Thursday, November 20, 2008

കോഴി മോഷണം -കഥ

അയ്യോ ...അയ്യയ്യോ ...

അതൊരു നിലവിളി ആയിരുന്നു .വടക്കേ പറമ്പിലെ മീനാക്ഷി ആകാശത്തേക്ക് നോക്കി പ്രാകി
ആ കാലമാടന്റെ തലയില്‍ ഇടിത്തീ വീഴും . മീനാക്ഷി പൊട്ടിക്കരഞ്ഞു
കേട്ടവര്‍ കേട്ടവര്‍ ഞെട്ടി ..
ഇന്നലെയും കൂടി മുട്ട തന്നതാണേ , ഞാനിനി എന്തോ ചെയ്യുമോ ?
മീനാക്ഷിയുടെ കൂട്ടിലെ രണ്ടു കോഴികളെ തലേന്ന് രാത്രി മോഷണം പോയിരിക്കുന്നു .

കേട്ടവര്‍ കേട്ടവര്‍ അവരവരുടെ കോഴിക്കൂട്ടില്‍ കയറി നോക്കി ,ശരിയാണ് .പലരുടെയും കോഴികളേയും ,താറാ വുകളെയും കാണാന്‍ ഇല്ല .ചിലര്‍ പറഞ്ഞു അതൊരു കള്ളന്‍ ആയിരിക്കും .
കള്ളന്മാര്‍ ഒരേ ദിവസം പല കൂട്ടില്‍ നിന്നും മോഷണം നടത്തുമോ ?ചിലര്‍ പറഞ്ഞു അല്ല ,അല്ല ,ഇതു മിക്കവാറും ഒരു കുറുക്കന്‍ അല്ലങ്കില്‍ പുലി അടുത്തുള്ള കാട്ടില്‍ നിന്നും ഇറങ്ങിയതായിരിക്കും .

പിന്നെ അതിനെ കുറിച്ചുള്ള അന്വഷണങ്ങള്‍ ആയി .അങ്ങനെയാണ് അടുത്തുള്ള കാട്ടിലെ ഒരു കുറുക്കന്‍ ആണ് ഈ പണി ഒപ്പിച്ചതെന്നു മനസിലാകുന്നത് .
തോടിനിക്കരെ നിന്നും കാര്‍ത്തൂ വിളിച്ചു പറഞ്ഞു
" എടി , മീനാക്ഷിയെ നീ ഒരു നോട്ടീസ് ആ കോഴിക്കൂടിന്റെ മുന്നില്‍ എഴുതി ഒട്ടിക്ക് " കുറുക്കന്റെ ശ്രദ്ധയ്ക്ക്‌ " എന്ന പേരില്‍ .അതിന്‍ പ്രകാരം മീനാക്ഷി വളരെ വിശദമായി ഒരു നോട്ടീസ് എഴുതി കോഴി കൂടിന്റെ മുന്നില്‍ ഒട്ടിച്ചു .

ഈ -വാര്‍ത്ത നാട് മുഴുവന്‍ അറിഞ്ഞു .

ആ ഗ്രാമം ഇളകി .കുറുക്കന് നേരെ പ്രതിഷേധ യോഗങ്ങള്‍ ചേര്ന്നു .കടലാസ് പുലികള്‍ മുഷ്ടികള്‍ ഉയര്ത്തി ആക്രോശിച്ചു .പല കോഴിക്കൂടിന്റെ മുന്നിലും നോട്ടീസ് ബോര്‍ഡുകള്‍ ഒട്ടിച്ചു .ഓരോ വീടുകളില്‍ നിന്നും നഷ്ടപ്പെട്ട കോഴികളുടെ എണ്ണം കണക്കിന്‍ കൊള്ളിച്ചു .
കുറുക്കന് നേരെയുള്ള നിയമ വശങ്ങളെ കുറിച്ചു ചര്‍ച്ചകള്‍ നടന്നു .

