1956 നവംബര്‍ ഒന്നാം തീയതി കേരളം പിറന്നു.സ്വാതന്ത്ര ഭാരതത്തില്‍ തിരുവിതാംകൂറിലേയും തിരുകൊച്ചിയിലേയും നാട്ടുരാജാക്കന്മാരുടെ സംയോജനവിളംബരമാണ്, കേരളപ്പിറവിക്ക് നിതാനമായത് .ഭാഷയുടെ അടിസ്ഥാനത്തില്‍ ഉണ്ടായ വിഭജനം മലായാളിയ്ക്ക് ഒരു പുതിയ മുഖം നേടിയെടുക്കാന്‍ സഹായിച്ചു. അറബിക്കടലിന്റെ മടിയിലുറങ്ങുന്ന
നീലഗിരിയുടെ സഖിയാം കേരളം സുന്ദരിയാണ് മനോഹരിയാണ്.നദികളും കായലുകളും തോടുകളും പാടശേഖരവും
മലനിരകളും കേരളത്തിനു സ്വന്തം.
കേരളത്തില്‍ പ്രധാനമായി മൂന്ന് അന്താരാഷ്ട വിമാനത്താവളങ്ങള്‍ നെടുമ്പാശ്ശേരി, കരിപ്പൂര്‍, തിരുവനന്തപുരം എന്നിങ്ങനെയുണ്ട്.
ഈ കേരളത്തിന്റെ മക്കള് കടലുകള്‍ താണ്ടി ഭൂഖണ്ഡങ്ങളില്‍ മുഴുവന്‍ ഇന്നു വ്യാപിച്ചു കിടക്കുന്നു...
ലോകത്തിന്റെ ഏത് മൂലയിലായാലും മലയാളിയുടെ മുഖമുദ്രയായി നടിന്റെ ഓര്‍മ കൂട്ടിനുണ്ട്.
ഓണവും, കേരളപ്പിറവിയും, പാശ്ചാത്യ സംസ്കാരത്തിന്റെ സ്വാധീനതിയില്‍
കാലങ്ങള്‍ തള്ളിവിടുമ്പോഴും വലിയ ഒരളവ് ‘കൊച്ചു കേരളത്തിന്റെ’ ഓര്‍മയില്‍ ആണ് മലയാളി.
പച്ച കുട ചൂടിയ നീലഗിരി! അറബിക്കടല്‍ ചുംബിച്ചുണത്തുന്ന സുന്ദരി
ഭൂമിയുടെ ഏതറ്റത്തയാലും വേമ്പനാട്ട് കായലും വള്ളം കളിയും മാവേലിയും തിരുവാതിരയും
വടക്കന്‍ പാട്ടും കഥകളിയും മോഹിനിയാട്ടവും ഓര്‍മകളെ തട്ടിയുണത്തുന്നു
നമ്മുടെ ഭാഷക്കും ആചാരാനുഷ്ടാനങ്ങള്‍ക്കും സാഹിത്യത്തിനും മലയാളിയുടെ ജീവിതത്തിലെ സ്ഥാനം
വിലമതിക്കാന്‍ വയ്യാത്തതാകുന്നു, പത്രം വായിക്കാതെ, ഒരു ദിവസം മലയാളി തുടങ്ങില്ല.
അക്ഷരത്തെ, സാഹിത്യത്തെ, ഇതു പോലെ പ്രണയിക്കുന്നാ മറ്റൊരു ജനതയില്ല.
സ്വാതന്ത്ര്യം എന്നാല്‍ സ്നേഹമാണ്
അത് ഒരുമയുടെ സന്ദേശമാണ്-
ശക്തിയാണ്. ഐക്യമാണ്.
ദൈവത്തിന്റെ സ്വന്തം നാട്!
പ്രബുദ്ധരായ മലയാളിയുടെ നാട് !
എന്റെ കേരളം!എത്ര സുന്ദരം!
