Thursday, October 23, 2008

ഒരു ബന്ദിന്റെ സ്മരണക്ക് മുന്നില്‍ .

ഗീതാകിനി സ്വാമിനികള്‍ എന്റെ സ്കൂള്‍ ജീവിതം എഴുതിയപ്പോള്‍ എന്റെ മനസ്സില്‍ പെട്ടന്ന് കടന്നു വന്ന ഒരു സംഭവമാണ് ഈ പോസ്റ്റിന്റെ ആധാരം .
ഞാന്‍ ഒരിക്കലും എന്റെ വിദ്യാഭ്യാസ ജീവിതത്തില്‍ ഒരു ലീഡര്‍ ആയിരുന്നില്ല .ആകാന്‍ ശ്രമിച്ചിരുന്നില്ല .കാരണം എന്നെ ഭരിച്ചിരുന്ന അപകര്‍ഷതാ ബോധം .ആ അപകര്‍ഷത എന്തായിരുന്നു എന്നാണ് ഞാന്‍ ഇവിടെ പറയാന്‍ ശ്രമിക്കുന്നത് .
എന്റെ ചെറുപ്പത്തില്‍ ഞാന്‍ കണ്ട എന്റെ കൂട്ടുകാര്‍ എന്നെക്കാള്‍ ഉയര്‍ന്ന സാമ്പത്തിക ചുറ്റുപാടുകള്‍ ഉള്ള വീടുകളിലെ ആയിരുന്നു .നല്ല ഉദ്യോഗസ്ഥരുടെ മക്കള്‍ . എന്റെ അപ്പച്ചന്‍ ,അമ്മച്ചി ,വല്യമ്മച്ചി, മക്കള്‍ എട്ടുപേര്‍ ഇവരെല്ലാം കഴിഞ്ഞു കൂടിയത് അപ്പച്ചന് ഉണ്ടായിരുന്ന ഒരു ചായക്കച്ചവടവും ,പിന്നെ അമ്മയുടെ ഈച്ചാടികുത്തും ( നെല്ല് കച്ചവടം ) ആയിരുന്നു .രണ്ടു വര്‍ഷം കൂടുമ്പോള്‍ ഓരോ മക്കളെ വീതം ദൈവം അമ്മക്ക് കൊടുത്തിരുന്നു .എല്ലാ മക്കളെയും സന്തോഷപൂര്‍വ്വം സ്വീകരിച്ചു .ആണും പെണ്ണും ഇടകലര്‍ന്ന്‌ നാല്ആണും നാല് പെണ്ണും .പൂര്‍ണ്ണഗര്‍ഭിണിയായ അമ്മ ,നെല്ല് ചാക്കും ചുമന്ന് നടക്കാറുണ്ടായിരുന്നു എന്ന് അമ്മ പറയാറുണ്ട് .അതിന്റെ ഓര്‍മ്മക്കായി ഒരു വലിയ ചെമ്പ് കലംഉണ്ട് വീട്ടില്‍ .കുടുംബ സ്വത്തായി എനിക്ക് കിട്ടിയത് ഈ കലമാണ്. ഞാന്‍ പുതിയ വീട് വെച്ചപ്പോള്‍ ആ കലം കൊണ്ടുപോയി .വീട്ടിലെ കഷ്ടപ്പാട് ഓര്‍ത്ത് അപ്പച്ചന്‍ ഒരിക്കല്‍ പട്ടാളത്തില്‍ ചേരാന്‍ വേണ്ടി ഇറങ്ങി പോയെങ്കിലുംഅമ്മച്ചി വിട്ടില്ല എന്ന് പറഞ്ഞു ഞങ്ങള്‍ പലപ്പോഴും ചിരിക്കാറുണ്ട് .പിന്നെ ഉണ്ടായതാണ് ഞാന്‍ അടക്കം മൂന്നു പേര്‍.കുമ്മായം തേച്ച വീട്ടിലെ പൊട്ടി പൊളിഞ്ഞ അടുക്കള ഭാഗത്തുകൂടി ഉണ്ടാക്കിയ ഭക്ഷണം ചന്തയിലെ പട്ടി കഴിച്ചു പോകാറുള്ള ആ പഴയ കാലം .
ചായക്കച്ചവടവും ,നെല്ലുകുത്തി അരിയാക്കി വില്‍ക്കുന്ന കച്ചവടവും ,പിന്നെ അമ്മക്ക് മറ്റൊരു ചെറുകിട കച്ചവടവും ഉണ്ടായിരുന്നു .ഈ കൈത ഓല വെട്ടി പുഴുങ്ങി ഉണക്കി അതുകൊണ്ട് പായ ഉണ്ടാക്കി ചന്തയില്‍ കൊണ്ടു വില്‍ക്കുന്ന കച്ചവടം .ഇതാ ഞാന്‍ ഇതെഴുതുമ്പോള്‍ നെല്ല് പുഴുങ്ങുനതിന്റെയും ,ആ പായുടെ മണവും എന്റെ മൂക്കില്‍ അടിച്ച് കയറുന്നു .
ഞങ്ങള്‍ സ്കൂള്‍ കുട്ടികള്‍ക്ക് കരിഞ്ഞ അപ്പവും ,പിന്നെ പഴക്കുലയില്‍ നിന്നും ഏറ്റവും മുകളിലെ മാന്നിക്കാകളും മാത്രമെ ലഭിക്കാറ്‌ പതിവ്.വെളുപ്പിനെ നാല് മണിക്ക് എഴുന്നേല്‍ക്കണം .കടയില്‍ പോകണം .അവിടുത്തെ കാര്യങ്ങള്‍ എല്ലാം ശരിയാക്കി കഴിയുമ്പോള്‍ അപ്പച്ചന്‍ വരും.വൈകിട്ട് സ്കൂളില്‍ നിന്നു വന്നാല്‍ ഉടനെ കാപ്പില്‍ നിന്നും ചൂനാട്ടു പോകണം .അവിടെ ആശാന്റെ മില്ലില്‍ അരി പൊടിപ്പിച്ച് ആടിന് തൂപ്പും വാങ്ങി വരണം .പിന്നീട് അടുത്തുള്ള കിണറ്റിലെ വെള്ളം കോരി നിറയ്ക്കണം .പാത്രങ്ങള്‍ കഴുകണം .അങ്ങനെ പലവിധ ജോലികള്‍ .കോളേജില്‍ പഠിക്കുന്ന സമയത്തും ഞാന്‍ കടയിലെ പാത്രങ്ങള്‍ കഴുകാരുണ്ടായിരുന്നു .മക്കള്‍ ഓരോരുത്തര്‍ക്കും വീതം വെച്ചായിരുന്നു കടയിലെ ജോലികള്‍ .അതില്‍ ആണും പെണ്ണും എല്ലാം വരും .
