Friday, October 31, 2008

1998ഒരു ഇന്ത്യ -പാക്ക് പ്രണയകഥ

അവന്റെ പേര് മാഫൂസ്.പാക്കിസ്ഥാനിലെ ആസാദ് കാശമീരിൽ ആണ് .അവന്റെ വീട് അവന്റെ വീടിന്റെ അടുത്താണ് ഈ കഥയിലെ നായിക നസ്രിന്റെ വീട്.നസ്രിൻ ഇന്ത്യൻ കാശമീരിൽ നിന്നും
പാക്ക് കാശമീരിലേക്ക് വന്നതാണ്.അവൾക്ക് രണ്ട് വയസ്സുള്ളപ്പോൾ ബാപ്പ അഹമ്മദിന്റെ കൈയ്യിൽ തൂങ്ങി അവൾ ബാപ്പയുടെ നാടായ ആസാദ് കാശമീരിലേക്ക് അവൾ വന്നു. അവളുടെ അമ്മ വീട് ഇന്ത്യൻ കാശമീരിൽ ആയിരുന്നു.അവിടെയാണ് ബാപ്പയും താമസിച്ചിരുന്നത്.
ഉമ്മ മരിച്ചപ്പോൾ ബാപ്പ പാക്ക് കാശമീരിലേക്ക് അവളെ കൊണ്ട് പോയി.
പാക്ക് കാശമീരിൽ എത്തിയ അവൾക്ക് ശരിക്കും ഒരു തടവറ തന്നെയായിരുന്നു ജീവിതം.
വീടിനുള്ളിൽ എപ്പോഴും അടച്ച് വൃദ്ധയായ മാതാവിനൊപ്പം അവൾ കഴിച്ചു കൂട്ടി.
അവൾക്ക് ആകെയുള്ള ആശ്വാസം അടുത്തുള്ള മദ്രയിലെ പഠനമായിരുന്നു.
ബാപ്പ കാശമീരിൽ തുണി കച്ചവടം ചെയ്യുന്ന ആളായിരുന്നു. ബാപ്പ ജോലിക്ക് പോയാൽ പിന്നെ വീടിനുള്ളിലെ ഏകാന്തയിൽ നിന്നുമുള്ള മോചനം ആയിരുന്നു മദ്രസ്സയിലെ പഠനം.
അവിടെ വച്ചാണ് നസ്രിൻ മാഫൂസിനെ കണ്ടുമുട്ടുന്നത്.
വളരെ വികൃതിയായ ഒരു കുട്ടിയായിരുന്നു ചെറുപ്പത്തിൽ മാഫൂസ്.മദ്രസ്സയിലെ പഠനത്തിനിടയിൽ മാഷ് എപ്പോഴും അവനെ എഴുന്നേല്പിച്ച് നിറുത്തൂം.
അവള്‍ വീട്ടിൽ എന്തുണ്ടാക്കിയാലും മാഫൂസിനും കൊണ്ട് കൊടുക്കും.
അങ്ങനെ മാഫൂസിന്റെ മനസ്സിൽ നസ്രീനും നസ്രീന്റെ മനസ്സിൽ മാഫൂസും വളരുകയായിരുന്നു.
നസ്രിനു പതിഞ്ചു വയസ്സായപ്പോൾ കറാച്ചിയിലേക്ക് കച്ചവടത്തിനു പോയ പിതാവ് പിന്നെ മടങ്ങി വന്നില്ല.
നസ്രിന്റെ പിതാവ് വേറെ വിവാഹം കഴിച്ചു എന്നും.അയാൾ കറാച്ചിയിൽ വച്ചുണ്ടായ വാഹനാപകടത്തിൽ മരിച്ചെന്നും പലവാർത്തകൾ നാട്ടിൽ ആയിടക്ക് കേൾക്കുകയുണ്ടായി.
പിതാവ് പോയതോടെ നസ്രിന്റെ ജീവിതം ദുരിത പൂർണ്ണമായി. വൃദ്ധയായ മാതാവിന് നസ്രീനെ നോക്കാൻ കഴിയാതെയായി.
അയല്‍‌ പക്കത്തെ വീടുകളിൽ നിന്നും കിട്ടുന്ന അഹാരം കഴിച്ച് നസ്രിൻ വിശപ്പടക്കി.
ആയിടക്കാണ് ഇന്ത്യ-പാക്ക് ബോർഡറിൽ ഇരു പട്ടാളവും ഏറ്റുമുട്ടിയത്. നസ്രിന്റെ വീട് ആ യുദ്ധത്തിൽ തകർന്നു. മണ്ണീൽ ഉണ്ടാക്കിയ വലിയ കുഴിയിൽ നസ്രിനും അവിടുത്തെ പത്തോളം കുടുംബങ്ങളും കഴിച്ചു കൂട്ടി.
