“എനിക്ക് ഉറക്കം വരണില്ല.രാത്രി അവളുടെ കരങ്ങൾ എന്റെ നെഞ്ചിൽ വന്നു വീഴുമ്പോൾ ഞാൻ ഒരു കൊച്ചുകുട്ടിയുടേതെന്ന പോലെ അവളുടെ കൈ എന്നിൽ നിന്നും അടർത്തി മാറ്റും.അവൾക്കായി ഒരു ചുംബനം പോലും ഞാൻ നല്കിയിട്ടില്ല.രാത്രി ലോകം കൂർക്കം വലിച്ചുറങ്ങുമ്പോൾ ഞാൻ നിന്നെ കുറിച്ച് ഓർത്തു കിടക്കുകയാകും.എന്റെ കണ്ണൂകളിൽ ,എന്റെ നെഞ്ചിൽ നിറയുന്ന ഓർമ്മകളിൽ ഒക്കെ നീ മാത്രമാണ് അശ്വതി.”
ഒരു പക്ഷെ ജയൻ അശ്വതിക്ക് അയ്ച്ച മെയിൽ അങ്ങനെയായിരിക്കും.
ജയന് അശ്വതിയെ നഷ്ടപെട്ടത് ജാതകവും അശ്വതിയുടെ പിടിവാശിയും കൊണ്ടായിരുന്നു.
“എനിക്ക് ഒരു ജോലി കിട്ടിട്ട് മതി ഞാനും ഇത്രേം പഠിച്ചതല്ലെ ജയേട്ടാ?.” എനിക്കും ഒരു ജോലി വേണം. അശ്വതി ജയൻ കല്ല്യാണകാര്യം പറയുമ്പോഴൊക്കെ പറഞ്ഞത് അതായിരുന്നു.
എന്നിട്ട് എന്തു സംഭവിച്ചു.
ജയന്റെ വീട്ടുകാരും അശ്വതിയുടെ വീട്ടുകാരും തമ്മിൽ നല്ല ബന്ധാ.പോരാത്തതിന് നാട്ടുകാരും.ജയന്റെ അഛൻ രാഘവ പിള്ളയും അശ്വതിയുടെ അഛൻ നാരായണ കൈമളും ഒരേ സുകൂളിലെ രണ്ട് വാദ്ധ്യാന്മാർ.
ഇരുവരുടെ വീടും തമ്മിൽ നല്ലൊരു ബന്ധം വേണമെന്ന് ഇരുവർക്കും തോന്നിയതിൽ കുറ്റം പറയരുതല്ലോ?
ജയന്റെ അഛനാണ് നാരായണ കൈമളുടെ അടുത്ത് ഈ കാര്യം ആദ്യം പറഞ്ഞത്।
“നമ്മൂടെ പീള്ളേരു തമ്മില് ഒരു ബന്ധം ഉണ്ടാകുന്നത് നല്ലതാ.”
അശ്വതിയെയായിരുന്നു ജയന്റെ മരുമോളായി രാഘവപിള്ള കണ്ടത്.
എന്നാൽ ജാതകം നോക്കിയപ്പോൾ അശ്വതിയുടെ നാളും ജയന്റെ നാളും തമ്മിൽ ഒരു പൊരുത്തവുമില്ല.
പിന്നെ നാരായണ പിള്ള പറഞ്ഞൂ.
“രാഘവൻ എന്റെ മോളെ മരുമോളായി ആഗ്രഹിച്ചതല്ലെ?. എന്റെ രണ്ടാമത്തെ മോൾ ബിന്ദുവിന്റെ ജാതകം ജയനു നന്നായി ചേരും.അവർ തമ്മിൽ നല്ല പൊരുത്തമാ,.പക്ഷെ മൂത്തമോൾ നിലക്കുമ്പോൾ ഇളേ കുട്ടിടെ കല്ല്യാണം നടത്തണ ശരിയല്ലാല്ലോ?.ആദ്യം മൂത്ത കുട്ടിടെ കല്ല്യാണം.അതു കഴിഞ്ഞീട്ട് നമ്മൂക്ക് ആലോചിക്കാം?.“
ജയന്റെ കല്ല്യാണം ഇപ്പോ നടന്നില്ലേൽ ആറുവർഷം കഴിഞ്ഞെ അവന് കല്ല്യാണം ഉണ്ടാകു.അവനും ജാതകത്തിൽ ചില ദോഷങ്ങളുണ്ട്.”
