Monday, September 22, 2008

ആൽത്തറകാവ്-4

അധികം വലിപ്പമില്ലാത്ത ഒരു ബെഡ് റൂം.
മങ്ങിയ പ്രകാശം.
റൂമിൽ ജാലകത്തിനോട് ചേർന്നുള്ള ടേബിളിൽ ലാപ്പ് ടോപ്പിൽ എന്തോ ടൈപ്പ് ചെയ്യുന്ന പ്രിയരാമകൃഷണൻ.
പ്രിയക്ക് മുന്നിലായി കാലുകൾ മുന്നിലേക്ക് നീട്ടി ടിവിയിൽ ഏതോ തമിഴ് സിനിമാഗാനം അസ്വദിക്കുന്ന
കാന്താരിക്കുട്ടിയുടെ മുഖം(പശ്ചാത്തലത്തിൽ) കാലുകൾ താളം പിടിക്കുന്നു.
ക്യാമറ ടിവി സ്ക്രിനിലേക്ക്
ടിവിയിൽ അസ്വാദിച്ചിരുന്ന് കോട്ട് വായിടുന്ന കാന്താരിക്കുട്ടിയെ നോക്കി പുഞ്ചിരിച്ചു കൊണ്ട് പ്രിയ .
“കാന്താരിക്ക് ഉറക്കം വരണില്ലെ?”
“ഇല്ല നല്ല പാട്ടല്ലെ ചേച്ചി ഇവിടെ ഇതൊക്കെയുള്ളൂ ഒരു നേരം പോക്ക്.“
പ്രിയ കസേരയിൽ നിന്നും തിരിഞ്ഞൂ കാന്താരിക്കുട്ടിയെ നോക്കി പുഞ്ചിരിച്ചു കൊണ്ട്
എഴുന്നേറ്റ് ലൈറ്റിടുന്നു.
പ്രിയ:“കാന്താരിക്കുട്ടി അറിയുമോ ഈ ചേറനാട്ട് മഠം?“
കാന്താരിക്കുട്ടി:ആരും അവിടെ പോകില്ല ചേച്ചി ?.ദുഷ്ട ശക്തികളെ കുടിയിരുത്തിയിരിക്കുന്ന ഒരില്ലമാ അത്.
അവിടെ ഒരു തമ്പൂരാനുണ്ട് ചേറനാട്ട് നമ്പൂതിരിപ്പാട് .
പെട്ടെന്ന് താഴെ കോണിപ്പടിയിൽ നിന്നും താഴേക്ക് എന്തോ ഉരുണ്ടു വീഴുന്ന ശബ്ദം.
പ്രിയ കാന്താരിക്കുട്ടിയെ നോക്കുന്നു.
കാന്താരിക്കുട്ടി:കിടന്നോളു ചേച്ചി രാത്രി ഏറെയായി.പേടിയുണ്ടേൽഅർജ്ജുനപത്ത് ചൊല്ലിയാ മതി
സ്വപനം കാണില്ലാട്ടോ?.
പ്രിയ:ഏയ്യ് എന്താ അത് ആരാ അവിടെ ?ചേച്ചി കിടന്നോളു ഇന്ന് രണ്ടാമത്തെ വെള്ളീയാഴ്ച്ചയാ.
ഞാനത് ഓർത്തില്ല.
പെട്ടേന്ന് കാന്താരിക്കുട്ടി മുറിയിലെ ലൈറ്റ് കെടുത്തൂന്നു.
കാന്താരിക്കുട്ടി:രാവിലെ നേരത്തെ ഏഴുന്നേറ്റാൽ ആൽത്തറകാവിൽ പോകാം.
പ്രിയ:(നിശ്ബ്ദത)
സീൻ‌
കാന്താരിക്കുട്ടിയുടെ കൂർക്കം വലി കേട്ട് പ്രിയ ഉറങ്ങാതെ മുകളിലേക്ക് നോക്കി കിടക്കുന്നു.
റൂമിനു വെളിയിൽ ആരോ സംസാരിക്കുന്ന ശബദം.
പ്രിയക്ക് ഉറക്കം വരണില്ല പ്രിയ എഴുന്നെറ്റിരുന്നു.
സ്വ്വ്വാ സ്സ്സ് ആ‍ാ‍ാ‍ാ
ആ‍ാസ്സ്സ്സ്ദ്ദ്ദ്ജ്ദ്ജ്ഫ്ഫ്ജ്
പ്രിയ വാതിലിനരുകിലേക്ക് നടക്കൂന്നു।വാതിലിൽ ചെവി ചേറ്ത്തൂ വച്ചു പുറത്ത് ശബ്ദം ശ്രദ്ധിക്കുന്നു।
നേർത്ത വെട്ടത്തിൽ പ്രിയയുടെ ഭാവപകർച്ചകൾ.
പ്രിയ വാതിൽ തുറക്കുന്നു.
ഇടനാഴിയിലൂടെ മുന്നോട്ട് നടക്കുന്നു.
നടന്ന് അടഞ്ഞൂ കിടക്കുന്ന ഒരു മുറിക്ക് മുന്നിൽ പ്രിയ നിലക്കുന്നു.
മരപ്പാളികൾ കൊണ്ട് നിറഞ്ഞ ഒരറമ്മുറി.