അവിടെ മാഫൂസും നസ്രീനൊപ്പം ഉണ്ടായിരുന്നു.
രാത്രി ഉറങ്ങാതെ യുദ്ധത്തെ പേടിച്ചിരിക്കുമ്പോൾ നസ്രീൻ മാഫൂസിനരുകിൽ വന്നിരിക്കും.
മാഫൂസിനു ആക്കാലത്ത് ജോലി കാട്ടിൽ നിന്നും തടികഷണങ്ങൾ പെറുക്കി കൊണ്ട് വന്ന് ഗ്രാമത്തിലെ വീടുകളിൽ സപ്ലൈ ചെയ്യുകയായിരുന്നു.
നല്ല തണുപ്പുള്ള സമയങ്ങളിൽ ധാരാളം തടി കഷണങ്ങൾ ചിലവാകും.
നസ്രിനെ കല്ല്യാണം കഴിക്കണം എന്നതായിരുന്നു മാഫൂസിന്റെ അഗ്രഹം.
ആ കാര്യം പറയുമ്പോൾ നസ്രിനോട് മാഫൂസ് പറയും.
ഞാൻ ഗൾഫിൽ പോയി വന്നിട്ട് നിന്നെ കല്ല്യാണം കഴിക്കാം.ഇപ്പോ നിന്നെ കല്ല്യാണം കഴിക്കണമെങ്കിൽ എന്റെ കൈയ്യിൽ പൊന്നില്ല.
പെണ്ണീന് പുരുഷധനം കൊടുത്താലെ അവരുടെ നാട്ടിൽ കല്ല്യാണം കഴിക്കാൻ സാധിക്കു.
പുരുഷധനം ഇല്ലെങ്കിൽ കല്ല്യാണം കഴിക്കാൻ കഴിയില്ല.
അങ്ങനെയിരിക്കെ കാശമീരിലെ ചില തിവ്രവാദി സംഘടനകൾ അവിടുത്തെ ചെറുപ്പകാരെ ഇന്ത്യയ്ക്ക് എതിരെ യുദ്ധം ചെയ്യാൻ പ്രേരിപ്പിച്ചു.നിനക്ക് കൈ നിറയെ കാശ് തരാം എന്ന് പറഞ്ഞെങ്കിലും മാഫൂസ് അവരുടെ വലയിൽ വീണില്ല.
അവസാനം മാഫൂസിനെ അവർ കൊന്നു കളയും എന്ന് പറഞ്ഞൂ.
ആയിടക്ക് ഒരു ഇടവഴിയിൽ വച്ച് നസ്രിനെ ചില ചെറുപ്പകാർ അസഭ്യം പറഞ്ഞൂ.
മാഫൂസ് തലയിൽ വിറകുകെട്ടുമായി വരുകയായിരുന്നു അന്നേരം
വിറക് കെട്ട് താഴെ ഉപേക്ഷിച്ച് അതു ചോദിക്കാൻ ചെന്ന മാഫൂസിനെ അവർ മുഖത്ത് വെട്ടി.
മരണത്തെ മുന്നിൽ കണ്ട് മാഫൂസ് ദിവസങ്ങളോളം ആശുപത്രി കിടക്കയിൽ കിടന്നു.
ആശുപത്രി വിട്ട് വന്ന മാഫൂസ് നസ്രീനെ വീട്ടിലേക്ക് കൂട്ടി കൊണ്ട് പോകാൻ തീരുമാനിച്ചു.
എന്നാൽ മാഫൂസിന്റെ വീട്ടിൽ ശക്തമായ എതിർപ്പായിരുന്നു.
മാഫൂസ് നസ്രിനെ ഇപ്പോ കൂട്ടി കൊണ്ട് വന്നാൽ അവനെ പുറത്താക്കുമെന്ന് ബാപ്പ അവനു മുന്നറിയിപ്പ് നല്‍‌കി.
മാഫൂസ് അന്ന് നസ്രിറിനെ കണ്ട് പറഞ്ഞൂ. ഞാൻ ഗൾഫിൽ പോയിട്ട് വരണ വരെ നീ കാത്തിരിക്കണം.
നസ്രിൻ തലകുലുക്കി
അതിനു ശേഷം മറ്റൊരു ദിവസം കാട്ടിൽ വിറക് ശേഖരിക്കാൻ പോയ മാഫൂസ് ഒരു പെൺകുട്ടിയെ കുറെ ചെറുപ്പക്കാർ ചേർന്ന് നശിപ്പിക്കാൻ ശ്രമിക്കുന്നതു കണ്ട് അവരെ നേരിട്ടു
അവിടെ വച്ച് അവന്റെ കൈയ്ക്കിട്ട് വെട്ട് കിട്ടി.
വീണ്ടും അവൻ കുറെ നാൾ ആശുപത്രിയിൽ കിടന്നു.