അങ്ങനെ സംഭവ ബഹുലമായ ആ സ്കൂള്‍ ജീവിതവും കച്ചവടവും തകൃതിയായി നടക്കുമ്പോഴാണ് സി.പി.എം വകയായുള്ള ഒരു ബന്ദ് നടക്കുന്നത് .ചൂനാട്ടു പോയി അരിയെല്ലാം പൊടിച്ചു കൊണ്ടുവന്നു .നാളത്തെ ദിവസത്തെ കാര്യങ്ങള്‍ എല്ലാം ശരിയാക്കി .വൈകുന്നേരം ചില സഖാക്കള്‍ വന്നു അപ്പച്ചനോട് പറഞ്ഞു " നാളെ കട തുറക്കാന്‍ പാടില്ല " .അടുത്ത ഹോസ്പിറ്റലില്‍ പുതിയ ഡോക്ടര്‍ വന്നതുകൊണ്ട് അവിടെ കൂടുതല്‍ രോഗികള്‍ ഉള്ള സമയം .അവരില്‍ പലര്ക്കും ഇവിടെ നിന്നാണ് കാപ്പിയും ഊണും എല്ലാം .ഒരു മിനി ഹോട്ടല്‍ ആയി എന്ന് വേണമെങ്കില്‍ പറയാം .അപ്പച്ചന്‍ വലിയ കോണ്‍ഗ്രസ് ഭക്തനും .അപ്പച്ചന്‍ പറഞ്ഞു നോക്കാം "നാളെ ആകട്ടെ ".
അങ്ങനെ നാളെ തുറക്കണ്ടാ എന്ന തീരുമാനം വൈകുന്നേരത്തെ പ്രാര്‍ത്ഥനക്ക് ശേഷമുള്ള കുടുംബയോഗത്തില്‍ കൈകൊള്ളുന്നു .ആ സമയം മുതലേ എന്തോ എന്നില്‍ ഈ വിവരക്കേടുകള്‍ മാത്രം ഉള്ളതുകൊണ്ടാകാം ഞാന്‍ ഇങ്ങനെ അപ്പച്ചനോട് ചോദിച്ചു " അപ്പച്ചാ ,നമ്മള്‍ എത്രനാള്‍ ഇവന്മാരെ ഇങ്ങനെ പേടിച്ചു കഴിയും "? ചുവന്ന പുസ്തകം കഷത്തില്‍ വെച്ചു നടക്കുന്ന ലോക്കല്‍ സഖാക്കളെ എനിക്കന്നെ ഇഷ്ടമാല്ലായിരുന്നതുകൊണ്ടാകം എന്നെ കൊണ്ടു അങ്ങനെ ചോദിപ്പിച്ചത്.അപ്പച്ചന്‍ ചില തീരുമാനം കൈകൊണ്ടു .നാളെ തുറക്കാം എന്നായി .അഥവാ ബലം പ്രയോഗിച്ചു അടപ്പിക്കാന്‍ ആണ് തീരുമാനം എങ്കില്‍ അതിന് വേണ്ട ചില മുന്‍കരുതലുകളും എടുത്തു .
മുറ്റത്ത്‌ നിന്ന പാരിജാതകത്തിന്റെ കമ്പുകള്‍ കുറുവടികളായി മാറി .അടുതെവിടെ നിന്നോ കുറെ പാറക്കല്ലുകളും കൊട്ടയില്‍ ആക്കി രാത്രി തന്നെ കടയില്‍ എത്തിച്ചു .അമ്മച്ചിയാണ് ഏറ്റവും അതി ഭീകരമായ ജല പീരങ്കിപ്രയോഗം നടത്താന്‍ തയ്യാറെടുത്തത് .പാണ്ടി മുളക് പൊടി ചൂടു വെള്ളത്തില്‍ കലര്‍ത്തി വീശിയടിക്കാന്‍ ഉള്ള തീരുമാനം .
രാവിലെ കട തുറന്നു .ചില ആളുകള്‍ വന്നു പരിസരം വീഷിച്ചിട്ടു പോയി .ഒന്നും മിണ്ടിയില്ല .കുറെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും സ്ഥലത്തെത്തി .കടയിലെ ജോലികള്‍ കഴിഞ്ഞപ്പോള്‍ എന്നോടും ഇളയ ആളിനോടും പറഞ്ഞു നിങ്ങള്‍ ഇവിടെ നില്‍ക്കണ്ട .വീട്ടില്‍ പോ മകാനേ ...എനിക്ക് വീട്ടില്‍ പോകാന്‍ തോന്നിയില്ല .അടുത്തുള്ള അയ്യത്തു കയറി നിന്നു നോക്കാം എന്ന് കരുതി ഞാന്‍ കടയില്‍ നിന്നും ഇറങ്ങി മാറി നിന്നു .
കുറെ നേരം കഴിഞ്ഞപ്പോള്‍ ഒരു ജാഥ .ആദ്യ കല്ലേറ് കടയില്‍ കിട്ടി .ഒരുത്തന്‍ കടയുടെ സൈഡില്‍ കൂടി വന്നു തിളച്ച പാല്‍ തട്ടി പൊട്ടിക്കാന്‍ ഒരു ശ്രമം നടത്തിയപ്പോഴാണ് ഞങ്ങളുടെ സൈഡില്‍ നിന്നും ആദ്യ പീരങ്കി പ്രയോഗം നടക്കുന്നത് .ചൂടു വെള്ളത്തില്‍ കലക്കിയ പാണ്ടി മുളക് തവി കൊണ്ടു കോരി ഒഴിക്കാന്‍ ആരംഭിച്ചു .ഈ പ്രയോഗം അവര്‍ കണക്കു കൂട്ടി കാണില്ല .പിന്നീട് അങ്ങോട്ടും ഇങ്ങോട്ടും കല്ലേറും ,വടി പ്രയോഗങ്ങളും നടന്നു .വന്ന ആളുകള്‍ പല ഭാഗങ്ങളിലേക്ക് ഓടി .ഞങ്ങളുടെ ഭാഗത്തെ പ്രതിരോധ നിര തകര്‍ക്കാന്‍ അവര്‍ക്ക് കഴിയില്ല എന്ന് തോന്നിയിട്ടോ എന്തോ വന്നവര്‍ പല വഴിക്കായി ഓടി മറഞ്ഞു .
അങ്ങനെ ആ ബന്ദ് ഒരു പരിപൂര്‍ണ്ണ പരാജയമായി കലാശിച്ചു .