ഔദ്യോഗിക പൂവ്: കണിക്കൊന്ന
ചിത്രങ്ങള്‍ക്ക് കടപ്പാട് ഫ്ലിക്കറ് & ഗൂഗിള്‍
28 comments:
കൊള്ളാം മാണിക്യം നല്ലപോസ്റ്റ്. കേരളപിറവിയല്ലേ എന്റെ വക ആകട്ടെ തേങ്ങ പൊട്ടിക്കല്‍. വിഘ്നേശ്വരന് ഇരിക്കട്ടെ ഒരു ആയിരം തേങ്ങാ.
ഠേ))).ഠേഠേ))).ഠേ))).ഠേഠേ))). ഠേ))).ഠേഠേ))).
ഠ ട ഠ്ഠ് ടഠ്ഠ് ട ഠ്ഠ))))).......
ഭാരതമെന്നു കേട്ടാല്‍ അഭിമാന
പൂരിതമാകണം അന്തരംഗം
കേരളമെന്നു കേട്ടാലോ
തിളയ്ക്കണം ചോര ഞരമ്പുകളില്‍..
ദേ മാണിക്യം കോപ്പി അടിച്ചു. ഇവിടെ ആരും ഇല്ലേ ഇതു ചോദിക്കാനും പറയാനും. അമ്പടി കള്ളീ....കേരളപിറവി ദിവസം തന്നെ വേണോ ഈ മോഷണം. ഉം തിളക്കും തിളക്കും ചോര........
എല്ലാവര്‍ക്കും എന്റെ വക കേരളപ്പിറവി ആശംസകള്‍..........
കേരളം എന്ന് കേട്ടാല്‍ ചോര ഞരമ്പില്‍ തിളയ്ക്കും........
കേരളപിറവി ആശംസകള്‍.
ആരെങ്കിലും ആ പാട്ടൊന്ന് പാടിയേ
കേരനിരകളാടും.............ടും ടും ടും. (എന്റെ വെടി തീര്‍ന്നു)
എല്ലാവര്‍ക്കും പിറവി ആശംസകള്!
ആശംസകൾ..
കുറുമാനേ.. ആ പാട്ട് ഞാൻ മനസ്സിൽ പാടി നോക്കി. അടിപൊളിയായി...:)
മാണിക്യംചേച്ചി നല്ല പോസ്റ്റ്...
കേരളപിറവി ദിനാശംസകള്‍....
കേരളപിറവി ആശംസകള്.
മാണിക്യേച്ചീ...പോസ്റ്റിന് നന്ദി.
ഔദ്യോഗിക പക്ഷി മഴമുഴക്കി വേഴാമ്പല്‍ ആണെന്ന് അറിയില്ലായിരുന്നു.ആ അറിവിന് പ്രത്യേകം നന്ദി.
“ഈ കേരളത്തിന്റെ മക്കള് കടലുകള്‍ താണ്ടി ഭൂഖണ്ഡങ്ങളില്‍ മുഴുവന്‍ ഇന്നു വ്യാപിച്ചു കിടക്കുന്നു...“
ഈ വരികള്‍ വായിച്ചപ്പോള്‍ ഈയിടെ ഒരു സുഹൃത്ത് സംഗമത്തില്‍ ഉണ്ടായൊരു സംഭവം ഓര്‍മ്മ വന്നു. എല്ലാവരും ഓരോരോ തമാശകള്‍ പറയുകയായിരുന്നു. കൂട്ടത്തില്‍ ഒരു വടക്കേ ഇന്ത്യാക്കാരന്‍ സുഹൃത്ത് ഒരു കഥ പറഞ്ഞ് തുടങ്ങി.
“ഒരു ബോംബെക്കാരന്‍ ചന്ദ്രനില്‍ ചായക്കട നടത്താന്‍ പോകുകയായിരുന്നു.....”
ഇത്രയും കേട്ടതും ഞാനടക്കമുള്ള മലയാളികളും ചില ആന്ധ്രാക്കാരും തമിഴന്മാരും ചാടിയെഴുന്നേറ്റ് ഒറ്റ സ്വരത്തില്‍ പറഞ്ഞു.