പലകകൾക്ക് വിടവിലൂടെ പ്രിയ അകത്തെക്ക് നോക്കൂന്നു.
അന്തീരക്ഷത്തിൽ പറന്നു നടക്കുന്ന താളിയോലകെട്ടുകൾ
അവ സംസാരിക്കുകയാണ്.
പ്രിയ പെട്ടേന്ന് അകത്തേ മുറിയിലേക്ക് ഓടി।ബാഗിൽ നിന്നും ക്യാമറ തപ്പിയെടുത്ത് അങ്ങോട് ഓടി വരുന്നു.
അതിനിടയിൽ എവിടെയോ തട്ടി പ്രിയ വീഴുന്നു.
നിലത്തിരുന്ന് കാലുകൾ തടവി എഴുന്നേല്ക്കാൻ ശ്രമിക്കുന്നതിനിടയിൽ വീണ്ടും പ്രിയ വീഴുന്നു.
പ്രിയയുടെ കണ്ണൂകളിൽ അലപം ദൂരേക്ക് വേഗത്തിൽ ഓടി പോകുന്ന ക്യാമറ.
ക്യമറ അലപം അകലെ ഒരു കരിമ്പൂച്ചയായി മാറുന്നു.
ങ്യാവു।
പൂച്ചയുടെ ശബദം.
പ്രിയ പരവേശത്തോടെ ഓടുന്നു.
അകലെ നിന്നും തീകണ്ണൂകളുമായി പറന്നു വരുന്ന കരീമ്പൂച്ചയുടെ രൂപം.
പ്രിയ ഇടനാഴിയിലൂടെ ഓടുന്നു.
പ്രിയക്ക് പിന്നാലെ അതിവേഗത്തിൽ പാഞ്ഞു വരുന്ന കരിമ്പൂച്ചക്ക് നേരെ ചെരിപ്പു വലിച്ചെറിയാൻ പ്രിയ പരതുമ്പോൾ അതൊരു പാമ്പായി മാറുന്നു.
പാമ്പു പ്രിയയുടെ കൈകളിൽ ഇരുന്ന് തലയുർത്തി കൊത്താൻ ഒരുങ്ങുമ്പോൾ പ്രിയ ബോധമറഞ്ഞൂ പിന്നിലേക്ക് മറയുന്നു.
സീൻ:
പശ്ചാത്തലത്തിൽ തെക്കിനിയിലെ മുറ്റത്ത് വീണുകിടക്കുന്ന പ്രിയ.
പ്രിയയ്ക്ക് ചുറ്റും നിരന്നു നിലക്കുന്ന കുറെ പേറ് കൃഷണൻ നമ്പൂതിരി,കാന്താരിക്കുട്ടി,ശിവനമ്പൂതിരിപ്പാട്, ശ്രി,തുടങ്ങിയവർ.
ഇത്തിരി തണൂത്തവെള്ളം തളിക്കു കുട്ടി മുഖത്ത് കൃഷണൻ നമ്പൂതിപ്പാടിന്റെ ശബ്ദം.
കാന്താരികുട്ടി മുഖത്ത് വെള്ളതുള്ളീകൾ തളിക്കുന്നു(ക്യാമറ വെള്ളതുള്ളീകൾ വന്നു വീഴുന്ന പ്രിയയുടെ മുഖത്ത്)
കണ്ണൂകൾ ആയാസപ്പെട്ട് തുറക്കുന്ന പ്രിയയുടെ മുഖത്ത് ക്യാമറ.
ചേച്ചി എന്താ പറ്റിയെ ചേച്ചി।അടുത്തിരുന്ന് തോളത്ത് പിടിച്ചു കുലുക്കി കൊണ്ട് കാന്താരികുട്ടി
ക്യാമറ ഒരോരുത്തരുടേയും മുഖഭാവങ്ങളിലൂടെ।
പ്രിയ:ഏല്ലാവരെയും നോക്കി ഒന്നും മനസ്സിലാകാത്ത പോലെ ചിരിക്കുന്നു.
കൃഷണൻ നമ്പൂതിരിപ്പാട്:ഇന്നലെ തെക്കിനി പോയിട്ടുണ്ടാകും।കുട്ടിക്ക് അറിയാവുന്നതല്ലെ അതൊക്കെ
കാന്താരിക്കുട്ടിയെ നോക്കീ നമ്പൂതിരിപ്പാട് തിരക്കുന്നു.
ഞാൻ പറഞ്ഞതാ ചേച്ചീയോട്.
കൃഷണൻ നമ്പൂതിരിപ്പാട്.ഒരു ചരടു ജപിച്ചു തരാ.
പ്രിയ എഴുന്നേറ്റിരിക്കുന്നു.
ആ കുട്ടിയെ കൂട്ടി മുറിയിലേക്ക് പോയ്ക്കോളു.
കൃഷണൻ നമ്പൂതിരിപ്പാട് ദൂരേക്ക് നടന്നു പോകുന്നു.
പശ്ചാത്തലത്തിൽ പ്രിയക്ക് അരുകിൽ നമ്പൂതിരിപ്പാട് പോകുന്നത് നോക്കി നിലക്കുന്ന കാന്താരിക്കുട്ടി.