ഒടുവില്‍
അതില്‍ പിന്നെ ഒരിക്കലും ബന്ദുള്ള ദിവസങ്ങല്‍ കട തുറന്നിട്ടില്ല .ഇപ്പോള്‍ അപ്പച്ചനും പോയി .കട വര്‍ഷങ്ങള്‍ക്കു മുന്നേ അടച്ചു .പഴയ സഖാക്കള്‍ പിന്നെ ഞങ്ങളുടെ വലിയ സുഹൃത്തുക്കള്‍ ആയി.


40 comments:

കാപ്പിലാന്‍ said...

ജീവിതത്തില്‍ നിന്നും ഒരേട്

കനല്‍ said...

ഇതൊക്കെ ഓര്‍മയില്‍ സൂക്ഷിക്കുന്ന
ആ മനസിന് ഒരു സല്യൂട്ട്.

തേങ്ങായ്ക്ക് പകരം ഒരു ദീപാവലി പടക്കം പൊട്ടിക്കുന്നു.
((((((ഠോ)))))))

ജിജ സുബ്രഹ്മണ്യൻ said...

കഷ്ടപ്പാടിന്റെ ഒരു കാലം എല്ലാര്‍ക്കും ഉണ്ടല്ലോ കാപ്പിത്സേ..എങ്കിലും ഇപ്പോള്‍ ആവശ്യത്തിനു പൈസ ഒക്കെ ആയപ്പോള്‍ പഴയ പട്ടിണിയുടെയും പരിവട്ടത്തിന്റെയും ഒക്കെ കാര്യങ്ങള്‍ മറക്കാതെ ഓര്‍മ്മയില്‍ സൂക്ഷിക്കുന്നല്ലോ...നമ്മള്‍ അനുഭവിച്ച കഷ്ടപ്പാടുകള്‍ നമ്മുടെ മക്കള്‍ അനുഭവിക്കാതിരിക്കട്ടെ എന്ന പ്രാര്‍ഥനയോടെ ഇന്നു കഴിയുന്നു..ആ കാരണം കൊണ്ടു തന്നെ നമ്മുടെ മക്കള്‍ക്ക് സങ്കടങ്ങള്‍ അറിയില്ലാ ന്നു തോന്നുന്നു.
പിന്നെ ബന്തിനെ പറ്റി പറഞ്ഞപ്പോളാ ഓര്‍ത്തത്..നമ്മുടെ നാട്ടില്‍ ബഹു ഭൂരിപക്ഷം ആള്‍ക്കാര്‍ക്കും ബന്ദില്‍ പങ്കെടുക്കാന്‍ താല്പര്യം ഇല്ല.പക്ഷേ ചോട്ടാ നേതാക്കള്‍ നമ്മളെകൊണ്ട് പണി ചെയ്യിക്കാതെ ഇരിക്കുകയാ..ഒരു പണിമുടക്കു ദിവസം ഓഫീസില്‍ പോയതിനു ലോക്കല്‍ നേതാക്കളും ജീവനക്കാരും ഒക്കെ എന്റെ ഓഫീസില്‍ വന്നിരുന്നു എന്നെ വിളിക്കാത്ത ചീത്ത ഇല്ല...ആണുങ്ങളെല്ലാം പണി മുടക്കീ പെണ്ണുങ്ങളെല്ലാം പണി മുടക്കീ..ആണും പെണ്ണും കെട്ട.... എന്നു തുടങ്ങി കുറേ മുദ്രാ വാക്യങ്ങള്‍ !! കൂടാതെ എന്നെ റൂമില്‍ പൂട്ടി ഇടാനും ഒരു ശ്രമം നടത്തി.അതില്‍ പിന്നെ എന്തു പണി മുടക്കു വന്നാലും ഓഫീസില്‍ പോവില്ല..പേടിച്ചിട്ട്


നല്ല പോസ്റ്റ് !!

പാമരന്‍ said...

ലാല്‍സലാം കാപ്പിലെ.

അനില്‍@ബ്ലോഗ് // anil said...

"ചുവന്ന പുസ്തകം കഷത്തില്‍ വെച്ചു നടക്കുന്ന ലോക്കല്‍ സഖാക്കളെ എനിക്കന്നെ ഇഷ്ടമാല്ലായിരുന്നതുകൊണ്ടാകം എന്നെ കൊണ്ടു അങ്ങനെ ചോദിപ്പിച്ചത് "

കാപ്പിലാനെ,
എന്റെ രക്തം തിളക്കുന്നു.

ഠേ, ഠേ, ഠേ, ഠേ, ഠേ, ഠേ, ഠേ, ഠേ...

തേങ്ങയല്ല, ഏറു പടക്കമാണ്.

ഠമാര്‍, പടാര്‍...
ഠമാര്‍, പടാര്‍.....

ബോമ്പാ, നാടന്‍ ബോംബ്....