“അത് ശരിയാകില്ല. ചന്ദ്രനില്‍ ചായക്കട നടത്താന്‍ ഇവിടെ മലയാളികളുണ്ട്. അതൊക്കെ പൂട്ടിക്കഴിഞ്ഞിട്ട് മതി ബോബെക്കാരന്റെ ചായക്കട “...
പിന്നെ കൂട്ടച്ചിരി.
അതാണ് മലയാളി.
എല്ലാവര്‍ക്കും കേരളപ്പിറവി ആശംസകള്.
കേരളപ്പിറവി ആശംസകള്‍...
ഞങ്ങളുടെ ചാനലില്‍ ഈ ദിനത്തില്‍ ഒരു സ്ക്രോളിങ്ങ് ആശംസ്കള്‍ ഇടാനുള്ള ആശയം നെറ്റില്‍ പരതി നോക്കുമ്പോഴാ ഈ സംഗതി കണ്ട്തും ആശയം മനസ്സില്‍ ഉദിച്ചതും... കാര്യങ്ങള്‍ ശരിയാക്കിയതും...
പിന്നെ ഞങ്ങളുടെ നാട്ടില്‍ - കുന്നംകുളത്തിന്നടുത്ത് ഒരു ആല്‍തതറ്യുണ്ട്....
ആ ആല്‍ത്തറയാണോ........ ഈ ആല്‍ത്തറ എന്നറിഞ്ഞാല്‍ തരക്കേടില്ല...
താങ്കള്‍ക്ക് കേരളപ്പിറവി ആശംസകള്
ആശംസകള്.
തിളക്കുന്ന ചോരയുമായി ഒരു കേരളീയന്‍ !!
കേരളപ്പിറവി ദിനത്തിന് അനുയോജ്യമായ പോസ്റ്റ്.
എല്ലാവര്‍ക്കും കേരള പിറവി ആശംസകള്‍.
(ഓ.ടോ: 1. ഭാഷയുടെ അടിസ്ഥാനത്തില്‍ കേരളം പിറവിയെടുത്ത ഇന്നെങ്കിലും അല്പസ്വല്‍പ്പമുള്ള അക്ഷരതെറ്റുകള്‍ ഒഴിവാക്കാമായിരുന്നു.
2. 1956 നവമ്പര്‍ ഒന്നിന് കേരളം ഭാഷയുടെ അടിസ്ഥാനത്തില്‍ പിറവിയെടുത്തപ്പോള്‍, അതില്‍ മലബാര്‍ പ്രദേശങ്ങള്‍ ഇല്ലായിരുന്നോ. അതിനെക്കുറിച്ച് ഒന്നും ഈ പോസ്റ്റില്‍ പറഞ്ഞില്ല. അതോ മറന്നതോ.
3. “നദികളും കായലുകളും തോടുകളും പാടശേഖരവും
മലനിരകളും കേരളത്തിനു സ്വന്തം.“
കുറച്ച് കാലം മുമ്പ് വരെ സ്വന്തമായിരുന്നുവെന്നുവേണം പറയാന്‍. ഇന്ന് നദികളും തോടുകളും പാടശേഖരങ്ങളും എന്തിന് കായലോരം പോലും നികത്തിയെടുത്ത് റിയല്‍ എസ്റ്റേറ്റുകാര്‍ ബഹുനില മാളികകള്‍ പണിയുകയല്ലേ. അപ്പോള്‍ അതെല്ലാം അവര്‍ക്ക് സ്വന്തമെന്നു വേണം പറയാന്‍. )
ആശംസകള്..