രാഘവപിള്ള പറഞ്ഞൂ.
എങ്കിൽ നമ്മൂക്ക് രണ്ട് കല്ല്യാണം കൂടി ഒരുമ്മിച്ച് നടത്താം.
നാരായണപിള്ള പറഞ്ഞൂ.
ഈ സംഭവം അറിഞ്ഞപ്പോൾ ദുബായിൽ ജോലി ആയിരുന്ന ജയനെ അശ്വതി വിളിച്ചു.
ഇങ്ങനെയാം സംഭവം.
ജയൻ പറഞ്ഞൂ.
“ഞാൻ ലീവ് എടുത്ത് പെട്ടേന്ന് വരാം।”
ജയൻ ദുബായിൽ നിന്നും ലീവിൽ പെട്ടേന്ന് നാട്ടിൽ എത്തി।അശ്വതിയെ കണ്ട് പറഞ്ഞൂ
നിനക്ക് സമ്മതമാണെങ്കിൽ നമ്മൂക്ക് രജിസ്റ്റർ വിവാഹം നടത്താം.
അശ്വതി അന്നേരം പറഞ്ഞൂ.
“അതുവേണ്ട ജയേട്ടാം.നമ്മുടെ മാതാപിതാക്കളെ വേദനിപ്പിച്ചിട്ട് നമ്മൂക്ക് ഒരു ജീവിതം എന്തിന?.”
‘അശ്വതി ഞാൻ നിന്നെയാ സേനഹിച്ചത.നിന്റെ അനിയത്തിയെ അല്ല. ഒരു കല്ല്യാണം കഴിഞ്ഞാലും ഒരിക്കലും അവളെ എനിക്ക് സേനഹിക്കാൻ കഴിയില്ല.”
‘ജയേട്ടന്റെ അഛനും എന്റെ അഛനും ചേർന്ന് അലോചിച്ചതല്ലെ അവരെ വേദനിപ്പിക്കണ്ട,“
‘നീയെന്നെ ഭ്രാന്ത് പിടിപ്പിക്കല്ലെ അശ്വതി.”
“ഞാൻ ജയേട്ടന്റെ നന്മയോർത്താണ് പറയുന്നത്. ഇങ്ങനെ ഒരു കല്ല്യാണം നടന്നാൽ ജയേട്ടനു വല്ലോ സംഭവിക്കും.അതിനു ഞാൻ കാരണകാരിയാവില്ല.
‘വേണ്ട നിനക്ക് വേണ്ടങ്കിൽ എനിക്കും കല്ല്യാണം വേണ്ട.ഞാൻ ഇനി ഈ നാട്ടിലേക്ക് പോലും വരില്ല.
“ജയേട്ടാ പ്ലീസ് എന്നെ ജയേട്ടൻ സേനഹിക്കുന്നുണ്ടെങ്കിൽ ഈ കല്ല്യാണത്തിനു ജയേട്ടൻ സമ്മതിക്കണം.”
“അശ്വതി നിനക്ക് എങ്ങനെ ഇതൊക്കെ പറയാൻ കഴിയുന്നു.”
‘ജയേട്ടന്റെ നന്മയെ കരുതിയാ‘.
ജയൻ അവളെ കുറെ ഉപദേശിച്ചിട്ടും ഫലമൊന്നും ഉണ്ടായില്ല.
അവസാനം ജയൻ ഇരുവീട്ടുകാരുടെയും താല്പര്യത്തിനു വഴങ്ങി അശ്വതിയുടെ കഴുത്തിൽ താലിക്കെട്ടി.
കല്ല്യാണം ഇപ്പോ വേണ്ട ഒരു ജോലി കിട്ടിട്ട് മതീന്നുള്ള വാശിയിൽ അശ്വതിയുടെ കല്ല്യാണം നടന്നതൂമില്ല.