ആല്‍ത്തറകാവ്-1

ആല്‍ത്തറകാവ്-2

ആല്‍ത്തറകാവ്-3

15 comments:

മാണിക്യം said...

പിള്ളേച്ചാ വെല്‍ക്കം ബാക്ക്,
നാലാം ഭാഗവും ആയി വന്നെത്തിയല്ലോ
നന്നായിരിക്കുന്നു ...
പേടിയൊന്നും ഇല്ലാച്ചാലും
അർജ്ജുനപത്ത് ചൊല്ലി പോകുന്നു

ധൈര്യത്തിനു രണ്ട് മെഴുകുതിരി കത്തിച്ചേക്കാം

കാപ്പിലാന്‍ said...

:) good

ജിജ സുബ്രഹ്മണ്യൻ said...

ഹൌ ! പ്രിയക്ക് ഒരു പ്രേതത്തിനെ കാണാനുള്ള അവസരമായി..ഞാന്‍ ഇനി എന്നാണോ..ഇന്നലെ രാത്രീല്‍ എന്റെ വീട്ടില്‍ പ്രേതം വരും ന്ന് ഒരാള്‍ ഉറപ്പു തന്നിരുന്നത്..രാത്രി 2 മണി വരെ കാത്തിരുന്നു ..ഒന്നു കണ്ടിട്ട് കിടക്കാം ന്നോര്‍ത്ത്..
ഇപ്പോള്‍ ദേ എനിക്ക് ഉറ്ക്കം വരുന്നു.

പുള്ളേച്ചന്റെ കഥ അടി പൊളീയാവണൂ ട്ടോ.

ചാണക്യന്‍ said...

കൃഷ്ണാ, കര്‍ത്താവെ, അള്ളാ...
രക്ഷിക്കണേ....

