Saturday, November 22, 2008

ജാലകക്കാഴ്ച...


മറ്റൊരു ജാലകക്കാഴ്ച...

അടച്ചിട്ട എന്റെയീ
ജാലകത്തിനപ്പുറവും
ഒരു ശൂന്യത മാ‍ത്രം..
ഈ മരച്ചീല്ലകളില്‍
കലപില കൂട്ടിയകിളികളും
ഈ വീടിനുള്ളില്‍ ഓടിക്കളിച്ച
കുട്ടികളും ഇവിടം വിട്ട് പോയി..
ഈ മണ്ണില്‍ ചൂട്
തന്ന സൂര്യനിന്ന് വെറും
വെളിച്ചമായി നില്‍ക്കുന്നു.
ചിന്തകള്‍ക്ക് പോലും
നിര്‍വികാരതയുടെ തണുപ്പ്.
ഒറ്റപ്പെടലിന്റെ
മഞ്ഞു കൂമ്പാരത്തില്‍
ഒളിക്കുന്നു ഞാനും
ഇനിയൊരു വസന്തം
സ്വപ്നം പോലും
കാണാന്‍ കരുത്തില്ലാതെ............

ചിത്രം : മാ‍ണിക്യം

22 comments:

ജന്മസുകൃതം said...

മാണിക്യം
പോയവരെല്ലാം തിരികെ വരും കേട്ടൊ.കാലത്തിന്റെ ഒരു കണ്‍ചിമ്മലില്‍ ഇതു സാധാരണം അല്ലേ.
വര്‍ഷം വരും...തിരുവോണം വരും..

കാപ്പിലാന്‍ said...

അവിടെ ഇത്രയ്ക്കു മഞ്ഞു വീണോ ചേച്ചി ?ഇവിടെ ചെറുതായി വീണു തുടങ്ങി .

ജെ പി വെട്ടിയാട്ടില്‍ said...

ചെറുതാണെങ്കിലും നല്ല കവിത...
ചിട്ടപ്പെടുത്തി......ഈണം പകര്‍ന്ന്.....
രണ്ട് ദിവസം കഴിഞ്ഞ് പാടി ത്തരാം.
ഗീതയുടെ ഒരു പണി പെന്ഡിങ്ങിലുണ്ട്...

മനോജ് ആറ്റിങ്ങല്‍ said...

നന്നായിട്ടുണ്ട്... വരികളില്‍ ഒരു പ്രവാസിയുടെ സ്ഥായിയായ ഭാവം.. ഒരു തരം നഷ്ടബോധം, ഒറ്റപ്പെടലിന്റെ വേദന.. ഞാനും അത് അനുഭവിക്കുന്നതുകൊണ്ടാകാം എളുപ്പം തിരിച്ചറിയുന്നത്...

വികടശിരോമണി said...

:)

അനില്‍@ബ്ലോഗ് // anil said...

മനസ്സിന്റ്റെ അവസ്ഥയുടെ പ്രശ്നങ്ങളാണ് ചേച്ചീ,

ഞാനവിടെ മഞ്ഞുപാളികള്‍ കാണുന്നു, ഇലപൊഴിച്ച് ഉറക്കത്തികാണ്ട്, അടുത്ത വസന്തകാലത്തിന്റെ വരവിനായി കാത്തുനില്‍ക്കുന്ന മരങ്ങള്‍ കാണുന്നു. അതെന്നെ സന്തോഷിപ്പിക്കയാണ്.

ചുമ്മാ.
:)

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

ഒറ്റക്കാണെങ്കിലും ഒറ്റപ്പെടാതിരിക്കാന്‍ കഴിയും ചേച്ചീ.

നന്നായിട്ടുണ്ട്. ആശംസകള്‍.

ഞാന്‍ ആചാര്യന്‍ said...

:)

Jithendrakumar/ജിതേന്ദ്രകുമാര്‍ said...

nomparangalaanu nirachchum.
asslaayirikkunnu.

ഗോപക്‌ യു ആര്‍ said...

ഇനിയൊരു വസന്തം...

വരും...വരാതിരിക്കില്ല......

ജിജ സുബ്രഹ്മണ്യൻ said...

എന്റമ്മച്ച്യേ ! ഈ പടം കണ്ടിട്ട് തന്നെ തണുത്തു വിറയ്ക്കുന്നു.പണ്ട് കുളു മനാലിയില്‍ പോയതാ ഓര്‍മ്മ വരുന്നത്.
ഇവിടെ ചെറിയ തണുപ്പ് തുടങ്ങിയപ്പോളേ എല്ലാര്‍ക്കും ചുമ ,ജലദോഷം ഒക്കെ പിടിച്ചു.ഇത്രേം തണുപ്പത്ത് നിങ്ങള്‍ ??? ഹൌ ഭയാനകം !

Aloshi... :) said...