വിവാഹം കഴിഞ്ഞ ആദ്യരാത്രിയിൽ ജയൻ ബിന്ദുവിനോട് എല്ലാം തുറന്ന് പറഞ്ഞിരുന്നു.
അന്നേരം ബിന്ദു ജയനോട് പറഞ്ഞു.
ചേച്ചി പറഞ്ഞപ്പോലെ കുറെ കഴിയുമ്പോൾ ജയേട്ടന് ഒക്കെ മറക്കാൻ കഴിയും.ഒക്കെ ജയേട്ടൻ മറക്കും.
അതിനുശേഷം രണ്ടീസം കഴിഞ്ഞപ്പോൾ ജയൻ നാട്ടിൽ നിന്നും ബിന്ദുവിനെം കൂട്ടി പെട്ടേന്ന് തന്നെ ദുബായിക്ക് പോന്നു.
ദുബായിൽ എത്തിയിട്ടും ജയന്റെ മനസ്സിനെ അശ്വതിയെ കുറിച്ചുള്ള ഓർമ്മകൾ വേട്ടയാടി.ബിന്ദുവുമായിട്ട് ജയൻ എപ്പോഴും വഴക്കടിച്ചു.
ജയന്റെ ദുബായിലെ ഏറ്റവും അടുത്ത സുഹൃത്താണ് ഉണ്ണീ. അമ്പലപ്പുഴകാരൻ.
ജയൻ ബാച്ചിലറായിരുന്നപ്പോൾ ഉണ്ണീക്കൊപ്പമാണ് താമസിച്ചിരുന്നത്.
ജയൻ കല്ല്യാണം കഴിച്ച് താമസം തുടങ്ങിയപ്പോഴും പഴയ കൂട്ടുകാരന്റെ പ്രശ്നങ്ങളിൽ ഉണ്ണി പലപ്പോഴും ഇടപ്പെടുമായിരുന്നു.
ജയനാകട്ടേ പലപ്പോഴും ഉണ്ണീയുടെ സാമീപ്യം വലിയൊരു ആശ്വാസവുമായിരുന്നു.
അങ്ങനെ ജയന്റെ വീട്ടിലെ നിത്യ സന്ദർശകനായ ഉണ്ണീ ബിന്ദുവുമായിട്ട് അടുത്തൂ.
ജയനും ബിന്ദുവും ഇതുവരെ ഭാര്യ-ഭർത്തക്കന്മാരായിട്ടില്ലാ എന്ന് ഉണ്ണിക്ക് അറിയാമായിരുന്നു.
തന്റെ കൂട്ടുകാരന്റെ വിഷമത്തിൽ പങ്കാളിയായ ഉണ്ണി തന്നെയാണ്.
ഒരിക്കൽ ഒരു യാത്രയിൽ ജയനോട് കാര്യങ്ങൾ തുറന്നു പറഞ്ഞത്.
“നീ ഇപ്പോഴും അശ്വതിയെ സേനഹിക്കുന്നുണ്ടെന്ന് എനിക്കറിയാ.അശ്വതിയെ മനസ്സിൽ വച്ചു കൊണ്ട് നിനക്ക് ഒരിക്കലും ബിന്ദുവിനെ സേനഹിക്കാൻ കഴിയില്ല.നീ കാരണം ആ പെൺകുട്ടിടെ കൂടി ജീവിതം ഇല്ലാതാക്കരുത്.നീ ഈ വിധത്തിൽ പോയാൽ അവൾ വല്ലോ ചെയ്യും.”
ജയൻ ഉണ്ണിയേ അന്നേരമൊന്ന് നോക്കി.
“നീ കാര്യങ്ങൾ അശ്വതിയോട് പറയ്.“
പറഞ്ഞിട്ട് എന്തു പ്രയോജനം?.
“നീ വഴക്ക് ഉണ്ടാക്കില്ലെങ്കിൽ ഞാൻ ഒരു കാര്യം പറയാ.”നീ പ്രശനമൊന്നും ഉണ്ടാക്കരുത് നീ പ്രൊമിസ് ചെയ്താലെ ഞാൻ പറയാ.”