കോളെജില്‍ പഠിക്കുന്ന കാലത്തു ഞങ്ങടെ കയ്യിലുണ്ടായിര്‍നുന്നു നാടന്‍ ബോംബ് . ഇതു മോശം ബന്ദായിപ്പോയി !

ഓഫ്ഫ്:
കാപ്പിലാനെ, വായിച്ചപ്പോള്‍ ചെറിയ ഒരു വിഷമം പോലെ.

ബിന്ദു കെ പി said...

അമ്മച്ചിയുടെ ജലപീരങ്കി പ്രയോഗം കൊള്ളാം. ഇന്നാണെങ്കിൽ ഇതു വല്ലതും ഏശുമോ..?

ഗോപക്‌ യു ആര്‍ said...

ഞാന് നിങള് ഒരു വലിയ പണക്കാരന്/ജന്മി ഫാമിലി
ആണെന്നാണ് കരുതിയത്...[കാരണം ഞങളുടെ നാട്ടില് ജന്മിമാരുടെ മക്കളൊക്കെ അമെരിക്കായിലാണ് ]പഴയ ദുരിത കഥ
എഴുതി കണ്ഡപ്പൊള് എനിക്ക് നിങളെ ഇഷ്ടമാകുന്നു...തുറന്നു പറഞ്ഞ മനസ്സുകണ്ഡ്...

പക്ഷെ നിങളൊരു പിന്തിരിപ്പന് ആയിരുന്നു അല്ലെ?

Anonymous said...

ആ കട പിന്നെ ബന്ദിന് തുറക്കാഞ്ഞത് തന്റെ ഭാഗ്യം.
അല്ലാരുന്നേല്‍ ബോംബ് വച്ച് ഞങ്ങ തകര്‍ത്തേനെ...

അന്ന് അമ്മച്ചിയുടെ മുളക് പ്രയോഗം അനുഭവിച്ച
ധീരസഖാവിന് റെഡ് സല്യൂട്ട്

ചാണക്യന്‍ said...

ഹിഹിഹിഹിഹിഹിഹിഹിഹിഹി
പിണം റോയി പാര്‍ട്ടി അങ്ങനേം ഒരു ബന്ദ് നടത്തിയാ..
ലാല്‍‌സലാം.....

Anonymous said...

ആരെടാ അവിടെ പടക്കം പൊട്ടിച്ചു കളിക്കുന്നത്

Anonymous said...

ഇങ്ക്വിലാബ് ഇങ്ക്വിലാബ്
ഇങ്ക്വിലാബ് സിന്താബാദ്
കാപ്പിലാനേ നേതാവേ
ധീരതയോടെ നയിച്ചോളു
“ലഷം ലഷം ” പിന്നാലേ
അയ്യോ‍ാ എന്റെ പിന്നാലേ വരല്ലേ
“ചുവന്ന പുസ്തകം കഷത്തില്‍ വെച്ചു
നടക്കുന്ന ലോക്കല്‍ സഖാക്കളെ ”

മാണിക്യം said...

കാപ്പിലാ‍ന്‍,
ഒരു റൊയല്‍ സല്യൂട്ട്.
എല്ലാവരും ഇല്ലാത്ത പൊങ്ങച്ചം പറയുന്ന ഈ കാലത്തു നിഷ്‌കളങ്കമായി ഇങ്ങനെ ഒരു പോസ്റ്റ് .
വേരുകള്‍ മറക്കാ‍ത്ത പച്ചയായ ഈ മനുഷ്യനെ
ഞാന്‍ ബഹുമാനിക്കുന്നു ...ഇഷ്ടപ്പെടുന്നു ...
അതുകൊണ്ട് തന്നാ എന്നും വന്ന് അഞ്ചുമിനിട്ട്
കാപ്പിലാനോട് വഴക്ക്കൂടാന്‍ നേരം കണ്ടെത്തുന്നത്.നന്മകള്‍ നേരുന്നു കാപ്പിലാന്‍ .

ഗീത said...

കാപ്പൂ, മനസ്സില്‍ വല്ലാത്തൊരു സങ്കടം നിറയുന്നു...
ദൈവം തന്ന മക്കളെയെല്ലാം സസന്തോഷം സ്വീകരിച്ച് കഷ്ടപ്പെട്ടു വളര്‍ത്തി നല്ല നിലകളില്‍ കൊണ്ടെത്തിച്ച ദൈവസമാനരായ ആ അപ്പച്ചനേയും അമ്മച്ചിയേയും മനസ്സുകൊണ്ടു നമിക്കുന്നു.

എനിക്കും കാപ്പുവിന്റേതു പോലുള്ള സ്കൂളനുഭവങ്ങള്‍.....
അപകര്‍ഷതാബോധം...
എന്നും പിന്നില്‍ തന്നെ നിന്നിരുന്നു...
(നിറുത്തിയിരുന്നു. ഡോക്ടര്‍, എഞ്ചിനീയര്‍, അഡ്വൊക്കേറ്റ് ഇവരുടെയൊക്കെ മക്കള്‍ എവിടെ വെറുമൊരു സ്കൂള്‍ വാദ്ധ്യാരുടെ മകള്‍ എവിടെ)

എത്ര ഉയരത്തേക്ക് ശാഖകള്‍ വീശി മരം വളരുമോ, അത്രയും താഴത്തേക്ക് വേരുകളും ഇറങ്ങും. ഈ കാപ്പിലാനും അങ്ങനെ ഒരു മരം. ഈ വൃക്ഷച്ചോട്ടില്‍ കൂപ്പുകൈയോടെ നിന്നോട്ടെ ഇത്തിരി നേരം...

കാപ്പിലാന്‍ said...