അനില്‍@ബ്ലോഗ് // anil said...

പിള്ളേച്ചാ , കാര്യം പോക്കാ..

പുള്ളേച്ചന്റെ കഥ അടി പൊളീയാവണൂ ട്ടോ

ആ ട്ടോ യുടെ നീളം കണ്ടോ.

siva // ശിവ said...

ഹോ! എനിക്ക് ഈ പ്രേതങ്ങളെയൊക്കെ വലിയ പേടിയാണ്....എന്നാല്‍ യക്ഷികളെ വലിയ ഇഷ്ടവുമാണ്.....

നിരക്ഷരൻ said...

ഞാന്‍ ഈ പ്രേതകഥയുടെ 3 ഭാഗങ്ങള്‍ ഇതുവരെ വായിച്ചിട്ടില്ലായിരുന്നു. വേറൊന്നും കൊണ്ടല്ല. എനിക്ക് ഭയങ്കര ‘ധൈര്യമാ’

പക്ഷെ ഈയിടെ കാപ്പിലാന്റേയും, കുറുമാന്റേയും പ്രേത-സിമിത്തേരിക്കഥകള്‍ വായിച്ച് ഇത്തിരി ധൈര്യമൊക്കെ വന്നു :) :)

പക്ഷെ ഇവിടെ വന്നപ്പോള്‍ പിന്നേം ധൈര്യം കൊണ്ടൊരു വിറ. പിള്ളേച്ചാ....ഞാന്‍ വിട്ടൂ..

ടോപ്പിക്ക് :- കാന്താരിക്കുട്ടി പ്രിയയെ ചേച്ചീന്ന് വിളിക്കുന്നു. പ്രിയയ്ക്ക് ഇവിടെയും ‘പ്രായമ്മ’യുടെ റോളാണോ ? പ്രിയാ..ഞാന്‍ ഓടി. :)

Gopan | ഗോപന്‍ said...

പിള്ളേച്ചോ.. ഇത്രേം പ്രേതസീന്‍സും കയ്യേല്‍ വെച്ചോണ്ട് ഇതെവെട്യായിരുന്നു..
സംഗതി കലക്കീട്ടുണ്ട്, അഭിനന്ദന്‍സ് !

പൊറാടത്ത് said...

പിള്ളേച്ചോ.. ഇങ്ങനെ ഒരു പ്രേതകഥ ഇവിടെ നടക്കുന്നത് ഇപ്പോഴാ കണ്ടത്. ബൂലോകത്ത് ഇയ്യിടെയായി പ്രേതം തടഞ്ഞിട്ട് നടക്കാൻ സ്ഥലമില്ലാതായിട്ടുണ്ട്. എന്നാലും ഇത് കലക്കുന്നുണ്ട്. ആശംസകൾ..

കാവിന്റെ ഒന്നാം ഭാഗം കണ്ടില്ലല്ലോ?!! 2,3,4 എല്ലാം ഒറ്റ ഇരുപ്പ്പിൽ വായിച്ചു. അടുത്തത് ഉടനെ ഉണ്ടാകുമല്ലോ..?

കാന്താരി, പ്രിയാ രാമകൃഷ്ണനെ ചേച്ചീന്ന്‌ വിളിയ്ക്കുന്നതിൽ ഞാനും ‘പ്രതിക്ഷേധിയ്ക്കുന്നു‘.. :)

ജിജ സുബ്രഹ്മണ്യൻ said...