“പറയടാ ഞാൻ എന്തു പ്രശനം ഉണ്ടാക്കാൻ?.”
“ബിന്ദുവിനെ എനിക്ക് ഇഷ്ടമാണ്.ഞാൻ ആ കുട്ടിയുമായിട്ട് സംസാരിച്ചു.നീ അശ്വതിയെ പറഞ്ഞ് കാര്യങ്ങൾ മനസ്സിലാക്കണം.നിനക്ക് സമ്മതമാണെങ്കിൽ ഞാനവളെ കല്ല്യാണം കഴിക്കാം.”
“എടാ നീയെന്തൊക്കെയാ ഈ പറയണെ?
“ഞാനും ബിന്ദുവും നന്നായി ആലോചിച്ചു. നീയവളെ കല്ല്യാണം കഴിച്ചിട്ട് നാലുമാസമായില്ലെ?।ഇന്നുവരെ നിങ്ങൾ.....................?
“ഇതൊന്നും ഞാൻ പറയണ്ടതല്ല.”
ഉണ്ണീ പറഞ്ഞൂ.
“ഞാൻ എന്തു ചെയ്യണമെന്നാണ് നീ പറയുന്നെ?“
“ഞാൻ ബിന്ദുവുമായിട്ട് സംസാരിച്ചു.ആ കുട്ടിക്ക് ഒരു ജീവിതം വേണം.നീയിങ്ങനെ നശിക്കണ കാണാൻ ആ കുട്ടി ആഗ്രഹിക്കുന്നില്ല. നീ അശ്വതിയെ തന്നെ കല്ല്യാണം കഴിക്കണം.”
“അതെങ്ങനെ നടക്കും.ഞാനും ബിന്ദുവും തമ്മിൽ ഡൈവോഴ്സ് ആകണോ? അങ്ങനെ സംഭവം ഉണ്ടായാൽ ഞങ്ങളുടെ വീട്ടുകാർ .സമൂഹത്തിൽ നല്ല വിലയുള്ള ഒരു ഫാമിലിയാണ് ഞങ്ങളുടേത്.”
ഒക്കെ എനിക്കറിയാം.”
“നിനക്ക് സമ്മതമാണെങ്കിൽ ഞാൻ ഒരു കാര്യം പറയാം.”
എന്താ.?”
“ഞാൻ നിനക്ക് വേണ്ടി അശ്വതിയെ കല്ല്യാണം കഴിക്കാം.” പക്ഷെ എല്ലാം നമ്മൾ നാലാളും സംസാരിച്ച് തീരുമാനിക്കണം.”
“അതു നടക്കുമോ?“
നിനക്ക് വേണ്ടിട്ടാ.നിനക്ക് അശ്വതിയെ കിട്ടാൻ ഇതെ മാർഗ്ഗമുള്ളൂ ഞാൻ നോക്കിട്ട്.അശ്വതിയുമായിട്ട്
നീ സംസാരിക്ക്
ഞാൻ സംസാരിക്കാം.
അവൻ പറഞ്ഞൂ.
അവൻ അശ്വതിയുമായിട്ട് സംസാരിച്ചു.
പക്ഷെ അശ്വതി എതിർത്തൂ.
“അതു വേണ്ട ജയേട്ടാ.അതു വലിയ തെറ്റാണ്.
“പക്ഷെ അശ്വതി നീയില്ലാതെ എനിക്ക് ജീവിക്കാൻ കഴിയില്ല.നിന്റെ അനിയത്തി അവൾക്കൊരു ജീവിതം വേണ്ടെ?. ഞാൻ കാരണം അവളുടെ ജീവിതം കൂടി തകരും.”
ബിന്ദുവും അശ്വതിയെ വിളിച്ച് കാര്യം പറഞ്ഞു.
“ചേച്ചി ഇതിനു സമ്മതിണം.ഇല്ല്യേൽ ഞാൻ ജീവിച്ചിരിക്കില്ല.”
അവസാനം അശ്വതി സമ്മതിച്ചു.
ബിന്ദുവിനും ജയനും ഒപ്പം നാട്ടിൽ ഉണ്ണിയും വന്നു.
