്‍ക്കും അഭിവാദ്യങ്ങള്‍.

കാപ്പിത്സിനെ ഏഷ്യാനെറ്റ് പ്രതികരണം എങ്ങിനെ ഉണ്ടായിരുന്നു?

രാവിലെ പല്ലുതേക്കാന്‍ ബീയെര്‍ ആണോ?

പിന്നെ കാണാം.

Dr. Prasanth Krishna said...

കറുത്തതായാലും വെളുത്തതായാലും ഞരമ്പിലോടുന്നത് ചുവന്ന രക്തം തന്നെ കാപ്പൂ.

കാപ്പിലാന്‍ said...

അമേരിക്കയിലെ പുതിയ ഭരണ നേത്ര്വത്വതിനു വിവേകം ഉള്ളൊരു ഹൃദയവും നല്ല ബുദ്ധിയും ആയുസും ആരോഗ്യവും കളങ്കപ്പെട്ട അമേരിക്കയുടെ മുഖം ലോകരുടെ മുന്നില്‍ നന്നാക്കി മാറ്റി എടുക്കുവാനും കഴിയട്ടെ എന്ന് പ്രാര്‍ത്ഥിച്ചുകൊണ്ട് ഈ ചര്‍ച്ചയില്‍ കമെന്റ് വഴിയായും ഇമെയില്‍ വഴിയും ഫോണ്‍ വഴിയായും ആല്‍ത്തറയില്‍ സഹകരിച്ച എല്ലാ നല്ല മനുഷ്യര്‍ക്കും നന്ദി അറിയിച്ചുകൊണ്ട്‌ ഞാന്‍ നിര്‍ത്തട്ടെ .

ജയ് ഹിന്ദ്‌ ,ജയ് അമേരിക്ക ,ജയ് ഒബാമ .

കാപ്പിലാന്‍ said...

ഒബാമ അധികാരത്തില്‍ എത്തിയാല്‍ ആദ്യം ചെയ്യാന്‍ സാധ്യതയുള്ള കാര്യമായി ഞാന്‍ പറഞ്ഞിരുന്നു
" ഇറാക്കിലെ അമേരിക്കന്‍ പട്ടാളക്കാരെ തിരിച്ചു വിളിക്കുമെന്ന് ,ഇതാ ഇന്ന് ഇറാക്കി സര്‍ക്കാരുമായി അമേരിക്ക സൈന്‍ ചെയ്തു 2011 ആകുമ്പോഴേക്കും മുഴുവന്‍ പട്ടാളക്കാരെയും തിരികെ വിളിക്കുവാന്‍ "
നിങ്ങള്‍ടെ ഭാവി അറിയുവാന്‍ സമീപിക്കുക
ജോതിഷി കാപ്പിലാന്‍ .