പട്ടാളക്കാരന്‍ ലോനപ്പന്‍ ചേട്ടന്റെ കാര്യം മാത്രം ആരും പറഞ്ഞില്ല .അല്ലെങ്കില്‍ തന്നെ അവന്റെ കോഴികള്‍ അനുസരണ ഇല്ലാത്ത കോഴികള്‍ , രാത്രിയായാലും കൂട്ടില്‍ കയറാതെ കറങ്ങി നടക്കും .നമ്മുടെ എത്ര പാവം കുട്ടികളെയ ആ പൂവന്‍ കോഴികള്‍ കൊത്തി ഓടിച്ചിട്ടുള്ളത് .

വേണ്ട ,അവന്റെ കാര്യം പറയണ്ടാ ..തീരുമാനങ്ങള്‍ എടുത്തു .

ലോനപ്പന്‍ ഒന്നും പറഞ്ഞില്ല .
ലോനപ്പന്റെ അതിര്‍ത്തിയിലേക്ക് പോകാനുള്ള ദിവസം അടുത്തു .ലോനപ്പന്‍ പറഞ്ഞു " ഞാന്‍ കുറുക്കനെ വെടി വെയ്ക്കാന്‍ പോകുന്നു " കേട്ടവര്‍ വീണ്ടും വീണ്ടും ഞെട്ടി .എന്തേ , ലോനപ്പന്‍ മാത്രം വെടി വെച്ചാല്‍ മതിയോ .ഞങ്ങള്‍ക്കും അറിയാം വെടി വെയ്ക്കാന്‍ . അല്ല ഈ നാട്ടില്‍ വേറെ ആരും ഇല്ലേ വെടി വെയ്ക്കാന്‍ അറിയാവുന്നവര്‍ ?

ചോദ്യങ്ങള്‍ ആരംഭിച്ചു .

ലോനപ്പന്‍ വെടി വെയ്ക്കുമോ ? ഉണ്ട ഇല്ലാത്ത തോക്ക്‌ കൊണ്ടു വെടി വെയ്ക്കാന്‍ പറ്റുമോ ? കുറുക്കന്റെ അവകാശമല്ലേ കോഴിക്കൂട്ടിലെ കോഴിയെ പിടിക്കുക എന്നത് ?

ലോനപ്പന്‍ ഒന്നും മിണ്ടിയില്ല ,അവന്‍ അതിര്‍ത്തിയിലേക്ക് പോയി ..കടലാസ് പുലികള്‍ വീണ്ടും വീണ്ടും ഞെട്ടുകയും കോഴികള്‍ പോയ ദുഃഖത്തില്‍ കോഴിക്കൂടിന്റെ മുന്നില്‍ സത്യാഗ്രഹങ്ങളും നടത്തി .

16 comments:

കാപ്പിലാന്‍ said...

മറവിയിലാണ്ടുപോയ എന്‍റെ ചില പ്രിയ മിത്രങ്ങള്‍ക്ക് വീണ്ടുമൊരു സമര്‍പ്പണം .

ഹരീഷ് തൊടുപുഴ said...

ഇതിന്റെകത്തെ മിത്രങ്ങളൊക്കെ എതിലേ പോയി കാപ്പിച്ചേട്ടാ?? ഒരെണ്ണത്തിനെ പോലും കാണാനില്ലല്ലോ??

അനില്‍@ബ്ലോഗ് // anil said...

"എന്തേ , ലോനപ്പന്‍ മാത്രം വെടി വെച്ചാല്‍ മതിയോ .ഞങ്ങള്‍ക്കും അറിയാം വെടി വെയ്ക്കാന്‍ . അല്ല ഈ നാട്ടില്‍ വേറെ ആരും ഇല്ലേ വെടി വെയ്ക്കാന്‍ അറിയാവുന്നവര്‍ ?"

ഇതൊരു പ്രസക്തമായ സന്ദേഹമല്ലെ, കാപ്പിലാന്‍?

കോഴികള്‍ പോയാല്‍ പാവം കുറുക്കനു തന്നെ പഴി, അന്നും ഇന്നും. !!!!

പാമരന്‍ said...

ഞാനീ ജില്ലക്കാരനല്ലേ :)

വികടശിരോമണി said...