ഇതെന്താ ആലത്തറയില്‍ കരയോഗം കൂടിയോ എല്ലാവരും :) ഗീതച്ചേച്ചി ...ആല്‍മരത്തിന്റെ വേര് ഇറങ്ങട്ടെ പക്ഷേ ഇവിടെ കുരിയാല ഒന്നും ഇല്ലല്ലോ.കൂപ്പുകൈ വെക്കാന്‍ :)

ഗീത ചേച്ചിയുടെ ആ "കൂപ്പു കൈ " പ്രയോഗം വേണ്ടായിരുന്നു ..അത് എന്നേ കൂടുതല്‍ വിഷമിപ്പിക്കുകയെ ഉള്ളൂ .എന്‍റെ മനസ്സില്‍ എല്ലാ ചേച്ചിമാര്‍ക്കും ഒരു പ്രത്യേക സ്ഥാനമാണ് ഉള്ളത് .സൊ ഡോണ്ട് ഡു..ഡോണ്ട് ഡൂ.

അതെല്ലാം ഞാന്‍ എന്നേ മറന്നു .ആ കാലങ്ങള്‍ ഒക്കെ തിരിഞ്ഞു ചിന്തിക്കുമ്പോള്‍ എനിക്ക് വിഷമം വരില്ല .പകരം സന്തോഷമേ ഉണ്ടാകൂ .ഇങ്ങനെയൊക്കെ ആയി തീരാന്‍ പറ്റിയല്ലോ എന്ന് .
എന്‍റെ സന്തോഷത്തിലും ദുഖങ്ങളിലും ഒരു പോലെ പങ്ക് ചേരുന്ന എല്ലാവരുമേ ..നന്ദി ..നന്ദി ..ഒരു പാട് നന്ദി ...

വികടശിരോമണി said...

എനിക്ക് ഇവിടെ കുറച്ച് മുദ്രാവാക്യം വിളിക്കണം:
കാപ്പിലാനേ മൂരാച്ചീ
മുളകരച്ചും കമ്പുപറിച്ചും
ബന്ദുപൊളിക്കാൻ‌നോക്കണ്ട
ആരിതുപറയുന്നറിയാമോ
അലകിന്ററ്റം ചെത്തിമിനുക്കി
ആവിപറക്കും ചോരയിൽമുക്കി
സർ സിപിയുടെ പട്ടാളത്തെ
വയലാർമണ്ണിൽ കുഴിച്ചുമൂടിയ
ധീരന്മാരുടെ പ്രസ്ഥാനം
കോൺഗ്രസ്സിന്റെ വാലുപിടിച്ച്
ബന്ദുപൊളിക്കാൻ‌ഇനിവന്നാൽ
എല്ലൂരികോലുകളിക്കും
പല്ലൂരി പകിടകളിക്കും
ഓർത്തുകളിച്ചോ സൂക്ഷിച്ചോ
ഹാവൂ എന്തൊരാശ്വാസം!
ഇനി,
പോയ കാലത്തിന്റെ മുറിവുകളെ മറവിലാഴ്ത്താത്ത
കാപ്പിലാന്റെ മനസ്സിന് എന്റെ സോദരാലിഗനം!

മയൂര said...

കാപ്പിലാന്റെയുള്ളിൽ ഇങ്ങിനെയൊന്നുറങ്ങി കിടപ്പുണ്ടായിരുന്നത് എഴുതാൻ തോന്നിയതു തന്നെ ആ നല്ല മനസാണ്. പലരും ഇത്തരം അനുഭവങ്ങൾ ആരോടും പങ്കുവയ്ക്കാൻ ശ്രമിക്കാറില്ല, പുറത്ത് പറയാനുള്ളയപകർഷതാ ബോധം.

എന്നും നന്മകൾ ഉണ്ടാവട്ടെ...:)

സാജന്‍| SAJAN said...

കാപ്പിലാനേ, നമിച്ചു മാഷെ..
ബാല്യകാലം വായിച്ചപ്പൊ ഒരു വിഷമം:(
ബന്തിന്റെ കഥ വായിച്ചു ചിരി വന്നു.
അന്നത്തെ സഗാക്കള്‍ക്ക് റെഡ് സല്യൂട്ട് കൊടുക്കാന്‍ ഞാനും ഉണ്ട് കൂട്ടത്തില്‍!
ഇത് വായിച്ചപ്പോള്‍ ബന്തിനെതിരെ ഒരു നാട് മുഴുവന്‍ ഒരുമിച്ച് ചെറുത്തു നിന്നാല്‍ പോസിറ്റീവ് ആയി എന്തെങ്കിലും നടക്കുമെന്ന് തോന്നുന്നു.
എന്നെങ്കിലും നമ്മുടെ നാട്ടില്‍ അങ്ങനെയുണ്ടാവുമോ?

കുറുമാന്‍ said...

കാപ്പുവേ,

എന്തോ വായിച്ചപ്പോള്‍ കണ്ണ് നിറഞ്ഞു. കൈപ്പ് വെള്ളം ഒരുപാട് കുടിച്ചതിനാലാകാം അല്ലെ നമ്മളൊക്കെ ഇപ്പോള്‍ ഇടക്കെങ്കിലും പായസം കുടിക്കുന്നത്?

ഇങ്ങനെ തുറന്ന് പറയുന്നവര്‍ വിരളം ഇക്കാലത്ത്. നാല് പുത്തന്‍ വന്നാല്‍ പഴയതൊക്കെ പഴം ചാക്കില്‍ കെട്ടി അട്ടത്ത് കേറ്റുന്നവാരാണ് ഭൂരിഭാഗവും. പിന്നെ കാറായി, പത്രാസായി, ഇംഗ്രീസായി, വണ്‍സ് അപ്പോണ്‍ എ ടൈം എ പൂവര്‍ (വ കളയണം ശരിക്ക്) മാന്‍ ആയി.......

ഹോ ഹോ.......പോരട്ടെ, മനസ്സില്‍ തട്ടിയുള്ള തവിടുമണമുള്ള ആ ദിനങ്ങളിലെ ഓര്‍മ്മകള്‍.

തോന്ന്യാസി said...

കാപ്സ്.......

ഇത് വെറുമൊരേടല്ല, ജീവിതത്തിലെ ഒരധ്യായമാണ്.....

Rejeesh Sanathanan said...

