Monday, October 20, 2008

എഴുത്താണി

ഓണ്‍ലൈന്‍ കവിതകളിലൂടെ ഒന്നു കണ്ണോടിച്ചപ്പോള്‍രസകരമായ പല കവിതകളും എഴുത്താണിയില്‍ തറഞ്ഞു. അധികം വേദനിപ്പിക്കാനല്ല പക്ഷെ കണ്ടില്ല എന്നു നടിക്കുന്നതിലും നന്നല്ലെ ചെറുതയൊന്നു സൂചിപ്പിക്കുക . ഈ പംക്തി അതാണ്‌ ഉദ്ധേശിക്കുന്നത്.

'മൂരികളുടെ അപ്പനും എന്റെ മകളും' എന്ന സുധീഷ് കോട്ടേമ്പ്രത്തിന്റെ കവിതയാണ്‌‌(-ഈ-പത്രം) ഏറ്റവും മികച്ച കവിതയായ് ഈ കൂട്ടത്തില്‍ കണ്ടെത്തിയത്

കുറുന്തോട്ടിക്ക് വാതം പിടിച്ച പോലെയായ് എം കെ ഹരികുമാറിന്റെ 'പൂവിലൊളിച്ച്' എന്ന കവിത. സൗന്ദര്യം ചമയ്ക്കാന്‍ ഇനി കവിക്കാവില്ല എന്നു തുറന്നു സമ്മതിച്ചത് നന്നായ്. പൂക്കള്‍ക്ക് കാട്ടിലേക്ക് പോണം എന്നു കവിക്കറിയാം പക്ഷേ ഏതോ ഒരു പ്രിയപ്പെട്ട പൂവിനെ സുരക്ഷിതമായികാട്ടില്‍ വിടാന്‍ ആണ്‌ കക്ഷിയുടെ ഒരുക്കം.

'എഴുതി എഴുതി കവിത കവിഴയായി 'എന്നു ഡി. വിജയമോഹനന്‍ എഴുതിയിരുന്നു.സത്യം. ഒത്തിരി നാളായി നെറ്റകത്തു വിളങ്ങുന്ന പലരും ഒട്ടും ശ്രദ്ധയില്ലാതെ പടച്ചു വിടുന്നത് എന്തിനാണാവോ?

കവിതയെ കൊല്ലാന്‍ ഉള്ള എളിയ പരിശ്രമം ശ്രീ അജിത്തിന്റെ ഭാഗത്തുനിന്നും കാണുന്നു. ഹരിതകത്തിലെ 'തച്ചോളി, കൊന്നോളി' എന്ന കവിത വായിച്ചാല്‍ ടീ യാന്‍ കവിതയെ തച്ചു കൊല്ലാന്‍ ശ്രമിക്കുന്നത് കാണാം.

വര്‍ഗ്ഗ സമരം എന്ന പേരില്‍ രാമചന്ദ്രന്‍ വെട്ടിക്കാട് സാമന്യം നല്ല ലേഖനം എഴുതിയിരിക്കുന്നു. പക്ഷേ കോളം മാറി കവിത എന്ന പേരില്‍ സമയം മാഗസിനില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നു. എഡിറ്റര്‍മാര്‍ക്ക് ചിലപ്പോള്‍ കോളം മാറാറുണ്ട്. മറ്റൊരു കവി, പൂങ്കാവനം എന്ന കവിതയില്‍(സമയംഓണ്‍ലൈന്‍)ആദ്യമേ തന്നെ വായനക്കാരനോട് പറഞ്ഞു കഴിഞ്ഞു 'ഭൂമിക ശൂന്യം എന്നു' അതിനാല്‍ തന്നെ മറ്റൊന്നും ആശിക്കേണ്ടതില്ല എന്നു പിന്നലെയുള്ള വരികള്‍ ഉത്തരവും തരുന്നു.

അജയന്‍ കാരാടി ജനശക്തിയില്‍ 'ആലോചന' എന്ന പേരില്‍ കവിത എഴുതിയിട്ടുണ്ട് ഞാനകത്തോ പുറത്തോ എന്നു കവിക്കു സംശയം ഉണ്ട് വായനക്കാര്‍ക്കും.