ഉണ്ണീയുമായിട്ട് അശ്വതിയുടെ കല്ല്യാണം നടന്നു.
ഏറെ വൈകാതെ അവർ ദുബായിക്ക് പോന്നു.ദുബായി എയർപോട്ടിൽ വന്നിറങ്ങിയപ്പോൾ ഉണ്ണീ ബിന്ദുവിനൊപ്പവും അശ്വതി ജയനൊപ്പവും അവരുടെ വീടുകളിലേക്ക് പോയി.
ജയൻ അഗ്രഹിച്ചതു പോലെ അവന്റെ അശ്വതിയെ അവനു കിട്ടി.
നാട്ടിൽ ജയന്റെ ഭാര്യ ബിന്ദുവാണ്.ഉണ്ണീയുടെ ഭാര്യ അശ്വതിയും.ദുബായിൽ നേരെ തിരിച്ചും.
ഏറെ താമസിയാതെ അവർക്ക് കുട്ടികൾ ഉണ്ടായി.
ഇപ്പോ നാട്ടിൽ പോകുമ്പോൾ ഉണ്ണീയുടെ കുട്ടിയുമായി ബിന്ദു ജയന്റെ ഭാര്യയാകും.അശ്വതിയാകട്ടേ ജയന്റെ കുട്ടിയുമായി ഉണ്ണീയുടെ ഭാര്യയും.
നാട്ടിൽ എത്തിയാൽ ഇവർ അധികം നിൽക്കാറില്ല.
കുട്ടികൾ വലുതായാൽ ആരേ അഛാ എന്ന് വിളിക്കും എന്നുള്ള ചിന്തയിലാണിന്നിവർ
കുറിപ്പ്: അബുദാബിയിൽ നിന്നും ദുബായിലേക്ക് ഉള്ള യാത്രയിൽ ഷഹാമയിൽ അലപം കുന്നിൽ മുകളിൽ ചായകുടിക്കാൻ കയറിയപ്പോൾ പരിചയപ്പെട്ട ഒരു സുഹൃത്ത് പറഞ്ഞതാണ് ഈ കഥ।ഈ കഥയിലെ കഥാപാത്രങ്ങൾ ദുബായിൽ ജീവിക്കുന്നു.
13 comments:
:)
പിള്ളേച്ചാ വായിച്ചു ,
അസംഭാവികം എന്ന് പറയാന്‍ വയ്യ...
ഇതു പോലെ ഒന്ന് ഞങ്ങള്‍ കണ്ടിട്ടുണ്ട്.......
പിള്ളേച്ചാ, ഈ കഥ നമുക്ക് സിലിമയാക്കിയാലോ
നല്ല സ്കോപ്പുണ്ടെന്നെ..
ഓ ടോ: ആ പടത്തിലെ കക്ഷിയാരാ..? എവിടെയോ കണ്ടു മറന്ന മുഖം....
"അവസാനം ജയൻ ഇരുവീട്ടുകാരുടെയും താല്പര്യത്തിനു വഴങ്ങി അശ്വതിയുടെ കഴുത്തിൽ താലിക്കെട്ടി.
കല്ല്യാണം ഇപ്പോ വേണ്ട ഒരു ജോലി കിട്ടിട്ട് മതീന്നുള്ള വാശിയിൽ അശ്വതിയുടെ കല്ല്യാണം നടന്നതൂമില്ല.
വിവാഹം കഴിഞ്ഞ ആദ്യരാത്രിയിൽ ജയൻ ബിന്ദുവിനോട് എല്ലാം തുറന്ന് പറഞ്ഞിരുന്നു."
ഇവിടെ കണ്‍ഫൂഷനായല്ലോ. അശ്വതിയെ കെട്ടി, ബിന്ദുവുമായി ആദ്യരാത്രിയോ?
തിരുത്തുമല്ലോ.
അപ്പോ ഓരോ കുട്ടികള്‍ക്കും രണ്ട് അച്ചന്മാര്‍ അല്ലേ. നിയമപരമായുള്ളതും രക്തബന്ധത്തിലുള്ളതും. ഭാര്യമാര്‍ക്കും ‘രണ്ട്’ ഭര്‍ത്താക്കന്മാര്‍.