മാണിക്യത്തിന്‍റെ അഭിപ്രായം തന്നെയാണ് എനിക്കും....വന്ന വഴി മറക്കുന്നവരുടെ ഇടയില്‍ മറവി രോഗമില്ലാത്ത ഒരാള്‍..നന്നായിരിക്കുന്നു. വാക്കുകളിലെ ഈ നിഷ്കളങ്കത നഷ്ടപ്പെടാതിരിക്കട്ടെ എന്ന പ്രാര്‍ത്ഥനയോടെ

nandakumar said...

ഈ ജീവിതദ്യായം വായിച്ചപ്പോള്‍ പറഞ്ഞറിയിക്കാനാവാത്ത ഒരു വികാരം .. ഒന്നും പറയാനാവുന്നില്ല. ഇത്രയും തുറന്നു പറഞ്ഞതില്‍ അഭിനന്ദനം അര്‍ഹിക്കുന്നു.

നന്ദന്‍/നന്ദപര്‍വ്വം

Unknown said...

laalസലാം കാപ്പിലാനെ ഒരുപ്പാട് അനുഭവങ്ങളിലൂടെ വളർന്ന ഇവിടെ എത്തി

സന്തോഷ്‌ കോറോത്ത് said...

ലാല്‍ സലാം കാപ്പിലാനെ :)... ഹൃദയത്തില്‍ തട്ടിയ എഴുത്ത് ...
എന്നാലും ഞങ്ങടെ ബന്ദ് പൊളിക്കണ്ടായിരുന്നു ;)..വന്ന സ്ഥിതിക്ക് രണ്ടു മുദ്രാവാക്യം വിളിച്ചിട്ട് പോകാം അല്ലെ ,
"കയ്യും വെട്ടും കാലും വെട്ടും
കയ്യും കാലും തലയും വെട്ടും.."
(ചുമ്മാ ;))

നോബി ബിജു said...

എന്തോ ഇതു വായിച്ചപ്പോ മനസ്സിനു ഒരു വിഷമം തട്ടിയ പോലെ. പച്ചയായ അവതരണം. നന്നായിരിക്കുന്നു.

കാപ്പിലാന്‍ said...

കനല്‍ ദീപാവലി പടക്കത്തിന് നന്ദി.വന്ന വഴിയെ ഒന്ന് തിരിഞ്ഞു നടന്നു നോക്കിയതാണ് .
കാന്താരികുട്ടി ..ഭൂരിപഷത്തിനു ബന്ദില്‍ താല്പര്യം ഇല്ലെങ്കില്‍ പിന്നെ എന്തിനാണ് ഇതിനെ ഒക്കെ സപ്പോര്‍ട്ട് ചെയ്യുന്നത് ? ചെറുക്കാന്‍ പറ്റുന്നതിനെ ചെറുക്കണം .നമ്മള്‍ താഴുന്തോറും ഇവര്‍ മുകളില്‍ കയറികൊണ്ടേ ഇരിക്കും .ഒരു ചെറിയ മാതൃക എങ്കിലും കാട്ടി കൊടുത്തതില്‍ സന്തോഷം .നന്ദി
പാമരന്‍ -ലാല്‍ എന്ന ഞാന്‍ സലാം പറഞ്ഞിരിക്കുന്നു .റെഡ് സല്യൂട്ട് :)
അനില്‍-നാടന്‍ ബോംബ് കൊണ്ടൊന്നും കാര്യമില്ല ..നല്ല ബോംബ് വേണം ..ഓലപടക്കം കാട്ടി പേടിപ്പിക്കല്ലേ മ്വോനേ :)
ബിന്ദു ..ജലപീരങ്കി ഇഷ്ടപ്പെട്ടു അല്ലേ . ഇന്നും വിചാരിച്ചാല്‍ ഇതൊക്കെ നടക്കും .പണ്ട് നടത്തിയ സമരങ്ങള്‍ പോലെ ഇപ്പോള്‍ നടത്താന്‍ ആളുകള്‍ ഇല്ല .എല്ലാവര്‍ക്കും സ്വന്തം കീശ വീര്‍പ്പിക്കുന്നതിലാണ് കാര്യം .നന്ദി
ഗോപാക് -ഞാന്‍ ഒരു പിന്തിരിപ്പന്‍ ആയി തോന്നുന്നുണ്ടോ ? അമേരിക്കയില്‍ ഉള്ള മലയാളികള്‍ എല്ലാം ജന്മികളുടെ മക്കള്‍ ആണ് എന്ന് ആരാണ് പറഞ്ഞത് ? എല്ലാവര്‍ക്കും ഇതുപോലെയുള്ള കഷ്ടപ്പാടുകള്‍ കാണും .ആരും പുറത്തു പറയില്ല എന്ന് മാത്രം ..:)
സ.കമ്മ്യൂണിസ്റ്റ് ..ഞാനും ഒരു റെഡ് സല്യൂട്ട് കൊടുക്കുന്നു .ആ പാവത്തിന് :)നന്ദി
ചാണക്യ ..ഹി ഹി ഹി ..ലാല്‍ സലാം :)
അനോണികളെ നന്ദി :)
മാണിക്യം ചേച്ചി -റോയല്‍ സല്യൂട്ട് കൊണ്ടുവാ ..നമുക്ക് ഒരുമിച്ചു അല്പം വീശാം .നന്ദി ചേച്ചി
ഗീതച്ചേച്ചി ..നന്ദി .
വികട ശിരോമണി ..ആ മുദ്രാവാക്യം ഞാന്‍ ഏറ്റു വിളിക്കുന്നു ..കയ്യൂരില്‍ കരിവള്ളൂരില്‍ ..വയലാറില്‍ ചൊരിഞ്ഞ ചോരക്കു മുന്നില്‍ ,ജീവന്‍ വെടിഞ്ഞ ധീര സഖാക്കള്‍ക്ക് മുന്നില്‍ എന്‍റെ കൂപ്പു കൈ.അതിന്റെ ഒക്കെ ഫലം തിന്നുന്ന പിണം റോയിയെ പോലുള്ളവരെ നിങ്ങള്‍ തിരിച്ചറിയുക .എന്റെയും ഒരു സഹോദര ചൂടുള്ള ഉമ്മ .
മയൂര ..നന്ദി ഈ നല്ല വാക്കുകള്‍ക്ക്
സാജന്‍ -നന്ദി ..ഒരു ചെറിയ വിരല്‍ അനക്കം പോലും ഇതിനൊന്നും ഇല്ലന്നുല്ലതാണ് വാസ്തവം .എതിര്‍ക്കണ്ടാതിനെ എതിര്‍ക്കാന്‍ ആരും ഇല്ല .അഥവ എതിര്‍ത്താല്‍ അവനെ ഒതുക്കുക എന്നതാണ് നയം ." നയം വ്യകതമാക്കണം" :) നന്ദി ഈ സന്ദര്‍ശനത്തിന്‌
കുറുമാന്‍ ..നന്ദി "കൈപ്പ് വെള്ളം ഒരുപാട് കുടിച്ചതിനാലാകാം അല്ലെ നമ്മളൊക്കെ ഇപ്പോള്‍ ഇടക്കെങ്കിലും പായസം കുടിക്കുന്നത്?" ഈ പറഞ്ഞതാണ് സത്യം .
തോന്ന്യാസി ..നന്ദി :)
മാറുന്ന മലയാളി ...നല്ല വാക്കിനു നന്ദി :)
നന്ദകുമാര്‍ ...നന്ദി :)
അനൂപ് ..അതേ..ജീവിതത്തിലെ ഒരു തുടക്കം മാത്രമല്ലേ ഇതായുള്ളൂ ..ഇനിയും എത്രദൂരം യാത്ര ചെയ്തിട്ടാണ് ഞാന്‍ ഞാകുന്നത് .നന്ദി .
കോറോത്ത് .ലാല്‍ സലാം ..നന്ദി ..:)കൈയും തലയും വെട്ടാം ..കൊയ്യാന്‍ ഇനിയും തലകള്‍ ഏറെയുണ്ട് നാട്ടില്‍ :)
നോബി ബിജു ..നന്ദി
എല്ലാവര്‍ക്കും ഒരിക്കല്‍ കൂടി നന്ദി അറിയിക്കാട്ടെ ..