അമിതമായ ആത്മവിശ്വാസം എഡിറ്റര്‍ക്ക് വന്നാല്‍ ഒരാളുടെ പേര്‍ 'പൊയ്തും കടവെ'ന്നു മാത്രം എഴുതും. അതും ഈലോകത്ത് നടക്കും ബ്രാക്കറ്റിട്ടെഴുതിയിരിക്കുന്നതിനാല്‍ എഴുതിയാളുടെ പേരാണോ ഒറ്റമരക്കാട് പൊയ്തു0കടവിലാണോ എന്ന സംശയം വായനക്കര്‍ക്കുണ്ടാവും മരമെഴുതുന്നതല്ലെ എല്ലാ സംശയനിവര്‍ത്തിയും വരുത്തണമെന്നു എന്തിനു നിര്‍ബന്ധം പിടിക്കണം പക്ഷേ കൊടകര പുരാണത്തിന്റെ പ്രകാശനത്തിനു പോയ കുരീപ്പുഴ ശ്രീകുമാറിനു ആ ദിവസം ഓര്‍മ്മയിലുണ്ട്. കാരണം സംഘാടകരൊഴിച്ചാല്‍ കവിയെ തിരിച്ചറിയുന്ന ഒരു ബ്ലോഗനും ആ വഴിയില്ലായിരുന്നത്രെ. ഉടലും ഉടലുകളും(?) ഉള്ള എഴുത്തു കൊള്ളാം എങ്കിലും ഏകവചനവും ബഹുവചനവും ഒക്കെ ഒന്നില്‍ തന്നെ സമര്‍പ്പിക്കുന്ന അസാദ്യ മെയ് വഴക്കത്തിന്‌ സ്തുതി. തിരക്കിട്ടെഴുതുന്നതിന്റെ ഓരോരോ സുഖങ്ങളെ..രചന പ്രത്യക്ഷപ്പെട്ടിരിക്കുന്നത് 'ഒറ്റമരക്കാട്' എന്ന പേരില്‍,ഈ-പത്രം.


ഈ-പത്രത്തിലെ 'മഞ്ഞ'യില്‍ 'ഒരു ഉത്തരാധുനിക അലക്ക്‌ - ജ്യോതിബായ് പരിയാടത്ത് എഴുതിയിരിക്കുന്നു പരിചയക്കുറവിന്റെ അടുക്കളമണത്തിനാല്‍
'കാരണഭൂതന്‍ കവി ഭാവനയില്‍

കഥയിലെ അരയന്നമായി' അങ്ങനെ കവി അപ്പോ കഥയാണെഴുതിയതെന്ന് വായനക്കാര്‍ തിരിച്ചറിയുക.

ബ്ലോഗ് കവിതയെഴുത്തിലെ ഏറ്റവും സങ്കടകരമായ വസ്തുത മിക്ക കവികള്‍ക്കും കുത്തും കോമയും ഒക്കെ ഉപയോഗിക്കണ്ടതെവിടെയെന്ന തിരിച്ചറിവില്ലായ്മയാണ്‌. ഒരു കാര്യം ശ്രദ്ധിക്കുക ഇതില്‍ ആരോടും ഉള്ള ദേഷ്യമോ പകയോ അല്ല സൂചിപ്പിക്കുന്നത് തികച്ചും ലാഘവ ബുദ്ധിയോടെ എഴുതുന്നതിനെ ആണ്‌ നിരുത്സാഹപ്പെടുത്തുന്നത്. എഴുത്താണി തുടരും

http://akam-puram.blogspot.com/

9 comments:

മാണിക്യം said...

‘എഴുത്താണി’
ആല്‍ത്തറയിലേയ്ക്ക് സ്വാഗതം
നല്ല നിരൂപണം ..
വിമര്‍‌ശനമായി തോന്നണ്ടതില്ല.
കാരണം എഴുതുന്നവര്‍ അറിയുന്നുണ്ടാവില്ല ചില്ല ചെറിയ പിശകുകള്‍ ചൂണ്ടി കാട്ടുമ്പോഴാവും ശ്രദ്ധയില്‍പ്പെടുക അവപരിഹരിച്ച് അടുത്ത സൃഷ്ടികുറെ കൂടി ആകര്‍ഷകം ആക്കാം.
സം‌വിദാനന്ദ്, ഈ പോസ്റ്റിന് പ്രത്യേകം നന്ദി
http://delhi-poets.blogspot.com/
ചില നല്ല കവിതകള്‍ ഇവിടെ വായിക്കാനായി.

Cartoonist said...

ബ്ലോഗൂരിലൂടെ ഈ തടിയും വലിച്ച് ഉല്ലാസവാരി ചെയ്യുന്നതിനിടയിലാ ഇതിനെ കാണ്വേണ്ടായെ.. :)

കാപ്പിലാന്‍ said...