കൊള്ളാം ചേച്ചി...
പക്ഷേ കടന്നു പോയവയെ കുറിച്ചോര്‍ത്ത് ദു:ഖിക്കേണ്ടാട്ടോ...
ശിശിരകാലം പോകും വസന്തവും വേനലും വരും... കൊഴിഞുപോയ ഇലകളൊക്കെ പുതുനാബുകളായി ഉയിര്‍ത്തെഴുന്നേല്‍ക്കും...പൂക്കളും കായുകളും ഇനിയുമുണ്ടാവും...
ദുഖ വെള്ളിക്കും ഉയിര്‍പ്പു ഞായറിനുമിടയ്ക്ക് ഒരു ദുഖശനിയാഴ്ച്ച ചുമ്മാ കിടക്കണതല്ലല്ലോ ചേച്ചീ...

കുറ്റ്യാടിക്കാരന്‍|Suhair said...

കവിത വളരെ നന്നായിരിക്കുന്നു ചേച്ചീ.

ആ ചിത്രത്തില്‍ വലതു വശത്തുനിന്ന് ആ സണ്‍ഷെയ്ഡ് ഒഴിവാക്കി, ഇടതു വശത്തെ ആ മരം മുഴുവനായി വരുന്ന ഒരു ചിത്രം എടുക്കാമോ? ഒരു ഗ്രീറ്റിംഗ് കാര്‍ഡായി ഉപയോഗിക്കാനാണ്. അടിപൊളി കോമ്പോസിഷന്‍.

K C G said...

മാനവും മണ്ണും ഒരുപോലെ ധവളിമയാര്‍ന്നു നില്‍ക്കുന്ന ആ പ്രകൃതിയില്‍ ഒരു സൌന്ദര്യം ദര്‍ശിക്കാനാണ് എനിക്കു തോന്നുന്നത്. പിന്നെ കിളികളും കുട്ടികളും പോയത് വീണ്ടും തിരിച്ചു വരാനല്ലേ ജോച്ചീ?

നല്ല ചിത്രവും നല്ല കവിതയും. ജെ പി ഏട്ടന്‍ പാടി കേള്‍പ്പിക്കുമല്ലോ.

ജെപി ഏട്ടാ നന്ദി.

പാമരന്‍ said...

ബ്യൂട്ടി ലൈസ്‌ ഇന്‍ ദ ഐസ്‌ ഓഫ്‌ ദ ബിഹോള്‍ഡര്‍ എന്നതു ശെരിയാണെന്നു മനസ്സിലായി ഗീതേച്ചിയുടെ കമന്‍റു കൂടി കണ്ടപ്പോള്‍.. :)

"സൂര്യനിന്ന് വെറും
വെളിച്ച.."

"നിര്‍വികാരതയുടെ തണുപ്പ്.."

ഇഷ്ടമായി.

ഹരീഷ് തൊടുപുഴ said...

മാണ്‍ക്യാമ്മേ,
എന്തു ഭംഗിയാണവിടം കാണാന്‍!!!

Unknown said...

മഞ്ഞുകാലം വസന്ത കാലത്തെ എകന്തക്കുകള്‍ക്കുള്ളില്‍ ഒളിപ്പിക്കുന്ന പൂമൊട്ടുകളാണു …….
അതിനു വസന്തത്തിലെ സ്വപ്നങ്ങലുടെ ഇളം ചൂടുണ്ടാക്കും ……….
അതു കാണാതെ പോകരുത് ……….

കവിതക്കു സ്ഥായിയായ ഒരു ശോകഭാവം………
കുറച്ചു വാക്കുകളില്‍ കൂടുതല്‍ ചിന്തകല്‍ ……..
നന്നായിട്ടുണ്ട്

Dr. Prasanth Krishna said...

മഞ്ഞ് എന്നും മനസ്സില്‍ കുളിര്‍കോരുന്ന ഒരു സുഖം. എന്നാല്‍ അനുഭവിക്കുമ്പോള്‍ ആ സുഖം ഒട്ടും തോന്നാത്ത ഒന്ന്. മഞ്ഞിനുശേഷം ഒരു വസന്തം നമുക്കായ് കാത്തിരിക്കുന്നു. കൊഴിഞ്ഞുപോയ ശിശിരത്തെയോ, കൂടൊഴിഞ്ഞകിളികളേയോ ഓര്‍ത്തിരിക്കാതെ വരാനിരിക്കുന്ന വസന്തത്തിനായ് കാതോര്‍ക്കൂ

smitha adharsh said...

നന്നായിരിക്കുന്നു.
ചിത്രവും ഇഷ്ടപ്പെട്ടു.

മുസാഫിര്‍ said...

മഞ്ഞില്‍ വിരിഞ്ഞ പൂക്കളോ അതോ നിറം മാറിയ ഇലകളോ ചിത്രത്തിന്റെ താഴെ വലത് മൂലയില്‍ ?

നിരക്ഷരൻ said...

എന്താ ഇപ്പോ‍ ഇങ്ങനൊക്കെ തോന്നാന്‍ ചേച്ച്യേ... ?

ങ്ങാ..കവിതയാണല്ലോ ? അപ്പോ കുഴപ്പമില്ല :)

അക്ഷരപകര്‍ച്ചകള്‍. said...

I'm reading your bog for the very first time. really nice lyrics....Simple lines with deeper meanings.