ഞാനീ സംസ്ഥാനത്തുകാരനേ അല്ല:)

അങ്കിള്‍ said...

നമ്മുടെ ഹരിയുടെ ചിത്രമോഷണം ഈ മാസം നടന്നതാണ്. ആരും ഏറ്റെടുത്തു കണ്ടില്ലല്ലോ?

Anonymous said...

പ്രിയമിത്രങ്ങളെങ്ങനെ മറവിയിലാണ്ടു പോകും?
പുതിയ മിത്രങ്ങളെ കിട്ടിയപ്പോള്‍ പഴയവരെ മറന്നുപോയോ???

Anonymous said...

കോഴിമാത്രമല്ല ഇഞ്ചീം അടിച്ചോണ്ടു പോയി. ഫ്രൈ വക്കാനാവും.

Anonymous said...

അരിതിന്നതും പോരാ ആശാരിശിയെ കടിച്ചതും പോരാ പിന്നേം നായിക്ക് മുറുമുറുപ്പ്....

കാപ്പിലേ ഇത് ആരുടെ കോഴിക്കൂട്ടിലെയാ..

കുറുക്കൻ said...

ഹെന്റമ്മോ, ഈ ബൂലോഗ കോഴികളെ മുഴുവൻ റാഞ്ചാൻ കരാറെടുത്ത ഞാനിവിടുള്ളപ്പോൾ ആരോ മറ്റൊരു കുറുക്കൻ? ഇല്ല ഞാൻ സമ്മതിക്കില്ല. പക്ഷേ ലോനപ്പൻ ഒരിക്കലും വെടിവക്കരുത്. തെങ്ങിന്റെ മണ്ടയിലേക്ക് വെച്ച വെടി നേരെ അങ്ങേ തോടിയില് ഒന്നിനും രണ്ടിനും പോയ കാർത്ത്യായനിയേച്ചിയുടെ മുട്ടനാടിന് കൊള്ളിച്ചവനാ. ഇനി വഴി തെറ്റി എന്റെ മണ്ടേലെങ്ങാനും കൊള്ളോ പരകോഴി ദൈവങ്ങളേ.......

കുറ്റ്യാടിക്കാരന്‍|Suhair said...

ഉണ്ട വേണോ ലോനപ്പന്‍ ചേട്ടാ?

smitha adharsh said...

കുറുക്കന്‍ തന്ന്യാണോ കോഴിയെ പിടിച്ചേ?

കാപ്പിലാന്‍ said...

http://kaappilaan.blogspot.com/2008/05/blog-post_27.html

കോഴിയെ മോഷ്ടിച്ച കുറുക്കനെ പൂര്‍ണ്ണമായി കാണാന്‍ ഇവിടെ നോക്കുക .വാര്‍ത്ത കേട്ടു വന്ന ഓരോരുത്തര്‍ക്കും നന്ദി .

Jithendrakumar/ജിതേന്ദ്രകുമാര്‍ said...

aasrama vaasikalute history kollaamallO. kOzhi adikkaan ippozhum aaltharayileekku varaarundalle.

തോന്ന്യാസി said...

കുറുക്കന്റെ കെയറോഫില്‍ ഡെയ്‌ലി ചിക്കന്‍ ഫ്രൈയും,താറാവുമപ്പാസും അടിച്ചിരുന്ന ഈ കാപ്സിനെ പിടിക്കാന്‍ ആ നാട്ടില്‍ ഒരാളുപോലും ഉണ്ടായില്ലേ?

നിരക്ഷരൻ said...

ഇത്തിരി വൈകിയാണെങ്കിലും ഞാനെത്തും കാപ്പിലാനേ. എല്ലാ പോസ്റ്റുകളും വായിക്കുകയും ചെയ്യും. ഇത് കുറേ മുന്നേ തോന്ന്യാശ്രമത്തില്‍ വന്നതല്ലേ ? സമയാസമയത്ത് വായിക്കാത്തതുകൊണ്ടാകാം കഥയിലെ ആനുകാലിക സംഭവങ്ങള്‍ എനിക്ക് മനസ്സിലാകാത്തത്.