ലാല്‍ സലാം സഖാക്കളെ ..
ബീഡിയുണ്ടോ ഒരു തീപ്പെട്ടിയെടുക്കാന്‍ .

ഗീത said...

പ്രായം കൊണ്ട് ഇളയതാണെങ്കിലും പ്രവൃത്തികൊണ്ട് ഉന്നതനായ ഒരാളെ കൈ കൂപ്പുന്നതില്‍ ഒരു തെറ്റുമില്ല.
പിന്നെ, കുര്യാല ഉണ്ടെങ്കിലേ കൈ കൂപ്പാവൂ എന്നുണ്ടോ?

കാപ്പിലാന്‍ said...

ഈ ചേച്ചിയുടെ ഒരു കാര്യം :)

ഞാന്‍ മെയില്‍ അയക്കാം എന്നാലേ ശരിയാകൂ .

:)

ഹരീഷ് തൊടുപുഴ said...

കാപ്പിലാന്‍ ചേട്ടാ, ഇതു മനസ്സില്‍ തട്ടി കെട്ടോ....

Anil cheleri kumaran said...

നല്ല പോസ്റ്റ്..

ഞാന്‍ ഹേനാ രാഹുല്‍... said...

തളംകെട്ടിയ
വിഴുപ്പിനെ
ഞാന്‍
കണ്ണാടിയാക്കുന്നു

ഞാന്‍ ആചാര്യന്‍ said...

കാപ്പി'ലാനേ..'

ഇങ്ങനെ വല്ലതും എഴുതുമ്പോഴാ കാപ്പിലാന്‍ എഴുത്തിലും 'ആന' ആവുന്നത്...

മനസു കൈമോശം വരാത്തോരാ ബ്ലോഗില്‍ കിടന്നെഴുതി രസിക്കുന്ന നാമെല്ലാം.. എന്തൊരു രസം, സ്ക്കൂളിലും കോളജിലും കിടന്ന് ഒഴപ്പിയ കാലം തിരിച്ചു കിട്ടുന്നതു പോലെ..

ഓ.ടോ. ആ പാമ്പിനെ എടുത്തു കള. എനിക്കു ശര്‍ദ്ദിക്കാന്‍ വന്നു

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം എന്നല്ലേ?

വന്ന വഴികളും, വേരുകളും മറക്കുമ്പോള്‍ മനുഷ്യനല്ലാതായിത്തീരും.

കാപ്പിലാന് നന്മ വരട്ടെ.

ധ്വനി | Dhwani said...

ചെമ്പുകലസമം കൂടുംബസ്വത്തു സൂക്ഷിയ്ക്കുന്നവര്‍ ഒരുപാടുണ്ട്. അതു അഭിമാനമായി കാണുന്നവര്‍ കുറവാണു പക്ഷേ!

ആശംസകള്‍!

നരിക്കുന്നൻ said...

ജീവിതത്തിൽ നിന്നും എടുത്തെഴുതിയ ഈ ഒരേട് ഒരുപാട് ഇഷ്ടപ്പെട്ടു. ആ പഴയ കാപ്പിൽ കാരൻ പയ്യൻ ഇന്ന് ഈ ഭൂലോഗത്ത് വിലസുന്നത് കണ്ട് അച്ചനും അമ്മയും സന്തോഷിക്കുന്നുണ്ടാകും. അമ്മയുടെ ജലപീരങ്കി ഇന്നും നമുക്കൊക്കെ പരീക്ഷിക്കാവുന്നതേ ഉള്ളൂ എന്ന് തോന്നുന്നു. സഖാവ് കാപ്പിലിന് ലാൽ സലാം.

siva // ശിവ said...

ഇങ്ങനെയൊരു കുട്ടിക്കാ‍ലം ഉണ്ടായിരുന്നുവെന്ന് ഇപ്പോഴാ അറിയുന്നത്....ഇതൊക്കെ അറിയാന്‍ കഴിഞ്ഞല്ലോ....ഇപ്പോള്‍ വല്ലാതെ ബഹുമാനം തോന്നുന്നു ചേട്ടനോട്....