അനിലിന്റെ ‘ഉത്തരം കിട്ടാത്ത ചോദ്യ’ത്തിലെ പോലെ ആവാഞ്ഞത് ഭാഗ്യം.
ഇത് വേറിട്ട ഒരു ലൌവ് സ്റ്റോറി തന്നെ.
ഈ കഥയില്‍ ഓരോ കുട്ടിക്കും ‘രണ്ട്’ അച്ചന്മാര്‍, രണ്ട് അമ്മമാര്‍ (അച്ചന്റെ ഭാര്യ അമ്മയല്ലെ)
ഭര്‍ത്താക്കന്മാര്‍ക്ക് ‘രണ്ട്’ ഭാര്യമാര്‍ വീതം.
ഭാര്യമാര്‍ക്ക് ‘രണ്ട്’ ഭര്‍ത്താക്കള്‍ വീതവും.
ഗ്രേറ്റ്!!!!
വ്യത്യസ്ഥമായൊരു കഥ!
പിള്ളേച്ചാ.........
ഫിലിപ്പൈനികള്‍ യു.എ.യി.യില്‍ ഇങ്ങനൊക്കെ ജീവിക്കുന്നുണ്ടെന്ന് കേട്ടിട്ടുണ്ട്. മലയാളികളും തുടങ്ങിയോ ഈ പരിപാടി ?
ഈ കഥയില്‍ വില്ലന്‍
ജാതകവും പൊരുത്തവുമല്ലേ?
എന്തായാലും വില്ലനെ അവര്‍ തന്ത്രപൂര്‍വ്വം ഒതുക്കി.
ഇയാള് മനുഷ്യനെ ആപ്പിലാക്കുമല്ലോ..
ന്റമ്മോ!! ഇങ്ങിനേം ഒക്കെ സംഭവിക്കുന്നുണ്ടോ? ഏതു രാജ്യത്തു ചെന്നാലും മലയാളികളെ മുട്ടീട്ട് നടക്കാൻ പാടില്ലാത്ത ഇക്കാലത്ത് ഇങ്ങിനെ ഒരൊളിച്ചു കളിയോ?!!
ഏതായാലും ജാതകം ചേരാത്തതു കൊണ്ട് ഒരുമിക്കാന്‍ പറ്റിയില്ലെങ്കിലും ഇങ്ങനെ എങ്കിലും അവര്‍ ഒരുമിക്കുന്നല്ലോ.പക്ഷേ ഇവരുടെ വീട്ടുകാര്‍ ഇവരെ ഫോണ്‍ ചെയ്യുമ്പോള്‍ ഈ കള്ളി വെളിച്ചത്താകില്ലേ.കുട്ടികള്‍ ഒന്നും പറയില്ലേ.അതോ ഈ രണ്ടു കുടുംബങ്ങളും ഒരുമിച്ചാണോ താമസിക്കുന്നത്..അല്ല ഉണ്ണീടെ വീട്ടീന്നു ഫോണ്‍ വിളിക്കുമ്പോള്‍ ജയന്‍ ആണു എടുക്കുന്നതെങ്കിലത്തെ അവസ്ഥയെ പറ്റി ഞാന്‍ ഒന്നാലോചിച്ചു പോയി.
സംഭവകഥ കൊള്ളാം !
അവസാനം ജയൻ ഇരുവീട്ടുകാരുടെയും താല്പര്യത്തിനു വഴങ്ങി അശ്വതിയുടെ കഴുത്തിൽ താലിക്കെട്ടി.
ഇവിടെ ഒരു തെറ്റുണ്ടല്ലോ. "അശ്വതിയുടെ കഴുത്തില്‍" എന്നത് "ബിന്ദുവിന്റെ കഴുത്തില്‍" എന്നാക്കൂ
ഇവിടെ കല്ലുപോരാ... ഒരു മലതന്നെ അണ്‍ലോഡ് ചെയ്യേണ്ടി വരും!
വെരി ഗുഡ് ......
:)
Post a Comment