അതേയ് നിരക്ഷരന്‍ ചേട്ടാ..പണ്ടെനിക്കൊരു അബദ്ധം പറ്റി ( എപ്പോളും പറ്റുന്നത് അബദ്ധം തന്നെ എന്നാലും ... ) ഞാന്‍ പ്രിയയെ കേറി പ്രിയേച്ചീ ന്നു വിളിച്ചു.. ആ പേരും പേരിന്റെ ഗാംഭീര്യവും ഒക്കെ കണ്ടപ്പോള്‍ ഞാന്‍ ഓര്‍ത്തു എന്നേക്കാള്‍ മൂത്തതായിരിക്കും എന്ന്.അപ്പോള്‍ ബഹുമാനം കൊടുക്കാന്‍ വേണ്ടി വിളിച്ചതാ.പിന്നീട് കാര്യമായി പരിചയപ്പെട്ടപ്പോഴല്ലേ അറിയുന്നത് പ്രിയ എന്നേക്ക്കാള്‍ ഒത്തിരി ഇളയതാ ന്ന്.
അതു കൊണ്ട് ഇപ്പോള്‍ ശരിക്കും അറിയാവുന്ന ആള്‍ക്കാരെ മാത്രേ ചേട്ടാ / ചേച്ചീ ന്നു വിളിക്കൂ.അല്ലാത്തവര്‍ മൂത്തതായാലും ഇളയതായാലും പേരു വിളീക്കും.

K C G said...

പുള്ളേച്ചാ, ഇങ്ങനെ പൊളി അടിച്ചുവിട്ടു ആളോളെ പേടിപ്പിക്കല്ലേ...
ആ അര്‍ജുനപ്പത്ത് എനിക്കും കൂടി പറഞ്ഞുതന്നിട്ട് ഇനി എഴുതിയാ മതി.ഇല്ലേ ഞാന്‍ പേടിച്ചു വിറച്ചു ചത്തുപോം . പറഞ്ഞേക്കാം.

അര്‍ജുനന്‍ ഫല്‍ഗുനന്‍ പാര്‍ത്ഥന്‍....

കുറുമാന്‍ said...

അനൂപ് കോതനല്ലൂര്‍ മൂത്ത് പിള്ളേച്ചന്‍ ആയ വിവരം അറിയുന്നതിന്നാ.....ആരുടെ തെറ്റ്? എന്റെയായിരിക്കും.

ആല്‍ത്തറക്കാവ് രണ്ട്, മൂന്ന്, നാല് വായിച്ചു. നന്നായിട്ടുണ്ട്.......ഒന്നാം ഭാഗം എവിടെ എന്ന പൊറാടത്തിന്റെ സംശയം എനിക്കുമുണ്ട്....പക്ഷെ രണ്ടാം ഭാഗം വായിക്കുമ്പോഴും മിസ്സിങ്ങ് അനുഭവപെട്ടില്ല.......

രണ്ടാംഭാഗത്തില്‍ ഒരു സംശയമുണ്ട്......വിളിച്ച് സംസാരിക്കാം.

തുടരുക......ഇത്രയും ഗ്യാപ്പ് വേണ്ട.

മാണിക്യം said...

ആല്‍ത്തറകാവ് -1


Sunday, June 15, 2008


ആല്‍ത്തറയില്‍ നിന്നും പുഴകടവിലേക്കു ഉള്ള വഴിയിലൂടെ ചൊവ്വ വെള്ളി ദിവസങ്ങളില്‍ സന്ധ്യ കഴിഞ്ഞാല്‍ ആരും നടക്കാറില്ല.
ക്ഷുദ്രപ്രയോഗങ്ങളില്‍ അഗ്രഗണ്യനായ ചേറനാടന്റെ മാന്ത്രികതയുടെ വിളനിലമാണ്
പുഴക്കരയിലെ മണ്ണ്..............
തുടര്‍ന്നു വായികുക

പൊറാടത്ത് said...

മാണിയ്ക്യാമ്മേ.. ഒന്നാം ഫാഗം കാട്ടി തന്നതിന് നണ്ട്രി.. പിള്ളേച്ചാ എന്റെ റോള് കൊറയ്ക്കല്ലേ.. ഒരു പണീം ഇല്ല്യാണ്ട് ഇരിയ്ക്ക്വാ.. :)

Typist | എഴുത്തുകാരി said...

ഇവിടെ ഇങ്ങിനെ ഒരു സംഭവം നടക്കുന്നതിപ്പഴാ അറിഞ്ഞതു്. എന്തായാലും എനിക്കു പേടിയാ പ്രേതത്തിനെ, അതുകൊണ്ട് ഞാന്‍ പോകുന്നു.