Saturday, November 29, 2008

യുദ്ധത്തിന്റെ ബാക്കി പത്രം
നാടകീയമായ അറുപതു മണിക്കൂറുകള്‍ .
പത്തു തീവ്രവാദികള്‍ .
നൂറ്റി തൊണ്ണൂറ്റി അഞ്ചു മരണം .
ഒടുവില്‍ പുക പടലങ്ങള്‍ അടങ്ങിയ ഒരു ദിവസം
കൈ വന്ന വിജയവും പുഞ്ചിരിയും.
ഇനി വീതംവെപ്പിന്റെ,കണക്കു കൂട്ടലുകളുടെ ,
ജയപരാജയങ്ങളുടെ അളവ് തിട്ടപ്പെടുത്തലിന്റെ നാളുകള്‍ .
നഷ്ട്ടപ്പെട്ടവരെ ഓര്‍ത്തു ദുഖിക്കുന്ന കുടുംബങ്ങളുടെ
തോരാത്ത കണ്ണുനീരിന്റെ നാളുകള്‍ .
കത്തിയുയര്‍ന്ന പുകമറകള്‍ക്കുള്ളില്‍ കളിച്ച കൈകള്‍ ആരുടെയൊക്കെ ?
ഇനിയും വീണ്ടും ഇതാവര്‍ത്തിക്കാതിരിക്കട്ടെ .
ഭാരത്‌ മാതാ കി ജയ്
ഭാരത്‌ മാതാ കി ജയ്
ഭാരത്‌ മാതാ കി ജയ്‘ലാല്‍‌സലാംബിജു’ന്റെഓര്‍ക്കുട്ടില്‍ നിന്നും അടിച്ചു മാറ്റിയ ചില ഫോട്ടോകള്‍


16 comments:

അനില്‍@ബ്ലോഗ് // anil said...

അത്യപൂര്‍വ്വമായ ചിത്രങ്ങള്‍.

ഇത്ര നല്ല സെലിബ്രിറ്റി ചിത്രങ്ങള്‍ ഇന്ത്യയില്‍ മാത്രമേ ലഭിക്കൂ.

ഇന്ത്യന്‍ മീഡിയകളുടെ ഒരു ഭാഗ്യം !!!!

ജിജ സുബ്രഹ്മണ്യൻ said...

അടിച്ചു മാറ്റിയതാണേലും അല്ലേലും ഈ ഫോട്ടോകള്‍ കാണുമ്പോള്‍ ഒന്നും പറയാന്‍ പറ്റണില്ല.കുറെ നിരപരാധികളെ കൊന്നൊടുക്കിയപ്പോള്‍ ആര്‍ക്ക് ,എന്തു ലാഭമാണു കിട്ടിയത്.പത്രങ്ങള്‍ക്കും ചാനലുകാര്‍ക്കും എന്നും കൊയ്ത്ത് തന്നെ

ആദ്യം കാണുന്ന ആഫോട്ടോ നമ്മുടെ സ്വന്തം ചാണക്യന്റെ ആണോ ???ചാണക്യന്‍ നാട്ടിലെത്തിയോ ?

പാമരന്‍ said...

ഒരു നെടുവീര്‍പ്പിവിടെ..

ഭൂമിപുത്രി said...

ഈ ഓർമ്മകൾ ഉണ്ടായിരിയ്ക്കട്ടെ..
നമ്മുടെ ഭരണാധിപന്മാർക്ക്

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

ഈ വേദനയില്‍ പങ്കു ചേരുന്നു.
രക്തസാക്ഷി

വികടശിരോമണി said...

ഈ അനുഭവം കൊണ്ടെങ്കിലും നമ്മളെ ഭരിക്കുന്ന ഭീകരർ വല്ലതും പഠിക്കുമോ?

j.biju said...

thank u MR.Kappilal....... creation supper ayittundu

തണല്‍ said...

ദൈവമേ.......

smitha adharsh said...

വേദനയുണ്ട്..

ചാണക്യന്‍ said...

നല്ല ചിത്രങ്ങള്‍ കാപ്പിലാനെ....ആശംസകള്‍...
ഓടോ: കാന്താരിക്കുട്ടി,
ചിത്രത്തിലെ ആള്‍ ഞാനല്ല...
നിങ്ങളുടെയൊക്കെ പ്രാര്‍ത്ഥന കൊണ്ട് ഞാന്‍ ജീവനോടെ തിരിച്ചെത്തി....

ഭൂമിപുത്രി said...

ചാണക്യന്റെ ന്യൂസൊന്നുമില്ലല്ലൊന്ന് വിചാരിയ്ക്ക്യായിരുന്നു.
വിശേഷങ്ങളൊക്കെ എഴുതുമല്ലൊ

കാപ്പിലാന്‍ said...

ചാണക്യന്‍ തിരിച്ചെത്തിയല്ലോ സന്തോഷമായി .ഇനി അവിടുത്തെ വിശദമായ ഒരു അനുഭവ കുറിപ്പും പ്രതീക്ഷിക്കുന്നു .

വികടശിരോമണി said...

ചാണക്യാ,സന്തോഷം.ഇനി വൈകാതെ കാപ്പിലാൻ പറഞ്ഞപോലെ ഒരനുഭവക്കുറിപ്പെഴുതൂ.

മാണിക്യം said...

ചാണക്യന്‍
തിരികെ വന്നതില്‍ സന്തോഷം..

കാപ്പിലാനെ എന്തും ഒരാഘോഷം. അല്ലേ?
ഇനിയും എന്തു വിവരണമാ കേള്‍ക്കണ്ടത്?
മനുഷ്യമന‍സാക്ഷിയെ മരവിപ്പിച്ച
ഈ ദുഷ്ടതയുടെ വിശദാംശങ്ങള്‍
കേട്ടിട്ടും കണ്ടിട്ടും മതിയായില്ലേ??

ചാണക്യന്‍ സുരക്ഷിതനായി മടങ്ങി വന്നതിനു ഈശ്വരന് നന്ദി പറയുന്നു ...

Sureshkumar Punjhayil said...

Dayavucheythu Nammalum ithoraghoshamakkalle. ...!!!

നിരക്ഷരൻ said...

പടങ്ങള്‍ കണ്ടു കാപ്പിലാന്‍. ഇപ്പോള്‍ തോന്നുന്നു ചോര പുരണ്ട ഈ പടങ്ങള്‍ കാണണ്ടായിരുന്നെന്ന് :( :(

ചാണക്യന്‍ എന്തിനാ അവിടെച്ചെന്നു ചാടിയത് ?
ഈ മാസം 15ന് എനിക്ക് മുംബൈയിലാണ് ജോലി. കുഴപ്പമൊന്നും ഉണ്ടാകില്ലെന്ന് കരുതുന്നു.