ഇപ്പോഴും എല്ലാവരും ഇങ്ങനെയൊക്കെ മുന്‍‌കരുതലുകള്‍ എടുത്താല്‍ ഈ ബന്തും ഹര്‍ത്താലുമൊക്കെ അവസാനിച്ചേനേ...

krish | കൃഷ് said...

ഇത്തരം ഗതകാലസ്മരണകളാണ് നമ്മളെ വീണ്ടും പഴയത് ഓര്‍മ്മിപ്പിക്കുന്നത്.

Jayasree Lakshmy Kumar said...

പോസ്റ്റിന്റെ ആദ്യപകുതി വായിച്ചപ്പോൾ വിഷമം തോന്നി. പക്ഷെ പിന്നെ ഉഷാറായി. അമ്മച്ചിയുടെ ജലപീരങ്കിപ്രയോഗം ശരിക്കും ഇഷ്ടപ്പെട്ടു.

നിരക്ഷരൻ said...

കാപ്പിലാനേ...

പിന്നോട്ട് തിരിഞ്ഞ് നോക്കുമ്പോള്‍ ഒരു തമാശപോലെ തോന്നുന്നു അല്ലേ ? പക്ഷെ എനിക്കങ്ങിനെ കാണാന്‍ പറ്റുന്നില്ല. കാപ്പിലാനെപ്പോലുള്ളവര്‍ക്ക് മാത്രമേ ഇതുപോലെ തുറന്നെഴുതാന്‍ കഴിയൂ.

ഒരിക്കല്‍ ഞാന്‍ കാപ്പിലാന്റെ വീട്ടില്‍ വരുമ്പോള്‍ എനിക്ക് കാപ്പിലാന്റെ കുടുംബവീതമായി കിട്ടിയ ആ വലിയ ചെമ്പ് കലം ഒന്ന് കാണണം. ചുമ്മാ ഒന്നു കാണാന്‍... വേദനയുടേയും കഷ്ടപ്പാടിന്റേയും നിറവും മണവുമുള്ള അത്തരം ചെമ്പുകലങ്ങള്‍ ഇനിയങ്ങോട്ടുള്ള കാലങ്ങളില്‍ കാണാന്‍ പോലും കിട്ടിയെന്ന് വരില്ല. അതോണ്ടാ...

ഇത്തരം അനുഭവങ്ങള്‍ ഇനിയും ഒരുപാട് എഴുതാനുണ്ടാകുമല്ലോ ? എല്ലാം ഒന്നൊന്നായി പോരട്ടെ ബൂലോകത്തേക്ക്.

Anonymous said...

ബ്ലോഗിന്റെ ഭംഗി ആസ്വദിക്കായാ എന്റെ മികച്ച വിനോദം...
എന്റെ ബ്ലോഗിനും എങ്ങിനെ മികവു കൂട്ടാം...
ഉള്ളടക്കത്തിന്നല്ല.... കാശ്ചക്കു...

താങ്കളെ ഫോണില്‍ കിട്ടുമോ....
സൌഹ്ര്ദം പങ്കിടുവാനും... സംശയങ്ങള്‍ ചോദിക്കുവാനും...

i am in gtalk mostly always
10 to 12 pm and 4 to 6 pm and 8 to 11 pm [night]

മറുപടി പ്രതീക്ഷിക്കുന്നു...

കാപ്പിലാന്‍ said...

ഹരീഷ്- നന്ദി
കുമാരന്‍ -നന്ദി
ഹേനാ :)
ആചാര്യന്‍ -മനസ് കൊണ്ടെന്കിലും പഴയതിലേക്ക് ഒന്ന് തിരിഞ്ഞു നോക്കുന്നത് നല്ലതല്ലേ -നന്ദി
രാമചന്ദ്രന്‍ -നല്ല വാക്കിനു നന്ദി .
ധ്വനി - ആശംസകള്‍
നരി കുന്നന്‍ -അപ്പച്ചന്‍ മരിച്ചിട്ട് ഈ നവംബറില്‍ നാല് വര്‍ഷം .അമ്മച്ചിയോട്‌ ഞാന്‍ പറയാറുണ്ട്‌ കാര്യങ്ങള്‍ , നന്ദി
ശിവ -നന്ദി ,ചെറുതായെങ്കിലും ഒന്ന് എതിര്‍ത്ത് നില്‍ക്കാന്‍ ശ്രമിക്കണം
കൃഷ് വന്നതിലും അഭിപ്രായം പറഞ്ഞതിലും ദാങ്ക്സ്
ലക്ഷ്മി -:) നന്ദി .ജലപീരങ്കി കൊള്ളാം അല്ലേ ?
നിരക്ഷരാ -നമ്മള്‍ തമ്മില്‍ കാണുന്ന ആ ദിവസം കാത്തിരിക്കാന്‍ തുടങ്ങിയിട്ട് നാളുകള്‍ ആയി.എങ്കിലും എന്നെന്കിലും നമ്മള്‍ തമ്മില്‍ കാണും .തീര്‍ച്ചയായും കാണിക്കാം .
സ്മൃതി -ഈ ബ്ലോഗ് ഇങ്ങനെ ആക്കി എടുത്തത്‌ എന്നെക്കാള്‍ കഴിവുള്ള ഞങ്ങളുടെ സുഹൃത്തുക്കള്‍ ആണ് , ബൂലോകത്തിലുള്ള ആരെങ്കിലും സഹായിക്കാതിരിക്കില്ല .എന്‍റെ മെയില്‍ ആയിടി -lalpthomas@gmail.com/ ഫോണ്‍ നമ്പര്‍ വേണ്ടാ മറ്റൊന്നും കൊണ്ടല്ല അമേരിക്കയില്‍ ഇങ്ങോട്ട് വിളിച്ചാലും അങ്ങോട്ട്‌ വിളിച്ചാലും ( മൊബൈല്‍ ഫോണില്‍ ) കാശ് കൊടുക്കണം :)

എല്ലാവര്‍ക്കും നന്ദിയുണ്ടേ ..ദാങ്ക്സ് .