മൊത്തത്തില്‍ തെളച്ച് മറിയട്ടെ..:)
പാണ്ടികച്ചവടക്കാരോ
പരശുരാമന്‍ മരം മരം വെട്ടി ഷീണിച്ചപ്പോള്‍
വലിച്ചുമ്പി കഴിച്ചൊരു മാങ്ങയുടെ അണ്ടിയോ
വലിച്ചെറിഞ്ഞ സ്ഥലത്ത് കിളിച്ചു
വന്നൊരു വലിയ മരം
വന്‍ മരത്തിന്റെ
വളയങ്ങള്‍ നോക്കിയാല്‍ അറിയാം
വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു
വര്‍ഷങ്ങള്‍ കൊഴിഞ്ഞതും
വേരുകള്‍ ദ്രവിച്ചതുമായ മരം
വറ്റി വരണ്ട വേരുകള്‍ തെല്ലു
ദാഹജലത്തിനായ് കേഴുന്നു
മരത്തിന് പടിഞ്ഞാറോട്ടൊരു ചായ്യ്വ്
മരപൊത്തുകളില്‍ അമ്മക്കിളിക്കൂടുകള്‍
മാളങ്ങളില്‍ ഘോരസര്‍പ്പങ്ങള്‍ ഇണചേരുന്നു
മരത്തിന്റെ മരണം എങ്ങോ മാറ്റൊലികൊള്ളുന്നു
മരത്തിന്റെ മരണം
ആഘോഷിക്കാന്‍ നമുക്കിന്നു കൂടാം
കേരളപ്പിറവി ആശംസകള്‍ നേരുന്നു .
കേരളപ്പിറവി ആശംസകള്
ഓ ഇത് ശരിയായില്ല .ഇത് ഡ്രാഫ്റ്റ് കോപ്യാണ് .ശരിക്കെഴുതി പിന്നെ ഇടാം :)
കേരളപ്പിറവി ആശംസകള്‍ എന്‍റെ വകയായും ,ആശ്രമം വകയായും എല്ലാ ബൂലോകര്‍ക്കും നല്‍കുന്നു :)
കേരള പിറവി ആശംസകള്
ആശംസകള്!
കേരളം!എത്ര സുന്ദരം!
ഒ കെ...കേരളീയരൊ?....
കേരളം കേരളം കൊച്ചുകൊച്ചു കേരളം
പടവലങ്ങകല്ലുകെട്ടി വളവുനീർത്ത കേരളം...
ആശംസകളോടെ
ഒരു കേരളക്കാരൻ കോരൻ
വരാന്‍ വൈകിപ്പോയി..ആശംസകള്
പച്ചപ്പു നിറഞ്ഞ കൊച്ചു കേരളത്തിന്റെ
സ്വച്ഛശാന്തമായ ശീതളച്ഛായകളിലമര്‍ന്ന്
സ്വപ്നം കണ്ടുറങ്ങിയുണരുവാന്‍ മോഹം...
കേരളപ്പിറവിദിനാശംസകള്‍.
അൽപ്പം വൈകിയ കേരളപ്പിറവി ആശംസകൾ
കേരളപിറവി ആശംസകള്
വരാന്‍ അല്പം വയ്കിപോയി …………..
അവതരണം നന്നായിരിക്കുന്നു നല്ല ചിത്രങ്ങളും ………..അറിയാത്തവര്‍ക്ക് ഈ അറിയാനുള്ള അവസരം നല്കിയത് നല്ലത് തന്നെ………
അഭിനന്ദനങള്‍ ………..
അടുത്തമാസം നാട്ടിൽ പോവ്വാ...
നിങ്ങളെല്ലാരും എന്നെ അനുഗ്രഹിക്കണം... പ്രാർത്ഥിക്കണം... :)
നാട്ടിൽ പൊട്ടലും ചീറ്റലുമൊക്കെയാണെന്നാ കേട്ടേ....
എന്നെക്കണ്ടു വല്ല തീവ്രവാദിയെന്നെങ്ങാനും പറഞ്ഞ് പോലീസു പിടിച്ചുക്കൊണ്ടുപോയാൽ പിന്നെ വെളിച്ചം കാണില്ല. :)
(തമാശപറഞ്ഞതാണെങ്കിലും കാര്യം ഗൌരവമുള്ളതാണ് കേട്ടോ. നമ്മുടെ നാടിന്റെ സ്ഥിതിയേ)
അപ്പോൾ ആൽത്തറക്കൂട്ടത്തിനെന്റെ “കേരളജന്മദിനാശംസകൾ“
Post a Comment