ആശുപത്രിയിൽ നിന്നും വന്ന ഏറെ താമസിയാതെ അവൾക്ക് ദുബായിക്ക് വരാനുള്ള വിസ റെഡിയായി.
അവൻ പോരുന്നതിനു രണ്ടീസം മുമ്പ് നസ്രീൻ തളർന്നു വീണ് ഹോസ്പിറ്റലിലായി അവൾക്ക്
രക്തം വേണ്ടി വന്നു.അവളുടെ വൃദ്ധയായ വല്ല്യുമ്മ എല്ലാം വീട്ടിലും കയറി രക്തം ചോദിച്ചു.
എല്ലാവരും അവരുടെ മുന്നിൽ വാതിൽ കൊട്ടിയടച്ചു.
കറാച്ചിയിൽ എങ്ങോ പോയ മാഫൂസ് സംഭവം അറിഞ്ഞ് മടങ്ങിയെത്തി അവൾക്ക് രക്തം നലകി.
മാഫൂസ് ദുബായിലേക്ക് പോരുന്നതിന്റെ തലേ ദിവസം നസ്രിന്റെ വീട്ടിൽ എത്തി വല്ല്യുമ്മയോട് അവളെ തനിക്ക് വിവാഹം കഴിച്ച് തരണം താൻ വരണ വരെ കാത്തിരിക്കണം എന്ന് പറഞ്ഞൂ.
വല്ല്യുമ്മ പറഞ്ഞൂ.
എന്റെ മോള് നിനക്കുള്ളതാണ്.അവൾ നീ വരുന്നതു വരെ കാത്തിരിക്കും.
നസ്രിനൊട് കാണാം എന്ന് പറഞ്ഞ് അവൻ ദുബായിക്ക് പോന്നു.
ഇവിടെ വന്നപ്പോൾ അവനു കണ്ടയനർ കാലിയാക്കുന്ന ജോലിയായിരുന്നു.
ചിലപ്പോൾ നല്ല ജോലിയുണ്ടാകും.ചിലപ്പോൾ മൂന്നും നാലും ദിവസവും പണീയുണ്ടാവില്ല.അങ്ങനെ കുറെ നാളുകൾ അവിടെ നിന്നിട്ട് അവൻ ഡ്രൈവിങ്ങ് പഠിച്ചു.
ആ കമ്പിനിയുടെ അറബാബിന്റെ കീഴീൽ നിന്നും വേറെ കമ്പിനിലേക്ക് അവൻ മാറി.
അവിടെ മൂന്നുവർഷം കഴിഞ്ഞേ നാട്ടിൽ പോകാൻ സാധിക്കു അങ്ങനെയായിരുന്നു എഗ്രിമെന്റ്.
മാഫൂസ് ഇടക്കിടെ നാട്ടിലേക്ക് നസ്രിനു കത്തുകള്‍‌ അയച്ചു പക്ഷെ ഒന്നിനും മറുപടി കിട്ടിയില്ല.
ഇടക്കിടെ നസ്രിനെ സ്വപ്നം കണ്ടു. ബോർഡിലെ യുദ്ധവാർത്തകൾ കേൾക്കുമ്പോൾ അവൻ ഞെട്ടി വിറച്ചു.
അതിനിടയിൽ നാട്ടിൽ നസ്രിന്റെ വല്ല്യുമ്മ മരിച്ച.ഒറ്റയ്ക്കായ നസ്രിൻ ഉമ്മയുടെ ഒരു ബന്ധുവിനൊപ്പം
ഇന്ത്യയിലേക്ക് മടങ്ങി.
മൂന്നു വർഷത്തെ ഗൾഫ് ജീവിതത്തിനു ശേഷം മാഫൂസ് അസാദ് കാശമീരിൽ മടങ്ങിയെത്തി.
നസ്രിനെ കാണാൻ എത്തിയ അയാൾക്ക് നസ്രിനെ കാണാൻ സാധിച്ചില്ല. ഇന്ത്യയിലേക്ക് അതിർത്തി കടന്ന് പോകാൻ ഒരു ശ്രമം നടത്താൻ ശ്രമിച്ചെങ്കിലും ആയിടയ്ക്കാണ് കാർഗിലിൽ യുദ്ധം ഉണ്ടായത്. ആ ശ്രമവും പരാജയപ്പെട്ടു.
ഇന്ത്യന്‍‌ കാശമീരിലുള്ള പലരോടും അവൻ തിരക്കാറുണ്ട് നസ്രിനെകുറിച്ച്. പക്ഷെ എവിടെ?
അവൻ ചിലപ്പോ സ്വപ്നം കാണുകയാവും അതിർത്തി കടന്നെത്തുന്ന നസ്രിനെ.