കവിതയും ഞാനുമായുള്ള ബന്ധം എന്ന് പറയുമ്പോള്‍ .കഴിഞ്ഞ കുറെ ദിവസങ്ങള്‍ക്കു മുന്നേ ബ്ലോഗില്‍ ഞാന്‍ ഒരു ഫോട്ടോ കാണാന്‍ ഇടയായി .ഒരു കുട്ടി കടല്‍ക്കരയില്‍ നില്‍ക്കുന്ന ഫോട്ടോ .അതിന്റെ അടി കുറിപ്പാണ് എനിക്കേറ്റവും കൂടുതല്‍ ഇഷ്ടപ്പെട്ടത് " വാരിയെടുക്കട്ടെ നിന്നെ ഞാന്‍ " അതില്‍ വേറെ ഒരാള്‍ കമെന്റ് ആയി എഴുതി " ഒരു കൈ നോക്കുന്നോ " ഈ രണ്ടാം കമെന്റ് ചിലപ്പോള്‍ കടല്‍ കുട്ടിയോട് പറയുന്നതാകാം .അല്ലെങ്കില്‍ കുട്ടി കടലിനോടു ചോദിക്കുന്നത് പോലെയും .

കവിതയാകുന്ന കടലിന്റെ കരയില്‍ നില്‍ക്കുന്ന ഒരു കുട്ടിയാണ് ഞാന്‍ .കവിതയെപറ്റി പഠിക്കുന്നു എന്ന് വേണമെങ്കില്‍ പറയാം.ബ്ലോഗിലെ ചില കവിതകള്‍ കാണുമ്പോള്‍ എനിക്കെന്നോടു തന്നെ വെറുപ്പ്‌ തോന്നാറുണ്ട് .എന്തുകൊണ്ട് എനിക്കങ്ങനെ എഴുതാന്‍ പറ്റുന്നില്ല എന്നത് .കഴിഞ്ഞ ദിവസം ഞാന്‍ കൂഴൂരിനോട് പറഞ്ഞൂ " കൂഴൂരെ ,ആ കണ്ണ് എന്ന കവിതയും ആ മരത്തിന്റെ കവിതയും എന്നെ വളരെ വിഷമിപ്പിച്ചു " വീണ്ടും വീണ്ടും വായിക്കണം എന്ന് തോന്നുന്ന തരത്തിലുള്ള കവിതകള്‍.വളരെ നന്നായി എഴുതുന്ന ചുരുക്കം കവികള്‍ ബ്ലോഗില്‍ ഉണ്ട് .അതില്‍ ഒരാളാണ് സംവിധാനാദ് .

എഴുത്താണി തുടരട്ടെ ..ആശംസകള്‍ .

അനില്‍@ബ്ലോഗ് // anil said...

ആല്‍ത്തറയിലെ ഒരു സന്ദര്‍ശകനാണ് ഈയുള്ളവന്‍. കവിതയുമായി വലിയ ബന്ധമൊന്നുമില്ല. എങ്കിലും വായിച്ചു, അഭിപ്രായം പറയാന്‍ ഞാന്‍ ആളല്ല.
ആശംസകള്‍

K C G said...

നിരൂപണം കൊള്ളാം.

പാമരന്‍ said...

കൊള്ളാം, ആല്‍ത്തറയില്‍ നിരൂപണവുമായല്ലോ. അതും സംവിദാനന്ദ്‌ മാഷിന്‍റെ പേന. കലക്കി.

വികടശിരോമണി said...

ഞാനും ഒരു സന്ദർശകൻ.പരിപാടി കൊയപ്പമില്ല.

കനല്‍ said...

ഇതുപോലെ തന്നെ തുടരുക. നിര്‍ത്തരുത്!

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

ഞാന്‍ എഴുതിയത് ശ്രദ്ധിച്ചതില്‍ സന്തോഷം. എന്റെ എഴുത്ത് കവിതകളുടെ വിഭാഗത്തില്‍ ഞാന്‍ ചേര്‍ക്കുന്നത് അക്രമമാണെന്ന് അറിയാതെയല്ല. ബ്ലോഗ് തരുന്ന സ്വാതന്ത്ര്യം ഉപയോഗിക്കുന്നു എന്ന് മാത്രം. നല്ല വിമര്‍ശനങ്ങള്‍ തെറ്റ് തിരുത്താന്‍ സഹായിക്കും എന്നതിനാല്‍ താങ്കളുടെ ഉദ്യമത്തിന് എല്ലാവിധ ഭാവുകങ്ങളും നേരുന്നു. എന്റെ മറ്റ് പോസ്റ്റുകളും ശ്രദ്ധിക്കും എന്ന് കരുതുന്നു.

ആശംസകള്‍.