കുറിപ്പ്.കാർഗിൽ യുദ്ധം ഉണ്ടാകുന്നതിനു മുമ്പ് ധാരാളം കാശ്മീരിൽ ഇന്ത്യൻ കാശ്മീരിലേക്ക് നുഴഞ്ഞു കയറുന്നുണ്ടായിരുന്നു. ഒരിക്കൽ ഗോഡൌണിൽ കണ്ടയനർ കാലി ചെയ്യാൻ വന്ന ഒരു കാശ്മീരി പറഞ്ഞ കഥയാണ് മുകളിൽ കൊടുത്തത്

16 comments:

പിള്ളേച്ചന്‍ said...

ഈ കഥ വായിച്ച് അഭിപ്രായം എഴുതുമല്ലോ
സസ്നേഹം
അനൂപ് കോതനല്ലൂർ

പാമരന്‍ said...

വിഭജനത്തിന്‍റെ മുറിവുകള്‍! കൊള്ളാം പിള്ളേച്ചാ..

പ്രയാസി said...

കൊള്ളാം

കാപ്പിലാന്‍ said...

അനൂപ്

വായിച്ചു ,

പ്രണയത്തിന്റെ ,വിഭജനത്തിന്റെ തീര്‍ത്താലും തീരാത്ത വേദനകള്‍ നന്നായിരിക്കുന്നു .

ഗീതാഗീതികള്‍ said...

നസ്രീനേയും മാഫൂസിനേയും ദൈവം ഒന്നിപ്പിക്കട്ടെ.

പിള്ളെച്ചാ, സങ്കടപ്പെടുത്തി ഈ കഥ.

മാണിക്യം said...

പ്രണയം
ഇങ്ങനേയും!
ഒരു വല്ലാത്ത നിസ്സഹായാവസ്ഥയും വിങ്ങലും
ഒപ്പം ആരോടൊക്കെയോ തീര്‍ത്താല്‍ തീരാത്ത പകയും തോന്നുന്നു. വിധിയുടെ കയ്യിലെ കളിപ്പാവകള്‍!
ഒരു കണക്കിന് ആലോചിച്ചേ നമ്മള്‍ കേരളീയര്‍ ദൈവത്തിന്റെ സ്വന്തം നാട്ടില്‍ അല്ലേ? നമുക്ക് കിട്ടുന്ന ദൈവാനുഗ്രഹം അറിയുന്നുണ്ടോ?
സത്യത്തില്‍ ബാഹ്യമായ ഒരു പ്രയാസവും അത് യുദ്ധമായും പ്രകൃതി മൂലവും മലയാളി അനുഭവിക്കുന്നില്ല.

പിള്ളേച്ചാ നല്ല ഒരു പോസ്റ്റ് !
ആ കുട്ടികള്‍ക്ക് നന്മകള്‍ നേരുന്നു....

കാപ്പിലാന്‍ said...

ദൈവത്തിന്റെ സ്വന്തം നാടല്ല മാണിക്യം ചേച്ചി
" ദൈവങ്ങളുടെ സ്വന്തം നാട് ".

ഗീത ചേച്ചി
" പ്രണയത്തെ ഉണര്‍ത്തരുത് അത് സിംഹത്തിന്റെ പല്ല് പോലെ മൂര്‍ച്ചയുള്ളതാകുന്നു"
ഇതാരാണ്ട് പറഞ്ഞതല്ലേ ?
ഈ കഥയെ ഓര്‍ത്താകുമോ അങ്ങനെ പറഞ്ഞത് ?

വികടശിരോമണി said...

പ്രണയത്തിന്റെ വ്യത്യസ്ത സ്ഥലങ്ങൾ...നന്നായി പിള്ളേച്ചാ...

കാന്താരിക്കുട്ടി said...

മഫൂസിനും നസ്രീനും ഒരുമിക്കാന്‍ കഴിയട്ടെ എന്നു പ്രാര്‍ഥിക്കുന്നു..നല്ല കഥ

അനില്‍@ബ്ലോഗ് said...

പ്രണയത്തിന്റെ ഭാവങ്ങള്‍ ഒന്നു തന്നെ, കശ്മീരിലായാലും, പാകിസ്ഥാനിലായാലും.

മാണിക്യം ചേച്ചി പറഞ്ഞപോലെ കേരളത്തില്‍ ജീവിക്കുന്നവര്‍ ഭാഗ്യവന്മാരാ.എന്നിട്ടും കുറ്റങ്ങള്‍ മാത്രം തോണ്ടിയെടുക്കാനാണ് നമുക്കിഷ്ടം.

കനല്‍ said...

പിള്ളേച്ചാ കഥ നന്നായി...
അഭിനന്ദനങ്ങള്‍

അവസാനം കഥയെവിടുന്നു കിട്ടീന്നുള്ള വിവരണം വേണ്ടാരുന്നു. നാട്ടിലാണേ ഇപ്പോള്‍ മലയാളിയുടെ പാക് ബന്ധങ്ങള്‍ അന്വേഷിച്ചോണ്ടിരിക്കുന്ന പോലീസ്, ഈ കഥയുടെ പേരില്‍ പിള്ളേച്ചന്റെ നാട്ടിലെ അകന്ന ബന്ധുക്കളെ വരെ അറസ്റ്റ് ചെയ്തേക്കാം. എല്ലാം ഭാവനയാന്ന് പറഞ്ഞേരെ.

ഒരു നിമിഷം പോലും സമാധാനമായിട്ടിരിക്കാന്‍ കഴിയാത്ത കാശ്മീരി ഇന്ത്യക്കാരുടെയും കാശ്മീരിപാകിസ്ഥാനിയുടെയും വേദന ഈ പോസ്റ്റിലൂടെ അറിഞ്ഞു.

കുഞ്ഞന്‍ said...

പ്രണയ കഥ ഇഷ്ടമായി പിള്ളേച്ചാ..

ഇത് നടന്ന സംഭവമാണെങ്കില്‍, അവരെ ഒന്നിപ്പിക്കാന്‍ പ്രാര്‍ത്ഥിക്കുന്നു.

തോന്ന്യാസി said...

പിള്ളേച്ചാ വിഭജനത്തിന്റെ മുറിവുകള്‍ മനസ്സിലും മുറിവേല്‍പ്പിക്കുന്നുണ്ടല്ലോ.....

എന്തായാലും കേരളപ്പിറവീടന്ന് രാവിലെ എന്നെ ഫീലടിപ്പിച്ചതിന് ഞാന്‍ വച്ചിട്ടുണ്ട് കശ്മലാ.....

രസികന്‍ said...

വിധിയുടെ കയ്യിലെ കളിപ്പാവകള്‍! മാണിക്യം ചേച്ചി പറഞ്ഞ വാക്കുകള്‍ തല്‍ക്കാലം കടമെടുക്കുന്നു.
നന്നായിരുന്നു ആശംസകള്‍

smitha adharsh said...

നല്ല പോസ്റ്റ്...സ്നേഹിക്കുന്നവര്‍ ഒന്നാകട്ടെ..

lakshmy said...

ഈശ്വരാ..ഇത് കഥയല്ലല്ലൊ. യാദാർഥ്യമല്ലെ?! ആ പ്രണയികളെ ദൈവം വീണ്ടും ഒന്നിപ്പിക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു. [ആത്മാർത്ഥസ്നേഹത്തിന് ഏൽക്കുന്ന തിരിച്ചടി കാണുമ്പോൾ ‘ഭൂമിയിലൊരു സ്വർഗ്ഗമുണ്ടാകുന്നത് ദൈവത്തിന് ഇഷ്ടമല്ല’ എന്ന എന്റെ എപ്പൊഴുമുള്ള തോന്നലിന് ആക്കം കൂടുന്നു]